India

പ്രമുഖ വ്യവസായിയും പതഞ്ജലി ആയുർവ്വേദിന്റെ സഹസ്ഥാപകനും യോഗാധ്യാപകനുമായ ബാബാ രാംദേവിനെതിരെ സോഷ്യൽ മീഡിയയിൽ #arrestRamdev ഹാഷ്ടാഗ് ട്രെൻഡ് ചെയ്യുന്നു. പെരിയാർ ഇവി രാമസ്വാമി, ഡോ. ബിആർ അംബേദ്കർ എന്നിവരുടെ അനുയായികള്‍ ‘ധൈഷണിക ഭീകരവാദികള്‍’ ആണെന്ന് ഇദ്ദേഹം ഒരു പരാമർശം നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്ത അഭിമുഖ പരിപാടിയിലായിരുന്നു ഈ വിവാദ പരാമർശം. ഇതാണ് സോഷ്യൽ മീഡിയ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുന്നത്.

തുടക്കത്തിൽ രാംദേവിന്റെയും റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിയുടെയും അഭിമുഖം സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്ക് വിധേയമായിരുന്നു. എന്നാൽ പിന്നീട് ഗൗരവമേറിയ പരാമർശങ്ങൾ അഭിമുഖത്തിലുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി രംഗത്തു വന്നു. ഇത് പിന്നീട് വിവാദമായി മാറുകയായിരുന്നു.

പതഞ്ജലി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും ചില ട്വീറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. ദളിത്, ദ്രാവിഡ പ്രസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കടുത്ത വിമർശനവുമായി രംഗത്തുള്ളത്. അതെസമയം, തുടക്കത്തിൽ ഇല്ലാതിരുന്ന വിമർശനങ്ങൾ പിന്നീട് ഉയർന്നു വന്നതിന്റെ കാരണം വ്യക്തമല്ല.

 

‘സ്പീഡ് കുറച്ചു വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ചു കരണം പൊട്ടിക്കും’! ഉളുപ്പുണ്ണിയിൽ ട്രെക്കിങ് ജീപ്പ് അപകടങ്ങൾ തുടർക്കഥയായതോടെ നാട്ടുകാർക്ക് ഇത്തരമൊരു ബോർഡ് വെക്കുകയല്ലാതെ നിവർത്തിയില്ലായിരുന്നു. വിനോദസഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയും ഇല്ല. മരണപ്പാച്ചിൽ നടത്തുന്ന ജീപ്പ് സർവീസുകളെ നിയന്ത്രിക്കാൻ നിയമപാലകർക്ക് കഴിയാത്ത സാഹചര്യം അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു. വാഗമൺ–ഉളുപ്പുണി, വണ്ടിപ്പെരിയാർ –സത്രം റൂട്ടിൽ ആണ് സഞ്ചാരികളുമായി ട്രെക്കിങ് ജീപ്പുകൾ ചീറിപ്പായുന്ന കാഴ്ച . കൊടുംവളവ്, പാറക്കെട്ടുകൾ,

കുത്തനെയുള്ള ഇറക്കം, ഉയരത്തിലുള്ള മലനിരകൾ ഇത്തരത്തിൽ അപകട സാധ്യത നിറഞ്ഞ റോഡുകളിലൂടെ മത്സരയോട്ടം നടക്കുമ്പോൾ പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാഴ്ചക്കാരായി മാറി നിൽക്കുന്നുവെന്നാണ് ആരോപണം. അമിത വേഗം കാരണം നാട്ടുകാരും പൊറുതി മുട്ടിയിരിക്കുകയാണ്. വേഗം കുറച്ചു വാഹനം ഓടിച്ചില്ലെങ്കിൽ അടികൊടുക്കുമെന്നു ബാനർ എഴുതിക്കെട്ടേണ്ട സ്ഥിതിവരെയായി. ജില്ലാ ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ ഭാരവാഹികളും പരാതികൾ പലതും കണ്ടില്ലെന്ന് നടിക്കുന്നു എന്ന ആക്ഷേപവും ശക്തം.

മൂന്ന് മാസത്തിനിടെ വാഗമൺ–ഉളുപ്പുണി റൂട്ടിൽ ഒട്ടേറെ അപകടങ്ങൾ നടന്നു സെപ്റ്റംബർ 7 തമിഴ്നാട് സ്വദേശികൾ പോയ ജീപ്പ് 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 സഞ്ചാരികൾക്ക് പരുക്ക്.അപകടത്തിൽ പരുക്കേറ്റ ചെന്നൈ സ്വദേശിയായ 10വയസ്സുകാരൻ ഇപ്പോഴും ചികിത്സയിൽ.സെപ്റ്റംബർ 10 ജീപ്പ് നിയന്ത്രണം വിട്ടു ഉളുപ്പുണിയിൽ മറിഞ്ഞു പരുക്കേൽക്കാതെ യാത്രക്കാർ രക്ഷപ്പെട്ടു.

