Main News

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആരെന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ബോറിസ് ജോൺസൺ ആണോ ജെറമി ഹണ്ട് ആണോ ബ്രിട്ടൻ തുടർന്ന് ഭരിക്കുന്നതെന്നറിയാൻ ലോക ജനത കാത്തിരിക്കുകയാണ്. കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത് ബോറിസ് ജോൺസനാണ്. എന്നാൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായാൽ താൻ രാജിവെക്കുമെന്ന് ധനകാര്യ മന്ത്രിയും ചാൻസലറുമായ ഫിലിപ്പ് ഹാമ്മൻഡ് ബിബിസിയുടെ ‘ ദി ആൻഡ്രൂ മാർ ഷോയിൽ’ പറയുകയുണ്ടായി. അതെ ഷോയിൽ തന്നെ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്കും താൻ രാജി വെക്കുമെന്ന് അറിയിച്ചു. ഒരു കരാർ ഇല്ലാതെ തന്നെ ഒക്ടോബർ 31 കൊണ്ട് ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിടും എന്നാണ് ജോൺസൺ അറിയിച്ചത്. എന്നാൽ ഇതിനെ വിമർശിച്ച് ഹാമ്മൻഡ് പറഞ്ഞു “ഒരു നോ ഡീൽ ബ്രെക്സിറ്റിന് ഞാൻ ഒരിക്കലും മുൻകൈ എടുക്കില്ല. ” ബ്രെക്സിറ്റിന്റെ കാര്യത്തിൽ ഭാവി പ്രധാനമന്ത്രിയ്ക്കും ചാൻസലറിനും ഒരേ മനസ്സായിരിക്കണമെന്നും അതിനനുസരിച്ച് ഞാൻ എന്റെ പദ്ധതികൾ തയ്യാറാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 23ന് തെരഞ്ഞെടുപ്പ് ഫലം അറിയുന്നതുവരെ താൻ കാത്തിരിക്കുമെന്നും തെരേസ മേ രാജിവെക്കുന്നതോടൊപ്പം താനും രാജി വെക്കാൻ ആഗ്രഹിക്കുന്നെന്നും ഹാമ്മൻഡ് പറഞ്ഞു. ജെറമി ഹണ്ട് വിജയിച്ചാൽ രാജിവെക്കുമോ എന്ന ചോദ്യത്തിന് ഹാമ്മൻഡ് പ്രതികരിച്ചത് ഇപ്രകാരം ആയിരുന്നു. ” ബ്രെക്സിറ്റ്‌ വിഷയത്തിൽ ഹണ്ടിന്റെ തീരുമാനങ്ങൾ വ്യക്തമല്ല. കരാർ ആവശ്യമുണ്ടോ ഇല്ലയോ എന്നൊന്നും ഹണ്ട് പറഞ്ഞിട്ടില്ല. ”

ഒരു പുതിയ ബ്രെക്സിറ്റ്‌ ഡീൽ കൊണ്ടുവന്നാൽ രണ്ട് പേരിൽ ആരായാലും പിന്തുണയ്ക്കാൻ താൻ തയ്യാറാണെന്നും ഹാമ്മൻഡ് അഭിപ്രായപ്പെട്ടു. ഹാമ്മൻഡ് എപ്പോഴും നോ ഡീൽ ബ്രെക്സിറ്റിനെ വിമർശിച്ചാണ് രംഗത്തെത്തിയിട്ടുള്ളത്.കഴിഞ്ഞ ദിവസം ഓബിആറിന്റെ റിപ്പോർട്ടുകൾ വന്നപ്പോഴും ഒരു നോ ഡീൽ ബ്രെക്സിറ്റ്‌, ബ്രിട്ടനെ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കും എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒക്ടോബർ 31ന്ന് കൊണ്ട് തന്നെ ഡീൽ പൂർത്തിയാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ പ്രധാനമന്ത്രിയ്ക്ക് എതിരെ ഒരു അവിശ്വാസ വോട്ടെടുപ്പ് നടത്തുമോ എന്ന ചോദ്യത്തിന് താൻ അതിലേക്കൊന്നും കടക്കുന്നില്ല എന്നതായിരുന്നു മറുപടി. ജോൺസന്റെ കീഴിൽ ഹാമ്മൻഡ് ജോലി ചെയ്യില്ല എന്ന് പറഞ്ഞത് ആശ്ചര്യപ്പെടുത്തുന്ന കാര്യം അല്ലെങ്കിലും ലൈവ് ആയിട്ട് ഒരു ചാനൽ പരിപാടിയിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ അത് വിരൽ ചൂണ്ടുന്നത് കൺസേർവേറ്റിവ് പാർട്ടിയിലെ ടോറി അംഗങ്ങളുടെ ഇടയിലെ പ്രശ്നങ്ങളിലേക്ക് കൂടിയാണ്. അതിനാൽ വരുന്ന പ്രധാനമന്ത്രിയ്ക്ക് ബ്രെക്സിറ്റ്‌ പ്രശ്നം പരിഹരിക്കുക എന്നത് മാത്രമല്ല, സ്വന്തം പാർട്ടിയിലെ അംഗങ്ങളെ ഒന്നിച്ചു കൊണ്ടുപോകുക എന്ന വലിയ ദൗത്യവും കൂടി നിർവഹിക്കേണ്ടതുണ്ട്.

