India

10 മാസം പ്രായമുള്ള മകനു വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ യുവതിക്കു ജീവപര്യന്തം തടവ്. കറ്റാനം ഭരണിക്കാവ് തെക്ക് ഇലംപ്ലാവിൽ വീട്ടിൽ ദീപയെയാണ് (34) ആലപ്പുഴ അഡീഷനൽ സെഷൻസ് ജഡ്ജി ടി.കെ.രമേശ് കുമാർ ശിക്ഷിച്ചത്. തടവിനു പുറമേ 50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.

2011 ജനുവരി 1ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ ലാൻഡ് ഫോൺ ബിൽ കൂടിയതിനെത്തുടർന്ന് ഭർത്താവ് നടത്തിയ അന്വേഷണത്തിൽ ദീപയ്ക്കു മറ്റൊരാളുമായി സൗഹൃദമുണ്ടെന്നു കണ്ടെത്തിയതിനെച്ചൊല്ലി ഇരുവരും വഴക്കായി.

സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത മകൻ ഹരിനന്ദന് കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തുന്നതിനു ബെംഗളൂരുവിൽ പോകേണ്ട ദിവസം കൂടെ ചെല്ലാൻ ദീപ വിസമ്മതിച്ചതും വഴക്കിനു കാരണമായി. തുടർന്ന് ഭർത്താവ് ദീപയുടെ വീട്ടുകാരെ വിളിച്ചു വരുത്തി ദീപയെയും കുട്ടിയെയും അവർക്കൊപ്പം അയച്ചു. ബന്ധം തുടരാനാകില്ലെന്നും അറിയിച്ചു. വീട്ടിലെത്തിയ ശേഷം ദീപ കുട്ടിക്കു വിഷം നൽകിയ ശേഷം വിഷം കഴി‍ച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും കേസിൽ പറയുന്നു. കുട്ടിക്കു ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിന്റെ ശ്വാസംമുട്ടലാണെന്നു സംശയിച്ചാണു വീട്ടുകാർ ആദ്യം ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചതു വിഷം ഉള്ളിൽച്ചെന്നാണെന്നു പിന്നീടു കണ്ടെത്തി.

ചികിത്സ തേടിയ ദീപ രക്ഷപ്പെട്ടു. ഇതേത്തുടർന്ന് ഭർത്താവ് കുറത്തികാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ ദീപയുടെ പേരിൽ കൊലക്കുറ്റത്തിനു കേസെടുക്കുകയായിരുന്നു. ഇവർ വിവാഹബന്ധം വേർപിരിഞ്ഞു. വിവാഹേതര ബന്ധം പിടിക്കപ്പെട്ടതിലെ അപമാനം കാരണമാണ് കുട്ടിയെ കൊലപ്പെടുത്തി ദീപ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സി.വിധു ഹാജരായി.

വീടിന്റെ മുറ്റത്ത് മകളെ വെട്ടിക്കൊന്ന ശേഷം രണ്ടാനച്ഛൻ ജീവനൊടുക്കി. മടവൂർ പൈമ്പാലിശ്ശേരി നെടുവങ്ങാട് ടി.പി.ദേവദാസൻ (51) മകൾ സൂര്യ സുരേന്ദ്രനെ (29) കൊലപ്പെടുത്തിയ ശേഷം സമീപത്തെ ഷെഡിൽ തൂങ്ങി മരിക്കുകയായിരുന്നു. മകളുടെ കരച്ചിൽ കേട്ട് തടയാനെത്തിയ അമ്മ സതീദേവിക്കും പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

സൂര്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. പരേതനായ രാംപൊയിൽ പുനത്തുംകുഴിയിൽ സുരേന്ദ്രന്റെ മകളാണ് സൂര്യ. 25 വർഷം മുൻപാണ് സൂര്യയുടെ അമ്മയെ ദേവദാസൻ വിവാഹം കഴിച്ചത്. മുറ്റത്ത് ഉണങ്ങാനിട്ട തുണികൾ എടുത്ത് അടുക്കി വയ്ക്കുമ്പോഴാണ് ദേവദാസൻ സൂര്യയെ വെട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. വെട്ടേറ്റ് കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. രക്തംവാർന്ന് അവശയായ സൂര്യയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ദേവദാസനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി ഡ്രൈവറാണ് ദേവദാസൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം. സൂര്യയുടെ സഹോദരങ്ങൾ: ദിൽസി, അമൽനാഥ്.

