India

ഇലന്തുര്‍ നരബലി കേസില്‍ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫിയുടെ ക്രൂരകൃത്യങ്ങള്‍ ഓരോന്നായി പുറത്തുവരുന്നു. പതിനാറാം വയസ്സില്‍ ഇടുക്കിയില്‍ നിന്ന് നാടുവിട്ട ഷാഫി അന്ന് മുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. നരബലി കേസില്‍ പിടിയിലാകും മുന്‍പ് എട്ടു ക്രിമിനല്‍ കേസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020ല്‍ 75കാരിയെ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗത്ത് കത്തികുത്തിയിറക്കിയതാണ് അതില്‍ ഏറ്റവും ക്രൂരമായ സംഭവം. ഷാഫി നടത്തിയ മറ്റ് കുറ്റകൃത്യങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഷാഫി കുട്ടികളെയും വലയിലാക്കി ദുരുപയോഗിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെ പ്രലോഭിപിപ്പിച്ച് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ഇരകളെ കൊണ്ടുവരുന്നതിന് ഭഗവല്‍ സിംഗ് മുഹമ്മദ് ഷാഫിക്ക് കാര്‍ വാങ്ങി നല്‍കിയിരുന്നു. ഈ സ്‌കോര്‍പിയോ കാറിലാണ് ഒടുവില്‍ കൊല്ലപ്പെട്ട പത്മയെ ഇലന്തൂരില്‍ എത്തിച്ചത്. ഈ കാറില്‍ പത്മയെ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ഈ കേസില്‍ നിര്‍ണായകമായത്.

അസഭ്യം പറയുകയും തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്‌തെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരായി പരാതി നല്‍കിയ അധ്യാപികയ്ക്ക് എതിരെ എംഎല്‍എയുടെ ഭാര്യ. ഭര്‍ത്താവ് എല്‍ദോസിന്റെ ഫോണ്‍ അധ്യാപിക കവര്‍ന്നെന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് യുവതി എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരിക്കുന്നത്. എല്‍ദോസിന്റെ ഫോണ്‍ കവര്‍ന്നെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് ഭാര്യയുടെ പരാതി.

എറണാകുളം കുറുപ്പുമ്പടി പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ ഭാര്യയെ വിളിച്ചുവരുത്തി പോലീസ് കേസെടുത്തു. ഇക്കാര്യത്തിലും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. എല്‍ദോസ് എംഎല്‍എ ഓഫീസിലും വീട്ടിലും ഇല്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

ഇതിനിടെ, എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശനിയാഴ്ചത്തേക്ക് കേസ് മാറ്റിയതോടെയാണ് വിധി വരുന്നത് വരെ എംഎല്‍എ മുങ്ങിയത്.

എന്നാൽ അധ്യാപിക കൂടുതല്‍ ആരോപണവുമായി രംഗത്ത്. താന്‍ പോലീസിന് നല്‍കിയ പരാതി സത്യസന്ധമെന്ന് പരാതിക്കാരി പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും ഒത്തുതീര്‍പ്പിനായി നിരവധി പേരാണ് സമീപിക്കുന്നതെന്നും അധ്യാപിക പറയുന്നു.

തന്റെ വീഡിയോ കൈയ്യിലുണ്ടെന്നും ഹണിട്രാപ്പില്‍പ്പെടുത്തുമെന്നും എല്‍ദോസ് ഭീഷണിപ്പെടുത്തി എന്നും അധ്യാപിക ആരോപിക്കുന്നു. സെപ്റ്റംബര്‍ 14-ന് കോവളത്തുവെച്ച് എംഎല്‍എ മര്‍ദ്ദിച്ചിരുന്നു. അന്ന് അവിടെ കൂടി നിന്നവരാണ് പോലീസിനെ വിളിച്ചറിയിച്ചത്.

തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ എംഎല്‍എയാണെന്നും ഇത് തന്റെ ഭാര്യയാണെന്നും പറഞ്ഞ് പോലീസിനെ തിരിച്ചയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷവും എംഎല്‍എ ഉപദ്രവിച്ചു. ഇതോടെയാണ് ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയത്.

എംഎല്‍എ തന്നെയാണ് അന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയാണ് അന്നു കോവളത്തേക്ക് കൊണ്ടു പോയതെന്നും യുവതി പറഞ്ഞു.

എല്‍ദോസുമായി സൗഹൃദം തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. ആദ്യതവണ എംഎല്‍എ ആയപ്പോള്‍ അദ്ദേഹത്തിന്റെ പിഎ തന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് എല്‍ദോസുമായി പരിചയത്തിലാകുന്നത്. 2022 ജൂണ്‍ മുതലാണ് അടുപ്പമായത്. എന്നാല്‍ തന്റെ സ്വകാര്യതയെ തകര്‍ക്കാന്‍ വരെ എല്‍ദോസ് ശ്രമിച്ചതോടെ അദ്ദേഹം മോശം വ്യക്തിയാണെന്ന് മനസിലായി. ഇതോടെ അകലാന്‍ ശ്രമിച്ചെങ്കിലും പ്രകോപിതനായ എല്‍ദോസ് വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയാണെന്നും യുവതി വെളിപ്പെടുത്തി.

തന്റെ വീഡിയോ കൈവശമുണ്ടെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് നാടുവിട്ട് പോകാന്‍ തീരുമാനിച്ച് വീട്ടി ല്‍നിന്ന് ഇറങ്ങിയത്. കന്യാകുമാരിയില്‍വെച്ച് കടലില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിലേക്ക് തിരികെ എത്തിയതെന്നും യുവതി പറഞ്ഞു.

ഇതിനിടെ, കുറ്റക്കാരനെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കും.

സമ്പല്‍ സമൃദ്ധി വാഗ്ദാനം വിശ്വസിച്ച് നരബലിക്ക് ഭഗവല്‍ സിങും ഭാര്യ ലൈലയും ഒരുങ്ങിയത് ഷാഫിയുടെ വാക്കുകേട്ടാണ്. ഇയാളാണ് കൊലപ്പെടുത്താനുള്ള ആളുകളെ വലയില്‍ വീഴ്ത്തി ഭഗവലിന്റെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. നരബലിക്ക് പിന്നാലെ ഷാഫിക്ക് നല്‍കിയത് ലക്ഷങ്ങള്‍ ലൈലയും ഭഗവലും കൈമാറിയിരുന്നു.

ഇതോടെ ഇയാള്‍ ഈ തട്ടിപ്പ് തുടരാന്‍ തന്നെ തീരുമാനിച്ചിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇയാള്‍ അടുത്തയാളെ വലയിലാക്കും മുന്‍പ് തന്നെ പോലീസ് പിടികൂടിയതിനാല്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനായി.റോസ്ലിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്നെ 3.5 ലക്ഷം രൂപ ഷാഫി കൈപ്പറ്റിയിരുന്നു.

തുടര്‍ന്ന് വീണ്ടും നരബലിക്ക് ഭഗവലിനെയും ലൈലയെയും പറഞ്ഞ് സമ്മതിപ്പിച്ച ശേഷം പത്മത്തെ കെണിയില്‍ വീഴ്ത്തി. പത്മത്തെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തും മുമ്പ് ലക്ഷങ്ങള്‍ ദമ്പതിമാരില്‍ നിന്ന് ഇയാള്‍ വാങ്ങിയെടുത്തിരുന്നു.

പലതവണയായി പത്ത് ലക്ഷത്തോളം രൂപ ഷാഫി ഇവരില്‍ നിന്ന് വാങ്ങിയെടുത്തു. ഈ പണം നല്‍കിയത് ബാങ്ക് വഴിയാണോ നേരിട്ടാണോ എന്ന കാര്യം വ്യക്തമല്ല. ഇയാള്‍ കൈപ്പറ്റിയ തുക സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇയാളുടെ ബാങ്ക് വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. കസ്റ്റഡിയില്‍ എടുത്ത ശേഷം പണമിടപാട് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പോലീസ് സംഘം നടത്തും.

ആരേയും വീഴ്ത്തുന്ന രീതിയില്‍ പച്ചക്കള്ളങ്ങള്‍ സംസാരിക്കുന്നതാണ് ഷാഫിയുടെ രീതി. പണത്തിനായി ഇയാള്‍ ഏതറ്റം വരേയും പോകും. അതേസമയം, ഷാഫി ലക്ഷ്യമിട്ടത് പണം മാത്രമായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.

മുന്‍പും പല കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊടും കുറ്റവാളിയായ ഷാഫി ലൈംഗികവൈകൃതത്തിനും അടിമയായിരുന്നു. പൂജയും ആഭിചാരക്രിയകളും ഫലിക്കാനായി ഭര്‍ത്താവായ ഭഗവല്‍ സിങ്ങിനെ പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളെ സാക്ഷിയാക്കി ലൈലയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പോലീസ് പറയുന്നു. ഈ സമയത്ത് കൈകള്‍ കൂപ്പി മന്ത്രങ്ങള്‍ ഉച്ചരിച്ച് ഭഗവല്‍ സിങ് നോക്കി നില്‍ക്കുകയായിരുന്നു.

ഈ ദമ്പതിമാരില്‍ നിന്നും ലഭിച്ച സാമ്പത്തിക നേട്ടത്തില്‍ സന്തുഷ്ടനായ ഷാഫി ഇനിയും ഈ തന്ത്രം ഉപയോഗിക്കാം എന്ന് കരുതിയിരുന്നു. അതിന് വേണ്ടി പല ആളുകളെയും സമീപിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായില്‍ ബഹുനിലക്കെട്ടിടത്തില്‍നിന്നു വീണ് മലയാളി യുവാവ് മരിച്ചു. കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലുകൃഷ്ണന്‍ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ദുബായില്‍ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറാണ് ബിലുകൃഷ്ണന്‍.

സുഹൃത്തായ പഞ്ചാബ് സ്വദേശിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്നു ഇരുവരും താഴെവീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിലുകൃഷ്ണന്‍ തത്ക്ഷണം മരിച്ചു. സുഹൃത്ത് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.

റിട്ട. എസ്.ഐ. പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ് ബിലുകൃഷ്ണന്‍. നാലുമാസംമുമ്പ് അന്തരിച്ച അച്ഛന്റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ബിലുകൃഷ്ണന്‍ അവസാനം നാട്ടിലെത്തിയത്. ഒരുവര്‍ഷംമുമ്പാണ് വിവാഹിതനായത്. ഭാര്യ: ലക്ഷ്മി. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഇലന്തൂർ നരബലിയിൽ രണ്ട് സ്ത്രീകളുടേയും കഴുത്തറുത്തത് ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയെന്ന് പൊലീസ് നിഗമനം. മൃതദേഹത്തിന്റെ സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി. ചോര വീണതോടെ വീടിന്റെ സകല ദോഷങ്ങളും പോയതായി ദമ്പതികളെ ഷാഫി അറിയിച്ചു. രണ്ടാമത്തെ കൊലപാതകത്തിന് മുൻപായി പത്മത്തിന്റെ തലയ്ക്കടിച്ച് ബോധരഹിതയാക്കിയെന്നും ഷാഫി പൊലീസിന് മൊഴി നൽകി.

ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലിൽ വച്ച് കൈകൾ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.

റോസ്ലിന്റെ തലയ്ക്കടിച്ചത് ഷാഫിയാണ്. ശേഷം കട്ടിലിൽ കിടത്തി കഴുത്തറുത്തത് ലൈലയാണ്. ഈ കൊലപാതകത്തിന് ശേഷം ദോഷങ്ങൾ മാറാത്തതുകൊണ്ടാണ് പത്മത്തേയും കൊലപ്പെടുത്തിയത്. പത്മത്തിന്റേയും കഴുത്തറുത്ത് കത്തികൊണ്ട് സ്വകാര്യഭാഗത്ത് കത്തി കുത്തി ഇറക്കി ചോര വീട്ടിൽ വീഴ്ത്തുകയായിരുന്നു. ശേഷം പദ്മത്തിന്റെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് പറമ്പിൽ കുഴിച്ചിട്ടത്. രണ്ട് കുഴിയിലായാണ് ശരീരഭാഗങ്ങൾ കുഴിച്ചിട്ടത്.

പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പിന്നാമ്പുറക്കഥകൾ ഞെട്ടിക്കുന്നതാണ്. ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയാണ് കൃത്യത്തിന്റെ മുഖ്യസൂത്രധരൻ എന്ന് പൊലീസ് പറയുന്നു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പദ്മയേയും റോസ്ലിനെയും റഷീദ് ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്.

പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്ന റഷീദ് ആണ് നരബലിയുടെ മുഖ്യസൂത്രധാരൻ എന്ന് പോലീസ് പറയുന്നു . ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് റഷീദ് ഭഗവൽ സിംഗിനെ ബന്ധപ്പെട്ടത് . വലിയ സിദ്ധൻ എന്ന് പറഞ്ഞ് റഷീദ് തന്നെ തന്റെ നമ്പർ ഭഗവൽ സിങ്ങിന് നൽകി. ദമ്പതികൾ പൂർണമായും ഷാഫി പറയുന്ന മനോനിലയിൽ എത്തി.

എല്ലാം ഷാഫിയുടെ ബുദ്ധിയാണ്. ബലി നൽകാൻ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ് . സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം രൂപ നൽകാം എന്ന് റോസ്ലിലിനോട് പറഞ്ഞു. തിരുവല്ലയിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ എത്തിച്ച ശേഷം റോസ്‌ലിനെ കട്ടിലിൽ കിടത്തി . ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലാക്കി. സിംഗിന്റെ ഭാര്യ ലൈല കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ചും ചോര വീഴ്ത്തി മുറിയിൽ തളിച്ചും ഭാഗ്യത്തിനായി പ്രാർത്ഥിച്ചു.

റോസ്ലിയെ ബലി നൽകിയിട്ടും സാമ്പത്തികമായി വിജയിക്കാത്തതിനാൽ റഷീദിനെ വീണ്ടും ഭഗവൽ – ലൈല ദമ്പതികൾ ബന്ധപ്പെട്ടു . ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് റഷീദ് മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു . തുടർന്ന് ഇയാൾ തന്നെ ആണ് കൊച്ചിയിൽ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തിൽ തന്നെ പത്മയേയും കൊലപ്പെടുത്തി. പദ്മയുടെ ഫോൺ കോളുകളിൽ നിന്നാണ് ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. പദ്മയെ കാണാതായ കേസിലെ അന്വേഷണമാണ് റോസ്ലിയേയും സമാന വിധത്തിൽ കൊല ചെയ്ത സംഭവത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

ഇലന്തൂരിലെ നരബലിക്ക് ശേഷം പ്രതികൾ ശരീരഭാഗങ്ങൾ പാകം ചെയ്ത് ഭക്ഷിച്ചുവെന്ന് പൊലീസ്. നരബലിയുടെ ലക്ഷ്യം പൂർത്തിയാക്കാൻ ഇരകളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കണമെന്ന് ഷാഫി ഭഗവൽ സിംഗിനേയും ഭാര്യ ലൈലയേയും ബോധ്യപ്പെടുത്തി. ലൈല നേരിട്ടാണ് ശരീരഭാഗങ്ങൾ പാകം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ഇരട്ട നരബലിക്ക് പിന്നാലെ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചെന്നാണ് പ്രിതകളുടെ വെളിപ്പെടുത്തല്‍.ഈ ക്രൂരതകളെല്ലാം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികളില്‍ ഒരാളായ ലൈല മനുഷ്യമാംസം കഴിച്ചെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി റോസ്‌ലിന്റെ മാംസം ലൈല തന്നെ കറിവെച്ചെന്നും ഇത് മൂവരും ചേര്‍ന്ന് കഴിച്ചുവെന്നും ലൈല പോലീസിനോട് വെളിപ്പെടുത്തി.

പത്മയുടെ മാംസം ശേഖരിച്ചു വെച്ചുവെന്നും പിന്നീട് കറിവെച്ച് കഴിക്കാനായി ഇവര്‍ ഉപ്പിട്ടു സൂക്ഷിച്ചുവെന്നുമാണ് പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. പോലീസ് വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലിൽ വച്ച് കൈകൾ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.

റോസ്ലിന്റെ തലയ്ക്കടിച്ചത് ഷാഫിയാണ്. ശേഷം കട്ടിലിൽ കിടത്തി കഴുത്തറുത്തത് ലൈലയാണ്. ഈ കൊലപാതകത്തിന് ശേഷം ദോഷങ്ങൾ മാറാത്തതുകൊണ്ടാണ് പത്മത്തേയും കൊലപ്പെടുത്തിയത്. പത്മത്തിന്റേയും കഴുത്തറുത്ത് കത്തികൊണ്ട് സ്വകാര്യഭാഗത്ത് കത്തി കുത്തി ഇറക്കി ചോര വീട്ടിൽ വീഴ്ത്തുകയായിരുന്നു. ശേഷം പദ്മത്തിന്റെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് പറമ്പിൽ കുഴിച്ചിട്ടത്. രണ്ട് കുഴിയിലായാണ് ശരീരഭാഗങ്ങൾ കുഴിച്ചിട്ടത്.

പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പിന്നാമ്പുറക്കഥകൾ ഞെട്ടിക്കുന്നതാണ്. ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയാണ് കൃത്യത്തിന്റെ മുഖ്യസൂത്രധരൻ എന്ന് പൊലീസ് പറയുന്നു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പദ്മയേയും റോസ്ലിനെയും റഷീദ് ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്.

പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്ന റഷീദ് ആണ് നരബലിയുടെ മുഖ്യസൂത്രധാരൻ എന്ന് പോലീസ് പറയുന്നു . ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് റഷീദ് ഭഗവൽ സിംഗിനെ ബന്ധപ്പെട്ടത് . വലിയ സിദ്ധൻ എന്ന് പറഞ്ഞ് റഷീദ് തന്നെ തന്റെ നമ്പർ ഭഗവൽ സിങ്ങിന് നൽകി. ദമ്പതികൾ പൂർണമായും ഷാഫി പറയുന്ന മനോനിലയിൽ എത്തി.

എല്ലാം ഷാഫിയുടെ ബുദ്ധിയാണ്. ബലി നൽകാൻ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ് . സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം രൂപ നൽകാം എന്ന് റോസ്ലിലിനോട് പറഞ്ഞു. തിരുവല്ലയിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ എത്തിച്ച ശേഷം റോസ്‌ലിനെ കട്ടിലിൽ കിടത്തി . ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലാക്കി. സിംഗിന്റെ ഭാര്യ ലൈല കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ചും ചോര വീഴ്ത്തി മുറിയിൽ തളിച്ചും ഭാഗ്യത്തിനായി പ്രാർത്ഥിച്ചു.

റോസ്ലിയെ ബലി നൽകിയിട്ടും സാമ്പത്തികമായി വിജയിക്കാത്തതിനാൽ റഷീദിനെ വീണ്ടും ഭഗവൽ – ലൈല ദമ്പതികൾ ബന്ധപ്പെട്ടു . ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് റഷീദ് മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു . തുടർന്ന് ഇയാൾ തന്നെ ആണ് കൊച്ചിയിൽ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തിൽ തന്നെ പത്മയേയും കൊലപ്പെടുത്തി. പദ്മയുടെ ഫോൺ കോളുകളിൽ നിന്നാണ് ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. പദ്മയെ കാണാതായ കേസിലെ അന്വേഷണമാണ് റോസ്ലിയേയും സമാന വിധത്തിൽ കൊല ചെയ്ത സംഭവത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

കയ്യും കാലും കെട്ടിയിട്ട ശേഷം മാറിടം മുറിച്ചു ചോര ഒഴുക്കും. പിന്നീട് കഴുത്തറുത്ത് കൊല്ലും. ശരീരത്തിൽ നിന്നു വാർന്ന രക്തം വീടുമുഴുവൻ തളിച്ചു ശുദ്ധി വരുത്തിയ ശേഷമായിരുന്നു പൂജകൾ.. കേരളത്തെ വിറപ്പിച്ച നരബലിയിൽ ഇരയായ സ്ത്രീകളെ അതിക്രൂരമായി െകാലപ്പെടുത്തിയത് ഇങ്ങനെയാണ്.

സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം നൽകാമെന്ന വാഗ്ദാനമാണ് കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി റോസ്‍ലിക്കും കടവന്ത്രയിൽ താമസിച്ചു ലോട്ടറി കച്ചവടം നടത്തിവന്ന പത്മത്തിനും‍ ഷാഫി നൽകിയത്. പണം ലഭിക്കുമെന്നു കേട്ടതോടെ ഇരുവരും ഇയാളുടെ വലയിലാകുകയായിരുന്നു.

റോസ്‍‍ലിയെ കൂട്ടിക്കൊണ്ടു പോയി അന്നേ ദിവസം തന്നെ കൊലപ്പെടുത്തി പൂജ നടത്തി. റോസ്‍ലിയെ കാണാതായിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാതെ വന്നതോടെയാണ് ഇയാൾ അടുത്ത ഇരയെ തേടുന്നത്. വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു മുഹമ്മദ് ഷാഫിയുടെ ലക്ഷ്യം. അതേസമയം വീട്ടിൽ സമ്പത്തുണ്ടാകുകയായിരുന്നു ഭഗവൽ സിങ്ങിന്റെ ഉദ്ദേശ്യം. ഒരു പൂജ കൂടി വേണ്ടി വരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞു നിൽക്കുകയാണ് എന്നും പറഞ്ഞത് ഭഗവൽസിങ് വിശ്വസിച്ചു.

മാത്രമല്ല, പൂജയ്ക്കു വേണ്ട പണം നൽകുകയും ചെയ്തു. ഇതോടെ കടവന്ത്രയ്ക്കടുത്തു താമസിച്ചിരുന്ന പത്മം എന്ന സ്ത്രീയയെും ഷാഫി വലയിലാക്കി. സിനിമയിൽ അഭിനയിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും പത്തു ലക്ഷം രൂപ നൽകാമെന്നും ആയിരുന്നു ഇവർക്കും നൽകിയ വാഗ്ദാനം.

നിത്യവൃത്തിക്കു ലോട്ടറി കച്ചവടം നടത്തിയിരുന്ന പത്മം, പത്തു ലക്ഷം എന്ന വാഗ്ദാനത്തിനു വഴിപ്പെടുയായിരുന്നു. തിരുവല്ലയിൽ എത്തിച്ച ശേഷം ഇവരെയും ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. പത്മത്തെ കാണാതെ വന്നതോടെ മകൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയത് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നതിലേയ്ക്കു വഴി തെളിച്ചത്.

വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത ശേഷം ഡോർ തുറക്കുമ്പോൾ എത്രത്തോളം കരുതൽ ആവശ്യമാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ആണിത്. അശ്രദ്ധമായി ഡോർ തുറന്നതു മൂലം മറ്റൊരാളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യമാണിത്. കർണാടക റോഡ് സുരക്ഷ അതോറിറ്റി പങ്കുവച്ച അപകട വിഡിയോ കാണിച്ചു തരുന്നത് ഇത്തരത്തിലൊരു സംഭവമാണ്.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ അശ്രദ്ധമായി ഡോർ തുറക്കുന്നതും പിന്നാലെ സ്കൂട്ടറിലെത്തിയ യുവതി അതിലിടിച്ച് വീഴുന്നതുമാണ് വിഡിയോയിൽ.

ഡോറിലിടിച്ച് റോഡിലേക്ക് വീഴുന്ന സ്ത്രീയുടെ മേലേക്ക് പിന്നാലെ വരുന്ന കാർ കയറുന്നതും വിഡിയോയിൽ കാണാം. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ ഡോർ തുറക്കുമുമ്പ് ശ്രദ്ധിക്കൂ എന്നാണ് ട്വീറ്റിലൂടെ വിഡിയോ പങ്കുവച്ച് കർണാടക റോഡ് സുരക്ഷ അതോറിറ്റി പറയുന്നത്.

 

പത്തനംതിട്ടയിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ ചിന്തിക്കാൻ പോലുമാകാത്തത്ര ക്രൂരമായാണ് പ്രതികൾ രണ്ടു വനിതകളെയും കൊലപ്പെടുത്തിയത്. പണം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയത്. ഇലന്തൂരിൽ എത്തിച്ച രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതാണ് പൊലീസിന്റെ വിശദീകരണം.

ശ്രീദേവി എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് ഉണ്ടാക്കിയാണ് മുഹമ്മദ് ഷാഫി, ഭഗവൽ സിങിനെ വലയിലാക്കുന്നത് . ചുരുങ്ങിയ സമയം കൊണ്ട് ഭഗവൽസിങിന്റെ വിശ്വാസം നേടിയെടുത്ത ഇയാൾ സമ്പദ് സമൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും വിശ്വസിപ്പിച്ചു. ഭഗവൽ സിങ്ങിന്റെ വീട്ടിൽ റഷീദ് എന്ന സിദ്ധന്റെ പേരിൽ പൂജയ്ക്കെത്തിയ മുഹമ്മദ് ഷാഫി പൂജയുടെ ഭാഗം എന്ന നിലയിൽ ഭഗവൽ സിങ്ങിന്റെ പങ്കാളിയെ ദുരുപയോഗം ചെയ്തതായും പറയുന്നു.

പൂജയ്ക്കു കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം മുടക്കാനും തയാറാണെന്ന് ഭഗവൽ സിങ് പറഞ്ഞതോടെ മനുഷ്യനെ ബലി നൽകണമെന്നായിരുന്നു മുഹമ്മദ് ഷാഫിയുടെ നിർദേശം. ഇത് അംഗീകരിച്ച ദമ്പതികൾ ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഷാഫിയെ തന്നെ ഏൽപിക്കുകയായിരുന്നു. അങ്ങനെയാണ് റോസ്‌ലിനെയും പത്മത്തെയും ഇയാൾ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുന്നത്.

അശ്ശീല സിനിമയിൽ അഭിനയിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും, പത്തു ലക്ഷം രൂപ നൽകാമെന്നും ആയിരുന്നു പത്മത്തിനും, റോസ്‌ലിനും മുഹമ്മദ് ഷാഫി നൽകിയ വാഗ്ദാനം. നിത്യവൃത്തിക്ക് ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവർ പത്തു ലക്ഷം എന്ന വാഗ്ദാനത്തിനു വഴിപ്പെടുകയായിരുന്നു. ആദ്യം റോസ്‌ലിനെയാണ് എത്തിച്ചത്. പ്രലോഭിപ്പിച്ച് ഇലന്തൂരിലെ പ്രതികളുടെ വീട്ടിൽ എത്തിച്ച ശേഷം സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ടു. തുടർന്ന് ഭഗവൽസിങ് റോസ്‌ലിയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ചു. തുടർന്ന് മാതൃ അവയവങ്ങൾ അറുത്തുമാറ്റി.

രക്തം വാർന്നു പോയശേഷം കഴുത്തിൽ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. ലൈലയാണ് കത്തി കുത്തിയിറക്കിയതെന്നാണ് വിവരം. ശരീരത്തിൽ നിന്നു വാർന്ന രക്തം വീടുമുഴുവൻ തളിച്ചു ശുദ്ധി വരുത്തിയ ശേഷമായിരുന്നു പൂജകൾ. രാത്രി മുഴുവൻ നീളുന്ന പൂജയ്ക്കു ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. സമാനമായ രീതിയിൽ തന്നെയാണ് പത്മത്തെയും കൊലപ്പെടുത്തിയത്. ശാപത്തിന്റെ ശക്തി മൂലം ആദ്യ പൂജ പരാജയപ്പെട്ടെന്ന് ദമ്പതികളെ വിശ്വസിപ്പിച്ച ശേഷമാണ് പത്മത്തെ ഷാഫി കൊണ്ടുവന്നത്.

ഇലന്തൂര്‍ നരബലിയിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയെന്ന റഷീദ് ഒരു സ്ഥിരം ക്രിമനലെന്ന് പോലീസ്. സ്ഥിരം മദ്യാപാനി, വൃദ്ധയെ ബലാല്‍സംഗം ചെയ്തതടക്കം നിരവധി കേസുകളില്‍ പ്രതി. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ഇയാള്‍ എട്ടുമാസം മുമ്പാണ് കൊച്ചി ചിറ്റൂര്‍ റോഡില്‍ ഹോട്ടല്‍ തുടങ്ങിയത്.

2020 ഓഗസ്്റ്റില്‍ കോലഞ്ചേരിയില്‍ 75 കാരിയെ പീഡിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഇയാള്‍ പൊലീസ് പിടിയിലായിരുന്നു. ഈ കേസില്‍ 2021 ല്‍ ജാമ്യത്തിലറങ്ങിയ ശേഷമാണ് ആലുവ ചെമ്പറക്കിയില്‍ നിന്ന താമസം മാറ്റി എറണാകുളത്തെത്തിയത്.

ഗാന്ധി നഗറില്‍ കുടുംബവുമായാണ് താമസം. സ്വന്തമായി വീടില്ലെങ്കിലും വാങ്ങിച്ചതും വാടകയക്കെടുത്തതുമായി നിരവധി വാഹനങ്ങള്‍ റഷീദിനുണ്ട്. ഇവ മാറി മാറി ഉപയോഗിക്കാറാണ് പതിവ്. സ്ഥിരം മദ്യപാനി കൂടെയായ റഷീദിനെതിരെ നിരവധി കേസുകള്‍ ഉണ്ട്്. സംസാരത്തിലൂടെ ആളുകളെ കയ്യിലെടുക്കാന്‍ പ്രത്യേക മിടുക്കാണ് റഷീദിനുള്ളത്. ഈ കഴിവുപയോഗിച്ചാണ് ഇയാള്‍ ഇരകള്‍ക്കായി വല വിരിച്ചത്.

എട്ട് മാസം മുന്‍പ് കൊച്ചി ചിറ്റൂര്‍ റോഡില്‍ റഷീദ് കടമുറി വാടകയ്‌ക്കെടുത്തു. അദീന്‍സ് എന്ന പേരില്‍ ഹോട്ടല്‍ തുടങ്ങി. ഇതിനിടയിലാണ് ഇരട്ടക്കൊലപാതകത്തിന് കെണി ഒരുക്കിയത്. ഇതിനായി ഫേസ് ബുക്കില്‍ ശ്രീദേവി എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഒരുക്കി. സാമ്പത്തിക അഭിവൃദ്ധിയക്കും കുടുംബ ഐശ്വര്യത്തിനുമായി സമീപിക്കുക എന്ന് പറഞ്ഞാണ് കെണി ഒരുക്കിയത്. ഇരകളിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യം.

RECENT POSTS
Copyright © . All rights reserved