FIR has been registered against Samajwadi Party leader Azam Khan for his comment ‘main 17 din mein pehchan gaya ki inke niche ka underwear khaki rang ka hai’. (File pic)
ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ത്രാസ് പൊട്ടി ഹുക്ക് തലയില്‍ പതിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. ഉടന്‍തന്നെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശശി തരൂരിന്‍റെ തലയില്‍ 6 സ്റ്റിച്ച് ഉണ്ട്.
ജയപ്രദക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രാംപുരില്‍ ബിജെപി ടിക്കറ്റിലാണ് ജയപ്രദ മത്സരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥിയാണ് അസംഖാന്‍.
അസം ഖാന്റെ പരാമർശം ഇങ്ങനെ:
‘റാംപുരിലെയും യുപിയിലെയും ഇന്ത്യയിലെയും ജനങ്ങളെ, 17 വർഷമെടുത്തു നിങ്ങൾക്ക് അവരുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ. എന്നാൽ 17 ദിവസത്തിനുള്ളിൽ എനിക്കു മനസ്സിലായി അവർ ധരിച്ചിരുന്നത് കാക്കി ഉൾവസ്ത്രമാണെന്ന്.’
അതേസമയം, ഖാന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.ഖാന്റെ പരാമർശം അത്യന്തം നിന്ദ്യമായതാണെന്ന് ബിജെപി സംസ്ഥാന വക്താവ് ചന്ദ്രമോഹൻ വ്യക്തമാക്കി. രാഷ്ട്രീയത്തിന്റെ നിലവാരം ഇതിലും താഴാനാകില്ല. എസ്പിയുടെ യഥാർഥ മുഖമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. സ്ത്രീകളെക്കുറിച്ചുള്ള അവരുടെ യഥാർഥ ചിന്തകളാണ് പുറത്തുവരുന്നതെന്നും ചന്ദ്രമോഹൻ പറഞ്ഞു.
ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ റാലിയില്‍ പങ്കെടുത്തിരുന്നു. പരാമര്‍ശത്തിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍, താന്‍ ബിജെപി സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചല്ല പരാമര്‍ശം നടത്തിയതെന്ന വിശദീകരണവുമായി അസംഖാന്‍ രംഗത്തെത്തി.
തീ പടർന്നുകൊണ്ടിരിക്കുന്ന ബൈക്കിൽ അതറിയാതെ യാത്ര ചെയ്യുന്ന ദമ്പതികൾ. ഇവരെ രക്ഷിക്കാൻ പിന്നാെല പായുന്ന പൊലീസ് ഉദ്യോഗസ്ഥർ. സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ ഭീതിയുണ്ടാക്കുന്നതാണ്. ഉത്തർപ്രദേശിലെ ആഗ്ര എക്സ്‌പ്രസ് വേയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടർന്നിടും ബൈക്കിലുണ്ടായിരുന്നവർ ഇക്കാര്യം അറിഞ്ഞില്ല. ബൈക്ക് മുന്നോട്ടുന്നതിന് അനുസരിച്ച് തീ ബൈക്കിലേക്ക് പടർന്നുകൊണ്ടിരുന്നു. റോഡിന്റെ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്. പിന്നീട് ഇവർ വാഹനത്തിൽ പിന്തുടർന്ന് ബൈക്ക് യാത്രക്കാരെ രക്ഷിക്കുകയായിരുന്നു. തീ അധികം ആളിപടരുന്നതിന് മുൻപേ ബൈക്ക് നിർത്താൻ സാധിച്ചതിനാൽ വലിയ അപകടമൊഴിവായി. വിഡിയോ കാണാം.
Exclusive Video: आगरा एक्सप्रेसवे पर आग लगी बाइक को तेज चलाकर जा रहे नवदम्पत्ति की @Uppolice ने बचाई जान
“ऐसे फिल्मों में ही देखा जाता है जान बचाने के लिए हूटर बजाते रहे और वाह भगाता रहा अपनी बाइक”
मैं सलूट करता हूँ @up100 के PRV-1617 के पुलिस टीम को
इटावा के सफाई का मामला pic.twitter.com/nfzSekFnOq
— आदित्य तिवारी Aditya Tiwari (@adityatiwaree) April 14, 2019
പെരുമ്പാവൂർ കോടനാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടുവയിലെ വീടിന്റെ കുളിമുറിയിൽ ആണ് യുവതിയെ കണ്ടെത്തിയത്.
കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവ് ഏറ്റ നിലയിൽ ആണ് മൃതദേഹം. മരിച്ച യുവതി ദന്ത ഡോക്ടർ ആണ്. യുവതി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്
ഉത്തർ പ്രദേശിലെ അലിഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ വേദിക്ക് തീപിടിച്ചു. അദ്ദേഹം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് സ്റ്റേജിന് താഴെ തീപിടിച്ചത്. എന്നാൽ സുരക്ഷാ സേനയുടെ കൃത്യമായ ഇടപെടൽ കൊണ്ട് തീ വേഗം കെടുത്താൻ കഴിഞ്ഞു. വേദിയിലുണ്ടായിരുന്ന എസിയിലേക്ക് വൈദ്യുതി എത്തിച്ച വയർ ചൂടുപിടിച്ച് കത്തിയതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
വേദിയിൽ വൈദ്യുതി ഉപകരണങ്ങൾ സജ്ജമാക്കാൻ കരാറെടുത്ത വ്യക്തിയെയും രണ്ടു തൊഴിലാളികളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ േകസെടുത്തിട്ടുണ്ട്. തീപിടിച്ച ഉടൻ തന്നെ സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ അപ്പോൾ തന്നെ തീകെടുത്തി. പ്രധാനമന്ത്രി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടുത്തം. എന്നാൽ പ്രസംഗം പോലും തടസപ്പെടാത്ത തരത്തിൽ സുരക്ഷാസേന ജാഗ്രത പുലർത്തി. ആരും അറിയാതെ തന്നെ സേന തീ അണയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മോദി സംസാരിച്ച് തീർന്നശേഷം കരാറുകാരെയും തൊഴിലാളികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുപ്പതുവയസുകാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഏഴുവയസുകാരിയുടെ പോസ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഉത്തർപ്രദേശിലാണ് നടുക്കുന്ന സംഭവം. ദേവേന്ദ്ര കശ്യപ് എന്ന് മുപ്പതുവയസുകാരനാണ് ക്ഷേത്രത്തിൽ പോയി മടങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കൊല്ലപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം നദിയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അതിക്രൂരമായിട്ടാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. പോസ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിലെ 12 എല്ലുകൾ തകർന്നതായി കണ്ടെത്തിയിരുന്നു. കുട്ടിയെ ഇയാൾ പീഡിപ്പിച്ചതായും പോസ്മോർട്ടത്തിൽ വ്യക്തമായി.
കഴിഞ്ഞ തിങ്കളാഴ്ച്ച വീട്ടിനടുത്തുളള ക്ഷേത്രത്തില്‍ പോയി തൊഴുത് മടങ്ങുമ്പോഴാണ് എഴുവയസുകാരിയെ ഇയാൾ തട്ടിക്കൊണ്ടുപോകുന്നത്.
ക്ഷേത്രത്തിൽ പോയി കുട്ടി മടങ്ങി വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ കുട്ടിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി. ക്രൂരമായ പീഡനത്തെ തുടർന്നാണ് കുട്ടി കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തില്ല. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗ്രില്‍ഡ് സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സര്‍വ്വീസുകള്‍ തീരുമാനം. ശമ്പള കുടിശ്ശിക ലഭിക്കാത്തത് കാരണമാണ് പൈലറ്റുമാര്‍ എന്ന് മുതല്‍ തൊഴില്‍ ചെയ്യാന്‍ വിസമ്മതം അറിയിച്ചത്.
‘ഞങ്ങള്‍ക്ക് കഴിഞ്ഞ മൂന്നര മാസമായി ശമ്പളം ലഭിക്കുന്നില്ല. എന്ന് ശമ്പളം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് വ്യക്തതയില്ല, അതിനാല്‍ ഞങ്ങള്‍ ഏപ്രില്‍ 15 മുതല്‍ വിമാനം പറത്തേണ്ടയെന്ന് തീരുമാനിച്ചിരിക്കുന്നു’. ഗ്രില്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു. ഇതോടെ എന്ന് രാവിലെ മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നിശ്ചയമായേക്കും.
മൂന്നര മാസമായി ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശമ്പളം ലഭിക്കുന്നില്ല. ഏകദേശം 1,100 ഓളം പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് പ്രതിസന്ധി ബാധിച്ചതായാണ് പൈലറ്റുമാരുടെ സംഘടനയുടെ വിലയിരുത്തല്‍.
എസ്ബിഐ ഉള്‍പ്പെടെയുളള ജെറ്റ് എയര്‍വേയ്സ് നിക്ഷേപകര്‍ കന്പനിയെ സംരക്ഷിക്കാനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കന്പനിക്കായി പുതിയ നിക്ഷേപകരെ കണ്ടെത്താനുളള ശ്രമത്തിലാണ് എസ്ബിഐ. കുടിശ്ശികകള്‍ മുടങ്ങിയതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കന്പനിക്കുളള ഇന്ധനവിതരണം കഴിഞ്ഞ ദിവസം നിര്‍ത്തിയിരുന്നു
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ കേരളത്തിലെത്തുക. വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത് ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ്.
ചൊവ്വാഴ്ച കേരളത്തിലെത്തുന്ന രാഹുല്‍ അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണിയുടെ വീട് സന്ദര്‍ശിക്കും. എറണാകുളത്തുനിന്ന് പുറപ്പെട്ട് പാലാ സെന്റ്.തോമസ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷമാവും അദ്ദേഹം കെ.എം.മാണിയുടെ വീട്ടിലെത്തുക.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കും. പത്ത് പൊതുസമ്മേളനങ്ങളില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും. വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാകും പ്രചാരണ പരിപാടികള്‍ നടത്തുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം രാഹുല്‍ നേരിട്ടെത്തി വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല.
‘കേരളം മുഴുവൻ ബഹുമാനിക്കുന്ന ഒരു വലിയ മനുഷ്യന്റെ വിടവാങ്ങൽ ദിവസം. പാലാ പോലെ ഒരു സ്ഥലത്ത് വന്നിട്ട് ഇൗ കോലംകെട്ട് കാണിച്ചവനെ എന്ത് പറയാനാണ്. അവൻ ആ വിഡിയോയിൽ പറയുന്നത് പി.സി ജോർജിന്റെ ബന്ധുവാണെന്നാണ്. ഞങ്ങളുടെ പരിചയത്തിലൊന്നും ഇങ്ങനെ ഒരുത്തനെ അറിയത്തുപോലുമില്ല. ഇവന് എന്തോ കുഴപ്പമുണ്ടെന്നല്ലാതെ എന്നാ പറയാനാ..’ കേരളം മുഴുവൻ ചിരിച്ച ആ വിഡിയോയെ കുറിച്ച് അതേ ചിരിയോടെ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞ മറുപടിയാണിത്.
കെ.എം മാണി എന്ന രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച നേതവിന് പാലാ വിട നൽകുന്ന ദിവസമാണ് പൊലീസിനെയും നാട്ടുകാരെയും അപഹസിച്ചും തെറിവിളിച്ചും ഒരു യുവാവ് ഫെയ്സ്ബുക്ക് വിഡിയോ ചെയ്തത്. ഇതിൽ അയാൾ എടുത്ത് പറയുന്ന കാര്യം ഞാൻ പി.സി ജോർജിന്റെ ബന്ധുവാണെന്നാണ്. പി.സി യുടെ ഭാഷയിൽ തന്നെ ഇതിനൊക്കെ മറുപടി പറയാൻ തനിക്ക് അറിയാമെന്നും ഇയാൾ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊരുത്തൻ ഞങ്ങളുടെ കൂട്ടത്തിലില്ലെന്നാണ് ഷോൺ പറയുന്നത്.
മാണി സാറും പപ്പയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ പോരുകളും കേരളത്തിന് അറിയാം. എന്നിട്ടും അദ്ദേഹം മരിച്ചപ്പോൾ ഞാനും പപ്പയും ഞങ്ങളുടെ കുടുംബം അടക്കം അദ്ദേഹത്തെ അവസാനമായി കാണാൻ പോയി. ചടങ്ങുകൾക്കെല്ലാം പങ്കെടുത്തു. ഇതിനിടയിൽ ഇത്തരത്തിൽ വേഷം കെട്ട് കാണിച്ചവനൊയൊക്കെ എന്ത് പറയാനാണ്. പപ്പ അറിഞ്ഞിട്ടില്ല ഇൗ വിഡിയോയെ കുറിച്ച്. അറിഞ്ഞാ ചിലപ്പോൾ പറയും ഇവനൊക്കെ േവറെ പണിയില്ലേ എന്ന്. പൊലീസിനെയും നാട്ടുകാരെയും തെറി വിളിച്ച് കൊണ്ടാണ് അയാൾ സംസാരിക്കുന്നത്. അതിനുള്ള മറുപടി അപ്പോൾ തന്നെ നാട്ടുകാർ കൊടുത്തിട്ടുമുണ്ട്. ഇതിനപ്പുറം ഒന്നും പറയാനില്ല ഇവനെ കുറിച്ച്. അവൻ പി.സി ജോർജിന്റെ ബന്ധുവുമല്ല. ഞങ്ങൾക്ക് അവനെ അറിയത്തുമില്ല. ഷോൺ ജോർജ് പറഞ്ഞു. പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും തെറിവിളിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സൈബർ ലോകത്ത് ഉയരുന്നുണ്ട്.
കെഎം മാണിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്‍റെ വണ്ടി തടഞ്ഞ പൊലീസിനെതിരെയായിരുന്നു യുവാവിന്‍റെ വിഡിയോ. പൊലീസിനെയും നിയമവ്യവസ്ഥയെയും അധിക്ഷേപിച്ചാണ് വിഡിയോ. താൻ ലാലു പ്രസാദ് യാദവിന്‍റെ പാർട്ടിയുടെ കേരളത്തിലെ പ്രസിഡൻറാണെന്നും പിസി ജോർജിന്‍റെ ബന്ധു ആണെന്നും യുവാവ് വിഡിയോയിൽ പറയുന്നുണ്ട്. ഇയാളുടെ ഫെയ്സ്ബുക്ക് ലൈവ് മറ്റാരോ പകർത്തുകയായിരുന്നു. ഈ വിഡിയോ ആണ് പ്രചരിക്കുന്നത്. കെഎം മാണിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോകുന്നതിനിടെ ഗതാഗതക്രമീകരണം മറികടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് തടഞ്ഞതാണ് രോഷത്തിന് കാരണം.
എന്നെ തടയാൻ മാത്രം തൻറേടമുള്ള ഏതു പൊലീസുകാരനാണ് ഇവിടെയുള്ളത്. അധികകാലം തൊപ്പി തലയിലുണ്ടാകില്ല. നേരിടാന്‍ തന്നെയാണ് തീരുമാനം. തുടർന്ന് നാട്ടുകാരെത്തി ഇയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപെടുകയായിരുന്നു. നീയാണോടാ പൊലീസിനെ പഠിപ്പിക്കാൻ വരുന്ന നേതാവ് എന്നു പറഞ്ഞാണ് ഇയാളെ നാട്ടുകാര്‍ ഓടിക്കുന്നത്.
ശബരിമലയുടെ പേരില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വോട്ടുപിടിക്കാന്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മറികടക്കാന്‍ ശബരിമല കര്‍മസമിതിയുടെ പേരിലാണ് വോട്ടുചോദിക്കല്‍. വല്‍സന്‍ തില്ലങ്കേരിയെ രംഗത്തിറക്കിയതിലൂടെ ശബരിമലയുടെ പേരില്‍ പരമാവധി വോട്ടുപിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ബിജെപിയുടെ മുഖ്യആയുധമായി മാറിയിരിക്കുകയാണ് ശബരിമല. സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണയുടെ തൊട്ടടുത്തദിവസമാണ് കഴക്കൂട്ടം മണ്ഡലത്തില്‍ ശബരിമല കര്‍മസമിതി മാതൃസംഗമം നടത്തിയത്. ശബരിമലയുടെ കാര്യത്തില്‍ തെരുവിലിറങ്ങിയ സ്ത്രീകളുടെ നിലപാട് വോട്ടാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സന്നിധാനത്തെ സംഘപരിവാര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വല്‍സന്‍ തില്ലങ്കേരിയെ എത്തിച്ചത്. അയ്യപ്പന്റെ പേരില്‍ പ്രചാരണം പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിനെ വല്‍സന്‍ തില്ലങ്കേരി രൂക്ഷമായി വിമര്‍ശിച്ചു.
മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത് എന്നാണ് ശബരിമല കര്‍മസമിതിയുടെ മുദ്രാവാക്യം. അത് വൈകാരികമായി ഓര്‍മിപ്പിക്കുന്നതിനാണ് ഇത്തരം കൂട്ടായ്മകള്‍. വരും ദിവസങ്ങളില്‍ ശബരിമല കര്‍മസമിതിയുടെ കൂട്ടായ്മകള്‍ മറ്റ് ലോക്സഭാ മണ്ഡലങ്ങളിലും സംഘടിപ്പിക്കും. വോട്ടെടുപ്പ് തീയതി അടുക്കുമ്പോഴേക്കും ശബരിമല യുവതീപ്രവേശം സജീവചര്‍ച്ചയാക്കി നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.