I shared some last evening & ppl wrote in saying “wearing slut clothes & then saying #MeToo ?! “. Some felt let down, “thought you were a serious person?!”. Many sent
&
. I refuse to fit in to any box, just like I refuse to suck in my well earned belly.2020 here I Come!
പ്രവാസിയുടെ കാറിടിച്ച് കുഞ്ഞിനും അമ്മയ്ക്കും പരിക്കേറ്റു. സംഭവസമയം നാട്ടുകാര്‍ ഓടികൂടി ഇവരെ അതേ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് വിടാന്‍ പറയുകയായിരുന്നു. എന്നാല്‍ ആശുപത്രിയെത്തുന്നതിനുമുന്‍പ് പ്രവാസി ഇവരെ കാറില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം.
പോലീസില്‍ പരാതിപ്പെട്ടിട്ടും ഒന്നും ചെയ്തില്ലെന്ന് ഇവര്‍ പറയുന്നു. കുഞ്ഞിന്റെ മുഖത്ത് കാര്യമായ പരിക്കേറ്റിരുന്നു. അമ്മയ്ക്ക് കാലിനാണ് പരിക്കേറ്റത്. പ്രവാസിയായ സജി മാത്യുവാണ് അനീതി കാണിച്ചത്. കൊട്ടാരക്കര സ്വദേശിയാണ് സജി മാത്യു. സംഭവം ചാനലിലൂടെ പുറത്തുവന്നതോടെ പോലീസ് കാര്യമായ അന്വേഷണം നടത്തി. ഭാര്യയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രവാസിയായ താന്‍ തിരുവനന്തപുരത്ത് സ്വകാര്യ ആവശ്യത്തിന് വന്നതാണെന്ന് ഇയാള്‍ പറയുന്നു.
കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ശ്രീകാര്യത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയെയും കുഞ്ഞിനെയും സജി മാത്യുവിന്റെ കാര്‍ ഇടിച്ചിടുകയായിരുന്നു. വീണ കുഞ്ഞിന്റെ മുഖം മുഴുവന്‍ റോഡില്‍ ഉരഞ്ഞ് പൊട്ടി.വീണ് കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ച യുവതിയെ കണ്ട സജി മാത്യു വണ്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതേസമയം, അത് വഴി എത്തിയ രണ്ട് ബൈക്കുകാര് കാര്‍ തടഞ്ഞു നിര്‍ത്തി. ചോരയൊലിച്ച് റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയും അമ്മയെയും കാറിലേക്ക് കയറ്റി. ഇവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചേ തീരൂ എന്ന് യുവാക്കള്‍ കാറിലുണ്ടായിരുന്ന സജി മാത്യുവിനോട് നിര്‍ബന്ധിച്ചു.
ഈ നിര്‍ബന്ധം മൂലം രക്ഷപ്പെടാന്‍ ഒരു നിവൃത്തിയുമില്ലാതെയായപ്പോഴാണ് സജി മാത്യു ഇവരെ ആശുപത്രിയില്‍ കൊണ്ടാക്കാന്‍ തയ്യാറായത്. എന്നാല്‍ പോകുന്നതിനിടെ, വഴിയ്ക്ക് വച്ച് ചോരയൊലിപ്പിച്ച് നില്ക്കുന്ന കുഞ്ഞിനെയും എടുത്ത് ഇരിക്കുകയായിരുന്ന യുവതിയോട് ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ, വേണമെങ്കില്‍ ഇപ്പോള്‍ ഇവിടെ ഇറങ്ങിക്കോളാന്‍ സജി മാത്യു പറയുകയായിരുന്നു. വേറെ നിവൃത്തിയില്ലാതെ യുവതി ഇറങ്ങി. അപ്പോള്‍ വന്ന് നിന്ന ഒരു ഓട്ടോയില്‍ കയറി കിംസ് ആശുപത്രിയില്‍ പോകുകയായിരുന്നു.











