വയനാട്: സിസ്‌റ്റർ ലൂസിക്കെതിരെ എടുത്ത നടപടി പിൻവലിച്ചു. പ്രാര്‍ഥനാ, ആരാധന, കുര്‍ബാന ചുമതലകളില്‍ഉണ്ടായിരുന്ന വിലക്കാണ് പിൻവലിച്ചിരിക്കുന്നത്. ഇന്ന് നടന്ന കാരക്കമല പാരീഷ് കൗൺസിൽ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ന് നാലുമണിക്ക് തുടങ്ങിയ പാരീഷ് കൗൺസിൽ യോഗം അനിശ്ചിതമായി നീണ്ട്പോവുകയും ചെയ്‌തതോടെ തീരുമാനത്തിനായി പുറത്തുകാത്തുനിന്നിരുന്ന നൂറ്റമ്പതോളം വിശ്വാസികളാണ് കൺസിൽ യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. തുടർന്നാണ് ഇടവക വികാരി നടപടികളെല്ലാം പിൻവലിച്ചതായി പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. വർത്തയറിഞ്ഞ സിസ്റ്റർ ലൂസി തന്നെ പിന്തുണച്ച എല്ലാ വിശ്വാസികളോടും നന്ദിയറിയിച്ചു. തിൻമ്മക്കെതിരെ പോരാടുവാനുള്ള ഈ ഊർജം എല്ലാ വിശ്വാസികൾക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്‌തു.
കന്യാസ്ത്രീകളെ പിന്തുണച്ച സി.ലൂസി കളപ്പുരക്കെത്തിരെ സഭ നടപടി സ്വീകരിച്ചിരുന്നു. പ്രാര്‍ഥനാ, ആരാധന, കുര്‍ബാന ചുമതലകളില്‍ നിന്ന് വിലക്കുകയും ചെയ്‌തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ലേഖനമെഴുതിയതുള്‍പ്പെടെ സഭയെ ധിക്കരിച്ച് പ്രവര്‍ത്തിച്ചതിന് മൂന്ന് മാസം മുന്‍പ് മാനന്തവാടി രൂപത നടപടിക്ക് ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍ എന്തിനാണ് നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കുകയും, ചെയ്ത തെറ്റ് എന്തെന്ന് സഭ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മദര്‍ സൂപ്പീരിയര്‍ ആണ് ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അറിയിച്ചതെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു.
വന്‍കിട കമ്പനികള്‍ ജീവനക്കാര്‍ക്ക് ഷെയറുകള്‍ വിതരണം ചെയ്യണമെന്ന് ലേബര്‍ പദ്ധതി. ഇതനുസരിച്ച് തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 500 പൗണ്ട് വീതം ബോണസായി ലഭിക്കും. 11 മില്യന്‍ തൊഴിലാളികള്‍ക്ക് ഇതിന്റെ മെച്ചം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ ഈ പദ്ധതിയേക്കുറിച്ചുള്ള വിശദാംശങ്ങള്‍ അവതരിപ്പിക്കും. കമ്പനിയുടെ ഉയരുന്ന മൂല്യമനുസരിച്ചുള്ള ഡിവിഡെന്റില്‍ നിന്ന് 500 പൗണ്ട് തൊഴിലാളികള്‍ക്ക് നേരിട്ടു നല്‍കും. ബാക്കി തുക ഒരു സോഷ്യല്‍ ഡിവിഡന്റായി കണക്കാക്കി സര്‍ക്കാര്‍ പൊതു സേവനങ്ങള്‍ക്കായി വിനിയോഗിക്കും.
ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ കോണ്‍ഫറന്‍സില്‍ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ മക്‌ഡോണല്‍ അവതരിപ്പിക്കും. കമ്പനികള്‍ക്ക് ധനമുണ്ടാക്കാന്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് അതിന്റെ ഉടമസ്ഥാവകാശവും കൂടി നല്‍കണമെന്ന് മക്‌ഡോണല്‍ പറയും. തൊഴിലാളികള്‍ക്ക് കമ്പനികളിലുണ്ടാകുന്ന പങ്കാളിത്തം ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്നും അത് ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നുമാണ് ലേബര്‍ ഈ പദ്ധതിയിലൂടെ മുന്നോട്ടു വെക്കുന്ന ആശയം. ഷെയറുകള്‍ തൊഴിലാളികള്‍ ഒരുമിച്ചായിരിക്കും കൈകാര്യം ചെയ്യുന്നതെന്നും ഷാഡോ ചാന്‍സലര്‍ തന്റെ പ്രസംഗത്തില്‍ പറയും.
എന്നാല്‍ 500 പൗണ്ട് എന്ന വാഗ്ദാനം സ്റ്റോക്ക് മാര്‍ക്കറ്റിനനുസരിച്ച് മാറിയേക്കാമെന്ന് ഷാഡോ ചാന്‍സലറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കമ്പനികള്‍ അനുസരിച്ച് ഈ തുകയില്‍ വ്യത്യാസം വന്നേക്കാമെന്നും സൂചനയുണ്ട്. 250 ജീവനക്കാരില്‍ ഏറെയുള്ള കമ്പനികള്‍ ഓണര്‍ഷിപ്പ് ഫണ്ടുകള്‍ രൂപീകരിച്ച് തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് പദ്ധതി നിര്‍ദേശിക്കുന്നത്. രാജ്യത്തിന്റെ ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഓട്ടോമേഷന്‍ നടപ്പാക്കണമെന്ന നിര്‍ദേശവും ലേബര്‍ മുന്നോട്ടു വെക്കുന്നുണ്ട്.
