കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എസ്.ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ബാബു മാത്യുവാണ് അറസ്റ്റിലായത്. അന്വേഷണ വിധേയമായി ബാബു മാത്യുവിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
37 കാരിയായ യുവതി കൊച്ചി ഡി.സി.പി പൂങ്കുഴലിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരുമാസം മുമ്പാണ് സംഭവത്തില്‍ മുളന്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാബു മാത്യു മുളന്തുരുത്തി സ്‌റ്റേഷനിലെ അഡീഷ്ണല്‍ എസ്‌ഐ ആയിക്കുമ്പോള്‍ മുതല്‍ ഒരു വര്‍ഷത്തിലേറേയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഒരു വാഹന പരിശോധനയ്ക്കിടെയാണ് എസ്.ഐ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. പരിശോധനയ്ക്കിടെ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി സ്‌റ്റേഷനിലെത്തി പണം അടയ്ക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയപ്പോള്‍ യുവതിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ച എസ്.ഐ പിന്നീട് ഇതിന്റെ പേരില്‍ യുവതിയുടെ വീട്ടില്‍ ചെന്നു തുടങ്ങി. ഒരു ദിവസം മുറിയില്‍ വസ്ത്രം മാറുമ്പോള്‍ അനുവാദമില്ലാതെ കടന്നുകയറി സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരുവര്‍ഷമായി പീഡനം തുടരുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പത്തനംതിട്ട∙ കന്യാസ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബർ സാമുവൽ കൂടലിനെതിരെ വനിത കമ്മിഷന്‍ കേസെടുത്തു. സാമുവലിനെതിരെ 139 പരാതികളാണ് വനിത കമ്മീഷന് ലഭിച്ചത്. സ്ത്രീകളുടെ പരസ്യ പ്രതിഷേധം നേരിടേണ്ടി വന്ന യൂട്യൂബർ വിജയ് പി. നായർക്കെതിരെ ഉയർന്ന സമാന ആരോപണമാണ് സാമുവൽ കൂടലിനെതിരെയും ഉയർന്നിരിക്കുന്നത്.
പത്തനംതിട്ട കലത്തൂർ സ്വദേശിയായ സാമുവൽ യൂട്യൂബ് ചാനലിലൂടെയും ഫെയ്സ്ബുക്കിലൂടെയും വൈദികരെയും കന്യാസ്ത്രീകളെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് പരാതി. ആദ്യം നൽകിയ പരാതി വനിത കമ്മീഷൻ ഗൗരവമായി എടുക്കാതെ വന്നതോടെ പരാതികൾ കൂട്ടത്തോടെയെത്തി. വിവിധ ജില്ലകളിൽ നിന്നായി 139 പരാതികളാണ് ലഭിച്ചത്. ഇതോടെ കേസെടുത്തു.
സൈബർ നിയമത്തിന്റെ പരിധിയിൽ വരുമോയെന്നറിയാൻ നിയമോപദേശം തേടിയിരിക്കുകയാണ് വനിത കമ്മീഷൻ. വിജയ് പി.നായർക്കെതിരെ ഉണ്ടായ അതേ നടപടി ഈ കേസിലും വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
സ്വന്തം ലേഖകൻ
വാഷിംഗ്‌ടൺ : ഒരു ഡിജിറ്റൽ ഡോളറിന് രൂപം നൽകാൻ സജീവമായി പ്രവർത്തിക്കുന്നതായി യുഎസ് ഫെഡറൽ റിസർവ്. ഫെഡറൽ റിസേർവ് ബോർഡ് ഓഫ് ഗവർണേഴ്സും മറ്റു പല ഫെഡറൽ റിസേർവ് ബാങ്കുകളും ഒരു ഡിജിറ്റൽ ഡോളർ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്തുന്നതിന് ഓരോ അമേരിക്കക്കാരനും ഫെഡിൽ (Fed) ഒരു അക്കൗണ്ട് ഉണ്ടായിരിക്കാമെന്ന് നിയമനിർമ്മാണം നിർദ്ദേശിച്ചിട്ടുണ്ട്. ചിക്കാഗോ പേയ്‌മെന്റ് സിമ്പോസിയത്തിന്റെ ഇരുപതാം വാർഷിക സമ്മേളനത്തിൽ സംസാരിച്ച ഫെഡറൽ റിസർവ് ബാങ്ക് ക്ലീവ്‌ലാൻഡിന്റെ പ്രസിഡന്റ് ലോറെറ്റ ജെ. മെസ്റ്റർ, രാജ്യത്തെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയോട് (സിബിഡിസി) അനുബന്ധിച്ച് നടക്കുന്ന ഫെഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അടിയന്തിര പേയ്‌മെന്റുകൾക്കായി ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഡോളർ മുന്നോട്ട് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് അവർ അറിയിച്ചു. വാണിജ്യ ബാങ്കുകളുടെ പങ്കാളിത്തമില്ലാതെ ഡിജിറ്റൽ ഡോളറിന്റെ ചില രൂപകൽപ്പനകൾ ഉപയോക്താക്കളുടെ വാലറ്റുകളിലേക്ക് സിബിഡിസി നേരിട്ട് നൽകാൻ സെൻട്രൽ ബാങ്കിനെ അനുവദിക്കുന്നുവെന്ന് മെസ്റ്റർ വിശദീകരിച്ചു.

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ഫെഡറൽ റിസർവ് കുറച്ചുകാലമായി ഗവേഷണം നടത്തിവരികയാണ്. ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ ഉപയോഗം കണ്ടെത്താൻ വിവിധ ഫെഡറൽ റിസർവ് ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഫെഡറൽ റിസർവ് ബോർഡ് ഓഫ് ഗവർണേഴ്സിന്റെ ഉടമസ്ഥതയിലുള്ള ടെക്നോളജി ലാബ് ആണ് ടെക്ലാബ്. ഡിജിറ്റൽ കറൻസികളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ അവിടെയാണ് പരീക്ഷിച്ചുവരുന്നത്.

വ്യക്തിഗത ഫെഡറൽ റിസർവ് ബാങ്കുകളെ സംബന്ധിച്ചിടത്തോളം, ഡിജിറ്റൽ ഡോളറിന് ഉപയോഗിക്കാൻ കഴിയുന്ന നിലവിലുള്ളതും പുതിയതുമായ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ബോസ്റ്റൺ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (എംഐടി) സഹകരിക്കുന്നുണ്ടെന്ന് മെസ്റ്റർ ചൂണ്ടിക്കാട്ടി. ഓഗസ്റ്റിലാണ് ഈ മൾട്ടി-ഇയർ സംരംഭം ആരംഭിച്ചത്.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. ഹൈദരാബാദിൽ യുവാവിനെ ഭാര്യയുടെ വീട്ടുകാർ കൊലപ്പെടുത്തി. 28കാരനായ ഹേമന്ദ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹേമന്ദിന്റെ ഭാര്യ അവന്തി റെഡ്ഡിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നടന്നത് ദുരഭിമാനക്കൊലയാണെന്ന് പൊലീസ് അറിയിച്ചു.
സെപ്റ്റംബർ 24 ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ജൂൺ പത്തിനായിരുന്നു ഹേമന്ദ് കുമാറും അവന്തി റെഡ്ഡിയും വിവാഹിതരായത്. തുടർന്ന് വീട്ടുകാർ അറിയാതെ ഹൈദരാബാദിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഹൈദരാബാദിൽ താമസമാക്കിയത് അറിഞ്ഞ അവന്തിയുടെ മാതാപിതാക്കൾ ഇരുവരേയും കൊല്ലാൻ വാടക കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു.
വാടക വീട്ടിലെത്തിയ സംഘം ഇരുവരേയും വലിച്ചിഴച്ച് കാറിൽ കൊണ്ടുപോയി. വഴിയിൽ വച്ച് കാറ് മാറുന്നതിനിടയിൽ അവന്തി റെഡ്ഡി ഓടി രക്ഷപ്പെട്ട് പൊലീസിൽ അഭയം തേടി. എന്നാൽ ഹേമന്ദ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അവന്തി റെഡ്ഡിയുടെ പിതാവ് ഡി. ലക്ഷ്മി റെഡ്ഡി, അമ്മ അർച്ചന ഉൾപ്പെടെ പതിനാല് പേരെയാണ് അറസ്റ്റ് ചെയ്തത്.
യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് രമേശ് ചെന്നിത്തല പാരിതോഷികം വാങ്ങിയെന്നും അതുവഴി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ട മാനദണ്ഡം ചെന്നിത്തലയ്ക്കും ബാധകമാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ല് ചെന്നിത്തലയുടെ കാര്യത്തില്‍ ശരിയായെന്നും കോടിയേരി പറഞ്ഞു.
യുഎഇ കോണ്‍സുലേറ്റില്‍ പോയതില്‍ ഏത് പ്രോട്ടോക്കോളാണ് ലംഘിച്ചതെന്ന് ചെന്നിത്തല. പ്രോട്ടോക്കോള്‍ എന്തെന്ന് കോടിയേരിക്ക് അറിയില്ല. കളളക്കടത്തുകാരന്റെ കൂപ്പറില്‍ താന്‍ കയറിയിട്ടില്ല. കൊടുത്താല്‍ കൊല്ലത്ത് കിട്ടാന്‍ പോകുന്നതേയുളളൂ. സന്തോഷ് ഈപ്പന്റെ ആരോപണം നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
തനിക്ക് തന്നുവെന്ന് പറയുന്ന ഫോണ്‍ എവിടെയെന്ന് കണ്ടുപിടിക്കണമെന്നും ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ കണ്ടെത്തണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
കൊവിഡ് 19 രോഗം സ്ഥിരീകരിച്ച് ക്വാറന്റൈനിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും വേഗത്തിലുള്ള രോഗശാന്തി ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി.
‘പെട്ടെന്ന് സുഖം പ്രാപിക്കാനും നല്ല ആരോഗ്യത്തിനും പ്രിയ സുഹൃത്തിന് ആശംസ നേരുന്നു’ ട്രംപിന്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് മോഡി ട്വിറ്ററിൽ കുറിച്ചു.
Wishing my friend @POTUS @realDonaldTrump and @FLOTUS a quick recovery and good health. https://t.co/f3AOOHLpaQ
— Narendra Modi (@narendramodi) October 2, 2020
ട്രംപിനും ഭാര്യക്കും വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗവിവരം ട്വിറ്ററിലൂടെ ട്രംപ് തന്നെ പങ്കുവെക്കുകയും ചെയ്തു. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും പരിശോധനക്ക് വിധേയമാകുകയായിരുന്നു.
വ്യാഴാഴ്ചയാണ് ഹിക്‌സിന് കൊവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ മൂന്നുപേരും ക്വാറന്റൈനിൽ പ്രവേശിച്ചു. ഭാര്യയും താനും ഒരുമിച്ചാണെന്നും ക്വാറന്റൈനിൽ തുടരുകയാണെന്നും ഇതിനെ ഒരുമിച്ച് മറികടക്കുമെന്നും ട്രംപ് പറഞ്ഞു.
സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ കമന്റ് ചെയ്തതിന്റെ പേരിൽ മുൻകോഴിക്കോട് കളക്ടറായ എൻ പ്രശാന്ത് ഐഎഎസ് തന്നെ ബ്ലോക്ക് ചെയ്‌തെന്ന ആക്ഷേപവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ദളിതർക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
ഈ പോസ്റ്റ് കലാപത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു പറഞ്ഞ് താനിട്ട കമന്റ് ഇപ്പോൾ കാണുന്നില്ലെന്നും പ്രശാന്ത് ഐഎഎസ് തന്നെ ബ്ലോക്ക് ചെയ്തതായി മനസിലാക്കുന്നെന്നും സന്ദീപ് വാര്യർ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. സിവിൽ സർവന്റായ ഒരാൾ കലാപത്തെ പ്രോത്സാഹിപ്പിക്കാമോ എന്നു തുടങ്ങുന്ന സന്ദീപ് വാര്യരുടെ പോസ്റ്റ് പ്രശാന്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതാണ്.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രശാന്ത് ഐഎഎസ് എന്നെ ബ്ലോക്ക് ചെയ്തതായി മനസ്സിലാക്കുന്നു . പ്രശാന്തിന്റെ പോസ്റ്റിനു കീഴെ എന്റെ പ്രൊഫൈലിൽ നിന്ന് ഞാനിട്ട കമന്റ് ഇപ്പോൾ കാണുന്നില്ലെന്ന് പലരും പറഞ്ഞപ്പോൾ പരിശോധിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ബ്ലോക്ക് കിട്ടിയത് മനസ്സിലായത്. പ്രശാന്തിനോട് പറയാനുള്ളത് സ്വന്തം പേജിൽ തന്നെ വൃത്തിയായി പറയാം.
രാജ്യത്ത് കലാപം സ്വപ്നം കാണുന്ന , കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സിവിൽ സർവൻറ് ആയ താങ്കൾക്ക് അറിയില്ലേ ? രാജ്യത്ത് കലാപം ഉണ്ടാകുമ്പോൾ അത് തടയാൻ ബാധ്യതയുള്ള താങ്കൾ കലാപത്തിന് ആഹ്വാനം ചെയ്യുക എന്ന നിയമവിരുദ്ധമായ പ്രവർത്തിയല്ലേ ചെയ്തിരിക്കുന്നത് ? താങ്കളുടെ പോസ്റ്റിനു കീഴിൽ വിനയ് മൈനാഗപ്പള്ളി എന്ന യുവാവ് ഉന്നയിച്ച ആരോപണം അദ്ദേഹം തന്നെ തെളിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആരോപണമുന്നയിച്ച യുവാവിനെ അങ്ങ് തൂക്കിലേറ്റിക്കളയും എന്ന രീതിയിലുള്ള ഭീഷണി ഒന്നും വേണ്ട
.
താങ്കൾ ഇതിനു മുമ്പ് നിയമപരമായ നടപടി എടുക്കും എന്ന് ഭീഷണിപ്പെടുത്തിയ കേസുകളിലെ നിലവിലെ അവസ്ഥ എന്താണ് ?
സർക്കാർ വാഹനം ദുരുപയോഗം ചെയ്ത വിഷയത്തിൽ സംസ്ഥാന സർക്കാർ താങ്കൾക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ലേ ? അന്ന് അക്കാര്യം പുറത്തുകൊണ്ടുവന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തള്ളി പോയിട്ട് എന്തായി ?
കോഴിക്കോട് എം പിയോട് ലേലു അല്ലു പറഞ്ഞ് സാഷ്ടാംഗം പ്രണമിച്ചതൊക്കെ ആരും മറന്നിട്ടില്ല.
ആരോപണങ്ങൾ വരുമ്പോൾ ബ്ലോക്ക് ചെയ്യുക, സ്വന്തം പ്രൊഫൈൽ തന്നെ പൂട്ടി ആശുപത്രിയിൽ പോയി വ്യാജ രോഗം പറഞ്ഞ് അഡ്മിറ്റ് ആവുക , ഇതൊക്കെ ആധുനികകാലത്തെ സൈബർ ആക്ടിവിസ്റ്റുകളുടെ സ്ഥിരം കലാപരിപാടിയാണ്. കൂടുതൽ പറയിപ്പിക്കാതിരിക്കുന്നതാണ് പ്രശാന്തിന് നല്ലത്.
ബംഗളൂരുവിലെ വൈദ്യുത നിലയത്തില്‍ വന്‍ പൊട്ടിത്തെറി. യെലഹങ്കയില്‍ കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെപിടിസിഎല്‍) വൈദ്യുത നിലയത്തിലാണ് അപകടമുണ്ടയത്. സംഭവത്തില്‍ 15 എഞ്ചിനീയര്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. പരുക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനം കേള്‍ക്കാന്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അതുപോലെ തന്നെ മലയാളികള്‍ക്ക് ഇഷ്ടമാണ് ആ പാട്ടുപാടി അഭിനയിച്ച അരിസ്റ്റോ സുരേഷ് എന്ന നടനെയും. സിനിമയിലെ വേഷവും ഗാനവും ശ്രദ്ധിക്കപ്പെട്ടതോടെ അരിസ്റ്റോ സുരേഷിനെ തേടി നിരവധി സിനിമകളാണ് എത്തിയത്.
ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. വിവാഹിതനാകാന്‍ പോകുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്ത ശരിയാണെന്നും എന്നാല്‍ ഒരു സിനിമ സംവിധാനം ചെയ്തതിന് ശേഷമേ വിവാഹം ഉണ്ടാകുകയുള്ളൂ എന്നും താരം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പ്രണയം മുന്‍പും പലരോടും തോന്നിയിട്ടുണ്ട്. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്ക് ഇല്ല എന്ന് തോന്നിയതിനാല്‍ പിന്‍മാറുകയായിരുന്നുവെന്നും ഇപ്പോഴാണ് യഥാര്‍ത്ഥ ആളെ കണ്ടെത്തിയതെന്നും സുരേഷ് പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സെറ്റില്‍ വച്ചാണ് താന്‍ പ്രണയിനിയെ കണ്ടുമുട്ടിയതെന്നും താരം പങ്കുവെച്ചിട്ടുണ്ട്.
തൃശ്ശൂര്‍ സ്വദേശിനിയാണ് യുവതിയെന്നും 36 വയസ്സുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പേരുവിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല. ആക്ഷന്‍ ഹീറോ ബിജുവിന്റെ സെറ്റില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
നിത്യാ മേനോനെ നായികയാക്കി രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അരിസ്റ്റോ സുരേഷ്.
പക്ഷാഘാതത്തെ തുടർന്ന് അൽനാദയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി പ്രവാസിയെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് നാട്ടിലെത്തിച്ചു. പാലക്കാട് താമസിക്കുന്ന കൊടുങ്ങല്ലൂർ പുതിയ കോവിലകത്ത് നാരായണ സ്വാമി അയ്യരെയാണ് (58) കഴിഞ്ഞദിവസം കോൺസുലേറ്റ് മെഡിക്കൽ വിങ്ങിന്റെ സഹായത്തോടെ യാത്രയാക്കിയത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്കാണ് യാത്രയായത്.
കാർഗോ ലോജിസ്റ്റിക് ക്ലിയറൻസ് രംഗത്ത് പ്രവർത്തിക്കുന്ന നാരായണ സ്വാമി ഓഗസ്റ്റ് 13നാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഷാർജ അൽ ഖാസിമി ആശുപത്രിയിലാക്കി. രക്തം കട്ട പിടിച്ചതിനാൽ തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയയും നടത്തി. ഡോ.സതീഷിന്റെ അടിയന്തര ഇടപെടൽ കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടതെന്നു നാരായണ സ്വാമിയെ സഹായിക്കാൻ നേതൃത്വം നൽകിയ മുകേഷ്, ഷാജി നമ്പ്യാർ എന്നിവർ പറയുന്നു.
തുടർന്ന് മൂന്നാഴ്ചയോളം ഇദ്ദേഹം ഐസിയുവിലായിരുന്നു. തുടർന്ന് അയ്യപ്പസേവാ സംഘത്തിന്റെ വിശാഖ്, രാകേഷ് എന്നിവർ വഴി കോൺസുലേറ്റിന്റെ മെഡിക്കൽ വിങ്ങുമായി ബന്ധപ്പെട്ടു. കോൺസുലേറ്റിന്റെ ഇടപെടൽ മൂലം അൽഖാസിമി ആശുപത്രിയിലെ 20 ലക്ഷത്തോളം രൂപയും ഇളവു ചെയ്തു നൽകി.