ചാറ്റ് ഷോക്കിടെ നാല് വയസുകാരനെ അസഭ്യം പറഞ്ഞതില്‍ ബോളിവുഡ് താരം സ്വര ഭാസ്‌ക്കറിനെതിരെ സോഷ്യല്‍ മീഡിയ. ‘സണ്‍ ഓഫ് അബിഷ്’ എന്ന പരിപാടിക്കിടെ കരിയറിന്റെ തുടക്കകാലത്ത് ബാലതാരത്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചപ്പോഴാണ് മോശം പദങ്ങള്‍ ഉപയോഗിച്ച് സ്വര നാല് വയസുകാരനെ സംബോധന ചെയ്തത്.
കരിയറിന്റെ തുടക്കത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോള്‍ ‘ആന്റി’ എന്ന് വിളിച്ചതായും തുടക്കത്തില്‍ തന്നെ ഇങ്ങനെ വിളിക്കുകയാണെങ്കില്‍ തന്റെ സ്ഥിതി എന്താവുമെന്ന് വിചാരിച്ചതായും സ്വര പറഞ്ഞു. ”കുട്ടി ടോയ്‌ലറ്റില്‍ പോകണമെന്ന് വാശി പിടിച്ചു. കുട്ടിക്ക് ടോയ്‌ലറ്റില്‍ പോകണമെന്ന് ഞാന്‍ മറ്റുള്ളവരോട് പറഞ്ഞപ്പോള്‍ ഇവിടെ തന്നെ എല്ലാം കഴിഞ്ഞെന്ന് പറഞ്ഞു. ഞാന്‍ വീട്ടില്‍ ചെന്നിട്ട് ഫിനോയിലില്‍ കുളിക്കുകയായിരുന്നു” എന്നും സ്വര പറഞ്ഞു.
ചാറ്റ് ഷോയുടെ വീഡിയോ പ്രചരിച്ചതോടെ ട്വിറ്ററില്‍ ട്രോളുകളും നിറഞ്ഞു. ‘സ്വര ആന്റി’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ നിറയുകയായിരുന്നു. നിയമാവകാശ സംരക്ഷണ ഫോറം എന്‍ജിഒ ദേശീയ ബാലാവകാശ കമ്മീഷനില്‍ സ്വരക്കെതിരെ പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
That awesome moment when a 31 year old woman abuses a FOUR year old CHILD and calls him ‘ch*^%ya, kameena and evil’ for calling her ‘aunty’ and then goes on to call other women ‘aunty’!! If hypocrisy were ugly, it would look like @ReallySwara pic.twitter.com/577fH1o58u pic.twitter.com/aTw4w2i8JG
— Shefali Vaidya ஷெஃபாலி வைத்யா शेफाली वैद्य (@ShefVaidya) November 4, 2019
ഗുജറാത്തിലെ ബിജെപി സർക്കാർ മുഖ്യമന്ത്രി വിജയ് രൂപാനിക്കും മറ്റ് വിവിഐപികൾക്കും സഞ്ചരിക്കാനായി ഒരു അത്യാഡംബര വിമാനം സ്വന്തമാക്കി. 191 കോടി രൂപയാണ് ഈ വിമാനത്തിന് വില.
രണ്ട് എൻജിൻ ഘടിപ്പിച്ച ബമ്പാഡിയർ ചാലഞ്ചർ 650 വിമാനമാണ് ഗുജറാത്ത് വാങ്ങിയിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഈ അത്യാഡംബര വിമാനം ഡെലിവറി ചെയ്ത് കിട്ടും.
12 യാത്രക്കാർക്ക് ഈ വിമാനത്തിൽ സഞ്ചരിക്കാനാകും. ഒറ്റപ്പറക്കൽ റെയ്ഞ്ച് 7000 കിലോമീറ്ററാണ്. കഴിഞ്ഞ 20 വർഷമായി സംസ്ഥാന സർക്കാർ വിവിഐപികൾക്കായി ഉപയോഗിച്ചു വരുന്നത് ബീച്ച്ക്രാഫ്റ്റ് സൂപർ കിങ് എയർക്രാഫ്റ്റാണ്. ഇതിന്റെ റെയ്ഞ്ച് താതരമ്യേന കുറവാണ്. ഇതിൽ ഒമ്പതു പേർക്കേ സഞ്ചരിക്കാനാകൂ.
