സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയൊരുക്കിയില്ലെങ്കിലും ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് ഉറപ്പിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശനിയാഴ്ച ദര്‍ശനം നടത്താന്‍ നാളെ കൊച്ചിയിലെത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കണ്ടെന്നാണ് പൊലീസ് തീരുമാനം. സന്നിധാനത്തെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള പരിരക്ഷ തൃപ്തി ദേശായിക്കും നല്‍കും. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി അയച്ച കത്തിന് പൊലീസ് മറുപടി നല്‍കില്ല.
എന്നാല്‍ സുരക്ഷയൊരുക്കിയില്ലെങ്കിലും ദര്‍ശനത്ത് ആറു സ്ത്രീകളുമൊത്ത് എത്തുമെന്ന നിലപാടിലാണ് തൃപ്തി ദേശായി. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും തൃപ്തി ദേശായി പറഞ്ഞു. സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സര്‍ക്കാര്‍ ഒരുക്കണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചിരുന്നു.
മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ശനി ഷിഗ്ണാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദർഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധ നേടിയത്. ഇതിനിടെ, മണ്ഡല–മകരവിളക്കു കാലത്തു ശബരിമലയിൽ ദർശനത്തിനായി ഓൺലൈനിൽ റജിസ്റ്റർ ചെയ്ത യുവതികളുടെ എണ്ണം 800 ആയി. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ.
കൊച്ചി: ശബരിമല സന്ദര്‍ശിക്കാന്‍ പ്രത്യേക സുരക്ഷ നല്‍കണമെന്ന് അറിയിച്ച് സംസ്ഥാനത്തിന് ഭൂമാതാ ബ്രിഗേഡ് നേതാവും വനിതാവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായി അയച്ച കത്തിന് മറുപടി നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. ശബരിമലയില്‍ എത്തുന്ന എല്ലാ യുവതികള്‍ക്കും ഒരുപോലെ സംരക്ഷണം നല്‍കാനാണ് പോലീസ് തീരുമാനം. അതിനാല്‍ തൃപ്തി ദേശായിക്ക് മാത്രമായി പ്രത്യേകം പരിഗണന നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നവംബര്‍ 17 ശനിയാഴ്ച ആറു യുവതികള്‍ക്കൊപ്പം ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തു നല്‍കിയിട്ടുണ്ട്. താന്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി വ്യക്തമാക്കി. ഈ മാസം 16നും 20നുമിടയില്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി നേരത്തേ പറഞ്ഞിരുന്നു. മണ്ഡലകാലത്തിന് നട തുറക്കുന്ന സമയത്തു തന്നെയാണ് തൃപ്തി എത്തുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പ്രതിഷേധവും ഉണ്ടായേക്കുമെന്നാണ് സൂചന. ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തൃപ്തി ദേശായിയെ തടയുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
മനിഷ രാഹുല്‍ തിലേക്കര്‍(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാര്‍(44), സവിത ജഗന്നാഥ് റാവുത്ത്(29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയോടപ്പം മലകയറാനെത്തുക. മണ്ഡലകാലത്തിനു ശേഷമാണ് ശബരിമല വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്. എന്നാല്‍ അതുവരെ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി സ്റ്റേ ചെയ്തിട്ടില്ല. സംഘര്‍ഷമൊഴിവാക്കാന്‍ സമവായ ശ്രമങ്ങളുമായി നീങ്ങുന്നതിനിടെ തൃപ്തിയുടെ പ്രഖ്യാപനം സര്‍ക്കാരിന് തലവേദനയാകും.
ഇത് ജാതി, മത രാഷ്ട്രീയ വൈരങ്ങൾ മറന്ന് ഒരു ജനത ഒന്നിച്ചു നിന്ന കൂട്ടിൻറെ കഥ. നമ്മൾ പലതും മറന്നെങ്കില്‍ നമുക്കു വേണ്ടിയുള്ള ഓർമപ്പെടുത്തലാണ്. അതെ, നമ്മൾ ഇങ്ങനെയായിരുന്നു. അപരനു വേണ്ടി ഉയിരു കൊടുത്തു, അവരുടെ കണ്‍കോണിലെ നനവൊപ്പി, സ്നേഹത്തിൻറെ ചോറുരളകള്‍ വാരിക്കൊടുത്തു, ക്യാംപുകളിൽ അതിജീവനത്തിൻറെ മുദ്രാവാക്യങ്ങളുയർന്നു. ഉൾക്കരുത്തോടെ, ചങ്കുറപ്പോടെ നമ്മൾ ഒന്നായി.