സെപ്റ്റംബർ 13 ഉളുപ്പുണി വനമേഖലക്കു സമീപം അപകടം യാത്രക്കാർ കഷ്ടിച്ചു രക്ഷപ്പെട്ടു.ഈ മാസം 12 ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ട്രക്കിങ് ജീപ്പ് ഇടിച്ചു ഓട്ടോ ഡ്രൈവർക്ക് പരുക്ക്.പരുക്കേറ്റ ഗോപാലകൃഷ്ണൻ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ.വെള്ളിയാഴ്ച ജീപ്പ് മറിഞ്ഞു എറണാകുളം സ്വദേശികളായ 6 പേർക്ക് പരുക്ക്.

ട്രക്കിങ് നടത്തുന്ന വാഹനങ്ങളുടെ കാര്യക്ഷമത, ഡ്രൈവർമാരുടെ പരിചയസമ്പത്ത് എന്നിവ പരിശോധിക്കാറില്ല. വാഹനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു ഉണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്താറില്ല. ഓരോ ട്രിപ്പുകളിലും കയറ്റാവുന്ന സഞ്ചാരികളുടെ എണ്ണം സംബന്ധിച്ച കർശന നിർദേശം നടപ്പാക്കൂന്നില്ല. ജീപ്പുകൾക്ക് സമയക്രമം നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ. ഇത് മത്സരയോട്ടത്തിനു ഇടയാക്കുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം, അവലോകനം.ഡ്രൈവർമാർക്ക് ആവശ്യമായ നിയമ ബോധവൽക്കരണം നൽകാത്ത സ്ഥിതി.

നെടുമ്പാശേരി അത്താണിയിലെ ബാര്‍ ഹോട്ടലിന് മുന്നിെല കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍  സോഷ്യൽ മിഡിയയിൽ . മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. അതേസമയം കൊല്ലപ്പെട്ട ബിനോയിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

നാട്ടുകാർ നോക്കി നിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയിയാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. റോഡരുകിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. തലയിലും മുഖത്തും തുടരെ വെട്ടിയ പ്രതികൾ ബിനോയിയുടെ മുഖം വികൃതമാക്കി. ഗുണ്ടകൾക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് എറണാകുളം റൂറൽ എസ്.പി കെ.കാർത്തിക് പറഞ്ഞു.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ പിടികൂടുന്നതിന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചുവെന്നും സ്ഥലത്തെത്തിയ എസ്.പി പറഞ്ഞു. നിരവധി കാപ്പാ കേസുകളിൽ പ്രതിയായ ബിനുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. മരിച്ച ബിനോയിയും നിരവധി കേസുകളിൽ പ്രതിയാണ്.

ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം

കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയിലാണ് 56 വർഷം പിൻചരിത്രമുള്ള ഈ വീടുള്ളത്.
ജന്മം കൊണ്ട് മുസ്ലീമായ ഫസുലുദ്ദീൻ അലികുഞ്ഞും ക്രിസ്ത്യാനിയായ ആഗ്നസ് ഗബ്രിയേലുമാണ് ‘കാസ്റ്റലസ് ഹൗസ് എന്ന് പേരുള്ള ഈ വീടിന്റെ ഉടമസ്ഥർ. രണ്ട് തലമുറകളായി ജാതി ഇല്ലാത്തവരാണ് ഈ വീട്ടിലെ അംഗങ്ങളെല്ലാം.

തുടക്കം ഇങ്ങനെ ; പ്രണയിച്ച കുറ്റത്തിന് വീട്ടുതടങ്കലിൽ കഴിഞ്ഞ ആഗ്‌നസിനെ 1973 ൽ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തു മോചിപ്പിച്ചു ഫസുലുദ്ദീൻ. എന്നാൽ ഇരുവരും വിവാഹിതരായില്ല. വിവാഹ സർട്ടിഫിക്കറ്റോ മതപരമായ ആചാരമോ ഇല്ലാതെ 19 വർഷത്തോളം ഒരുമിച്ച് താമസിച്ചു.