ഒരു കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നത് ഒരിക്കലും പ്രശ്നപരിഹാരം ആവില്ലെന്ന് പ്രതിരോധ മന്ത്രി ജോബിയസ് എൽവുഡും അറിയിച്ചു. താൻ ജോൺസന്റെ കീഴിൽ ഉണ്ടാവുമോ എന്ന കാര്യത്തിൽ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. ടോറി എംപിമാർക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ പാർട്ടിക്കെതിരെ പോകാതെ രാജി വെയ്ക്കണമെന്ന് മുൻ ടോറി പാർട്ടി നേതാവ് ഇയാൻ ഡങ്കൻ സ്മിത്തും അഭിപ്രായപ്പെട്ടു. അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന് ജൂലൈ 23 ന് അറിയാൻ സാധിക്കും. അദ്ദേഹം എപ്രകാരം ബ്രെക്സിറ്റ്‌ വിഷയം കൈകാര്യം ചെയ്യുമെന്ന് ബ്രിട്ടൻ ഉറ്റുനോക്കുകയാണ്.

 

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അടുത്തയാഴ്ച തന്നെ ഔദ്യോഗികവസതിയായ ഡൗണിങ് സ്ട്രീറ്റിൽ നിന്നും പടിയിറങ്ങുകയാണ്. എംപി ആയി തൽക്കാലം തുടരുമെങ്കിലും, അധികകാലം ഉണ്ടാകാനിടയില്ല എന്നതാണ് ചരിത്രം തെളിയിക്കുന്നത്. മെയുടെ മുൻഗാമികളായ ഡേവിഡ് കാമറൂൺ, ഗോർഡൻ ബ്രൗൺ, ടോണി ബ്ളയർ, ജോൺ മേജർ തുടങ്ങിയവർ രാജിവെച്ചു അടുത്ത തൊട്ടടുത്ത തിരഞ്ഞെടുപ്പോടെ കൂടി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചിരുന്നു. എന്നാൽ ബ്രെക്സിറ്റും തെരേസ മെയുടെ രാജിയും അവരെ വീണ്ടും മാധ്യമ ശ്രദ്ധയിലേക്ക് ആകർഷിച്ചിരിക്കുകയാണ് .

ഡേവിഡ് കാമറൂൺ (2010-16)

ബ്രക്സിറ്റിന്റെ കാരണഭൂതനായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഡേവിഡ് കാമറൂൺ, രാജിക്ക് ശേഷം അധികം പൊതുശ്രദ്ധ ആകർഷിച്ചിട്ടില്ല. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം റഫറണ്ടം നടത്തുകയും, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തന്നെ തുടരണം എന്ന് വാദിക്കുകയും ചെയ്തു. എന്നാൽ 54 ശതമാനം പേരും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതില്ലെന്ന അഭിപ്രായം ആണ് രേഖപ്പെടുത്തിയത് . ഇതേതുടർന്നാണ് കാമറൂൺ രാജിവെച്ചത്. താൻറെ ബ്രക്സിറ്റിനോടുള്ള നിലപാടുകളിൽ ഖേദിക്കുന്നി ല്ലെന്ന് ഈ വർഷമാദ്യം നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുകയാണെന്ന പ്രചരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഗോർഡൻ ബ്രൗൺ (2007-10)

2010ലെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ തോൽവിയോടുകൂടി ഡൗണിങ് സ്ട്രീറ്റിലെ വസതിയിൽ നിന്നും പടിയിറങ്ങിയ അദ്ദേഹം തുടർന്നു അഞ്ചു വർഷം എംപി ആയി . 2014 ലെ സ്കോട്ലൻഡ് സ്വാതന്ത്ര്യ റഫറൻണ്ടത്തിൽ മുൻനിര നേതാവായിരുന്നു അദ്ദേഹം. ‘സ്വാതന്ത്ര്യം വേണ്ട ‘ എന്ന ജന തീരുമാനത്തിൽ മുഖ്യ പങ്കാളിത്തം വഹിച്ച ആളായിരുന്നു അദ്ദേഹം. എന്നാൽ ഇത് ബ്രക്സിറ്റിന്റെ കാര്യത്തിൽ വിഫലമായി. യൂറോപ്യൻ യൂണിയനിൽ തന്നെ തുടരണമെന്ന് അദ്ദേഹത്തിന്റെ ആഗ്രഹവും വിഫലമായി.

ടോണി ബ്ളയർ (1997- 2007)

ഡൗണിങ് സ്ട്രീറ്റിൽ നിന്നും അദ്ദേഹം പടിയിറങ്ങിയ ദിവസം തന്നെ അദ്ദേഹത്തെ മിഡിൽ ഈസ്റ്റിലേക്കുള്ള പ്രത്യേക പ്രതിനിധി ആയി നിയമിച്ചു. 2015 വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു. പ്രധാനമന്ത്രിപദം ഒഴിഞ്ഞ അതിനുശേഷവും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ വിദേശ ഗവൺമെന്റ്കൾക്കും, ജെപി മോർഗൻ മുതലായ ബാങ്കുക്കൾക്കും മുതൽക്കൂട്ടായി. ബ്രെക്സിറ്റിന്റെ കടുത്ത വിമർശകനായിരുന്നു അദ്ദേഹം. ഒരു രണ്ടാം റഫറണ്ടം നടത്തുന്നതിനു വേണ്ടിയും അദ്ദേഹം വാദിച്ചിരുന്നു.

ജോൺ മേജർ (1990-97)

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനുശേഷം, തന്റെ സ്വകാര്യ മേഖലകളിലേക്ക് ശ്രദ്ധ ചെലുത്തിയ ഒരാളായിരുന്നു ജോൺ. സ്വന്തം ബിസിനസ്സും, ചാരിറ്റി വർക്കും, എഴുത്തും എല്ലാം അദ്ദേഹം തുടർന്നു. നിരവധി പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. എന്നാൽ ബ്രെക്സിറ് അദ്ദേഹത്തെ ജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബോറിസ് ജോൺസൺനെതിരെ അദ്ദേഹം കഴിഞ്ഞദിവസം ആഞ്ഞടിച്ചിരുന്നു. ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താക്കുന്നതിനായി രണ്ടാം പാർലമെന്റ് പിരിച്ചുവിട്ടാൽ ജോൺസനെ കോടതിയിൽ നേരിടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിമാരെല്ലാം ബ്രെക്സിറ്റോടുകൂടി തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

“താൻ വീട്ടിൽ ഒറ്റയ്ക്കാണെന്നും വരുന്നോ എന്നും മാനേജർ എനിക്ക് മെസ്സേജ് അയച്ചു. ഞാൻ നമ്പർ ബ്ലോക്ക് ചെയ്തതിന് ക്യാമറ ഇല്ലാത്ത സ്റ്റോക്റൂമിൽ വച്ച് അയാൾ സ്വന്തം പാന്റ് വലിച്ചൂരി എന്നെ അപമാനിക്കാൻ ശ്രമിച്ചു ” . മക്ഡൊണാൾഡ്സിലെ വനിതാ ജീവനക്കാരി യുടെ പരാതിയിൽ ഇങ്ങനെ പറയുന്നു . സമാന രീതിയിലുള്ള ആയിരത്തിലധികം ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും ആണ് മാക് ഡൊണാൾഡ്സിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .

ക്യാമ്പയിനേഴ്‌സ് മാധ്യമങ്ങളോട് പറയുന്നു “മാക് ഡൊണാൾഡ്സിൽ ഒരു മോശമായ തൊഴിൽ സാഹചര്യമാണ് നിലനിൽക്കുന്നത്. ചുരുങ്ങിയത് ആയിരം വനിതാ ജീവനക്കാർ എങ്കിലും അവിടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പരാതിപ്പെട്ടാൽ കുഴപ്പക്കാരായ ജീവനക്കാരെ ശിക്ഷിക്കുന്നതിനു പകരം സ്ഥലംമാറ്റാറാണ് പതിവ്. മാനേജർമാർ മുതൽ സീനിയർ ജീവനക്കാർ വരെ അവിടെ സ്ത്രീകളോട് മോശമായി പെരുമാറുകയോ ഫോൺ നമ്പർ തേടിപ്പിടിച്ചു മെസ്സേജ് അയക്കുകയോ , വിളിച്ചു ശല്യപ്പെടുത്തുക ചെയ്യാറുണ്ടെന്ന് വ്യാപകമായി പരാതി ലഭിച്ചിട്ടുണ്ട്. മോശം ഫോട്ടോകൾക്കും സെക്സിനും പകരമായി ജോലിക്കയറ്റവും നല്ല ജോലി സമയവും അവർ ഓഫർ നൽകാറുണ്ട്.

ഫുഡ് സെക്ടറിലെ ഏറ്റവും വലിയ വ്യാപാരി വ്യവസായി സമിതി ആയ ബി എഫ് എ ഡബ്ല്യുയു വിന് യുകെയിൽ ഉടനീളം ഉള്ള ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ യൂണിയൻ നേതാവ് ഇയാൻ ഹഡ്സൺ പറയുന്നത് പരാതികൾ മറച്ചുവയ്ക്കപ്പെടുകയും പരാതിക്കാർ ഇരകൾ ആവുകയും ആണ് പതിവ് എന്നാണ്. ചിലർക്കാവട്ടെ പരാതി പിൻവലിക്കാൻ നഷ്ടപരിഹാരം നൽകാറുണ്ട്.

എന്നാൽ മാക് ഡൊണാൾഡ്‌സ് അധികൃതർ പറയുന്നത് അതിക്രമം ഉണ്ടാകുന്നപക്ഷം മാനേജറോട് പരാതിപ്പെടുകയോ എംപ്ലോയ് ഹെൽപ് ലൈനിൽ വിളിക്കുകയോ ചെയ്താൽ ഉടനടി അന്വേഷണം ഉണ്ടാകുമെന്നാണ്. എന്നാൽ പരാതിക്കാരിയെ കൂടുതൽ ഉപദ്രവിക്കുന്ന പ്രവണതയാണ് ഇവിടെ എന്നാണ് ബി എഫ് എ ഡബ്ല്യു യു പ്രതിനിധി പറയുന്നത്. സ്ത്രീകൾ പൊതുവേ പരാതിപ്പെടാനും മടിക്കുന്നുണ്ട്. കാരണം പരാതിക്കാർ കൂടുതൽ ഇരകളാവുന്നു. സീനിയർ സ്റ്റാഫുകളും മാനേജർമാരും കുറ്റക്കാർ ആവുന്നത് അവരെ കൂടുതൽ നിസ്സഹായരാക്കുകയാണ്. പരാതിപ്പെട്ടാൽ “ഉടൻ “ഒരു അന്വേഷണം ഉണ്ടാകും എന്നല്ലാതെ മറ്റു നടപടികളില്ല. അതിനുശേഷം അവർ ഒരേ സ്ഥലത്ത് ഒരുമിച്ചാണ് ജോലി ചെയ്യേണ്ടത്. അധികൃതർ ഇടപെടാറേയില്ല. പരാതിക്കാരായ വനിതകളുടെ അവസ്ഥ പരിതാപകരമാണ്. പലപ്പോഴും പരാതിക്കാരെ വിശ്വസിക്കാറു പോലും ഇല്ല.

വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രത് എന്ന് അറിയപ്പെടുന്ന വാൽസിംഗ്ഹാമിലേക്കുള്ള സീറോ മലബാർ സഭയുടെ മൂന്നാമത് തീർഥാടനം ഭക്തിനിർഭരമായ അനുഭവങ്ങൾ വിശ്വാസികൾക്ക് നൽകി പര്യവസാനിച്ചു. പ്രതിക്കൂലമായ കാലാവസ്ഥ പ്രവചങ്ങളെ അവഗണിച്ചു വാൽസിംഗ്ഹാമിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ ആയിരുന്നു.

രാവിലെ ഒന്പത് മണിക്ക് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്ധ്യക്ഷൻ  മാർ ജോസഫ് സ്രാമ്പിക്കൽ പതാക ഉയർത്തിയതിനോടുകൂടി തിരുനാളിന്റെ തിരുകർമ്മങ്ങൾ ആരംഭിച്ചത്. മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികൻ ആയി. അച്ചടക്കത്തിലും ചിട്ടയായ പ്രവർത്തനത്തിലും ശ്രദ്ധേയമായ തീർഥാടനത്തിൽ വിശ്വാസികളുടെ ഭക്തിനിർഭരമായ പ്രദിക്ഷണം എടുത്തു പറയേണ്ടതാണ്. ബൈബിളിലെ വേലക്കാരന്റെ ഉപമയിലെ വെള്ളക്കാരന്റെ മനോഭാവമാണ് സഭാ മക്കൾക്ക് ഇന്നിന്റെ ആവശ്യമെന്ന് കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ ചൂണ്ടിക്കാട്ടി.യൂദാസിനും മറ്റ് ശിക്ഷ്യൻമ്മാർക്കും ഒരേ വിളിയാണ് ലഭിച്ചത്. എന്നാൽ യുദാസിന് ആ വിളി ഫലപ്രദമായി വിനയോഗിക്കുവാൻ സാധിച്ചില്ല. സീറോ മലബാർ സഭ ഒരു വ്യക്തിയെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. സഭ മുൻ കാലങ്ങളിൽ പല പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും സഭ അതിജീവിക്കുകയും ചെയ്‌തിട്ടുണ്ട്‌ എന്നും പിതാവ് ചൂണ്ടിക്കാട്ടി. സഭയിലെ പ്രശ്നങ്ങളെ ചില സഭാവിരുദ്ധരും ചില മാധ്യമങ്ങളും ചേർന്ന് നുണ പ്രചാരണത്തിലൂടെ തേജോവധം ചെയ്യുന്നതിനെ പരാമർശിച്ചാണ് പിതാവ് ഇത്തരുണത്തിൽ പ്രതികരിച്ചത്.

കോൾചെസ്റ്റർ സീറോ മലബാർ കാതോലിക്കാ സമൂഹമാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത്.

സ്റ്റോക്ക് ഓൺ ട്രെൻഡ്:  രണ്ട് കുട്ടികളുടെ മാതാവിന് സ്ഥാനാർബുദമാണെന്ന് കണ്ടെത്തിയതിൽ പിഴവ് സംഭവിച്ചുവെന്ന് തെളിഞ്ഞു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സാറാ ബോയിൽ ആണ് തെറ്റായ രോഗനിർണയത്തിന് ഇരയായത്. 2016ലാണ് റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ബയോപ്സി റിപ്പോർട്ടുകൾ പ്രകാരം, സാറായ്ക്ക് ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ അവളുടെ ടിഷ്യൂ സാമ്പിളുകൾ പരിശോധിച്ചതിൽനിന്ന് കോശങ്ങൾക്ക് അർബുദം ബാധിച്ചിട്ടുണ്ടെന്ന് പാത്തോളജിസ്റ്റ് തെറ്റിദ്ധരിച്ചു. മുലയൂട്ടുന്നതിൽ പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് 28കാരിയായ സാറാ ഡോക്ടറുമാരുടെ അടുത്തെത്തിയത്. ക്യാൻസർ ഗുരുതരമാണെന്നും ഉടൻ തന്നെ ചികിത്സകൾ തുടങ്ങണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അന്നുമുതൽ സാറാ പല കീമോതെറാപ്പികൾക്ക് വിധേയയാവേണ്ടി വന്നു. കൂടാതെ മാസ്റ്റെക്ടമിക്കും വിധേയയായി. രണ്ട് സ്തനങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും സ്തനങ്ങളിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വീണ്ടും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഈ ഇംപ്ലാന്റുകൾ ഭാവിയിൽ ക്യാൻസറിന് സാധ്യതകൾ ഉണ്ടാക്കും.

2017 ജൂലൈയിൽ മാത്രമാണ് ആശുപത്രി അധികൃതർ തങ്ങൾക്ക് സംഭവിച്ച തെറ്റ് മനസ്സിലാക്കുന്നത്. അപ്പോഴേക്കും പ്രശ്നം ഗുരുതരമായിരുന്നു. സാറാ തന്റെ ഭർത്താവ് സ്റ്റീവനോടും മക്കളായ ടെഡി, ലൂയിസ് എന്നിവരോടുമൊപ്പമാണ് കഴിയുന്നത്. സാറാ പറഞ്ഞു ” കഴിഞ്ഞ മൂന്ന് വർഷം ഞങ്ങൾക്ക് വളരെ പ്രയാസമേറിയതായിരുന്നു. ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. പിന്നീട് സർജറിയും കീമോയും എല്ലാം കഴിഞ്ഞശേഷം ക്യാൻസർ ഇല്ല എന്ന് പറഞ്ഞത് ഞങ്ങളെ ശരിക്കും തകർത്തുകളഞ്ഞു. ഇംപ്ലാന്റുകൾ മൂലം ഭാവിയിൽ ക്യാൻസർ ഉണ്ടാകുമോ എന്നും കീമോതെറാപ്പിയുടെ അനന്തരഫലങ്ങൾ ഉണ്ടാകുമോ എന്നും പേടിയുണ്ട്. ” ക്യാൻസർ ചികിത്സകൾക്കിടയിൽ ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഈ വർഷം സാറാ തന്റെ രണ്ടാമത്തെ മകന് ജന്മം നൽകി. എന്നാൽ ചികിത്സ കാരണം തനിക്ക് മുലയൂട്ടാൻ കഴിയുന്നില്ലെന്ന് അവൾ പറഞ്ഞു. ” ഞങ്ങൾക്ക് പല ഉത്തരങ്ങൾ കിട്ടാനുണ്ട്. ഈ അശ്രദ്ധ കാരണം മറ്റാർക്കും ഇതുപോലെ സംഭവിക്കരുത്.” സാറാ കൂട്ടിച്ചേർത്തു.

സാറയുടെ വക്കീൽ ആയ സാറാ ഷാർപ്പിൾസ് ഇപ്രകാരം പറഞ്ഞു ” ഇത് ശരിക്കും ഞെട്ടിപ്പിക്കുന്ന ഒരു കേസാണ്. ഒരു യുവ അമ്മ കഠിനമായ ചികിത്സാ കാലഘട്ടം നേരിട്ടിട്ടുണ്ട്. എൻഎച്ച്എസ് ട്രസ്റ്റിന് ഉണ്ടായ പിഴവ് അവർ സമ്മതിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ തുടർന്ന് ഉണ്ടാവാതിരിക്കുവാൻ വേണ്ട നടപടികൾ എൻഎച്ച്എസ് സ്വീകരിച്ചോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.” യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഓഫ് നോർത്ത് മിഡ്‌ലാൻഡ്‌സ് എൻഎച്ച്എസ് ട്രസ്റ്റിലെ ഒരു വക്താവ് പറഞ്ഞു ” ഇതൊരു അപൂർവമായ കേസാണ്. സാറാ ഇതിലൂടെ അനുഭവിച്ച ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിലാകും. ഇതൊരു മനുഷ്യ പിശക് ആയിരുന്നു. ഇനിയുള്ള എല്ലാ അർബുദരോഗ നിർണയ റിപ്പോർട്ടുകളും രണ്ടാമതൊരാൾ കൂടി പരിശോധിക്കും. ” തന്നെ ചികിത്സിച്ച ക്ലിനിക്കൽ ടീമും ആയി സാറാ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സാറയ്ക്ക് ഉണ്ടാവുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്യുവാൻ അവർ എപ്പോഴും തയ്യാറാണ്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിലേക്കുള്ള എല്ലാ ബ്രിട്ടീഷ് എയർവെയ്സ് വിമാനങ്ങളും ഒരാഴ്ചത്തേക്ക് റദ്ദാക്കി.

ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് കെയ്റോയിലേക്ക് വിമാനം കയറാൻ എത്തിയ യാത്രക്കാരോട് ഫ്ലൈറ്റ് ക്യാൻസൽ ആക്കിയതായി അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് ക്യാൻസൽ ചെയ്തെങ്കിലും എന്താണ് കൃത്യമായ കാരണം എന്നതിന് വ്യക്തതയില്ല. ഒരാഴ്ചത്തേക്ക് കെയ്റോയിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കും. കെയ്റോ എയർപോർട്ടിന് ഇതുവരെ ബ്രിട്ടീഷ് എയർലൈൻസ് നിന്നും സൂചനകളൊന്നും ലഭിച്ചിട്ടില്ല എന്ന് അവർ മാധ്യമങ്ങളെ അറിയിച്ചു.

ബ്രിട്ടീഷ് എയർലൈൻസ് അധികൃതർ പറയുന്നത് സുരക്ഷയുടെ ഭാഗമായി തങ്ങൾ ഇടയ്ക്കിടെ പരിശോധനകൾ നടത്താറുണ്ടെന്നാണ്. കൂടുതൽ അറിയാൻ വേണ്ടിയാണ് ഒരാഴ്ചത്തേക്ക് സർവീസ് നിർത്തി വെക്കുന്നതെന്നും അവർ പറഞ്ഞു. ജർമൻ എയർലൈനായ ലുഫ്താൻസയും കെയ്റോ യിലേക്കുള്ള ഫ്ലൈറ്റുകൾ ശനിയാഴ്ച കാൻസർ ചെയ്തിരുന്നു. എന്നാൽ അവർ ഞായറാഴ്ച സർവീസുകൾ പുനരാരംഭിക്കും.

പെട്ടെന്ന് ഫ്ലൈറ്റ് ക്യാൻസൽ ചെയ്തത് യാത്രക്കാരെ ചെറുതായിട്ടല്ല വലച്ചത്. 11 വയസുള്ള പേരക്കുട്ടിക്ക് ഒപ്പം കെയ്റോയിൽ പോകാനിരുന്ന 70 കാരിയായ ക്രിസ്ലിൻ പറയുന്നത് വിമാനത്തിലെ ജീവനക്കാർ തന്റെ ബോർഡിങ് പാസ് പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തും മുൻപ് തന്നെ തന്റെ ഭർത്താവിന് ഫ്ലൈറ്റ് ക്യാൻസൽ ആകുമെന്ന കാര്യം അറിയാമായിരുന്നു എന്നാണ്. യാത്രക്കാർ എല്ലാവരും എയർലൈൻസിനെ പഴിചാരുന്നുണ്ട്. 42 കാരനായ മിഖായേൽ ഖാലിദിന് ഏകദേശം 1200 പൗണ്ടാണ് യാത്ര മുടങ്ങിയത് കൊണ്ട് നഷ്ടമായത്. ഇതേ വിമാനത്തിലെ യാത്രക്കാരായ മറ്റൊരു കുടുംബത്തിന് 35000 പൗണ്ടിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നുഅവർ. ജൂലൈ 31ഓടെ സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർലൈൻസ് അറിയിച്ചതായി യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു.

മെട്രോപ്പൊലിറ്റൻ പൊലീസിന്റെ ട്വിറ്റർ അക്കൗണ്ടിലും വാർത്താപേജുകളിലും ഇ മെയിലിലും ഹാക്കർമാർ കടന്നുകയറി വിചിത്രസന്ദേശങ്ങൾ അയച്ചു. പൊലീസിനെതിരായ സന്ദേശങ്ങളും മോശമായ ഭാഷാപ്രയോഗങ്ങളും ജയിലിൽ കിടക്കുന്ന റാപ്പറെ മോചിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുരുതുരെ വന്നതോടെ 12.2 ലക്ഷം അംഗങ്ങളോടു പൊലീസിനു ക്ഷമ ചോദിക്കേണ്ടിവന്നു. എന്നാൽ തങ്ങളുടെ ആസ്ഥാനത്തെ കംപ്യൂട്ടർ സംവിധാനത്തിൽ ഹാക്കർമാർ കടന്നുകയറിയിട്ടില്ലെന്നും പൊലീസ് വ്യക്മാക്കി.

സ്‌കോട്ട്‌ലൻഡ് യാർഡ് പോലീസ് ആസ്ഥാനം അതിന്റെ ആന്തരിക ഐടി ഇൻഫ്രാസ്ട്രക്ചർ ഹാക്ക് ചെയ്തിട്ടില്ലെന്ന് പറഞ്ഞു, ഈ പ്രശ്നം അതിന്റെ പ്രസ് ഓഫീസ് ഓൺലൈൻ ദാതാക്കളായ മൈ ന്യൂസ് ഡെസ്‌കിൽ മാത്രമായി പരിമിതപ്പെടുത്തി,  എന്നും വാർത്താക്കുറിപ്പുകൾ ഓൺലൈനിൽ  പൊതുജനങ്ങളെ അറിയിച്ചു .

“ഞങ്ങളുടെ വെബ്‌സൈറ്റിന്റെ വാർത്താ വിഭാഗത്തിലും അതിന്റെ ട്വിറ്റർ ഫീഡിലും ഇമെയിലുകളിലും അനധികൃത സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടു. “ഞങ്ങളുടെ വരിക്കാരോടും അനുയായികളോടും ലഭിച്ച സന്ദേശങ്ങൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.

 

ലണ്ടൻ∙ ഏഴുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ വംശജയായ യുവതിയെ ബ്രിട്ടനിലെ കോടതി 6 വർഷം തടവിനു ശിക്ഷിച്ചു. ഷാലിന പദ്മനാഭ (33) യാണു ശിക്ഷിക്കപ്പെട്ടത്. കൊലപാതകം തന്നെയാണെങ്കിലും ബോധപൂർവമല്ലാത്ത നരഹത്യയ്ക്കാണു ശിക്ഷയെന്നും കോടതി വ്യക്തമാക്കി.

മാസം തികയാതെ പ്രസവിച്ചതും ആരോഗ്യ പ്രശ്നങ്ങളും മൂലം കുട്ടി നാലര മാസം ആശുപത്രിയിൽ തന്നെയായിരുന്നു. വീട്ടിലെത്തിയതിനുശേഷവും ട്യൂബിലൂടെയാണു ഭക്ഷണം നൽകിയിരുന്നത്. അമ്മ കുട്ടിയെ ഉപദ്രവിച്ചതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. കുഞ്ഞിന്റെ തലയോട്ടിയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. ദേഹത്തു പരുക്കുകളും. ഗുരുതരമായി പരുക്കേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2017 ഓഗസ്റ്റ് 15നു മരിച്ചു.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

Image result for british-oil-tanker-indians-safe-says-authorities

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കഴിഞ്ഞ ദിവസമാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. കപ്പലിലെ 23 ജീവനക്കാരില്‍ പതിനെട്ടുപേര്‍ ഇന്ത്യക്കാരാണ്. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പലിന്റെ ഉടമകളായ കമ്പനി അറിയിച്ചു.

ഇറാന്‍ സൈന്യം പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഇറാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരുടെ മോചനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കപ്പലില്‍ കുടങ്ങിയ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് കപ്പല്‍ കമ്പനി അറിയിച്ചിരിക്കുന്നത്

സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചുവെന്നാരോപിച്ചാണ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ടാങ്കറിലുള്ളവരുമായി ആശയവിനിമയം നടത്താനോ സാധിക്കുന്നില്ലെന്ന് ടാങ്കർ ഉടമകൾ അറിയിച്ചിരുന്നു.

അതേസമയം, ടാങ്കർ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ഇറാന് മുന്നറിയിപ്പ് നൽകി. തെഹ്റാനിലുള്ള ബ്രിട്ടീഷ് സ്ഥാനപതി ഇറാൻ അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും ഹണ്ട് അറിയിച്ചു. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതിയ് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്.

കഴിഞ്ഞ ദിവസം ജിബ്രാള്‍ട്ടര്‍ കടലില്‍ നിന്ന് ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണകപ്പൽ ഇറാൻ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വ്യോമപരിധി ലംഘിച്ച ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടതായി അമേരിക്ക അറിയിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved