കിരണ് ജോസഫ്
യുകെയിലെ ബാഡ്മിന്ടന് പ്രേമികള്ക്ക് മാറ്റുരയ്ക്കാന് ലെസ്റ്ററില് ഇന്ന് വേദിയൊരുങ്ങുന്നു. ലെസ്റ്റര് ബാഡ്മിന്ടന് ക്ലബിന്റെ ആഭിമുഖ്യത്തില് ഓള് യുകെ തലത്തിലുള്ള മികച്ച ടൂര്ണ്ണമെന്റാണ് ഇന്ന് നടക്കുന്നത്. അന്പത്തിരണ്ടു ടീമുകളാണ് എല്ലാ വിഭാഗങ്ങളിലേക്കും രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ന് തീ പാറുന്ന മത്സരങ്ങള് ഉറപ്പായിരിക്കുകയാണ്.
മൂന്നു കാറ്റഗറികളിലായി അന്പത്തി രണ്ട് ടീമുകള്ക്ക് മത്സരത്തില് പങ്കെടുക്കാവുന്ന രീതിയിലാണ് സംഘാടകര് മത്സരങ്ങള് ക്രമീകരിച്ചിരിക്കുന്നത്. ഇന്റര്മീഡിയറ്റ് മെന്സ് ഡബിള്സില് (20 വയസ്സിനും 45 വയസ്സിനും ഇടയില്) 32 ടീമുകള്ക്കും, നാല്പത്തിയഞ്ച് വയസ്സിനു മുകളില് പ്രായമുള്ളവരുടെ ഡബിള്സില് 10 ടീമുകള്ക്കും, ഇരുപത് വയസ്സില് താഴെയുള്ളവര്ക്കായുള്ള സിംഗിള്സ് മത്സരത്തില് 10 പേര്ക്കും മത്സരിക്കാന് അവസരമുണ്ടായിരിക്കും. ക്യാഷ് അവാര്ഡുകളും ട്രോഫിയും ഉള്പ്പെടെ നല്കപ്പെടുന്ന ടൂര്ണ്ണമെന്റില് ടീമുകള്ക്ക് യഥാക്രമം 30 പൗണ്ട്, 20 പൗണ്ട്, 10 പൗണ്ട് എന്നിങ്ങനെ രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കും. രജിസ്ട്രേഷന് ഫീസ് അടയ്ക്കേണ്ട അക്കൗണ്ട് ഡീറ്റെയില്സ് താഴെ.
Barclays
G K Joseph
Sort code 20-49-11
A/c No.23226158
യുകെയുടെ ഏകദേശം മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരം എന്ന നിലയില് എല്ലാ ഭാഗത്ത് നിന്നും കളിക്കാര്ക്കും കാണികള്ക്കും വളരെ എളുപ്പം എത്തിച്ചേരാവുന്ന സ്ഥലമാണ് ലെസ്റ്റര്. അത് കൊണ്ട് തന്നെ ധാരാളം മികച്ച ടീമുകള് ഈ ടൂര്ണ്ണമെന്റില് പങ്കെടുക്കുന്നുണ്ട്. ടൂര്ണ്ണമെന്റ് സംബന്ധിച്ച് കൂടുതല് വിവരങ്ങള് അറിയുന്നതിനും രജിസ്റ്റര് ചെയ്യുന്നതിനും താഴെയുള്ള നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്. ലെസ്റ്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഒഫീഷ്യൽ മീഡിയ പാർട്ണർ മലയാളം യുകെ ഓൺലൈൻ ന്യൂസ് ആണ്. ലൂയിസ് കെന്നഡി സോളിസിറ്റര്സ്, മെലഡി ഓര്ക്കസ്ട്ര ലെസ്റ്റര്, പാഷന് ഹെല്ത്ത്കെയര് ലെസ്റ്റര്, ഫാ. ടോം (മാതാപിതാക്കളുടെ പാവന സ്മരണയ്ക്ക്), ഒക്കിനാവന് ഷോറിന് റിയു സൈബുക്കാന് കരാട്ടെ യുകെ എന്നിവരാണ് മത്സരത്തിന്റെ സ്പോണ്സര്മാര്.