പ്രായോഗിക ആവശ്യങ്ങൾക്കായി, 1992 ലാണ് ദമ്പതികൾ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. അവരുടെ കുടുംബ സ്വത്ത് സുരക്ഷിതമാക്കാനും അവരുടെ മക്കൾക്ക് അവകാശം ലഭിക്കുമെന്ന് ഉറപ്പാക്കാനും പ്രത്യേക വിവാഹ നിയമത്തിലെ മുൻകാല വ്യവസ്ഥ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു.

1974 ൽ ആദ്യമകൻ ജനിച്ചപ്പോൾ, ‘കാസ്റ്റ്ലെസ്’ എന്ന് പേരിട്ട ഇവർ 1975 ൽ ജനിച്ച രണ്ടാം കുഞ്ഞിന് ‘കാസ്റ്റ്ലെസ് ജൂനിയർ’ എന്ന് നാമകരണം ചെയ്തു. ഏറ്റവും ഇളയവൾ, 1983 ൽ ജനിച്ച മകൾ ഷൈൻ ജാതിയില്ലാത്തവൾ. സ്കൂൾ രേഖകളായാലും മറ്റേതെങ്കിലും രേഖകളായാലും, മാതാപിതാക്കൾ ജാതി, മത നിരകളിൽ ‘ഇല്ല ‘എന്ന് നൽകി. ബന്ധുക്കളും പരിചയക്കാരും ആശങ്ക പ്രകടിപ്പിച്ചപ്പോൾ കുട്ടികൾക്ക് 18 വയസ്സ് ആകുമ്പോൾ സ്വയം തിരഞ്ഞെടുക്കാം എന്നാണ് അവർ പറഞ്ഞത്. എന്നാൽ കുടുംബം പോലെ തന്നെ ജാതിയില്ലാതെ തുടരാൻ തന്നെയാണ് മക്കളും തീരുമാനിച്ചത്. വിവാഹം കഴിച്ചവരോട് മുൻകൂറായി വ്യവസ്ഥകൾ പറഞ്ഞിരുന്നു.
സ്വാഭാവിക ജീവിതം സാധ്യമാകുമോ എന്ന് ഭയപ്പെട്ടവർക്ക് മുന്നിൽ വിജയം കൈവരിച്ച്
ജീവിച്ചു കാണിച്ചു കൊടുത്തു അവർ മൂന്ന് പേരും.

ദുബായിൽ താമസിക്കുന്ന എം‌ബി‌എകാരനായ കാസ്‌റ്റ്‌ലെസ് ഭാര്യ സബിതക്കൊപ്പം അവരുടെ കുട്ടികൾക്ക് ‘ആൽഫ കാസ്‌റ്റ്‌ലെസ്’, ‘ഇന്ത്യൻ ജാതിയില്ലാത്തവർ’ എന്ന് പേരിട്ടു. ഉഡുപ്പി ലോ കോളേജിലെ പൂർവ്വകാലവിദ്യാർത്ഥിയായ ‘കാസ്‌റ്റ്‌ലെസ് ജൂനിയർ’ പുനലൂർ ബാർ അസോസിയേഷനിലെ അംഗമാണ്. രാജാലക്ഷ്മി എന്ന ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചു, അവരുടെ രണ്ട് പെൺമക്കൾക്ക് ‘അഗ്ന കാസ്റ്റ്ലെസ് ജൂനിയർ’, ‘ആൽഫ കാസ്റ്റ്ലെസ് ജൂനിയർ’ എന്നും പേരിട്ടു. അദ്ധ്യാപികയും പിഎച്ച്ഡി വിദ്യാർഥിനിയുമായ ‘ഷൈൻ കാസ്‌റ്റ്‌ലെസ്’ വിദേശത്ത് ജോലി ചെയ്യുന്ന ‘ചെഗുവേരയെ’ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മകൾ, പേര് അലീഡ ചെഗുവേര.

കുടുംബത്തിന്റെ സ്വാധീനം എന്നതിനേക്കാളുപരി ജാതിയില്ലാത്തവരായി തുടരുക എന്നത് വ്യക്തിപരമായ തീരുമാനം മാത്രമാണ് എന്ന് ഈ രണ്ടു തലമുറക്കാർ ഒന്നടങ്കം പറയുന്നു. കാസ്റ്റ്ലെസ്സായി ജീവിതം മുന്നോട്ടു പോകുന്നു.

