India

ഞങ്ങൾ മടങ്ങുന്നു ക​വ​ള​പ്പാ​റ​യി​ൽ നി​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​റ​ങ്ങി​യ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ത്തി​ന്‍റെ കു​റി​പ്പ് ഹൃ​ദ​യ​ഭേ​ദ​ക​മാ​കു​ന്നു. ഇ.​കെ. അ​ബ്ദു​ൾ സ​ലീം എ​ന്ന​യാ​ളാ​ണ് ഈ ​വ​രി​ക​ൾ പ​ങ്കു​വ​ച്ച​ത്. മ​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​ണ് സ​ലീം. അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന് വീ​ണ വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളു​ടെ ഇ​ട​യി​ൽ ര​ക്ഷ​യ്ക്കാ​യി നീ​ട്ടി​യ കൈ​ക​ളു​മാ​യി കി​ട​ക്കു​ന്ന അ​ലീ​ന​യെ​ന്ന കു​രു​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണ് ന​ന​യി​ച്ച​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്നു. പ​തി​നെ​ട്ട് ദി​വ​സ​ങ്ങ​ളാ​യി ക​വ​ള​പ്പാ​റ​യി​ൽ ഒ​രു മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണീ​ർ​പ്ര​ണാ​മം എ​ന്ന് കു​റി​ച്ചാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വാ​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

ഞങ്ങൾമടങ്ങുന്നു…
തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം……

മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!
അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം….
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്…..
ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി
എന്ന ചാരിതാർത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു.
ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാർത്തിക് ,കമൽ, സുജിത്, ശാന്തകുമാരി, പെരകൻ

മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിൻെറ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിൻെറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും !
ഞങ്ങളുടെ പാo പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം!

പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ
കണ്ണീർ പ്രണാമം…..

ചിത്രം –
മലപ്പുറം
ജില്ലാ ഫയർ ഓഫീസർ ശ്രീ.മൂസാ വടക്കേതിലിൻെറ നേതൃത്വത്തിൽ യാത്രാമൊഴി.(കടപ്പാട് :- അബ്ദുൾ സലിം.E.K)

മുൻപിൽ കുതിച്ചെത്തിയ അകമ്പടി വാഹനങ്ങളുടെ മുന്നിലേക്ക് അവർ കൈനീട്ടി. രണ്ടു വാഹനങ്ങളും നിർത്തിയില്ല. മൂന്നാമതെത്തിയ വാഹനം നിർത്തി. കാത്തിരുന്ന ആ വ്യക്തിയുടെ കയ്യിലേക്ക് പനിനീർപൂക്കൾ നീട്ടി ആ കുഞ്ഞുങ്ങൾ ഒാടിയടുത്തു.അവരുടെ ടീച്ചർ മാർക്കൊപ്പം. എല്ലാ പൂക്കളും നെഞ്ചോട് ചേർത്ത ശേഷം അത് സമ്മാനിച്ച കുഞ്ഞുങ്ങളെയും അവരുടെ എംപി ചേർത്ത് നിർത്തി. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ ഹൃദ്യമായ നിമിഷങ്ങളാണ് ഇൗ പ്രൈമറി ക്ലാസ് കുട്ടികൾ സമ്മാനിച്ചത്. അവസാനം കുട്ടികൾക്കൊപ്പം ചിത്രവുമെടുത്താണ് രാഹുൽ മടങ്ങിയത്.

കോടതിയിൽ വിധി പറയുന്ന സമയം നട്ടാശേരിയിലെ വാടകവീട്ടിൽ കെവിന്റെ ഫോട്ടോയ്ക്കു മുന്നിൽ മെഴുകുതിരി കൊളുത്തി പ്രാർഥനയോടെ കഴിയുകയായിരുന്നു മാതാപിതാക്കളായ ജോസഫും മേരിയും. കെവിന്റെ ഇളയ സഹോദരി കൃപയും അവരോടൊപ്പമുണ്ടായിരുന്നു. നീനുവിനെ ജീവിതത്തിൽ ഒപ്പം കൂട്ടിയതിനു കെവിനു പകരം നൽകേണ്ടിവന്നതു സ്വന്തം ജീവനായിരുന്നു. ആ ജീവനൊപ്പം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും ഇല്ലാതെയായി.

രാവിലെ മുതൽ കെവിന്റെ വീട്ടിൽ വൈദ്യുതി മുടങ്ങിയിരുന്നു. വിധി അറിയാൻ ടിവി കാണാൻ പറ്റാത്ത സ്ഥിതിയായിരുന്നു. പക്ഷേ കൃത്യസമയത്തു വൈദ്യുതി വന്നു. 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം എന്നത് ചാനലിൽ തെളിഞ്ഞിട്ടും വികാരഭേദമില്ലാതെ ജോസഫ് ഇരുന്നു. കെവിന്റെ ഫോട്ടോയുടെ അരികിൽ നിന്നു മാറാതെ നിന്ന മേരിയും കൃപയും കരയാൻ തുടങ്ങി. വീട്ടിലേക്കു ഫോണിൽ കോളുകൾ വന്നു തുടങ്ങി. ആദ്യമൊന്നും പറയാൻ ജോസഫ് തയാറായില്ല. പുറത്തു കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകരോടു പ്രതികരിക്കാൻ അൽപനേരം കഴിഞ്ഞ് അദ്ദേഹം മുറ്റത്തേക്കിറങ്ങി.

പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടിയെന്നായിരുന്നു ആദ്യ പ്രതികരണം. മുഖ്യപ്രതികൾക്കു വധശിക്ഷ കിട്ടുമെന്നു കരുതിയിരുന്നതായി പറഞ്ഞ ജോസഫ് അതു ലഭിക്കാത്തതിലുള്ള നിരാശയും പങ്കുവച്ചു. ‌വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പറഞ്ഞു. അന്നത്തെ എസ്പി ഹരി ശങ്കറും പ്രോസിക്യൂഷൻ വിഭാഗവും അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഒരുപാടു പിന്തുണ നൽകി. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്– ജോസഫ് പറഞ്ഞു.

‘‘ഒത്തിരി പ്രതീക്ഷകളോടെ വളർത്തിയതാ മകനെ… ഇങ്ങനെയൊരു അവസ്ഥ വരുമെന്നു കരുതിയില്ല. പ്രതികൾക്കു കിട്ടിയ ശിക്ഷ കൃത്യമാണോ കുറവാണോ എന്നൊന്നും അറിയില്ല. കേസിന്റെ വാദം കേൾക്കാൻ കോടതിയിൽ പോയ രണ്ടു വട്ടവും ചിരിച്ചു കളിച്ചു നിൽക്കുന്ന പ്രതികളുടെ മുഖങ്ങളാണു കണ്ടത്. അതിനാൽ, പിന്നീട് അതു കാണാൻ പോകാൻ തോന്നിയില്ല. തകർന്നുപോകുമ്പോൾ അവന്റെ കല്ലറയ്ക്കരികിൽ ചെന്നിരിക്കും. നീനു എന്നും വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിക്കാറുണ്ട്. ജീവിതത്തിൽ അന്നും ഇന്നും പ്രാർഥന മാത്രമേ ഉള്ളൂ’’– കെവിന്റെ അമ്മ മേരി പറഞ്ഞു.

കെവിന്റെ ഭാര്യയായ നീനുവിനെ കെവിന്റെ മാതാപിതാക്കൾ സ്വന്തം മകളെപ്പോലെ കരുതി സംരക്ഷിക്കുന്നുണ്ട്. നീനു ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനായി ബെംഗളൂരുവിലെ കോളജിൽ പഠിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുകയാണു കെവിന്റെ ഇളയ സഹോദരി കൃപ. കൃപയാണു മാതാപിതാക്കൾക്കു താങ്ങും തണലുമായി കൂടെയുള്ളത്. കെവിനെക്കുറിച്ചുള്ള കണ്ണീരോർമകളുമായാണു ഇന്നും ആ കുടുംബം ജീവിക്കുന്നത്.