വിമാനം രണ്ടാഴ്ചയ്ക്കുള്ളിൽ കിട്ടുമെങ്കിലും അനുമതികളെല്ലാം ലഭിച്ച് പറക്കാൻ സജ്ജമാകാൻ രണ്ടുമാസം കൂടി പിടിക്കും.
റെയ്ഞ്ച് വളരെ കൂടുതലായതിനാൽ ചൈന പോലുള്ള അയൽരാജ്യങ്ങളിലേക്കും ഈ വിമാനത്തിൽ മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖർക്കും സഞ്ചരിക്കാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്. ദൂരയാത്രകൾക്ക് നിലവിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യാറ്. മണിക്കൂറിന് കുറഞ്ഞത് 1 ലക്ഷം രൂപ വെച്ച് വാടക വരും ഇവയ്ക്ക്.
ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല, ശൈത്യകാലത്ത് അന്തരീക്ഷ മലിനീകരണം ഉത്തരേന്ത്യയുടെ വിവിഝ പ്രദേശങ്ങളില്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ അന്തരീക്ഷ മലിനീകരണ തോത് 500 പോയിന്റിലെത്തി. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം വായുമലിനീകരണം രൂക്ഷമായി. തീര്‍ത്ഥാടന നഗരമായ വരാണസിയില്‍ ദൈവങ്ങള്‍ക്കും പ്രതീകാത്മകമായി മുഖത്ത് മാസ്‌ക് നല്‍കിയിരിക്കുന്നു ഭക്തര്‍. സിഗ്രയിലെ പ്രശസ്തമായ ശിവ-പാര്‍വതി ക്ഷേത്രത്തില്‍ ശിവൻ, ദുര്‍ഗ, കാളി, സായി ബാബ വിഗ്രഹങ്ങളുടെയെല്ലാം മുഖത്ത് മാസ്‌ക് അണിയിച്ചിരിക്കുകയാണ്. ശിവലിംഗത്തിൽ മാസ്ക് അണിയിച്ചിരിക്കുന്നു. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചൂട് കാലത്ത് വിഗ്രഹങ്ങളെ ചന്ദനം കൊണ്ട് തണുപ്പിക്കുന്ന പതിവ് വരാണസിയിലുണ്ട്. തണുപ്പുകാലത്ത് കമ്പിളി കൊണ്ട് പുതപ്പിക്കും – ക്ഷേത്ര പൂജാരി ഹരീഷ് മിശ്ര ഐഎഎന്‍എസിനോട് പറഞ്ഞു. മനുഷ്യന് ആവശ്യമുള്ളതെല്ലാം ദൈവങ്ങള്‍ക്കും. അതേസമയം കാളിയെ മാസ്‌ക് അണിയിക്കുന്നത് മെനക്കേടാണ്. ക്ഷിപ്രകോപമാണ് കാളിക്ക്. പുറത്തേയ്ക്ക് നീട്ടിയ കാളിയുടെ നാക്ക് ഒരിക്കലും മൂടരുതെന്ന് വിശ്വാസികള്‍ കരുതുന്നു. അതുകൊണ്ട് ഞങ്ങള്‍ കാളിയുടെ മുഖം മൂടേണ്ട എന്ന് തീരുമാനിച്ചു – ഹരീഷ് മിശ്ര പറഞ്ഞു.
