India

കെ.എം മാണിയുടെ മൃതദേഹം പാലാ കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെ പത്തരയോടെ പുറപ്പെട്ട വിലാപയാത്ര പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയത് 20 മണിക്കൂറുകൾ പിന്നിട്ട ശേഷമാണ്. ഉച്ചവരെ പൊതുദര്‍ശനം. സംസ്കാരശുശ്രൂഷ രണ്ടുമണിക്ക് വീട്ടില്‍ ആരംഭിക്കും.

കെ.എം.മാണിയുടെ ജന്മനാടായ മരങ്ങാട്ടു പള്ളിയിലും പാലാ നിയോജക മണ്ഡലം ഉൾപ്പെടുന്ന കടപ്ലാമറ്റത്തും വലിയ തിരക്കാണനുഭവപ്പെട്ടത്. വിലാപയാത്ര കടന്നു വന്ന അയർക്കുന്നം, കിടങ്ങൂർ ഭാഗങ്ങളിലും നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു.

കേരളാ കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്ത് രാത്രി വൈകിയും കെ എം മാണിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനസാഗരം കാത്തു നിന്നു. തിരുനക്കരയിൽ നിന്ന് കെ എം മാണിയെ യാത്രയാക്കാൻ രാഷ്ട്രീയ ഭേദമന്യേ നേതാക്കളും എത്തിയിരുന്നു.

ഒരു പകൽ നീണ്ട കാത്തിരിപ്പ് കടന്ന് കേരളാ കോൺഗ്രസിന്റ ഹൃദയഭൂമിയിലേക്ക് കെ.എം. മാണിയുടെ ഭൗതിക ശരീരമെത്തി, അതു വരെ കാത്തിരുന്ന് കണ്ണുകഴച്ചവർ നിയന്ത്രണങ്ങളെല്ലാം ഭേദിച്ച് സ്റ്റേജിലേക്ക് . പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കളും പൊലീസും നന്നേ പാടുപെട്ടു

ആദ്യം ഉമ്മൻ ചാണ്ടി ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, വി എം സുധീരൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കൾ പുഷ്പാർച്ചന നടത്തി.

പിന്നെ കാത്തു നിന്ന ജനങ്ങളുടെ ഊഴമായിരുന്നു. എല്ലാരും പ്രിയ നേതാവിനെ കണ്ടു കഴിഞ്ഞപ്പോൾ മണിക്കൂറുകൾ നീണ്ടു. രാത്രി വൈകി മാണി സാറിന്റെ ആസ്ഥാനമായിരുന്ന കേരളാ കോൺ ഗ്രസ് ഓഫിസിലേക്ക്. അവിടേയും കാത്തു നിന്നിരുന്നു പ്രവർത്തകരുടെ നീണ്ട നിര മണർകാട്ടും അയർ കുന്നത്തും ജനങ്ങൾ രാത്രി വൈകിയും കാത്തു നിന്ന് പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപിച്ചു.

ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ നിന്ന് നേതാക്കൾ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി.

ഉച്ചവരെ പാലയിൽ കരിങ്ങോഴക്കൽ വീട്ടിൽ കെ എം മാണിയുടെ പൊതുദർശനം നടക്കും. രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കൽ വീട്ടിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയാണ് പാലാ കത്തീഡ്രൽ പള്ളി. എഐസിസി സെക്രട്ടറി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.

 

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി ദേശീയ ജനാധിപത്യ മുന്നണിയില്‍ (എന്‍ഡിഎ) ചേര്‍ന്നു.

പി.സി.ജോര്‍ജും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷം നേടി ലോക്സഭയില്‍ എത്തുന്നത് തന്റെ പാര്‍ട്ടിയുടെ വോട്ട് കൊണ്ടായിരിക്കുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.