ദുബായ്: യുഎയിൽ ബി​​ഡി​​ജെ​​എ​​സ് അ​​ധ്യ​​ക്ഷ​​ൻ തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി ബി​​സി​​ന​​സ് പ​​ങ്കാ​​ളി​​ക്ക് വ​​ണ്ടി​​ച്ചെ​​ക്ക് ന​​ൽ​​കി ക​​ബ​​ളി​​പ്പി​​ച്ചെ​​ന്ന കേ​​സി​​ൽ ഒ​​ത്തു​​തീ​​ർ​​പ്പ് നീ​​ളു​​ന്നു. കോ​​ട​​തി​​ക്കുപു​​റ​​ത്ത് കേ​​സ് ഒ​​ത്തു​​തീ​​ർ​​പ്പാ​​ക്ക​​ണ​​മെ​​ങ്കി​​ൽ ത​​നി​​ക്ക് ആ​​റു​​കോ​​ടി രൂ​​പ ന​​ൽ​​ക​​ണ​​മെ​​ന്ന് പ​​രാ​​തി​​ക്കാ​​ര​​നാ​​യ നാ​​സി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​തേ​​സ​​മ​​യം, മൂ​​ന്നു​​കോ​​ടി രൂ​​പ​​യേ ന​​ൽ​​കാ​​നാ​​കൂ​​വെ​​ന്ന് തു​​ഷാ​​റും അ​​റി​​യി​​ച്ചു.  എ​​ന്നാ​​ൽ ഇ​​ത് അം​​ഗീ​​ക​​രി​​ക്കാ​​ൻ നാ​​സി​​ൽ ത​​യാ​​റാ​​യി​​ല്ല. ഇ​​തി​​നി​​ടെ തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​താ​​യും വാ​​ർ​​ത്ത​​ക​​ൾ പു​​റ​​ത്തു​​വ​​രു​​ന്നു​​ണ്ട്. സു​​ഹൃ​​ത്താ​​യ യു​​എ​​ഇ പൗ​​ര​​ന്‍റെ പാ​​സ്പോ​​ര്‍​ട്ട് കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച് ജാ​​മ്യ​​വ്യ​​വ​​സ്ഥ​​യി​​ൽ ഇ​​ള​​വ് നേ​​ടാ​​നാ​​ണ് ശ്ര​​മം. ഇ​​തി​​നാ​​യി കോ​​ട​​തി​​യി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കും.ചെ​​ക്ക് കേ​​സ് കോ​​ട​​തി​​ക്കു പു​​റ​​ത്ത് ഒ​​ത്തു​​തീ​​ര്‍​പ്പാ​​ക്കാ​​നുള്ള തു​​ഷാ​​റി​​ന്‍റെ ശ്ര​​മം പാ​​ളി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങാ​​നു​​ള്ള നീ​​ക്കം.

ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: ഇ​​ന്ത്യ​​യിലേക്കുള്ള വ്യോ​​മ​​പാ​​ത പൂർണമായി അ​​ട​​യ്ക്കു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നു പാ​​ക്കി​​സ്ഥാ​​ൻ ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വ​​കു​​പ്പ് മ​​ന്ത്രി ഫ​​വാ​​ദ് ചൗ​​ധ​​രി. പാ​​ക്കി​​സ്ഥാ​​ന്‍റെ ക​​ര​​മാ​​ർ​​ഗ​​മു​​ള്ള ഇ​​ന്ത്യ-​​അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ‌ വ്യാ​​പാ​​ര​​ത്തി​​നു നി​​രോ​​ധ​​ന​​മേ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തും പ​​രി​​ഗ​​ണി​​ക്കു​​ന്ന​​താ​​യി ചൗ​​ധ​​രി പ​​റ​​ഞ്ഞു.

അ​​​​​ലി​​​​​ഗ​​​​​ഡ്: ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​നം യു​​​പി​​​യി​​​ലെ അ​​​ലി​​​ഗ​​​ഡി​​​നു സ​​​മീ​​​പം എ​​​യ​​​ർ​​​സ്ട്രി​​​പ്പി​​​ൽ ഇ​​​റ​​​ങ്ങാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ത​​​ക​​​ർ​​​ന്നു​​​വീ​​​ണു. പൈ​​​​​ല​​​​​റ്റ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​റു പേ​​​​​ർ അ​​​​​ദ്ഭു​​​​​ത​​​​​ക​​​​​ര​​​​​മാ​​​​​യി ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു. ധ​​​​​നി​​​​​പു​​​​​രി​​​​​ലെ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. വി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​റ്റ​​​​​കു​​​​​റ്റ​​​​​പ്പ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ടെ​​​​​ക്നീ​​​​​ഷ​​​​​നു​​​​​മാ​​​​​യി എ​​​​​ത്തി​​​​​യ ചെ​​​​​റു​​​​​​​വി​​​​​മാ​​​​​ന​​​​​മാ​​​​​ണ് ത​​​​​ക​​​​​ർ​​​​​ന്ന​​​​​ത്. ലാ​​​​​ൻ​​​​​ഡിം​​​​​ഗി​​​​​നി​​​​​ടെ വി​​​​​മാ​​​​​നം ഹൈ​​​​​ടെ​​​​​ൻ​​​​​ഷ​​​​​ൻ വൈ​​​ദ്യു​​​തലൈ​​​​​നി​​​​​ൽ ത​​​​​ട്ടി​​​​​യെ​​​​​ന്നും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന സ​​​​​ജ്ജ​​​​​മ​​​​​ല്ലാ​​​​​ത്ത റ​​​​​ൺ​​​​​വേ​​​​​യി​​​​​ൽ വി​​​​​മാ​​​​​ന​​​​​മി​​​​​റ​​​​​ക്കാ​​​​​നു​​​​​ള്ള പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ തി​​​​​ടു​​​​​ക്ക​​​​​മാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു വ​​​​​ഴി​​​​​വ​​​​​ച്ച​​​​​തെ​​​​​ന്നും അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ജി​​​​​ല്ലാ മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ് ര​​​​​ഞ്ജി​​​​​ത് സിം​​​​​ഗ് പ​​​​​റ​​​​​ഞ്ഞു.