നൂറ്റാണ്ടിലെ പ്രളയവും അതിജീവനവും ലോകത്തിനു മുന്നിലെത്തിച്ചു കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി എന്ന ഡോക്യുമെൻരറിയിലൂടെ ഡിസ്കവറി ചാനൽ. ഡോക്യുമെൻററി നവംബർ 9ന് സംപ്രേഷണം ചെയ്തു.
പ്രളയകാലത്തെ ചില ഊഷ്മളകാഴ്ചകൾ ഒരിക്കൽ കൂടി ഡോക്യുമെൻററിയിലൂടെ കാണിച്ചുതരുന്നുണ്ട്. നേവി ഹെലികോപ്റ്ററിൽ നിറവയറുമായി ഉയർന്നു പൊങ്ങിയ ഗർഭിണിയായ സ്ത്രീ, അഭയം നല്‍കിയ പള്ളികൾ, അമ്പലങ്ങൾ, ഉയിരു പണയം വെച്ച് സാഹസിക രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ, അതിജീവനഗാഥ വിളിച്ചോതിയ ചേക്കുട്ടിപ്പാവകൾ… അങ്ങനെ പലരെയും ഒരിക്കൽ കൂടി ലോകത്തെ കാട്ടിക്കൊടുക്കുന്നു ഡോക്യുമെൻററി.
തകര്‍ന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്നാണ് ചാനല്‍ വെസ് പ്രസിഡന്‌റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞത്. ”കാലം മറന്നേക്കാവുന്ന ചില നന്‍മകളുണ്ട്. ആ നന്മകളെ ലോകം അറിയണം. ഒരുവലിയ തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നും ലോകം മനസ്സിലാക്കണം” സുല്‍ഫിയ പറഞ്ഞു.
ഓഗസ്റ്റ് 15ന് തുടങ്ങിയ മഹാമേരി കേരളത്തെ എത്തിച്ചത് നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തിലേക്കാണ്. 40000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍. കാലം മറന്നേക്കാവുന്ന ചില നന്‍മകളുണ്ട്. ആ നന്മകളെ ലോകം അറിയണം. ഒരുവലിയ തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നും ലോകം മനസ്സിലാക്കണം സുല്‍ഫിയ പറഞ്ഞു.
കേരളത്തിന്റെ സൈന്യമായ കടലിന്റെ മക്കളേയും ജീവന്റെ കൈത്താങ്ങ് നല്‍കിയ സന്നദ്ധ പ്രവര്‍ക്കരേയും ഇതിൽ പരിചയപ്പെടുത്തും. ചുറ്റുപാടും വെള്ളം കയറിയപ്പോള്‍ തന്റെ ജീവനേയും തനിക്കുള്ളില്‍ ഉള്ള ജീവന്റെ തുടിപ്പിനേയും രക്ഷിച്ച സജിതാ ജബിലിനേയും ഡോക്യുമെന്ററിയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ധനകാര്യമന്ത്രി തോമസ് ഐസക്കും ഡോക്യുമെൻററിയിൽ സംസാരിക്കുന്നുണ്ട്.
കശ്‍മീരിൽ വീരമൃത്യു വരിച്ച ലാന്‍സ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിലെത്തിച്ചു. ഇവിടെനിന്നും മൃതദേഹം സൈനിക അകമ്പടിയോടെ ഉദയംപേരൂരിലെ സ്വവസതിയായ യേശുഭവന്‍ വീട്ടിലേക്ക് കൊണ്ടുവരും.മൃതദേഹം ഏറ്റുവാങ്ങാന്‍ ജില്ലാ കളക്ടര്‍ ഉൾപ്പെടയുള്ളവർ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ പാക് ആക്രമണത്തിലാണ് ആന്റണി വീരമൃത്യുവരിച്ചത്.സംസ്കാരം വൈകിട്ട് 5.30ന് ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട മുരിയാട് എമ്ബറര്‍ ഇമ്മാനുവല്‍ പള്ളിയിൽ നടക്കും.
