പ്രധാനമന്ത്രി നരേന്ദ്ര മോഡി എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓർ സമർപ്പൺ അഭിയാൻ എന്ന പേരിൽ മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്.
പിറന്നാളിനോട് അനുബന്ധിച്ചുള്ള പ്രചാരണത്തിന് വിവിധ സംസ്ഥാനങ്ങളിൽ ബിജെപി ദേശീയ സെക്രട്ടറിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനം ബിജെപി കേരള ഘടകവും ആഘോഷിക്കുകയാണ്. ഇന്ന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ സമുദായത്തിന്റെയും ആചാരമനുസരിച്ചാകും പ്രാർത്ഥന നടത്തുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.
കൂടാതെ, രാജ്യത്തൊട്ടാകെയുള്ള വാക്‌സീൻ സ്വീകരിക്കുന്ന ആളുകൾക്ക് പ്രധാനമന്ത്രി നന്ദി പറയുന്ന വീഡിയോ ‘നമോ ആപ്പ്’ വഴി പ്രചരിപ്പിക്കുന്നുമുണ്ട്. ഉത്തർപ്രദേശിൽ ഗംഗാനദിയിൽ 71 ഇടങ്ങളിൽ ശുചീകരണം നടത്തുന്നുണ്ട്. ഗാന്ധി ജയന്തി ദിനത്തിൽ ഖാദി ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള ആഹ്വാനവും നൽകും.
ബൂത്ത് തലത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ച് അഞ്ച് കോടി പോസ്റ്റ്കാർഡുകൾ അയക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽനിന്ന് 12 കോടിയോളം തട്ടിയെടുത്ത കേസിലെ പ്രതി പാല വെട്ടിച്ചിറ സ്വദേശി പനക്കപ്പറമ്ബിൽ തോമസിനെ (61) മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറാംകണ്ടം ചരളങ്ങാനം സ്വദേശി തൈക്കൂട്ടത്തിൽ ബിനു ജോർജാണ് പരാതി നൽകിയത്. അന്വേഷണം നടക്കുന്നതിനിടെ ഇയാൾ മുങ്ങി.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മൈസൂരുവിൽ നിന്നാണ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടോടെ പിടിയിലായ ഇയാളെ തിങ്കളാഴ്ച രാവിലെ മുരിക്കാശ്ശേരിയിലെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കും. എസ്.ഐ എബി പി.മാത്യു, സിവിൽ ഓഫിസർ കെ.ആർ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
മലയാളത്തിലെ അതികായന്‍മാരോടൊപ്പമെല്ലാം സ്ക്രീന്‍ സ്പെയിസ് ഷെയര്‍ ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം ചില കലകരന്മാരില്‍ ഒരാളാണ് മുകേഷ്. ഇവര്‍ രണ്ടു പേരുടെയും സമകാലികാനാണ് മുകേഷ്. അതുകൊണ്ട് തന്നെ മലയാളത്തിലെ ഈ രണ്ട് ബിഗ് “എം” കളുടെ വളര്‍ച്ച നേരിട്ടു കണ്ടറിഞ്ഞ മുകേഷിൻ്റെ ഇവരെക്കുറിച്ചുള്ള അഭിപ്രായം സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചയായി മാറി. തന്‍റെ മനസ്സിലുള്ളതെന്തും അതുപോലെ പ്രകടിപ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നു മുകേഷ് പറയുന്നു. എന്ത് തന്നെ ആണെങ്കിലും മനസ്സില്‍ വച്ചിരുന്നു പെരുമാറുന്ന സ്വഭാവം മമ്മൂട്ടിക്ക് ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പക്ഷേ മമ്മൂട്ടിയെ അപേക്ഷിച്ച് മോഹന്‍ലാല്‍ അങ്ങനെയല്ലന്നും മുകേഷ് വിശദീകരിച്ചു.
ചെറിയ കാര്യമാണെങ്കില്‍ മോഹന്‍ലാല്‍ മനസില്‍ സൂക്ഷിച്ചു വക്കും. ഒന്നും രണ്ടുമല്ല 16 വര്‍ഷം. ഒഒരു സംവിധായകനുമായി ബന്ധപ്പെട്ട ഒരു സംഭവം ആ സംവിധായകൻ്റെ പേര് വെളിപ്പെടുത്താതെ മുകേഷ് വിശദീകരിച്ചു. പേര് പറഞ്ഞാല്‍ വലിയ പ്രശ്‌നമാകുമെന്ന ആമുഖത്തോടെയാണ് മുകേഷ് ഇതിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. അന്ന് ആ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഡയറക്ടറാകുന്നത്.
ഒരു ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന പ്രസ്തുത സംവിധായകന്‍ മോഹന്‍ലാലിനോട് ഡ്രസ് മാറാന്‍ പറഞ്ഞു. എന്നാല്‍ ക്യാമറ ലൈറ്റപ്പ് ചെയ്തതിനു ശേഷം മാറാം എന്നായിരുന്നു ലാലിന്‍റെ മറുപടി. പക്ഷേ അയാള്‍ വിടാന്‍ കൂട്ടാക്കിയില്ല. ഡയറക്ടര്‍ പറഞ്ഞിട്ടാണ്, ഉടന്‍ തന്നെ ഡ്രസ്സ് മാറണമെന്ന് ആ അദ്ദേഹം മോഹന്‍ലാലിനോട് ശഠിച്ചു. ഇത് മോഹന്‍ലാലിന് തീരെ ഇഷ്ടപ്പെട്ടില്ല.
പിന്നീട് ഇതേ അസിസ്റ്റന്‍റ് ഡയറക്ടര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അറിയപ്പെടുന്ന ഒരു സംവിധായകനായി. പക്ഷേ അപ്പോഴും മോഹന്‍ലാല്‍ അദ്ദേഹത്തിനു ഡേറ്റ് കൊടുത്തില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ആ ചെറിയ വിഷമം പോലും മോഹന്‍ലാല്‍ മനസ്സില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നെന്ന് മുകേഷ് പറയുന്നു.. ‘അവനാദ്യം എന്നെക്കൊണ്ട് ഡ്രസ് ചെയ്ഞ്ച് ചെയ്യിക്കട്ടെ’
എന്നായിരുന്നു ഇതേക്കുറിച്ച് പിന്നീട് മോഹന്‍ലാല്‍ പറഞ്ഞെതെന്നും മുകേഷ് പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുകേഷ് ഇതിനെക്കുറിച്ച് വാചാലനായത്.
ഷാജി കൈലാസിന്റെ സിനിമയിലൂടെയായിരുന്നു റിസബാവയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഷാജി കൈലാസിന്റെ നിരവധി ചിത്രങ്ങളിൽ റിസ ബാവ വേഷമിട്ടിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രത്തിൽ പൊലീസ് ഓഫിസറായിട്ടായിരുന്നു റിസബാവയുടെ വേഷം. ശസ്ത്രക്രിയയ്ക്ക് തൊട്ടടുത്ത ദിവസമായിരുന്നു ചിത്രീകരണം. എന്നിട്ടും ജോലിയോടുള്ള ആത്മാർത്ഥതയും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേഷവും കാരണം റിസ ബാവ സെറ്റിൽ ഓടിയെത്തിയതിനെ കുറിച്ച് ഷാജി കൈലാസ് പറയുന്നത്
ഷാജി കൈലാസിന്റെ വാക്കുകൾ :
‘ഷാജി, ഇന്നലെയാണ് എന്റെ ഓപറേഷൻ കഴിഞ്ഞത്. സിനിമ എന്ന് കേട്ടതുകൊണ്ട് ഓടി വന്നതാണ്, ശസ്ത്രക്രിയയുടെ വേദനയോടുകൂടി…ഷൂസ് ഇടാൻ പറ്റുന്നില്ല, ബ്ലീഡിംഗ് വരും’. അദ്ദേഹമെന്ന നടന്റെ അഭിനയത്തോടുള്ള ആത്മാർത്ഥതയായിരുന്നു അത്. അദ്ദേഹത്തിന് വേണ്ടി ഞാൻ ആ ഷോട്ട് മാറ്റി, മുക്കാൽ ഭാഗം മാത്രം കാണിക്കുന്ന രീതിയിൽ ഷോട്ട് ചിത്രീകരിക്കുകയായിരുന്നു.
ഡോ. പശുപതി എന്ന ഷാജി കൈലാസ് ചിത്രത്തിലൂടെയായിരുന്നു റിസബാവയുടെ അരങ്ങേറ്റം.ആദ്യം സായ് കുമാറിനെയായിരുന്നു കഥാപാത്രത്തിനായി തെരഞ്ഞെടുത്തിരുന്നത്. എന്നാൽ അവസാന നിമിഷത്തിൽ ഷെഡ്യൂളുകൾ തമ്മിൽ ക്ലാഷ് വന്നതിനാൽ സായ് കുമാർ പിന്മാറി പകരം റിസ ബാവയെ നിർദേശിക്കുകയായിരുന്നു. സ്വാതി തിരുനാൾ എന്ന നാടകത്തിൽ അഭിനയിക്കുകയായിരുന്നു അപ്പോൾ റിസ ബാവ. ആലപ്പുഴയിലെ ഒരു ഉൾനാട്ടിലായിരുന്നു നാടകം. സായ് കുമാറിന്റെ നിർദേശത്തെ തുടർന്ന് രഞ്ജി പണിക്കർ ഉടൻ തന്നെ കാറെടുത്ത് അവിടെ പോയി റിസ ബാവയെ കൂട്ടി. കണ്ടമാത്രയിൽ തന്നെ റിസ ബാവയെ അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു.
റിസ ബാവയ്ക്കെപ്പോഴും എല്ലാവരോടും സ്നേഹമായിരുന്നുവെന്ന് ഷാജി കൈലാസ് ഓർക്കുന്നു. പെരുമാറ്റത്തിലും മറ്റും എല്ലാവരോടും ഇഷ്ടമായിരുന്നു. എന്ത് കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയായിരുന്നു റിസ ബാവയെന്ന് ഷാജി കൈലാസ് പറഞ്ഞു. വില്ലൻ കാഥാപാത്രമാണെങ്കിലും അദ്ദേഹത്തിന് അഭിനയിക്കാൻ താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു.
വിവാഹിതര്‍ ആയവര്‍ പോലും മക്കളെയും പങ്കാളികളെയും ഉപേക്ഷിച്ച് കമിതാക്കള്‍ക്ക് ഒപ്പം പോകുന്ന ഒളിച്ചോട്ടവുമൊക്കെ ഇപ്പോള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. അങ്ങനെ ഒരു വാർത്ത ആണ് ഇന്ന് കൊല്ലം കൊട്ടിയത്തു നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മുടങ്ങിയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര ചിറയില്‍ പള്ളിക്ക് സമീപം അനന്തനാരായണീയം വീട്ടില്‍ പ്രഭു എന്ന 40കാരനും കിളികൊല്ലൂര്‍ രായരുമുക്കിന് സമാപം താമസിക്കുന്ന അനുമോള്‍ എന്ന 24 കാരിയുമാമ് കിളിക്കൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
ഭാര്യയും എട്ട് വയസുള്ള മകനെയും ഉപേക്ഷിച്ചാണ് പ്രഭു ഭര്‍ത്താവും നാല് വയസുള്ള മകളുമുള്ള അനുമോളെ കൂട്ടി ഒളിച്ചോടിയത്. കൊല്ലത്തെ സ്വകാര്യ വസ്ത്ര വില്‍പന ശാലയിലെ ജീവനക്കാരായിരുന്നു പ്രഭുവും അനുമോളും. ഇരുവരും കഴിഞ്ഞ 12നാണ് മക്കളെയും പങ്കാളികളെയും ഉപേക്ഷിച്ച് നാടുവിട്ടത്.
ഇരുവരെയും കാണാതായതോടെ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിറ്റി സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശ്ശൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. പോലീസ് ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കി. അനുമോളെ അട്ടക്കുളങ്ങര വനിത ജയിലിലും പ്രഭുവിനെ കൊട്ടാരക്കര സബ് ജയിലിലേക്കും റിമാന്‍ഡ് ചെയ്തു.
ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാനെ ബഹിഷ്കരിക്കാനുള്ള ഹാഷ്ടാഗുമായി ഹരിയാനയിലെ ബി.ജെ.പി നേതാവ്. വർഗീയമായ കമന്‍റുകളും പരാമർശങ്ങളുമായി സംഘ് അനുകൂല പ്രൊഫൈലുകൾ ഇതിനൊപ്പം ചേര്‍ന്നപ്പോള്‍ പ്രത്യാക്രമണം കടുപ്പിച്ച് എസ്.ആര്‍.കെ ആരാധകരും രംഗത്തെത്തി. #BoycottShahRukhKhan എന്ന ഹാഷ്ടാഗിനെതിരെ #WeLoveShahRukhKhan എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്.
ഹരിയാന ബി.ജെ.പിയുടെ സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഡിപാർട്മെന്റ് ചുമതല വഹിക്കുന്ന അരുൺ യാദവാണ് ഷാറൂഖിനെ ബഹിഷ്കരിക്കുക എന്ന ഹാഷ്ടാഗ് പ്രചിരിപ്പിച്ചത്. ഷാറൂഖ് ഖാൻ പാകിസ്താനൊപ്പമാണെന്ന് ആരോപിച്ച അരുൺ യാദവ് ആമിർ ഖാനെയും സൽമാൻ ഖാനെയും ബഹിഷ്കരിക്കണമെന്നും ട്വീറ്റ് ചെയ്തു. എന്നാൽ, ഷാറൂഖിനെ ബഹിഷ്കരിക്കാനുള്ള ഹാഷ്ടാഗിൽ താൻ പോസ്റ്റ് ചെയ്ത ട്വീറ്റുകളൊക്കെ ഉച്ചയോടെ ഇയാള്‍ ഡിലീറ്റ് ചെയ്യുകയും മറ്റുള്ളവരുടെ വിദ്വേഷ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഷാറൂഖിന്‍റെ പുതിയ സിനിമയായ ‘പത്താൻ’ അടുത്ത മാസം റിലീസിനൊരുങ്ങവെയാണ് വിദ്വേഷ പരാമര്‍ശങ്ങളുമായി നടനെ ആക്രമിക്കാനുള്ള നീക്കം. ‘എന്തിനാണ് ഇന്ത്യയിലെ പടത്തിന് പത്താൻ എന്ന് പേരിടുന്നത്? ഷാറൂഖ് വേണമെങ്കിൽ അഫ്ഗാനിസ്താനിൽ പോയി സിനിമ എടുത്തോട്ടെ’ എന്നായിരുന്നു ഒരു ട്വീറ്റിലെ പരാമര്‍ശം. 30000ലേറെ ട്വീറ്റുകളാണ് ഇങ്ങനെ ബഹിഷ്കരണത്തെ അനുകൂലിച്ച് പ്രത്യക്ഷപ്പെട്ടത്.
താരം പാക്കിസ്ഥാൻ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കുന്നതോ ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നതോ ആയ ചിത്രങ്ങളും വാർത്തകളും പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റുകള്‍. ഇതോടെയാണ് ‘ഞങ്ങൾ ഷാറൂഖിനെ സ്നേഹിക്കുന്നു’എന്ന ഹാഷ്ടാഗുമായി ആരാധകര്‍ അവതരിച്ചത്. മണിക്കൂറുകൾക്കകം ആ ഹാഷ്ടാഗ് ട്രെൻഡിങ്ങാവുകയും ചെയ്തു. താരത്തിന്‍റെ അഭിനയ മികവിനെ മാത്രമല്ല മനുഷ്യസ്നേഹത്തെയും പുകഴ്ത്തിയായിരുന്നു ആരാധകരുടെ ട്വീറ്റുകള്‍.
I Boycott Shahrukh Khan J!hadi…
Retweet and Support #BoycottShahRukhKhan
— Bipendar Singh Sengar (@BipendarSingh1) September 16, 2021
The only Indian actor with the maximum number of doctorates for his Charity work and the only Indian actor to receive the UNESCO award for charity❤ Bharat ki Shaan, Shah Rukh Khan
SRK PRIDE OF INDIA#WeLoveShahRukhKhan pic.twitter.com/EvUo2RnHWf
— SRK’sDiwani (@SrksDiwani) September 16, 2021
Shah Rukh Khan met acid attack survivors and took part in a discussion on how to help them get accepted in the society without any discrimination.#WeLoveShahRukhKhan @iamsrk pic.twitter.com/i9JhTzuo04
— ☯ (@Rahulfinest) September 16, 2021
മകനെ ആരോ ആ വീട്ടില്‍ എത്തിച്ചതാണെന്ന് തളിക്കുളത്തെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അമല്‍കൃഷ്ണയുടെ അമ്മ ശില്പ. തളിക്കുളത്തേക്ക് അവന് പോകേണ്ട കാര്യമില്ല. അടഞ്ഞുകിടന്നിരുന്ന വീട്ടിലേക്ക് മകന്‍ തനിയെ പോകില്ല. വീടിന്റെ മുന്നില്‍ കരഞ്ഞ് അവശയായി ഇരിക്കുമ്പോഴും മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഈ അമ്മ വിശ്വസിക്കുന്നു.’അവന്‍ അങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനാവില്ല. ആരോ അവനെ അവിടെ കൊണ്ടിട്ടതാണ്. മരിച്ച സ്ഥലത്ത് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് കണ്ടിരുന്നു. മകന്റെ കൈയില്‍ അതുണ്ടായിരുന്നില്ല.’- ശില്പ പറഞ്ഞു.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശ്വാസവാക്കുകള്‍ ശില്പയ്ക്ക് സമാധാനം നല്‍കുന്നില്ല. മകനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞും വിതുമ്പിയും കഴിയുകയാണ് അമലിന്റെ അമ്മ. മകന് സംഭവിച്ചതെന്തെന്ന് അറിയണം. അതിന് ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് വിതുമ്പലോടെ ശില്പ പറഞ്ഞു. ശില്പയുടെ പരാതിയില്‍ അമല്‍കൃഷ്ണയുടെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി. അംഗം ഇര്‍ഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.
ഉള്ളുലഞ്ഞ് അച്ഛന്‍ വരും, പൊന്നുമോനെ യാത്രയാക്കാന്‍
അമല്‍കൃഷ്ണയുടെ അന്ത്യയാത്രയ്ക്ക് അച്ഛന്‍ സനോജ് മസ്‌കറ്റില്‍നിന്ന് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ നാട്ടിലെത്തും. മകന്റെ ദുരന്തവിവരം അറിയിച്ച പൊതുപ്രവര്‍ത്തകന്‍ ഇര്‍ഷാദ് കെ. ചേറ്റുവയോടാണ് തനിക്ക് മകനെ അവസാനമായി കാണണമെന്ന് സനോജ് പറഞ്ഞത്.അമല്‍കൃഷ്ണയുടെ അമ്മ ശില്പയും അച്ഛന്‍ വന്നിട്ട് മതി മകന്റെ സംസ്‌കാരമെന്ന് പറഞ്ഞു. മകനെ കാണാതായത് മുതല്‍ നാട്ടിലുണ്ടായിരുന്ന സനോജ് അടുത്തിടെയാണ് തിരിച്ചുപോയത്.എന്നും മകനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു സനോജ്. കാണാന്‍ പറ്റുന്ന സ്ഥിതിയിലല്ല മകന്റെ മൃതദേഹമെന്ന് പറഞ്ഞെങ്കിലും താന്‍ എത്തിയശേഷം സംസ്‌കാരം നടത്തിയാല്‍ മതിയെന്ന് സനോജ് തറപ്പിച്ച് പറഞ്ഞു. ഇതേത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിക്ക് നിപയുണ്ടോയെന്ന സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചു. കാസർഗോഡ് ചെങ്കള പഞ്ചായത്ത് പരിധിയില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ച് വയസുകാരിയുടെ സ്രവമാണ് പരിശോധനക്കായി അയച്ചത്. നിപ ലക്ഷണങ്ങൾ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. പഞ്ചായത്ത് പരിധിയിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
നേരത്തെ കോഴിക്കോട് മുക്കം സ്വദേശിയായ 12കാരൻ മരിച്ചത് നിപ മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് കർശന പ്രതിരോധ നടപടികളാണ് കോഴിക്കോട് ജില്ലയിൽ സ്വീകരിച്ചിരുന്നത്. സമ്പർക്കത്തിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ പിന്നീട് ആർക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഇതോടെ ആശങ്ക ഏറെക്കുറെ ഒഴിഞ്ഞ നിലയിലാണ് കോഴിക്കോട്.
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
നിപ വൈറസ്
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.
രോഗ സ്ഥിരീകരണം
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍
കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.
രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍
· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍
· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.
സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം
· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായി കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം
കാമുകനെ ഭയപ്പെടുത്താൻ ദേഹത്ത് മണ്ണണ്ണയൊഴിച്ച യുവതി തീ പൊള്ളലേറ്റ് മരിച്ചു. കറുകുറ്റി തൈക്കാട് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. സെപ്റ്റംബർ ആറാം തീയതിയാണ് ബിന്ദുവിന് പൊള്ളലേറ്റത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
ഏറെ നാളുകളായി മൂക്കന്നൂരിലെ വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന ബിന്ദു വീട്ടിലെത്തിയ കാമുകനുമായി വാക്ക് തർക്കമുണ്ടാകുകയും. തുടർന്ന് കാമുകനെ ഭയപ്പെടുത്താൻ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു. ഇതിനിടയിൽ അബദ്ധവശാൽ ലൈറ്റർ തെളിച്ചതോടെ തീ ആളി പടരുകയായിരുന്നു.
അങ്കമാലി സ്വദേശിയായ കാമുകൻ ബിന്ദുവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാമുകൻ മുങ്ങുകയായിരുന്നു. ബിന്ദുവിന്റെ ബന്ധുക്കളാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം അടുപ്പിൽ നിന്നും പൊള്ളലേറ്റതെന്നാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. ഹോം നേഴ്സ് ആയി ജോലി ചെയ്യുന്ന ബിന്ദു വാടക വീട്ടിലാണ് താമസം. ഇതിനിടയിലാണ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അങ്കമാലി സ്വദേശിയുമായി അടുപ്പത്തിലായത്. സുഹൃത്തിന്റെ ജന്മദിനത്തിനാഘോഷത്തിന്റെ ഇടയിലാണ് പൊള്ളലേറ്റതെന്നാണ് യുവാവ് വീട്ടിൽ പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി.
കുത്തിയൊഴുകുന്ന നിളയിൽ കാണാതായ മകന്റെ തിരിച്ചുവരവിന് വേണ്ടി കണ്ണീരോടെ കാത്തിരുന്ന കുടുംബാംഗങ്ങളുടെ ഹൃദയം തകർത്ത് മൃതദേഹം കണ്ടെത്തി. യുവ ഡോക്ടർ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് നദിയിൽ നിന്നും നാലാംദിനം കണ്ടെത്തിയത്. നിളാ തീരത്ത് പ്രാർത്ഥനയോടെ കാത്തിരുന്ന അച്ഛൻ രാമകൃഷ്ണന് മരണവാർത്ത താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.
ഞായറാഴ്ച ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ എംബിബിഎസ് വിദ്യാർത്ഥി അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ രാമകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണയുടെ മൃതദേഹം ബുധനാഴ്ചയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിനൊപ്പം കാണാതായ സഹപാഠി മാത്യു എബ്രഹാമിന്റെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. എൽഐസി ഏജന്റായ രാമകൃഷ്ണനും കുടുംബവും മകൻ ഡോക്ടറായി കാണാൻ ഏറെ പ്രതീക്ഷയോടെയാണു കാത്തിരുന്നത്. പഠനം അവസാന വർഷത്തിലേക്ക് എത്തിയപ്പോൾ സ്വപ്നം യാഥാർഥ്യമാകുന്നത് തൊട്ടരികിലെത്തിയെന്ന് അവർ ആശ്വസിച്ചു.
മകൻ ഡോക്ടറായെത്തിയാൽ തന്റെ കഷ്ടപ്പാടെല്ലാം തീരുമെന്ന് രാമകൃഷ്ണൻ ഒരുപാട് പേരോട് പറയുകയും ചെയ്തിരുന്നു. ഇതിനായി കുടുംബം ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചും മകന്റെ പഠനം മുന്നോട്ട് കൊണ്ടുപോയി. പഠനത്തിൽ സമർഥനായ ഗൗതം കൃഷ്ണ തിരുവനന്തപുരം സൈനിക സ്‌കൂളിലാണു പഠിച്ചത്. വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു എംബിബിഎസ് പഠനം.
കോളേജ് കൗൺസിൽ ചെയർമാനായ ഗൗതം കൃഷ്ണ വോളിബോൾ താരവുമായിരുന്നു. യുവഡോക്ടറുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല അമ്പലപ്പുഴയിലെ ഈ ഗ്രാമത്തിന്. അപകടമുണ്ടായ ദിവസംമുതൽ പ്രതീക്ഷയും പ്രാർഥനയുമായി നാട്ടുകാരും കുടുംബത്തിനൊപ്പമുണ്ടായിരുന്നു. കോളേജിൽ പൊതുദർശനത്തിനുശേഷം ബുധനാഴ്ച വൈകീട്ട് ആറോടെയാണ് മൃതദേഹവുമായി ആലപ്പുഴയിലേക്കു പുറപ്പെട്ടത്. രാത്രി വൈകി വീട്ടുവളപ്പിൽ സംസ്‌കരിച്ചു.