അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വന്‍തുക സമ്മാനം. ഏവരും കാത്തിരുന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഒരു പ്രവാസി മലയാളി വിജയിയായത്. ഇത് കൂടാതെ നറുക്കെടുപ്പിൽ വിജയികളായ ആദ്യ പത്ത് പേരും ഇന്ത്യക്കാരാണ് എന്ന പ്രത്യേകതയും വിജയത്തെ വേറിട്ടതാക്കുന്നു.
#BIGTICKETABUDHABI SERIES 188 WINNERS pic.twitter.com/ixhZF9qtal
— Big Ticket Abu Dhabi (@BigTicketAD) February 5, 2018
സുനില്‍ മാപ്പാറ്റ കൃഷ്ണന്‍ കുട്ടി നായര്‍ എന്ന മലയാളിയാണ് ഏറ്റവും വലിയ സമ്മാനമായ 10 മില്യണ്‍ ദിര്‍ഹം (ഏകദേശം 17.44 കോടി ഇന്ത്യന്‍ രൂപ) നേടിയത്. ബിഗ് 10 മില്യണ്‍ 188 സീരീസിലെ 016299 എന്ന ടിക്കറ്റ് നമ്പറാണ് സുനിലിനെ വിജയിയാക്കിയത്.
ട്രാന്‍സ്‌ജെന്ററുകള്‍ അക്രമിക്കപ്പെടേണ്ടവരല്ലെന്ന് ഡോ.ഷിംമ്‌ന അസീസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ.ഷിംമ്‌നയുടെ പ്രതികരണം. ആണും പെണ്ണുമാകുന്നത് യോഗ്യതയല്ല. ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് അയോഗ്യതയുമല്ല. വിശപ്പും ദാഹവുമുള്ള പച്ചമനുഷ്യരെ അങ്ങനെ തന്നെ കാണാന്‍ പഠിക്കണമെന്ന് ഷിംമ്‌ന തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആയ ആളുകളെ ഒറ്റപ്പെടുത്തുന്നത് മനുഷ്യാവകാശലംഘനമാണെന്നും ഷിംമ്‌ന ഫേസ്ബുക്കില്‍ കുറിച്ചു.
വീടിന് പുറത്ത് വെച്ച് മൂത്രമൊഴിക്കാന്‍ ടോയ്ലറ്റില്‍ കയറുന്നതിന് മുന്‍പ് പല തവണ ചിന്തിക്കേണ്ടി വരുന്ന പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ളതില്‍ കയറിയാല്‍ മനസാക്ഷിയെ വഞ്ചിക്കണം, സ്ത്രീകളുടേതില്‍ കയറിയാല്‍ തല്ല് കൊള്ളണം. രണ്ടായാലും പീഡനം. വീട്ടിലിരുന്നാല്‍ കുടുംബത്തിന്റെ പേര് കളയാന്‍ ജനിച്ചു എന്ന മട്ടില്‍ ശാപവാക്കുകള്‍, ഭ്രാന്തിനുള്ള ചികിത്സ, ശാരീരികപീഡനം വരെ എത്തുന്ന ദുരവസ്ഥയാണ് ട്രാന്‍സ്‌ജെന്ററും ഇന്റര്‍സെക്‌സുമായ ആളുകള്‍ അനുഭവിക്കുന്നതെന്നും ഷിംമ്‌ന ഫേസ്ബുക്കില്‍ കുറിച്ചു
ഷിമ്‌ന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
സെക്കന്‍ഡ് ഒപീനിയന്‍ – 012
വീടിന് പുറത്ത് വെച്ച് മൂത്രമൊഴിക്കാന്‍ ടോയ്ലറ്റില്‍ കയറുന്നതിന് മുന്‍പ് പല തവണ ചിന്തിക്കേണ്ടി വരുന്ന പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ളതില്‍ കയറിയാല്‍ മനസാക്ഷിയെ വഞ്ചിക്കണം, സ്ത്രീകളുടേതില്‍ കയറിയാല്‍ തല്ല് കൊള്ളണം. രണ്ടായാലും പീഡനം. വീട്ടിലിരുന്നാല്‍ കുടുംബത്തിന്റെ പേര് കളയാന്‍ ജനിച്ചു എന്ന മട്ടില്‍ ശാപവാക്കുകള്‍, ഭ്രാന്തിനുള്ള ചികിത്സ, ശാരീരികപീഡനം വരെ എത്തുന്ന ദുരവസ്ഥ. നമുക്കു ചുറ്റും നിശ്ശബ്ദം ഇവരെല്ലാം അനുഭവിക്കുന്ന വേദനകള്‍ ചെറുതല്ല. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഇന്റര്‍സെക്‌സുകള്‍ക്കും ഇടയില്‍ അവരോട് ചേര്‍ന്ന് നിന്ന് കൊണ്ടാണിന്നത്തെ #ടലരീിറഛുശിശീി നിങ്ങളോട് സംസാരിക്കുന്നത്.