ഡല്‍ഹിക്കാര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല 2018 ജൂലൈ ഒന്നാം തീയതി. അന്നായിരുന്നു വടക്കു കിഴക്കൻ ദില്ലിയിലെ ബുരാരിയിൽ ഒരു കുടുംബത്തില്‍ കൂട്ട ആത്മഹത്യ നടക്കുന്നത്. ഒരു കുടുംബത്തിലെ 11 പേരാണ് ഒരു ദിവസം ജീവനൊടുക്കിയത്. 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിൽ നിന്നു വ്യക്തമായത് എല്ലാം തൂങ്ങിമരണമാണെന്നായിരുന്നു. രോഹിണി ഫൊറൻസിക് ലാബിൽ നിന്നുള്ള പരിശോധന വന്നതോടെ വിഷം അകത്തു ചെന്നല്ല മരണമെന്നും വ്യക്തമായി. ബന്ധുക്കളിൽ ചിലരാണു സംഭവം വിഷം നൽകിയുള്ള കൊലപാതകമാണെന്ന പരാതി ഉന്നയിച്ചത്. ‘സൈക്കോളജിക്കൽ ഓട്ടോപ്സി’ എന്ന അപൂർവ നടപടിക്രമത്തിലൂടെ പോലും കൂട്ടമരണത്തിനു പിന്നിലെ ദുരൂഹത തെളിയിക്കാനായില്ല.

ഭാട്ടിയ കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിത നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം, പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സന്ത് നഗര്‍ നിവാസികൾ ഭീതിയോടെയായിരുന്നു പിന്നീടുള്ള നാളുകളിൽ ഭാട്ടിയ കുടുംബം താമസിച്ചിരുന്ന വീടിനെ നോക്കിക്കണ്ടിരുന്നത്. രാത്രിയിൽ ആ വീടിനു സമീപത്തെ റോഡ് വിജനമായിക്കിടന്നു. പുറത്തിറങ്ങാൻ പോലും പലരും ഭയന്നു.

ഒന്നരക്കൊല്ലമായി ഈ വീട് ശൂന്യമാണ്. ഭൂതബംഗ്ളാവെന്നാണ് നാട്ടുകാര്‍ പിന്നീട് ഇതിനെ വിശേഷിപ്പിച്ചത്. വാടകയ്ക്കു താമസിക്കാനും വാങ്ങാനും ആരും തയ്യാറായില്ല. പലരും വാങ്ങാന്‍ തയ്യാറായി വന്നെങ്കിലും കൂട്ടമരണങ്ങളുടെ കഥകള്‍ കേട്ട് പിന്‍മാറി. താമസിക്കാന്‍ തയ്യാറായവര്‍ ആത്മാക്കളുെട ശബ്ദം കേട്ടെന്നു പറഞ്ഞ് പതുക്കെ പിന്‍വാങ്ങി.

എന്നാല്‍ ഇപ്പോള്‍ ശനിദശ മാറിയെന്നാണ് സമീപവാസികള്‍ വിശ്വസിക്കുന്നത്. എല്ലാ കഥകളും അറിഞ്ഞിട്ടും ഇവിടെ താമസിക്കാന്‍ ഒരാള്‍ വന്നിരിക്കുന്നു. ‘ഭൂതത്തിലും പ്രേതത്തിലു ം ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ പ്രതീക്ഷിച്ച വാകടകയില്‍ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു വീട് കിട്ടി’ എന്നാണ് പത്തോളജിസ്റ്റായ ഡോ. മോഹന്‍ കശ്യപ് പറഞ്ഞത്. ഭാര്യയും രണ്ട് മക്കളും തന്റെ കൂടെയുണ്ടാകും. വെറും 25,000 രൂപയാണ് വാടക. ഈ വാടകയ്ക്കു ഇത്രയും സൗകര്യമുള്ള ഒരു വീട് ഇവിടെ വേറെ കിട്ടില്ലെന്നും മോഹന്‍ കശ്യപ് പറഞ്ഞു.