ന്യൂ​ഡ​ൽ​ഹി: മു​ൻ ക്രി​ക്ക​റ്റ് താ​ര​വും ബി​ജെ​പി എം​പി​യു​മാ​യ ഗൗ​തം ഗം​ഭീ​റി​നെ കാ​ൺ​മാ​നി​ല്ലെ​ന്ന് പോ​സ്റ്റ​റു​ക​ൾ. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ​ങ​ളി​ലാ​ണ് ഗം​ഭീ​റി​നെ കാ​ൺ​മാ​നി​ല്ലെ​ന്ന് കാ​ട്ടി പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ഗം​ഭീ​റി​ന്‍റെ ചി​ത്ര​മു​ൾ​പ്പ​ടെ​യാ​ണ് പോ​സ്റ്റ​റു​ക​ൾ.  ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം ച​ർ​ച്ച ചെ​യ്യാ​ൻ പാ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഗം​ഭീ​ർ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച ആ​യി​രു​ന്നു യോ​ഗം ചോ​ർ​ന്ന​ത്. യോ​ഗ​ത്തി​നെ ഗം​ഭീ​റി​ന്‍റെ അ​സാ​ന്നി​ധ്യം ശ്ര​ദ്ധ‍​യി​ൽ​പ്പെ​ട്ട പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​കാം പോ​സ്റ്റ​ർ പ​തി​ച്ച​തി​നു പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം.  സം​ഭ​വ​ത്തേ​ക്കു​റി​ച്ച് ഗം​ഭീ​റോ ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ളോ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് വി​ദ​ഗ്ധ​നാ​യ കൊ​ല​പാ​ത​കി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യ​തും അ​വ ഉ​പേ​ക്ഷി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത മാ​ര്‍​ഗ​വും മ​റ്റും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​തി വി​ദ​ഗ്ധ​നാ​യ കൊ​ല​പാ​ത​കി​യാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ശ​യി​ക്കു​ന്ന​ത്.
ക​ഴു​ത്ത് മു​റു​ക്കി​യാ​ണ് കൊ​ല​ന​ട​ത്തി​യ​ത്. മ​രി​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഒ​രു ദി​വ​സം സൂ​ക്ഷി​ച്ച​തി​ന് ശേ​ഷ​മാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ അ​റു​ത്തു​മാ​റ്റി​യ​ത്. ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നും ര​ക്തം ത​ളം കെ​ട്ടി നി​ന്നി​രു​ന്നി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ര​ക്തം ക​ട്ട​പി​ടി​ച്ച ശേ​ഷം അ​റു​ത്തു​മാ​റ്റി​യ​താ​വാ​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ അ​റു​ത്തു​മാ​റ്റാ​ന്‍ മൂ​ര്‍​ച്ച​യേ​റി​യ വ​സ്തു​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഒ​രു​പ​ക്ഷേ മാ​ര്‍​ബി​ള്‍ മു​റി​ക്കു​ന്ന ബ്ലേ​ഡോ, കൈ​കൊ​ണ്ടു​പ​യോ​ഗി​ക്കാ​വു​ന്ന മ​രം മു​റി​യ്ക്കു​ന്ന മെ​ഷി​നോ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കാം. മു​റി ഭാ​ഗ​ങ്ങ​ളി​ല്‍ മാം​സം ചി​ന്നി​ച്ചി​ത​റി​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ മു​റി​യ്ക്കു​ന്ന​തി​നി​ടെ ബ്ലേ​ഡ് ഒ​ന്നി​ല്‍​കൂ​ടു​ത​ല്‍ ത​വ​ണ മു​റി​യി​ലൂ​ടെ ക​ട​ന്നു​പോ​യി​രി​ക്കാ​മെ​ന്നും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ശ​രീ​ര​ത്തി​ലെ എ​ല്ലി​ന്‍ ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി കൃ​ത്യ​മാ​യി മാ​സം​ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടി​യാ​ണ് മു​റി​ച്ച​ത്. വി​ദ​ഗ്ധ​നാ​യ ആ​ള്‍​ക്ക​ല്ലാ​തെ ഇ​ത്ത​ര​ത്തി​ല്‍ കൃ​ത്യം ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു. കൃ​ത്യം ന​ട​ന്ന സ്ഥ​ല​വും ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച സ്ഥ​ല​വും വ്യ​ത്യ​സ്ത​മാ​ണ്. ക​ഴു​ത്തി​ന് താ​ഴേ​യു​ള്ള​തും അ​ര​യ്ക്ക് മു​ക​ളി​ലു​ള്ള​തു​മാ​യ കൈ​ക​ളി​ല്ലാ​ത്ത ശ​രീ​ര ഭാ​ഗം റോ​ഡ​രി​കി​ല്‍ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന് സ​മീ​പ​ത്തൊ​ന്നും ര​ക്ത​മോ മ​റ്റൊ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത് മ​റ്റൊ​രി​ട​ത്ത് നി​ന്നാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഉ​റ​പ്പി​ക്കു​ന്ന​ത്.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ച​ത് ഒ​രി​ട​ത്താ​യി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം. ഇ​രു​വ​ഞ്ഞി പു​ഴ​യി​ല്‍ ഉ​പേ​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം സം​ശ​യി​ക്കു​ന്നു. ഇ​രു​വ​ഞ്ഞി​പു​ഴ ക​ട​ലി​ല്‍ ചേ​രു​ന്ന അ​ഴി​മു​ഖ​ത്ത് നി​ന്നാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ട​ത​ലും ക​ണ്ടെ​ത്തി​യ​ത്. പു​ഴ​യി​ല്‍ ഉ​പേ​ക്ഷി​ച്ച ഭാ​ഗ​ങ്ങ​ള്‍ ഒ​ഴു​കി ക​ട​ലി​ലെ​ത്തി​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ജൂ​ണ്‍ മാ​സ​മാ​യ​തി​നാ​ല്‍ മ​ഴ​വെ​ള്ള​ത്തി​നൊ​പ്പം ഇ​വ ക​ട​ലി​ല്‍ വേ​ഗ​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​താ​വാ​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്നു.