ബിനോയി ജോസഫ്
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ സ്മരണയിൽ രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിശുദിനം ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സമുചിതമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിൽഡ്രൻസ് ഡേ സന്ദേശവുമായി മലയാളിയുടെ സൈക്കിൾ പര്യടനം ഇതിനിടയിൽ ശ്രദ്ധേയമാവുകയാണ്. ഇത് നടക്കുന്നത് കേരളത്തിലല്ല. കർണാടകയിലെ വീഥികളിലൂടെയാണ് മലയാളിയായ എയർഫോഴ്സ് ഓഫീസർ ഇക്കോ ഫ്രണ്ട്ലി സൈക്കിൾ റൈഡ് നടത്തുന്നത്. നവംബർ 11 ന് ആരംഭിച്ച യാത്ര ശിശുദിനമായ ഇന്ന് നവംബർ 14 ന് സമാപിക്കും. ബാല്യകാലത്തിൽ കുട്ടികളെ കളിച്ചും ആനന്ദിച്ചും വളരാനനുവദിക്കുക, അവരുടെ ബാല്യം അവർക്കായി നല്കുക, കുട്ടികളെ സ്നേഹിക്കുക, അവരെ വിദ്യാസമ്പന്നരാക്കുക, ശരിയായ മാർഗത്തിൽ നയിക്കുക, മൂല്യങ്ങളിൽ വളർത്തുക എന്ന സന്ദേശവുമായാണ് മുരളി വിശ്വനാഥൻ ഒറ്റയാൾ പര്യടനം നടത്തുന്നത്. “മിഷൻ 2018” എന്നു പേരിട്ടിരിക്കുന്ന പര്യടനം വിവിധ സ്ഥലങ്ങളിൽ കുട്ടികളുമായി സംവദിക്കാൻ വേദിയൊരുക്കിയാണ് സജ്ജമാക്കിയിരിക്കുന്നത്.

സാഹിത്യ രംഗത്ത് നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുള്ള മുരളി മലയാളത്തിലും ഇംഗ്ലീഷിലും വിവിധ പ്രസിദ്ധീകരണങ്ങളിൽ സജീവമാണ്. ബാലരമ, കളിക്കുടുക്ക, ചമ്പക്ക്, മിന്നാമിന്നി തുടങ്ങി ബാലമാസികകളിലും കുട്ടികളോട് സംവദിക്കുന്ന കഥകളും കവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്. കുട്ടികൾക്കായി സമ്മാനങ്ങളുമായിട്ടാണ് മുരളി വിശ്വനാഥന്റെ ഇത്തവണത്തെ സഞ്ചാരം. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള കുട്ടികൾക്ക് പുരസ്കാരങ്ങളും അദ്ദേഹം പര്യടനത്തിൽ വിതരണം ചെയ്യുന്നുണ്ട്. സൈക്കിളിലുള്ള യാത്രയായതിനാൽ യാത്രാച്ചിലവുമില്ല. ഇന്ധനത്തിന്റെ ഉപയോഗം ഇല്ലാതെ ഇക്കോ ഫ്രണ്ട്‌ലി യാത്രയാണിത്.

