India

ബോ​ർ​ഡ​ർ – ഗ​വാ​സ്ക​ർ ട്രോ​ഫി​യി​ലെ അ​വ​സാ​ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ന്‍റെ ടോ​സി​ട​ൽ ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​മെ​ന്ന് സൂ​ച​ന. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീം ​നാ​യ​ക​ന്മാ​ർ​ ന​ട​ത്തേ​ണ്ട കോ​യി​ൻ ടോ​സ് മോ​ദി നി​ർ​വ​ഹി​ക്കു​മെ​ന്നാ​ണ് ക്രി​ക്ക​റ്റ് നി​രീ​ക്ഷ​ക​ർ അ​റി​യി​ക്കു​ന്ന​ത്.  ക്രി​ക്ക​റ്റി​ലെ പ​തി​വ് ച​ട്ട​ങ്ങ​ള​നു​സ​രി​ച്ച് ടോ​സ് വേ​ദി​യി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​റി​ല്ലെ​ങ്കി​ലും മൊ​ട്ടേ​ര ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ഈ ​പ​തി​വ് മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്.

മോ​ദി കോ​യി​ൻ ഫ്ലി​പ്പ് ചെ​യ്താ​ൽ അ​തി​ഥി ടീ​മി​ന്‍റെ നാ​യ​ക​നാ​യ സ്റ്റീ​വ് സ്മി​ത്ത് ആ​യി​രി​ക്കും “ടോ​സ് കോ​ൾ’ ചെ​യ്യു​ക. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ എ​ത്താ​നാ​യി പി​ച്ചി​ന്‍റെ ആ​നു​കൂ​ല്യം മു​ത​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​ക്ക് ടോ​സ് നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

നാ​ളെ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സ് പ​ങ്കെ​ടു​ക്കു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഇ​ന്ത്യ​യി​ലെ 50-ാം ടെ​സ്റ്റ് മ​ത്സ​ര​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി വിദ്യാർത്ഥിനി മരിച്ചു. കല്ലമ്പലം കെടിസിടി കോളേജിലെ പിജി വിദ്യാർത്ഥിനി ശ്രേഷ്ഠ എം വിജയ് (24) ആണ് മരിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

ബുധനാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ കാർ പാഞ്ഞ് കയറുകയായിരുന്നു.

മദ്യലഹരിയിൽ മകൻ അമ്മയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശിനി രമ (55) ആണ് മരിച്ചത്. മകൻ നിധിൻ (30) നെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യ ലഹരിയിൽ എത്തുന്ന നിധിൻ നിരന്തരമായി അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു.

മദ്യപിച്ചെത്തിയ നിധിൻ അമ്മയുമായി വഴക്കിടുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വീണ്ടും മദ്യപിക്കാനായി രമയോട് പണം ആവശ്യപ്പെട്ടെങ്കിലും രമ പണം നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ നിധിൻ രമയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മകൻ മദ്യപിച്ച് എത്തി നിരന്തരം ഉപദ്രവിക്കുന്നതിനാൽ പലപ്പോഴും രമ അയൽ വീടുകളിലാണ് കിടന്നിരുന്നതെന്ന് അയൽവാസികൾ പറയുന്നു. നിധിന് പുറമെ നിധിന്റെ പിതാവും രമയെ ഉപദ്രവിച്ചിരുന്നതായി അയൽവാസികൾ പറയുന്നു.

കുണ്ടംകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ സ്‌കൂളിന് സപീമം മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് ട് വിദ്യാർത്ഥിയും വിനോദ്-ശാലിനി ദമ്പതികളുടെ മകനുമായ അഭിനവ് (17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ സ്‌കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പോയ അഭിനവ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെ അഭിനവിനെ സ്‌കൂളിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബേഡകം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥിയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിനവിന് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

രേവദ് ബാബു എന്നയാൾക്ക് കലാഭവൻ മണി വാങ്ങിക്കൊടുത്ത ഓട്ടോറിക്ഷ, മണിയുടെ വീട്ടുകാർ തിരിച്ചു വാങ്ങി എന്ന വാർത്ത തെറ്റെന്ന് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. മണി ചെയ്ത സഹായങ്ങൾ തിരികെ വാങ്ങാൻ മാത്രം ഹൃദയമില്ലാത്തവരല്ല തങ്ങളെന്ന് രാമകൃഷ്ണൻ പറയുന്നു. മണിയുടെ വീട്ടുകാർ അല്ല ഓട്ടോറിക്ഷ തിരികെ വാങ്ങിയതെന്ന രേവദ് ബാബുവിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചത്. തെറ്റായ വാർത്ത പരത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രാമകൃഷ്ണൻ പറയുന്നു.

‘‘സത്യാവസ്ഥ ജനങ്ങൾ അറിയാൻ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്യേണ്ടി വന്നത്. മണി ചേട്ടൻ വാങ്ങി കൊടുത്ത ഓട്ടോറിക്ഷ ഞങ്ങൾ വീട്ടുകാർ തിരികെ വാങ്ങി എന്ന നവമാധ്യമ വാർത്ത ഏറെ വേദയുണ്ടാക്കി. മണി ചേട്ടന്റെ വിയോഗശേഷം നിരവധി കുപ്രചരണങ്ങൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു.ചേട്ടൻ ചെയ്ത സഹായം തിരികെ ചോദിക്കാൻ ഞങ്ങൾ വീട്ടുകാർ ഹൃദയമില്ലാത്തവരല്ല.

ഈ വാർത്തയുടെ സത്യാവസ്ഥ ഇതാണ്. എന്തായാലും തെറ്റായ വാർത്ത പരത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും’’. ആർ എൽ വി രാമകൃഷ്ണൻ പറയുന്നു.

മുതിർന്ന രാഷ്ട്രീയ നേതാവ് പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു ജിത്തു തോമസ്.

എഞ്ചിനീയറായിരുന്നു. മുൻ കേന്ദ്ര സഹമന്ത്രിയായിരുന്ന പിസി തോമസ് നിലവിൽ കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനാണ്. പിസി തോമസിന്റേയും മേരിക്കുട്ടി തോമസിന്റേയും മൂന്ന് മക്കളിൽ ഒരാളാണ് അന്തരിച്ച ജിത്തു തോമസ്.

മലയാള സിനിമാനടി ഗീത എസ് നായര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. മിനി സ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായിരുന്നു ഗീത.

‘പകല്‍പ്പൂരം’ എന്ന ചിത്രത്തിലെ ഗീതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് ഗീത.

ആളൂരിൽ അച്ഛനേയും രണ്ടര വയസുള്ള മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആളൂർ സ്വദേശി ബിനോയ്, മകൻ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനോയിയെ തൂങ്ങി മരിച്ച നിലയിലും മകനെ ബക്കറ്റിനുള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഭാര്യ ഉറക്കമെഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രവാസിയായിരുന്ന ബിനോയ് നാട്ടിലേക്ക് മടങ്ങി വന്നതിന് ശേഷം ലോട്ടറി വില്പന നടത്തി വരികയായിരുന്നു. ബിനോയിക്ക് സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉള്ളതായാണ് വിവരം. രണ്ടര വയസുകാരനായ മകന് സംസാരശേഷി കുറവാണെന്ന് ദിവസങ്ങൾക്ക് മുൻപ് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇത് ബിനോയിയെ മാനസികമായി തളർത്തിയിരുന്നു.

മകനെ കൊലപ്പെടുത്തി ബിനോയ് ജീവനൊടുക്കിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിനോയിക്ക് ഒൻപത് വയസ് പ്രായമുള്ള മറ്റൊരു മകൻ കൂടിയുണ്ട്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലാണ് സംഭവം. മാട്ടുമന്ത മുരുകണി രമേശിന്റെ മകന്‍ വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന്‍ അജയ് കൃഷ്ണന്‍(18) എന്നിവരാണ് മരിച്ചത്.

യുവാക്കള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. മാട്ടുമന്ത മുക്കൈപ്പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

രാവിലെ 11 മണിയോടെയായിരുന്നു വീടിനടുത്തുള്ള പുഴയോരത്ത് ഇക്കോ വില്ലേജിന് പിന്‍വശത്തുള്ള കടവില്‍ യുവാക്കള്‍ എത്തിയത്. കുളിക്കാനിറങ്ങിയപ്പോള്‍ പുഴയിലെ കുഴിയുള്ള ഭാഗത്ത് ചെളിയില്‍ പുതഞ്ഞ് പോകുകയായിരുന്നു.

യുവാക്കളെ ഏറെ നേരമായിട്ടും കാണാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു യുവാവിനെ സഹയാത്രികന്‍ തള്ളിയിട്ട് കൊലപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് നടുക്കുന്ന സംഭവം. അക്രമി യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ നാല്‍പ്പത്തിയെട്ടുകാരനായ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ്സു തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി പത്തരയോടെ മംഗളൂരു തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ ആണ് സംഭവം. അക്രമി യുവാവിനെ ആക്രമിക്കുന്നതിന്റേയും പുറത്തേക്കു തള്ളിയിടുന്നതിന്റെയും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കൊയിലാണ്ടി ആനക്കുളം റെയില്‍വേ ഗേറ്റിനു സമീപമാണു യുവാവ് വീണത്. മറ്റു യാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന്, ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ അക്രമിയെ പൊലീസ് പിടികൂടി.

RECENT POSTS
Copyright © . All rights reserved