പി.സി. ജോര്‍ജ് നേരത്തേ തന്നെ പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പിന്തുണ നല്‍കിയിരുന്നു. ഇതോടെ അദ്ദേഹം എന്‍ഡിഎയുടെ ഭാഗമാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് യുഡിഎഫിന്റെ ഭാഗത്തേക്ക് ചായുന്നതായും റിപ്പോര്‍ട്ടു വന്നെങ്കിലും ചര്‍ച്ച പരാജയമായി. തുടര്‍ന്ന് ഒടുവില്‍ എന്‍ഡിഎയില്‍ തന്നെ ചേരാന്‍ പി.സി. ജോര്‍ജ് തീരുമാനിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും പരിഗണിച്ചാണ് എന്‍ഡിഎയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ നേതൃത്വം വഞ്ചനാപരമായ നിലപാടാണു സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റും, പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

നാല് സീറ്റുകള്‍ വീതമാണ് അസമിലും ഒഡീഷയിലെയും വോട്ടെടുപ്പ്. നിതിന്‍ ഗഡ്കരിയുടെ മണ്ഡലമടക്കം മഹാരാഷ്ട്രയില്‍ ഏഴു മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും ഇന്നാണഅ വോട്ടെടുപ്പ്. ലക്ഷദ്വീപിലെ 1 മണ്ഡലവും കൂടി ഉള്‍പ്പെടുമ്ബോള്‍ ഇന്ന് വിധിയെഴുതുന്നത് 91 മണ്ഡലങ്ങളാകും.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്.

ന്യൂസ് ഡെസ്ക്

കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര പുരോഗമിക്കുന്നു. കേരള രാഷ്ട്രീയത്തിലെ അതികായൻ കെ.എം മാണിയുടെ അന്ത്യയാത്ര കോട്ടയത്തേക്ക് നീങ്ങുകയാണ്. എറണാകുളത്ത് നിന്ന് പുറപ്പെട്ട് 11 മണിക്കൂർ കഴിഞ്ഞപ്പോൾ വിലാപയാത്ര ഏറ്റുമാനൂരിൽ എത്തി.

വൻ ജനാവലിയാണ് തിരുനക്കര മൈതാനത്ത് പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരിക്കുന്നത്. വിലാപയാത്ര കടന്നുപോകുന്ന വഴിയിലുടനീളം കൈയിൽ പൂക്കളുമായി ജനം കാത്തുനിൽക്കുകയാണ്. എല്ലാവർക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയാണ് വിലാപയാത്ര നീങ്ങുന്നത്. ഇതുമൂലം വിലാപയാത്ര ഇനിയും മണിക്കൂറുകൾ വൈകുമെന്നാണ് സൂചന.

മുഖ്യമന്ത്രി പിണറായി വിജയൻ കടുത്തുരുത്തിയിൽ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

കോട്ടയം തിരുനക്കര മൈതാനത്ത് കെ.എം മാണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രിമാരായ കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ അടക്കമുള്ള നേതാക്കൾ എത്തിയിട്ടുണ്ട്.

കുവൈറ്റില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാനെത്തിയ 52 അംഗ ഉംറ സംഘം മക്കയില്‍ കുടുങ്ങിക്കിടക്കുന്നു. മലയാളികളടക്കമുള്ള തീര്‍ത്ഥാടക സംഘത്തിന്റെ പാസ്പോര്‍ട്ടുകള്‍ അധികൃതരില്‍ നിന്നും നഷ്ടപ്പെട്ടതോടെയാണ് തിരിച്ച് വരാന്‍ കഴിയാതെ തീര്‍ത്ഥാടകള്‍ കുടുങ്ങിയത്. 21 മലയാളികളടക്കം 33 ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമാണ് സംഘത്തിലുള്ളത്. കുവൈകുവൈറ്റില്‍ നിന്ന് ബസ് മാര്‍ഗം ഈ മാസം നാലിനാണ് സംഘം മക്കയിലെത്തിയത്.

അതിര്‍ത്തി ചെക്ക് പോസ്റ്റിലെ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ് മക്കയിലെ താമസസ്ഥലത്ത് എത്തിയപ്പോള്‍ മുഴുവന്‍ പേരുടെയും പാസ്പോര്‍ട്ടുകള്‍ അടങ്ങിയ ബാഗ് ബസ് ഡ്രൈവര്‍ ഹോട്ടല്‍ അധികൃതരെ ഏല്‍പ്പിച്ചിരുന്നതായി പറയുന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തവുന്നുമുണ്ട്. എന്നാല്‍ പിന്നീട് ക്ലീനിങ് ജോലിക്കാര്‍ സ്ഥലം വൃത്തിയാക്കുന്നതിനിടയില്‍ ഇതേ ബാഗും ഗാര്‍ബേജില്‍ തള്ളുകയും അങ്ങനെ പാസ്‌പ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടു എന്നുമാണ് റിപോര്‍ട്ടുകള്‍.

