India

കൊച്ചി: നെടുമ്പാശേരിയില്‍ വിമാനത്താവളത്തിന് സമീപത്തു നിന്ന് 30 കോടി രൂപ മൂല്യമുള്ള ലഹരിമരുന്ന് വേട്ട നടത്തിയ എക്‌സൈസ് സംഘത്തിന് വധഭീഷണി. ഇന്റര്‍നെറ്റ് കോള്‍ വഴി വന്ന ഭീഷണിയിവല്‍ ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് പറയുന്നത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡായിരുന്നു 5 കിലോ എംഡിഎംഎ പിടിച്ചെടുത്തത്.

സ്‌ക്വാഡിലെ എല്ലാ അംഗങ്ങളുടെയും ചിത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. മയക്കുമരുന്നിനേക്കുറിച്ച് വിവരം നല്‍കിയ ആള്‍ക്കാണ് സന്ദേശം ലഭിച്ചത്. ഇതിന്റെ ഉറവിടം മുംബൈ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്താവളം വഴി കടത്താനെത്തിച്ച് മയക്കുമരുന്നാണ് കഴിഞ്ഞ ശനിയാഴ്ച പിടിച്ചെടുത്തത്.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരെ ഇതോടനുബന്ധിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നേരത്തേയും മയക്കു മരുന്ന് കടത്തിയിട്ടുള്ളവരാണ്. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇത്രയം അളവില്‍ മയക്കുമരുന്ന് പിടിച്ചെടുക്കാനായത്. റഷ്യയില്‍ നിര്‍മിക്കുന്ന ഈ ലഹരിമരുന്ന് അഫ്ഗാനിസ്ഥാന്‍ വഴി കാശ്മീരിലെത്തിച്ച ശേഷമാണ് കേരളത്തില്‍ എത്തിയത്.

പിടിയിലായ പ്രതികള്‍ക്കായി മണിക്കൂറുകള്‍ക്കകം അഡ്വ.ബി.എ.ആളൂര്‍ ഹാജരാകുകയും ചെയ്തു. വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മുന്തിയ എംഡിഎംഎയാണ് പിടിച്ചെടുത്തതെന്നാണ് വിവരം. കേരളത്തില്‍ വന്‍ ശൃംഖല ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംശയിക്കുന്നു.

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് സി.പി.എം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയെന്ന് പൊലീസ്. പ്രാദേശിക സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ക്വട്ടേഷന് കാരണം. അഞ്ചുപ്രതികളില്‍ ഇനി മൂന്നുപേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. പിടിയിലായവരെ ഇന്ന് മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ് കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴി. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയുള്ള ക്വട്ടേഷനാണ് കൊലപാതകമെന്ന് പൊലീസും വ്യക്തമാക്കി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേരില്‍ ഇനി മൂന്നുപേരാണ് അറസ്റ്റിലാകാനുള്ളത്. ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കളായ രണ്ടുപേര്‍ക്കും ഡ്രൈവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. അതേസമയം അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരിയേയും രജിന്‍ രാജിനെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. രാവിലെ പത്തരയോടെയാണ് ഇരുവരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ മാലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതികളുെട അറസ്റ്റ് രാത്രി പത്തരയോടെയാണ് രേഖപ്പെടുത്തിയത്. ഒന്നരവര്‍ഷം മുന്‍പ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് രണ്ടുപേരും.

എന്നാല്‍ അറസ്റ്റിലായവര്‍ ഡമ്മി പ്രതികളാണെന്ന ആരോപണത്തില്‍ ഉറച്ചുനല്‍ക്കുകയാണ് കോണ്‍ഗ്രസ്. കേസ് അട്ടിമറിക്കാന്‍ ഉദ്യോഗ്സ്ഥര്‍ കൂട്ടുനില്‍ക്കുന്നതായി കണ്ണൂര്‍ ജില്ലാ നേതൃത്വം ആരോപിച്ചു. വധത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല വാദത്തില്‍ സി.പി.എമ്മും ഉറച്ചുനല്‍ക്കുന്നു. കണ്ണൂരില്‍ ബുധനാഴ്ച മന്ത്രി എ.കെ. ബാലന്‍റെ അധ്യക്ഷതയില്‍ സമാധാനയോഗം ചേരാനും തീരുമാനമായി.

അന്വേഷണ ഉദ്യോഗസ്ഥനായ ഇരിട്ടി ഡിവൈഎസ്പി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ആരോപണം. എസ്.പി ലീവില്‍പോയത് ഇതില്‍ മനംമടുത്താണെന്നും ജില്ലാ നേതൃത്വം ആരോപിച്ചു.

യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ കണ്ണൂരും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിനു മുന്നിലും ഉപവാസസമരം തുടങ്ങി. ബുധനാഴ്ച മന്ത്രി എ.കെ. ബാലന്‍റെ അധ്യക്ഷതയില്‍ ചേരുന്ന സമാധാനയോഗത്തില്‍  കോണ്‍ഗ്രസ് പങ്കെടുക്കും.

വധവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം ഇന്നും ആവര്‍ത്തിച്ചു. പൊലീസ് അന്വേഷണത്തില്‍ ഇടപെടലുകള്‍ ഉണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

എണ്ണൂറുകോടിയുടെ വായ്പാതട്ടിപ്പ് കേസില്‍ റോട്ടോമാക്പെന്‍ ഉടമ വിക്രം കോത്താരി അറസ്റ്റില്‍. കോത്താരിയുടെ കാണ്‍പൂരിലെ വസതിയിലും ഒാഫീസിലും സി.ബി.ഐയുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. അതിനിടെ പഞ്ചാബ്നാഷണല്‍ബാങ്ക് സാമ്പത്തികതട്ടിപ്പുകേസ് അന്വേഷണത്തിന്‍റെ ഭാഗമായി ദക്ഷിണ മുംബൈയിലെ പിഎന്‍ബിയുടെ ബ്രാഡി ഹൗസ് ശാഖ സി.ബി.ഐ അടച്ചുപൂട്ടി സീല്‍ ചെയ്തു.

ബാങ്ക് ഒാഫ് ബറോഡ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാണ്‍പൂരിലെ കോത്താരിയുടെ വസതിയിലും ഒാഫീസിലും പരിശോധന നടത്തിയത്. ഭാര്യയെയും മകനെയും ചോദ്യം ചെയ്തതിനുശേഷമാണ് കോത്താരിയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യല്‍ തുടരും. അതിനിടെ പഞ്ചാബ് നാഷണല്‍ തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഭൂരിഭാഗം ക്രമക്കേടുകളും നടന്നത് ബ്രാഡി ഹൗസ് ശാഖ കേന്ദ്രീകരിച്ചാണെന്നാണ് സി.ബി.ഐയുടെ വാദം. പത്തിലധികം ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടായെക്കുമെന്നാണ് സൂചന. അതിനിടെ സി.ബി.ഐ അന്വേഷണ സംഘവുമായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. മൂന്നുവര്‍ഷം ഒരേ പദവിയില്‍ ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ ബാങ്കുകള്‍ക്ക് കമ്മീഷന്‍ നോട്ടിസ് അയച്ചു.

പൊലീസും ഗുണ്ടകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ ഇന്നു വാർത്തയല്ലാതായിരിക്കുന്നു. സിനിമകളെ പോലും വെല്ലുന്ന വിധത്തിലാണ് ചില പൊലീസുകാരും ക്രിമിനലുകളും തമ്മിലുള്ള ബന്ധങ്ങൾ. സേലം കണ്ണൻ കുറുശ്ശിയിൽ കുപ്രസിദ്ധ ഗുണ്ടയ്ക്കു പിറന്നാൾ കേക്ക് വായിൽ വച്ചു നൽകിയാണ് ഇൻസ്പെക്ടർ ‘സ്നേഹം’ പ്രകടിപ്പിച്ചത്. സംഭവം വിവാദമായതോടെ ഇൻസ്പെക്ടർ കരുണാകരനെ സിറ്റി കമ്മിഷണർ ശങ്കർ സ്ഥലം മാറ്റി.

കണ്ണൻകുറുശ്ശി കൊണ്ടപ്പനായ്ക്കൻപട്ടി സ്വദേശി സുശീന്ദ്രൻ (29) കുപ്രസിദ്ധ ഗുണ്ടയാണ്. പല സ്റ്റേഷനുകളിലും കൊലക്കേസുൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ജയിലിലായിരുന്നു കുറേ നാൾ. ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിച്ച സുരേന്ദ്രൻ പിന്നീട്‘ഉറ്റസുഹൃത്തുക്കളെ’ കാണാൻ കണ്ണൻകുറുശ്ശി പൊലീസ് സ്റ്റേഷനിലെത്തി. പിറന്നാൾ ആശംസകളുമായി ഇൻസ്പെക്ടർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. കേക്ക് മുറിച്ച് സുരേന്ദ്രന്റെ വായിൽ വച്ചു കൊടുക്കുകയും ചെയ്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തായതോടെ പണി പാളി. ഉന്നത തലത്തിലേക്ക് പരാതി എത്തിയതോടെ കരുണാകരനെ സ്ഥലം മാറ്റുകയായിരുന്നു. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു.

തൃശൂര്‍: അല്‍പ നേരം ളോഹ ഊരിവെച്ച് പള്ളി വികാരി ബോഡി ബില്‍ഡറായി. ചാലക്കുടി തുരുത്തിപ്പറമ്പ് വരപ്രസാദനാഥ പള്ളിയിലെ വൈദികനായ ഫാ. ജോസഫാണ് ബോഡി ബിന്‍ഡര്‍ വേഷത്തിലെത്തി കാണികളെ ഞെട്ടിച്ചത്. 37 കാരനായ ഫാ. ജോസഫ് മോഡല്‍ ഫിസിക് വിഭാഗത്തിലാണ് മത്സരാര്‍ഥിയായത്.

തൃശുര്‍ ജില്ലാ ശരീര സൗന്ദര്യ മത്സരത്തിലാണ് അച്ചന്റെ മാസ് എന്‍ട്രി. സെമിനാരി കാലഘട്ടം മുതല്‍ക്കെ ബാഡ്മിന്റണും ബാസ്‌കറ്റ്‌ബോളുമൊക്കെ കളിച്ചിരുന്ന അച്ചന്‍ കായിക വിനോദങ്ങളില്‍ അതീവ തല്‍പരനായിരുന്നു. എന്നാല്‍ അടുത്തിടെ കാലിനേറ്റ പരിക്ക് അച്ചന് വിനയായി. തുടര്‍ന്നാണ് ബോഡിബില്‍ഡിംഗില്‍ താല്‍പര്യമുണ്ടായത്.

