1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിൽ നടൻ സഞ്ജയ് ദത്ത് നേരത്തെ ജയിൽമോചിതനായതിൽ നിയമലംഘനമില്ലെന്ന് ബോംബെ ഹൈക്കോടതി. ജയിലില്‍ ഉൾപ്പെടെ സഞ്ജ് ദത്തിന് പ്രത്യേക പരിഗണന ലഭിച്ചെന്ന് ആരോപിച്ചുള്ള പൊതുതാൽപര്യ ഹർജി കോടതിതള്ളി. കേസിൽ ശിക്ഷാകാലാവധി തീരുന്നതിന് എട്ടുമാസംമുൻപാണ് സഞ്ജയ് ദത്ത് ജയിൽമോചിതനായത്.
1993 സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് എകെ 56 റൈഫിൾ അനധികൃതമായി സൂക്ഷിച്ചകേസിൽ ഒരുവർഷവും നാലുമാസവും വിചാരണത്തടവ് അനുഭവിച്ചശേഷമാണ് ദത്ത് ശിക്ഷിക്കപ്പെട്ടത്. 2013 ജൂൺ മുതൽ 2016 ഫെബ്രുവരി 25വരെയാണ് പുണെയിലെ യേർവാഡ ജയിലിൽ ദത്ത് കഴിഞ്ഞത്. ശിക്ഷാ കാലയളവിൽ അഞ്ചുമാസം പരോളും ലഭിച്ചു. നല്ലനടപ്പിന്റെ പേരിൽ 2016 ഫെബ്രുവരിയിൽ ജയിൽമോചിതനാകുമ്പോൾ ദത്തിന് ലഭിച്ചത് എട്ടുമാസത്തേയും 16 ദിവസത്തേയും ഇളവ്.
നല്ലനടപ്പിന്റെ ഇളവ് അർഹിക്കുന്ന നിരവധിതടവുകാർ ഉണ്ടെന്നിരിക്കെ ദത്തിനുമാത്രമാണ് മുൻഗണന നൽകിയതെന്നാരോപിച്ചാണ് ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിഎത്തിയത്. എന്നാൽ, ഹർജി തള്ളിയ കോടതി, ദത്ത് ജയിൽവിമോചിതനായതിൽ നിയമലംഘനമൊന്നും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയം സമർപ്പിച്ചരേഖകളിലും സംസ്ഥാനസർക്കാരിന്റെ വിശദീകരണത്തിലും വൈരുദ്ധ്യങ്ങളില്ല. അതേസമയം, തടവുകാർക്ക് പരോളും ഇളവും അനുവദിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഒരു പൊതുസംവിധാനം ഏർപ്പെടുത്തണമെന്നും, അവ സുതാര്യമാക്കണമെന്നും കോടതി മഹാരാഷ്ട്ര സർക്കാരിന് നിർദേശം നൽകി.
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മദ്യത്തിന്റെ നികുതി ഘടന പരിഷ്‌കരിച്ചു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനു വില്‍പന നികുതിയില്‍ കാര്യമായ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ നികുതി 200 ശതമാനമാക്കി. ബിയറിന് 100 ശതമാനമായാണ് നികുതി വര്‍ദ്ധിപ്പിച്ചത്.
400 രൂപയ്ക്ക് മേല്‍ വിലയുള്ള വിദേശമദ്യത്തിന്റെ വില്‍പന നികുതി 210 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി വിദേശമദ്യങ്ങളുടെയും വൈനിന്റെയും ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്. വിദേശമദ്യത്തിന്റെ അനധികൃത വില്‍പനയിലൂടെയുള്ള വരുമാന നഷ്ടം തടയുന്നതിന് ഇറക്കുമതി സര്‍ക്കാര്‍ നേരിട്ട് ചെയ്യും.
ഇറക്കുമതിയില്‍ ഒരു കെയിസിന് 6000 രൂപ വരെ തീരുവ ചുമത്താനാണ് പദ്ധതി. ഇറക്കുമതി ചെയ്യുന്ന വൈനിന് കെയിസ് ഒന്നിന് 3000 രൂപയാണ് പുതുക്കിയ തീരുവ. സര്‍വീസ് ചാര്‍ജ് അബ്കാരി ഫീസ് എന്നിവയിലും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ഇവയിലൂടെ 60 കോടിയുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മദ്യത്തിന് നേരത്തേ ഈടാക്കിയിരുന്ന സര്‍ചാര്‍ജ്, സാമൂഹ്യസുരക്ഷാ സെസ് എന്നിവ എടുത്തു കളഞ്ഞിട്ടുണ്ട്.
ജെന്‍ഡര്‍ ബജറ്റ്
> സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 1267 കോടി
> സ്ത്രീകേന്ദ്രീകൃത പദ്ധതികളുടെ വിഹിതം ബജറ്റിന്റെ 13.6 ശതമാനം
> പഞ്ചായത്തുകള്‍ക്ക് 10 കോടി, അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് 3 കോടി
> നിര്‍ഭയ വീടുകള്‍ക്ക് 5 കോടി, മെച്ചപ്പെട്ട തൊഴില്‍ പരിശീലനത്തിന് 3 കോടി
> അവിവാഹിതരായ അമ്മമാര്‍ക്കുള്ള സഹായം ഇരട്ടിയാക്കി, 2000 രൂപ
സാമൂഹ്യസുരക്ഷ
> അനര്‍ഹരെ സാമൂഹ്യസുരക്ഷാപദ്ധതിയില്‍ നിന്ന് ഒഴിവാക്കും
> ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് അര്‍ഹതയില്ല
> 1200 ചതുരശ്ര അടി വീട്, 2 ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളരും അനര്‍ഹര്‍
> ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും പെന്‍ഷനില്ല
> മാനദണ്ഡത്തിന് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി
> ഭിന്നശേഷിക്കാരുടെ ചികില്‍സ, പരിപാലനപദ്ധതിക്ക് ധനസഹായം
> സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം
> 26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍
> സ്പെഷ്യല്‍, ബഡ്സ് സ്കൂള്‍ നവീകരണത്തിന് 43 കോടി
> വിവാഹധനസഹായം 10000 രൂപയില്‍ നിന്ന് 40000 രൂപയാക്കി
തീരദേശപാക്കേജ്
> ഓഖി : തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്
> വിവരവിനിമയത്തിന് 100 കോടി, സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍
> വികസനപദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ 10 കോടി
> മല്‍സ്യമേഖലയുടെ ആകെ അടങ്കല്‍ 600 കോടി
> മല്‍സ്യബന്ധനതുറമുഖവികസനത്തിന് 584 കോടി വായ്പയെടുക്കും
> തീരദേശ ആശുപത്രികള്‍ വികസിപ്പിക്കും, കുടുംബാരോഗ്യപദ്ധതി നടപ്പാക്കും
> എല്ലാ തീരദേശസ്കൂളുകളും നവീകരണപട്ടികയില്‍
> തീരദേശത്ത് കിഫ്ബിയില്‍ നിന്ന് 900 കോടിരൂപയുടെ നിക്ഷേപം
കുടുംബശ്രീയ്ക്ക് കരുത്തേറും
> കുടുംബശ്രീപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ഇരുപതിനപദ്ധതി
> 2018-19 അയല്‍ക്കൂട്ടവര്‍ഷമായി ആചരിക്കും
> പരിശീലനകേന്ദ്രങ്ങള്‍ക്ക് 5 കോടി
വിദ്യാഭ്യാസനവീകരണം
> വിദ്യാഭ്യാസമേഖലയുടെ ഡിജിറ്റൈസേഷന് 33 കോടി രൂപ
> 500ല്‍ അധികം കുട്ടികളുള്ള സ്കൂളുകള്‍ നവീകരിക്കാന്‍ ഒരുകോടി
> ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെ പ്രത്യേകസഹായങ്ങള്‍ക്ക് 54 കോടി
> സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം
> 26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍
> വിവാഹധനസഹായം 10000 രൂപയില്‍ നിന്ന് 40000 രൂപയാക്കി
പട്ടികവിഭാഗക്ഷേമം
> പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ അടങ്കല്‍ 2859 കോടി
> വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കും
> നൈപുണ്യവികസനത്തിന് 47 കോടി രൂപ
കേരള കാന്‍
> എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം തുടങ്ങും
> മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്കുയര്‍ത്തും
> കൊച്ചിയില്‍ ആര്‍സിസി നിലവാരത്തിലുള്ള കാന്‍സര്‍ സെന്റര്‍
> എല്ലാ താലൂക്കാശുപത്രികളിലും ഹൃദ്രോഗചികില്‍സാവിഭാഗം
കേന്ദ്രപദ്ധതിയില്‍ ആശങ്ക
> കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ തിരിച്ചടി
> കേരളത്തിലെ RSBY ഗുണഭോക്താക്കളില്‍ ഏറെയും പുറത്താകും
> ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടായാലും ഇവരെ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി
> കേന്ദ്രപദ്ധതി സംസ്ഥാനസാഹചര്യമനുസരിച്ച് നടപ്പാക്കാന്‍ അനുവദിക്കണം
> ആരോഗ്യപരിരക്ഷ നന്നായി നടപ്പാക്കുന്ന ത.ഭ.സ്ഥാപനങ്ങള്‍ക്ക് പ്രത്യേകസഹായം
ഭക്ഷ്യസ്വയംപര്യാപ്തി ലക്ഷ്യം
> ഇറച്ചിക്കോഴിവളര്‍ത്തല്‍ വ്യാപകമാക്കാന്‍ ജനകീയ ഇടപെടല്‍
> കുടുംബശ്രീ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തിലും കോഴി കൃഷി
> പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പറേഷന് 18 കോടി
ലൈഫ് പദ്ധതിക്ക് 2500 കോടി
> ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരുടെ പട്ടികയിലെ എല്ലാവര്‍ക്കും ഈ വര്‍ഷം വീട്
> ലൈഫ് പാര്‍പ്പിട പദ്ധതിക്ക് ഈവര്‍ഷം 2500 കോടി രൂപ
> പദ്ധതി പൂര്‍ത്തിയാക്കാന്‍ വായ്പ ലഭ്യമാക്കുന്നതിന് പ്രത്യേകകമ്പനി
കര്‍ശന സാമ്പത്തിക അച്ചടക്കം
> ധനപ്രതിസന്ധി : കര്‍ശനസാമ്പത്തിക അച്ചടക്കം വേണ്ടിവരുമെന്ന് ധനമന്ത്രി
> വകുപ്പുകളുടെ വിഹിതം ട്രഷറിയില്‍ കുന്നുകൂടാന്‍ അനുവദിക്കില്ല
> ധനകമ്മി നിയന്ത്രണവിധേയമായില്ലെങ്കില്‍ ചെലവിന് നിയന്ത്രണം വരും
> ധനകമ്മി ഈ സാമ്പത്തികവര്‍ഷം 3.3 %, അടുത്തവര്‍ഷം 3.1 ശതമാനമാകും
കിഫ്ബിക്ക് ശക്തിപകരും
> കിഫ്ബിക്ക് ഒരുലക്ഷം കോടിരൂപയുടെ വായ്പ, ഗ്രാന്‍റ് ലഭ്യമാക്കും
> കിഫ്ബിയുടെ പ്രവര്‍ത്തനത്തിന് സാമ്പത്തിക അച്ചടക്കം അനിവാര്യം
> പ്രവാസികള്‍ക്കുള്ള മസാലബോണ്ട് 2018-19 വര്‍ഷം നടപ്പാകും
> പദ്ധതികള്‍ക്ക് കര്‍ശനപരിശോധന തുടരും, മാനദണ്ഡങ്ങള്‍ ഇളവുചെയ്യില്ല
> 19000 കോടിയുടെ പദ്ധതികള്‍ക്ക് നിര്‍വഹണാനുമതി നല്‍കി
പരമ്പരാഗതവ്യവസായത്തിന് കൈത്താങ്ങ്
> കൈത്തറി മേഖലയ്ക്ക് 150 കോടി, ഖാദി 19 കോടി
> ആയിരം കയര്‍പിരി മില്ലുകള്‍, 600 രൂപ കൂലി ഉറപ്പാക്കും
> കശുവണ്ടി വ്യവസായത്തിന് 54.45 കോടി, ഇറക്കുമതി തുടരും
> ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ്
കാര്‍ഷികമേഖല പ്രതിസന്ധിയില്‍
> സംസ്ഥാനത്ത് കാര്‍ഷികമേഖല പ്രതിസന്ധിലെന്ന് ബജറ്റ്
> കൃഷിയും കൃഷിഭൂമിയും കര്‍ഷകരും തൊഴിലാളിയും വളരുന്നില്ല
> തരിശുനിലത്ത് കൃഷിക്ക് 12 കോടി, നാാളികേരത്തിന് 50 കോടി
> വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി, ഗുണമേന്മയുള്ള വിത്തിന് 21 കോടി
> മൂല്യവര്‍ധനയ്ക്ക് കേരള ആഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും
> മൃഗസംരക്ഷണം 330 കോടി, ഡയറി ഡവലപ്മെന്റ് 107 കോടി
കയര്‍മേഖലയ്ക്ക് 600 കോടി
> പരമ്പരാഗത കയര്‍തൊഴിലാളി മേഖലയ്ക്ക് 600 കോടി രൂപ
> 1000പുതിയ ചകിരി മില്ലുകള്‍ സ്ഥാപിക്കും
വനം, പരിസ്ഥിതി
> വരുന്ന സാമ്പത്തികവര്‍ഷം മൂന്നുകോടി മരങ്ങള്‍ നടും
> വന്യജീവിശല്യം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി
> വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളവും മറ്റും ഉറപ്പാക്കാന്‍ 50 കോടി
> പരിസ്ഥിതി പരിപാടികള്‍ക്ക് 71 കോടി
കേന്ദ്രത്തിന് വിമര്‍ശനം
> ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ചകളെന്ന് ഐസക്
> കേന്ദ്രം പിരിച്ചെടുത്ത നികുതിയുടെ വിഹിതം കൈമാറുന്നത് വൈകുന്നു
> ജിഎസ്ടിയുടെ നേട്ടം ജനങ്ങള്‍ക്കല്ല കോര്‍പറേറ്റുകള്‍ക്കാണ് കിട്ടിയത്
കേരളം മുന്നില്‍
> സാമ്പത്തികനേട്ടങ്ങളില്‍ കേരളം ഒന്നാംനമ്പര്‍ എന്ന് ധനമന്ത്രി
> നേട്ടം നിലനിര്‍ത്തുന്നത് വര്‍ഗീയശക്തികളുടെ കുപ്രചരണം അതിജീവിച്ച്
ബിനോയ് കോടിയേരി സാമ്പത്തിക വെട്ടിപ്പ് ആരോപണ കേസില്‍ തെറ്റായ വാര്‍ത്ത നല്‍കിയ മാതൃഭൂമി മാപ്പ് പറഞ്ഞു. ദുബായിലെ വ്യവസായ പ്രമുഖന്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാതൃഭൂമി മാപ്പ് പറഞ്ഞിരിക്കുന്നത്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദുബായിലെ മര്‍സൂഖിയുടെ കമ്പനിയില്‍ നിന്ന് 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്ന ആരോപണം റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി മര്‍സൂഖിയുടെ തെറ്റായ ചിത്രമായിരുന്നു നല്‍കിയിരുന്നത്.
തന്റെ ചിത്രം മാറ്റി നല്‍കിയെന്ന് ആരോപിച്ച് അബ്ദുള്ള അല്‍ മര്‍സൂഖി ചാനലിനെതിരെ പരാതി നല്‍കിയിരുന്നു. ചിത്രം മാറ്റി നല്‍കിയ മാതൃഭൂമി നഷ്ടപരിഹാരം നല്‍കണമെന്നും മാപ്പ് പറയണമെന്നുമാണ് മര്‍സൂഖി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്നാണ് വാര്‍ത്ത ബുള്ളറ്റിനിടയില്‍ ‘വാര്‍ത്തയില്‍ നല്‍കിയ ചിത്രം തെറ്റായിരുന്നുവെന്നും നിര്‍വ്യാജം ഖേദിക്കുന്നു’വെന്നും മാതൃഭൂമി ന്യൂസ് പറഞ്ഞിരിക്കുന്നത്.
ചാവക്കാട്: പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ തുണിക്കടയിലെ ജീവനക്കാരന് ക്രൂര മര്‍ദ്ദനം. ചാവക്കാടുള്ള ബ്യൂട്ടിക്ക് സ്ഥാപനമായ സെലിബ്രേഷന്‍സിലെ തൊഴിലാളിയായ യുവാവിനാണ് ഉടമയില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. ഉടമ ഇയാളെ മര്‍ദ്ദിക്കുന്ന വീഡിയോ നവ മാധ്യമങ്ങളില്‍ ഇതിലാകം വലിയ ചര്‍ച്ചയ്ക്ക വഴിവെച്ചിരിക്കുകയാണ്.
തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച സെലിബ്രേഷന്‍സ് ഉടമ മുഹമ്മദ് റാഷിദ് പ്രമുഖനായ കോണ്‍ഗ്രസ് നേതാവും ഡിസിസി നേതാവുമായ ജബ്ബാര്‍ ലാമിയയുടെ മകനാണ്. സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രകോപിതനായ മുഹമ്മദ് റാഷിദ് അയാളെ അക്രമിക്കുകയായിരുന്നു. ജീവനക്കാരനെ ഇടിച്ചു വീഴ്ത്തിയ റാഷിദ് അദ്ദേഹത്തെ നിലത്തിട്ട് അകാരണമായി ചവിട്ടുന്നത് സിസിടി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഇടയ്ക്ക് റാഷിദ് കടയുടെ ഷട്ടറിടാന്‍ മറ്റൊരാളോട് ആജ്ഞാപിക്കുന്നതും ദൃശ്യങ്ങള്‍ കാണാം. കടയിലെ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന ഇയാളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് നവ മാധ്യമങ്ങളിലൂടെ ആളുകള്‍ ആവശ്യപ്പെട്ടു.
ടെക്‌സ്‌റ്റൈല്‍സ് ഉടമ മുഹമ്മദ് റാഷിദ് ജീവനക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ.
അതിരപ്പിള്ളി: കുടുംബത്തോടപ്പം അതിരപ്പള്ളി വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പിതാവിനോട് പിണങ്ങി കാടുകയറി. ഏറെ നേരത്തെ തെരച്ചിലിനു ശേഷം യുവാവിനെ വനംവകുപ്പ് കണ്ടെത്തി മാതാവിനൊപ്പം തിരിച്ചയച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ യുവാവും കുടുംബവും വൈകീട്ട് ഏതാണ്ട് മൂന്ന് മണിയോടെയാണ് അതിരപ്പള്ളി വെള്ളച്ചാട്ടം കാണാനെത്തിയത്. സന്ദര്‍ശനത്തിനിടയില്‍ പിതാവുമായി വഴക്കിട്ട ഇയാള്‍ ആരോടും പറയാതെ ആള്‍ക്കൂട്ടത്തില്‍ നിന്ന മാറി കാട്ടിലേക്ക് നടന്ന് പോവുകയായിരുന്നു.
അതിരപ്പള്ളി ഒഴിവാക്കി മറ്റൊരിടത്തേക്ക് സന്ദര്‍ശനം നടത്താമെന്ന പിതാവിന്റെ നിര്‍ദേശമാണ് ഇയാളെ ചൊടിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് പിതാവുമായി വഴക്കിട്ട യുവാവ് കാട്ടിലേക്ക് നടന്നു പോയി. കുടുംബാംഗങ്ങള്‍ ഏറെ നേരം യുവാവിനായി തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബം സമീപത്തെ വനംവകുപ്പ് ഓഫീസിലെത്തി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഏറെനേരം തെരച്ചില്‍ നടത്തിയ ശേഷമാണ് യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞത്.
യുവാവിനെ കണ്ടെത്തിയ സമയം ഇയാളുടെ പിതാവ് മൂത്ത മകനുമായി തിരിച്ചു പോയിരുന്നു. സമീപത്തെ ഹോട്ടലില്‍ മകന്‍ വരുന്നതും കാത്ത് കരഞ്ഞുകൊണ്ട് കാത്തിരിക്കുകയായിരുന്നു ഇയാളുടെ അമ്മ. മാതാവിനൊപ്പം പോകാന്‍ ആദ്യം വിസമ്മതിച്ച യുവാവിനെ പൊലീസെത്തി അനുനയിപ്പിച്ച് വീട്ടിലേക്കു വിടുകയായിരുന്നു.
ന്യൂഡല്‍ഹി: രാജസ്ഥാനിലും പശ്ചിമ ബംഗാളിലുമായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളില്‍ ഒരിടത്ത് കോണ്‍ഗ്രസ് വിജയിക്കുകയും രണ്ടിടത്ത് വലിയ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയുമാണ്. അതേ സമയം ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന നാവോപര മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുകയും ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയുമാണ്. ഇവിടെങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
രാജസ്ഥാനില്‍ ഈ വര്‍ഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഭവിച്ച തോല്‍വി ബിജെപിക്ക് കനത്ത ആഘാതമാവുകയാണ്. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധാക്കഡ് 12,976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആള്‍വാര്‍, അജ്മീര്‍ ലോക്സഭാ സീറ്റുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആള്‍വാറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കരണ്‍ സിങ് യാദവ് 72,000 വോട്ടിനും അജമീറിലെ കോണ്‍ഗ്രസ്സ സ്ഥാനാര്‍ഥി രഘു ശര്‍മ്മ 45,000 വോട്ടിനും ലീഡ് ചെയ്യുകയാണ്. ഇരുവരും ഏതാണ്ട് വിജയം ഉറപ്പിച്ചു കഴിഞ്ഞു.
പശ്ചിമ ബംഗാളിലെ നാവോപര നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ ബഹുദൂരം പിന്നിലാക്കി 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി സുനില്‍ സിങ് വിജയിച്ചു. ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 95,229 വോട്ടിന് തൃണമൂല്‍ സ്ഥാനാര്‍ഥി മുന്നിലാണ്.
ന്യൂഡല്‍ഹി: വാഗ്ദാനങ്ങളുടെ പെരുമഴയുമായി അരുണ്‍ ജെയ്റ്റിലിയുടെ അവസാന ബജറ്റ്. പുതിയ ബജറ്റില്‍ കാര്‍ഷിക-ആരോഗ്യ മേഖലകള്‍ക്കാണ് പ്രാമുഖ്യം. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന ബജറ്റ് പ്രഖ്യാപന വേളയില്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പും ജെയ്റ്റിലി ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. കാര്‍ഷിക വിപണി വികസനത്തിനായി 2000 കോടി രൂപ നീക്കിവെക്കും. കാര്‍ഷിക മേഖലയുടെ വികസിനത്തിനായി ഓപറേഷന്‍ ഗ്രീന്‍ പദ്ധതി ആവിശ്കരിക്കും ഇതിനായി ബജറ്റില്‍ 500 കോടി രൂപയാണ് നീക്കിവെക്കുക. പുതിയ സാമ്പത്തിക വര്‍ഷം കാര്‍ഷിക വായ്പക്കായി 11.8 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മത്സ്യമേഖലയ്ക്കും കന്നുകാലി വളര്‍ത്തല്‍ മേഖലയ്ക്കുമായി 10000 കോടി രൂപ ബജറ്റ് വകയിരുത്തിയിട്ടുണ്ട്. വിലയിടിവ് കാര്യമായി കാര്‍ഷിക മേഖലയെ രക്ഷിക്കുന്നതിനായി താങ്ങ് വില ഒന്നര ഇരട്ടിയാക്കും. ഇതു വഴി വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കാന്‍ കഴിയും. ഭക്ഷ്യധ്യാന്യ സംസ്‌ക്കരണത്തിനായുള്ള നീക്കിയിരിപ്പ് വിഹിതം ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും. കാര്‍ഷിക മേഖലയില്‍ നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റ് വാഗ്ദാനങ്ങള്‍.
ക്ഷയരോഗികള്‍ക്കായി പോഷകാഹാര പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ബജറ്റില്‍ 500 കോടി രൂപയാണ് മാറ്റിവെക്കുക. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയും പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍ക്കുള്ള തുക 50 ശതമാനം വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയിലെ കടുത്ത മലിനീകരണ പ്രശ്‌നം നിയന്ത്രിക്കുന്നതാനായി ഓപ്പറേഷന്‍ ഗ്രിന്‍ പാക്കേജ്, ഇതിനായി 500 കോടി രൂപയാണ് നിക്കിവെച്ചിരിക്കുന്നത്.
ഇന്നലെ ലോകത്തിന്റെ കണ്ണ് ചന്ദ്രന്റെ നേര്‍ക്കായിരുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷമുണ്ടായ അത്ഭുത പ്രതിഭാസത്തിന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. എന്നാല്‍ ഓറഞ്ച് നിറത്തില്‍ തെളിഞ്ഞു നിന്ന ചന്ദ്രനിലൂടെ സംഘപരിവാര്‍ നേതാവ് കണ്ടത് കേരളത്തിന്റെ ഭാവിയാണ്.
യുവ മോര്‍ച്ച മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ല നേതാവ് ലസിത പലക്കലാണ് ചന്ദ്രനെ കാവി വല്‍ക്കരിച്ചത്. ചന്ദ്രന്‍ കാവിയായി മാറിയെന്നും അധികം താമസിക്കാതെ കേരളവും ഇങ്ങനെയാവുമെന്നാണ് ചന്ദ്രഗ്രഹണം സ്‌പെഷ്യല്‍ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ ലസിത പറഞ്ഞത്. ‘ചന്ദ്രന്‍ കാവിയായി മാറി. അധികം താമസിയാതെ കേരളവും. എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും’ -ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ സംഘ നേതാവിന്റെ പോസ്റ്റ് ബിജെപിക്ക് തന്നെ തലവേദനയായിരിക്കുകയാണ്. ലസിതയുടെ പോസ്റ്റിനെ വെച്ച് ബിജെപിയേയും കുമ്മനത്തേയും ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ചന്ദ്രഗ്രഹണത്തെ കമ്മനടിയായി മാറ്റിയാണ് ട്രോള്‍. ചന്ദ്രനില്‍ ദൃശ്യമായത് കുമ്മനം രാജശേഖരന്റെ ചിത്രമാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഗ്രഹണ ചിത്രത്തില്‍ കുമ്മനത്തിന്റെ പടം വെച്ചാണ് പരിഹസിക്കുന്നത്.
ഭോപ്പാല്‍: മകനെ തോക്കിന്‍മുനയില്‍ നിര്‍ത്തി അച്ഛന്റെ എടിഎമ്മില്‍ നിന്നും പണം തട്ടിയെടുത്തു. ഇന്‍ഡോറില്‍ ഡിസംബര്‍ 24നാണ് സംഭവം. രാത്രി 9ഓടെ പഞ്ചാപ് നാഷണല്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തിയ കുടുംബത്തിനെയാണ് കൊള്ളയടിച്ചിരിക്കുന്നത്. കുട്ടിയോടപ്പം എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയപ്പോള്‍ അജ്ഞാതനായി യുവാവ് കൗണ്ടറിന്‍ ഉള്ളില്‍ കടന്ന ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഇയാള്‍ മുഖം മൂടി ധരിച്ചെത്തിയാണ് കവര്‍ച്ച നടത്തിയത്.
അക്രമിയെ ആദ്യം എതിര്‍ക്കാന്‍ ശ്രമിച്ച പിതാവ് കുട്ടിക്ക് നേരെ തോക്ക് ചൂണ്ടിയപ്പോള്‍ പണം നല്‍കുകയായിരുന്നു. എടിഎമ്മില്‍ നിന്ന് അക്രമി വരുന്നതിന് മുന്‍പ് പിന്‍വലിച്ച തുക ആദ്യം നല്‍കുകയും. പിന്നീട് വീണ്ടും പണം നല്‍കാന്‍ ആവശ്യപ്പെട്ട അക്രമിക്ക് വഴങ്ങി യുവാവ് വീണ്ടും പണം പിന്‍വലിച്ചു നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടിഎമ്മിലെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
#WATCH Masked man looted money from a couple while holding their child at gunpoint at Punjab National Bank ATM in Indore at 8:30 pm on January 24 (CCTV footage) pic.twitter.com/I1DoeN3w1Q
— ANI (@ANI) January 31, 2018