ഭാട്ടിയ കുടുംബത്തിൽ അവശേഷിച്ച ഒരേയൊരു മകൻ ദിനേശ് ഛന്ദാവത്തി‌ന്റെ പേരിലാണ് ഇപ്പോൾ വീട്. ഒക്ടോബറിലാണ് വീട് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാകുന്നത്. കൂട്ടമരണം നടക്കുന്ന സമയത്ത് രാജസ്ഥാനിലെ ക്വാട്ടയിലായിരുന്നു അദ്ദേഹം. അവിടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ദിനേശ് കൂട്ടമരണത്തിനു ശേഷം ഇടയ്ക്ക് ഭാട്ടിയ കുടുംബത്തിന്റെ വീട്ടിലുമെത്തി തങ്ങിയിരുന്നു. വീടുമായി ബന്ധപ്പെട്ടു പരന്ന അന്ധവിശ്വാസങ്ങൾ മാറ്റുന്നതിനു വേണ്ടിയായിരുന്നു അത്. ഒക്ടോബർ മധ്യത്തിലാണ് ദിനേശും കുടുംബവും വീട്ടിൽ താമസിച്ചത്. ഒട്ടേറെ പൂജാകർമങ്ങൾ ചെയ്തതിനു ശേഷമായിരുന്നു അത്.

സ്‌നേഹത്തിന് മുന്‍പില്‍ പ്രായം തോറ്റുപോകുന്നു എന്ന് തെളിയിച്ച ലക്ഷ്മിയമ്മളിന്റേയും കൊച്ചനിയന്റേയും വിവാഹം ഇന്ന് രാമവര്‍മപുരത്തെ വൃദ്ധസദനത്തില്‍ നടക്കും. 67 വയസ്സായ കൊച്ചനിയന്‍ മേനോനും 66കാരിയായ പി വി ലക്ഷ്മിയമ്മാളും ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ ഒരുമിക്കുന്നത്.

കല്യാണത്തിന്റെ ആവേശം ഇന്നലെതന്നെ തുടങ്ങിയിരുന്നു. മൈലാഞ്ചി കല്യാണം അന്തേവാസികള്‍ ഗംഭീരമായി നടത്തി. എല്ലാവരും ഒത്തുചേര്‍ന്ന് മൈലാഞ്ചി അണിയിച്ച് ലക്ഷ്മിയമ്മളിനെ വധുവാക്കി. കല്യാണച്ചെക്കനും അണിഞ്ഞൊരുങ്ങി മണവാളനായെത്തും.

ലക്ഷ്മി അമ്മാളിന്റെ ഭര്‍ത്താവ് ജി.കെ.കൃഷ്ണയ്യര്‍ എന്ന സ്വാമി 22 വര്‍ഷം മുന്‍പുമരിച്ചു. നഗരത്തില്‍ സദ്യ ഒരുക്കിയിരുന്ന ആളായിരുന്നു സ്വാമി. അദ്ദേഹത്തിന്റെ നിഴലായി നിന്നിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ കൊച്ചനിയനോടു മരണക്കിടക്കയില്‍വെച്ച് അമ്മാളിനെ നോക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഒപ്പം കൈ പിടിച്ചേല്‍പിക്കുകയും ചെയ്തു.

അമ്മാള്‍ തനിച്ചാകുകയും രാമവര്‍മപുരത്തെ കോര്‍പറേഷന്‍ വൃദ്ധമന്ദിരത്തിലേക്കു താമസം മാറുകയും ചെയ്തു. കൊച്ചനിയന്‍ പാചകവുമായി നാടു ചുറ്റി. മനസ്സിലെ സ്‌നേഹം എന്തുകൊണ്ടോ ഇരുവരും തുറന്നു പറഞ്ഞില്ല. ഗുരുവായൂരില്‍വച്ചു കൊച്ചനിയന്‍ പക്ഷാഘാതം വന്നു തളര്‍ന്നുവീണു. പിന്നീടു വയനാട്ടിലെ ഒരു സന്നദ്ധ സംഘടന അങ്ങോട്ടു കൊണ്ടുപോയി. അവിടെവച്ചു കൊച്ചനിയന്‍ അമ്മാളിനോടുള്ള പ്രണയം ഉദ്യോഗസ്ഥരോടു പറയുകയായിരുന്നു.