ഓരോ ക്ലാസ് മുറികളിലെയും മൂന്ന് കുട്ടികള്‍ വീതം സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് മുന്നറിയിപ്പ്. യുകെയിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ചാരിറ്റിയായ ബര്‍ണാര്‍ഡോസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജാവേദ് ഖാനാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും സൃഷ്ടിക്കുന്ന ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനായി ചില്‍ഡ്രന്‍സ് സര്‍വീസുകള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ബുള്ളിയിംഗ്, ലൈംഗിക ചൂഷണങ്ങള്‍, ഗ്രൂമിംഗ്, ഗെയിമിംഗ് അഡിക്ഷന്‍ തുടങ്ങിയവ സോഷ്യല്‍ മീഡിയയിലൂടെയും ഇന്റര്‍നെറ്റിലൂടെയും കുട്ടികള്‍ നേരിടുന്നുണ്ട്.
സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ജാവേദ് ഖാന്‍ പറയുന്നു. എന്നാല്‍ വേണ്ടവിധത്തില്‍ സേവനം നല്‍കാന്‍ ചില്‍ഡ്രന്‍സ് സര്‍വീസുകള്‍ക്ക് സാധിക്കുന്നില്ല. വളരെ ചുരുങ്ങിയ സൗകര്യങ്ങള്‍ മാത്രമാണ് സര്‍വീസുകള്‍ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അനേകം കുട്ടികളെ കാണാന്‍ കഴിഞ്ഞതായി 60 ശതമാനം സോഷ്യല്‍ വര്‍ക്കര്‍മാരും വിദ്യാഭ്യാസ, നിയമപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പറഞ്ഞതായി കഴിഞ്ഞ ദിവസം പുറത്തു വിട്ട യുഗോവ് പോള്‍ റിപ്പോര്‍ട്ടില്‍ ചാരിറ്റി വ്യക്തമാക്കുന്നു.
7000 കുട്ടികളില്‍ നടത്തിയ ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ക്ലാസിലും സാമൂഹിക പശ്ചാത്തലത്തിലും നിന്നുള്ള കുട്ടികള്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ഖാന്‍ വ്യക്തമാക്കി. ഓരോ ക്ലാസ് മുറിയിലും മൂന്ന് കുട്ടികള്‍ക്കെങ്കിലും സ്ഥിരീകരിക്കാവുന്ന വിധത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇത് പകര്‍ച്ചവ്യാധിക്കു തുല്യമായ അവസ്ഥയാണെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.
വിവാഹം കഴിഞ്ഞ് 67 വര്‍ഷമായി ഒന്നിച്ചു കഴിയുന്ന ദമ്പതികള്‍ ഗവണ്‍മെന്റ് സംവിധാനങ്ങളുടെ അപര്യാപ്തത മൂലം പിരിയേണ്ടി വരുമോ എന്ന് ആശങ്ക. ചെംസ്ലി വുഡ് സ്വദേശികളായ ഫ്രാങ്ക് സപ്രിംഗെറ്റ് (91) ഭാര്യ മെരി (86) എന്നിവര്‍ കൗണ്‍സില്‍ ഫണ്ടിംഗ് ലഭിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പിരിഞ്ഞു ജീവിക്കേണ്ടി വരുമോ എന്ന ആശങ്കയില്‍ കഴിയുന്നത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വൂട്ടന്‍ വേവന്‍ എന്ന കെയര്‍ ഹോമിലാണ് ഇരുവരും ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രൈവറ്റ് കെയര്‍ നല്‍കാന്‍ കുടുംബത്തിന് പണമില്ല. കൗണ്‍സില്‍ കെയറാണ് ഇനി ആശ്രയം. ഇരുവര്‍ക്കും വ്യത്യസ്തമായ ആവശ്യങ്ങളാണ് ഉള്ളതെന്നതിനാല്‍ രണ്ട് ഇടങ്ങളിലേക്ക് ഇവരെ മാറ്റുമോ എന്ന് ആശങ്കയുണ്ടെന്ന് മകള്‍ ജോവാന്‍ ഡൗണ്‍സ് പറഞ്ഞു.