വരാണസിയിലെ വര്‍ദ്ധിച്ച അന്തരീക്ഷ മലിനീകരണ തോതില്‍ ഒരോ വ്യക്തികള്‍ക്കും പങ്കുണ്ട് എന്ന് ക്ഷേത്ര പൂജാരി കുറ്റപ്പെടുത്തി. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാന്‍ ആരും തയ്യാറായില്ല. ഇപ്പോള്‍ എല്ലായിടത്തും പുകമഞ്ഞാണ്. നഗരസഭ അധികൃതരും ഇത് തടയാന്‍ ഒന്നും ചെയ്യുന്നില്ല. പകരം മാലന്യം കത്തിച്ച് അവര്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്. ആളുകളുടെ ശീലങ്ങള്‍ മാറാതെ ഇതിന് മാറ്റം വരില്ലെന്നും ഹരീഷ് മിശ്ര ചൂണ്ടിക്കാട്ടി. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള നഗരങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് വരാണസിയ്ക്കാണ്.
ഒറ്റദിവസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നിന്ന് കാണാതായത് എട്ടു പെണ്‍കുട്ടികളെ. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എല്ലാവരേയും പൊലീസ് പിന്നീട് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ് ഏഴു പെണ്‍കുട്ടികളെന്നും പൊലീസ് പറഞ്ഞു.
ഇരുപത്തിനാലു മണിക്കൂറിനിടെ പെണ്‍കുട്ടികളെ കാണാതായതിന് തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തത് എട്ടു കേസുകള്‍. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രം കുട്ടിയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ്.
ബാക്കിയുള്ള കേസുകളിലെല്ലാം, പ്രണയമാണ് കാണാതാകലിനു പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കൂടുതലും. ചാലക്കുടിയിലെ കേസ് മാത്രം അയല്‍വാസിയ്ക്കൊപ്പമാണ് പോയത്. കോളജ് വിദ്യാര്‍ഥികളാണ് ഭൂരിഭാഗം പേരും. ഓരോ മാസവും പെണ്‍കുട്ടികളെ കാണാതായതിന് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിക്കുക മാത്രമാണ് പൊലീസിന് നിയമപരമായി ചെയ്യാന്‍ കഴിയുന്നത്. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറയുന്നു.
പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്റ്റേഷനുകളിലാണ് ഈ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്.
ബിജോ തോമസ് അടവിച്ചിറ
ആന എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലൊരു ചന്തം വരും. ഏഷ്യയിലെ ആനകള്‍, പ്രത്യേകിച്ച് കേരളത്തിലെ നാട്ടാനകള്‍ നന്നായി ഇണങ്ങുന്നവരാണ്. എന്നാലും ഇടയ്ക്ക് അവരില്‍ ചിലര്‍ ഉടക്കും. അതിന് പിന്നില്‍ കുത്സിത ശ്രമമുണ്ടെന്നാണ് ആന ഉടമസ്ഥ സംഘം ആരോപിക്കുന്നത്.
കാര്യമെന്തായാലും ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും…..? ഓടും, ഓടണം.
ബ്രിട്ടിഷ് പ്രധാനമന്ത്രിയായാലും അതില്‍ മാറ്റം വരുത്താനാകില്ല. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും മദമിളകിയ ആനയെ കണ്ട് ഓടിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങ് കേരളത്തില്‍. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗര്‍കോവിലിലെ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലെത്തിയപ്പോഴാണ്, വൈദ്യുതിക്കമ്പിയില്‍ തുമ്പിക്കൈ തട്ടി ആന ഇടഞ്ഞതും ബോറിസ് അടക്കമുള്ളവര്‍ പരിഭ്രാന്തരായി ഓടിയതും.
2003 ൽ കേരളത്തിലെ ഒരു വിവാഹത്തിന് ജോൺസണും കുടുംബവും എത്തിയിരുന്നു. അന്തരിച്ച എഴുത്തുകാരനായ ഖുശ്വന്ത് സിങ്ങുമായുള്ള വിവാഹത്തിലൂടെ അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.കേരളത്തിലെ വിവാഹങ്ങളിൽ സംഭവിക്കുന്നതുപോലെ, കൃപണകുമാർ ഗോപാലൻ എന്ന ക്ഷേത്ര ആനയെ ഈ അവസരത്തിൽ വിളിപ്പിച്ചിരുന്നു. അത്തരം അവസരങ്ങളിൽ പലപ്പോഴും സംഭവിക്കുന്നതുപോലെ, ആന മോശമായി പെരുമാറി, ജനക്കൂട്ടത്തെ ആക്രമിച്ചു. ജോൺസൻ അടക്കം അന്ന് ഓടി രക്ഷപെടുകയായിരുന്നു.