പുരുഷന്‍, സ്ത്രീ എന്നീ രണ്ട് നിര്‍വചനങ്ങള്‍ക്കുള്ളില്‍ വരാത്ത ഒരുപാട് ആളുകള്‍ ഈ ലോകത്തുണ്ട്. ഇവര്‍ പുരുഷനു സ്ത്രീയും കലര്‍ന്നവരാവാം, പുരുഷന്റെയും സ്ത്രീയുടെയും ഒരു സൂചനകളും ഇല്ലാത്തവരാവാം, പുരുഷ-സ്ത്രീ സ്വഭാവങ്ങള്‍ക്കിടയിലൂടെ തുടര്‍ച്ചയായ ചാഞ്ചാട്ടം സംഭവിച്ചുകൊണ്ടിരിക്കുന്നവരാവാം. ഇങ്ങനെ ഒരുപാട് തരത്തിലുള്ളവരുണ്ടെങ്കിലും പൊതുവെ ട്രാന്‍സ്‌ജെന്‍ഡറുകളെയും ഇന്റര്‍സെക്‌സുകളെയും ആണ് ഇവരില്‍ നമുക്കേറേ പരിചയമുള്ളത്.
ജനിക്കുമ്പോള്‍ ഉള്ള ലിംഗാവസ്ഥയോട് മാനസികമായി പൊരുത്തപ്പെടാന്‍ പറ്റാത്തവരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. പുരുഷന്റെ ശരീരത്തില്‍ സ്ത്രീയുടെ മനസ്സുമായും, അതുപോലെ സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്റെ മനസ്സുമായും ജീവിക്കുന്ന വ്യക്തികളാണിവര്‍. ഒപ്പം ഇത് രണ്ടുമല്ലാതെ മൂന്നാംലിംഗം ആയി ജീവിക്കുന്നവരുമുണ്ട്. നമ്മള്‍ക്ക് പ്രകൃതി തന്ന ഔദാര്യം മാത്രമാണ് നമ്മുടെ ജെന്‍ഡര്‍. അത്തരത്തിലൊന്നാണ് ആത്മാവ് കൊണ്ട് മറ്റൊരു ജെന്‍ഡറായി ശരീരത്തെ മനസ്സോട് ചേര്‍ക്കാനാകാത്ത ട്രാന്‍സ്ജെന്‍ഡറും. അവര്‍ ഒരു യാഥാര്‍ഥ്യമാണ്.
ക്രോമസോം വ്യതിയാനം കൊണ്ട് പുരുഷന്‍ (തഥ) അല്ലെങ്കില്‍ സ്ത്രീ(തത) ആയി ജനിക്കാതെ പകരം തതഥ അല്ലെങ്കില്‍ തഥഥ, അതുമല്ലെങ്കില്‍ അതു പോലുള്ള മറ്റു ക്രോമസോമുകളുമായി ജനിക്കുന്നവരാണ് ‘ഇന്റര്‍സെക്‌സ്’ എന്നറിയപ്പെടുന്നത്. ഇവരുടെ ശരീരഘടന പുരുഷന്റെയോ സ്ത്രീയുടെയോ സാധാരണ പ്രത്യുല്‍പ്പാദന അവയവ ഘടനയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കും. ഇത് പുറം കാഴ്ചയില്‍ നിന്ന് വിപരീതമായ ശരീരഘടനയാവാം, ഒന്നിലധികം ഘടനകള്‍ കൂടിച്ചേര്‍ന്നതുമാവാം.