കൊ​ല്ല​പ്പെ​ട്ട​താ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​വു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. ല​ഭ്യ​മാ​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ത​ല​യോ​ട്ടി​യും അ​ടി​സ്ഥാ​ന​മാ​ക്കി ര​ണ്ടു​വ​ര്‍​ഷ​ത്തി​ന് ശേ​ഷം കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ രേ​ഖാ​ചി​ത്രം ക്രൈം​ബ്രാ​ഞ്ച് ത​യാ​റാ​ക്കി. 165 സെന്‍റീമീ​റ്റ​ര്‍ നീ​ള​മു​ള്ള ഇ​ത​ര​ദേ​ശ​ക്കാ​ര​നാ​യ 25 വ​യ​സു​ള്ള യു​വാ​വാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് യു​വാ​വ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും നാ​ല് മ​ണി​ക്കൂ​ര്‍ മു​മ്പ് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​താ​യും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ നി​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് കേ​സ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബി​ജു കെ.​സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു.

ശ​രീ​ര​ല​ക്ഷ​ണ​ങ്ങ​ളും മ​റ്റും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത​ര​ദേ​ശ​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് നി​ഗ​മ​ന​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പ​തി​വാ​യി ഉ​പ​യോ​ഗി​ച്ച​വ​രി​ല്‍ കാ​ണു​ന്ന രീ​തി​യി​ല്‍ പ​ല്ലി​ല്‍ ക​റ​പി​ടി​ച്ചി​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ട്ട​താ​രെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ മാ​ത്ര​മേ കൊ​ല​യാ​ളി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​വൂ. മൂ​ന്ന് ഭാ​വ​ങ്ങ​ളി​ലു​ള്ള രേ​ഖാ​ചി​ത്ര​മാ​ണി​പ്പോ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്.

2017 ജൂ​ണ്‍ 26 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചാ​ലി​യം ക​ട​ലോ​ര​ത്ത് നി​ന്ന് ഇ​ട​ത് കൈ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ആ​ദ്യം ല​ഭി​ച്ച​ത്. മൂ​ന്നു ദി​വ​സ​ത്തി​ന് ശേ​ഷം ഇ​തേ ഭാ​ഗ​ത്ത് നി​ന്ന് വ​ല​തു കൈ​യും ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ അ​ഞ്ചു ദി​വ​സ​ത്തി​ന് ശേ​ഷം ജൂ​ലൈ ആ​റി​ന് തി​രു​വ​മ്പാ​ടി എ​സ്റ്റേ​റ്റ് റോ​ഡി​ല്‍ അ​ര​യ്ക്ക് മേ​ല്‍​പോ​ട്ടു​ള്ള ഭാ​ഗ​വും ക​ണ്ടെ​ത്തി. പ​ഞ്ച​സാ​ര ചാ​ക്കി​ലാ​യി​രു​ന്നു ശ​രീ​ര​ഭാ​ഗം ഉ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. ഈ ​സം​ഭ​വ​ത്തി​ല്‍ തി​രു​വ​മ്പാ​ടി പോ​ലീ​സും കേ​സെ​ടു​ത്തു.

