മുതിർന്ന രാഷ്ട്രീയ നേതാവ് പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു ജിത്തു തോമസ്.
എഞ്ചിനീയറായിരുന്നു. മുൻ കേന്ദ്ര സഹമന്ത്രിയായിരുന്ന പിസി തോമസ് നിലവിൽ കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനാണ്. പിസി തോമസിന്റേയും മേരിക്കുട്ടി തോമസിന്റേയും മൂന്ന് മക്കളിൽ ഒരാളാണ് അന്തരിച്ച ജിത്തു തോമസ്.
മലയാള സിനിമാനടി ഗീത എസ് നായര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. മിനി സ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായിരുന്നു ഗീത.
‘പകല്‍പ്പൂരം’ എന്ന ചിത്രത്തിലെ ഗീതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് ഗീത.
ആളൂരിൽ അച്ഛനേയും രണ്ടര വയസുള്ള മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആളൂർ സ്വദേശി ബിനോയ്, മകൻ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനോയിയെ തൂങ്ങി മരിച്ച നിലയിലും മകനെ ബക്കറ്റിനുള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഭാര്യ ഉറക്കമെഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രവാസിയായിരുന്ന ബിനോയ് നാട്ടിലേക്ക് മടങ്ങി വന്നതിന് ശേഷം ലോട്ടറി വില്പന നടത്തി വരികയായിരുന്നു. ബിനോയിക്ക് സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉള്ളതായാണ് വിവരം. രണ്ടര വയസുകാരനായ മകന് സംസാരശേഷി കുറവാണെന്ന് ദിവസങ്ങൾക്ക് മുൻപ് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇത് ബിനോയിയെ മാനസികമായി തളർത്തിയിരുന്നു.
മകനെ കൊലപ്പെടുത്തി ബിനോയ് ജീവനൊടുക്കിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിനോയിക്ക് ഒൻപത് വയസ് പ്രായമുള്ള മറ്റൊരു മകൻ കൂടിയുണ്ട്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലാണ് സംഭവം. മാട്ടുമന്ത മുരുകണി രമേശിന്റെ മകന്‍ വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന്‍ അജയ് കൃഷ്ണന്‍(18) എന്നിവരാണ് മരിച്ചത്.
യുവാക്കള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. മാട്ടുമന്ത മുക്കൈപ്പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
രാവിലെ 11 മണിയോടെയായിരുന്നു വീടിനടുത്തുള്ള പുഴയോരത്ത് ഇക്കോ വില്ലേജിന് പിന്‍വശത്തുള്ള കടവില്‍ യുവാക്കള്‍ എത്തിയത്. കുളിക്കാനിറങ്ങിയപ്പോള്‍ പുഴയിലെ കുഴിയുള്ള ഭാഗത്ത് ചെളിയില്‍ പുതഞ്ഞ് പോകുകയായിരുന്നു.
യുവാക്കളെ ഏറെ നേരമായിട്ടും കാണാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു യുവാവിനെ സഹയാത്രികന്‍ തള്ളിയിട്ട് കൊലപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് നടുക്കുന്ന സംഭവം. അക്രമി യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ നാല്‍പ്പത്തിയെട്ടുകാരനായ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ്സു തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി പത്തരയോടെ മംഗളൂരു തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ ആണ് സംഭവം. അക്രമി യുവാവിനെ ആക്രമിക്കുന്നതിന്റേയും പുറത്തേക്കു തള്ളിയിടുന്നതിന്റെയും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കൊയിലാണ്ടി ആനക്കുളം റെയില്‍വേ ഗേറ്റിനു സമീപമാണു യുവാവ് വീണത്. മറ്റു യാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന്, ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ അക്രമിയെ പൊലീസ് പിടികൂടി.
അമ്മയെ ജീവനോടെ കുഴിച്ചു മൂടി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. രണ്ടാം അഡീഷണൽ കോടതി ജഡ്ജ് റോയി വർഗീസാണ് ശിക്ഷ വിധിച്ചത്. കൊല്ലം പട്ടത്താനം നീതി നഗർ പ്ലാമൂട്ടിൽ സാവിത്രിയമ്മയെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനിൽകുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടുപ്രതിയും സുനിൽകുമാറിൻ്റെ സുഹൃത്തുമായ കുട്ടന് 3 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു.
20l9 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട സാവിത്രിയമ്മയെ കാണാതായതിനെ തുടർന്ന് മകൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് മകൻ സുനിൽ കുമാറാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ട ശേഷമാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഒന്നാം പ്രതിയായ സുനിൽ കുമാർ മറ്റൊരു കൊലപാതക കേസിൽ പ്രതിയാണ്. അതിനാൽ ഇയാളെ നിരീക്ഷിച്ചായിരുന്നു അന്വേഷണം നടത്തിയത്. അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ സുഹൃത്തായ കുട്ടൻ മുങ്ങിയതും പോലീസിന്റെ സംശയം കൂടുതൽ ബലപ്പെടുത്തി. തുടർന്ന് ഒക്ടോബർ 10 ന് സുനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് മകൻ അമ്മയെ കൊലപ്പൊടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ സുനിൽ സമ്മതിച്ചു. തുടർന്ന് ഒക്ടോബർ പതിമൂന്നിന് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കേസിൽ തെളിവ് നശിപ്പിക്കലിന് സുഹൃത്തിനെ സഹായിച്ചതിനാണ് രണ്ടാം പ്രതി കുട്ടനെ അറസ്റ്റ് ചെയ്തത്. എന്നാൽ വൃദ്ധയെ ജീവനോടെയാണ് കുഴിച്ചിട്ടതെന്ന വിവരം പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെയും ഫോറിൻസിക് പരിശോധന വഴിയും പുറത്ത് വന്നതോടെ കുട്ടനെയും കൊലപാതക കേസിൽ പ്രതിചേർക്കുകയായിരുന്നു. ശ്വാസ കോശത്തിലും അന്നനാളത്തതിലും കണ്ടെത്തിയ മണ്ണിന്റെ സൂക്ഷമാംശമാണ് സാവിത്രി മണ്ണനിടയിൽ വച്ച് അവസാന ശ്വാസം എടുത്തതിന് തെളിവായത്.
കവിളത്ത് ഏറ്റ മാരകായ അടിയുടെ ആഘാതത്തിൽ മസ്‌തിഷ്‌കത്തിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. വാരിയെല്ലിന് ക്ഷതമേറ്റത് നിലത്തിട്ട് തൊഴിച്ചതിന് തെളിവായി. കൂടാതെ ശ്വാസം മുട്ടിക്കുകയും ചെയ്‌തിരുന്നു. നാഡിസപ്‌ന്ദനം നിലച്ചെന്ന് ഏകദേശം ഉറപ്പുവരുത്തിയതിന് ശേഷമാണ് മകൻ സുനിൽകുമാർ മൃതദേഹം കുഴിയിലിട്ട് മൂടിയത്.
കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച് അമൃത സുരേഷ്. പാപ്പു എന്ന് വിളിക്കുന്ന മകൾ അവന്തികയോടൊപ്പമാണ് അമൃത ആശുപത്രിയിലെത്തിയത്. നേരത്തെ, നിർമ്മാതാവ് എൻ.എം ബാദുഷ, നടൻ ഉണ്ണി മുകുന്ദൻ എന്നിവർ ആശുപത്രിയിലെത്തിയപ്പോൾ തനിയ്ക്ക് മകളെ കാണണം എന്ന ആഗ്രഹം ബാല അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പാപ്പുവിനെ ആശുപത്രിയിൽ എത്തിച്ചത്.
ബാലയെ കണ്ട ശേഷം മടങ്ങവെ മാധ്യമങ്ങൾ അമൃതയുടെ സഹോദരി അഭിരാമിയോട് കാര്യങ്ങൾ തിരക്കിയിരുന്നു. ബാല ചേട്ടൻ ഓക്കെ ആണെന്നും ചേച്ചി ഒക്കെ മുകളിലുണ്ടെന്നുമായിരുന്നു അഭിരാമിയുടെ മറുപടി. ബാലയെ കണ്ട വിവരം അഭിരാമി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും ഈ സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭിരാമി പറഞ്ഞു. ബാലയുടെ സഹോദരൻ ശിവയും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
നേരത്തെ, ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി ബാലയുമായി സംസാരിച്ചിരുന്നു. ഐസിയുവില്‍ കയറിയാണ് ഉണ്ണി മുകുന്ദന്‍ ബാലയുമായി സംസാരിച്ചത്. പിന്നീട് ഡോക്ടറുടെ അടുത്തെത്തി ബാലയുടെ ആരോഗ്യ വിവരങ്ങള്‍ അദ്ദേഹം ചോദിച്ച് അറിയുകയും ചെയ്തു. നിര്‍മ്മാതാവ് എന്‍.എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹന്‍, വിപിന്‍ എന്നിവര്‍ ഉണ്ണി മുകുന്ദനോടൊപ്പം ഉണ്ടായിരുന്നു.
ബാലയ്ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 24-48 മണിക്കൂറുകള്‍ വരെ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ബാദുഷ അറിയിച്ചിട്ടുണ്ട്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാല ചികിത്സ തേടിയത് എന്നാണ് വിവരം. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ആശുപത്രിയില്‍ ചികിത്സ തേടിയതായും സൂചനയുണ്ട്.
ചലച്ചിത്രതാരം ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കരൾ രോഗത്തെ തുടർന്ന് ഒരാഴ്ച മുൻപ് ബാല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനായി ബാല ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലയുടെ ബോധം നഷ്ടപ്പെട്ടതായും. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
തേനിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കോട്ടയം തിരുവാതുക്കൾ സ്വദേശികളായ ഗോകുൽ (23), അക്ഷയ് അജേഷ് (23) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോട്ടയം വടവാതൂർ സ്വദേശി അനന്തു വി രാജേഷിനെ പരിക്കേറ്റ നിലയിൽ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
തമിഴ്‌നാട്ടിലെ കോളേജിൽ പഠിക്കുന്ന അനന്തുവിന്റെ സഹോദരിയെ കൊട്ടികൊണ്ടുവരുന്നതിനായാണ് യുവാക്കൾ തമിഴ്‌നാട്ടിലേക്ക് പോയത്. അനന്തുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ കാറുമായാണ് യുവാക്കൾ പോയത്. തേനിയിലെത്തിയപ്പോൾ കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ച് കാറിന്റെ നിയന്ത്രണം നഷ്ട്ടമാകുകയും എതിരെ വന്ന ലോറിയിൽ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോകുലിന്റെയും,അക്ഷയിയുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സദാചാര ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബസ് ഡ്രൈവർ മരിച്ചു. തൃശൂർ ചേർപ്പ് സ്വദേശി സഹർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് അർദ്ധരാത്രിയാണ് സഹറിന് മർദ്ദനമേറ്റത്. പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും വിളിച്ചിറക്കി ആറംഗ സംഘം മർദിക്കുകയായിരുന്നു. സഹറിനെ മർദിച്ച ആറുപേരും ഒളിവിലാണ്.
തൃപ്രയാർ-തൃശൂർ റൂട്ടിൽ ഓടുന്ന സ്വകര്യ ബസിലെ ജീവനക്കാരനാണ് സഹർ. പ്രവാസിയുടെ ഭാര്യയായ യുവതിയായ പെൺസുഹൃത്തിനെ കാണാൻ കഴിഞ്ഞ മാസം പതിനെട്ടാം തീയതി അർദ്ധരാത്രി യുവതിയുടെ വീട്ടിലെത്തിയ സഹറിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. പ്രവാസിയുടെ ഭാര്യയായ യുവതി സഹറിനെ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു.
യുവതിയുടെ വീട്ടിൽ രാത്രി എന്തിന് വന്നു എന്ന് ചോദ്യം ചെയ്താണ് സദാചാര ഗുണ്ടകൾ യുവാവിനെ ആക്രമിച്ചത്. കടുത്ത മർദ്ദനമേറ്റതിനെ തുടർന്ന് യുവാവിന്റെ വാരിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും വൃക്കകൾ തകരാറിലാകുകയും ചെയ്തു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.