India

തിരുവനന്തപുരം: വെള്ളനാട് കൂവപ്പടിപാലത്തിനു സമീപം ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ ഒരു ഗ്രാമം.ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. ഞാന്‍ ചെയ്ത തെറ്റിനു ഞാന്‍ സ്വയം ശിക്ഷിക്കുന്നു, അച്ഛന്‍ എന്നോട് ക്ഷമിക്കണം. എന്റെ മരണത്തില്‍ വേറെ ആരും ഉത്തരവാദിയല്ല എന്നു അഞ്ജലി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഗള്‍ഫില്‍ ഉള്ള അച്ഛന്‍ ശശികുമാര്‍ എത്തിയ ശേഷമായിരുന്നു അഞ്ജലിയുടെ ശവശരീരം സംസ്‌കരിച്ചത്.

ഇന്നലെ രാവിലെ ഒമ്പതരയോടെ വെള്ളനാട് കൂവക്കുടി പാലത്തിനു സമീപമാണു സംഭവം നടന്നത്. ഈ സമയം അവിടെ എത്തിയ വസ്തു ഉടമ കൂട്ടിയെ ആത്മഹത്യയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ അതു നടക്കാതെ വന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ സമീപത്തു നിന്ന സ്ത്രീയെ കുട്ടിയെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷം നാട്ടുകാരെ വിവരം അറിയിക്കാന്‍ പോകുകയായിരുന്നു. ഈ തക്കം നോക്കി സ്ത്രീയെ തട്ടിമാറ്റി അഞ്ജലി ആറ്റില്‍ ചാടി.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. അഴിക്കോട് കോഓപറേറ്റീവ് നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. നാട്ടുകാര്‍ക്ക് ആര്‍ക്കും മോശമായി ഒന്നും അഞ്ജലിയെക്കുറിച്ചു പറയാനില്ല. എന്തിനാണ് അഞ്ജലി ഇത് ചെയ്തത് എന്ന് ആര്‍ക്കും മനസിലാകുന്നു പോലുമില്ല. അമ്മയും മകളും തമ്മിലും എപ്പോഴും സന്തോഷത്തോടെയാണു കഴിഞ്ഞിരുന്നത് എന്നും അയല്‍വാസികള്‍ പറയുന്നു. ക്ലാസ് തുടങ്ങിട്ട് ഒരുമാസമേ ആയിട്ടുള്ളു എങ്കിലും അഞ്ജലി അവിടെയും പ്രിയപ്പെട്ടവളായിരുന്നു. അഞ്ജലിയെ അവസാനമായി കാണാന്‍ എത്തിയ സഹപാഠികള്‍ക്ക് സുഹൃത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണിയുടെ മകനെതിരെ സരിതാ എസ് നായര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കി. നേരത്തെ ക്രൈംബാഞ്ചിനും സരിത പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടന്നിരുന്നില്ല. ഈ പരാതിയില്‍ പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങള്‍ക്കെതിരേയും ആരോപണമുണ്ട്. ബഷീറലി തങ്ങള്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ പകര്‍പ്പ്  ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

സരിതയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രൈംബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സരിത ക്രൈംബ്രാഞ്ചിന് മുമ്പില്‍ എത്തി മൊഴി നല്‍കി. രണ്ട് പരാതികളും ക്രൈംബ്രാഞ്ചിന് നല്‍കി. 2016 ജൂലൈയിലായിരുന്നു സരിതയുടെ ആദ്യ പരാതി. പിന്നീട് 23 നവംബറിന് പുതിയ ആക്ഷേപങ്ങളും ഉന്നയിച്ചു. ഇതിലാണ് എകെ ആന്റണിയുടെ മകന്റെ പേരുള്ളത്. ഈ പരാതിയാണ് ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ സരിത കൊണ്ടു രുന്നത്. 2016 നവംബറില്‍ ഇതു സംബന്ധിച്ച ആരോപണം ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. ഇത് പരിശോധിച്ച ശേഷം തുടര്‍ നടപടിയൊന്നും ക്രൈം ബ്രാഞ്ച് എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണ്ണാടകത്തില്‍ ഖനന വ്യാപാരിയായ ആന്റോ ആന്റണി എന്ന വ്യവസായി സോളാറില്‍ സഹായം ഉറപ്പു നല്‍കാമെന്ന് സരിതയ്ക്ക് ഉറപ്പ് നല്‍കി. ഇതിന് ശേഷമാണ് ആന്റണിയുടെ മകന്‍ ബന്ധപ്പെടുന്നത്. മകന്റെ ഫോണ്‍ നമ്പറും പരാതിയിലുണ്ട്. പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഡിഫന്‍സ് ഡീലുകളില്‍ പങ്കാളിയക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കമെന്നും ആന്റണിയുടെ മകന്‍ പറഞ്ഞതായി പരാതിയിലുണ്ട്. അതിന് ശേഷം സാമ്പത്തികമായും ലൈംഗികമായും ഉപയോഗിച്ചുവെന്നാണ് സരിത ആരോപിക്കുന്നത്.

പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങള്‍ക്കെതിരേയും ഗുരുതര ആക്ഷേപമാണുള്ളതെന്ന് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സോളാര്‍ ഇടപാടില്‍ സഹായിക്കാമെന്ന് പറഞ്ഞ് ബഷീറലി തങ്ങള്‍ സ്വാധീനിച്ചെന്നും അതിന് ശേഷം മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടത്തുള്ള വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം.യുഡിഎഫ് രാഷ്ട്രീയത്തെ ആകെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആരോപങ്ങളില്‍ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും തീരുമാനം.

കോണ്‍ഗ്രസിനെയും, മുസ്ലിലീഗിനെയും പ്രതികൂട്ടിലാക്കുന്ന ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍. അതൃപ്തി പുകയുന്ന കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വിഷയം കാരണമായേക്കും. പല നേതാക്കളും പാര്‍ട്ടി വിടാനുള്ള സാധ്യതയും തള്ളികളയാനാവില്ല. എല്‍ഡിഎഫിനെതിരെ പ്രധാന പ്രതിപക്ഷ സ്ഥാനം നേടാനുള്ള നീക്കത്തില്‍ ബിജെപിയ്ക്കും സോളാര്‍ കേസ് ഗുണം ചെയ്യും. ടിപി വധക്കേസ് ഒതുക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസിനൊപ്പം സിപിഎമ്മിനെയും പ്രതികൂട്ടിലാക്കുന്നതാണ് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം. ഇതും ബിജെപി വലിയ രാഷ്ട്രീയ ആയുധമാക്കും

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ, വാർത്തകളിൽ ഇടം നേടിയിരുന്ന കാര്‍ മോഷണം പോയി. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നിര്‍ത്തിയതിട്ടിരുന്ന നീല വാഗണ്‍ ആര്‍ കാറാണ് മോഷ്ടിക്കപ്പെട്ടത്. മുഖ്യമന്ത്രിയായതിന് ശേഷം ആഡംബരം ഒഴിവാക്കുന്നതിന് കെജ്‌രിവാള്‍ ഈ കാറാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ നിരവധി തവണ താരമായ കാറാണ് മോഷ്ടാക്കള്‍ കൊണ്ടു പോയത്.

അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി മോഷ്ടിക്കപ്പെട്ട കാര്‍ കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്നില്ല. ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ കോര്‍ഡിനേറ്റര്‍ വന്ദന സിംഗ് ആണ് ഈ കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. കാര്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ സിംഗ് ഐ.പി എസ്‌റ്റേറ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഉന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാര്‍ കാണാതായത്. പോലീസ് ഊർജിതമായ അന്യോഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കോഴിക്കോട്: പൂഞ്ഞാര്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവുമായ പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം കോടതി ഉത്തരവിട്ടു.
ആക്രമണത്തിനിരയായ നടിയുടെ പേര് പിസി ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്തുവെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പിസി ജോര്‍ജ് എംഎല്‍എ നടിയുടെ പേര് വെളിപ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഇത്തരം കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎല്‍എ അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
നേരെത്ത ഇതേ പരാതിയുമായി ഗിരീഷ് ബാബു പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം: സോളാര്‍കമ്മീഷന്റെ കണ്ടെത്തലുകള്‍ തനിക്ക് വൈകി ലഭിച്ച നീതിയാണെന്ന് സരിത എസ്. നായര്‍. തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനോട് നന്ദിയുണ്ടെന്നും അവര്‍ പ്രതികരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സരിതയുടെ പ്രതികരണം.

സോളാര്‍ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ മന്ത്രിസഭയിലുള്ള നിരവധി പേര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായി സരിത ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കമ്മീഷന് കത്ത് നല്‍കുകയും ചെയ്തിരുന്നു. എ. പി അനില്‍കുമാര്‍, ജോസ് കെ. മാണി, അടൂര്‍ പ്രകാശ്, പളനിമാണിക്യം, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യം, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയവരുടെ പേരുകള്‍ കത്തിലുണ്ടായിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച പോലീസ് ഇക്കാര്യങ്ങള്‍ പരിശോധിച്ചില്ലെന്ന് സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയതായി ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ടീം സോളാറിന് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നതിന് പണം മാത്രമല്ല കൈക്കൂലിയായി കൈപ്പറ്റിയതെന്നും സരിതയെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലിയുടെ ഗണത്തില്‍ പെടുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതിനാല്‍ അഴിമതി നിരോധന നിയമവും ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തി കേസെടുത്ത് ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ത​ല​ശേ​രി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കി പീ​ഡി​പ്പി​ക്കു​ന്ന വ​ന്‍ സെ​ക്‌​സ്‌ റാ​ക്ക​റ്റി​നെ കു​റി​ച്ച്‌ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്‌. എ​ട്ടാം ക്ലാ​സ്‌ വി​ദ്യാ​ര്‍​ഥി​നി​യെ ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു മ​രു​ന്ന്‌ ന​ല്‍​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ്‌ കേ​സെ​ടു​ത്ത്‌ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സെ​ക്‌​സ്‌ റാ​ക്ക​റ്റി​ലെ ക​ണ്ണി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന 21 കാ​ര​നേ​യും യു​വ​തി​യേ​യും തേ​ടി പോ​ലീ​സ്‌ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. പെ​ണ്‍​കു​ട്ടി​യെ സെ​ക്‌​സ്‌ റാ​ക്ക​റ്റി​ന് ‌ കൈ​മാ​റി​യ​ത്‌ ബ​ന്ധു​വാ​യ യു​വ​തി​യാ​ണെ​ന്നും പോ​ലീ​സി​ൽ വി​വ​രം ല​ഭി​ച്ചു. ര​ണ്ട്‌ വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന പീ​ഡ​ന വി​വ​രം വി​ദേ​ശ​ത്തു നി​ന്നും നാ​ട്ടി​ലെ​ത്തി​യ പി​താ​വി​നോ​ട്‌ പെ​ണ്‍​കു​ട്ടി പ​ങ്കു വെ​ച്ച​തോ​ടെ​യാ​ണ്‌ വ​ട​ക്കേ മ​ല​ബാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ​ന്‍ സെ​ക്‌​സ്‌ റാ​ക്ക​റ്റി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്‌. മ​ക​ളേ​യും കൂ​ട്ടി ചൈ​ല്‍​ഡ്‌ ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ അ​ടു​ത്തെ​ത്തി​യ പി​താ​വ്‌ പൊ​ട്ടി​ക്ക​ര​ഞ്ഞു കൊ​ണ്ടാ​ണ് മ​ക​ള്‍​ക്കു​ണ്ടാ​യ പീ​ഡ​നം വി​ശ​ദീ​ക​രി​ച്ച​ത്‌. പീ​ഡി​പ്പി​ച്ച യു​വാ​വി​നെ കു​റി​ച്ച്‌ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ പെ​ണ്‍​കു​ട്ടി പോ​ലീ​സ്‌ കൈ​മാ​റി​യി​ട്ടു​ണ്ട്‌. ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ സെ​ക്‌​സ്‌ റാ​ക്ക​റ്റി​ന് കൈ​മാ​റി​യ യു​വ​തി മ​റ്റ്‌ പ​ല പെ​ണ്‍​കു​ട്ടി​ക​ളേ​യും ഈ ​റാ​ക്ക​റ്റി​ന്‌ എ​ത്തി​ച്ചു കൊ​ടു​ത്തി​ട്ടു​ള്ള​താ​യാ​ണ് സൂ​ച​ന.

പി​താ​വി​ന്‍റെ സ​ഹോ​ദ​രി കൂ​ട്ടി കൊ​ണ്ടു പോ​യി പ​രി​ച​യ​മി​ല്ലാ​ത്ത ഒ​രു വീ​ട്ടി​ലാ​ക്കി​യെ​ന്നും അ​വി​ടെ വെ​ച്ച്‌ കു​ടി​ക്കാ​ന്‍ ശീ​ത​ള​പാ​നീ​യം ന​ല്‍​കി​യെ​ന്നും തു​ട​ര്‍​ന്ന്‌ ത​ന്നെ ഒ​രാ​ള്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി അ​ധി​കൃ​ത​ര്‍​ക്ക്‌ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​യു​ന്ന​ത്‌. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ്‌ സ​ഹോ​ദ​രി​യോ​ട്‌ ഇ​ത്‌ സം​ബ​ന്ധി​ച്ച്‌ ചോ​ദി​ച്ച​പ്പോ​ള്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ല. എ​ന്നാ​ല്‍ ഇ​ട​ക്ക്‌ പ​ണ​ത്തി​നു വേ​ണ്ടി താ​ന്‍ എ​ന്തും ചെ​യ്യു​മെ​ന്ന്‌ യു​വ​തി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​ത്‌. ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന്‌ ന​ല്‍​കി​യ ശേ​ഷ​മാ​ണ് പീ​ഡ​നം ന​ട​ന്നി​ട്ടു​ള്ള​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ​യും നി​ഗ​മ​നം.

പി​തൃ​സ​ഹോ​ദ​രി​യു​ടെ നി​ര്‍​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി പ​ല ത​വ​ണ അ​തേ കേ​ന്ദ്ര​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക്‌ പോ​കേ​ണ്ടി വന്നി​ട്ടു​ണ്ട്‌. പീ​ഡ​നം തു​ട​ര്‍​ക്ക​ഥ​യാ​കു​ക​യും യു​വാ​വ്‌ പെ​ണ്‍​കു​ട്ടി​യെ തേ​ടി വീ​ടി​ന് പ​രി​സ​ര​ത്ത്‌ എ​ത്തു​ക​യും ചെ​യ്‌​തി​രു​ന്നു.​ ഇ​പ്പോ​ള്‍ പ​ത്താം ക്ല​സി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി ട്യൂ​ഷ​ന്‌ പോ​യ സ​മ​യ​ത്ത്‌ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ്‌ പെ​ണ്‍​കു​ട്ടി​ക്ക്‌ ചു​റ്റും ക​റ​ങ്ങു​ക​യും പ​ണം ന​ല്‍​കി​യ​താ​ണെ​ന്നും വീ​ണ്ടും നി​ന്നെ വേ​ണ​മെ​ന്നും പെ​ണ്‍​കു​ട്ടി​യോ​ട്‌ പ​റ​ഞ്ഞ​താ​യു​ള്ള വി​വ​ര​വും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്‌.

അ​ന്ന്‌ ക​ര​ഞ്ഞ്‌ കൊ​ണ്ട്‌ പെ​ണ്‍​കു​ട്ടി വീ​ട്ടി​ലേ​ക്കോ​ടി​യ​താ​യും പറ​യ​പ്പെ​ടു​ന്നു. പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ര​യാ​യ വീ​ടും പോ​ലീ​സ്‌ തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ് സൂ​ച​ന. പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്ന് വ​നി​താ പോ​ലീ​സ്‌ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്‌.​വ​ന്‍ തു​ക ഈ​ടാ​ക്കി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ എ​ത്തി​ച്ചു ന​ല്‍​കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാണ് യു​വാ​വും യു​വ​തി​യു​മെ​ന്നാ​ണ് സൂ​ച​ന. ഇ​വ​ര്‍​ക്ക്‌ മ​യ​ക്കു മ​രു​ന്ന്‌ ശൃം​ഖ​ല​യാ​യും ബ​ന്ധ​മു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്‌. ഡി​വൈ​എ​സ്‌​പി പ്രി​ന്‍​സ്‌ അ​ബ്ര​ഹാം, സി​ഐ കെ.​ഇ പ്രേ​മ​ച​ന്ദ്ര​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ എം.​അ​നി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്‌ സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്‌.

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കേരളത്തില്‍ അതിക്രമം നടക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെ കൂടുതല്‍ ബംഗാളികള്‍ സംസ്ഥാനം വിടുന്നു. കോഴിക്കോടിനു പുറമെ കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍നിന്നു വ്യാപകമായി തൊഴിലാളികള്‍ സ്വദേശത്തേക്കു മടങ്ങുകയാണ്. ബംഗാളില്‍ വീടുകള്‍ തോറും നോട്ടിസ് വിതരണം ചെയ്യുന്നതായും തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ പലയിടത്തും ഹോട്ടലുകള്‍ പൂട്ടി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

അതിനിടെ, ബംഗാളികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അസത്യപ്രചരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിപ്പെടുത്തും വിധം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിവാദമായതോടെയാണ് ഇടപെടല്‍. വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശമായി വ്യാജ പ്രചരണം നടക്കുന്നതായാണ് കണ്ടെത്തല്‍. ഗൂഢലക്ഷ്യത്തോടെയുള്ള ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പശ്ചിമ ബംഗാള്‍ കേന്ദ്രീകരിച്ച് കേരളത്തിനെതിരെ നടക്കുന്ന വിദ്വേന്മ·ഷ പ്രചാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് സൗത്ത് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതിനിടെ ബംഗാള്‍ സ്വദേശികളുടെ നേതൃത്വത്തില്‍ കേരളം സുരക്ഷിതമാണെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. ഹോട്ടലുകളില്‍ പണിയെടുക്കുന്ന ബംഗാള്‍ സ്വദേശികള്‍ തന്നെയാണ് പ്രചാരണത്തിനും നേതൃത്വം നല്‍കുന്നത്. അക്രമണത്തിനിരയാകുന്നുവെന്ന പ്രചാരണം തെറ്റാണെന്നും ഇപ്പോഴും കേരളത്തില്‍ ജോലി ചെയ്യുന്നുവെന്നുമാണ് സന്ദേശങ്ങളില്‍ ഉള്ളത്. ഹോട്ടല്‍ ഉടമകളുടെ പിന്തുണയോടെയാണ് പ്രചാരണം നടത്തുന്നത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാണു പൊലീസ് ശ്രമിക്കുന്നത്. പശ്ചിമ ബംഗാളില്‍ ജോലി ചെയ്യുന്ന മുന്‍ കോഴിക്കോട് കലക്ടറുടെ സഹായത്തോടെ ബംഗാള്‍ സര്‍ക്കാരിനെ വിഷയത്തില്‍ ഇടപെടീക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്.

അരുണാചല്‍ പ്രദേശിലെ തവാങില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചത് വിവാദമാകുന്നു. വേണ്ട വിധത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മൃതദേഹം കാര്‍ഡ്ബോര്‍ഡില്‍ സൂക്ഷിക്കേണ്ടി വന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡിലാക്കി അയച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ റിട്ട. ലെഫ്റ്റണല്‍ ജനറല്‍ എച്ച് എസ് പനാഗാണ് പുറത്തു വിട്ടത്.

‘മാതൃരാജ്യത്തിനായി ഏഴു സൈനികര്‍ വെയിലത്തിറങ്ങി. പക്ഷെ ഇങ്ങനെയാണ് അവര്‍ തിരിച്ചു വന്നത്’ എന്ന വാചകങ്ങളോടു കൂടിയാണ് പനാഗ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പുറത്തു വിട്ടത്. സൈനികരോടു കാണിച്ച അനാദരവിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്.
വെള്ളിയാഴ്ചയായിരുന്നു ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൈലറ്റും മരിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 17,000 അടി ഉയരത്തിലാണ് അപകടം സംഭവിച്ചത്. ഇവിടേക്ക് ഹെലികോപ്റ്ററില്‍ ഏഴു ശവപ്പെട്ടികള്‍ എത്തിക്കാന്‍ സാധിക്കില്ല. അതിനാലാണ് മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ കൊണ്ടുവന്നതെന്നാണ് സേനയുടെ വിശദീകരണം.

 

വിഷയത്തോട് പ്രതികരിച്ച സേനയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ കേണല്‍ അമാന്‍ ആനന്ദ്, നടപടികളെ ആദ്യം പിന്തുണച്ചുവെങ്കിലും പിന്നീട് നടന്നത് ചട്ടലംഘനമാണെന്ന് സമ്മതിച്ചു. മരിച്ച സൈനികര്‍ക്ക് സൈനിക ബഹുമതികള്‍ നല്‍കണം എന്നും അദ്ദേഹം പറഞ്ഞു.

ഗുവാഹത്തി ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം തടിപ്പെട്ടികളിലേക്ക് മാറ്റിയിരുന്നു. എല്ലാ സൈനിക ബഹുമതികളോടും കൂടിയാണ് ഇവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചതെന്നും സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ജനങ്ങള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോയി. മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ പൊതുപരിപാടിയിലാണ് സംഭവം. കഴിഞ്ഞദിവസം സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി രാജ്‌കോട്ടില്‍ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനിടെയാണ് സംഭവം.

കഴിഞ്ഞ രണ്ടു ദിവസമായി മോദി ഗുജറാത്തിലാണുള്ളത് ഇന്നലെ മോദി പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി തന്റെ ജന്മനാട് സന്ദര്‍ശിച്ചിരുന്നു. രാജ്‌കോട്ടിലെ ചോട്ടിമലയില്‍ വരുന്ന വിമാനത്താവളത്തിന്റെ ശിലസ്ഥാപനമായിരുന്നു മോദി നിര്‍വഹിച്ചത്.


മോദിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ജനങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു. സംഭവം ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നല്‍ വാര്‍ത്ത നല്‍കി അല്‍പ്പസമയം കഴിഞ്ഞയുടന്‍ അവര്‍ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്യ്തു.
ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം സംസാരിച്ച മോദി ‘ചോട്ടിലയില്‍ വിമാനത്താവളം വരുമെന്ന് നിങ്ങള്‍ കരുതിയിരുന്നോ’ യെന്ന് ചോദിക്കുകയായിരുന്നു. ‘വോട്ടിന് വേണ്ടിയല്ല തങ്ങളുടെ പ്രവര്‍ത്തനമെന്നും വികസനത്തിന് വേണ്ടിയാണിതെന്നും’ മോദി പറയുന്നതിനിടെയായിരുന്നു ജനങ്ങള്‍ ഇറങ്ങിപ്പോയതെന്ന് ഐ.ഇ മലയാളം റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബറില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മോദിയുടെ പ്രസംഗവേദിയില്‍ നിന്ന് ജനങ്ങള്‍ ഇറങ്ങിപ്പോയതെന്നത് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാക്കിയേക്കും.

വീണ്ടും ദേശീയതലത്തില്‍ ബിജെുപി നാണം കെടുന്നു. ജനരക്ഷായാത്രയുമായി കുമ്മനം രാജശേഖരന്‍ കേരളത്തിലങ്ങോളമിങ്ങോളം നടക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ സോഷ്യല്‍ മീഡിയയിലും മലയാള മാധ്യമങ്ങളിലും ദേശീയ ചാനലുകളിലും കേരളത്തേയും ബിജെപിയെയും പറ്റിയുള്ള ചര്‍ച്ചകളാണ്. ഇതിനിടെ രണ്ട് വാക്കുകളും ബിജെപി നേതാക്കാള്‍ മലയാള ഭാഷയ്ക്ക് നല്‍കി.

ഇങ്ങനെ ട്രോളുകളുടേയും ബിജെപി നേതാക്കന്മാര്‍ ഉണ്ടാക്കിവയ്ക്കുന്ന തമാശകളുടേയും പൊടിപൂരം ഉണ്ടാകുമ്പോള്‍ ബിജെപിയുടെ സൈബര്‍ അണികളുടെ ഒരു തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഹിന്ദി ന്യൂസ് ചാനല്‍ എബിപി. നേരത്തെ കേരളത്തിലെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഇതിനെ കളിയാക്കി നശിപ്പിച്ചുവെങ്കിലും ഇത് ഇന്ത്യമൊത്തം അറിയിച്ച് ബിജെപിയെ നാറ്റിക്കാനുറച്ചിരിക്കുകയാണ് എബിപി ന്യൂസ് ചാനല്‍.

സണ്ണി ലിയോണിനെ കാണാന്‍ വലിയ ആള്‍ക്കൂട്ടമാണ് കൊച്ചിയിലെത്തിയത്. എന്നാല്‍ ജനരക്ഷാ റാലി എന്ന പേരില്‍ കുമ്മനം റാലി നടത്തുമ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ എത്തിയിരുന്നു. എന്നാല്‍ ജനപ്രാതിനിധ്യം കുറഞ്ഞിട്ടാണ് അമിത് മടങ്ങിയതെന്ന മട്ടില്‍ ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ടുകള്‍ നല്‍കി.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ബിജെപി അനുഭാവികള്‍ അവകാശപ്പെടുന്നത് സണ്ണി ലിയോണിനെ കാണാനെത്തിയവരുടെ ചിത്രത്തിലെ ആള്‍ക്കൂട്ടം അമിതിനെ കാണാനെത്തിയവരാണെന്നാണ്. ഇക്കാര്യം പൊളിച്ചടുക്കിയും പരിസഹിച്ചും അക്കാര്യം മലയാളികള്‍ മറന്നുവരുമ്പോഴാണ് എബിപി ന്യൂസ് ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പരിപാടിയുടെ വീഡിയോ താഴെ കാണാം.

Copyright © . All rights reserved