അന്ന് ആന ഇടഞ്ഞ ശേഷം കൃഷ്ണ കുമാർ പറഞ്ഞു: “ആനയുടെ ആക്രമണത്തെ അതിജീവിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ എല്ലാ വിപത്തുകളെയും അതിജീവിക്കാൻ നിങ്ങൾക്ക് കഴിയും” പ്രവചനം തീർച്ചയായും ശരിയാണെന്ന് തെളിഞ്ഞു ജോൺസൺ, വർഷങ്ങളായി തന്റെ നിലപാട് ഫലത്തിൽ ഒരിടത്തുനിന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കി.
ചെന്നൈ, കോയമ്പത്തുര്‍, പുതുച്ചരി എന്നിവിടങ്ങളില്‍ എഐഎഡിഎംകെ മുന്‍ നേതാവ് വി.കെ. ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ബിനാമി പേരിലുണ്ടായിരുന്ന സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി എടുത്തത്. ഇത്രയും വസ്തുവകകള്‍ 2016 നവംബറില്‍ നോട്ട് അസാധുവാക്കലിനു ശേഷമാണ് ശശികല വാങ്ങിക്കൂട്ടിയത്.
ചെന്നൈയിലെ മാള്‍, പുതുച്ചേരിയിലെ ജ്വല്ലറി, പേരംമ്പൂരിലെ റിസോര്‍ട്ട്, കോയമ്പത്തൂരിലെ പേപ്പര്‍ മില്‍ ഉള്‍പ്പടെ ഒന്‍പത് വസ്തുവകകളാണ് കണ്ടുകെട്ടിയത്. വീട്ടുജോലിക്കാരി, ഡ്രൈവര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എന്നിവരുടെ പേരിലാണ് ശശികല വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പ അഗ്രഹാര ജയിലിലാണ്. ജയിലിലാണെങ്കിലും സ്ഥാപനങ്ങളുടെ നടത്തിപ്പ് ശശികലയുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു.
വിനയന്റെ സംവിധാനത്തില്‍ പിറന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇരുപത് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആകാശഗംഗയുമായി വിനയന്‍ വീണ്ടുമെത്തിയത്. നവംബര്‍ ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.
ഇന്നത്തെ കാലത്തും ഇതുപോലൊരു ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം വിനയന്‍ തന്നെ പറഞ്ഞിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസം കഴിയുമ്പോഴും കേരളത്തിലെ പല സെന്ററുകളിലും ആകാശഗംഗ 2 ഹൗസ്ഫുള്‍ ആയിട്ടാണ് പ്രദര്‍ശനം നടത്തുന്നത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വിനയന്‍ പറഞ്ഞിരിക്കുകയാണ്.
‘ആകാശഗംഗ 2’ ഇറങ്ങിയിട്ട് ഇന്ന് മൂന്നാം ദിവസമാണ്. തിരുവനന്തപുരം കൈരളി ഉള്‍പ്പടെ കേരളത്തിലെ വിവിധ തീയറ്ററുകളിലും ഇന്നത്തെ ഫസ്റ്റ് ഷോ ഹൗസ്ഫുള്‍ ആണ്. കൈരളിയില്‍ നിന്ന് ഇപ്പോള്‍ അയച്ചു തന്ന ഒരു ഫോട്ടോയാണ് ഇവിടെ പോസ്‌ററ് ചെയ്തിരിക്കുന്നത്. ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം… സപ്പോര്‍ട്ടു തന്ന എല്ലാവര്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ…
ആകാശഗംഗയുടെ ആദ്യഭാഗം ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഒരു മെഗാഹിറ്റ് ആയിരുന്ന ആ ചിത്രത്തിന്റെ ഒപ്പം ഒന്നും എത്തിയില്ലെങ്കിലും ഇതും പ്രേക്ഷകര്‍ സ്വികരിക്കണമെന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളു. ഒന്നാം ഭാഗം ചേട്ടനും രണ്ടാം ഭാഗം അനുജനും… അതു സംഭവിച്ചിരിക്കുന്നു.. കാലം ഇരുപതു വര്‍ഷം മുന്നിലായതു കൊണ്ട് കളക്ഷനില്‍ വലിയ മാറ്റമുണ്ടന്നു മാത്രം. അന്ന് നാല് ആഴ്ച കൊണ്ടു വന്നത് ഇന്ന് മൂന്നുദിവസം കൊണ്ടു വന്നിരിക്കുന്നു.. ഒത്തിരി സന്തോഷം ഉണ്ട്.