ഏഴുമാസത്തെ വര്‍ക്ക് ഔട്ട് കണ്ടപ്പോള്‍ പരിശീലകന്‍ സന്തോഷ് ആണ് മത്സരത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്നാണ് ബോഡി ബില്‍ഡറുടെ വേഷം കെട്ടാന്‍ പള്ളി വികാരി തീരുമാനിച്ചത്.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക മൊഴികള്‍ പുറത്ത്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് ശുഹൈബ് അക്രമിക്കപ്പെടുമെന്നതിനെക്കുറിച്ച അറിവുണ്ടായിരുന്നു. ശുഹൈബിന്റെ കാലുകള്‍ വെട്ടിയെടുക്കാനായിരുന്നു ക്വട്ടേഷന്‍ കിട്ടിയതെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ ഇനി പിടികൂടാനുള്ളവര്‍ സിപിഎം സംരക്ഷണത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നും പ്രതികള്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ച് പേരെന്നാണ് പോലീസിന്റെ നിഗമനം. ഇപ്പോള്‍ പിടിയിലായ രണ്ട് പേര്‍ ശുഹൈബിന് വെട്ടി വീഴ്ത്തിയവരില്‍ ഉള്‍പ്പെട്ടവരാണ്. തില്ലങ്കേരി സ്വദേശിയായ ആകാശ്, റിജിന്‍രാജ് എന്നിവര്‍ സിപിഎം പ്രദേശിക നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന പാര്‍ട്ടി അനുയായികളാണ്. ആകാശും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൂടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തില്‍ പ്രതികളായവരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് ഇവരുടെ സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ക്കെതിരെ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മലപ്പുറത്ത് വന്‍ ലഹരി മരുന്ന് വേട്ട. ഏകദേശം 7 കോടി രൂപയോളം വരുന്ന ലഹരി മരുന്നാണ് മലപ്പുറത്ത് രണ്ടിടങ്ങളില്‍ നിന്നായി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കോടിയോളം വിലമതിക്കുന്ന ബ്രൗണ്‍ ഷുഗര്‍ മഞ്ചേരിയില്‍ നിന്നും, ആറ് കോടിയുടെ വെറ്റമിന്‍ അരീക്കോട് നിന്നുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്നും 30 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. വിമാനത്താവളത്തിന് സമീപം കാറില്‍നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. പാലക്കാട് മണ്ണാര്‍കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​ടും​ബം ഏ​താ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടു​ന്ന​വ​ർ നേ​രെ ഇ​ന്ത്യ​യി​ലേ​ക്ക് പോ​ക​ണം. അ​വി​ടെ ഒ​രു കൂ​ര​യ്ക്കു കീ​ഴെ 39 ഭാ​ര്യ​മാ​ർ, 94 കു​ട്ടി​ക​ൾ, കൂടാതെ ചെ​റു​മ​ക്ക​ൾ. അ​ത്ഭു​തം തോ​ന്നു​ന്നു​വ​ല്ലേ. ഇ​വ​രെ​ല്ലാം ചേ​ർ​ന്ന് ഒ​ന്നി​ച്ചു താ​മ​സി​ക്കു​ന്ന​താ​വ​ട്ടെ ഒ​രു വീ​ട്ടി​ലും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​ടും​ബ​മാ​ണി​ത്. ആ​കെ 193 പേ​ർ. സി​യോ​ണ എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. പ്രാ​യം 72. മി​സോ​റാ​മി​ലെ ബ​ക്താം​ഗ് എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് എ​ല്ലാ​വ​രും ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​ത്.  സി​യോ​ണ ചി​ല്ല​റ​കാ​ര​ന​ല്ല. സ്വ​ന്ത​മാ​യി ഒ​രു വലിയ വീട് തന്നെ പണികഴിപ്പിച്ചിണ്ട്. ‘ചുവാൻ താർ റൺ’  എ​ന്നാ​ണ് അ​തി​ന്‍റെ പേ​ര്. ‘പുതിയ തലമുറയുടെ വീട്’ എന്നാണ് അതിനർത്ഥം. കു​ടും​ബ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​തീ​വ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന അ​ദ്ദേ​ഹം ഇ​നി​യും വി​വാ​ഹം ക​ഴി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ട​ത്രേ.

ആദ്യ വിവാഹം നടന്നത് 1959 ൽ, അന്ന് വയസ്സ് 15. പി​ന്നീ​ട് ഒ​രു വ​ർ​ഷ​ത്തി​ൽ ത​ന്നെ പത്ത് വി​വാ​ഹ​ങ്ങ​ൾ. വീ​ടി​ന്‍റെ നി​യ​ന്ത്ര​ണ​മെ​ല്ലാം ആ​ദ്യ ഭാ​ര്യ​യ്ക്കാ​ണ്. ഇ​രു​പ​തു ഭാ​ര്യ​യ്ക്ക​മാ​ർ​ക്ക് 40 വ​യ​സി​നു താ​ഴെ​യാ​ണ് പ്രാ​യം. ഇ​തി​ൽ അ​വ​സാ​ന​ത്തെ ഭാ​ര്യ​യ്ക്ക് മു​പ്പ​തു ക​ഴി​ഞ്ഞു. അ​ഞ്ചു വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​മു​ണ്ട്. ഇ​വ​രു​ടെ വി​ശേ​ഷ​ങ്ങ​ൾ ത​ന്നെ വ​ലി​യൊ​രു ക​ഥ​യാ​ണ്.ര​ണ്ടു പേ​ർ​ക്ക് ഒ​രു​മി​ച്ച് ഒ​രു വീ​ട്ടി​ൽ ക​ഴി​യാ​ൻ സാ​ധി​ക്കാ​ത്ത കാ​ല​ത്താ​ണ് ഇ​പ്പോ​ൾ 193 പേ​ർ ഒ​ന്നി​ച്ചു താ​മ​സി​ക്കു​ന്ന​തെ​ന്ന് ഓ​ർ​ക്ക​ണം. കൂട്ടുകുടുംബങ്ങൾക്ക് ഒരു ഉത്തമ മാതൃക.

ഒരു ദിവസത്തെ ഭക്ഷണത്തിന് വേണ്ടത് 30 കോഴി, 60 കിലോ ഉരുളക്കിഴങ്ങ്, 100 കിലോയ്ക്ക് മുകളിൽ അരി എന്നിവയാണ്. ഇത്രയും കുട്ടികളെ ഉൾക്കൊള്ളാൻ ലോക്കൽ സ്കൂളിന് സാധിക്കില്ല എന്നതിനാൽ സ്വന്തമായ ഒരു സ്‌കൂൾ, കുട്ടികൾക്ക് കളിക്കാനായി പല ടീമുകളായി തിരിച്ചിരിക്കുന്ന ഫുട്ബാൾ ലീഗ് എന്നിവയും സ്വന്തം. കുടുബത്തിലെ മൂത്ത മക്കൾ അധ്യാപകരായി സ്വന്തം സ്കൂളിൽ പഠിപ്പിക്കുന്നു. സ്വന്തമായി ഒരു ക്രിസ്തീയ സഭ തന്നെ രൂപീകരിച്ചിരിക്കുന്നു. ‘ച​നാ പൗ​ൾ’ എ​ന്നാ​ണ് അ​തി​ന്‍റെ പേ​ര്. മൊത്തത്തിൽ ആള് ഒരു പുലി തന്നെ… അല്ല അവർക്ക് ദൈവം തന്നെ…

[ot-video][/ot-video]

 

ബംഗളൂരു: ബംഗളൂരുവിലെ യുബി സിറ്റി ഹോട്ടലില്‍ എംഎല്‍എയുടെ മകന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായ പരിക്ക്. കോണ്‍ഗ്രസ് എംഎല്‍എയായ എന്‍.എ.ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടാണ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. മുഹമ്മദും പത്തോളം കൂട്ടാളികളും ചേര്‍ന്നായിരുന്നു ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്.

ബംഗളൂരു ഡോളര്‍ കോളിനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്ന വിദ്വതിനോട് കസേര നേരെയിടാന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്വതിന് അതിന് സാധിച്ചില്ല. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്വതിനെ അവിടെയെത്തിയും മുഹമ്മദും കൂട്ടരും മര്‍ദ്ദിച്ചതായും വിവരമുണ്ട്. ഇത് തടയാന്‍ ശ്രമിച്ച വിദ്വതിന്റെ സഹോദരനും മര്‍ദ്ദനമേറ്റു. സംഭവം വിവാദമായതോടെ പോലീസ് മുഹമ്മദ് നാലപ്പാട്ടിനും സുഹൃത്തുക്കളായ പത്തുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതിനിടെ വിദ്വതിനെ സന്ദര്‍ശിക്കാന്‍ എംഎല്‍എ എത്തിയതും വിവാദമായിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് ഹാരിസ് എത്തിയതെന്ന് ബിജെപിയും ജെഡിഎസും ആരോപിച്ചു. ഹാരിസിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ കീഴടങ്ങിയ പ്രതികളുടെ സിപിഎം ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിന്റെ ഒപ്പം കേസിലെ പ്രധാന പ്രതിയായ ആകാശിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ സിപിഎം കേന്ദ്രങ്ങള്‍ പ്രതികരിച്ചിരുന്നു.

സിപിഎം പ്രദേശിക നേതാക്കള്‍ക്കൊപ്പമാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങാനെത്തിയത്. ഇതോടെ ശുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പിടിയിലായ ആകാശിന് സിപിഎം അംഗത്വം ഇല്ലെങ്കിലും ഇയാളുടെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്.

അതേസമയം പോലീസ് അന്വേഷണത്തില്‍ തൃപ്തിയും വിശ്വാസവുമില്ലെന്ന് ഷുഹൈബിന്റെ കുടുംബം അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ശുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് പറഞ്ഞു. ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്ന പ്രതികള്‍ യഥാര്‍ത്ഥ പ്രതികളാണെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികരിച്ചു.

Copyright © . All rights reserved