അവര്‍ കൊച്ചനിയനെ തൃശൂര്‍ സാമുഹിക നീതി വകുപ്പ് വൃദ്ധ സദനത്തിലേക്കു മാറ്റി . അപ്പോഴേക്കും അമ്മാളും കോര്‍പറേഷന്‍ വൃദ്ധസദനത്തില്‍നിന്നു അവിടെയെത്തിയിരുന്നു. ശരീരം തളര്‍ന്നു ഒരു കാലും കയ്യും അനക്കാന്‍ പ്രയാസപ്പെടുന്ന സമയമായതിനാല്‍ അമ്മാള്‍ കൊച്ചനിയനു താങ്ങാകാന്‍ തീരുമാനിച്ചു. ചികിത്സയിലൂടെ കൊച്ചനിയന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞതിനുശേഷം കൂടല്‍മാണിക്യത്തില്‍ ഭഗവാന് താമരമാലയുമായി പോകുമെന്ന് ലക്ഷ്മിയമ്മാള്‍ പറയുന്നു.

പൗരത്വ ബില്ലിനെതിര ശക്തമായ പ്രതിഷേധം നടന്ന മീററ്റിൽ ഒരു സീനിയർ പൊലീസ് ഉദ്യോഗസ്ഥർ മുസ്ലിം പൗരന്മാരോട് വർഗീയ പരാമർശങ്ങളോടെ ആക്രോശിക്കുന്ന വീഡിയോ പുറത്ത്. മീററ്റിലെ ഒരു പൊലീസ് സൂപ്രണ്ടായ അഖിലേഷ് നാരായണ്‍ സിങ്ങാണ് മുസ്ലിങ്ങളോട് അങ്ങേയറ്റം അവഹേളനപരമായി പെരുമാറുന്നത്. എല്ലാവരോടും പാകിസ്താനിലേക്ക് പോകാനാണ് പൊലീസുദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത്.

പ്രതിഷേധം അരങ്ങേറിയ സ്ഥലത്തെ ഒരു ഇടവഴിയിലൂടെ നടന്നെത്തിയ ഉദ്യോഗസ്ഥൻ തലയിൽ തൊപ്പി വെച്ച് നിൽക്കുന്ന മുസ്ലിങ്ങളെ അക്ഷരാർത്ഥത്തിൽ വർഗീയ പരാമർശങ്ങളോടെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

“നിങ്ങൾക്കിവിടെ ജീവിക്കാൻ പറ്റില്ലെങ്കിൽ വിട്ടുപോകണം. ഇവിടെ വന്നു താമസിച്ചതിനു ശേഷം മറ്റുള്ളവരെ പ്രകീർത്തിക്കരുത്,” അഖിലേഷ് നാരായൺ സിങ് പറയുന്നു.

പൊലീസുകാരെ കണ്ട് ഭയന്ന മുസ്ലിം പൗരന്മാർ ‘നിങ്ങൾ പറയുവന്നത് ശരിയാണ്’ എന്നു മാത്രം മറുപടി നൽകുന്നതായി വീഡിയോയിൽ കേൾക്കാം. ‘എല്ലാ വീട്ടിലെയും ആണുങ്ങളെ ഞാൻ തൂക്കി ജയിലിലിടും’ എന്ന ഭീഷണിയും പൊലീസുദ്യോഗസ്ഥന്‍ ഉയർത്തുന്നതായി കേൾക്കാം. എല്ലാം താൻ നശിപ്പിക്കുമെന്നും ഇയാൾ പറയുന്നുണ്ട്.

മീററ്റില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെയാണ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതെന്നാണ് സംസ്ഥാന പൊലീസിന്റെ നിലപാട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനകളും പൊലീസിന് അനുകൂലമാണ്.

ഉത്തർപ്രദേശിൽ പൗരത്വ നിയമങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ കടുത്ത നടപടികളാണെടുത്തത്. ഇരുപതിലധികമാളുകൾ സംസ്ഥാനത്ത് കൊല്ലപ്പെടുകയുണ്ടായി. നൂറുകണക്കിനാളുകൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.

തിരുവനന്തപുരം; മോഡലും അവതാരകയുമായ ജാഗി ജോണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്ക്. ജാഗിയുമായി ബന്ധമുണ്ടായിരുന്ന കൊച്ചിയിലെ ബോഡി ബില്‍ഡറെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇരുവരും ഏറെ നാളായി ഒരുമിച്ചായിരുന്നു താമസം.

തിരുവനന്തപുരത്തെ വീട്ടിലെ അടുക്കളയിലാണ് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധന ഫലവും ലഭിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ മൃതദേഹം കിടന്നിട്ടും പോസ്റ്റുമോര്‍ട്ടത്തിന് പോകുന്നതിന് തൊട്ടുമുന്‍പാണ് വിരലടയാളം ശേഖരിച്ചത്. ഫോറന്‍സിക് സംഘമില്ലാതെ പൊലീസ് യുവതിയുടെ മുറി പരിശോധിച്ചതും വീഴചയാണ്.

ജാഗിയും പുരുഷ സുഹൃത്തും തമ്മിലുള്ള ഫോണ്‍കോള്‍ വിവരങ്ങളും സന്ദേശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ജാഗിയ്‌ക്കൊപ്പം താമസിച്ചിരുന്ന ഇയാള്‍ രണ്ട് മാസം മുന്‍പാണ് എറണാകുളത്തേക്ക് മടങ്ങിയത്. ദിവസവും ഇയാള്‍ ജാഗിയെ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ 11 മണിക്കു ഇയാള്‍ ജാഗിയെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് രാത്രിയിലും വിളിച്ചു. ഫോണ്‍ എടുക്കാതായപ്പോള്‍ ഡോക്ടറും സുഹൃത്തുമായ യുവതിയെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്.
ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്ന് കണ്ടെത്തി. വീണതിനെ തുടര്‍ന്ന് തലയിലേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്.

ചെമ്പന്‍ വിനോദ് എന്ന നടന്‍രെ വളര്‍ച്ച പെട്ടെന്നായിരുന്നു. ചെറിയ വേഷം പോലും മികവുറ്റതാക്കി ചെമ്പന്‍ വിനോദ് നായക കഥാപാത്രത്തോളം ഉയര്‍ന്നു. വ്യക്തിജീവിതത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ട ആളാണ് വിനോദ്. നന്നായി ഭക്ഷണം കഴിക്കും, മദ്യപിക്കും. ഇതേക്കുറിച്ച് ചാനല്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ ചെമ്പന്‍ വിനോദ് കിടിലം മറുപടി നല്‍കി.

ഞാന്‍ വഴി തെറ്റിപ്പോയി തിരിച്ചുവന്നയാളാണ്. പിന്നെ ഭക്ഷണവും മദ്യവും. ഭക്ഷണം മതിയാവുവോളം കഴിക്കും. അമ്മ ഉണ്ടാക്കിവെച്ച പന്നിയും ബീപുമൊക്കെ കഴിക്കുന്നതാണ് എനിക്കിഷ്ടം. ഞാന്‍ സമ്പാദിക്കുന്ന കാശുകൊണ്ട് മദ്യപിക്കുന്നു. സര്‍ക്കാരിന് നികുതിയും കൊടുക്കുന്നു. സര്‍ക്കാര്‍ തന്നെ വില്‍ക്കുന്ന മദ്യം വാങ്ങി ഞാന്‍ വീട്ടില്‍വെച്ചു കഴിക്കുന്നു. അതില്‍ ആര്‍ക്കാണ് പരാതിയെന്ന് താരം ചോദിക്കുന്നു.

പൊതുജനത്തിന് ശല്യമാകാന്‍ പോകുന്നില്ല. ഞാന്‍ തരക്കേടില്ലാത്ത ഒരു തല്ലിപ്പൊളിയാണ്. എന്നോട് ചോദിച്ചാല്‍ പറഞ്ഞുതരുമെന്നും ചെമ്പന്‍ ചെറുപുഞ്ചിരിയോടെ പറയുന്നു. ജീവിതത്തിന്റെ കാര്യം എടുക്കുമ്പോള്‍ ചെമ്പന്‍ വിനോദിന് വേദനയുണ്ട്. തന്റെ മകനെയോര്‍ത്താണ് ആ വേദന.