അടുത്തകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായി അറിയപ്പെട്ടിരുന്ന കോൺഗ്രസ് നേതാവ് ശശിതരൂരിന്റെ പൊടുന്നനെയുള്ള നിലപാട് മാറ്റവും മോദി സ്തുതിയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പുളവാക്കിയിരിക്കുകയാണ് . പതിനേഴാം ലോകസഭാ രൂപീകൃതമായത് മുതൽ പ്രതിപക്ഷത്തുനിന്ന് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മോദി വിമർശനം ശശി തരൂരിന്റേതായിരുന്നു. അതുകൊണ്ടുതന്നെ ലോക്സഭയിലേക്ക് കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് പോലും ശശിതരൂരിനെ പരിഗണിച്ചിരുന്നു.

എന്നാൽ കഴിഞ്ഞദിവസം ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായ മോദി സ്തുതി ബുദ്ധിപൂർവമായ ഒരു നീക്കമായി ആണ് വിലയിരുത്തപ്പെടുന്നത്. ഒരുകാലത്ത് കോൺഗ്രസിലും കേന്ദ്രത്തിലും ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളായിരുന്നു പി ചിദംബരം. അഴിമതി കേസിൽ ജാമ്യം പോലും ലഭിക്കാതെ പോലീസ് കസ്റ്റഡിയിൽ തുടരുന്നതും ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കഴിഞ്ഞ ആഴ്ച കോടതിയിൽ കൊടുത്ത റിപ്പോർട്ടും തമ്മിൽ ചേർത്തു വായിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. സുനന്ദപുഷ്കറിന്റെ മരണത്തിൽ ആരോപണവിധേയനായ ശശി തരൂറിന് തനിക്കും ചിദംബരത്തിന്റ് അവസ്ഥയാകുമോ എന്ന ചിന്ത അലട്ടുന്നുണ്ടോ എന്ന പൊതു ജനം ചിന്തിച്ചാൽ തെറ്റുപറയാൻ സാധിക്കാത്ത വിധത്തിലേക്കാണ് ശശിതരൂരിന്റെ പൊടുന്നനെയുള്ള മലക്കം മറിച്ചിൽ.

ശരദാ ചിട്ടിഫണ്ട് കേസിൽ പ്രധാന ആരോപണ വിധേയനും പ്രമുഖ തൃണമുൽ നേതാവും ആയിരുന്ന മുഖിൽ റോയി ബി ജെ പിയിലേക്ക് ചേക്കേറിയ കേസിൽ നൂലാമാലകളിൽ നിന്ന് രക്ഷപ്പെട്ട മാതൃക ശശിതരൂരിന്റെ മുന്നിലുണ്ട്. മമതാ ബാനർജി കഴിഞ്ഞാൽ തൃണമുൽ കോൺഗ്രസിലെ പ്രധാന നേതാവായിരുന്നു മുഖിൽറോയ് എന്നാൽ ശശി തരൂർ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ കേന്ദ്ര ഗവൺമെന്റിനോടും മോദിയോടും മൃദുസമീപനം സ്വീകരിക്കാനാണ് സാധ്യത.

ചെ​​റു​​തോ​​ണി: ഭാ​​ര്യ​​യെ വെ​​ട്ടി​​കൊ​​ല​​പ്പെ​​ടു​​ത്തി​​യ​ശേ​​ഷം ഭ​​ർ​​ത്താ​​വ് ജീ​​വ​​നൊ​​ടു​​ക്കി. തോ​​പ്രാം​​കു​​ടി സ്കൂ​​ൾ​​സി​​റ്റി പെ​​ലി​​ക്ക​​ൻ​​ക​​വ​​ല​​യി​​ലാ​​ണ് നാ​​ടി​​നെ ന​​ടു​​ക്കി​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്. കു​​ന്നും​​പു​​റ​​ത്ത് ഷാ​​ജി (സു​​ഹൃ​​ത്ത് ഷാ​​ജി- 50) യാ​​ണ് ഭാ​​ര്യ മി​​നി (45)യെ വാ​​ക്ക​​ത്തി​​ക്ക് ക​​ഴു​​ത്ത​​റു​​ത്ത് കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. കൃ​​ത്യ​​ത്തി​​നു​​ശേ​​ഷം ഇ​​യാ​​ൾ തൂ​​ങ്ങി​​മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക ​നി​​ഗ​​മ​​നം. രാ​​ത്രി​​യി​​ൽ ന​​ട​​ന്ന സം​​ഭ​​വം ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടോ​​ടെ​​യാ​​ണ് പു​​റം​​ലോ​​ക​​മ​​റി​​യു​​ന്ന​​ത്.

മി​​നി​​യു​​ടെ ക​​ഴു​​ത്തി​​ൽ ആ​​ഴ​​ത്തി​​ൽ വെ​​ട്ടേ​​റ്റി​​രു​​ന്നു. കൈ​​യ്ക്കും വെ​​ട്ടേ​​റ്റി​​ട്ടു​​ണ്ട്. വീ​​ടി​​ന്‍റെ കി​​ട​​പ്പു​​മു​​റ​​യി​​ൽ ക​​ട്ടി​​ലി​​നോ​​ടു​​ചേ​​ർ​​ന്ന് ത​​റ​​യി​​ലാ​​ണ് മി​​നി​​യു​​ടെ മൃ​​ത​​ദേ​​ഹം കി​​ട​​ന്നി​​രു​​ന്ന​​ത്. ഷാ​​ജി​​യു​​ടെ മൃ​​ത​​ദേ​​ഹം സ​​മീ​​പ​​ത്ത് ക​​ഴു​​ത്തി​​ൽ കേ​​ബി​​ൾ മു​​റു​​കി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഇ​​യാ​​ൾ വീ​​ടി​​ന്‍റെ ഇ​​ട​​യു​​ത്ത​​ര​​ത്തി​​ൽ തൂ​​ങ്ങി​​യ​​ശേ​​ഷം കേ​​ബി​​ൾ പൊ​​ട്ടി നി​​ല​​ത്തു​​വീ​​ണ​​താ​​കു​​മെ​​ന്നു സം​​ശ​​യി​​ക്കു​​ന്നു.

മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കലുള്ള കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറാമെന്ന ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശയ്ക്കു ആര്‍.ബി.ഐ കേന്ദ്ര ബോര്‍ഡ അംഗീകാരം നല്‍കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന കേന്ദ്രസര്‍ക്കാറിന് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്.

2018-19 സാമ്പത്തിക വര്‍ഷത്തിലെ നീക്കിയിരിപ്പായ 1,23,414 കോടി രൂപയും പുതുക്കിയ സാമ്പത്തിക മൂലധന ചട്ടക്കൂട് പ്രകാരം കണ്ടെത്തിയ 52,637 കോടി രൂപയും ഉള്‍പ്പെടെ 1,76,051 കോടി രൂപയാണ് കൈമാറാന്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ശക്തികാന്തദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്.  കഴിഞ്ഞ അഞ്ചു വര്‍ഷത്തനിടെ ലഭിച്ച ശരാശരി തുകയേക്കാള്‍ മൂന്നു മടങ്ങ് തുകയാണ് ഇത്തവണ കേന്ദ്രത്തിന് ലഭിക്കുന്നത്. ഇതോടെ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ കേന്ദ്രസര്‍ക്കാറിന് ബജറ്റില്‍ പ്രതീക്ഷിച്ചതിലും 64 ശതമാനം അധികതുകയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കുന്നത്.

അധിക കരുതല്‍ ധനം സര്‍ക്കാറിന് കൈമാറാനുള്ള തീരുമാനം നിരവധി സാമ്പത്തിക വിദഗ്ദ്ധര്‍ നേരത്തെ രേഖപ്പെടുത്തിയ എതിര്‍പ്പുകള്‍ മറികടന്നാണ്. മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ തുടങ്ങിയവര്‍ രാജിവെച്ചത് വിഷയത്തില്‍ സര്‍ക്കാറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ്. ഉര്‍ജിത് പട്ടേലിന്റെ മുന്‍ഗാമി രഘുറാം രാജനും കരുതല്‍ ധനം കൈമാറുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിരുന്നു. ഗവര്‍ണര്‍ പദവിയില്‍ രണ്ടാമൂഴം രഘുറാം രാജന്‍ ആഗ്രഹിച്ചിരുന്നെങ്കിലും മോദി സര്‍ക്കാര്‍ അതിന് അനുവദിക്കാതിരുന്നതും ഈ എതിര്‍പ്പ് കൂടി ഉള്ളതു കൊണ്ടാണ്.

ഉര്‍ജിതിന്റെ രാജിക്കു പിന്നാലെ, ഗവര്‍ണറായി എത്തിയ ശക്തികാന്ത ദാസിന്റെ നിയമനത്തിന് രണ്ടാഴ്ചക്കകം, 2018 ഡിസംബര്‍ 27നാണ് അധികമൂലധനം സര്‍ക്കാറിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബിമല്‍ ജലാനിന്റെ നേതൃത്വത്തില്‍ ആറംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. കമ്മിറ്റിയുടെ വൈസ് ചെയര്‍മാനും മുന്‍ ആര്‍.ബി.ഐ ഡപ്യൂട്ടി ഗവര്‍ണറുമായ രാകേഷ് മോഹനും ഈ ഫണ്ട് സര്‍ക്കാറിന് കൈമാറുന്നതില്‍ ആദ്യം എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. കമ്മിറ്റി അംഗവും മുന്‍ ധനകാര്യ സെക്രട്ടറിയുമായ എസ്.സി ഗാര്‍ഗും തീരുമാത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹം പിന്നീട് ഊര്‍ജ്ജ സെക്രട്ടറിയേറ്റിലേക്ക് മാറി.

കരുതല്‍ ധനം കേന്ദ്രസര്‍ക്കാറിന് കൈമാറുന്നത് വന്‍ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കും എന്നാണ് ഈയിടെ ആര്‍.ബി.ഐയില്‍ നിന്ന് രാജിവച്ച ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ പറഞ്ഞിരുന്നത്. സമാന നീക്കം നടത്തിയ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രം വന്‍ ദുരന്തത്തിലേക്ക് പോയതായി 2018 ഒക്ടോബറില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആര്‍.ബി.ഐയുടെ സ്വയംഭരണാധികാരത്തിന് വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ രാജിവയ്ക്കുകയായിരുന്നു.

2010 ഡിസംബര്‍ 14ന് ക്രിസ്റ്റിന ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള അര്‍ജന്റൈന്‍ സര്‍ക്കാറാണ് അധിക കരുതല്‍ ധനം കേന്ദ്ര ട്രഷറിയിലേക്ക് വാങ്ങിയിരുന്നത്. കേന്ദ്ര ബാങ്ക് റിസര്‍വില്‍ നിന്ന് 6.6 ബില്യണ്‍ യു.എസ് ഡോളറാണ് അര്‍ജന്റീനന്‍ കേന്ദ്രബാങ്ക് നാഷണല്‍ ട്രഷറിയിലേക്ക് കൈമാറിയത്. കേന്ദ്രബാങ്കില്‍ 18 ബില്യണ്‍ യു.എസ് ഡോളര്‍ അധികധനം ഉണ്ട് എന്നായിരുന്നു സര്‍ക്കാറിന്റെ വാദം. ഫണ്ട് കൈമാറാന്‍ വിസമ്മതിച്ച കേന്ദ്രബാങ്ക് മേധാവി റെഡ്രാഡോയെ പുറത്താക്കിയ ശേഷമാണ് ഫണ്ട് സര്‍ക്കാര്‍ ട്രഷറിയിലെത്തിച്ചത്.

ഇതോടെ 2001ന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക സാഹചര്യത്തിലേക്ക് അര്‍ജന്റീന വീണു. അക്കാലത്ത് അര്‍ജന്റീന്‍ സാമ്പത്തിക മേഖലയെ അപഗ്രഥിച്ചിരുന്ന ഗോള്‍മാന്‍ സാഷിന്റെ ധനകാര്യവിദഗ്ധന്‍ ആല്‍ബര്‍ട്ടോ റാമോസ് എഴുതിയത് ഇന്ത്യയെ സംബന്ധിച്ചും പ്രധാനമാണ്. അതിങ്ങനെയാണ്;

‘ സര്‍ക്കാര്‍ ബാദ്ധ്യതകള്‍ വീട്ടാന്‍ കേന്ദ്രബാങ്ക് കരുതല്‍ ധനം ഉപയോഗിക്കുക എന്നത് ക്രിയാത്മകായ നീക്കമല്ല. അധിക കരുതല്‍ ധനം എന്ന ആശയം തന്നെ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതാണ്. കേന്ദ്രബാങ്കിന്റെ ബാലന്‍സ് ഷീറ്റിനെ അതു ദുര്‍ബലപ്പെടുത്തും. സര്‍ക്കാറിന് തെറ്റായ പ്രചോദനധനം (ഇന്‍സന്റീവ്) നല്‍കുകയും ചെയ്യും’.

റെഡ്രാഡോയുടെ പുറത്തു പോക്കിന് പിന്നാലെ, ന്യൂയോര്‍ക്ക് കോടതി അര്‍ജന്റീനന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അക്കൗണ്ട് മരവിപ്പിച്ചു. അര്‍ജന്റീനന്‍ കേന്ദ്രബാങ്ക് സ്വയംഭരണാധികാര സ്ഥാപനമല്ല എന്ന നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

രഘുറാം രാജന്‍, ഉര്‍ജിത് പട്ടേല്‍ എന്നിവര്‍ക്കു പുറമേ, മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍മാരായ ഡി. സുബ്ബറാവുവും വൈ.വി റെഡ്ഡിയും കരുതല്‍ ധനം കൈമാറുന്നതില്‍ എതിര്‍പ്പ് അറിയിച്ചവരാണ്. സര്‍ക്കാറിന്റെ ധന ബാലന്‍സ് ദുര്‍ബലമായിരിമ്പോള്‍ സെന്‍ട്രല്‍ ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് കരുത്തുള്ളതാകണമെന്ന പക്ഷക്കാരനാണ് റെഡ്ഢി. ബാലന്‍സ് ഷീറ്റില്‍ റെയ്ഡ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, റിസര്‍വ് ബാങ്ക് നിലവില്‍ സൂക്ഷിക്കുന്ന കരുതല്‍ ധനം കൂടുതല്‍ ആണെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടിരുന്നു. കരുതല്‍ ധനത്തിന്റെ ഏകദേശം നാലു ലക്ഷം കോടി ബാങ്കുകളുടെ റി കാപ്പിറ്റലൈസേഷന് ഉപയോഗിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അന്നത്തെ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

2015-ൽ മഹാരാഷ്ട്ര സർക്കാർ വാങ്ങി മ്യൂസിയമാക്കി മാറ്റിയ ഡോ.ബി ആർ അംബേദ്കറുടെ ലണ്ടനിലെ വീട് അടച്ചുപൂട്ടലിന്റെ വക്കിലാണ്. നോർത്ത് ലണ്ടനിൽ കിങ് ഹെന്റീസ് റോഡിലെ പത്താം നമ്പർ വസതിയിലാണ് 1921-22 കാലത്ത് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ പഠന കാലത്ത് അംബേദ്കർ താമസിച്ചിരുന്നത്. മോഡലായ കേറ്റ് മോസ് മുതൽ നടൻ ഡാനിയേൽ ക്രെയ്ഗ് വരെയുള്ള വിവിധ തലമുറകളിലെ പ്രശസ്തരായ പലരും ഇപ്പോഴും താമസിച്ചുവരുന്ന പ്രധാന പാര്‍പ്പിട കേന്ദ്രമാണിത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള നൂറുകണക്കിന് സന്ദർശകർ അനുദിനം വന്നുപോകുന്ന സ്ഥലമാണിത്.

Indian Prime Minister Narendra Modi bowing by a bust of Dr Ambedkar

2050 ചതുരശ്ര അടിയുള്ള മൂന്നു നില കെട്ടിടത്തില്‍ ആറ് കിടപ്പുമുറികളുണ്ട്. മുന്‍വാതില്‍ തുറന്നാല്‍ ആദ്യം തന്നെ മാലകള്‍ കൊണ്ട് അലങ്കരിച്ച ബാബാ സാഹിബിന്‍റെ പ്രതിമയാണ് കാണുക. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഓരോ മുറികളിലും പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. ഡൈനിംഗ് റൂം ടേബിളിലുടനീളം പണ്ട് അദ്ദേഹം ഉപയോഗിച്ച നിയമ സംബന്ധിയായ രേഖകൾ കാണാം. അകത്തെ ടേബിളില്‍ അദ്ദേഹം അഴിച്ചുവെച്ച കണ്ണടയുമുണ്ട്.

A large bust of Dr Ambedkar placed on a table inside the house in Primrose Hill

പക്ഷെ, അയൽവാസികളായ രണ്ടുപേര്‍ മ്യൂസിയത്തെ എതിർത്തുകൊണ്ട് രംഗത്തെത്തി. ലോക്കല്‍ കൌണ്‍സിലില്‍ പരാതികൊടുത്തു. ആളുകള്‍ താമസിക്കുന്നിടത്ത് മ്യൂസിയങ്ങള്‍ അനുവദിക്കാന്‍ പാടില്ല എന്ന നിയമത്തിന്‍റെ ചുവടുപിടിച്ചാണ് അവര്‍ കൌണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. എന്തായാലും അടുത്ത മാസം നടക്കുന്ന വിശദമായ ഹിയറിംഗിൽ വീടിന്റെ കാര്യത്തില്‍ തീരുമാനമാകും. ഒരുപക്ഷെ, അതൊരു ഭവനമായിത്തന്നെ നിലനിര്‍ത്തി സന്ദർശകർക്കു മുന്‍പില്‍ അതിന്‍റെ വാതിലുകൾ കൊട്ടിയടക്കപ്പെട്ടേക്കാം. അവിടെ മ്യൂസിയം നിലനില്‍ക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലാത്ത അയല്‍വാസികളും ഉണ്ട്. നൂറുകണക്കിന് ആളുകള്‍ അനുദിനം വന്നുപോകുന്നുണ്ടെങ്കിലും അതുകൊണ്ട് ആര്‍ക്കും യാതൊരു പ്രശ്നവുമില്ലെന്നും, അങ്ങിനെയൊരു സംഭവം തന്നെ അവിടെയുള്ളതായി അറിയാറില്ലെന്നും അവിടുത്തെ ഒരു താമസക്കാരന്‍ ബി.ബി.സിയോട് പറഞ്ഞു.

A portrait photograph of Dr Ambedkar

അംബേദ്കർ ഹൗസ് എന്നറിയപ്പെട്ട ഈ വീട് 2015-ൽ 31 ലക്ഷം പൗണ്ടിന് (ഏതാണ്ട് 27,18,60,544 ഇന്ത്യന്‍ രൂപ) മഹാരാഷ്ട്ര സർക്കാർ വിലയ്ക്കു വാങ്ങിയിരുന്നു. അവിടെ പണിത അംബേദ്കർ സ്മാരകവും മ്യൂസിയവും ആ വർഷം നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. അംബേദ്കർ സ്മാരകം നിലനിർത്തേണ്ടതിന്റെ ആവശ്യകത അവിടത്തെ പ്രാദേശിക ഭരണകൂടത്തെ ബോധ്യപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ രണ്ടു വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.

An interior view of Ambedkar House

2018 ഫെബ്രുവരിയിൽ കെട്ടിടം മ്യൂസിയമായി ഉപയോഗിക്കാൻ അനുമതിക്കായി മഹാരാഷ്ട്ര സർക്കാർ മുൻകൂട്ടി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബറിൽ കൗൺസിൽ അത് നിരസിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായതിനാല്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ അറിയിച്ചത്. സന്ദര്‍ശകരുടെ ബഹളം കാരണം രാവും പകലും അവിടെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി രണ്ടു പ്രദേശവാസികള്‍ പരാതി നല്‍കുക കൂടെ ചെയ്തതോടെ കൗൺസിലില്‍ നിന്നും അനുകൂലമായൊരു വിധി പ്രതീക്ഷിക്കാന്‍ കഴിയില്ല.

Photocopies of documents have been strewn across a table in Ambedkar House

Copyright © . All rights reserved