ചണ്ഡീഗഢ്: റയാന്‍ സ്‌കൂള്‍ വിദ്യാര്‍ഥി പ്രദ്യുമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഹരിയാന പോലീസ്. കൊലപാതക കേസ് തെളിഞ്ഞതിനു പിന്നാലെ കഴിഞ്ഞ ദിവസം ഗുരുഗ്രാം പോലീസ് കമ്മീഷണര്‍ സന്ദീപ് കിര്‍വാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അന്വേഷണത്തില്‍ പാളിച്ച പറ്റിയതായി അന്വേഷണ സംഘം സമ്മതിച്ചത്. സ്‌കൂളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചില്ലെന്നും അന്വേഷണ സംഘം കമ്മീഷണറെ അറിയിച്ചു.
സ്‌കൂളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ ആദ്യത്തെ എട്ട് സെക്കന്റില്‍ അശോക് കുമാര്‍ പ്രദ്യുമനെ സ്‌കൂള്‍ ശൗചാലയത്തിലേക്ക് വിളിച്ചു കൊണ്ടുപോവുന്നത് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലനടത്തിയത് ഇയാളെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഈ ദൃശ്യങ്ങളില്‍ അശോക് കുമാറിന്റെ ദൃശ്യങ്ങള്‍ക്കു പുറമേപ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. എന്നാല്‍ പോലീസ് വിദ്യാര്‍ഥിയെ വിശദമായി ചോദ്യം ചെയ്യാതെ ബസ് കണ്ടക്ടറായ അശോക് കുമാറിനെ കൊലപാതകിയായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയത്.
പ്രദ്യുമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം കഴിഞ്ഞ ദിവസമാണ് കേസന്വേഷണം ഏറ്റെടുത്ത സിബിഐ പുറത്തുവിട്ടത്. പോലീസ് കണ്ടെത്തിയതു പോലെ സ്‌കൂള്‍ ബസ് കണ്ടക്ടറായ അശോക് കുമാറല്ല യഥാര്‍ഥ കൊലപാതകിയെന്നും റയാന്‍ സ്‌കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കൊല നടത്തിയതെന്നും സിബിഐ കണ്ടെത്തി. സാഹചര്യ തെളിവുകളുടെ പശ്ചാത്തലത്തില്‍ അശോക് കുമാറിനെ കുറ്റക്കാരനായി ചിത്രീകരിച്ച് കേസ് വേഗം ഒതുക്കി തീര്‍ക്കാനായിരുന്നു പോലീസ് ശ്രമിച്ചതെന്നും സിബിഐ കണ്ടെത്തി.
സ്‌കൂള്‍ ബസ് കണ്ടക്ടറായ അശോക് കുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥാപിക്കാനായി പോലീസ് തെളിവുകള്‍ കെട്ടിച്ചമച്ചെന്ന ആരോപണവും സിബിഐ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് കൊലപാതകിയെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കേസില്‍ സ്‌കൂളിലെപതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കൃത്യത്തില്‍ ബസ് കണ്ടക്ടറായ അശോക് കുമാറിന് പങ്കില്ലെന്നും സിബിഐ തെളിയിച്ചു. സ്‌കൂളിലെ പരീക്ഷ വൈകിപ്പിക്കുന്നതിനാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ വിദ്യാര്‍ഥി മൊഴി നല്‍കിയിട്ടുണ്ട്.അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫരീദാബാദിലെ ജുവൈനല്‍ നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്.
കേസ് അന്വേഷണത്തിലുണ്ടായ പാളിച്ചയുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തെ പോലീസ് കമ്മീഷണര്‍ താക്കീത് ചെയ്തു. അന്വേഷണം അട്ടിമറിക്കപ്പെട്ടത് ഏത് സാഹചര്യത്തിലാണെന്നത് സംബന്ധിച്ചും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥരെ കുറിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുഞ്ഞുങ്ങളും പ്രായമായവരും അടക്കം ക്യൂ നില്‍ക്കുമ്പോള്‍ രോഗികള്‍ക്ക് ടോക്കണ്‍ നല്‍കാതെ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരി. ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ടോക്കനായി വലിയ നിരതന്നെ കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ പരസ്പരം സംസാരിച്ച് സമയം കളയുകയായിരുന്നു ആശുപത്രി ജീവനക്കാര്‍. ആശുപത്രിയില്‍ ചികിത്സയക്കായെത്തിയ ഒരു യുവാവാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്.
ടോക്കണ്‍ കൊടുക്കാത്തതിന് കാരണം തിരക്കിയ യുവാവിനോട് ദേഷ്യപ്പെട്ട് കസേരയില്‍ നിന്നും എഴുന്നേറ്റു പോവുകയാണ് ടോക്കണ്‍ കൗണ്ടറിലെ ജീവനക്കാരി ചെയ്തത്. ഇതിനിടയില്‍ ആശുപത്രിയില്‍ നിന്നും നിന്നും പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന ഭീഷണിയുമായി ഒരു ജീവനക്കാരന്‍ വന്നു. അവസാനം ഒരു ഡോക്ടര്‍ വന്നു കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ജീവനക്കാരി തന്റെ സീറ്റിലേക്ക് വരാനോ ടോക്കണ്‍ കൊടുക്കാനോ തയാറായില്ല. പിന്നീട് മറ്റു രോഗികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ടോക്കണ്‍ നല്‍കുകയായിരുന്നു.
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരിക്കുന്ന 25 പേജുകള്‍ വരുന്ന സരിതയുടെ വിവാദ കത്ത് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതെന്ന ആരോപണവുമായി മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 21 പേജുള്ള സരിതയുടെ യഥാര്‍ത്ഥ കത്തിനൊപ്പം നേതാക്കളുടെ പേരുകളും പുതിയ ലൈംഗിക കഥകളും എഴുതിചേര്‍ക്കപ്പെട്ടതാണെന്നും നടനും എംഎല്‍എ യുമായ ഗണേശിന്റെ നേതൃത്വത്തില്‍ നടന്ന ആലോചകളാണ് ഇതെന്നും ആരോപണത്തില്‍ പറഞ്ഞു. സരിതയുടെ കത്ത് പുറത്തു വന്നതിന് പിന്നാലെ കൊഴുക്കുന്ന ആരോപണ പ്രത്യാരോപണങ്ങളിലേക്കാണ് ഫെനിയും പങ്കാളിയായിരിക്കുന്നത്.
സരിതയുടെ കത്തില്‍ നാലു പേജ് അധികമായി എഴുതിചേര്‍ത്തെന്നാണ് ആരോപണം. തനിക്ക് സരിത ആദ്യം തന്ന കത്ത് 21 പേജുകള്‍ വരുന്ന ആര്‍ക്കെതിരേയും ലൈംഗിക പീഡന ആരോപണങ്ങള്‍ ഇല്ലാത്തതുമായിരുന്നു. എന്നാല്‍ 25 പേജ് എങ്ങിനെ വന്നെന്നാല്‍ കൊട്ടാരക്കരയില്‍ ഗണേശിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ബന്ധു ശരണ്യാമനോജ് എഴുതിച്ചേര്‍ത്തതാണെന്നാണ് ഫെനിയുടെ ആരോപണം. തന്റെ വാഹനത്തില്‍ കയറിയിരുന്നായിരുന്നു എഴുതിയത്. തന്റെയും ഗണേശിന്റെയും ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോദ്ധ്യപ്പെടും.
സരിതയുടെ കത്തില്‍ കുറേക്കൂടി ഉന്നതരുടെ പേരും സെക്‌സ്വലായ കുറേ കഥകളും കൂടി എഴുതിച്ചേര്‍ക്കണമെന്ന് ഗണേശ് ആവശ്യപ്പെട്ടു. ഗണേഷിന്റെ പിഎ പ്രദീപാണ് തന്റെ കയ്യില്‍ നിന്നും കത്തു വാങ്ങിയതെന്നും ഫെനി പറഞ്ഞു. 2015 മാര്‍ച്ച് 13 ന് ശരണ്യാ മനോജ് ഒരു ഡ്രാഫ്റ്റ് എടുത്തുകൊണ്ട് തന്റെ അരികില്‍ വന്നെന്നും ഫെനി ബാലകൃഷ്ണന്‍ പറയുന്നു. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വന്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ മറികടക്കാനുള്ള തന്ത്രം ആലോചിക്കുന്ന തിരക്കിനിടയിലാണ് ഫെനി വാര്‍ത്താസമ്മേളനവും നടത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളും തെളിവുകളും എതിരായതിനെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. അപമാനിതനായി മന്ത്രിസഭയില്‍ തുടരാനില്ലെന്ന് സംസ്ഥാന ദേശീയ നേതൃത്വത്തെ തോമസ്ചാണ്ടി അറിയിച്ചതായും എന്നാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താതെ ബുധനാഴ്ച വരെ തുടരാന്‍ അദ്ദേഹത്തിന് ദേശീയ നേതൃത്വത്തില്‍ നിന്നും നിര്‍ദേശം കിട്ടിയതായിട്ടുമാണ് വിവരം.
ഇന്നലെ വൈകിട്ടോടെ പാര്‍ട്ടി സംസ്ഥാന കേന്ദ്ര നേതാക്കളെ തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചത്. സിപിഎം നേതൃത്വം അനുകൂലമല്ല എന്ന് മനക്കിലാക്കിയതിനെ തുടര്‍ന്നാണ് രാജി തീരുമാനം എടുത്തതെങ്കിലും പെട്ടെന്ന തീരുമാനം എടുക്കരുതെന്ന നിര്‍ദേശമാണ് ദേശീയ നേതൃത്വത്തില്‍ നിന്നും കിട്ടിയിരിക്കുന്നത്. എന്‍സിപിയ്ക്ക് രാജ്യത്തുള്ള ഏക മന്ത്രിസ്ഥാനം എന്ന നിലയില്‍ സ്ഥാനം നഷ്ടപ്പെടുത്തരുതെന്നും ബുധനാഴ്ച വരെ ക്ഷമിക്കാനുമാണ് ദേശീയ നേതൃത്വം നല്‍കിയ മറുപടി. അതുകൊണ്ട് തന്നെ ബുധനാഴ്ച വരെ അദ്ദേഹം തല്‍സ്ഥാനത്ത തുടര്‍ന്നേക്കും. സിപിഎം സംസ്ഥാന സമിതിയിലും എത്രയും വേഗം തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന നിര്‍ദേശമാണ് വന്നത്. തോമസ് ചാണ്ടിയെ നിലനിര്‍ത്തുന്നത് സര്‍ക്കാരിനും മുന്നണിക്കും ഗുണകരമല്ല എന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായം. സംസ്ഥാന സമിതിയില്‍ ആരും തന്നെ തോമസ് ചാണ്ടിയെ പിന്തുണച്ചതുമില്ല.
തോമസ് ചാണ്ടിക്കെതിരേ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതാണെന്ന എജിയുടെ നിയമോപദേശവും സമ്മര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇതിനൊപ്പം സിപിഐ യും ഇതേ നിലപാട് എടുത്തു. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും അടുത്ത ദിവസം നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം പറയുമെന്നും കാനം രാജേന്ദ്രന്‍ കോട്ടയത്ത് വ്യക്തമാക്കി. തോമസ്ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താതെ തല്‍സ്ഥാനത്തേക്ക് ശശീന്ദ്രനെ തന്നെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നീക്കം.
കേരളാ പൊലീസിന് തലവേദനയായി മാറിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ്, മുസ്തഫ എന്ന പേരില്‍ മദീനയിലെ ഒരു മുസ്ലിം പള്ളിയിലാണെന്ന് പ്രമുഖ മലയാള ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും കേസ് ഭയന്ന് സൗദിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ 72 വയസാണ് കുറുപ്പിനുള്ളത്.
സൗദിയിലെ അല്‍ഖസീമില്‍ കഴിഞ്ഞിരുന്ന കുറുപ്പ് കഴിഞ്ഞ മൂന്നുവര്‍ഷമായി മദീനയിലാണ് താമസം. സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയോ ഉണ്ടെന്ന് കേരളാ പൊലീസിന് നേരത്തെ വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് കുറുപ്പ് മദീനയിലുണ്ടെന്ന വ്യക്തമായ വിവരം ചില ബന്ധുക്കളില്‍നിന്ന് പൊലീസിന് ലഭിച്ചത്.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് തന്റെ രൂപസാദൃശ്യമുള്ള ചാക്കോ എന്നയാളെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചെന്നാണ് കുറുപ്പിനെതിരായ കേസ്.
കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേരളാ പൊലീസിന്റെ പ്രത്യേകഅന്വേഷണസംഘം ഉടന്‍ സൗദിയിലേക്ക് പോകുമെന്നും സൂചനയുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം.
കറുകച്ചാൽ യാത്രക്കാരനെ ഇടിച്ചിട്ടു നിർത്താതെ പോയ കാർ ആശുപത്രിയിലേക്ക് പോകും വഴി യാത്രക്കാരൻ തന്നെ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു. പോലീസ് കാര് കസ്റ്റഡിയിൽ എടുത്തത് അറിയാതെ മദ്യലഹരിയിൽ കാര് തപ്പി നടന്ന ഉടമയെ പോലീസ് എത്തി അറസ്റ്റ് ചെയ്തു.മദ്യ ലഹരിയിൽ അപകടം ഉണ്ടാക്കിയതിന് പാമ്പാടി വസ്ത്ര വ്യാപാര സഥാപന ഉടമ കെപി ലാൽജയനെതിരെ കേസ് എടുത്തു.
ഇന്നലെ ഉച്ചക്ക് കറുകച്ചാൽ പോലീസ് സ്റ്റേഷന് എതിർ വശത്തുള്ള ബാങ്കിൽ പോയി മടങ്ങുകയായിരുന്ന പാമ്പാടി കോത്തല സ്വദേശി രാധാകൃഷ്ണൻ നായരേ നെത്തല്ലൂർ ഭാഗത്തു നിന്നും അമിതവേഗതയിൽ വന്ന കാർ ഇടിച്ചിട്ടു. സംഭവം കണ്ടു നിന്ന ടാക്സി ഡ്രൈവറന്മാർ ബഹളംവച്ചെങ്കിലും കാര് നിർത്താതെ ചങ്ങനാശേരി ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.
സാരമായി പരുക്ക് പറ്റിയ യാത്രക്കാരനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി കറുകച്ചാൽ ബീവറേജ് ഔട്ട്ലെറ്റ് മുൻപിൽ കാര് കിടക്കുന്നതു രാധാകൃഷ്ണൻ കാണുകയായിരുന്നു. ഡ്രൈവർമാരുടെ സഹായത്താൽ കാര് പരിശോധിച്ചപ്പോൾ താക്കോൽ കാറിൽ തന്നെ കിടക്കുന്നതു കണ്ടു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉടൻ കാര് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആർ സി ബുക്കിൽ നിന്നുമല്ലെ തിരിച്ചറിഞ്ഞു എങ്കിലും ഉടമ കാര് ഉപേക്ഷിച്ചു പോയതാണ് എന്ന് പോലീസ് കരുതി.
ഈ സമയം കാർ കാണാതെ മദ്യകുപ്പികളുമായി റോഡിലൂടെ തപ്പിനടന്ന ആളെ നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് വന്നു വാഹനത്തിൽ കയറാൻ പറഞ്ഞപ്പോൾ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു. മദ്യം വാങ്ങാൻ പോയി വന്നപ്പോൾ തന്റെ കാര് കാണാനില്ലെന്നും തിരിച്ചു പറഞ്ഞു. വഴിയാത്രകാരനെ ഇടിച്ചു നിർത്താതെ പോയത് ചോദിച്ചപ്പോൾ എപ്പോൾ ഇടിച്ചിട്ടത് എന്നായിരുന്നു ഉടമയുടെ മറു ചോദ്യം. ഇടിയേറ്റ രാധാകൃഷ്ണനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടയെല്ലിനും കൈക്കും സാരമായി പരുക്ക് ഉണ്ട്
പത്തനംതിട്ട: മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോമോന്റെ മരണത്തിലുള്ള ദുരൂഹത ഏറുന്നു. മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിരിക്കുകയായിരുന്നു. ഒക്ടോബര്‍ 28നാണ് സിന്‍ജോ മോന്റെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത ശേഷം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. എന്നാല്‍ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്നു പുറത്തുവിട്ടിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടശേഷമാണ് റീ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോര്‍ കാണാനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
തലച്ചോറിന്റെ സ്ഥാനത്ത് കണ്ടെത്തിയ നനഞ്ഞ തുണിയില്‍ ഒന്‍പത് സെന്റിമീറ്റര്‍ നീളത്തില്‍ തലമുടിയുമുണ്ടായിരുന്നു. ഇതുകൂടാതെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ കണാതായിട്ടുണ്ട്. ഒക്ടോബര്‍ 28നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ആര്‍ഡിഒ വി ജയമോഹന്റെ നേതൃത്വത്തിലായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ചീഫ് ഫോറന്‍സിക് സര്‍ജന്‍ രഞ്ജു രവീന്ദ്രന്‍, കെഎ അന്‍വര്‍, ഐശ്വര്യ റാണി എന്നിവരാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന മെഡിക്കല്‍ ടീമിലുണ്ടായിരുന്നത്.
കഴിഞ്ഞ തിരുവേണനാളിലാണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ സിന്‍ജോമോനെ കണ്ടെത്തുന്നത്. തുടക്കം മുതല്‍ മരണത്തേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു സിന്‍ജോയുടെ മൃതദേഹം ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. തുടര്‍ന്ന് ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചെങ്കിലും മരണത്തിലെ ദുരൂഹത നീങ്ങിയിരുന്നില്ല. സിന്‍ജോയുടെ ബന്ധുക്കളും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്തത്.
ന്യുഡല്‍ഹി: ഹരിയാന ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രഥ്യൂമാന്‍ (ഏഴ്) ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ ട്വിസ്റ്റ്. കേസില്‍ സ്‌കൂളിലെ ഒരു പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ സി.ബി.ഐ അറസ്റ്റു ചെയ്തു. സോനയിലെ വീട്ടില്‍ നിന്നാണ് ഇയാളെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തത്. ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥിയെ രാത്രി മുഴുവന്‍ സി.ബി.ഐ ചോദ്യം ചെയ്തു. തുടര്‍ന്ന് ഐപിസി 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. നേരത്തെ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇന്നലെ രാത്രിയാണ് അറസ്റ്റ് വിവരം പോലീസ് അറിയിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിടില്ല. അതേസമയം, സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്ലായ്മയാണ് കൊലപാതകത്തിനു കാരണമെന്ന് പ്രഥ്യൂമാന്റെ പിതാവ് വരുണ്‍ താക്കൂര്‍ ആരോപിച്ചു. സ്‌കൂളിലെ കുട്ടികള്‍ ആരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പതിവുപോലെ സ്‌കുളിലെത്തിയ പ്രഥ്യുമാനെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പ്രഥ്യൂമാന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഹരിയാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായത്.
ബിജോ തോമസ് അടവിച്ചിറ
കിഴക്കൻ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കുട്ടനാട് വീണ്ടും വെള്ളത്തിനടിയിലായി. കിഴക്കുനിന്നും മണ്ണ് കൊണ്ടുവന്ന് പാടങ്ങളും ചെറിയ കുളങ്ങളും നികത്തിയപ്പോൾ പുറകെ മലവെള്ളം വന്നു പുഴ നിറയും എന്നും, വെള്ളം ഉൾകൊള്ളാൻ തോടുകൾ തികയാതെ വന്നാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ ആക്കും എന്നും ആരും ഏതു വരെ മനസിലാക്കിയില്ല. അതിന്റെ ഭലം അനുഭവിച്ചു തുടങ്ങി. ഇങ്ങനെ പോയാൽ ചെന്നൈ നഗരത്തെ വെള്ളത്തിനടിയിലാക്കിയ ഒരു അധികം താമസിക്കാതെ കുട്ടനാടിനെയും വേട്ടയാടാതിരിക്കില്ല
പല പാടശേഖരങ്ങളിലും വെള്ളം വറ്റിച്ചു പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു, കിഴക്കൻ വെള്ള ശക്തമായ ഒഴുക്ക് വേലിയേറ്റവും മൂലം പൂരിഭാഗം പാടങ്ങളിൽ മട വീണു . എ. സി. റോഡിൽ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കൂടാതെ റോഡിന്റെ അറ്റകുറ്റ പണികൾ നടക്കുന്ന സമയമായതിനാൽ മഴയും വെള്ളപ്പൊക്കവും പണിയെയും ബാധിച്ചു.
വേലിയേറ്റ സമയത്തു ഒഴുക്ക് നിലച്ചതിനാലും തണ്ണീർമുക്കം ബണ്ടു ഷട്ടർ അടച്ചതിനാലും കുട്ടനാട് അക്ഷരത്തിൽ വെള്ളത്തിനടിയിലാണ്. കുട്ടനാട് പാക്കേജിൽ വരുന്ന പണികളുടെ മെല്ലെ പോക്കും പല പാടങ്ങളിലും മടവീഴാൻ കാരണമായി.
മങ്കൊമ്പ് ശ്രീ ഭഗവതി ക്ഷേത്രം
അരാധനാലയങ്ങൾ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ ഉള്ള ചെറുകിട വ്യാപാരസ്ഥാപങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്. ജിഎസ്ടിക്ക് പുറമെ വന്ന വെള്ളപ്പൊക്കവും ചെറുകിട വ്യാപാരസ്ഥാപങ്ങളെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്
വീഡിയോ, ഫോട്ടോ കടപ്പാട് : ശ്യംകുമാർ കുട്ടനാട് കേബിൾ വിഷൻ
വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം വിവാഹത്തിനായി വീട്ടുകാരെ സമീപിച്ചപ്പോള്‍ അവരുടെ സ്വഭാവം മാറി. ഞങ്ങളാലോചിക്കുന്ന പയ്യനെ മതി കെട്ടാനെന്നായി വീട്ടുകാരും വാശി പിടിച്ചു. ഒരു മുട്ടൻ കോലാഹലങ്ങൾക്കു ശേഷം പ്രേമിച്ച പയ്യനെ തന്നെ കെട്ടി. തുടർന്ന് മധുവിധുവിന് പോയി വന്ന ശേഷം ഭര്‍ത്താവിന്റെ ആത്മാര്‍ത സുഹൃത്തുമൊത്ത് ഒളിച്ചോടി. കായംകുളം ചിങ്ങോലി സ്വദശേിയായ യുവാവിന് മുട്ടൻ പണികിട്ടി നാണക്കേട് കാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായതു. ബാല്യകാലം മുതലുള്ള സുഹൃത്തായ അയല്‍വാസി തന്നോട് ഇപ്രകാരം ഒരു ചതി ചെയ്യുമെന്ന് കരുതിയില്ലെന്ന് യുവാവും സുഹൃത്തുക്കളും പറഞ്ഞു. സ്വകാര്യ കോളേജ് അദ്ധ്യാപിക കൂടിയായ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഇപ്പോള്‍ ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഗള്‍ഫില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ചിങ്ങോലി സ്വദേശിയായ യുവാവ്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടിയെ ആദ്യമായി നേരില്‍ കാണുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. പെണ്‍കുട്ടി എംഎഡ് പാസ്സായ ശേഷം ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററിലും പിന്നീട് ഒരു കോളേജിലും കരാര്‍ അടിസ്ഥാനത്തില്‍ പഠിപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് യുവാവ് നഴ്‌സായി വിദേശത്ത് ജോലിക്ക് പോയത്. കഴിഞ്ഞ മാസം 20നായിരുന്നു ഇരുവരടേയും വിവാഹം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ആദ്യം വിവാഹത്തില്‍ ചെറിയ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന് വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. വലിയ ആര്‍ഭാടത്തോടെയാണ് ഇരുവരുടേയും വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം ഇരുവരും വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ യാത്രയും പോയിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷവും രാത്രികാലങ്ങളില്‍ സ്ഥിരമായി പെണ്‍കുട്ടിക്ക് ഫോണില്‍ മെസേജുകള്‍ സ്ഥിരമായി വരുന്നതും പെണ്‍കുട്ടി വിഷാദഭാവത്തിലിരിക്കുന്നതും യുവാവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് പലപ്പോഴും ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഒന്നാം തീയതി രാവിലെ പെണ്‍കുട്ടിയെ അവള്‍ പഠിപ്പിക്കുന്ന ട്യൂഷന്‍ സെന്ററില്‍ ആക്കിയ ശേഷം യുവാവ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് വീട്ടിലെത്തി കുളി കഴിഞ്ഞ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മെസ്സേജ് കണ്ടത്. നിങ്ങളോടൊപ്പം ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നും നിങ്ങളുടെ സുഹൃത്തായ അയല്‍വാസിക്കൊപ്പം പോകുന്നുവെന്നുമായിരുന്നു സന്ദേശം. യുവാവ് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ഇരുവരും ഹരിപ്പാട് ഉള്‍പ്പടെ പോയി നേരിട്ട് അന്വേഷിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഇരുവരും പൊലീസില്‍ പരാതി നല്‍കി. വൈകുന്നേരംവരെ ഇരുവരേയും അന്വേഷിച്ചെങ്കിലും ഇപ്പോള്‍ മൂന്ന് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. യുവാവിന്റെ സുഹൃത്തില്‍ നിന്നും ഇത്തരമൊരു ചതി ആരും പ്രതീക്ഷിച്ചിരുന്നില്ല. ചെറുപ്പം മുതല്‍ യുവാവിന്റെ സുഹൃത്തായിരുന്ന അയല്‍വാസി ഇരുവരുടേയും പ്രണയത്തിനും പിന്നീട് വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും മുന്നില്‍ നിന്ന് നടത്തിയ ആളായിരുന്നു. യുവാവ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്ത് നാട്ടിലേക്ക് പെണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ കൊടുത്ത് വിട്ടത് അയല്‍വാസിയുടെ മേല്‍ വിലാസത്തിലേക്കാണ്. പിന്നീട് ഇയാളാണ് സമ്മാനങ്ങള്‍ പെണ്‍കുട്ടിക്ക് എത്തിച്ച് കൊടുത്തിരുന്നത്. കല്ല്യാണത്തിന് ഉള്‍പ്പടെ എല്ലാ കാര്യങ്ങള്‍ക്കും ഓടി നടന്നതും ഈ യുവാവ് തന്നെയായിരുന്നു. കല്യാണത്തിന് ആഭരണവും വസ്ത്രങ്ങളുമെടുക്കുന്നതിനും മറ്റുമെല്ലാം രണ്ട് വീട്ടുകാര്‍ക്കൊപ്പവും യുവാവ് ഉണ്ടായിരുന്നു. പിന്നീട് വിവാഹ സമ്മാനമായി വരനും വധുവിനും ഇയാള്‍ ഒരോ സ്വര്‍ണ്ണമോതിരവും സമ്മാനിച്ചിരുന്നു. മണിയറയൊരുക്കാനും മറ്റുമെല്ലാം മുന്നിട്ട് നിന്നതും വിവാഹം ആഘോഷമാക്കാനും മുന്നില്‍ നിന്നയാള്‍ തന്നെയാണ് ഇങ്ങനൊരു പിണിയും കൊടുത്തത്