മകന്‍ അമ്മയ്‌ക്കൊപ്പം അമേരിക്കയിലാണ്. അവന് ഇപ്പോള്‍ 10 വയസ്സുണ്ട്. മകന്‍ എന്നും കാണാന്‍ പറ്റാത്തതിന്റെ വിഷമമുണ്ട്. സമ്മര്‍ അവധിക്ക് ഞാന്‍ അങ്ങോട്ടുപോകാറുണ്ട്. എന്റെ തിരക്കുകള്‍ മാറ്റിവെച്ച് ഇടയ്ക്കിടെ പോകാന്‍ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകന്‍ ജീവിക്കുക അല്ലെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്. മകനായാല്‍ തന്നെയും അവിടെ അവന്റെ സ്‌പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാന്‍ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം എന്നും ചെമ്പന്‍ വിനോദ് പറയുന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള രേ​​​ഖ​​​യി​​​ല്ലാ​​​ത്ത ഒ​​​രു ഏ​​​ക്ക​​​ർ വ​​​രെ ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തു ക​​​ർ​​​ശ​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ. പ​​​തി​​​ച്ചു ന​​​ൽ​​​കു​​​ന്ന സ്ഥ​​​ല​​​ത്തു വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്ക​​​രു​​​തെ​​​ന്നും വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്നു​​​മു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.

ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ സ്ഥ​​​ല​​​ത്ത് ഇ​​​പ്പോ​​​ൾ ഷോ​​​പ്പിം​​​ഗ് കോം​​​പ്ല​​​ക്സ് അ​​​ട​​​ക്ക​​​മു​​​ള്ള വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ത്തി​​​നാ​​​യു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ൽ ആ ​​​സ്ഥ​​​ലം പ​​​തി​​​ച്ചു ന​​​ൽ​​​കാ​​​ൻ ക​​​മ്പോ​​​ള​​​വി​​​ല ഈ​​​ടാ​​​ക്കും.

എ​​​ന്നാ​​​ൽ, പ​​​തി​​​ച്ചു ന​​​ൽ​​​കു​​​ന്ന സ്ഥ​​​ല​​​ത്ത് ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു ത​​​ട​​​സ​​​മി​​​ല്ല. പ​​​തി​​​ച്ചു ന​​​ൽ​​​കു​​​ന്ന ഭൂ​​​മി മ​​​റ്റാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ സ​​​ർ​​​ക്കാ​​​ർ തി​​​രി​​​ച്ചെ​​​ടു​​​ക്കും. കു​​​ത്ത​​​ക പാ​​​ട്ട​​​മാ​​​യോ പാ​​​ട്ട​​​മാ​​​യോ കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​ത​​​ല്ല. എ​​​ന്നാ​​​ൽ, പാ​​​ട്ടം പു​​​തു​​​ക്കി ന​​​ൽ​​​കും.

മ​​​ത- ധ​​​ർ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ര​​​മാ​​​വ​​​ധി 50 സെ​​​ന്‍റ് ഭൂ​​​മി വ​​​രെ പ​​​തി​​​ച്ചു ന​​​ൽ​​​കും. ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭ ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ മ​​​ന്ത്രി​​​മാ​​​രി​​​ൽ പ​​​ല​​​രും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ശ​​​ങ്ക​​​യും സം​​​ശ​​​യ​​​ങ്ങ​​​ളും അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, സം​​​സ്ഥാ​​​ന​​​ത്തു രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​ത്ത ഭൂ​​​മി ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നും ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി ഈ ​​​വി​​​ഷ​​​യം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നും റ​​​വ​​​ന്യു മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ പ​​​റ​​​ഞ്ഞു. ക​​​ർ​​​ശ​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കാ​​​മെ​​​ന്നു നി​​​യ​​​മ- ധ​​​ന വ​​​കു​​​പ്പു​​​ക​​​ൾ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഭൂ​​​മി പ​​​തി​​​ച്ചു കൊ​​​ടു​​​ക്കേ​​​ണ്ട ഓ​​​രോ കേ​​​സും പ്ര​​​ത്യേ​​​ക​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​കും തീ​​​രു​​​മാ​​​നി​​​ക്കു​​​ക. ഇ​​​തി​​​നാ​​​യി ച​​​ട്ട ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​രി​​​ല്ല.1964 ലെ ​​​ഭൂ​​​പ​​​രി​​​ഷ്ക​​​ര​​​ണ ച​​​ട്ട​​​ത്തി​​​ലെ റൂ​​​ൾ 24 പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു നി​​​ശ്ചി​​​ത വി​​​ല ഈ​​​ടാ​​​ക്കി ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​ത്. 1995ലെ ​​​മു​​​നി​​​സി​​​പ്പ​​​ൽ- കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ്ര​​​ദേ​​​ശം ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ഭൂ ​​​പ​​​തി​​​വു ച​​​ട്ടം പ്ര​​​കാ​​​രം റൂ​​​ൾ 21 പ്ര​​​കാ​​​ര​​​മു​​​ള്ള വി​​​ശേ​​​ഷാ​​​ൽ അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ചും ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കാ​​​മെ​​​ന്നും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചും നി​​​യ​​​മ​​​പ​​​ര​​​വും പ്രാ​​​യോ​​​ഗി​​​ക​​​വു​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചും തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​നാ​​​ണ് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ​​​യും റ​​​വ​​​ന്യൂ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​നാ​​​കി​​​ല്ല. ന​​​യ​​​പ​​​ര​​​മാ​​​യ മാ​​​റ്റം ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ വീ​​​ണ്ടും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ കൊ​​​ണ്ടു വ​​​ന്നു മാ​​​ത്ര​​​മേ ഉ​​​ത്ത​​​ര​​​വി​​​ന് അ​​​ന്തി​​​മ രൂ​​​പം ന​​​ൽ​​​കാ​​​നാ​​​കൂ.

ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള രേ​​​ഖ​​​യി​​​ല്ലാ​​​ത്ത ഒ​​​രേ​​​ക്ക​​​ർ വ​​​രെ​​​യു​​​ള്ള അ​​​ധി​​​ക ഭൂ​​​മി നി​​​ശ്ചി​​​ത തു​​​ക ഈ​​​ടാ​​​ക്കി പ​​​തി​​​ച്ചു ന​​​ൽ​​​കു​​​ന്പോ​​​ൾ ശേ​​​ഷി​​​ക്കു​​​ന്ന സ്ഥ​​​ലം തി​​​രി​​​കെ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത് എ​​​ത്ര​​​ത്തോ​​​ളം പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണെ​​​ന്ന പ്ര​​​ശ്ന​​​മു​​​ണ്ട്.

ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കു കൈ​​​വ​​​ശാ​​​വ​​​കാ​​​ശം ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് പാ​​​ട്ട​​​ത്തി​​​നോ മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലും മാ​​​ർ​​​ഗ​​​ത്തി​​​ലൂ​​​ടെ​​​യോ ഈ ​​​സ്ഥ​​​ലം ന​​​ൽ​​​കു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ചാ​​​കും ആ​​​ലോ​​​ചി​​​ക്കു​​​ക. ശ്മ​​​ശാ​​​ന​​​ങ്ങ​​​ൾ​​​ക്ക് 75 സെ​​​ന്‍റ് വ​​​രെ​​​യു​​​മാ​​​ണു ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കു​​​ക.

ക​​​ലാ-​​​കാ​​​യി​​​ക-​​​സാം​​​സ്കാ​​​രി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് 15 സെ​​​ന്‍റ് വ​​​രെ ഇ​​​ത്ത​​​ര​​​ത്തി​​​ൽ തു​​​ക ഈ​​​ടാ​​​ക്കി പ​​​തി​​​ച്ചു ന​​​ൽ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ഗ്രാ​​​മീ​​​ണ ക്ല​​​ബു​​​ക​​​ൾ​​​ക്കാ​​​ണു പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ക. ഓ​​​രോ ക്ല​​​ബി​​​ന്‍റെ​​​യും ആ​​​വ​​​ശ്യം പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​തി​​​ന് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഭൂ​​​മി​​​യേ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള്ളൂ.

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായുള്ള കുടിയൊഴിപ്പിക്കൽ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കാനാണ് നാട്ടുകാരുടെ തീരുമാനം.

മരടിലെ ആൽഫ സെറീൻ ഫ്ലാറ്റിന് സമീപമുള്ള പ്രദേശവാസികൾ ഇൻഷുറൻസ് തുകയിലുൾപ്പെടെ വ്യക്തത ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടും അധികൃതരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കളക്ടർ വിളിച്ചിരിക്കുന്ന യോഗത്തിൽ നിന്ന് വിട്ട് നിൽക്കാനാണ് നാട്ടുകാരുടെ തീരുമാനം.പൊടിയും ശബ്ദവും ഏറിയതോടെ പത്തിലേറെ കുടുംബങ്ങൾ വാടകവീടുകളിലേക്ക് മാറിക്കഴിഞ്ഞു.

സ്ഫോടനം സംബന്ധിച്ചുള്ള ആശങ്കകൾ ഇപ്പോഴുമുണ്ടെന്നും സബ് കളക്ടറെ ഉടൻ കണ്ട് വിഷയം ഉന്നിയിക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു അറിയിച്ചു. ജില്ലാ എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രിയെ വിഷയത്തിന്റെ ഗൗരവം അറിയിക്കുമെന്നും പി രാജു പറഞ്ഞു. അടുത്ത ദിവസം ആരംഭിക്കുന്ന നിയമസഭ യോഗത്തിൽ സ്ഥലം എംഎൽഎ വിഷയം ഉന്നയിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. ഈ മാസം മുപ്പതാം തീയതിക്കുള്ളിൽ കാര്യങ്ങൾക്ക് വ്യക്തത വരുത്തിയില്ലെങ്കിൽ ജനുവരി ഒന്നുമുതൽ സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍. സംവിധായകനും മുന്‍ സൈനികനുമായ മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ കമല്‍ രംഗത്ത്. മതത്തിന്റെ പേരിലുള്ള വേര്‍തിരിവിനെതിരെയാണ് സമരം എന്നും ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയ പാരമ്പര്യമുള്ളവര്‍ കലാകാരന്മാരെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നും കമല്‍ വിമര്‍ശിക്കുന്നു.

ഞങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മേജര്‍രവി അടക്കം പറയുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കാണ് തെറ്റിദ്ധാരണ. ഞങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട് എന്നാണ് മേജര്‍രവി പറഞ്ഞത്. അദ്ദേഹത്തിന് രാഷ്ട്രീയം ഉള്ളതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞതെന്നും കമല്‍ പറയുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. കലാകാരന്മാര്‍ക്ക് രാഷ്ട്രീയം പാടില്ലാ എന്ന് ആരാണ് പറഞ്ഞിട്ടുള്ളത്. പക്ഷെ അത് ബിജെപിയോടുള്ള വിരോധമല്ല. അങ്ങനെയായിരുന്നെങ്കില്‍ ഒരു പാര്‍ട്ടി കൊടിക്ക് കീഴില്‍ ഞങ്ങള്‍ അണിനിരക്കുമായിരുന്നു. അതാണോ ഉണ്ടായതെന്നും കമല്‍ ചോദിക്കുന്നു.

സമരത്തില്‍ പങ്കെടുത്തവര്‍ രാജ്യത്തോട് കൂറില്ലാത്തവരാണെന്ന് കുമ്മനം പറഞ്ഞത് കേട്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചിരിയാണ് വന്നത്. കലാകാരന്മാരുടെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിയുടെ കയ്യിലാണോ ഉള്ളത്. ബ്രിട്ടീഷ്‌കാരന്റെ ചെരിപ്പ് നക്കിയ പാരമ്പര്യമുള്ളവര്‍ക്ക് അങ്ങനെയേ പറയാനാകൂ എന്നും കമല്‍ പ്രതികരിച്ചു. ഞങ്ങളെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചാലേ ഗോഡ്‌സെ രാജ്യ സ്‌നേഹിയെന്ന് പറയുന്നവര്‍ക്ക് രാജ്യത്ത് നിലനില്‍പ്പുള്ളൂവെന്നും കമല്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved