India

മാഞ്ചസ്റ്ററിൽ താമസിക്കുന്ന സിബിയുടെ ഭാര്യ സിജിയുടെ അമ്മ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഒന്നിലധികം പ്രതികൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

സമീപവാസികളായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. മോഷണത്തിന് വേണ്ടി മുൻകൂട്ടി ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്നാണ് പോലീസ് വിലയിരുത്തൽ.

ഉച്ചസമയത്ത് വീട്ടിൽ ആളുണ്ടാവില്ലെന്ന് നേരത്തെ മനസ്സിലാക്കിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.

പ്രദേശത്തെ ഇതര തൊഴിലാളികളടക്കം ചിലർ പോലീസിന്റെ നിരീക്ഷണത്തിലാണ്. മൊബൈൽ ഫോൺ ടവർ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വൈകാതെ പ്രതികളിലേക്കെത്താനാവുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ഇന്നലെ ഉച്ചയ്ക്കാണ് 72 കാരിയായ സാറാമ്മയുടെ മൃതദേഹം തലയ്ക്കടിച്ച് പൊട്ടിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത് .

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കുമിടയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 72 കാരിയായ സാറാമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മൂന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്. ഉച്ചയ്ക്ക് ഒരു മണിവരെ സാറാമ്മയെ വീടിൻറെ പരിസരത്ത് കണ്ടവരുണ്ട്. അതിനുശേഷമായിരിക്കും കൊലപാതകമെന്ന് സംശയിക്കുന്നു. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടമായിട്ടുണ്ട് മോഷണം തന്നെയാണ് കൊലപാതക കാരണമെന്നാണ് പോലീസ് നിഗമനം. വീടിനുള്ളിലും മൃതദേഹത്തിന് ചുറ്റും മഞ്ഞൾപൊടി വിതറിയിട്ടുണ്ടായിരുന്നു.

യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ മെ‍ഡിക്കൽ കോളജിലെ മറ്റു ഡോക്ടർമാക്കൊപ്പമാണ് അഭിരാമി വാടകയ്ക്കു താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ഭക്ഷണത്തിനുശേഷം മുറിയിൽ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മുറിയിൽനിന്നു സിറിഞ്ചും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

കൊല്ലം സ്വദേശിയായ ഡോ.പ്രതീഷ് രഘുവാണ് അഭിരാമിയുടെ ഭർത്താവ്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

നാല് മാസം മുമ്പ് മാത്രമാണ് സുഹൃത്ത് വിവാഹത്തിന് സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിൽ 26 വയസ്സുകാരിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബിരുദാനന്തര വിദ്യാർത്ഥിനി ഷഹാന ആത്മഹത്യ ചെയ്തത്

ഭർത്താവിന്‌ പിറന്നാൾ സമ്മാനം വാങ്ങാൻപോയ യുവതി കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴി പ്രിയ ബിനോയി (42)-ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കോട്ടയം നാഗമ്പടം മേൽപ്പാലത്തിലായിരുന്നു അപകടം.

ഭർത്താവ് ബിനോയിക്കൊപ്പം സഞ്ചരിക്കുമ്പോൾ നഗരത്തിൽനിന്ന് നാഗമ്പടം മേൽപ്പാലത്തിലേക്ക് കടക്കവേ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. ബിനോയിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ട്രാഫിക് പോലീസ് സംഘം സ്ഥലത്തെത്തിയാണ് പരിക്കേറ്റ ഇരുവരെയും വാഹനത്തിനടിയിൽനിന്ന്‌ പുറത്തെടുത്തത്.

തുടർന്ന് 108-ആംബുലൻസിൽ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രിയോടെ മരിച്ചു. ബിനോയി പൊടി ഉത്പന്നങ്ങളുടെയും സ്പൈസസിന്റെയും മൊത്തവിൽപ്പനക്കാരനാണ്.

മക്കൾ: ഗംഗ (ഫാഷൻ ഡിസൈനർ), ഗായത്രി (പത്താം ക്ളാസ് വിദ്യാർഥിനി). മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് 25 മുതൽ 29 വരെ കൊല്ലം,തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും,

ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സമീപകാലത്ത് വയനാട്ടില്‍ വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദർശിച്ചു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല പനച്ചിയില്‍ അജീഷ്, പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോള്‍, കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്, വകേരി കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജിഷ് എന്നിവരുടെ വീടുകളിലാണ് മേജർ ആർച്ച് ബിഷപ്പ് സന്ദർശനം നടത്തിയത്.

മാർ റാഫേൽ തട്ടിൽ കടന്ന് ചെന്നപ്പോൾ കുടുംബാംഗങ്ങൾ അവരുടെ വേദന പങ്കുവച്ചു. വന്യമൃഗാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും ദുഖം സീറോ മലബാർ സഭ ഏറ്റെടുക്കുന്നുവെന്ന് അദേഹം പറഞ്ഞു. പടമല പനച്ചിയിൽ അജീഷിന്റെ വീട്ടിൽ വച്ചു മേജർ ആർച്ച് ബിഷപ് മാധ്യമങ്ങളോട് സംസാരിച്ചു.

കാടിനും കാട്ട് മൃഗങ്ങൾക്കും കൊടുക്കുന്ന സംരക്ഷണത്തിനേക്കാൾ അധികമായി മനുഷ്യർക്ക് സംരക്ഷണം കൊടുക്കാൻ ബന്ധപ്പെട്ട എല്ലാ സർക്കാരുകളും ജനപ്രതിനിധികളും ഭരണാധികാരികളും തയ്യാറാകണമെന്ന് അദേഹം പറഞ്ഞു. വന്യ മൃഗങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്. പ്രകൃതിക്ക് കോട്ടം തട്ടരുതെന്ന് എല്ലാവരും വാദിക്കുന്നു. അത് തെറ്റാണെന്ന് സഭ പറയുന്നില്ല. പ്രകൃതി സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് തന്നെയാണ് സഭയും സമൂഹവും ആഗ്രഹിക്കുന്നത്. എന്നാൽ പ്രകൃതി സംരക്ഷിക്കപ്പെടുന്ന അത്ര പോലും മനുഷ്യൻ സംരക്ഷിക്കപ്പെടാൻ ഇവിടെ സംവിധാനമുണ്ടാക്കാത്തത് സങ്കടകരമാണ്.

ഈ കുടുംബങ്ങളുടെ ദുഖം താൻ വന്നു അനുശോചനം പറഞ്ഞതുകൊണ്ടോ, സർക്കാർ അനുശോചനം അറിയിച്ചതുകൊണ്ടോ തീരുന്നതല്ല. സർക്കാർ സംവിധാനങ്ങൾ സാമ്പത്തിക സഹായങ്ങൾ നൽകിയാലും അത് നഷ്ടത്തിന് പകരമാവില്ല. അത് കൊണ്ട് തന്നെ ഇത്തരം ദുരനുഭവങ്ങൾ മനുഷ്യർക്ക് ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കണം. അക്രമകാരിയായ ഒരു ആന നാട് ചുറ്റാനും മനുഷ്യരെ ആക്രമിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ല എന്നും അദേഹം പറഞ്ഞു.

അക്രമകാരികളായ ആനകളെ പിടികൂടി ആന സംരക്ഷണ കേന്ദ്രങ്ങളിലേക് മാറ്റി അവിടെ പരിപാലിക്കണം. ഇത്തരം മൃഗങ്ങൾ നാട്ടിൽ വിലസുന്നത് അനുവദിക്കരുത്, അതിന് പരിഹാരം കണ്ടെത്തണം. പണം കൊടുത്തത് കൊണ്ട് ഈ കുടുംബങ്ങളുടെ നഷ്ടം ഒരിക്കലും തീരില്ല. അവർക്ക് നഷ്ടപ്പെട്ടത് തിരിച്ചു കൊടുക്കാൻ പണത്തിന് സാധിക്കില്ല. ഒരു തുക കൊടുത്തിട്ട് കുടുംബത്തിന്റെ ദുഖം ഞങ്ങൾ പരിഹരിച്ചു എന്ന് പറഞ്ഞാൽ അത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്.

പ്രായമേറിയവർക്ക് പെൻഷൻ കൊടുക്കുന്നതിനും, കുട്ടികൾക്ക് സ്കോളർഷിപ്പോടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിയമ നിർമ്മാണങ്ങൾ ഉണ്ടാകണം. നഷ്ടപ്പെട്ട ആൾക്ക് പകരമായി ഒരു പണക്കിഴി കൊടുത്താൽ തീരുന്നതല്ല ഈയൊരു പ്രശ്നമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.

മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, രൂപത പി.ആര്‍.ഒ ഫാ.ജോസ് കൊച്ചറയ്ക്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സാലു എബ്രഹാം മേച്ചരില്‍ എന്നിവര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.

മാഞ്ചസ്റ്ററിൽ താമസിക്കുന്ന സിബിയുടെ ഭാര്യ സിജയുടെ അമ്മ കേരളത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. സാറാമ്മ എന്ന 72 വയസ്സുകാരിയായ വയോധികയാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കവർച്ചാ ശ്രമത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

കോതമംഗലം നഗരസഭയിലെ 6-ാം വാർഡായ കള്ളാടാണ് ഒരു നാടിനെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3. 45 ഓടെ ടീച്ചറായ മരുമകൾ ജോലി കഴിഞ്ഞ് എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായ വിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ നേടിയ വയനാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എൻഡിഎ സ്ഥാനാർഥിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ കളത്തിലിറക്കി മത്സരം കടുപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെ വയനാട്ടിലെ പോരാട്ടത്തിന് ചൂടേറും.

എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണൻ, കൊല്ലത്ത് നടൻ ജി.കൃഷ്ണകുമാർ, ആലത്തൂരിൽ ടി.എൻ.സരസു എന്നിവരെയും എൻഡിഎ സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻഡിഎക്കു സ്ഥാനാർഥികളായി. മൂന്നു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ പ്രചാരണം പൊടിപാറും.

ബിഡിജെഎസില്‍നിന്ന് ഏറ്റെടുത്ത വയനാട്ടിൽ ബിജെപിയുടെ സ്ഥാനാർഥി ആരാകുമെന്ന ചോദ്യം ശക്തമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെയും പ്രതിപക്ഷ നിരയിലെയും പ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധിയും ആനി രാജയും മാറ്റുരയ്ക്കുന്നുവെന്ന സവിശേഷതയാണ് വയനാടിനുള്ളത്. ഇതിലേക്ക് ദേശീയനിരയിലെ ആരെങ്കിലും ബിജെപി സ്ഥാനാർഥിയായി എത്തുമോയെന്നായിരുന്നു പ്രധാന ആകാംക്ഷ.

എ.പി.അബ്ദുല്ലക്കുട്ടി, സന്ദീപ് വാരിയര്‍, സി.കെ.ജാനു തുടങ്ങിയ പേരുകളും നേതൃത്വം പരിഗണിച്ചു. ഒടുവിലാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ പേരിലേക്ക് എത്തിച്ചേർന്നത്. വയനാട്ടിൽ സുരേന്ദ്രന്റെ സാന്നിധ്യം, തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണു പാർട്ടി കാണുന്നതെന്ന പ്രതീതി കേരളത്തിലും പുറത്തും സൃഷ്ടിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. നാലു മണ്ഡലങ്ങളിലും സ്ഥാനാർഥികളെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും ബിജെപി നേരത്തേതന്നെ പ്രചാരണം തുടങ്ങിയിരുന്നു.

ലോക്‌സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്‍പതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടി. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ മത്സരിച്ച സുരേന്ദ്രൻ മഞ്ചേശ്വരത്ത് 67,000 ത്തോളം വോട്ട് പിടിച്ചിരുന്നു.

കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ കെ.എസ്.രാധാകൃഷ്ണൻ 2019ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. നടൻ കൂടിയായ കൊല്ലത്തെ സ്ഥാനാർഥി കൃഷ്ണകുമാര്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. ഗവ.വിക്ടോറിയ കോളജിലെ മുൻ പ്രിൻസിപ്പലാണ് ആലത്തൂരിലെ സ്ഥാനാർഥി ടി.എൻ.സരസു.

മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലി പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരുക്ക് പറ്റിയവരിൽ ഒരു മലയാളി കൂടി. തിരുവനന്തപുരം പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് റഷ്യയിൽ കുടുങ്ങിയത്. സെക്യൂരിറ്റി ജോലിക്ക് വേണ്ടിയാണ് ഡേവിഡ് റഷ്യയിലേക്ക് പോയത്.

യുദ്ധത്തിനിടയിൽ കാലിന് സാരമായി പരിക്കേറ്റ ഡേവിഡ് അവിടെ നിന്നും രക്ഷപ്പെട്ട് ഒരു പള്ളിയിലാണ് നിലവിൽ ഉള്ളതെന്നും കുടുംബം പറയുന്നു. മൂന്ന് ലക്ഷത്തി നാൽപത്തിയാറായിരം രൂപയാണ് ഡേവിഡ് ഏജന്റിന് നൽകിയതെന്നാണ് ഡേവിഡിന്റെ സഹോദരൻ കിരൺ മുത്തപ്പൻ പറഞ്ഞു .

തൃശ്ശൂർ: കേരളത്തിലെ ആദ്യകാല ചെസ്സ് പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്ന തൃശ്ശൂരിലെ ശങ്കരയ്യ റോഡിൽ ഏപ്രിൽ 28നു നടക്കുന്ന ഏകദിന സംസ്ഥാനതല സമ്മർ ചെസ്സ് ടൂർണമെന്റിനോടനുബന്ധിച്ചു തയ്യാറാക്കിയ ജേണൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രകാശനം ചെയ്തു. ശങ്കരയ്യ റോഡിലെ ആദ്യകാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്റെ സ്പോർട്സ് വിംഗാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

ചെറുപ്പത്തിൽ താനുമൊരു ചെസ്സ് കളിക്കാരനായിരുന്നുവെന്നും സംഗീതത്തിന്റെ വഴിയിലേക്കു തിരഞ്ഞപ്പോഴാണു ചെസ്സിനെ കൈവിടേണ്ടി വന്നതെന്നും ഔസേപ്പച്ചൻ പറഞ്ഞു. പ്രാദേശികമായ ഇത്തരം ടൂർണമെന്റുകളാണു ചെസ്സിനെ ജനകീയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ടൂർണമെന്റ് നടത്തിപ്പിനുവേണ്ടി ഇത്തരമൊരു പുസ്തക സംരംഭം ആദ്യത്തെ സംഭവമാണെന്ന്, എസ്.എസ്.സി.ടി. ജേണൽ ഏറ്റുവാങ്ങികൊണ്ട് ചെസ്സ് അസോസിയേഷൻ കേരളയുടെ ജില്ലാ പ്രസിഡന്റ് വി. ശശീധരൻ പറഞ്ഞു.

ഔസേപ്പച്ചന്റെ വസതിയിൽവെച്ചു നടന്ന ചടങ്ങിൽ, ജേണലിന്റെ എഡിറ്ററും ട്രസ്റ്റ് ചെയർമാനുമായ സതീഷ് കളത്തിൽ, കേരളകൗമുദി ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ, ടൂർണമെന്റ് രക്ഷാധികാര സമിതി അംഗം കെ. എം. രവീന്ദ്രൻ, ചീഫ് കോർഡിനേറ്റർ ഗോകുലൻ കളപ്പുരയ്ക്കൽ, കോർഡിനേറ്റർ സാജു പുലിക്കോട്ടിൽ, സംഘാടക സമിതി ചെയർമാൻ വിനോദ് കണ്ടംകുളത്തിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ കെ. ബി. സുനിൽകുമാർ, ആർബിറ്റർ പ്രസാദ് സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.

ഫിഡെ റേറ്റിങ് ബിലോ 1650, അൺറേറ്റഡ്, അണ്ടർ 15 കാറ്റഗറികളിലാണ് ടൂർണമെന്റ്. വുമൺ, വെട്രൻ, ബെസ്റ്റ് ചിൽഡ്രെൻസ് കോച്ച്, ബെസ്റ്റ് തൃശ്ശൂർ എന്നീ വിഭാഗങ്ങളിൽ എക്സലൻസ് അവാർഡുകളുമുണ്ട്. റേറ്റഡ് കാറ്റഗറിയിൽ, ഒന്നര ഗ്രാമിന്റെ ഗോൾഡ് കോയിനും കളപ്പുരയ്ക്കൽ വാസു മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയുമാണ് ചമ്പ്യൻഷിപ്പ് അവാർഡ്. റേറ്റഡിലെ സെക്കന്റ് ചമ്പ്യൻഷിപ്പിനും അൺറേറ്റഡ്, അണ്ടർ 15 കാറ്റഗറികളിലെ ചമ്പ്യൻഷിപ്പുകൾക്കുമായി ഓരോ ഗ്രാമിന്റെ ഗോൾഡ് കോയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 79 അവാർഡുകളിലായി മൊത്തം ഒരു ലക്ഷത്തി പതിനൊന്നായിരത്തിൽപരം രൂപയുടെ അവാർഡുകളാണുള്ളത്. അണ്ടർ 15 കാറ്റഗറിയിൽ അഡ്മിഷൻ ഫീ 600 രൂപയും മറ്റുള്ളവർക്ക് 700 രൂപയുമാണ്.

ഇന്റർനാഷണൽ ആർബിറ്റർ പീറ്റർ ജോസഫ് എം ചീഫ് ആർബിറ്ററായ ടൂർണമെന്റ്, മുൻ ഇന്ത്യൻ ഫുട്ബോൾതാരം ഡോ. ഐ.എം. വിജയൻ ഉദ്‌ഘാടനം ചെയ്യും. അന്താരാഷ്ട്ര കറസ്പോണ്ടൻസ് ചെസ്സ് മാസ്റ്റർ പ്രൊഫ. എൻ.ആർ. അനിൽകുമാർ സമ്മാനദാനം നിർവ്വഹിക്കും. ആദ്യകാല ചെസ്സ് കളിക്കാരായിരുന്ന ശങ്കരയ്യ റോഡിലെ എം.എൻ. ശങ്കരനാരായണൻ, സി.കെ. ശ്രീകുമാർ എന്നിവരെ ആദരിക്കും. അച്യുതമേനോൻ റോഡിൽ, കേരളവർമ്മ കോളേജ് ബസ് സ്റ്റോപ്പിന് എതിർവശത്തുള്ള ജ്യോതി കോംപ്ലക്സിലാണു ടൂർണമെന്റ് നടത്തുന്നത്. മൊബ: 7012490551, 9847946914

വാസുവിനെകുറിച്ച്, പ്രൊഫ. എൻ.ആർ. അനിൽകുമാർ തയ്യാറാക്കിയ ലേഖനം, ഏഷ്യൻ ബോഡി ബിൽഡർ താരം ഏ.പി. ജോഷിയുമായുള്ള അഭിമുഖം, ഭാസി പാങ്ങിൽ, വർഗീസ് തോമസ് ചിറ്റിലപ്പിള്ളി എന്നിവരുടെ ലേഖനങ്ങൾ, സുരേഷ് നാരായണൻ, സതീഷ് കളത്തിൽ എന്നിവരുടെ കവിതകൾ, അഭിതാ സുഭാഷിന്റെ മിനിക്കഥ എന്നിവയും ജേർണലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇങ്ങനൊരു പുസ്തകം ഇറക്കുക വഴി, നടക്കാൻ പോകുന്ന ടൂർണമെന്റിന്റെ വിവരങ്ങൾ വിശദമായി പ്രതിപാദിക്കാനും സ്പോൺസർമാരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാനും അതുവഴി ടൂർണമെന്റിനു സാമ്പത്തിക ഭദ്രതയുണ്ടാക്കാനും സാധിക്കുമെന്ന് ജേർണലിന്റെ എഡിറ്റർ സതീഷ് കളത്തിൽ പറഞ്ഞു.

ബി. അശോക് കുമാർ ഡെപ്യൂട്ടി എഡിറ്ററും അഡ്വ. പി.കെ. സജീവ് മാനേജിങ്ങ് എഡിറ്ററുമായ ജേണലിന്റെ ഡിസൈൻ നവിൻകൃഷ്ണയും ലേ ഔട്ട് അഖിൽകൃഷ്ണയുമാണു ചെയ്തിരിക്കുന്നത്.

 

കെ​​​​സി​​​​ബി​​​​സി പ്രോ-​​​​ലൈ​​​​ഫ് സ​​​​മി​​​​തി​​​യു​​​ടെ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വിതരണം ചെയ്തു. വി​​​​ശു​​​​ദ്ധ ജോ​​​​ണ്‍ പോ​​​​ള്‍ ര​​​​ണ്ടാ​​​​മ​​​​ന്‍ മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള പ്രോ-​​​​ലൈ​​​​ഫ് മാ​​​​ധ്യ​​​​മ പു​​​​ര​​​​സ്‌​​​​കാ​​​​രം ദീ​​​​പി​​​​ക കോ​​​​ട്ട​​​​യം ന്യൂ​​​​സ് എ​​​​ഡി​​​​റ്റ​​​​ര്‍ ജോ​​​​ണ്‍​സ​​​​ണ്‍ വേ​​​​ങ്ങ​​​​ത്ത​​​​ട​​​​ത്തി​​​നും സി​​​​സ്റ്റ​​​​ര്‍ ഡോ. ​​​​മേ​​​​രി മാ​​​​ര്‍​സ​​​​ല​​​​സി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ആ​​​​തു​​​​ര​​​​സേ​​​​വ​​​​ന അ​​​​വാ​​​​ര്‍​ഡ് എ​​​​ഫ്സി​​​​സി സ​​​​ന്യാ​​​​സി​​​​നീസ​​​ഭാം​​​ഗം സി​​​​സ്റ്റ​​​​ര്‍ മേ​​​​രി ജോ​​​​ര്‍​ജി​​​നും ജേ​​​​ക്ക​​​​ബ് മാ​​​​ത്യു പ​​​​ള്ളി​​​​വാ​​​​തു​​​​ക്ക​​​​ലി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ആ​​​​തു​​​​ര​​​​ശു​​​​ശ്രൂ​​​​ഷാ അ​​​​വാ​​​​ര്‍​ഡ് ബ്ര​​​​ദ​​​​ര്‍ ടോ​​​​മി ദി​​​​വ്യ​​​​ര​​​​ക്ഷാ​​​​ല​​​​യ​​​​ത്തി​​​​നും സ​​​​മ്മാ​​​​നി​​​​ച്ചു.

തൊ​​​​ടു​​​​പു​​​​ഴ മൈ​​​​ല​​​​ക്കൊ​​​​മ്പ് ദി​​​​വ്യ​​​​ര​​​​ക്ഷാ​​​​ല​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന കെ​​​​സി​​​​ബി​​​​സി പ്രോ-​​​​ലൈ​​​​ഫ് സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്ന് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​​പോ​​​​ള്‍ ആ​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി അ​​​​റി​​​​യി​​​​ച്ചു.

പ്രോ​-​​​ലൈ​​​​ഫ് രം​​​​ഗ​​​​ത്ത് മി​​​​ക​​​​ച്ച പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ കാ​​​​ഴ്ച​​​​വ​​​​ച്ച കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും വ്യ​​​​ക്തി​​​​ക​​​​ളെ​​​​യും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും ച​​​​ട​​​​ങ്ങി​​​​ല്‍ ആ​​​​ദ​​​​രിച്ചു. അ​​​​ര്‍​ഹ​​​​രാ​​​​യ വ​​​​ലി​​​​യ കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്ക് ഹോ​​​​ളി ഫാ​​​​മി​​​​ലി എ​​​​ന്‍​ഡോ​​​​വ്‌​​​​മെ​​​​ന്‍റ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ കെ​​​​സി​​​​ബി​​​​സി ഫാ​​​​മി​​​​ലി ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​​പോ​​​​ള്‍ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കോ​​​​ത​​​​മം​​​​ഗ​​​​ലം ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെയ്തു.

അ​​​തി​​​ര​​​മ്പു​​​ഴ കോ​​​ട്ട​​​യ്ക്കു​​​പു​​​റം പ​​​രേ​​​ത​​​രാ​​​യ തോ​​​മ​​​സ് ജോ​​​സ​​​ഫി​​​ന്‍റെ​​​യും കു​​​ട്ടി​​​യ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് പ്രോ-​​​​ലൈ​​​​ഫ് മാ​​​​ധ്യ​​​​മ പു​​​​ര​​​​സ്‌​​​​കാ​​​​രം നേ​​ടി​​യ ജോ​​ൺ​​സ​​ൺ വേ​​ങ്ങ​​ത്ത​​ടം.

ഭാ​​​ര്യ: ഷൈ​​​ബി ഏ​​​ബ്രാ​​​ഹം (അ​​ധ്യാ​​പി​​ക, സെ​​​ന്‍റ് തോ​​​മ​​​സ് ഹൈ​​​സ്‌​​​കൂ​​​ള്‍ തു​​​ട​​​ങ്ങ​​​നാ​​​ട്). മ​​​ക്ക​​​ള്‍: ജോ​​​ര്‍ഡി ജോ​​​ണ്‍സ് (മൂ​​​ല​​​മ​​​റ്റം സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി), ആ​​​ന്‍ മ​​​രി​​​യ ജോ​​​ണ്‍സ്, ലി​​​സ് മ​​​രി​​​യ ജോ​​​ണ്‍സ് (ഇ​​​രു​​​വ​​​രും തു​​​ട​​​ങ്ങ​​​നാ​​​ട് സെ​​​ന്‍റ് തോ​​​മ​​​സ് ഹൈ​​​സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍).

RECENT POSTS
Copyright © . All rights reserved