2003 ലാണ് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾക്ക് ഊന്നൽ നല്കി സൈക്കിൾ യാത്രകൾക്ക് അദ്ദേഹം തുടക്കം കുറിച്ചത്. 2004 ൽ പ്രകൃതിയെ സ്നേഹിക്കുക എന്ന സന്ദേശമുയർത്തിയും തുടർന്ന് അവയവദാനം, സല്യൂട്ട് സോൾജിയേഴ്സ്, ആരോഗ്യം സമ്പത്ത്, സ്ത്രീകളെ ബഹുമാനിക്കുക, ലോകസമാധാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി നിരവധി സന്ദേശങ്ങളുമായി സൈക്കിൾ യജ്ഞങ്ങൾ ഓരോ വർഷവും തുടർന്നു. 1300 കിലോമീറ്റർ 11 ദിവസങ്ങൾ കൊണ്ട് സൈക്കിളിലും 5000 കിലോമീറ്റർ ഒൻപതു ദിവസങ്ങൾ കൊണ്ട് ബൈക്കിലും, പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ മുരളി വിശ്വനാഥൻ താണ്ടിയിരുന്നു. ശാരീരികമായും മാനസികമായും വികാരപരമായും ശക്തരാകുവാൻ കുട്ടികളെ തയ്യാറാക്കാൻ നമുക്ക് കടമയുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തന്റെ എളിയ പരിശ്രമങ്ങൾ സഹായിക്കുമെന്ന പ്രത്യാശയിലാണ് മുരളി വിശ്വനാഥൻ. സ്വന്തം കുടുംബവും സുഹൃത്തുക്കളും മുരളി വിശ്വനാഥന്റെ ഈ യാത്രയിൽ പൂർണ പിന്തുണയുമായി കൂടെയുണ്ട്.

ഇൻഡ്യൻ എയർ ഫോഴ്സിൽ 1986 മുതൽ 2006 വരെ സേവനം അനുഷ്ഠിച്ച മുരളി വിശ്വനാഥൻ ഇപ്പോൾ ബാംഗ്ലൂരിലാണ് താമസം. അഡ്വഞ്ചർ സൈക്ളിംഗിലൂടെ സാമൂഹ്യ സേവനം നടത്തുന്ന മുരളി വിശ്വനാഥനെ ഇന്ത്യൻ എയർഫോഴ്സ് അടക്കമുള്ള നിരവധി സ്ഥാപനങ്ങളും സംഘടനകളും പുരസ്കാരങ്ങൾ നല്കി ആദരിച്ചിട്ടുണ്ട്.

ഇന്ന് ശിശുദിനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129 ആം ജന്മദിനമാണ് ഇന്ന്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രിയുടെ ജന്മദിനം. ചാച്ചാജിയുടെ സ്മരണയില്‍ രാജ്യത്തെ കുട്ടികള്‍ ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ സ്‌നേഹത്തോടെ ചാച്ചാജി എന്നു വിളിക്കുന്ന നെഹ്രു ലോകം മുഴുവന്‍ പ്രസിദ്ധി നേടിയിരുന്നു. കുട്ടികളോട് ഇടപഴുകാന്‍ ഒരുപാട് ഇഷ്ടമുള്ള വ്യക്തിയായിരുന്നു ചാച്ചാജി. പൂക്കളെയും പ്രകൃതിയെയും സ്നേഹിച്ചിരുന്ന നെഹ്രു ധരിക്കുന്ന വസ്ത്രത്തില്‍ റോസാ പൂവ് എന്നുമുണ്ടാകുമായിരുന്നു.

മാമ്മൂട് st ഷന്താൾസ് സ്കൂൾ ശിശുദിന ഘോഷയാത്ര
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു നെഹ്‌റു. അതുകൊണ്ടു തന്നെ കുട്ടികളുടെ ഭാവിക്കായി അദ്ദേഹം ഏറെ കരുതലോടെ പ്രവര്‍ത്തിച്ചു. അവരെ സ്‌നേഹിച്ചും കുട്ടികള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കിയും അവരുടെ ഭാവി ലോകത്തിനു മുന്നില്‍ തുറന്നിട്ടു. വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ഒരുപോലെ നല്‍കാന്‍ ചാച്ചാജി ശ്രമിച്ചു. വിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റങ്ങള്‍ നെഹ്രുവിന്റെ കാലഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ടു.

മാമ്മൂട് st ഷന്താൾസ് സ്കൂൾ ശിശുദിന ഘോഷയാത്ര
ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാക്കി. ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ നിര്‍മ്മിച്ചു. കുട്ടികള്‍ക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന ഒരു പരിപാടിക്കും അദ്ദേഹത്തിന്റെ കാലത്ത് തുടക്കമിട്ടു.
കോഴിക്കോട്: നിപ്പ പനിക്കാലത്ത് ജീവന്‍ പോലും പണയം വെച്ച് ജോലി ചെയ്ത കരാര്‍ ജീവനക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പിരിച്ചുവിട്ടു. പലരെയും ആറു മാസം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് പിരിച്ചു വിട്ടത്. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്.
നിപ സമയത്ത് തങ്ങളെ നിയമിക്കുമ്പോള്‍ എത്രകാലമെന്നോ എന്താണ് ജോലിയന്തെന്നോ പറഞ്ഞിരുന്നില്ലെന്ന് കരാര്‍ത്തൊഴിലാളികള്‍ പറഞ്ഞു. നിപ വാര്‍ഡില്‍ നിന്ന് പുറത്തേക്കുവരാന്‍ പോലും ആ സമയത്ത് ആശുപത്രിയിലെ ഹെഡ് നഴ്‌സുമാര്‍ അടക്കമുള്ളവര്‍ സമ്മതിച്ചിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. നിപ സമയത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ വെച്ച് ഇവരുടെ ജോലിക്കാര്യത്തില്‍ ആരോഗ്യ മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ആദരിക്കല്‍ചടങ്ങില്‍ ഏഴുപേര്‍ക്ക് മാത്രമാണ് മെമന്റോ നല്‍കിയത്.
ബാക്കിയുള്ളവര്‍ക്ക് പിന്നീട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും ഒന്നുംലഭിച്ചിട്ടില്ല. തൊഴിലെടുത്ത് മുന്നോട്ടുപോകാന്‍ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, തൊഴില്‍മന്ത്രി, ആരോഗ്യസെക്രട്ടറി, ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഡി.എം.ഒ., പ്രദീപ്കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ക്ക് നിവേദനം അയച്ചിരിക്കുകയാണ് ഇവര്‍. മുഖ്യമന്ത്രിയെ നേരിട്ടു കാണാനും പരിപാടിയുണ്ട്. പരിഹാരമുണ്ടായില്ലെങ്കില്‍ 16 മുതല്‍ നിരാഹാര സമരത്തിനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 55 മിനിറ്റിനകം ആദ്യ സർവീസിനുള്ള ടിക്കറ്റുകൾ വിറ്റു തീർന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റുകളാണ് മിനിറ്റുകൾക്കകം വിറ്റുപോയത്. ഡിസംബര്‍ ഒന്‍പതിനു രാവിലെ 10 നാണ് ആദ്യ സര്‍വീസ്.അബുദാബിയിലേക്കാണ് ആദ്യ സര്‍വ്വീസ്.
ബുക്കിങ് തുടങ്ങിയപ്പോൾ അബുദാബിയിലേക്കുള്ള എക്സ്പ്രസ് വാല്യു ടിക്കറ്റിന് 9998.81 രൂപയും എക്സ്പ്രസ് ഫ്ലെക്സി ടിക്കറ്റിന് 33439.01 രൂപയുമായിരുന്നു.എന്നാൽ ആയിരത്തോളം പേർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടർന്ന് മിനിറ്റുകൾക്കകം തുക കുതിച്ചു കയറുകയായിരുന്നു.
![]()
എക്സ്പ്രസ് വാല്യു ടിക്കറ്റിന് 25,000 രൂപയോളമായിരുന്നു ബുക്കിങ് അവസാനിക്കുമ്പോഴത്തെ നിരക്ക്. 186 സീറ്റുള്ള ബോയിങ് 737–800 വിമാനമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. അബുദാബിയിൽ നിന്നു കണ്ണൂരിലേക്കുള്ള നിരക്ക് 720 എഇഡിയിൽ ബുക്കിങ്ങ് തുടങ്ങിയ ടിക്കറ്റുകളും ഒരു മണിക്കൂറിനകം വിറ്റുപോയി.
ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ബുക്കിങ് തുടങ്ങുന്നുവെന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലുടെ സിഇഒ കെ.ശ്യാംസുന്ദറാണ് അറിയിച്ചത്. തൊട്ടുപിന്നാലെ 12.40നു ബുക്കിങ് തുടങ്ങി. 1.35 ആവുമ്പോഴേക്കും ടിക്കറ്റുകൾ മുഴുവൻ തീരുകയായിരുന്നു.
ചങ്ങനാശേരിയിലെ ഒരേ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന പത്തൊൻപതുകാരനെയും രണ്ടു മക്കളുള്ള 39 വയസുള്ള വീട്ടമ്മയേയും കാണാതായി. ഇരുവരും ഒളിച്ചോടിയെന്ന നിഗമനത്തിലാണ് പോലീസ്.
ചങ്ങനാശേരി, തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇരുവരുടെയും വീട്. യുവാവിനെ കാണാതായതിന് ചങ്ങനാശേരിയിലും വീട്ടമ്മയെ കാണാതായതിന് തൃക്കൊടിത്താനത്തും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു.
ചങ്ങനാശേരിയിൽ ഒരു കടയിൽ ജോലി ചെയ്യുന്ന ഇരുവരെയും കഴിഞ്ഞ ഏഴിനാണ് കാണാതായത്. യുവാവിന്റെ മൊബൈൽ ഫോണ്‍ ടവർ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പാലക്കാട് എത്തിയതായി സൂചന ലഭിച്ചു. വീട്ടമ്മയുടെ മൊബൈൽ ഫോണ്‍ കൊണ്ടുപോയിട്ടില്ല. ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നെന്ന് സംശയിക്കുന്നതായി അന്വേഷണം നടത്തുന്ന പോലീസ് പറയുന്നു.
വീട്ടമ്മയ്ക്ക് പത്തും പതിനാലും വയസുള്ള കുട്ടികളുണ്ട്. ഭർത്താവ് മുംബൈയിലാണ്. ഇവരും മുംബൈയിലായിരുന്നു. നാട്ടിൽ എത്തിയിട്ട് രണ്ടു വർഷമായി. ഒരു വർഷമായി കടയിൽ ജോലി ചെയ്തു വരികയായിരുന്നു. അതേ സമയം ഇരുവരും ഒരുമിച്ചു പോകാനുള്ള സാധ്യതയില്ലെന്നും അത്തരത്തിലുള്ള ഒരു സംശയവും ഉണ്ടായിട്ടില്ലെന്നുമാണ് വീട്ടമ്മയുടെ വീട്ടുകാർ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ നടന്നത് ഗുരുതര ചട്ടലംഘനവും ലക്ഷങ്ങളുടെ നികുതിവെട്ടിപ്പുമെന്ന് ആലപ്പുഴ നഗരസഭയുടെ പരിശോധനയില്‍ കണ്ടെത്തി. ലേക് പാലസ് റിസോര്‍ട്ടില്‍ ഒരനുമതിയുമില്ലാതെ, കെട്ടിട നമ്പര്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന പത്ത് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ച് നീക്കാന്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു. വിസ്തീര്‍ണ്ണം കുറച്ച് കാണിച്ച് നികുതി വെട്ടിച്ച 22 കെട്ടിടങ്ങള്‍ ഭാഗികമായും പൊളിച്ചു നീക്കണമെന്ന് ഉത്തരവിലുണ്ട്.
ലേക് പാലസ് റിസോര്‍ട്ടിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ ഫയലുകള്‍ കൂട്ടത്തോടെ കാണാതായി. തുടർന്ന് നഗരസഭയുടെ റവന്യൂ വിഭാഗം ലേക് പാലസ് റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതരായ ചട്ടലംഘനവും നികുതി വെട്ടിപ്പും കണ്ടെത്തിയത്.
പത്ത് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും 22 കെട്ടിടങ്ങള്‍ ഭാഗികമായും പൊളിച്ച് നീക്കിയില്ലെങ്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പൊളിക്കും. ഇനിയിപ്പോള്‍ ഒരു രേഖയുമില്ലാത്ത കെട്ടിടങ്ങള്‍ക്ക് തോമസ് ചാണ്ടി നഗരസഭയ്ക്ക് എന്ത് മറുപടി കൊടുക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.