പി​ന്നീ​ട് അ​ടു​ത്ത​മാ​സം ഓ​ഗ​സ്റ്റ് 13 ന് ​ചാ​ലി​യ​ത്ത് നി​ന്ന് ത​ല​യോ​ട്ടി​യും ക​ണ്ടെ​ടു​ത്തു. കൈ​ക​ളും ത​ല​യോ​ട്ടി​യും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ബേ​പ്പൂ​ര്‍ പോ​ലീ​സാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്. ഒ​രാ​ളു​ടെ ത​ന്നെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളാ​ണി​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി ക​ണ്ടെ​ത്തി​യ ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ ഒ​രാ​ളു​ടെ​ത് ത​ന്നെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. 2017 സ​പ്റ്റം​ബ​ര്‍ 16 ന് ​ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ടും പോ​ലീ​സി​ന് ല​ഭി​ച്ചു. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് ലോ​ക്ക​ല്‍ പോ​ലീ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി.

2017 ഒ​ക്ടോ​ബ​ര്‍ നാ​ലി​നാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്തി​ന​ക​ത്തും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. കാ​ണാ​താ​യ​വ​രെ കു​റി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് ദേ​ശീ​യ ക്രൈം​റെ​ക്കോ​ര്‍​ഡ് ബ്യൂ​റോ വ​ഴി​യും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. ഇ​ത​ര​ദേ​ശ​തൊ​ഴി​ലാ​ളി​യാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് മു​ക്കം ഭാ​ഗ​ങ്ങ​ളി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി.

ഇ​വി​ടെ​യു​ള്ള ക​രാ​റു​ക​രേ​യും ഇ​ത​ര​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളേ​യും ഉ​ള്‍​പ്പെ​ടു​ത്തി​കൊ​ണ്ട് യോ​ഗം ചേ​ര്‍​ന്നെ​ങ്കി​ലും മ​രി​ച്ച​യാ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ല്ല. ഇ​തേ​തത്തുട​ര്‍​ന്നാ​ണ് ത​ല​യോ​ട്ടി അ​ടി​സ്ഥാ​ന​മാ​ക്കി രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്. രേ​ഖാ​ചി​ത്ര​ത്തി​ല്‍ സാ​മ്യ​മു​ള്ള​യാ​ളു​ളെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം അ​റി​യി​ക്ക​ണ​മെ​ന്നും തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഇ​ത് ഏ​റെ സ​ഹാ​യ​ക​ര​മാ​വു​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. ഫോ​ണ്‍: 9497990212,

ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ വരൻ. 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ലുലു ബോൽഗാട്ടി സെന്ററിൽവെച്ചായിരുന്നു വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യൻ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. വരൻ ജഹാംഗീറാകട്ടെ മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വേഷം. മലയാളസിനിമയിൽ നിന്നുള്ള നിരവധിപ്പേർ കല്യാണത്തിന് എത്തി.

‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും.’–ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്ര പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു. വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു.

അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്ബോസ് പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം.

ചെറുപ്പത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്.ജോലിക്കൊപ്പം നൃത്തവും കലയും ഒപ്പം കൊണ്ടുപോകാനായിരുന്നു ശ്രീലക്ഷ്മിയുടെ ആഗ്രഹം. ഗള്‍ഫ് തനിക്ക് വല്ലാത്ത സുരക്ഷിതത്വ ബോധം നല്‍കുന്നുവെന്നും അച്ഛനുണ്ടായ അപകടം ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നൃത്ത രംഗത്ത് സജീവമായ ശ്രീലക്ഷ്മി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ പ്രഗത്ഭരുടെ കീഴില്‍ അഭ്യസിച്ചിട്ടുണ്ട് 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വഴിതെറ്റി ഒരു എത്തും പിടിയും കിട്ടാതെ ആമിന എന്ന മരിയ ഇടുക്കിയിലെത്തുന്നത്. പേടിച്ചും വിറച്ചും അടുത്തുള്ള ബസ് സ്റ്റോപ്പില്‍ എങ്ങോട്ടെന്നില്ലാതെ കാത്തിരുന്ന ആ യുവതിയെ പിന്നീട് ഓട്ടോക്കാരായ സുഹൃത്തുക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ജന്മനാ ബധിരയും സംസാരശേഷിയുമില്ലാത്ത യുവതിയില്‍ നിന്നും ജന്മദേശം തപ്പിയെടുക്കാന്‍ അന്ന് ആ പ്രദേശത്തുള്ള ആര്‍ക്കും തന്നെ സാധിച്ചിരുന്നില്ല. മലയാളം അറിയാത്ത ആ യുവതി ഒടുവില്‍ കൈകൊണ്ട് എഴുതി തന്റെ പേര് ആമിനയാണെന്നും തനിക്ക് അഞ്ച് സഹോദരികളുണ്ടെന്നും പൊലീസിന് പറഞ്ഞുകൊടുത്തു. കൈകളില്‍ 786 എന്ന് ടാറ്റു ചെയ്തിരുന്നു.

ശേഷം പൊലീസ് മുന്‍കൈയ്യില്‍ അവരെ തൊട്ടടുത്തുള്ള ആശ്രമത്തിലെത്തിച്ചു. അവരുടെ കുടുംബത്തെയും വേരുകളെയും തിരഞ്ഞുള്ള പ്രയത്നം പിന്നീട് എങ്ങുമെത്തിയില്ല. കേരളത്തില്‍ തുടര്‍ന്നുള്ള ജീവിതം നയിച്ച ആമിന വൈകാതെ തന്റെ ജീവിത പങ്കാളിയെ ഇടുക്കിയില്‍ നിന്നും കണ്ടുപിടിച്ചു. 2003ല്‍ ആശ്രമത്തില്‍ സാമൂഹിക സേവനത്തിന് പോയ റോഡിമോന്‍ ആമിനയെ കാണുകയും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. അവര്‍ മരിയ എന്ന പേര് നല്‍കുകയും ശേഷം ആലപ്പുഴയിലേക്ക് താമസം മാറുകയും ചെയ്തു.

Image result for lost-in-kerala-20-years-ago-aamir-khan-song-may-trace-her-home

ഈയടുത്താണ് മരിയ അപ്രതീക്ഷിതമായി ആമിര്‍ ഖാന്‍ നായകനായ പഴയ ഹിന്ദിഗാനം ശ്രദ്ധിക്കുന്നത്. 1995 പുറത്തിറങ്ങിയ ഹിന്ദി ചിത്രം അക്കേല ഹം അക്കേല തും (Akele Hum Akele Tum ) എന്ന ചലച്ചിത്രത്തിലെ ഒരു ഗാനരംഗമായിരുന്നു അത്. ആമിര്‍ ഖാനും മകനും സൈക്കിളില്‍ ചുറ്റിയടിക്കുന്ന ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ട മരിയ ഒരു നിമിഷം ഞെട്ടിപോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കണ്ടു പരിചയിച്ച പാര്‍ക്കും പരിസരവും. മരിയ ആ പഴയ ഓര്‍മകള്‍ ഭര്‍ത്താവായ റോഡിമോനോട് ആംഗ്യ ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കി. മുബൈയിലെവിടെയോ ആണ് ഈ പ്രദേശം എന്ന് ഭര്‍ത്താവ് റോഡിമോന് മനസ്സിലായി. ആ സിനിമയുടെ സംവിധായകന്‍ മന്‍സൂര്‍ ഖാനോട് ആ ചിത്രീകരണ സ്ഥലത്തെക്കുറിച്ച് അന്വേഷിച്ച ഭര്‍ത്താവിന് പക്ഷെ വലിയ പ്രതീക്ഷ നല്‍കുന്ന സൂചനയൊന്നും അവരില്‍ നിന്നും ലഭിച്ചില്ല.

മുബൈക്കടുത്തുള്ള ഫാന്റസി ലാന്റ് അമ്യൂസ്മെന്റ് പാര്‍ക്കിന് സമീപത്ത് നിന്നാണ് ചിത്രീകരിച്ചതെന്നാണ് സംവിധായകന്‍ മന്‍സൂര്‍ ഖാന്‍ ഭര്‍ത്താവ് റോഡിമോനോട് പറഞ്ഞത്. മരിയയുടെ വീടിലേക്ക് ഇവിടെ നിന്നും അര മണിക്കൂര്‍ മാത്രമേ ദൂരമേയുള്ളുവെന്നും ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു പതാക തന്റെ കോളനിയിലുണ്ടെന്നും മരിയ ഓര്‍ത്തെടുത്തു. കല്ല് പാകിയ റോഡുകളും നിരനിരയായ വീടുകളും ഇതിനിടയിലുണ്ടായിരുന്നെന്നും അടുത്ത് തന്നെ റെയില്‍വേ ട്രാക്ക് ഉണ്ടായിരുന്നുവെന്നും മരിയ പറയുന്നു. ഇപ്പോള്‍ മനസ്സിലുള്ള അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്താനുള്ള പ്രയത്നത്തിലാണ് മരിയയും കുടുംബവും. അതിനുളള സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. സാംസ്കാരിക മന്ത്രി എ.കെ ബാലനെ കണ്ട് സഹായം തേടാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും 2020 മാര്‍ച്ചോടെ വില്‍ക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് രണ്ട് സര്‍ക്കാര്‍ കമ്പനികളുടെ ഓഹരി വിറ്റഴിക്കല്‍ നിര്‍ണായകമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ധനകാര്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികള്‍ വില്‍ക്കുന്നതെന്നാണ് മന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. എയര്‍ ഇന്ത്യയുടെ വില്‍പ്പനയ്ക്ക് മുന്നോടിയായി നടന്ന വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താത്പര്യം കാണിക്കുന്നുണ്ടെന്ന്് ധനമന്ത്രി പറഞ്ഞു.അതേസമയം മുന്‍ വര്‍ഷങ്ങളില്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശരിയായ സമയത്ത് ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും എല്ലാ മേഖലകളിലെ പ്രതിസന്ധികളും മറികടക്കും. വ്യവസായ പ്രമുഖര്‍ക്ക് അവരുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. പലരും പുതിയ നിക്ഷേപം ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ഭ​ർ​തൃ​പി​താ​വ് പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​നെ ക​ബ​ളി​പ്പി​ച്ച് കൂ​ടു​ത​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. ഭൂ​മി വി​ൽ​പ്പ​ന​യി​ൽ ല​ഭി​ച്ച 26 ല​ക്ഷം രൂ​പ​യും ദി​വ​സ​ങ്ങ​ൾ​ക്ക​കം ജോ​ളി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. ഇ​ത്ര​യും പ​ണം അ​ധി​കം വൈ​കാ​തെ​ത​ന്നെ ബാ​ങ്കി​ൽ​നി​ന്ന് ജോ​ളി പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്.

റോ​യി-​ജോ​ളി ദ​ന്പ​തി​ക​ൾ​ക്ക് പു​തി​യ വീ​ട് വ​യ്ക്കു​ന്ന​തി​നാ​യി കൂ​ട​ത്താ​യി​ക്ക​ടു​ത്ത മ​ണി​മു​ണ്ട​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഏ​ക്ക​ര്‍ സ്ഥ​ലം വി​ല്‍​പ​ന ന​ട​ത്തി ടോം ​തോ​മ​സ് 16 ല​ക്ഷം രൂ​പ ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചു എ​ന്നാ​യി​രു​ന്നു ജോ​ളി​യു​ടെ ആ​ദ്യ​മൊ​ഴി. എ​ന്നാ​ൽ മ​ണി​മു​ണ്ട​യി​ലെ ഭൂ​മി വി​റ്റ​ത് 20 ല​ക്ഷം രു​പ​യ്ക്ക് മു​ക​ളി​ലാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മ​ണി​മു​ണ്ട​യി​ലെ സ്ഥ​ലം വാ​ങ്ങി​യ ആ​ളി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

20 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യ്ക്ക് സ്ഥ​ലം വി​റ്റെ​ങ്കി​ലും ഈ ​ഇ​ട​പാ​ടി​ലെ ന​യാ​പൈ​സ പോ​ലും ടോം ​തോ​മ​സി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ണം ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​കം മു​ഴു​വ​ൻ​തു​ക​യും ജോ​ളി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​താ​യാ​ണ് രേ​ഖ​ക​ൾ. ടോം ​തോ​മ​സി​ന്‍റെ വ്യാ​ജ ഒ​പ്പി​ട്ട ചെ​ക്ക് ന​ൽ​കി തു​ക ത​ട്ടി​യ​താ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. ടോം ​തോ​മ​സ് വ​ധ​കേ​സി​ൽ ഇ​ന്ന​ലെ അ​ഞ്ചു​ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച ജോ​ളി​യെ അ​ടു​ത്ത​ദി​വ​സം വി​വി​ധ ബാ​ങ്കു​ക​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും.

ടോം ​തോ​മ​സി​ന്‍റെ മ​രു​മ​ക​ളാ​യ ജോ​ളി ന​ൽ​കി​യ ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​തെ പ​ണം ജോ​ളി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​താ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. ഇ​തി​നി​ടെ റോ​യ് തോ​മ​സി​ന്‍റെ മു​ക്കം റെ​ഡി​മെ​യ്ഡ് സ്ഥാ​പ​ന​ത്തി​ന്‍റെ പാ​ർ​ട്ണ​റാ​യി​രു​ന്ന ആ​ൾ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു​വെ​ന്ന വി​വ​ര​വും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചു.

റോ​യി​യും പാ​ർ​ട്ണ​റും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ജോ​ളി​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. പാ​ർ​ട്ണ​റു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച ചി​ല സം​ശ​യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘാം​ഗം വെ​ളി​പ്പെ​ടു​ത്തി.

Copyright © . All rights reserved