പലരും കരുതും പോലെ ട്രാന്‍സ്ജെന്ററോ ഇന്റര്‍സെക്‌സോ ആവുക എന്നത് ഒരു ചോയ്‌സ് അല്ല. അതൊരിക്കലും ‘തല്ല് കൊള്ളേണ്ട സൂക്കേടുമല്ല’. ഞാന്‍ സ്ത്രീയായി ജനിച്ചത് എന്റെ തീരുമാനമല്ല, നിങ്ങള്‍ സ്ത്രീയോ പുരുഷനോ ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് നിങ്ങളുടെ തീരുമാനവുമല്ല. അതൊരു മാനസികമോ ശാരീരികമോ ആയ നിലയാണ്. തിരുത്തലില്ലാത്ത പ്രകൃതിയുടെ തീരുമാനമാണ്. അവരെ ഉള്‍ക്കൊള്ളാത്തിടത്തോളം അഭിമാനകരമായ സ്വന്തം സ്ത്രീത്വത്തെ കുറിച്ചോ പൗരുഷത്തിന്റെ ഔന്നത്യത്തെ കുറിച്ചോ ഒക്കെ വാചാലരാകാന്‍ അതിന് വേണ്ടി യാതൊന്നും ചെയ്തിട്ടില്ലാത്ത നമുക്കവകാശമില്ല.
അവര്‍ക്ക് ആര്‍ത്തവമുണ്ടോ, രതിമൂര്‍ച്ഛ ഉണ്ടോ, അവരുടെ സ്വകാര്യ അവയവം എങ്ങനെയിരിക്കും, ലിംഗമാറ്റശസ്ത്രക്രിയയുടെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം തിരക്കാനും പറഞ്ഞ് ചിരിക്കാനും നമുക്ക് ഉത്സാഹം കൂടുതലാണ്. സിനിമയിലും മറ്റും ഇവരെ അവഹേളിക്കുന്ന രംഗങ്ങള്‍ക്ക് കയ്യും കണക്കുമില്ല. എന്നാല്‍ ഒരു ട്രാന്‍സ്ജെന്‍ഡറിനോടൊപ്പം ഇരിക്കാനോ അവര്‍ക്ക് ജോലിസ്ഥലത്ത് നേരിടുന്ന വിവേചനത്തിനെതിരെ സംസാരിക്കാനോ അവരെ യാതൊരു കാര്യവുമില്ലാതെ ശാരീരികമായി കൈയ്യേറ്റം ചെയ്യുന്നതിനെതിരെ ശബ്ദിക്കാനോ നമ്മളില്‍ ഭൂരിഭാഗവുമില്ല.
ഈ അവസ്ഥ മാറിയേ മതിയാവൂ. ഇവരെന്തെന്ന് മനസ്സിലാക്കാനും ഇവരെയെല്ലാം നമ്മിലൊരാളായി കാണാനും നമ്മള്‍ തയ്യാറായേ തീരൂ. ട്രാന്‍സ്‌ജെന്‍ഡറുകളെയും ഇന്റര്‍സെക്‌സുകളെയും പൂര്‍ണ്ണമായും മനസ്സിലാക്കുന്നുവെന്നും, അവരുടെ കൂടെയാണ് ഞാനെന്നും ഉറക്കെ പ്രഖ്യാപിക്കാന്‍ കൂടി ഞാനിന്നത്തെ സെക്കന്‍ഡ് ഒപ്പീനിയന്‍ ഉപയോഗിക്കുകയാണ്. ഒത്തിരി സ്‌നേഹം, ഐക്യദാര്‍ഢ്യം…
.
വാല്‍ക്കഷ്ണം : ജോലിസ്ഥലത്തും പൊതുഗതാഗതം ഉപയോഗിക്കുന്നിടത്തും ചടങ്ങുകളിലും എന്ന് വേണ്ട സകലയിടത്തും ഇവര്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നു. അവര്‍ പെണ്ണാകുന്നതോ ആണാകുന്നതോ അനാശ്യാസത്തിനു വേണ്ടിയുള്ള മറയാണെന്ന് ആരോപിക്കുന്നു, അതിക്രമിക്കുന്നു! അരുത്. ആണും പെണ്ണുമാകുന്നത് യോഗ്യതയല്ല. ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് അയോഗ്യതയുമല്ല. വിശപ്പും ദാഹവുമുള്ള പച്ചമനുഷ്യരെ അങ്ങനെ തന്നെ കാണാന്‍ പഠിക്കുക. അവരെ ഒറ്റപ്പെടുത്തുന്നതിന് ഒരേയൊരു പേരേയുള്ളൂ- മനുഷ്യാവകാശലംഘനം. നമുക്കു ചുറ്റുമുള്ള ഭൂരിഭാഗവും ആണോ പെണ്ണോ ആയത് പോലെത്തന്നെയാണ് ഇവര്‍ ട്രാന്‍സ്‌ജെന്‍ഡറുകളും ഇന്റര്‍സെക്‌സും ഒക്കെ ആയത്. ഇത് മനസ്സിലാക്കുക ഇവരുടെ കൂടെ നില്‍ക്കുക.
കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപികമാര്‍ക്ക് സ്വീകരണമൊരുക്കി കൊല്ലം ട്രിനിറ്റി സ്‌കൂള്‍ അധികൃതര്‍. അന്വേഷണത്തിന്റെ ഭാഗമായി മാറ്റിനിര്‍ത്തിയിരുന്ന ഇവരെ തിരിച്ചെടുത്തതാണ് സ്‌കൂള്‍ അധികൃതര്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. അധ്യാപികമാരായ ക്രസന്റ്, സിന്ധു എന്നിവരെ കേക്ക് മുറിച്ച് സ്വീകരിക്കുന്ന ചിത്രങ്ങളാണ് പറത്തുവന്നത്.
വെല്‍ക്കം ബാക്ക് ക്രസന്റ് ആന്റ് സിന്ധു എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഗൗരിയുടെ ആത്മഹത്യയില്‍ പ്രതികശളായ ഇവര്‍ ഹൈക്കോടതി ജാമ്യത്തിലാണ് കഴിയുന്നത്. ഇരുവരും എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിബന്ധനയുണ്ട്. അതിനിടെയാണ് ഇരുവരെയും സ്‌കൂള്‍ ആഘോഷമായി തിരിച്ചെടുത്തത്. കുട്ടികളെ സ്വാധീനിച്ച് അനുകൂലമായ സാക്ഷിമൊഴി സൃഷ്ടിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെന്ന് ഗൗരിയുടെ പിതാവ് പ്രസന്നകുമാര്‍ പറഞ്ഞു.
സ്‌കൂളിലെ പ്രധാനാധ്യാപകന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം നടന്നത്. ഇത് വേദനയുണ്ടാക്കിയെന്നും പ്രസന്നകുമാര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് ക്രിമിനല്‍ സ്വഭാവമുണ്ടെന്നതിന്റെ തെളിവാണ് ആഘോഷമെന്നും പ്രസന്നകുമാര്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസവുമായി വി.ടി.ബല്‍റാം. തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബായില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചൈനയെപ്പോലെ സാമ്രാജ്യത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞു മുറുക്കുന്ന ആ പിതാവിനൊപ്പം എന്ന് പറഞ്ഞുകൊണ്ടാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ
രണ്ട് ആണ്‍മക്കള്‍;
മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല
രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല
രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!
തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു.
ചൈനയെപ്പോലെ സാമ്രാജ്യത്ത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം.
കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 9 മണിയോടെയാണ് സംഭവമുണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴേക്ക് ചാടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത്.
ഇടുക്കി: അര്‍ദ്ധരാത്രിയില്‍ മേല്‍ക്കൂര പൊളിച്ച് വീടിനുള്ളിലേക്ക് എന്തെങ്കിലും വീണാലുണ്ടാകാവുന്ന പരിഭ്രാന്തി എപ്രകാരമായിരിക്കുമെന്ന് വിവരിക്കാനാകില്ല. എന്നാല്‍ വീഴുന്നത് ഒരു കാട്ടുപോത്താണെങ്കിലോ? ഇടുക്കി മറയൂരിലുണ്ടായ സംഭവം ഇങ്ങനെയാണ്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് വിരണ്ട കാട്ടുപോത്ത് വീടിന്റെ മേല്‍ക്കൂരയിലേക്ക് ചാടി വീണത്. അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വീട്ടുടമ രാംകുമാറും ഭാര്യ മേനകയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഷീറ്റ് മേഞ്ഞ വീടിനു മുകളില്‍ ചാടിവീണ പോത്ത് മേല്‍ക്കൂര തകര്‍ത്ത് നേരെ താഴെയുള്ള മുറിയിലേക്ക് പതിച്ചു. വീട്ടിലെ ടിവിയും പാത്രങ്ങളും മറ്റ് വസ്തുക്കളും പോത്തിന്റെ പരാക്രമത്തില്‍ തകര്‍ന്നിട്ടുണ്ട.് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും വനംവകുപ്പും സ്ഥലത്തെത്തി. എന്നാല്‍ പോത്തിനെ തുറന്നു വിടാന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍.