പ്രശ്‌നം ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തുകയും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട നിബന്ധനകള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷ കാലാവധിയുള്ള താല്‍ക്കാലിക പാസ്‌പോര്‍ട്ട് ഇവര്‍ക്ക് നല്കാനുമാണ് കോണ്‍സുലേറ്റ് തീരുമാനം. എന്നാല്‍ ഇനി പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച് അതില്‍ വിസ സ്റ്റാമ്പ് ചെയ്ത് കുവൈറ്റിലേക്ക് മടങ്ങുന്നതിനു കാലതാമസം വന്നേക്കാം. വിസിറ്റിങ് വിസയില്‍ കുവൈറ്റില്‍ എത്തി അവിടെ നിന്ന് ഉംറ വിസയില്‍ മക്കയിലേക്ക് വന്നവരുമുണ്ട് സംഘത്തില്‍.

മക്കളോടും കൊച്ചുമക്കളോടുമുള്ള ഇഷ്ടത്തിന് അടിവരയിടുകയാണ് ഇൗ അപൂർവ വിഡിയോ. കൊച്ചുമക്കൾക്കൊപ്പം വീടിനുള്ളിൽ ഫുട്ബോൾ കളിക്കുന്ന വിഡിയോ ഒട്ടേറെ കൗതുകം ഉണർത്തുന്നതാണ്.

കുട്ടികൾക്കൊപ്പം അവരുടെ അപ്പൂപ്പനായി കളിച്ചുചിരിക്കുന്ന കെ.എം.മാണി രാഷ്ട്രീയകേരളത്തിന് പുതിയ മുഖമാണ്. ‘എടാ അത് സെൽഫ് ഗോളല്ലെടാ’ എന്നു കൊച്ചുമക്കളോട് തർക്കിക്കുന്ന മാണിയെ വിഡിയോയിൽ കാണാം. ആദ്യ കിക്കിൽ പന്തിനെക്കാൾ മുൻപെ അദ്ദേഹത്തിന്റെ ചെരുപ്പ് തെറിച്ചു പോയപ്പോൾ പൊട്ടിചിരിച്ച് കൊണ്ട് അത് ആസ്വദിക്കുകയാണ് അദ്ദേഹം. വിഡിയോ കാണാം.

 

റഫാല്‍ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി. രേഖകള്‍ക്ക് വിശേഷാധികാരമില്ല. പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. പ്രതിരോധ രേഖകള്‍ തെളിവാക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രവാദം. റഫാല്‍ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നാണ് മുഖ്യവെളിപ്പെടുത്തല്‍. മോഷ്ടിച്ച രേഖകള്‍ പരിഗണിക്കരുതെന്ന അറ്റോര്‍ണി ജനറലിന്റെ വാദവും തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി ഏകകണ്ഠമാണ്.

റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുന:പരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. മൂന്നംഗബെഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയും ജസ്റ്റിസ് കെ.എം.ജോസഫും പ്രത്യേക വിധിയാണ് പറഞ്ഞത്. പ്രതിരോധരേഖകള്‍ക്ക് ഔദ്യോഗികരഹസ്യനിയമത്തിന്‍റെ പരിരക്ഷയുണ്ടെന്നായിരുന്നു കേന്ദ്രത്തിന്‍റെ മുഖ്യവാദം.

ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവര്‍ ഹാജരാക്കിയ റഫാല്‍ രേഖകളുടെ പകര്‍‌പ്പ് കോടതി പരിഗണിക്കരുതെന്നും പുനഃപരിശോധനാ ഹർജികളിൽ നിന്ന് രേഖകൾ നീക്കം ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ഔദ്യോഗികരഹസ്യനിയമം, വിവരാവകാശനിയമം, തെളിവുനിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതിരോധരേഖകള്‍‌ക്ക് സവിശേഷാധികാരം നല്‍കുന്നുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകൾ അതിന്റെ സൂക്ഷിപ്പുക്കാരനായ ഉദ്യോഗസ്ഥന്‍റെ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ല.

കൊച്ചി: അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്കെതിരെ അവഹേളന പരാമര്‍ശവുമായി സിപി സുഗതന്‍. രാഷ്ട്രീയ-സാംസ്‌കാരി-സാമൂഹിക രംഗത്ത് നിന്നുള്ള നിരവധി പേര്‍ മാണിക്ക് അനുശോചനം രേഖപ്പെടുത്തി രംഗത്തുവന്നപ്പോള്‍ ‘ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകന്‍’ എന്നാണ് സുഗതന്‍ കുറിച്ചത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട വനിതാ മതിലിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് സുഗതന്‍.

പോസ്റ്റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വാക്കുകള്‍ പിന്‍വലിച്ച് സുഗതന്‍ തടയൂരിയെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവോത്ഥാനമൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറഞ്ഞ സുഗതന്‍ തനിരൂപം വെളിപ്പെടുത്തുന്ന പോസ്റ്റാണിതെന്നാണ് പലരും പ്രതികരിച്ചത്. കെ.എം മാണിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ധനകാര്യത്തില്‍ മുതല്‍ നിയമകാര്യത്തില്‍ വരെ വൈദഗ്ധ്യമുണ്ടായിരുന്ന കെ.എം. മാണി, ആ വൈദഗ്ധ്യമൊക്കെ നിയമസഭയുടെ ഉള്ളടക്കത്തിന്റെ നിലവാരം കൂട്ടുന്നതിനു തുടര്‍ച്ചയായി പ്രയോജനപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സുഗതനെപ്പോലുള്ളവര്‍ സിപിഎമ്മിന് നാണക്കേടുണ്ടാക്കുമെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. പോസ്റ്റ് പിന്‍വലിച്ചെങ്കിലും സുഗതനെതിരെ വലിയ ക്യാംപെയ്‌നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

കേരള രാഷ്ട്രീയത്തിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത നേട്ടങ്ങൾ സ്വന്തം പേരിൽ കുറിച്ചാണ് കെ.എം മാണി വിടവാങ്ങിയത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി അനുശോചന പ്രവാഹമാണ് എല്ലായിടത്തും. എന്നാൽ അക്കൂട്ടത്തിൽ സൈബർ ഇടങ്ങളിൽ വൻരോഷം ഉയർത്തുകയാണ് സി പി സുഗതന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കെ.എം മാണിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിവാദമായ പോസ്റ്റിട്ടത്. ‘ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകൻ’ എന്നാണ് സുഗതൻ കുറിച്ചത്.

ഇൗ പോസ്റ്റിന് പിന്നാലെ വൻരോഷമാണ് ഉയർന്നത്. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അതു പ്രകടിപ്പിക്കേണ്ട സമയം ഇതല്ലെന്ന് പലരും കുറിച്ചു. ഇതോടെ പോസ്റ്റ് പിൻവലിച്ച് സുഗതൻ തലയൂരി. എന്നാൽ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സിപിഎമ്മിന്റെ വനിതാ മതിലിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു സി പി സുഗതൻ. നവോത്ഥാനമൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരാളിൽ നിന്നും ഇത്തരം പോസ്റ്റുകൾ പ്രതീക്ഷിച്ചില്ലെന്ന് കുറിച്ചവരും ഏറെയാണ്.

ല​ക്നോ: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് അ​മേ​ഠി​യി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. 14 വ​ർ​ഷ​മാ​യി രാ​ഹു​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് ശ​ക്തി​കേ​ന്ദ്ര​മാ​ണ് അ​മേ​ഠി. രാ​ഹു​ൽ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ തു​ട​ര​വെ​യാ​ണ് അ​ദ്ദേ​ഹം പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ അ​ദ്ദേ​ഹം വ​യ​നാ​ട്ടി​ലും പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു.  പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് അ​മേ​ഠി​യു​ടെ ഭ​ര​ണ​കേ​ന്ദ്ര​മാ​യ ഗൗ​രി​ഗ​ഞ്ചി​ൽ രാ​ഹു​ൽ റോ​ഡ് ഷോ ​ന​ട​ത്തും.

കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​കും. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ലി​നൊ​പ്പം ചേ​ർ​ന്നേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.  ബി​ജെ​പി​യു​ടെ സ്മൃ​തി ഇ​റാ​നി​യാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും രാ​ഹു​ലി​നെ​തി​രേ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​വ​ർ വ്യാ​ഴാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ക​ഴി​ഞ്ഞ ത​വ​ണ രാ​ഹു​ലി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 2019 തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് സ്മൃ​തി ഇ​റാ​നി തു​ട​ർ​ച്ച​യാ​യി മ​ണ്ഡ​ല​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

RECENT POSTS
Copyright © . All rights reserved