അഹമ്മദാബാദിലെ എയര് ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര് വിമാനാപകടത്തില് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കില് കമന്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി.
റവന്യു മന്ത്രി കെ രാജന്റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്ദാര് പവിത്രനാണ് വിവാദമായ കമ്മന്റ് പങ്കുവച്ചത്ത്.
അതെസമയം സംഭവം കൈവിട്ടതോടെ ഉദ്യോഗസ്ഥൻ തന്നെ കമ്മന്റ് പിൻവലിച്ചിരുന്നു.
ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് സസ്പെൻഡ് ചെയ്ത് കൊണ്ട് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.
മുൻപ് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യല് മീഡിയയിലൂടെ അവഹേളിച്ചതിന് പവിത്രനെ നേരത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കേരള സർക്കാർ ജോലിയില് നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തില് രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തില് പങ്കുവച്ചൊരു പോസ്റ്റില് അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികള് എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റില് കൂടുതല് ഉയരങ്ങളില് എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരന്ത വാര്ത്ത കേട്ടപ്പോള് താനാകെ നടുങ്ങിപ്പോയി. ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ഭൂമി ചൗഹന്റെ പ്രതികരണം ഇതായിരുന്നു. അപകടത്തില്പ്പെട്ട വിമാനത്തില് ഭൂമി ലണ്ടനിലേക്ക് മടങ്ങേണ്ടതായിരുന്നു. വിമാനത്താവളത്തില് എത്താന് 10 മിനിറ്റ് വൈകിയതിനാല് അവര്ക്ക് വിമാനത്തില് കയറാന് സാധിച്ചില്ല.
ആ പത്ത് മിനിറ്റുകള് തന്റെ ജീവിതത്തിലെ നിര്ണായക നിമിഷമായിരുന്നുവെന്ന് ഭൂമി വിറയലോടെ ഓര്ക്കുന്നു. ഭൂമിയും ഭര്ത്താവും ലണ്ടനിലാണ് താമസം. രണ്ട് വര്ഷത്തിന് ശേഷമാണ് അവര് നാട്ടിലേക്ക് അവധി ആഘോഷിക്കാനായി വന്നത്. ഭര്ത്താവ് നിലവില് ലണ്ടനില് തന്നെയാണ്. ദൈവത്തിന്റെ അനുഗ്രഹമാണ് തന്റെ ശരീരത്തില് ഇപ്പോഴും ജീവന് നിലനില്ക്കുന്നതിന്റെ കാരണം. വിമാനം കിട്ടാതെ വന്നതിന് പിന്നാലെയാണ് ദുരന്ത വാര്ത്ത കേട്ടത്.
യാത്രക്കാര് എല്ലാവരും മരിച്ച വാര്ത്ത കേട്ടപ്പോള് താന് പൂര്ണമായും തകര്ന്നു പോയി. എന്റെ ശരീരം അക്ഷരാര്ഥത്തില് വിറയ്ക്കുകയായിരുന്നു. സംസാരിക്കാന് പോലും കഴിഞ്ഞിരുന്നില്ല. സംഭവിച്ചതെല്ലാം കേട്ടപ്പോള് എന്റെ മനസ് പൂര്ണമായും ശൂന്യമായ സ്ഥിതിയിലായിരുന്നുവെന്ന് അവര് പറയുന്നു.
‘ഒരു ദൈവീക ഇടപെടല് എന്റെ കാര്യത്തില് സംഭവിച്ചിട്ടുണ്ടെന്നു എനിക്കുറപ്പാണ്. ഭഗവാന് എന്റെ ജീവന് രക്ഷപ്പെടുത്തി. ഭാഗ്യം എന്നെ തുണച്ചു. വിമാനത്താവളത്തില് സമയത്തിന് എത്താന് സാധിക്കാത്തതിനാലാണ് യാത്ര മുടങ്ങിയത്. അതെല്ലാം എങ്ങനെ വിവരിക്കണമെന്ന് പോലും എനിക്കു മനസിലാകുന്നില്ല’- യാത്ര മുടങ്ങി ജീവന് തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തില് ഭൂമി പറഞ്ഞു.
അഹമ്മദാബാദിലെ സര്ദാര് വല്ലഭായി വിമാനത്താവളത്തില് നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയര്ന്ന എയര് ഇന്ത്യ 171 വിമാനം സമീപത്തെ ബിജെ മെഡിക്കല് കോളജിന്റെ സ്റ്റാഫ് കെട്ടിടത്തില് ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തില് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില് ഒരാള് ഒഴികെ ബാക്കി എല്ലാവരും മരിച്ചു. അതോടെ രാജ്യം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമായി അപകടം മാറി.
ഹോസ്റ്റല് മെസ് ഉള്പ്പെടെ പ്രവര്ത്തിച്ചിരുന്ന കെട്ടിടത്തിന് മുകളിലായിരുന്നു വിമാനം തകര്ന്ന് വീണത്. ഈ സമയം പ്രദേശത്തുണ്ടായിരുന്ന അഞ്ച് വിദ്യാര്ഥികള്ക്കും അപകടത്തില് ജീവന് നഷ്ടപ്പെട്ടു. ഉച്ചഭക്ഷണത്തിനായി വിദ്യാര്ഥികള് ഉള്പ്പെടെ മെസില് എത്തിയ സമയത്തായിരുന്നു അപകടം ഉണ്ടായത്.
ദുരന്ത വാര്ത്ത കേട്ടപ്പോള് താനാകെ നടുങ്ങിപ്പോയി. ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ഭൂമി ചൗഹന്റെ പ്രതികരണം ഇതായിരുന്നു. അപകടത്തില്പ്പെട്ട വിമാനത്തില് ഭൂമി ലണ്ടനിലേക്ക് മടങ്ങേണ്ടതായിരുന്നു. വിമാനത്താവളത്തില് എത്താന് 10 മിനിറ്റ് വൈകിയതിനാല് അവര്ക്ക് വിമാനത്തില് കയറാന് സാധിച്ചില്ല.
ആ പത്ത് മിനിറ്റുകള് തന്റെ ജീവിതത്തിലെ നിര്ണായക നിമിഷമായിരുന്നുവെന്ന് ഭൂമി വിറയലോടെ ഓര്ക്കുന്നു. ഭൂമിയും ഭര്ത്താവും ലണ്ടനിലാണ് താമസം. രണ്ട് വര്ഷത്തിന് ശേഷമാണ് അവര് നാട്ടിലേക്ക് അവധി ആഘോഷിക്കാനായി വന്നത്. ഭര്ത്താവ് നിലവില് ലണ്ടനില് തന്നെയാണ്. ദൈവത്തിന്റെ അനുഗ്രഹമാണ് തന്റെ ശരീരത്തില് ഇപ്പോഴും ജീവന് നിലനില്ക്കുന്നതിന്റെ കാരണം. വിമാനം കിട്ടാതെ വന്നതിന് പിന്നാലെയാണ് ദുരന്ത വാര്ത്ത കേട്ടത്.
യാത്രക്കാര് എല്ലാവരും മരിച്ച വാര്ത്ത കേട്ടപ്പോള് താന് പൂര്ണമായും തകര്ന്നു പോയി. എന്റെ ശരീരം അക്ഷരാര്ഥത്തില് വിറയ്ക്കുകയായിരുന്നു. സംസാരിക്കാന് പോലും കഴിഞ്ഞിരുന്നില്ല. സംഭവിച്ചതെല്ലാം കേട്ടപ്പോള് എന്റെ മനസ് പൂര്ണമായും ശൂന്യമായ സ്ഥിതിയിലായിരുന്നുവെന്ന് അവര് പറയുന്നു.
‘ഒരു ദൈവീക ഇടപെടല് എന്റെ കാര്യത്തില് സംഭവിച്ചിട്ടുണ്ടെന്നു എനിക്കുറപ്പാണ്. ഭഗവാന് എന്റെ ജീവന് രക്ഷപ്പെടുത്തി. ഭാഗ്യം എന്നെ തുണച്ചു. വിമാനത്താവളത്തില് സമയത്തിന് എത്താന് സാധിക്കാത്തതിനാലാണ് യാത്ര മുടങ്ങിയത്. അതെല്ലാം എങ്ങനെ വിവരിക്കണമെന്ന് പോലും എനിക്കു മനസിലാകുന്നില്ല’- യാത്ര മുടങ്ങി ജീവന് തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തില് ഭൂമി പറഞ്ഞു.
അഹമ്മദാബാദിലെ സര്ദാര് വല്ലഭായി വിമാനത്താവളത്തില് നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയര്ന്ന എയര് ഇന്ത്യ 171 വിമാനം സമീപത്തെ ബിജെ മെഡിക്കല് കോളജിന്റെ സ്റ്റാഫ് കെട്ടിടത്തില് ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തില് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില് ഒരാള് ഒഴികെ ബാക്കി എല്ലാവരും മരിച്ചു. അതോടെ രാജ്യം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമായി അപകടം മാറി.
ഹോസ്റ്റല് മെസ് ഉള്പ്പെടെ പ്രവര്ത്തിച്ചിരുന്ന കെട്ടിടത്തിന് മുകളിലായിരുന്നു വിമാനം തകര്ന്ന് വീണത്. ഈ സമയം പ്രദേശത്തുണ്ടായിരുന്ന അഞ്ച് വിദ്യാര്ഥികള്ക്കും അപകടത്തില് ജീവന് നഷ്ടപ്പെട്ടു. ഉച്ചഭക്ഷണത്തിനായി വിദ്യാര്ഥികള് ഉള്പ്പെടെ മെസില് എത്തിയ സമയത്തായിരുന്നു അപകടം ഉണ്ടായത്.
അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിൽ യുകെ മലയാളി നേഴ്സും ഉണ്ടെന്ന സൂചനകൾ പുറത്തുവന്നു. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ യാത്രക്കാരുടെ പട്ടികയിൽ ഉണ്ടെന്ന വേദനിപ്പിക്കുന്ന വിവരമാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്. സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് യുകെയിൽ നിന്ന് എത്തി ലീവെടുത്ത് മടങ്ങുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.
അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിൽ ഇന്ത്യക്കാർക്ക് പുറമെ നിരവധി വിദേശി യാത്രക്കാരും. 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമുണ്ടായിരുന്നതായി എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരിൽ മലയാളി യാത്രക്കാരിയുമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി അടക്കം മൊത്തം 169 ഇന്ത്യൻ പൗരന്മാണ് പട്ടികയിൽ ഉള്ളത്.
ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനം തകർന്നത്. 242 യാത്രക്കാരും പൈലറ്റുമാരടക്കം 10 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ. ഇതുവരെ 110 പേർ മരിച്ചതായും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായും പറയുന്നു. അഹമ്മദാബാദിൽ നിന്ന് ഉച്ചയ്ക്ക് 1.38 ന് പറന്നുയർന്ന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി 1800 5691 444 എന്ന പ്രത്യേക യാത്രാ ഹോട്ട്ലൈൻ നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും എല്ലാ വ്യോമയാന, അടിയന്തര പ്രതികരണ ഏജൻസികളോടും വേഗത്തിൽ നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീണു. ബോയിങ് 787-8 ഡ്രീംലൈനർ വിഭാഗത്തിൽ പെട്ട വിമാനത്തിൽ 130 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു.
വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് മെയ് ഡേ അപായ സിഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയതായാണ് വിവരം. പറന്നുയർന്ന് ഉടൻ താഴേക്ക് പറന്ന വിമാനം ജനവാസ മേഖലയിലാണ് തകർന്നുവീണത്.
വിമാനത്താവളത്തിന് അടുത്തുള്ള മഹാനി നഗറിലാണ് വിമാനം തകർന്നു വീണത്. സംഭവസ്ഥലത്ത് വൻതോതിൽ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം അഹമദാബാദിൽനിന്ന് ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം.
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക്. ഇന്ന് മുതൽ എം സ്വരാജിനെതിരെ പ്രചാരണത്തിന് ആശ വർക്കർമാരും രംഗത്തുണ്ട്. രാവിലെ പത്തിന് ചന്തക്കുന്നിൽ നിന്ന് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലേക്ക് പ്രകടനം നടത്തും. ഗൃഹ സന്ദർശനം നടത്തി പ്രചാരണം തുടങ്ങും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് കരുളായി പഞ്ചായത്തിലും മരുതയിലും പ്രചാരണത്തിനിറങ്ങും. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിലുണ്ട്.
നഗരസഭ പരിധിയിലാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ പ്രചാരണം. വൈകീട്ട് മൂന്നിന് നിലമ്പൂർ ടൗണിൽ മഹാ വിദ്യാർത്ഥി റാലി സംഘടിപ്പിക്കും. ഏഴ് മന്ത്രിമാർ മണ്ഡലത്തിലുണ്ട്. എടക്കര, വഴിക്കടവ് പഞ്ചായത്തുകളിലാണ് എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിൻ്റെ പര്യടനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലുണ്ട്. പതിവു പോലെ പ്രധാന നേതാക്കളെയും വോട്ടർമാരെയും നേരിൽ കണ്ടാണ് പിവി അൻവറിൻ്റെ നീക്കങ്ങൾ.
കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എൽസ-3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്സിയുടെ പേരിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടിൽനിന്ന് സർക്കാർ മലക്കംമറിഞ്ഞത് രാഷ്ട്രീയ തിരിച്ചടി ഭയന്ന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളെ പിണക്കുന്നതിലെ അപകടം സിപിഎം തിരിച്ചറിഞ്ഞു.
കണ്ടെയ്നർ അവശിഷ്ടങ്ങളും വീപ്പകളും തട്ടി വള്ളവും വലയും നശിക്കുമ്പോഴും സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നത് വിമർശനത്തിനിടയാക്കി. നഷ്ടപരിഹാരത്തിനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികൂടി വേണമെന്ന ആവശ്യവുമുയർന്നു. മറ്റൊരു കപ്പലപകടംകൂടി ഉണ്ടായതും ഇരുകേസുകളിലും വ്യത്യസ്തനിലപാടുകൾ സ്വീകരിക്കുന്നതിലെ അപകടവും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു.
ഇതിനിടെ പരാതിലഭിച്ചാൽ കേസെടുക്കാൻ കഴിയുമെന്ന നിയമോപദേശം അഡ്വക്കേറ്റ് ജനറലിൽനിന്ന് ലഭിച്ചു. സിപിഎം ഏരിയാസെക്രട്ടറിയും ഇടത് മത്സ്യത്തൊഴിലാളി സംഘടനാഭാരവാഹിയുമായ സി. ഷാംജി ബുധനാഴ്ച ഇ-മെയിൽ പരാതി അയച്ചതോടെയാണ് കേസെടുക്കാൻ വഴിതെളിഞ്ഞത്. എഫ്ഐആറിന്റെ പകർപ്പ് മുഖ്യമന്ത്രി സാമൂഹികമാധ്യത്തിൽ പങ്കുവെക്കുകയും ചെയ്തു.
നഷ്ടപരിഹാരം ഈടാക്കാൻ സിവിൽ കേസെടുക്കാനാണ് ആദ്യം എജി നിയമോപദേശം നൽകിയത്. ഇതിലെ പരിമിതികൾ കണക്കിലെടുത്താണ് കപ്പലപകടം ബാധിച്ചിട്ടുള്ളവർ ആരെങ്കിലും പരാതിനൽകിയാൽ ക്രിമിനൽ കേസെടുക്കാമെന്ന് തീരുമാനിച്ചത്. അദാനിയുമായി കപ്പൽ കമ്പനിക്ക് ബന്ധമുണ്ടെന്ന തരത്തിലും ആരോപണവും വിവാദമായിരുന്നു.
ഹണിമൂണിനിടെ ഭര്ത്താവിനെ കൊലപ്പെടുത്തിയ കേസില് മുഖ്യപ്രതിയായ സോനം രഘുവംശി പോലീസിന് മുന്നില് കുറ്റസമ്മതം നടത്തിയതായി റിപ്പോര്ട്ട്. മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് സോനം കുറ്റംസമ്മതിച്ചത്. കാമുകനായ രാജ് കുശ്വാഹയ്ക്കൊപ്പം ചേര്ന്ന് ഭര്ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തതിലും തനിക്ക് പങ്കുണ്ടെന്നും യുവതി പോലീസിനോട് സമ്മതിച്ചു.
ഇന്ദോര് സ്വദേശിയായ രാജാ രഘുവംശിയെ മേഘാലയയില്വെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സോനം രഘുവംശിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കൃത്യം നടത്തിയശേഷം മുങ്ങിയ യുവതിയെ ഉത്തര്പ്രദേശില്നിന്നാണ് പോലീസ് പിടികൂടിയത്. എന്നാല്, പ്രാഥമിക ചോദ്യംചെയ്യലില് പ്രതി കുറ്റംസമ്മതിച്ചിരുന്നില്ല. കവര്ച്ചാശ്രമത്തിനിടെ തന്നെ രക്ഷിക്കാന്ശ്രമിക്കുന്നതിനിടെയാണ് ഭര്ത്താവ് കൊല്ലപ്പെട്ടതെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. തുടര്ന്ന് യുവതിയെ ഷില്ലോങ്ങില് എത്തിച്ചെങ്കിലും ഉത്തര്പ്രദേശിലെ ഗാസിപൂരില്നിന്ന് ഷില്ലോങ് വരെയുള്ള 27 മണിക്കൂര് നീണ്ട യാത്രയ്ക്കിടെ ഒരക്ഷരംപോലും യുവതി മിണ്ടിയില്ല. പിന്നീട് മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലും കവര്ച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രതി ആവര്ത്തിച്ചത്. പക്ഷേ, പോലീസ് സംഘം തെളിവുകള് നിരത്തി ചോദ്യംചെയ്യല് തുടര്ന്നതോടെ സോനത്തിന് പിടിച്ചുനില്ക്കാനായില്ല. തുടര്ന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഭര്ത്താവിനെ കൊലപ്പെടുത്തിയത് ഏറ്റുപറയുകയായിരുന്നു.
അതിനിടെ, സോനവും കാമുകനായ രാജ് കുശ്വാഹയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സോനത്തിന്റെ വീട്ടുകാര്ക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് രാജാ രഘുവംശിയുടെ ബന്ധുക്കള് ആരോപിച്ചു. താത്പര്യമില്ലാതെയാണ് സോനം രാജാ രഘുവംശിയെ വിവാഹം കഴിച്ചതെന്നും രാജായുടെ സഹോദരനായ വിപിന് രഘുവംശി ആരോപിച്ചു.
സ്ഥാപനത്തിലെ ജീവനക്കാരനായ രാജ് കുശ്വാഹയുമായുള്ള പ്രണയത്തെക്കുറിച്ച് സോനം അമ്മയോട് പറഞ്ഞിരുന്നു. രാജാ രഘുവംശിയെ വിവാഹം കഴിക്കാന് താത്പര്യമില്ലെന്നും പറഞ്ഞു. എന്നാല്, അമ്മ മകളുടെ പ്രണയത്തെ അംഗീകരിച്ചില്ല. രാജാ രഘുവംശിയെ വിവാഹം കഴിക്കാനും നിര്ബന്ധിച്ചു. ഒടുവില് സോനം അമ്മയുടെ നിര്ബന്ധത്തിന് വഴങ്ങിയെങ്കിലും വിവാഹത്തിന് മുന്പ് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. ‘ഞാന് അയാളോട് ചെയ്യാന്പോകുന്നത് എന്താണെന്ന് നിങ്ങള് കാണുമെന്നും എല്ലാവരും അനുഭവിക്കും’ എന്നുമായിരുന്നു സോനത്തിന്റെ ഭീഷണി. എന്നാല്, ആ ഭീഷണി രാജാ രഘുവംശിയെ കൊലപ്പെടുത്തുമെന്നുള്ള ഭീഷണിയാണെന്ന് കരുതിയില്ലെന്നും വിപിന് രഘുവംശി പ്രതികരിച്ചു.
രാജ്യത്ത് യുപിഐ ഇടപാടുകളില് പുതിയ മാറ്റങ്ങള് വരുന്നു. 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്ക്ക് മെര്ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്) പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്ക്കാര് ഒരുങ്ങുന്നത്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്ഡ് യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള് ബാങ്കുകള്ക്കും യുപിഐ സേവന ദാതാക്കള്ക്കും നെറ്റ്വര്ക്ക് പ്രൊവൈഡര്മാര്ക്കും നല്കേണ്ട തുകയാണ് എംഡിആര്.
യുപിഐ സേവന ദാതാക്കളെയും ബാങ്കുകളെയും പിന്തുണക്കുന്നതിന് വേണ്ടിയാണ് നയം മാറ്റം. ഓണ്ലൈന് ഇടപാടുകള് വര്ധിച്ചതോടെ ബാങ്കുകള്ക്കും സേവന ദാതാക്കള്ക്കും അടിസ്ഥാന സൗകര്യങ്ങള് ഒരുക്കുന്നതിനും പ്രവര്ത്തന ചെലവ് കണ്ടെത്തുന്നതിനും ഈ തുക സഹായകമാകുമെന്നാണ് വിലയിരുത്തല്.
2020 മുതല് ഇന്ത്യയിലെ യുപിഐ ഇടപാടുകള്ക്ക് എംഡിആര് ഈടാക്കുന്നില്ല. ഡിജിറ്റല് ഇടപാടുകള് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.
എന്നാല് എംഡിആര് ഏര്പ്പെടുത്തുന്നത് വ്യാപാരികള്ക്ക് അധിക ബാധ്യതയാകുമെന്ന സംശയവും ഉയര്ന്നിട്ടുണ്ട്. സര്ക്കാര് പിന്തുണയുണ്ടെങ്കിലും യുപിഐ ഇക്കോ സിസ്റ്റത്തിന്റെ പ്രവര്ത്തനത്തിന് പ്രതിവര്ഷം 10,000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് ഈ രംഗത്തെ കമ്പനികള് പറയുന്നത്.
ഇരുപത് ലക്ഷത്തിന് മുകളില് വാര്ഷിക വരുമാനമുള്ള വ്യാപാരികളില് നിന്ന് 0.3 ശതമാനം എംഡിആര് ഈടാക്കണമെന്നാണ് കമ്പനികള് സര്ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല് വ്യാപാരികളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില് ഫീസ് തീരുമാനിക്കേണ്ടതില്ലെന്നും പകരം സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തില് മതിയെന്നുമാണ് സര്ക്കാര് നിലപാട്.
സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 14–16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകാനും സാധ്യത.
12ന് കണ്ണൂർ, കാസർകോട്. 13ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. 14ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. 14ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.