India

വയനാട്ടിൽ കൽപറ്റ പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ചത് അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിലെ വിദ്യാർത്ഥികളാണ്. ഇരിട്ടി ഡോൺ ബോസ്‌കോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർത്ഥി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കൽ ജിസ്‌ന മേരി ജോസഫ് (20), ബികോം മൂന്നാം വർഷ വിദ്യാർത്ഥി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്‌നേഹ ജോസഫ്(20) എന്നിവരാണ് മരിച്ചത്.

മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കോളേജിലെ അവസാനവർഷപരീക്ഷ പൂർത്തിയാക്കി ഇറങ്ങിയ സഹപാഠികൾ ഒരുമിച്ച് മലയാറ്റൂരിലെ തീർത്ഥാടന കേന്ദ്രത്തിൽ പോകുകയായിരുന്നു തിരികെ മടങ്ങവേ യാത്ര വയനാട് വഴിയാക്കുകയിരുന്നു. ഈ യാത്രയിലാണ് അപകടം ഉണ്ടായത്. അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിലെ ബി.കോം. ഫിനാൻസ് വിദ്യാർത്ഥിനിയാണ് ജിസ്‌ന, സ്‌നേഹയും അഡോണും സാൻജോയും ബി.സി.എ. വിദ്യാർത്ഥികളും. അവസാനവർഷ പരീക്ഷയും കഴിഞ്ഞ് മലയാറ്റൂരിലേക്ക് പ്രാർത്ഥനയ്ക്കായി പോകുമ്പോൾ അഡോണും സ്‌നേഹയും സഹോദരങ്ങളെയും ഒപ്പംകൂട്ടുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിൽനിന്ന് ലഭിച്ച മൊബൈലിൽ മലയാറ്റൂരിലേക്കുള്ള ഗൂഗിൾ മാപ്പായിരുന്നു തെളിഞ്ഞതും. ഇതിനിടെ കോഴിക്കോട്ടെത്തിയപ്പോൾ ഇവർ ബന്ധുക്കളെ വിളിച്ചതായും സൂചനയുണ്ട്. പിന്നീട് ബന്ധുക്കളെ തേടിയെത്തുന്നത് അപകടവാർത്തയാണ്.

ഞായറാഴ്ച വൈകിട്ട് 6 മണിയോടെ പുഴമുടി ജംഗ്ഷന് സമീപത്തെ വളവിൽ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാർ റോഡിന്റെ മതിൽക്കെട്ടിന് 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.വലിയ ശബ്ദമായിരുന്നു ആദ്യം കേട്ടത്, ഓടിയെത്തിയപ്പോൾ കണ്ടത് താഴ്ചയിൽക്കിടക്കുന്ന കാർ – പ്രദേശവാസിയും ദൃക്സാക്ഷിയുമായ ജലീൽ വിവരിച്ചു.

ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിൽനിന്ന് യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാർതന്നെയാണ് വാഹനങ്ങളിൽ ഇവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും. അപകടം നടന്നതിന് സമീപത്തെ വീട്ടിൽനിന്നുള്ള സി.സി. ടി.വി. ഫുട്ടേജ് പൊലീസ് പരിശോധിച്ചതിൽ നല്ല വേഗത്തിലായിരുന്നു കാറോടിച്ചതെന്നാണ് സൂചന. വളവുകളും തിരിവും ഏറെയുള്ള റോഡാണിത്. റോഡിൽനിന്ന് താഴ്ചയിലേക്ക് കാർ തെറിച്ചുവീഴുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വി.യിൽ പതിഞ്ഞത്. റോഡിലെ വൈദ്യുതപോസ്റ്റിൽ തട്ടി, താഴേക്കുപതിക്കുകയായിരുന്നു കാർ, പറമ്പിലെ പ്ലാവിലും കിണറിന്റെ റിങ്ങിലും തട്ടിയിട്ടുണ്ട്. പ്ലാവ് ഒടിഞ്ഞുപോയി. തലകീഴായി മറിഞ്ഞ കാറിന്റെ മുൻഭാഗവും മുകൾവശവും പൂർണമായി തകർന്നു. കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാർ പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ടത് കണ്ണൂർ, കാസർകോട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടും കല്പറ്റയിലെ ഫാത്തിമമാതാ ആശുപത്രിയിലും പരിസരത്തും നാട്ടുകാർ കൂടിനിന്നു. ഇതിനിടെ ഗുരുതരപരിക്കേറ്റ ഡിയോണയെ മേപ്പാടി വിംസ് ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽപ്പെട്ടവരുടെ അടുത്തബന്ധുക്കളെ കണ്ടെത്തുന്നതിന് സഹായമായതും നാട്ടുകാരുടെ ഇടപെടലാണ്. കാറിൽനിന്ന് കണ്ടെടുത്ത രേഖകളും ഫോണുകളും പരിശോധിച്ച് പൊലീസാണ് ബന്ധുക്കളെ ബന്ധപ്പെട്ടത്.

യുവം-2023 വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്യാനെത്തി ജനനായകൻ നരേന്ദ്രമോദി. റോഡ് ഷോയിൽ പങ്കെടുത്തതിന് ശേഷമായിരുന്നു അദ്ദേഹം തേവര സേക്രട്ട് ഹാർട്ട് കോളേജ് ഗ്രൗണ്ടിലൊരുക്കിയ യുവം വേദിയിലേക്ക് എത്തിയത്. യുവാക്കളുടെ വൻ വരവേൽപ്പാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. കേന്ദ്രമന്ത്രിമാരും എംപിമാരും സിനിമാ താരങ്ങളുമടക്കം നിരവധി പ്രമുഖർ യുവം വേദിയിൽ അണിനിരന്നു.

മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി, സുരേഷ് ഗോപി, തേജസ്വി യാദവ് എംപി, കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ദേശീയ പുരസ്‌കാര ജേതാവും അഭിനേത്രിയുമായ അപർണ ബാലമുരളി, സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദൻ, നവ്യാ നായർ, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കർ, പദ്മശ്രീ കുഞ്ഞോൽ മാഷ്, ആദ്യ ട്രാൻസ്‌ജെൻഡർ ഡോക്ടർ പ്രിയ എന്നിവർ വേദിയിൽ അണിനിരന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ‘കൊച്ചുവള്ളത്തിന്റെ’ മൊമെന്റോ നൽകിയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വേദിയിൽ ആദരിച്ചത്. തൊട്ടുപിന്നാലെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ അതിമനോഹരമായ കഥകളി ചിത്രവും പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.

മലയാറ്റൂർ സന്ദർശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ അപകടത്തിൽ 3 വിദ്യാർഥികൾ മരിച്ചു . കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്കു സമീപം നിയന്ത്രണം വിട്ടു താഴ്ചയിലേക്കു മറി‍യുകയായിരുന്നു . 3 പേർക്കു ഗുരുതര പരുക്ക് പറ്റി. കണ്ണൂർ ഇരിട്ടി സ്വദേശി അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ മൂന്നാം വർഷ ബിസിഎ വിദ്യാർഥി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർത്ഥിനി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കൽ ജിസ്ന മേരി ജോസഫ് (20), ബികോം മൂന്നാം വർഷ വിദ്യാർത്ഥിനി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്നേഹ ജോസഫ്(20) എന്നിവരാണു മരിച്ചത്.

ഇന്നലെ വൈകിട്ട് ആറോടെ പുഴമുടി ജംക്‌ഷനു സമീപത്തെ വളവിൽ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാർ റോഡിന്റെ മതിൽക്കെട്ടിനു 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു. താഴ്ചയിലെ പ്ലാവിൽ കാർ വന്നിടിച്ച് പ്ലാവ് രണ്ടായി മുറിഞ്ഞു പോയി.

ബെസ്റ്റി-സിജി ദമ്പതികളുടെ മകനാണ്അഡോൺ. പരേതനായ ഔസേപ്പ്-മോളി ദമ്പതികളുടെ മകളാണ് ജിസ്ന. സഹോദരങ്ങൾ: ജിസ് (യുകെ),ജിസൻ. ജോസഫ്-സാലി ദമ്പതികളുടെ മകളാണ് സ്നേഹ. സഹോദരൻ: ജസ്റ്റിൻ (യുകെ)

നാടിനെ നടുക്കിയ അരിക്കുളത്തെ 12കാരന്റെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തെന്ന് പറയാതെ പ്രതി താഹിറ. അഹമ്മദ് ഹസ്സൻ റിഫായിയെ ഐസ്‌ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതൃസഹോദരി താഹിറയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, താഹിറ കൃത്യം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ് എന്നാണ് പോലീസ് നിഗമനം. ഹസ്സൻ റിഫായിയുടെ മാതാപിതാക്കളുൾപ്പെടെയുളളവരെ കൊലപ്പെടുത്താനാണ് പ്രതി താഹിറ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് കരുതുന്നത്. മരിച്ച കുട്ടിയുടെ പിതാവിന്റെ സഹോദരിയായ താഹിറ തന്റെ രക്തബന്ധത്തിലുള്ളവരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്ന് പോലീസ് വിശ്വസിക്കുന്നുണ്ട്. എന്നാൽ പ്രേരിപ്പിച്ചതെന്താണ് എന്ന് താഹിറ വെളിപ്പെടുത്തിയിട്ടില്ല.

കൂടാതെ, സംഭവത്തിന് പിന്നിലെ ആസൂത്രണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ താഹിറയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നാളെ പോലീസ് കസ്റ്റഡി അപേക്ഷ നൽകുന്നുണ്ട്.

ഈ ദാരുണ സംഭവത്തിൽ കൂടുതൽ ആസൂത്രണം നടന്നെന്നാണ് പോലീസ് നിഗമനം. ഒരു കുടുംബത്തെ ഒന്നാകെ തന്നെ കൊലപ്പെടുത്താനാണ് താഹിറ ഐസ്‌ക്രീമിൽ വിഷം കലർത്തിയത്. എന്നാൽ, സംഭവ ദിവസം ഹസൻ മാത്രം ഐസ്‌ക്രീം കഴിച്ചിരുന്നുള്ളൂ. കൂടാതെ, മറ്റാരും വീട്ടിലില്ലാതിരുന്നതും വൻ ദുരന്തം ഒഴിവായി.

കുടുംബപ്രശ്‌നങ്ങൾ കാരണമാണ് സ്വന്തം സഹോദരന്റെ കുടുംബത്തെ ഇല്ലാതാക്കാൻ താഹിറയെ പ്രേരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതിനിടെ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. നാളെത്തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

താഹിറയ്ക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. സഹോദരൻ മുഹമ്മദലിയുടെ ഭാര്യയേയും കുട്ടികളേയും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഐസ്‌ക്രീമിൽ എലിവിഷം ചേർത്ത് നൽകിയതെന്നു പ്രതി താഹിറ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനായി കൃത്യമായ ആസൂത്രണം നടത്തിയെന്നുമാണ് പോലീസ് അനുമാനം.

വൃക്കയിലെ കല്ല് നീക്കുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മരിച്ചു. നെയ്യാറ്റിൻകര സ്വദേശിനി ചന്ദ്രികയാണ് മരിച്ചത്.പതിനെട്ട് വർഷത്തോളമായി ബഹറിനിൽ ജോലി ചെയ്തുവരികയായിരുന്ന ചന്ദ്രിക ശസ്ത്രക്രിയയ്ക്ക് വേണ്ടി കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. കുറച്ച് നാളുകളായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് വൃക്കയിൽ കല്ലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചതോടെ നാട്ടിലേക്ക് വരികയായിരുന്നു.

മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഈ മാസം പത്തൊമ്പതാം തീയതിയാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ യുവതിയെ വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. എന്നാൽ വെന്റിലേറ്റർ ഉപയോഗിക്കുന്നതിന്റെ കാരണം ആശുപത്രി അധികൃതരോട് ബന്ധുക്കൾ ചോദിച്ചപ്പോൾ ബിപി കുറവായതിനാലാണെന്നാണ് മറുപടി ലഭിച്ചത്.

അതേസമയം ചന്ദ്രികയുടെ മരണത്തിൽ ആശുപത്രി അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആരോഗ്യ വകുപ്പിലും പരാതി നൽകുമെന്ന് ബന്ധുക്കൾ പറയുന്നു.

 

 

പെരുന്നാൾ ദിനത്തിൽ ഷാർജ ഖോർഫുക്കാനിലുണ്ടായ ബോട്ടപകടത്തിൽ കാസർകോട്​ സ്വദേശി മരിച്ചു. നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലാണ്​ (38) മരിച്ചത്​. ബോട്ടിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ കുടുംബത്തിലെ ആറുവയസ്സുകാരി ഗുരുതരാവസ്ഥയിലാണ്.

ശനിയാഴ്ച ഉല്ലാസയാത്ര നടത്തിയവർ കയറിയ ബോട്ട് മറിഞ്ഞാണ്​ അപകടമുണ്ടായത്​. 18 പേർ ബോട്ടിലുണ്ടായിരുന്നു. മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്. അഭിലാഷ് ജോലിചെയ്ത ഷാർജയിലെ സ്ഥാപനത്തിൽനിന്നും എട്ടുപേരാണ്​ ബോട്ട്​ യാത്ര നടത്തിയത്​. കരയിൽനിന്നും ഒന്നര കിലോമീറ്റർ അകലെയെത്തിയപ്പോൾ ബോട്ട് മറിയുകയായിരുന്നുവെന്ന് ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷൗക്കത്ത് പറഞ്ഞു. അഭിലാഷ് ജോലിചെയ്ത സ്ഥാപനത്തിലെ ഡ്രൈവർ ആണ് ഷൗക്കത്ത്.

മറിഞ്ഞ ബോട്ടിന്‍റെ അടിയിൽപെട്ടതാണ് അഭിലാഷ് മരിക്കാൻ കാരണമായത്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ അപകടത്തിൽ മറ്റ്​ ചിലരും മരിച്ചതായി സൂചനയുണ്ട്​.

എട്ട്​ വർഷമായി ഷാർജയിൽ പ്രവാസിയായ അഭിലാഷ്​ വീട്​ എന്ന സ്വപ്​നം പൂർത്തിയാക്കിയത്​ അടുത്തിടെയാണ്​. നിർധന കുടുംബത്തിലെ അംഗമായ അഭിലാഷ്​ പുതിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന്​ പോകാനിരിക്കെയാണ്​ അപകടം. ചോക്ലേറ്റ് വ്യാപാര സ്ഥാപനത്തിലെ ഹെൽപ്പറായിരുന്നു. കർഷകത്തൊഴിലാളികളായ മീത്തലെവീട് വിജയന്‍റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: അശ്വതി. മകൾ: അഭയ. സഹോദരൻ: അജീഷ് (ബഹ്‌റൈൻ). മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്കരിക്കാനുള്ള ശ്രമം നടക്കുന്നു.

കോട്ടയം: പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 46.72 കോടി രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിൽ നിന്നും 57.46 കിലോമീറ്റർ ദൂരം പുനരുദ്ധരിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്.

ഈ കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി എം പി ചർച്ച നടത്തിയിരുന്നു.

ആദ്യ ഘട്ടത്തിൽ 43 കിലോമീറ്റർ റോഡിനു പദ്ധതിയിൽ പണം അനുവദിച്ചിരുന്നു. ഇപ്പോഴത്തേത് ഉൾപ്പെടെ 101 കിലോമീറ്റർ റോഡുകൾക്കാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പി.എം.ജി.എസ്.വൈസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി ലഭിച്ചിട്ടുള്ളതെന്ന് എംപി അറിയിച്ചു.

കേരള സംസ്ഥാന റൂറൽ റോഡ് ഡവലപ്പ്മെന്റ് ഏജൻസി ഉടൻ തന്നെ ടെൻഡർ ചെയ്ത് റോഡുകളുടെ നിർമ്മാണ ജോലികൾ ആരംഭിക്കുമെന്ന് എംപി അറിയിച്ചു.

ചുവടെ പറയുന്ന റോഡുകൾക്കാണ് പുനർ നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

കടുത്തുരുത്തി ബ്ലോക്ക്‌

▪️മാണികാവ് – വട്ടീന്തുങ്കൽ – വട്ടക്കുന്ന് റോഡ്
(4.59 കീ.മി, 3.67 കോടി രൂപ)

▪️ചെമ്മനാകുന്ന് – മടക്കരിപ്പാവ്- പള്ളിക്കുന്ന് – മറ്റപ്പള്ളിക്കുന്ന് – മുളക്കുളം റോഡ് ( 5.86 കീ.മി, 4.76 കോടി രൂപ)

▪️ആയാംകുടി – എഴുമാന്തുരുത്ത് – ആട്ടക്കൽ – കടുത്തുരുത്തി റോഡ് ( 3 .37 കീമി, 2.78 കോടി )

ളാലം ബ്ലോക്ക്

▪️പാറമട – കുരിക്കൽ – സെന്റ് തോമസ് – പരുവവനാടി – ചിറക്കണ്ടം – നടുവിൽ മാവ് റോഡ് ( 5.64 കീമി, 4.10 കോടി രൂപ )

മാടപ്പള്ളി ബ്ലോക്ക്

▪️സെന്റ് ജോൺസ് ചർച്ച് – പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ – വള്ളിക്കുന്ന് ദയറ റോഡ്
( 3.48 കി.മി, 2.77 കോടി രൂപ )

പാമ്പാടി ബ്ലോക്ക്

▪️ചാപ്പമറ്റം – ഒമ്പതാംമൈൽ – പരുതലമറ്റം – പടിഞ്ഞാറ്റുകര – മീനടം റോഡ് ( 3.75 കീമി, 2.78 കോടി രൂപ )

▪️ചൂരക്കുന്ന് കോട്ടേപ്പള്ളി – എഴുവംകുളം – തച്ചിലങ്ങാട് മുളേക്കരി റോഡ് ( 3.1 കീമി, 2.66 കോടി രൂപ)

▪️ചേർപ്പുങ്കൽ – മരങ്ങാട്ടുപള്ളി – എടാട്ടുമന – മണ്ടുപാടം – നെല്ലിപ്പുഴ – ഇട്ടിയപ്പാറ – പ്രർത്ഥനാഭവൻ റോഡ് ( 3.9 കീമി, 3.24 കോടി രൂപ)

▪️കുളങ്ങരപ്പടി – ചുണ്ടലിക്കാട്ടിൽ പടി – തറപ്പേൽപ്പടി റോഡ് ( 3 .29 കി.മി, 2.54 കോടി രൂപ)

ഉഴവൂർ ബ്ലോക്ക്

▪️മടയകുന്ന് – കുറവിലങ്ങാട് – കുര്യം – വില്ലോനികുന്നം റോഡ് ( 4.91 കി.മി, 4.48 കോടി രൂപ

മുളന്തുരുത്തി ബ്ലോക്ക് ( പിറവം )

▪️വെട്ടിക്കൻ – വെട്ടിത്തറ റോഡ് (12.27 കീമി, 10.57 കോടി രൂപ )

പാമ്പാക്കുട ബ്ലോക്ക് ( പിറവം )

▪️ശിവലി – ഗാന്ധിനഗർ – ശൂലം – തലവടി – ആറ്റുവേലിക്കുഴി – വിളങ്ങപ്ര – മാങ്കുളം – ആൽപാറ റോഡ് ( 3 .19 കീമി, 2.39 കോടി രൂപ

ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന് സഹായം തേടി കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ ഭാര്യ. നാട്ടിലേക്ക് മടക്കികൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സൈബല്ല പറഞ്ഞു. ഖർത്തൂമിലെ ഫ്ലാറ്റിൽ കുടിവെള്ളവും ഭക്ഷണവും ലഭ്യമല്ല. ഇന്ത്യൻ എംബസി അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

സൈന്യവും അർദ്ധസൈന്യവും തമ്മിൽ പോരാട്ടം തുടരുന്ന സുഡാനിലെ തലസ്ഥാനമായ ഖർത്തൂമിൽ ഏപ്രിൽ 15നാണ് സൈബല്ലയുടെ ഭർത്താവ് ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത്. ഫ്ലാറ്റിന്‍റെ ജനലരികിൽ ഇരുന്ന് മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ആൽബർട്ടിനു വെടിയേറ്റത്. സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്ലാറ്റിലെ ബേസ് മെന്‍റിൽ അഭയം തേടുകയായിരുന്നു സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത് . എട്ടു ദിവസമായി ഫ്ലാറ്റിന്‍റെ അടിത്തട്ടിൽ കഴിയുകയാണ് സൈബല്ല. നിലവിൽ കുടിവെള്ളമടക്കം കഴിഞ്ഞെന്നും നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സൈബല്ല ആവശ്യപ്പെടുന്നു.

സൈബല്ലയുടെ ഫ്ലാറ്റിലെ മറ്റ് താമസക്കാരെയെല്ലാം അവരുടെ രാജ്യങ്ങൾ മടക്കികൊണ്ടുപോയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ എംബസിയിൽ നിന്ന് തങ്ങളെ രാജ്യത്തേക്ക് മടക്കി കൊണ്ടുപോകുന്ന കാര്യത്തിൽ യൊതൊരു അറിയിപ്പും ലഭിക്കുന്നില്ലെന്ന് സൈബല്ല വ്യക്തമാക്കുന്നു. വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് കേരളത്തിന്‍റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ് പറഞ്ഞു രാജ്യത്തെ പൗരൻമാരെ മടക്കിക്കൊണ്ടുവരാൻ തയ്യാറെടുപ്പുകൾ നടക്കുന്നതായി നേരത്തെ എംബസി അറിയിച്ചിരുന്നു. എന്നാൽ ഇത് എപ്പോൾ നടക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് ബന്ധുക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്തെഴുതിയ ആളെ അറസ്റ്റ് ചെയ്തു.കൊച്ചി സ്വദേശിയായ കാറ്ററിങ് ഉടമ മഞ്ചാടിക്കൽ സേവ്യറാണ് പിടിയിലായത്. വ്യക്തി വൈരാഗ്യം മൂലമാണ് കത്തെഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സേവ്യറാണ് കത്തെഴുതിയതെന്ന് കത്തിൽ പേരുണ്ടായിരുന്ന കലൂർ സ്വദേശി ജോസഫ് ജോണും കുടുംബവും നേരത്തെ തന്നെ ആരോപിച്ചിരുന്നു.

പക്ഷെ തുടക്കത്തിൽ, താൻ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നായിരുന്നു സേവ്യറിന്റെ പ്രതികരണം. ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിന്റെ പേരിൽ ഇത്തരമൊരു കത്ത് എഴുതേണ്ട സാഹചര്യമില്ലെന്നും സേവ്യർ പ്രതികരിച്ചിരുന്നു.

പിന്നീട് പോലീസ് ഇയാളുടെ കൈയ്യക്ഷരമടക്കം പരിശോധിച്ച ശേഷമാണ് സേവ്യർ തന്നെയാണ് കത്തെഴുതിയതെന്ന് തെളിയിച്ചത്. കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

ഇടുക്കി പൂപ്പാറയിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. തിരുനെൽവേലി സ്വദേശി സുധ (20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ നടന്ന അപകടത്തിൽ സുധയടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70) എന്നിവരും എട്ട് വയസുകാരനായ സുശീന്ദ്രനും ഇന്നലെ മരിച്ചിരുന്നു.

അപകടത്തിൽ 17 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റവരെ തേനിയിലെ മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. മൂന്നാറിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം തിരുനെൽവേലിയിലേക്ക് മടങ്ങിയവരാണ് അപകടത്തിൽ പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്തിട്ടുണ്ട്.

തോണ്ടിമല ഇറച്ചിൽ പാലത്തിന് സമീപത്തെ ‘എസ്()’ വളവിൽ വെച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്നയുടൻ ഇതുവഴി വന്ന യാത്രക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പരിക്കേറ്റ എല്ലാവരും തിരുനെൽവേലിയിൽ നിന്നുള്ളവരായിരുന്നു.

RECENT POSTS
Copyright © . All rights reserved