വീടിനുണ്ടായ കേടുപാടുകള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ പോത്തിനെ തുറന്നു വിടാനാകൂ എന്ന നിലപാടിലായിരുന്നു അവര്‍. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് കാട്ടുപോത്തുകള്‍ എത്തുന്നത് സാധാരണ സംഭവമാണ്.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വണ്ടാനം സ്വദേശിനി ജിനി(36) ആണ് മരിച്ചത്. ചികില്‍സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രസവശസ്ത്രക്രിയ്ക്കിടെയുണ്ടായ അശ്രദ്ധമൂലം യുവതിയുടെ വയറ്റില്‍ നിന്ന് മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയിരുന്നു.
പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽനിന്നു മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഗുരുതര പിഴവിന്‍റെ പേരില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പുതിയ ആരോപണം. തീർത്തും അവശയായ യുവതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 26 നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.
പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപതു ദിവസങ്ങൾക്ക് ശേഷമാണ് വയറ്റിൽ നിന്ന് തുണി പുറത്തേക്ക് വന്നത്. വീട്ടിലെത്തിയ ശേഷം പുന്നപ്ര സ്വദേശിനിയായ യുവതിക്ക്തുടർച്ചയായി അസഹനീയമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ ശുചിമുറിയിൽവച്ചു മൂന്നു മീറ്ററോളം നീളമുള്ള തുണി പുറത്തേക്കു വന്നത്. ഇതോടെ യുവതി ബോധരഹിതയായി നിലത്തുവീണു. ആശുപത്രിയിലെത്തിച്ച് സ്കാനിങ്ങിനു വിധേയയാക്കിയ യുവതിയെ വീണ്ടും ലേബർ റൂമിലേക്കു മാറ്റി.
ക്ഷീണിതയായ യുവതിയുടെ രോഗവിവരങ്ങൾ പുറത്തുവിടാൻ ഡോക്ടർമാർ തയാറാകുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു. കുഞ്ഞിനു മുലപ്പാൽ നൽകാനും കഴിയുന്നില്ല.
ശസ്ത്രക്രിയ സമയത്തുണ്ടായ അശ്രദ്ധയാണ് തുണി വയറ്റിൽ കുടുക്കാൻ കാരണമെന്നാണ് സംശയം. സംഭവത്തിൽ വകുപ്പു മേധാവിയോടും ഡ്യൂട്ടി ഡോക്ടർമാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേസ് ഷീറ്റ് ഹാജരാക്കാൻ നിർദേശിച്ചതായും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ അറിയിച്ചു. ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.
ഹരിയാന: പതിനഞ്ചുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച പ്ലസ് ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ജിന്ദിലാണ് സംഭവം. ജ്യോതിസറിനടുത്ത് ഭക്ര കനാലിലാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നഗ്‌നമായ നിലയിലായിരുന്നു. മര്‍ദനമേറ്റ പാടുകളൊന്നും പ്രാഥമിക പരിശോധനയില്‍ ഇല്ലെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
പത്തൊന്‍പതുകാരനായ വിദ്യാര്‍ഥിക്കൊപ്പം ട്യൂഷനു പോകുന്ന വഴിയിലാണ് കുട്ടിയെ കാണാതാകുന്നതും പിന്നീട് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച നിലയിലും കണ്ടത്. പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ പ്രതികാരമായാണോ ഈ മരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദുരഭിമാനക്കൊലയാണോ മരണത്തിനു പിന്നിലെന്ന സംശയവും പൊലീസിനുണ്ട്.
കാണാതായി ദിവസങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി കണ്ടെത്തിയ മൃതദേഹത്തില്‍ അതിക്രൂരമായി പീഡനമേറ്റിരുന്നു. സ്വകാര്യ ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ് ശ്വാസകോശവും കരളും തകര്‍ന്ന നിലയിലായിരുന്നു. 19 മാരക മുറിവുകളാണു ശരീരത്തില്‍ കണ്ടെത്തിയത്. അന്വേഷണസംഘം യുവാവിനെയും തിരയുമ്പോഴായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെ യുവാവിന്റെയും മൃതദേഹം ലഭിച്ചു. ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. മൃതശരീരത്തിലെ പച്ചകുത്തിയ അടയാളമാണ് തിരിച്ചറിയാന്‍ സഹായിച്ചത്.
അതിനിടെ ഹരിയാനയില്‍ തുടരെ മാനഭംഗക്കേസുകള്‍ വരുന്നത് പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ആവശ്യത്തിനു സുരക്ഷ ഒരുക്കുന്നില്ലെന്നാണു പരാതി. അടുത്തിടെ പാനിപ്പത്തില്‍ ഒരു പതിനൊന്നുകാരിയെയും ഫരീദാബാദില്‍ 23 വയസ്സുകാരിയെയും മാനഭംഗപ്പെടുത്തിയ സംഭവങ്ങള്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
ഫദീരാബാദില്‍ ഓടുന്ന വാഹനത്തിലായിരുന്നു മാനഭംഗം. പതിനൊന്നുകാരിയെ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തിയതായും തെളിഞ്ഞു. ഇതിനെത്തുടര്‍ന്ന് ഹരിയാന പൊലീസ് മേധാവി ബി.എസ്.സന്ധു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.
ആലപ്പുഴ: ഭക്ഷണം നല്‍കുന്നതിനിടയില്‍ ആനയുടെ ആക്രമണത്തിന് ഇരയായ പാപ്പാന്റെ കൈ അറ്റു. ആലപ്പുഴ, കഞ്ഞിക്കുഴിയിലാണ് സംഭവം. കഞ്ഞിക്കുഴി സ്വദേശിയായ കുന്നത്ത് പടിഞ്ഞാറ് പ്രതാപനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായത്. കോഴഞ്ചേരി പുതിയകാവ് ക്ഷേത്രത്തിലെ നാരായണന്‍കുട്ടി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്.
പ്രതാപന്‍ പാട്ടത്തിന് എടുത്തിരുന്ന ആനയെ വീടിന് സമീപമുള്ള പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. ആനയ്ക്ക് ഏത്തപ്പഴം കൊടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പഴം വാങ്ങിയ ആന പ്രതാപന്റെ കയ്യില്‍ ചവിട്ടിയശേഷം കയ്യില്‍ പിടിച്ച് വലിക്കുകയായിരുന്നു. മുട്ടിനുമുകളില്‍ കൈ അറ്റുപോയ നിലയില്‍ പ്രതാപനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അറ്റുപോയ കൈ പോലീസും നാട്ടുകാരും ചേര്‍ന്ന് ആനയുടെ സമീപത്തുനിന്ന് തോണ്ടി മാറ്റി. പിന്നീട് കൈ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. രാത്രി 9 മണിയോടെ പ്രതാപനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റി. ആനയെ തളച്ചിട്ടിരിക്കുകയാണെങ്കിലും മദപ്പാടിന്റെ ലക്ഷണം ഉണ്ടെന്നാണ് വിവരം.
ശ്രീനഗര്‍: ‘പരീക്ഷയ്ക്കായി ഗൗരവത്തോടെ പഠിക്കണം’ പാക് ആക്രമണത്തില്‍ കൊല്ലപ്പെടും മുന്‍പ് സൈനികന്‍ മക്കളോട് പറഞ്ഞ അവസാന വാക്കുകളാണിത്. ഞാറാഴ്ച്ച രാത്രി പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. കൊല്ലപ്പെട്ട നാല് പേരില്‍ ഒരാളായ ഹവീല്‍ദാര്‍ റോഷന്‍ ലാല്‍ അന്നേ ദിവസം രാവിലെ മകനോട് അവസാനമായി പറഞ്ഞ വാക്കുകളാണിവ.
‘എന്റെ അച്ഛന്‍ കൊല്ലപ്പെട്ട ദിവസം രാവിലെ ഞാനുമായി സംസാരിച്ചതാണ്. ഫൈനല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഞങ്ങളോട് രണ്ട് പേരോടും നന്നായി പഠിക്കണമെന്ന് പറഞ്ഞു’ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയായ റോഷന്റെ മകന്‍ അഭിനന്ദന്‍ പറയുന്നു. ജമ്മുവിലെ സംബ ജില്ലയിലെ നിച്‌ല ഗ്രാമത്തിലാണ് കൊല്ലപ്പെട്ട റോഷന്റെ വീട്. 1995 ല്‍ സൈന്യത്തില്‍ ചേര്‍ന്ന റോഷന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
സംബയിലെ സൈനിക സ്‌കൂളിലാണ് റോഷന്റെ മക്കള്‍ പഠിക്കുന്നത്. മകള്‍ അര്‍ത്തിക എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ക്യാപ്റ്റന്‍ കപില്‍ കുണ്ഡു ഈ മാസം 10 ന് 23ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് കൊല്ലപ്പെടുന്നത്. രാം അവതാര്‍, ശുഭം സിങ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് സൈനികര്‍.