വിമര്‍ശനങ്ങള്‍ പലര്‍ക്കും ഉണ്ടാകാം. അതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ പറയട്ടെ… ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളില്‍ നിന്നെടുത്ത ഒരു നാടന്‍ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച് വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ സിനിമയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ (സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ) ഈ നാട്ടിലുണ്ട് എന്ന വിശ്വാസത്തിലാണ് ഞാന്‍ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചത്. അതു വളരെ ശരി ആയിരുന്നു എന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഈ ആള്‍ക്കൂട്ടം തെളിയിക്കുന്നു..
അവരൊന്നും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവരായിരിക്കില്ല. പക്ഷേ അവരുടെ മൗത്ത് പബ്ലിസിറ്റിയാണ് ഈ ബോക്‌സാഫീസ് വിജയത്തിനു കാരണം. ന്യായമായ വിമര്‍ശനങ്ങള്‍ക്കപ്പുറം ഒരു കൊച്ചു സിനിമയുടെ സ്വീകാര്യതയെ മനപ്പുര്‍വ്വം തേജോവധം വധം ചെയ്യാന്‍ ശ്രമിച്ചാല്‍ ആശ്രമം വിജയിക്കണമെങ്കില്‍ സിനിമ ജനങ്ങള്‍ ഇഷ്ടപ്പെടാത്തതായിരിക്കണം.. അത്രക്കു മോശമായിരിക്കണം. ആകാശഗംഗയുടെ ഈ വിജത്തിനു കാരണം പല നെഗറ്റീവ് റിവ്യൂകളും പോസിറ്റീവ് ആയി ഭവിച്ചതു കൊണ്ടാണ് ഏതായാലും എല്ലാവര്‍ക്കും നന്ദി.. നന്ദി.. നന്ദി
ജയമാധവന്‍നായര്‍ വീണു മരിച്ചെന്നാണു സ്വത്തുക്കള്‍ എഴുതി വാങ്ങിയ രവീന്ദ്രന്‍നായരുടെ മൊഴി. വീണു പരുക്കേറ്റപ്പോള്‍ തറയിലും കട്ടിലിലും രക്തക്കറ ഉണ്ടായെന്നു സമ്മതിക്കാമെങ്കിലും തടിക്കഷണത്തില്‍ രക്തം പുരണ്ടതിനു വിശദീകരണമില്ല. ജോലിക്കാരി ലീലയാണു വീടു വൃത്തിയാക്കിയത്. വീടു വൃത്തിയാക്കാന്‍ തടിക്കഷണത്തിന്റെ ആവശ്യവുമില്ല. ഇതൊക്കെ സംശയത്തിന് കാരണമാകുന്നു.
ജയമാധവന്‍നായരുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. അബോധാവസ്ഥയിലായിരുന്ന ജയമാധവന്‍നായരെ താനാണ് ആദ്യം കണ്ടതെന്നു രവീന്ദ്രന്‍നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുന്‍ കാര്യസ്ഥന്‍ സഹദേവനും സ്ഥലത്ത് എത്തിയിരുന്നെന്നു കണ്ടെത്തി.