അല്‍ഷൈമേഴ്‌സ രോഗ ബാധിതയായ മേരിക്ക് കെയര്‍ നല്‍കാമെന്ന് ലോക്കല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രാങ്കിന് സ്വന്തം ഫ്‌ളാറ്റില്‍ താമസിക്കാന്‍ കഴിയുമെന്നാണ് കൗണ്‍സില്‍ വിലയിരുത്തുന്നതെന്ന് ഡൗണ്‍സ് പറയുന്നു. ഇരുവരെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനായി ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഫ്രാങ്കും മേരിയും ഇതുവരെ പിരിഞ്ഞു താമസിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ പിരിക്കുന്നത് അവരെ തകര്‍ത്തു കളയുമെന്നും മകള്‍ വ്യക്തമാക്കി. മേരിക്ക് അല്‍ഷൈമേഴ്‌സ് രോഗമുണ്ട്. ഫ്രാങ്കിന് പേശികള്‍ മരവിക്കുന്ന വാതരോഗവും ടൈപ്പ് 2 ഡയബറ്റിസ് രോഗവുമുണ്ട്. ഇദ്ദേഹത്തിന്റെ കേള്‍വിശക്തി പൂര്‍ണ്ണമായും നഷ്ടമായിട്ടുമുണ്ട്. കഴിഞ്ഞ മാര്‍ച്ച് വരെ ഇരുവരും ചെംസ്ലി വുഡിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
മറവി രോഗം ഗുരുതരമായതോടെ മേരി വീടുവിട്ട് പുറത്തിറങ്ങി അലഞ്ഞു നടക്കാന്‍ തുടങ്ങി. അയല്‍ക്കാരും ഒരിക്കല്‍ ഒരു പോസ്റ്റ്മാനുമാണ് ഇവരെ വീട്ടില്‍ തിരികെയെത്തിച്ചത്. ഇപ്പോള്‍ ശരിയായി സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍ ഉള്ളത്. ഫ്രാങ്ക് നാലു തവണ വീട്ടിനുള്ളില്‍ വീണു. സന്ധിവാതവും വീഴ്ച നല്‍കിയ ആഘാതവും അദ്ദേഹത്തിന്റെ കൈകള്‍ക്ക് ഒരു ഫ്രെയിമിന്റെ പിന്തുണ വേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇവരെ ഒരുമിച്ച് നിര്‍ത്തുന്നതിനായി മക്കളായ റോഡെറിക്ക് സ്പ്രിംഗെറ്റും ജോവാന്‍ ഡൗണ്‍സും ശ്രമങ്ങള്‍ തുടരുകയാണ്. ദമ്പതികളുടെ മൂന്നാമത്തെ കുട്ടി 2005ല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചിരുന്നു.
സഭയിലെ പ്രതിഷേധ സ്വരങ്ങളെ അടിച്ചൊതുക്കാൻ അടിയന്തിര നടപടി തുടങ്ങി. ആത്മീയതയിലും അച്ചടക്കത്തിലും കഴിഞ്ഞിരുന്ന കന്യാസ്ത്രീകൾ പ്രതികരിക്കാൻ തുടങ്ങിയാൽ സഭയുടെ നേതൃത്വം മുട്ടുമടക്കേണ്ടി വരുമെന്ന യഥാർത്ഥ്യം മനസിലാക്കിയാണ് കർശന നിർദ്ദേശങ്ങൾ നല്കിയിരിക്കുന്നത്. പീഡനക്കേസിൽ ഉൾപ്പെട്ട ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മിഷനറിസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ അഞ്ച് കന്യാസ്ത്രീകൾ നടത്തിയ ഐതിഹാസിക സമരത്തിന് പിന്തുണ നല്കിയ സത്യസ്തർക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചു. എറണാകുളത്ത് നടന്ന നീതി നിഷേധത്തിനെതിരായ സമരം വൻജനപിന്തുണ ആർജിച്ചതും സഭാ നേതൃത്വത്തിനെതിരെ വിശ്വാസികൾ വിരൽ ചൂണ്ടുകയും ചെയ്യുന്ന സ്ഥിതി ഭാവിയിലെങ്കിലും ഒഴിവാക്കാനുള്ള അടിയന്തിര നടപടികളാണ് സഭാ നേതൃത്വത്തിന്റെ രഹസ്യ നിർദ്ദേശപ്രകാരം നടപ്പാക്കുന്നത്. സഭാ നേതൃത്വത്തിന്റെ നടപടികൾക്കെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.
മാനന്തവാടി സീറോ മലബാർ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗവുമായ സിസ്റ്റർ ലൂസി കളപ്പുരയെ പള്ളിയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ നിന്ന് ഇടവക വിലക്കി. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാൻ മൂവാറ്റുപുഴ പിറമാടം ദയറയിലെ യുഹാനോനെതിരെയും നടപടിയുണ്ടായി. സിസ്റ്റർ ലൂസിക്കെതിരെ ഇടവക വിശ്വാസികൾ പ്രതിഷേധ സ്വരമുയർത്തിയെന്നും അതിനാലാണ് നടപടിയെന്നും ഇടവക വിശദീകരിച്ചു.
വേദപാഠ അധ്യാപനം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍ നിന്നാണ് സിസ്റ്റര്‍ ലൂസിയെ വിലക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ സിസ്റ്റർ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് നടപടിയെന്നും മദര്‍ സുപ്പീരിയറാണ് വിലക്കിന്റെ കാര്യം അറിയിച്ചതെന്നും ഇടവക വികാരിയുടെ നിര്‍ദേശപ്രകാരമാണ് വിലക്കെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
കന്യാസ്ത്രീകളുടെ സമരം അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്തുനിന്ന് സിസ്റ്റര്‍ ലൂസി മഠത്തിലെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു. അതേസമയം സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരായ നടപടിയില്‍ വിശദീകരണവുമായി കാരയ്ക്കാമല സെന്റ് മേരീസ് ചര്‍ച്ച് വികാരി സ്റ്റീഫന്‍ കോട്ടയ്ക്കല്‍ രംഗത്ത് വന്നു. സിസ്റ്റര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും സഭാപരമായ വിലക്കുകള്‍ സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വികാരി പറഞ്ഞു. ഇടവക അംഗങ്ങള്‍ പരാതി ഉന്നയിച്ചപ്പോള്‍ സുപ്പീരിയറെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നും സമരപരിപാടികളില്‍ പങ്കെടുക്കുകയാണെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് സഭാ നേതൃത്വം രേഖാമൂലം മുന്നറിയിപ്പ് നല്‍കി.
അതേസമയം നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യുഹാനോന്‍ റമ്പാൻ പ്രതികരിച്ചു. ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നുണ്ടായ വലിയ സമ്മര്‍ദമാണ് ഇത്തരമൊരു നിര്‍ദേശം തനിക്കു നല്‍കാന്‍ സഭാനേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന്റെ മുന്‍നിരയിലേക്ക് ആദ്യം വന്നപ്പോള്‍ തന്നെ കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നും സമ്മര്‍ദമുണ്ടായിരുന്നു. എന്നാൽ പോരാട്ടത്തില്‍ പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകളുടെ സമരത്തിന് ആദ്യം മുതല്‍ക്കേ യുഹാനോന്‍ റമ്പാന്‍ പിന്തുണ നല്‍കിയിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്നും ഇദ്ദേഹത്തിന് നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സെയിന്‍സ്ബറീസ്, ആര്‍ഗോസ് എന്നീ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സക്ക് ഫലപ്രദമെന്ന പേരില്‍ വ്യാജ ഉപകരണം. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇബേയിലൂടെയാണ് ഉപകരണം വിതരണം ചെയ്യുന്നത്. സുരക്ഷിതവും വിശ്വസനീയവുമല്ലാത്ത ചികിത്സോപകരണങ്ങള്‍ ഈ വിധത്തില്‍ വിതരണം ചെയ്യുന്നതില്‍ സൈറ്റിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. 54.50 പൗണ്ട് പൗണ്ട് വിലയുള്ള സാപ്പര്‍ എന്ന ഉല്‍പ്പന്നമാണ് ക്യാന്‍സര്‍ രോഗികളെ ലക്ഷ്യമിട്ട് സൂപ്പര്‍മാര്‍ക്കറ്റ് വമ്പന്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈദ്യുത തരംഗങ്ങള്‍ ഉപയോഗിച്ച് ക്യാന്‍സര്‍ ചികിത്സ സാധ്യമാക്കുന്ന ഈ ഉപകരണം പക്ഷേ വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടില്ല. ഹുല്‍ഡ ക്ലാര്‍ക്ക് എന്ന സ്ത്രീയാണ് ഈ ഉപകരണം വികസിപ്പിച്ചത്. സ്വന്തമായി രോഗചികിത്സക്ക് ഇത് ഉപയോഗിച്ചെങ്കിലും ക്യാന്‍സര്‍ മൂര്‍ച്ഛിച്ചാണ് അവര്‍ മരിച്ചത്.
ഈ ഉപകരണം സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫില്‍ വെക്കാന്‍ കഴിയില്ലെങ്കിലും ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പനയ്ക്ക് വെക്കുന്നതില്‍ സൂപ്പര്‍മാര്‍ക്കറ്റ് മടി കാണിക്കുന്നില്ല എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍ ചികിത്സക്ക് ഇത് ഏറെ ഫലപ്രദമാണെന്നാണ് വില്‍പനക്കാര്‍ അവകാശപ്പെടുന്നത്. ഡോ.റെക്കെവെജ് ആര്‍ 17 ട്യൂമര്‍ ഡ്രോപ്‌സ് എല്ലാത്തരം ട്യൂമറുകള്‍ക്കും ബ്രെസ്റ്റ്, സ്‌റ്റൊമക്ക് ക്യാന്‍സറുകള്‍ക്കും ഫലപ്രദമാണെന്നാണ് അവകാശവാദം. 22 പൗണ്ടിന് ലഭിക്കുന്ന പാരസൈറ്റ് ക്ലെന്‍സിംഗ് പില്‍ മലാശയ ക്യാന്‍സറിന് ഫലപ്രദമാണെന്നാണ് അവകാശവാദം. സെയിന്‍സ്ബറി ലോക്കലിന്റെ ലണ്ടന്‍ ബ്രാഞ്ചില്‍ നിന്ന് ഇത് ലഭിച്ചു.
ലക്ഷക്കണക്കിനാളുകള്‍ ഷോപ്പിംഗിനായി ആശ്രയിക്കുന്ന ഇബേയിലൂടെ ക്യാന്‍സര്‍ ചികിത്സക്കെന്ന പേരില്‍ മരുന്നുകളും ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്നത് രോഗികളെ അപകടത്തിലാക്കുമെന്ന് ചാരിറ്റികള്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യാജ മരുന്നുകളും ഉല്‍പ്പന്നങ്ങളും ശരിയായ ചികിത്സ നടത്തുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് കത്തി വില്‍പ്പന നടത്തിയ റിട്ടെയില്‍ ഭീമന്‍ ബി ആന്റ് എമ്മിന് വന്‍ തുക പിഴ ശിക്ഷ. ബാര്‍ക്കിംഗ് സൈഡ് കോടതിയാണ് സ്ഥാപനത്തിന് വന്‍ തുക പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 480,000 പൗണ്ട് പിഴയും 12,428 പൗണ്ട് കോടതി ചെലവിനായും 170 പൗണ്ട് വിക്റ്റിം സര്‍ ചാര്‍ജായും കമ്പനി നല്‍കണം. തുക അടയ്ക്കാന്‍ കോടതി 28 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കത്തിയോ ഇതര അപകടകാരിയായ വസ്തുക്കളെ വില്‍പ്പന നടത്തുന്നത് വളരെ അപകടമേറിയ നടപടിയാണെന്ന് കോടതി വിധി പ്രസ്താവത്തില്‍ നിരീക്ഷിച്ചു.
ബി ആന്റ് എമ്മിനെതിരെ പോലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് സ്ഥാപനം കുട്ടികള്‍ക്ക് കത്തി, ബ്ലേഡ് തുടങ്ങിയവ വില്‍പ്പന നടത്തുന്നതായി മനസിലായത്. ഏകദേശം 14 മുതല്‍ 16 വയസ് വരെ പ്രായമുള്ള നാല് കുട്ടികളെ ബി ആന്റ് എം സ്റ്റോറില്‍ കത്തി വാങ്ങാനായി പോലീസ് അയക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാര്‍ ആരും തന്നെ കുട്ടികള്‍ക്ക് കത്തി വില്‍പ്പന നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് മനസിലാക്കിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കൂടാതെ നിരന്തരമായി ഇതേ നിയമ വിരുദ്ധ പ്രവര്‍ത്തനം കമ്പനി നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ലണ്ടന്‍ നഗരത്തിലും യു.കെയുടെ വിവിധ ഭാഗങ്ങളിലും കത്തി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കത്തി വില്‍പ്പന നടത്തുന്ന സ്റ്റോറുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കുട്ടികള്‍ക്ക് കത്തി വില്‍പ്പന നടത്തിയതായി ബി ആന്റ് എം സമ്മതിച്ചിട്ടുണ്ട്. പതിനാല് വയസിന് താഴെ മാത്രം പ്രായമുള്ള കുട്ടിക്ക് ബ്ലേഡ് വില്‍പ്പന നടത്തിയതായി റിട്ടെയില്‍ അധികൃതര്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. വിവിധ ഘട്ടങ്ങളിലായി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും കമ്പനി കത്തി വില്‍പ്പന നടത്തിയതായും പോലീസ് നടത്തിയ ഓപ്പറേഷനില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
ലണ്ടന്‍: യു.കെയിലെ വിവാഹ മോചന നിരക്കില്‍ ഗണ്യമായ കുറവ് വന്നതായി റിപ്പോര്‍ട്ട് കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് ശതമാനം വിവാഹമോചനമാണ് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുടുംബ, സാമൂഹിക ജിവിതങ്ങള്‍ വളരെ പക്വമായ രീതിയില്‍ മുന്നോട്ട് പോകുന്നതിന്റെ സൂചനയാണ് പുതിയ റിപ്പോര്‍ട്ടുകളെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണങ്ങള്‍. കുടുംബ ജീവിതത്തില്‍ പുരുഷന്മാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും പുതിയ മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കുടുംബവുമായി ബന്ധപ്പെട്ട കൂടുതല്‍ ഉത്തരവാതിത്വങ്ങള്‍ നിറവേറ്റാന്‍ പുരുഷന്മാര്‍ മുന്നിട്ടിറങ്ങുന്നത് വലിയൊരളവില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഇല്ലാതാരിക്കാന്‍ കാരണമാകുന്നതായും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
1970ന് ശേഷം ഇത്രയും കുറവ് ശതമാനം വിവാഹമോചനങ്ങള്‍ യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മാര്യേജ് ഫൗണ്ടേഷന്‍ പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരാവുന്നതില്‍ നിന്ന് മാറി കുടുംബ ജീവിതം തെരഞ്ഞെടുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് പ്രധാനമായും വിവാഹമോചന നിരക്ക് കുറയാന്‍ കാരണം. ഇതര സാമൂഹിക ബന്ധങ്ങളുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കേണ്ടി വരുന്നവര്‍ അധികം താമസിയാതെ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുരുഷന്മാര്‍ കുടുംബജീവിതം കൂടുതല്‍ ഗൗരവത്തോടെ കാണുന്നതിന്റെ തെളിവാണിതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 1970ന് ശേഷം വിവാഹങ്ങള്‍ കൂടുതല്‍ ഗൗരവപൂര്‍ണവും സ്ഥിരതയുള്ളതുമായി മാറുന്നത് വളരെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്ന് മാര്യേജ് ഫൗണ്ടേഷന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഹാരി ബെന്‍സന്‍ പ്രതികരിച്ചു. ചില ബന്ധങ്ങള്‍ എത്രയൊക്കെ ശ്രദ്ധ ചെലുത്തിയാലും നിലനില്‍ക്കില്ല. എന്നാല്‍ ഇന്നത്തെ അവസ്ഥ വളരെയധികം വ്യത്യാസം വന്നിട്ടുണ്ട്. വിവാഹ കഴിക്കാത്തവര്‍ തമ്മില്‍ പിരിയുന്ന നിരക്കും വിവാഹമോചന നിരക്കും തമ്മില്‍ ഭീമമായ വ്യത്യാസം നമുക്ക് മനസിലാക്കാന്‍ കഴിയുമെന്നും ബെന്‍സന്‍ കൂട്ടിച്ചേര്‍ത്തു.
പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
ഞാന്‍ ഉഴവൂര്‍ കോളേജില്‍ ചെല്ലുമ്പോള്‍ സീനിയര്‍ അധ്യാപകരുടെ ഒരു നിരതന്നെ അവിടെയുണ്ടായിരുന്നു. ഇംഗ്ലീഷില്‍ പ്രൊഫ. സണ്ണി തോമസ്, ഫിസിക്‌സില്‍ പ്രൊഫ. പി.എം. അലക്‌സാണ്ടര്‍, ഹിന്ദിയില്‍ സിസ്റ്റര്‍ ജയിംസ്, സുവോളജിയില്‍ പ്രൊഫ. സി.കെ. എബ്രഹാം ഇവരൊക്കെ 1964 ല്‍ ഉഴവൂര്‍ കോളേജ് തുടങ്ങുമ്പോള്‍ മുതലുള്ള അധ്യാപകരാണ്. മലയാളത്തില്‍ സിസ്റ്റര്‍ ഹെലന്‍ ബി.സി.എമ്മിലേക്ക് പോന്നപ്പോഴാണ് ആന്റണി ബ്ലാവത്ത് സാര്‍ മലയാള വിഭാഗത്തിലെത്തുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ ബ്ലാവത്ത് സാറാണ് വകുപ്പ് മേധാവി. 1960 കളുടെ അവസാനമാണ് സാര്‍ കോളേജില്‍ എത്തുന്നത്. മുത്തോലപുരത്തിനടുത്തുള്ള ആലപുരത്തുനിന്നാണ് ആന്റണിസാര്‍ കോളേജില്‍ വന്നുകൊണ്ടിരുന്നത്. മുണ്ടും ഷര്‍ട്ടും ധരിക്കുന്ന പൊക്കം കുറഞ്ഞ ഇരുനിറത്തിലുള്ള അരോഗദൃഡഗാത്രനായ ഒരു കര്‍ഷകന്‍. നല്ല ഭൂസ്വത്ത് ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്. പാലക്കാട് മേഴ്‌സികോളേജില്‍ മലയാളം വകുപ്പില്‍ ജോലിചെയ്തിരുന്ന കൊച്ചുറാണി ടീച്ചറെ വിവാഹം കഴിച്ചതോടെ ആന്റണിസാര്‍ പാലക്കാട്ടേക്കു താമസം മാറ്റി. വെള്ളിയാഴ്ച ഫസ്റ്റ് അവര്‍ കഴിഞ്ഞ് പാലക്കാട്ടേക്കു മുങ്ങുന്ന ആന്റണി സാര്‍ പിന്നെ പൊങ്ങുന്നത് തിങ്കളാഴ്ച ഉച്ചക്കാണ്. അങ്ങനെ ഉഴവൂരും പാലക്കാട്ടുമായി ആന്റണിസാര്‍ തന്റെ അധ്യാപന ജീവിതം നിര്‍വ്വഹിച്ചുകൊണ്ടിരുന്നു.
മംഗലം ഡാമിനടുത്ത് അദ്ദേഹം ഒരു റബ്ബര്‍ എസ്റ്റേറ്റ് വാങ്ങിയിട്ടുണ്ട്. വാരാന്ത്യങ്ങളില്‍ അവിടെപോയി ഷീറ്റിന്റെ വിശേഷങ്ങള്‍ അറിയുകയും വേണം.
ഹസ്തരേഖാ ശാസ്ത്രം സാറിന്റെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ഒഴിവു സമയങ്ങളില്‍ ചിലെരാെക്ക സാറിനെ സമീപിച്ച് ഭാവി പ്രവചനം തേടാറുണ്ട്. എല്ലാവരോടും സൗമ്യവും ശാന്തവുമായി പെരുമാറുന്ന ആന്റണി സാര്‍ അടിസ്ഥാനപരമായി ഒരു കൃഷിക്കാരനായിരുന്നു. ”നമുക്ക് പാലക്കാടിനൊന്ന് പോയാലോ.” ഒരു ദിവസം പ്രാല്‍ സാര്‍ പറഞ്ഞു. ”പിന്നെ എന്താ അങ്ങോട്ടുപോരുക” ആന്റണിസാര്‍ സമ്മതംമൂളി. അങ്ങനെ ഞാനും പ്രാല്‍ സാറും ചാക്കോസാറും കൂടി ഒരു ശനിയാഴ്ച ദിവസം രാവിലെ ഏറ്റുമാനുരില്‍ നിന്ന് പെരുമ്പാവൂര്‍ ബസില്‍കയറി പാലക്കാട്ടേക്കു യാത്ര ആരംഭിച്ചു. പെരുമ്പാവൂര്‍ ഇറങ്ങി ഊണുകഴിച്ചു. അങ്ങനെ ഇറങ്ങിയും കയറിയും ഞങ്ങള്‍ സന്ധ്യയോടുകൂടി പാലക്കാട് മേഴ്‌സികോളേജിനടുത്ത് നഗരപ്രാന്തത്തിലൂള്ള സാറിന്റെ വസതിയിലെത്തി. ഞങ്ങള്‍ വരുമെന്ന് പറഞ്ഞത് സാര്‍ അത്ര കാര്യമായിട്ട് എടുത്തോ എന്ന് തോന്നിയില്ല. കാരണം ഞങ്ങളുടെ ആഗമനം സാറിന് അപ്രതീക്ഷിതമായിരുന്നു എന്ന് തോന്നി. സാറിന്റെ രണ്ട് ആണ്‍കുട്ടികള്‍ അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.
ഞങ്ങള്‍ക്ക് ചായ തന്ന് കൊച്ചുറാണിടീച്ചര്‍ സല്‍ക്കരിക്കുമ്പോള്‍ ആന്റണിസാര്‍ പുറത്തേക്കൊന്നുപോയി. ഒരു ബിഗ്‌ഷോപ്പറില്‍ സാധന സാമഗ്രികളുമായി അദ്ദേഹം മടങ്ങിവന്നു. അത്താഴത്തിനു വേണ്ടിയുള്ള സാധനങ്ങളൊക്കെയായിരുന്നു ബിഗ്‌ഷോപ്പറിലെന്ന് പ്രകടമാണ്. ആ സന്ധ്യയില്‍ ഹെര്‍ക്കുലീസ് റമ്മിന്റെ കുപ്പിപൊട്ടിച്ച് ഞങ്ങളെ ആദരിച്ചു. ആന്റണിസാര്‍ മദ്യപാനശീലമുള്ള ആളല്ല. കുപ്പിയും സോഡായുമൊക്കെ ആ ബിഗ്‌ഷോപ്പറില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ നാലു മലയാളം മാഷ്മാര്‍ ചെറിയ ലഹരിയില്‍ ഉഴവൂര്‍ വിശേഷങ്ങളും പാലക്കാടന്‍ വിശേഷങ്ങളും പങ്കുവച്ചങ്ങെനെയിരുന്നു. കുട്ടികള്‍ ഉറങ്ങിപ്പോയി. ആന്റണിസാര്‍ വിനീത വിധേയനെപ്പോലെ ഞങ്ങളുടെ സല്‍ക്കാരങ്ങള്‍ക്ക് ഉത്സാഹം കാട്ടി. പ്രാല്‍ സാറിന്റെ സഹപാഠികൂടിയായ കൊച്ചുറാണിടീച്ചര്‍ ചപ്പാത്തിയും കോഴിക്കറിയും വിളമ്പി, കത്തിക്കാളുന്ന ഞങ്ങളുടെ വിശപ്പിന് പരിഹാരം ഉണ്ടാക്കി. വീടിനുചേര്‍ന്നുള്ള ചായ്പ്പില്‍ ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ച് ഉറങ്ങാന്‍ കിടന്നു. പിന്നീട് അങ്ങനെ ഒരുമിച്ചുള്ള ഉറക്കമുണ്ടായിട്ടില്ല. ചാക്കോച്ചന്‍ ഉറക്കത്തിലും പഴഞ്ചൊല്ലുകള്‍ പറഞ്ഞും ഭര്‍ത്തൃഹരിയുടെ ശ്ലോകങ്ങള്‍ ചൊല്ലിയും ഞങ്ങളെ സന്തോഷിപ്പിക്കുവാന്‍ ശ്രമിച്ചു.
രാവിലെ കുളികഴിഞ്ഞ് പുട്ടും പഴവും കഴിച്ച് ഞങ്ങള്‍ മടക്കയാത്രക്കൊരുങ്ങി. മൂത്ത സഹോദരന്റെയും സഹോദരിയുടെയും വാത്സല്യഭാവങ്ങളോടെ ആന്റണിസാറും കൊച്ചുറാണിടീച്ചറും ഞങ്ങളെ യാത്രയാക്കി. മുറ്റത്തിറങ്ങിവന്ന് ഞങ്ങളെ അനുഗമിച്ച ആന്റണിസാര്‍ ഗേറ്റ് കടന്നപ്പോള്‍ എന്തോ ഒന്ന് പ്രാല്‍ സാറിന്റെ പോക്കറ്റിലിട്ടു. മുന്നോട്ടുനടന്ന് ഞങ്ങള്‍ പ്രാല്‍ സാറിന്റെ പോക്കറ്റിലെ സമ്മാനം പരിശോധിച്ചു ഒരു നൂറുരൂപാ നോട്ട് ഞങ്ങള്‍ ചിരിച്ചപ്പോള്‍ പ്രാല്‍സാര്‍ പറഞ്ഞു ”വണ്ടിക്കൂലിയായിരിക്കും.” അന്ന് ഞായറാഴ്ചയാണ്. ”നമുക്ക് പട്ടാമ്പിവഴി പോകാം” പ്രാല്‍സാര്‍ പറഞ്ഞു. പട്ടാമ്പി സംസ്‌കൃത കോളേജിലാണ് പ്രശസ്ത കവി ഡി. വിനയചന്ദ്രന്‍ പഠിപ്പിക്കുന്നത്. പട്ടാമ്പിയിലിറങ്ങി ഓട്ടോ പിടിച്ച് കോളേജിന്റെ സമീപത്തുള്ള ലോഡ്ജിലെത്തി. പുസ്‌കങ്ങള്‍ വാരി വിതറിയ മുറിക്കുള്ളില്‍ കൈലിമുണ്ടും ബനിയനും ധരിച്ച് കവി അങ്ങനെയിരിക്കുന്നു. ഞാനും ചാക്കോച്ചനും ആദ്യം കാണുകയാണ്. ഒന്നിനുപുറകെ ഒന്നായി മുറിയിേലക്ക് ഞങ്ങള്‍ കയറാന്‍ ശ്രമിച്ചേപ്പാള്‍ ”ചവിട്ടരുതെ! ചവിട്ടരുതെ” എന്ന് കവി പറഞ്ഞു. അന്തിച്ചുനിന്ന എന്നെയും ചാക്കോച്ചനെയും നോക്കി പ്രാല്‍സാര്‍ പറഞ്ഞു ”പുസ്തകത്തില്‍ ചവിട്ടരുതെ” എന്നാണ് പറഞ്ഞത്. തറയില്‍ ആകെ പുസ്തകങ്ങള്‍ വാരിയിട്ടിരിക്കുന്നു. സ്‌കൂള്‍ ഓള്‍ ലെറ്റേഴ്‌സില്‍ അധ്യാപകനായി അതിരമ്പുഴയില്‍ ഒരു വീട്ടില്‍ താമസിക്കുമ്പോഴും അദ്ദേഹമിങ്ങനെ പുസ്തകങ്ങളുടെ നടുവിലാണ് ജീവിച്ചിരുന്നത്.
സൗഹൃദ സംഭാഷണങ്ങള്‍ക്കുശേഷം ഊണുകഴിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് അവര്‍ കടന്നു. ഷര്‍ട്ട് ധരിച്ച് മുറിപൂട്ടി പുറത്തേക്കിറങ്ങുമ്പോള്‍ കവി ചോദിക്കുന്നതു കേട്ടു ”പ്രാലേ ഊണിനുമുമ്പ് വല്ലതും വേണ്ടേ?” ആ ലോഡ്ജില്‍ തന്നെ താമസിച്ചിരുന്ന അതേ കോളേജില്‍ പഠിപ്പിച്ചിരുന്ന ചെറുകഥാകൃത്ത് സി. അയ്യപ്പനും ഞങ്ങളുടെ കൂടെ കൂടി. ഒരു ചെറിയ ചാരായക്കടയിലേക്കാണ് കവി ഞങ്ങളെ നയിച്ചത്. അന്ന് ചാരായം ഉള്ളകാലമാണ്. ചാരായത്തിന്റെ ചെറിയ അളവുകള്‍ ഞങ്ങള്‍ കഴിച്ചപ്പോള്‍ കവി കൂട്ടിനായി ലിവര്‍ ക്ഷണിച്ചുവരുത്തി. ഒരു കവിയുടെ നിഷ്‌ക്കളങ്ക ഭാവങ്ങള്‍. പിന്നെ അടുത്തുള്ള നാടന്‍ ചായക്കടയില്‍ നാട്ടുവിഭവങ്ങളുമായി നല്ലൊരു ഊണ്. ഊണുകഴിഞ്ഞിറങ്ങുമ്പോള്‍ അകലെ കാണുന്ന ഇടത്തരം ഇരുനിലമാളിക ചൂണ്ടിക്കാട്ടി കവി പറഞ്ഞു ”അതാണ് ചെറുകാടിന്റെ വീട്.” ജീവിതപ്പാത എഴുതിയ ചെറുകാടിന്റെ വീട് ഞങ്ങള്‍ അവിടെ നോക്കിക്കണ്ടു. കവിയോടും കഥാകാരനോടും പട്ടാമ്പിയില്‍ നിന്ന് കോട്ടയത്തേക്കുള്ള തീവണ്ടി പിടിച്ചു. റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഓട്ടോപിടിച്ച് പോരുമ്പോള്‍ നാഗമ്പടത്ത് മാടപറമ്പത്തെ പീറ്റര്‍സാറിനെയും കാണുകയുണ്ടായി. അന്ന് ഞങ്ങള്‍ ഉറങ്ങിയത് പ്രാല്‍സാറിന്റെ എം.സി റോഡിന്റെ അരികിലുള്ള വാടകവീട്ടിലാണ്. സൗഹൃദങ്ങളുടെ യാത്രാവേളകള്‍ ഇപ്പോഴിരുന്ന് ഇങ്ങനെ ഓര്‍ക്കാം.
ന്യൂസ് ഡെസ്ക്
ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും കൊമ്പുകോർക്കുന്നു. ഇന്ത്യക്ക് എതിരെ പരസ്യ വിമർശനവുമായി പാക് പ്രധാനമന്ത്രി രംഗത്ത് വന്നു. പാകിസ്താന്റെ കിരാത നടപടികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കേണ്ട സമയം ഇതാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു. പാകിസ്താന്റെ പ്രവര്‍ത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
‘തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ചെയ്യുന്ന കിരാതമായ പ്രവര്‍ത്തികള്‍ക്കെതിരേ ശക്തമായ നടപടികള്‍ നമ്മള്‍ സ്വീകരിക്കണം. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഏറ്റവും ശക്തമായ സമയം ഇതാണ്. അവര്‍ ചെയ്തതുപോലെ പ്രാകൃതവും പൈശാചികവുമായി മറുപടി നല്‍കണമെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, മറുപക്ഷത്തിനും നാം അനുഭവിച്ച വേദന അതേ തീവ്രതയില്‍ അനുഭവപ്പെടണം.’ മാധ്യമങ്ങളോട് സംസാരിക്കവേ ബിപിന്‍ റാവത്ത് പറഞ്ഞു. പാകിസ്താനുമായുള്ള ചര്‍ച്ചകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കരസേനാ മേധാവിയും ആവര്‍ത്തിച്ചു. തീവ്രവാദവും സമാധാനചര്‍ച്ചകളും ഒരുമിച്ച് മുന്നോട്ട് പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള തന്റെ ആഹ്വാനത്തോട് ധിക്കാരപരവും നിഷേധാത്മകവുമായ പ്രതികരണം ഇന്ത്യ സ്വീകരിച്ചതില്‍ നിരാശയുണ്ടെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന. ദീർഘവീക്ഷണമില്ലാത്ത ചെറിയ മനുഷ്യർ വലിയ സ്ഥാനങ്ങൾ വഹിക്കുന്നത് തന്റെ ജീവിതത്തിലുടനീളം കണ്ടിട്ടുണ്ടെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.