സുഹൃത്തുക്കള്‍ക്ക് എതിരെ പ്രചരണത്തിന് ഇറങ്ങാറില്ലെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ സലിം കുമാര്‍. താനൊരു കോണ്‍ഗ്രസ്‌കാരനാണെന്നും രാഷ്ട്രീയം കാരണമാക്കി ഒരു മാര്‍ക്‌സിസ്റ്റുകാരെനെയോ ബിജെപിക്കാരെനെയോ ശത്രുക്കളായി കാണാറില്ലെന്നും അവരൊക്കെ സുഹൃത്തുക്കളാണെന്നും സലീംകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഇറങ്ങാറില്ല. മുകേഷ് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. സുരേഷ് ഗോപി ഒരു ബിജെപിക്കാരനാണ് ഇവര്‍ക്കെതിരെ ഞാന്‍ പ്രചരണത്തിന് പോയില്ല.- സലിം കുമാര്‍ പറഞ്ഞു.
സലീം കുമാറിന്റെ വാക്കുകള്‍; ‘രാഷ്ട്രീയ കാരണം കൊണ്ട് ഒരു മാര്‍ക്‌സിസ്റ്റുകാരെനെയോ ബിജെപിക്കാരനെയോ ഞാന്‍ ശത്രുക്കളായി കാണാറില്ല. അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. മഹാരാജാസില്‍ ആയിരുന്നപ്പോള്‍ എല്ലാവരും എസ്‌എഫ്ഐക്കാരായിരുന്നു. അമല്‍ നീരദ് അന്‍വര്‍, ആഷിക് അബു അങ്ങനെ കുറച്ചുപേര്‍. അവരൊക്കെയായി ഇപ്പോഴും സൗഹൃദത്തിലാണ്.സുഹൃത്തുക്കളെ സുഹൃത്തുക്കള്‍ ആയി കാണാനും രഷ്ട്രീയക്കാരെ രാഷ്ട്രീയക്കാര്‍ ആയി കാണാനും എനിക്കറിയാം. ഇലക്ഷന്‍ പ്രചരണത്തിന് പോയാലും എനിക്കിഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഞാന്‍ പോകാറില്ല. പി രാജീവ്, മുകേഷ്, ഗണേഷ് കുമാര്‍, സുരേഷ് ഗോപി അദ്ദേഹം ബജെപിക്കാരനാണ് ഞാന്‍ പോയില്ല. അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതുകൊണ്ട് സിനിമയില്ലെങ്കില്‍ എനക്ക് ആ സിനിമ വേണ്ട’.
ടി.ജെ. ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം നവംബര്‍ 2നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മന്ത്രി വി. ശിവന്‍കുട്ടി. മനുഷ്യ ഹൃദയമുള്ള ആര്‍ക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ലെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളില്‍ എല്ലാം നമുക്ക് ചെങ്കൊടി കാണാം. യഥാര്‍ത്ഥ കഥ, യഥാര്‍ത്ഥ കഥാപരിസരം, യഥാര്‍ത്ഥ കഥാപാത്രങ്ങള്‍, ഒട്ടും ആര്‍ഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീല്‍ പിന്നീട് ജസ്റ്റിസ് കെ. ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികള്‍ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍.
അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്.എഫ്.ഐ ആയിരുന്നു, സി.ഐ.ടി.യു ആയിരുന്നു, സി.പി.ഐ.എം ആയിരുന്നു.
സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണില്‍ സംസാരിച്ചു. ‘ജയ് ഭീം’ എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങള്‍ അറിയിച്ചു.
സംവിധായകന്‍ ജ്ഞാനവേല്‍ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോള്‍ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്നും മന്ത്രി പറഞ്ഞു.
ജയ് ഭീം സിനിമയെ അഭിനന്ദിച്ച് മുന്‍ മന്ത്രി കെ.ടി. ജലീലും രംഗത്തെത്തിയിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിസ്സഹയായ ഒരു സ്ത്രീക്ക് മുന്നില്‍ ‘ചെങ്കൊടി’ തണല്‍ വിരിച്ചത് കഥയല്ലെന്നും ചരിത്രമാണെന്നുമായിരുന്നു ജലീല്‍ പറഞ്ഞത്.
മാതാവിനെയും മകനെയും വെേട്ടറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറം കളീലിക്കട പ്ലാവിള പുത്തൻവീട്ടിൽ കൃഷ്ണകുമാരി (50), മകൻ അഖിൽ (28) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെട്ടിക്കവല സ്വദേശിയായ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം വൈകീട്ട് ആറിന് അഖിലിെൻറ വീട്ടിൽ െവച്ചാണ് വെേട്ടറ്റത്. രണ്ട് മാസം മുമ്പ് സജിയുടെ ഭാര്യ മക്കളെയടക്കം ഉപേക്ഷിച്ച് അഖിലിനോടൊപ്പം പോവുകയും ഏറത്തെ വീട്ടിലെത്തി താമസം തുടങ്ങുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സജി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഇതുസംബന്ധിച്ച കേസിൽ യുവതിക്ക് കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞദിവസം യുവതിയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നൽകാനെന്ന വ്യാജേന സജി അഖിലിെൻറ വീട്ടിലെത്തി. യുവതിയെ വാളുകൊണ്ട് വെട്ടാൻ ഒരുങ്ങവെ തടഞ്ഞപ്പോഴാണ് അഖിലിനും മാതാവിനും വേേട്ടറ്റത്. അഖിലിെൻറ ഇടതുകൈക്കും കൃഷ്ണകുമാരിയുടെ വലതു കൈക്കുമാണ് വെട്ടേറ്റത്. സജിയെ ഇന്ന് പുനലൂർ കോടതിയിൽ ഹാജരാക്കുമെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.
രണ്ടു മാസം മുമ്പ് സൗദിയിൽ നിര്യാതയായ തൃശൂർ അഞ്ചേരി ജി.ടി നഗർ മൂലൻസ് ഹൗസിൽ വർഗീസിെൻറ ഭാര്യ ഷീബ വർഗീസിെൻറ (46) മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. പുലർച്ചെ മൂന്നിന് എമിറേറ്റ്സ് എയർലൈൻ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. ആറു വർഷമായി സമാമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരിയായിരുന്നു. വിനീഷ്, വിനയ എന്നിവർ മക്കളാണ്.
കമ്പനി അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ കാലതാമസം നേരിടേണ്ടിവന്നു. മൃതദേഹം നാട്ടിലയക്കാനുള്ള രേഖകളെല്ലാം സാമൂഹിക പ്രവർത്തകർ ശരിയാക്കിനൽകിയിട്ടും വൈകിയപ്പോൾ ഇന്ത്യൻ എംബസിയുടെ അനുമതിയോടെ സാമൂഹിക പ്രവർത്തകർ രണ്ടു തവണ സൗദി പൊലീസിൽ പരാതിപ്പെട്ടിരുന്നു.
ബുറൈദയിലെ സാമൂഹിക പ്രവർത്തകൻ സലാം പറാട്ടി, റിയാദിലെ ന്യൂഏജ് ഇന്ത്യ സാംസ്കാരികവേദി ജീവകാരുണ്യ വിഭാഗം കൺവീനർ എം. സാലി ആലുവ, മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. സുനീറാണ് ഈ വിഷയം സാമൂഹിക പ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തിയത്.
റിപ്പോർട്ടർ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചതായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. അപകീർത്തികരമായ വാർത്തയുടെ പേരിലാണ് പരാതി. ചാനലിന്‍റെ സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ടെന്നും സുധാകരൻ അറിയിച്ചു.
പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം.വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണെന്നും ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ എം.വി.ആറിന്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെക്കുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ്.
സ്വന്തം ജീവനോളം വിശ്വാസമായിരുന്നു ഞങ്ങളിരുവരും തമ്മിൽ. കാല് കുത്തിക്കില്ലെന്ന് പിണറായി വിജയനടക്കമുള്ളവർ വീമ്പടിച്ചു പ്രസംഗിച്ച കണ്ണൂരിന്റെ മണ്ണിൽ, പതിറ്റാണ്ടുകളോളം ഒരു പോറൽ പോലുമേൽക്കാതെ എം വി ആറിനെ കാത്തത് കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ എന്നെയും മറ്റു കോൺഗ്രസ് നേതാക്കളെയും വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങൾക്ക് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്നേഹം കൊണ്ടു തന്നെയാണ്.
സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം എന്നെ മാത്രമല്ല, നമ്മുടെ നാടിനെ മുഴുവനും ബാധിക്കും. ആ തിരിച്ചറിവിൻ്റെ പേരിൽ റിപ്പോർട്ടർ ചാനലിനെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. ഒപ്പം അപകീർത്തികരമായ വാർത്തയുടെ പേരിൽ ചാനലിൻ്റെ സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുമുണ്ട്.
രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ഒരുപാട് ത്യാഗം സഹിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം കുടുംബത്തെ മറന്നും സമൂഹത്തെ സേവിക്കാൻ തുനിഞ്ഞിറങ്ങിയവർ ആണ് പൊതു പ്രവർത്തകർ. ഈ രാജ്യം തന്നെ കെട്ടിപ്പടുത്ത പാർട്ടിയെയും ജീവിതം തന്നെ രാഷ്ട്ര സേവനത്തിനായി ഉഴിഞ്ഞു വച്ച നേതാക്കളെയും എന്തിനെന്നില്ലാതെ അപമാനിക്കുന്നത് ഇനിയും കൈയ്യും കെട്ടി നോക്കി നിൽക്കാനാകില്ല.
സംസ്ഥാന ആഭ്യന്തര വകുപ്പ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ച ഒരു ക്രിമിനലുമായി എന്നെ ബന്ധിപ്പിക്കാൻ ശ്രമിച്ചതും, ജനങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത പ്രിയ സഹപ്രവർത്തകൻ ടോണി ചമ്മണി ഒളിവിലെന്ന് വ്യാജവാർത്ത കൊടുത്തതും എന്ത് തരം മാധ്യമ പ്രവർത്തനമാണ്? കോൺഗ്രസിന്റെ നേതാക്കൾക്കെതിരെ എന്തും പറയാം എന്നൊരു ധാരണ ഉണ്ടെങ്കിൽ അതങ്ങോട്ട് മാറ്റി വച്ചേക്കണം.
അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല…
ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ,
എം.വി.ആറിൻ്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും.
മുകേഷ് അംബാനിയും കുടുംബവും ഭാഗികമായി ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന് റിപ്പോർട്ട്. ലണ്ടനിൽ അടുത്തിടെ വാങ്ങിയ ബംഗ്ലാവിലേക്കാണ് മുകേഷ് അംബാനിയും കുടുംബവും മാറുന്നത്. ഭാവിയിൽ തങ്ങളുടെ സമയം മുംബൈയിലും ലണ്ടനിലുമായി പങ്കിടാനാണ് അംബാനി കുടുംബത്തിന്റെ തീരുമാനം. ഏപ്രിൽ മാസം 592 കോടി രൂപ മുടക്കി ബക്കിംഗ്ഹാംഷെയറിൽ 300 ഏക്കറിലുള്ള ബംഗ്ലാവ് മുകേഷ് അംബാനി വാങ്ങിയിരുന്നു. ഇവിടേക്കാണ് താമസം മാറുന്നത്.
കൊവിഡ് ലോക്ഡൗൺ സമയങ്ങളിൽ മുബൈയിലെയും ജംനഗറിലെയും വസതികളിലായിരുന്നു മുകേഷ് അംബാനിയും കുടുംബവും കഴിഞ്ഞത്. ഈ സമയത്താണ് മറ്റൊരു വീട് ആവശ്യമാണെന്ന് അംബാനി കുടുംബത്തിന് തോന്നിയതെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു.
ദീപാവലി ആഘോഷം സാധാരണയായി മുംബൈയിലെ വീട്ടിൽ വെച്ചാണ് മുകേഷ് അംബാനിയും നിത അംബാനിയും ആഘോഷിക്കാറ്. എന്നാൽ ഇത്തവണ ആഘോഷം ലണ്ടനിലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
300 ഏക്കറിലുള്ള പുതിയ വസതിയിൽ ഒരും ആഡംബര ഹോട്ടലും ഗോൾഫ് കോഴ്സുമുണ്ട്. രണ്ട് ജയിസ് ബോണ്ട് സിനിമകളും ഇവിടെ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്. താമസം ഇങ്ങോട്ട് മാറുന്നതിന്റെ ഭാഗമായി പ്രോപ്പർട്ടിക്കുള്ളിൽ ആശുപത്രി സൗകര്യം കൂടി മുകേഷ് അംബാനി ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
വിരാട് കോഹ്ലിയുടെ പിന്‍ഗാമിയായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ ആരു നയിക്കണമെന്ന് പറഞ്ഞ് നിയുക്ത മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. രോഹിത് ശര്‍മ്മ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനാകുന്നത് കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് ദ്രാവിഡ് വ്യക്തമാക്കി.
ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദ്രാവിഡ്, രോഹിത് ശര്‍മ്മയെ പിന്തുണച്ചത്. രോഹിത് കഴിഞ്ഞാല്‍ കെ.എല്‍. രാഹുലിനാണ് ദ്രാവിഡ് പരിഗണന നല്‍കുന്നത്.
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ക്യാപ്റ്റനാണ് രോഹിത്. അഞ്ച് തവണ മുബൈ ഇന്ത്യന്‍സിനെ ജേതാക്കളാക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. നിദഹാസ് ട്രോഫിയിലും 2018 ഏഷ്യ കപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ചതും രോഹിത് തന്നെ. ലോക കപ്പോടെ ടി20 നായക പദം ഒഴിയുമെന്ന് കോഹ്ലി അറിയിച്ചു കഴിഞ്ഞു. ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റന്‍സി നഷ്ടപ്പെടാനാണ് സാദ്ധ്യത.
മുംബൈ: ആര്യന്‍ഖാനെ ലഹരിമരുന്ന് കേസില്‍ നിന്നൊഴിവാക്കാന്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനി സാക്ഷിയായ കെ.പി. ഗോസാവിയ്ക്ക് 50 ലക്ഷം രൂപ നല്‍കിയതായി മറ്റൊരു സാക്ഷിയായ സാം ഡിസൂസയുടെ വെളിപ്പെടുത്തല്‍. ഗോസാവിയുടെയും പൂജയുടെയും കൂടിക്കാഴ്ചയ്ക്ക് താന്‍ ഇടനിലക്കാരനായിരുന്നു, ഗോസാവി കബളിപ്പിക്കുകയകണെന്ന് മനസിലായതോടെ താന്‍ മുന്‍കൈയെടുത്ത് പണം പൂജയ്ക്ക് തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ ഇടപാടില്‍ എന്‍. സി. ബി. യുടെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാം ഡിസൂസ വ്യക്തമാക്കി.
സമീര്‍ സര്‍ എന്നപേരില്‍ ഒരു നമ്പര്‍ ഗോസാവി മൊബൈലില്‍ സേവ് ചെയ്തിരുന്നു, ഇത് സമീര്‍ വാഖഡെയുടെ നമ്പര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. ഗോസാവിക്ക് തങ്ങളുടെ മുന്നില്‍വെച്ച് ആ നമ്പരില്‍ നിന്ന് നിരന്തരം കോളുകള്‍ വരികയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രൂകോളറില്‍ പരിശോധിച്ചപ്പോള്‍ ആ നമ്പര്‍ ഗോസാവിയുടെ ബോഡിഗാര്‍ഡായ പ്രഭാകറിന്റെ നമ്പര്‍ ആണെന്ന് കണ്ടെത്തി. ഇതോടെ ഗോസാവി പറ്റിക്കുകയാണെന്ന് മനസിലായി. പിന്നീട് ഗോസാവിക്ക് പണം കൈമാറിയെന്ന കാര്യമറിഞ്ഞതോടെ മണിക്കൂറുകള്‍ക്കകംതന്നെ താന്‍ സമ്മര്‍ദം ചെലുത്തി ആ പണം തിരികെ നല്‍കുകയായിരുന്നുവെന്നും ഇതിലൊന്നും സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാം ഡിസൂസ പറഞ്ഞു. സമീര്‍വാംഖഡെയുമായി ബന്ധമുണ്ടെന്ന വ്യാജേന ഗോസാവിയാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ലഹരിമരുന്ന് വിതരണക്കാരനായിരുന്നുവെന്ന ആരോപണങ്ങളും സാം ഡിസൂസ നിഷേധിച്ചു. നേരത്തേ ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടിയപ്പോള്‍ എന്‍.സി.ബി.യെ അറിയിച്ചിട്ടുണ്ടെന്നും ചില സുഹൃത്തുക്കള്‍ വഴിയാണ് പൂജ ദദ്‌ലാനിയെ പരിചയപ്പെട്ടിട്ടുള്ളതെന്നും ഡിസൂസ വ്യക്തമാക്കി.
പെരിന്തല്‍മണ്ണ: മഫ്ത്ത ധരിക്കുന്നതിനിടെ വായില്‍ കടിച്ച്പിടിച്ച പിന് അബദ്ധത്തില്‍ വിഴുങ്ങി. ആമാശയത്തിൽ കുടുങ്ങിയ പിൻ സർജറി കൂടാതെ പുറത്തെടുത്തു.തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിനിയായ 12 വയസ്സുകാരിയ്ക്കാണ് അപകടം പിണഞ്ഞത്.
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന്, തുടര്‍ ചികത്സക്ക് പെരിന്തല്‍മണ്ണ കിംസ് അല്ശിഫയിലെത്തിച്ചു. എക്സ് റേ പരിശോധനയില്‍ ആമാശയത്തില്‍ പിന് തറച്ചതായി കണ്ടെത്തി. ഗ്യാസ്ട്രോ എൻററോളജി വിഭാഗം മേധാവി ഡോ. സജു സേവ്യര്‍, ഗ്യാസ്ട്രോ എൻററോളജിസ്റ്റ് ഡോ. ബിപിന്‍, ഡോ. സാജന് എന്നിവരുടെ നേതൃത്വത്തില്‍ സർജറി കൂടാതെ എന്റോസ്കോപിക് വഴി പിൻ പുറത്തെടുത്തു.
സൗത്ത് ഇന്ത്യന്‍ ആരാധകരുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് വിജയ് സേതുപതി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ആള്‍ക്കൂട്ടത്തില്‍ ഒരാളായി സിനിമയില്‍ അഭിനയം കുറിച്ച താരം തന്റെ അഭിനയ മികവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും തമിഴ് സിനിമയിലെ പ്രശസ്ത നടന്മാരില്‍ ഒരാളായി മാറുകയായിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.എന്നാല്‍ ഇന്നലെ ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു കേട്ടത്. ബംഗൂളൂരു എയര്‍പോര്‍ട്ടില്‍ വച്ച് വിജയ് സേതുപതിയെ ഒരു അഞ്ജാതന്‍ ആക്രമിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാസ്റ്റര്‍ ഷെഫ് ഷൂട്ടിങിനായി ബംഗുളൂരു എയര്‍പോര്‍ട്ടില്‍ എത്തിയ വിജയ് സേതുപതിയെ അഞ്ജാതന്‍ പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.
പുറകില്‍ നിന്ന് ഓടി വച്ച അജ്ഞാതന്‍ വിജയ് സേതുപതിയെ ചാടി ചവിട്ടുകയായിരുന്നു. എന്നാല്‍ വിജയ് സേതുപതിക്ക് അടുത്തായി നിന്ന ബോഡിഗാര്‍ഡ്‌സിനാണ് ഈ ചവിട്ട് ഏറ്റത്. ഈ ദൃശ്യങ്ങളായിരുന്നു വൈറലായത്.
എന്നാല്‍ എന്താണ് അവിടെ സംഭവിച്ചതെന്നും മറ്റും വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ എത്തിയിരിക്കുകയാണ്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ വിജയ് സേതുപതിയോട് മദ്യപിച്ച ഒരു യുവാവ് സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു.
യുവാവ് മദ്യപിച്ചതിനാല്‍ സെല്‍ഫി എടുക്കാന്‍ വിജയ് സേതുപതി തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ യുവാവ് വിജയ് സേതുപതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കൂടാതെ വിജയ് സേതുപതിയെ ഇയാള്‍ തെറി വിളിക്കുകയും ചെയ്തു.
എന്നാല്‍ ഇയാള്‍ക്ക് എതിരെ വിജയ് സേതുപതി പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വിഷയം സംസാരിച്ചു തീര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Actor #VijaySethupathi attacked at Bengaluru airport. Initial reports say the incident happened yesterday night. More details awaited… pic.twitter.com/07RLSo97Iw
— Janardhan Koushik (@koushiktweets) November 3, 2021