ജയമാധവന്‍നായരെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതു സഹദേവനാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ജയമാധവന്‍നായര്‍ മരിച്ചു. പിന്നാലെ രവീന്ദ്രന്‍ നായരും ജോലിക്കാരി ലീലയും ആശുപത്രിയില്‍ എത്തി. മരണം സ്ഥിരീകരിച്ചപ്പോള്‍ രവീന്ദ്രന്‍ നായരും ലീലയും കരമന പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മരണവിവരം അറിയിച്ചു. ഉടന്‍ പൊലീസുകാര്‍ ആശുപത്രിയിലേക്കു പോയി.
ലീലയുമായി ഉമാമന്ദിരത്തില്‍ എത്തിയ രവീന്ദ്രന്‍ ഉടന്‍ വീടു വൃത്തിയാക്കാന്‍ നിര്‍ദേശിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഉമാമന്ദിരത്തില്‍ പൊലീസ് എത്തുമ്പോഴേക്കും തെളിവുകള്‍ നീക്കം ചെയ്തിരുന്നു. ജയമാധവന്‍നായരുടെ വസ്ത്രങ്ങളും നശിപ്പിച്ചു. വീട്ടിലെ കട്ടിളപ്പടിയില്‍ തലയിടിച്ചു വീണ ജയമാധവന്‍നായരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണു രവീന്ദ്രന്‍നായര്‍ അന്നു മൊഴി നല്‍കിയത്.
അയോധ്യവിധി വരാനിരിക്കെ രാജ്യം ആശങ്കയിലാണ്. വിധിയെ ഭയന്ന് അയോധ്യ നാടും. ഇതിനിടയിലാണ് അയോധ്യയെ ലക്ഷ്യമാക്കി ഇന്ത്യയിലേക്ക് പാക് ഭീകരര്‍ നുഴഞ്ഞുകയറിയെന്നുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്ന് വരുന്നത്. ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായിട്ടാണ് സൂചന.
നേപ്പാള്‍ വഴി ഏഴ് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് എത്തിയെന്നാണ് വിവരം. ഇതില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടുപേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല.
അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര് എന്നിവിടങ്ങളില്‍ ആക്രമണത്തിനായി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം ഉണ്ടായാല്‍ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കും എന്നും യുപി പൊലീസ് മേധാവി ഓപി സിങ് വ്യക്തമാക്കി. ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുന്‍പ് അയോധ്യ കേസില്‍ അന്തിമ വിധി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലെ വൈദ്യുതിവകുപ്പ് ജീവനക്കാര്‍ ജോലിചെയ്യുന്ന കെട്ടിടമാണിത്.ഓഫീസ് കെട്ടിടം തകര്‍ച്ചാ ഭീഷണി നേരിടുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ ജോലി ചെയ്യുന്നതിങ്ങനെ. ഹെല്‍മറ്റ് ധരിച്ചാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. കാണുമ്പോള്‍ ചിരി തോന്നാം. എന്നാല്‍,ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ് കെട്ടിടം.
കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിറയെ ദ്വാരങ്ങളാണ്. തേപ്പ് വരെ അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുകാണുന്നുണ്ട്. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ തലയില്‍വീണ് പരിക്കേല്‍ക്കാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരോട് നിരവധി തവണ കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍, നടപടി ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
തങ്ങളാരെങ്കിലും കെട്ടിടം തകര്‍ന്നുവീണ് മരിച്ചശേഷമെങ്കിലും അധികൃതര്‍ കെട്ടിടം പൊളിച്ചുപണിയുമായിരിക്കുമെന്ന് ഒരു ജീവനക്കാരന്‍ പറഞ്ഞു. മഴക്കാലത്ത് കുട പിടിച്ചാണ് ഇവിടെ ഇരിക്കുന്നത്. ഫയലുകളും ഉപകരണങ്ങളും കേടാകാതെ സൂക്ഷിക്കാനുള്ള സംവിധാനംപോലും ഇവിടെയില്ലെന്നും ജീവനക്കാരന്‍ പറഞ്ഞു.