ജോര്ജ്ജ് : 07737654418
കിരണ് : 07912626438
വിജി : 07960486712
മെബിന് : 07508188289
മത്സരങ്ങള് നടക്കുന്ന വേദിയുടെ അഡ്രസ്സ് :
Beauchamp College,
Ridge Way, Oadby,
Leicester LE2 5TP
ന്യൂയോര്ക്ക്: കുട്ടികള് ചെയ്യുന്ന തെറ്റുകള്ക്ക് മാതാപിതാക്കള് ചെറിയ ശിക്ഷകള് നല്കാറുണ്ട്. എന്നാല് ഈ ശിക്ഷകള് തെറ്റുകള് തിരുത്താന് അവരെ പ്രേരിപ്പിക്കുമോ? ശിക്ഷ ഭയന്ന് കുട്ടികള് തെറ്റുകള് ആവര്ത്തിക്കില്ലെന്നാണ് മാതാപിതാക്കള് പറയുന്നതെങ്കിലും അതിന് വിപരീത ഫലമാണ് ഉളവാക്കാനാകുകയെന്ന് പുതിയ പഠനം പറയുന്നു. അമേരിക്കന് വിദഗ്ദ്ധര് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കുട്ടികളെ തല്ലുന്നത് അവരെ കൂടുതല് അക്രമകാരികളും സാമൂഹ്യവിരുദ്ധരുമാക്കുമെന്നാണ് വ്യക്തമായത്.
ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഡോ.എലിസബത്ത് ഗെര്ഷോഫ് ആണ് പഠനത്തിന് നേതൃത്വം നല്കിയത്. സൈക്കോളജിക്കല് സയന്സ് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. മാതാപിതാക്കള് ശിക്ഷിക്കാത്ത കുട്ടികളെയും ശിക്ഷിക്കുന്ന കുട്ടികളെയും പ്രത്യേകമായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്. 5 മുതല് 8 വയസ് വരെയുള്ള കാലയളവില് ശിക്ഷകള് ലഭിക്കുന്ന കുട്ടികള്ക്ക് സ്വഭാവ വൈകല്യങ്ങള് ഉണ്ടാകുന്നതായി ശ്രദ്ധയില്പ്പെട്ടു.
കുട്ടികളെ വഴക്ക് പറയുന്നതും ശിക്ഷിക്കുന്നതും എത്രമാത്രം കൂടുതലാണോ അത്രയും അളവില് അവര് ക്ലാസ്മുറികളില് പ്രശ്നങ്ങള് സൃഷ്ടിക്കുന്നതായി കണ്ടെത്തി. ശിക്ഷിക്കപ്പെടുന്നവരില് സ്വയം നിയന്ത്രിക്കാനുള്ള ശേഷി കുറയുന്നതായാണ് വ്യക്തമായത്. കുട്ടികളെ ശിക്ഷിക്കുന്നത് അവരെ വിഷാദ രോഗത്തിലേക്കും അമിത ആകാംക്ഷ പോലെയുള്ള മാനസിക വൈകല്യങ്ങളിലേക്കു നയിക്കുമെന്നും പിന്നീട് മയക്കുമരുന്ന് ആല്ക്കഹോള് എന്നിവയിലേക്ക് ആകൃഷ്ടരാക്കുമെന്നും നേരത്തേ നടത്തിയ പഠനങ്ങള് വ്യക്തമാക്കിയിരുന്നു.
ലോകത്ത് ആദ്യമായി തലമാറ്റിവെക്കല് ശസ്ത്രക്രിയ നടത്താനൊരുങ്ങുന്ന സര്ജന് മൃതദേഹങ്ങളില് വളരെ വിജയകരമായി തലമാറ്റിവെക്കല് ചെയ്തുവെന്ന അവകാശവാദവുമായി രംഗത്ത്. സെര്ജിയോ കനാവെരോ എന്ന സര്ജനാണ് മനുഷ്യന്റെ തല മാറ്റിവെക്കാനാകുമെന്ന് പറഞ്ഞത്. മൃതദേഹങ്ങളിലെ തല മാറ്റിവെക്കല് വിജയകരമായിരുന്നുവെന്ന് കനാവെരോ പറഞ്ഞു. നട്ടെല്ലിനെയും നാഡികളെയും രക്തക്കുഴലുകളെയും യോജിപ്പിക്കാന് താന് വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ സങ്കേതത്തിന് സാധിക്കുമെന്നും കനാവെരോ പറഞ്ഞു.
പുതിയ ശരീരം സ്വീകരിക്കുന്ന തലയ്ക്ക് അതുമായി ചേര്ന്ന് ജീവിക്കാന് കഴിയുമെന്നാണ് കനാവെരോ അഭിപ്രായപ്പെടുന്നത്. തന്റെ സംഘത്തിന് ഈ ശസ്ത്രക്രിയക്കായി 18 മണിക്കൂര് സമയമാണ് ആവശ്യമായി വരുന്നതെന്നും ഈ ലക്ഷ്യം സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. റഷ്യക്കാരനായ വലേറി സ്പിരിഡിനോവ് എന്നയാളാണ് ഈ ശസ്ത്രക്രിയക്കായി സന്നദ്ധത അറിയിച്ച് കനാവെരോയെ സമീപിച്ചിരിക്കുന്നത്. ഇയാളുടെ തല മറ്റൊരു ശരീരത്തില് ഘടിപ്പിക്കാനാണ് പദ്ധതി.
മസ്തിഷ്ക മരണം സംഭവിച്ച ശരീരത്തിലായിരിക്കും തല ഘടിപ്പിക്കുക. ഇപ്പോള് മൃതശരീരത്തിലുള്ള പരീക്ഷണം വിജയകരമായി പൂര്ത്തിയായി. അടുത്ത ഘട്ടം ജീവനുള്ള തല മാറ്റിവെക്കുക എന്നതാണെന്ന് കനാവെരേ അവകാശപ്പെടുന്നു. എലികളിലും കുരങ്ങുകളിലും വിജയകരമായി ഈ ശസ്ത്രക്രിയ നടത്തിയതായി കനാവെരോയുടെ സംഘം അവകാശപ്പെട്ടിരുന്നു.
ലണ്ടന്: വീട്ടില് അതിക്രമിച്ച് കയറി മോഷണത്തിന് ശ്രമിച്ചയാളെ നേരിട്ടതിന് ഗൃഹനാഥനെതിരെ ജയില് ശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകള് ചുമത്തി കോടതി. കാള് സിന്ക്ലെയര് എന്ന 47കാരനായ ഗൃഹനാഥനാണ് ഒരു വര്ഷം മുമ്പ് തന്റെ വീട്ടില് അതിക്രമിച്ച് കടന്നയാളെ നേരിട്ടതിന് അസാധാരണ നടപടികള് നേരിടേണ്ടി വന്നത്. ഹ്യൂഗി ഹെന്ഡ്രി എന്ന മോഷ്ടാവിനെ കീഴ്പ്പെടുത്തിയ സിന്ക്ലെയര് 11 മാസത്തോളം ജയില് ശിക്ഷ ലഭിക്കുമോ എന്ന ഭീതിയിലാണ് കഴിഞ്ഞത്. റെയില്വേ സേഫ്റ്റി മാനേജരായിരുന്നു ഇയാള്ക്ക് കഴിഞ്ഞ ഡിസംബറില് അറസ്റ്റിലായതിനു ശേഷം തന്റെ ജോലി പോലും നഷ്ടമായി.
എന്നാല് സിന്ക്ലെയറിന്റെ പേരിലുള്ള കുറ്റങ്ങള് കോടതി ഒഴിവാക്കി കൊടുത്തത് വെറും അര മണിക്കൂറിനുള്ളിലാണെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ഇത് നേരത്തേ ചെയ്തിരുന്നെങ്കില് തനിക്ക് ഇത്രയും ബുദ്ധിമുട്ടുകള് അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്ന് സിന്ക്ലെയര് പറയുന്നു. താന് ഒരിക്കലും ഒരു ക്രിമിനല് ആയിരുന്നില്ല. തന്റെ കുടുംബത്തെ രക്ഷിക്കാന് ശ്രമിച്ചു എന്നത് മാത്രമാണ് ചെയ്തത്. അതിനു ശേഷം കഴിഞ്ഞ 11 മാസമായി തന്നെ ഒരു കുറ്റവാളിയായാണ് നിയമവ്യവസ്ഥ കണക്കാക്കിയിരുന്നത്. ജയിലില് പോകേണ്ടി വരുമോ എന്ന ഭീതിയിലായിരുന്നു താനെന്നും സിന്ക്ലെയര് പറഞ്ഞു.
ഡോണ്കാസ്റ്ററിലെ വീട്ടില് അതിക്രമിച്ചു കടക്കാന് ശ്രമിച്ച ഹെന്ഡ്രിയെ സിന്ക്ലെയറിന്റെ ഭാര്യ നിക്കോളയാണ് കണ്ടത്. തങ്ങളുടെ കാറിലേക്ക് കയറാന് ശ്രമിക്കുന്നതും നിക്കോള കണ്ടു. ഇതോടെ ഭര്ത്താവിനെ വിളിക്കുകയായിരുന്നു. ഹെന്ഡ്രിയുടെ കയ്യില് ഒരു കത്തിയുണ്ടായിരുന്നു. തന്റെ കുടുംബത്തെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു തനിക്കു മുന്നിലുണ്ടായിരുന്ന ലക്ഷ്യമെന്ന് സിന്ക്ലെയര് പറഞ്ഞു. അക്രമിയെ ഇടിച്ചു നിലത്തിടുകയും പോലീസിനെ വിളിക്കാന് നിക്കോളയോട് പറയുകയും ചെയ്തു. പക്ഷേ പോലീസ് തന്നെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില് നീതിന്യായ വ്യവസ്ഥയുടെ മോശം വശത്തെ കുറ്റപ്പെടുത്തുകയാണ് ഈ ഗൃഹനാഥന്. കുപ്രസിദ്ധനായ ഒരു കള്ളനെ കീഴ്പ്പെടുത്തിയ തനിക്ക് തന്റെ കുടുംബം തെരുവിലാകുമെന്ന ഭീതിയില് കഴിയേണ്ടി വന്നു. ഇത്രയും കാലം കഷ്ടപ്പെട്ട് നേടിയതൊക്കെ നഷ്ടമാകുമെന്ന അവസ്ഥ വന്നു. മോഷണങ്ങള്ക്ക് ഇരയാക്കപ്പെടുന്നവര്ക്ക് ഒരു തെറ്റായ സന്ദേശമാണ് നിയമ വ്യവസ്ഥയുടെ ഈ നടപടി നല്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെയുണ്ടാകുന്ന അതിക്രമങ്ങളെ നേരിടാന് പോലും സാധാരണക്കാരെ തടയുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇരകള്ക്ക് സംരക്ഷണമാണ് വേണ്ടത്. അവര് ശിക്ഷിക്കപ്പെടാതിരിക്കാന് നിയമത്തില് മാറ്റങ്ങള് വരുത്തണമെന്നും സിന്ക്ലെയര് ആവശ്യപ്പെടുന്നു.
ബക്കിങ്ങ്ഹാംഷെയർ: ബക്കിങ്ങ്ഹാംഷെയരിനടുത്ത് ആകാശത്തുവച്ചുണ്ടായ ഹെലികോപ്റ്റർ – വിമാന കൂട്ടിയിടിയിൽ ഉൾപ്പെട്ട എല്ലാവരും മരിച്ചതായി റിപ്പോർട്ട്. സംഭവം ഇന്ന് ഉച്ചയോടടുത്താണ്. ഹൈ വേ കോംബ് എയർ ബേസിൽ ഇന്നും പറന്നുയർന്ന ഹെലികോപ്റ്ററും അതെ എയർ ബെയ്സിൽ നിന്നും ഉയർന്ന വിമാനവും തമ്മിൽ ആണ് കൂട്ടിയിടി ഉണ്ടായത്. യുകെ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ അംഗങ്ങൾ സംഭവസ്ഥലത്തു എത്തിച്ചേർന്നിട്ടുണ്ട്. ഏഴ് കമ്പനി ഫയർ ക്രൂ ടീമിനെ സംഭവ സ്ഥലത്തേക്ക് അയച്ചതായി പോലീസ് അറിയിച്ചു. എന്നിരുന്നാലും അപകടത്തിൽ ഉൾപ്പെട്ട മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കൂട്ടിച്ചേർത്തു.
പ്രാഥമിക വിവരം അനുസരിച്ചു ഹെലികോപ്ടറിൽ ഉണ്ടായിരുന്ന രണ്ടുപേരും അതോടൊപ്പം വിമാനത്തിന്റെ പൈലറ്റ്റ്റും മരിച്ചതായാണ് വിവരം. ചെറിയ വിമാനത്തിൽ എത്ര പേരാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വിവരം ലഭ്യമല്ല. കൂട്ടിയിടിയിൽ തകർന്ന വിമാനത്തിന്റെയും ഹെലികോപ്ടറിന്റെയും അവശിഷ്ടങ്ങൾ വേഡ്ഡ്സ്ഡോൺ മാനറിന് ചുറ്റുമുള്ള തുറസായ സ്ഥലത്തു ചിതറി കിടക്കുന്നതുകൊണ്ട് പാരാമെഡിക്കൽ ടീമിന് രക്ഷാപ്രവർത്തനം നടത്തുക വളരെ ദുഷ്കരമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അവസാനമായി ഡ്രോണുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് എന്നാണ് യുകെയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
[ot-video][/ot-video]
ടെക്സാസ്: ദത്തു പുത്രിയായ ഷെറിന് മാത്യൂസ് മരിച്ച സംഭവത്തില് വളര്ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്. കുട്ടിയെ അപായപ്പെടുത്തിയന്ന കുറ്റമാണ് നഴ്സായ ഇവര്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വളര്ത്തച്ഛനായ വെസ്ലി മാത്യൂസിനെ റിച്ചാര്ഡ്സണ് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പുലര്ച്ചെ മൂന്ന് മണിയോടെ പാല് കുടിക്കാന് വിസമ്മതിച്ച കുട്ടിയെ വീടിന് പുറത്ത് മരച്ചുവട്ടില് നിര്ത്തിയെന്നും 15 മിനിറ്റിനു ശേഷം തിരിച്ചെത്തിയപ്പോള് കാണാനില്ലായിരുന്നുവെന്നുമായിരുന്നു വെസ്ലി ആദ്യം പോലീസിനെ അറിയിച്ചത്.
രണ്ട് ആഴ്ചകള്ക്ക് ശേഷം മൂന്ന് വയസുകാരിയായ കുട്ടിയുടെ മൃതദേഹം വീടിന് ഒരു കിലോമീറ്റര് അകലെ ഒരു കലുങ്കിന് അടിയില് നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ പാല് കുടിക്കുന്നതിനിടെ ശ്വാസതടസമുണ്ടായി കുട്ടി മരിച്ചെന്ന് വെസ്ലി മൊഴി മാറ്റി. ഇതേത്തുടര്ന്ന് ഇയാളെ പോലീസ് വീണ്ടും കസ്റ്റഡിയില് എടുത്തു. പോലീസ് സംരക്ഷണത്തിലായിരുന്ന ഇവരുടെ സ്വന്തം മകളായ നാലുവയസുകാരിയെ വിട്ട് നല്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിനി കോടതിയെ സമീപിച്ചിരുന്നു.
ഇതിനു പിന്നാലെ സിനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഷെറിന് മരിക്കുന്നതിനു തലേ ദിവസം വെസ്ലിയും സിനിയും അവരുടെ കുട്ടിയുമായി പുറത്തു പോയി ഭക്ഷണം കഴിക്കുകയും ഒരാള്ക്കുള്ള ഭക്ഷണം വാങ്ങുകയും ചെയ്തിരുന്നു. ആ സമയത്ത് ഷെറിന് വീട്ടില് തനിച്ചായിരുന്നു. ഇവര് തിരികെയെത്തുമ്പോള് ഷെറിന് അടുക്കളയിലായിരുന്നെന്നും വാറണ്ടില് പറയുന്നു.
ഫ്രാങ്ക്ഫര്ട്ട്: പാര്ക്ക് ചെയ്ത സ്ഥലം മറന്ന കാറുടമയ്ക്ക് തന്റെ കാര് തിരികെ കിട്ടിയത് 20 വര്ഷങ്ങള്ക്ക് ശേഷം. ജര്മനിയിലെ ഫ്രാങ്ക്ഫര്ട്ടിലാണ് സംഭവം. സ്ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളില് നിന്നാണ് ഉടമസ്ഥന് തന്റെ വാഹനം തിരികെ കിട്ടിയത്. കാര് മോഷണം പോയതായി ഓഗ്സ്ബെര്ഗര് ഓള്ഗെമെയിന് എന്നയാള് 1997ല് പരാതി നല്കിയിരുന്നു. ഇപ്പോള് 76 വയസുള്ള ഇയാളുടെ മകളെയാണ് പോലീസ് കാര് തിരികെ കിട്ടിയതായി അറിയിച്ചത്.
സ്ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളുടെ ഉടമസ്ഥരെ തേടിയപ്പോളാണ് ഇതിന്റെ ഉടമസ്ഥന് ഓള്ഗെമെയിനാണെന്ന് തിരിച്ചറിഞ്ഞത്. എന്തായാലും ഇനി റോഡിലിറക്കാന് കഴിയാത്ത വിധത്തില് നശിച്ച കാര് സ്ക്രാപ്പ് ചെയ്യാതെ മാര്ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. പാര്ക്ക് ചെയ്ത സ്ഥലം ഓള്ഗെമെയിന് മറന്നു പോയതാകാനാണ് സാധ്യതയെന്നാണ് ഫ്രാങ്ക്ഫര്ട്ട് അധികൃതര് പറയുന്നത്. കാര് മോഷണം പോയതാണെന്ന് ഇയാള് പിന്നീട് പരാതി നല്കുകയും ചെയ്തു.
സമാനമായ സംഭവത്തില് രണ്ടു വര്ഷം മുമ്പ് കാണാതായ കാര് ഉടമസ്ഥന് തിരിച്ചുകിട്ടിയ സംഭവം കഴിഞ്ഞാഴ്ചയാണ് ജര്മനിയിലെ മ്യൂണിക്കില് നിന്ന് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. കാര് പാര്ക്ക് ചെയ്ത ശേഷം മദ്യപിക്കാന് പോയ ഇയാള് താന് പാര്ക്ക് ചെയ്ത സ്ഥലം മറന്നു പോകുകയായിരുന്നു. പാര്ക്ക് ചെയ്തതായി ഇയാള് പറഞ്ഞ സ്ഥലത്തുനിന്ന് 4 കിലോമീറ്റര് അകലെയായാണ് കാര് രണ്ട് വര്ഷത്തിനു ശേഷം കണ്ടെത്തിയത്. 40,000 യൂറോ ഈ കാറിനുള്ളില് ഉണ്ടായിരുന്നു.
ഹോളിവുഡ് നിര്മാതാവായ ഹാര്വി വെയിന്സ്റ്റെയിനെതിരെ ഉയര്ന്ന ലൈംഗികാരോപണങ്ങളുടെ അലകള് ഒടുങ്ങുന്നതിനു മുമ്പേ മുന്നിര സൂപ്പര്താരത്തിനെതിരെയും ലൈംഗികാരോപണം. ആക്ഷന് താരമായ സില്വസ്റ്റര് സ്റ്റാലനെതിരെയാണ് ഇക്കുറി ആരോപണം ഉയര്ന്നിരിക്കുന്നത്. 1986ല് 16കാരിയായ പെണ്കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് സ്റ്റാലനെതിരെ ഉയര്ന്നിരിക്കുന്ന പരാതി. സ്റ്റാലന് ഈ ആരോപണം നിഷേധിച്ചു. കള്ളക്കഥയാണ് സ്റ്റാലനെതിരെ ഉയര്ത്തുന്നതെന്ന് താരത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
1986ലെ പോലീസ് റിപ്പോര്ട്ട് ഉദ്ധരിച്ചാണ് താരത്തിനെതിരെ ആരോപണം ഉയര്ന്നിരിക്കുന്നത്. സ്റ്റാലനും ബോഡിഗാര്ഡും പെണ്കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് റിപ്പോര്ട്ടില് പറയുന്നത്. വിവരം പുറത്തറിഞ്ഞാല് കൊന്നുകളയുമെന്ന് സ്റ്റാലന് പെണ്കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പെണ്കുട്ടി പരാതിയുമായി മുന്നോട്ടു പോയില്ലെന്നുമാണ് ഈ റിപ്പോര്ട്ട് വ്യക്തമാക്കുന്നത്. എന്നാല് ഇങ്ങനെയൊരു സംഭവം നടന്നതായി ഈ കഥ പുറത്തു വരുന്നത് വരെ സ്റ്റാലന് ഉള്പ്പെടെ ആര്ക്കും അറിയില്ലായിരുന്നുവെന്നും വക്താവ് പറഞ്ഞു.
ഇതേ വരെ പോലീസോ മറ്റ് ഏജന്സികളോ ആരോപണവുമായി ബന്ധപ്പെട്ട് സ്റ്റാലനെ സമീപിച്ചിട്ടില്ല. ഇപ്പോള് ഉയര്ന്നുവന്ന ആരോപണങ്ങളില് പരാമര്ശിക്കുന്ന പോലീസ് റിപ്പോര്ട്ട് സ്ഥിരീകരിക്കാന് കഴിഞ്ഞിട്ടില്ലെന്ന് ലാസ വേഗാസ് പോലീസും വ്യക്തമാക്കി. റിപ്പോര്ട്ടിന്റെ ശൈലി ഡിപ്പാര്ട്ട്മെന്റിന്റേത് തന്നെയാണെന്നും പോലീസ് വക്താവ് പറഞ്ഞു. അതേസമയം ലാസ് വേഗാസ് പോലീസിന്റെ ലൈംഗികാതിക്രമങ്ങള്ക്കെതിരെയുള്ള വിഭാഗത്തിന്റെ മുന് തലവന് ഈ റിപ്പോര്ട്ട് വാസ്തവമാണെന്ന് സ്ഥിരീകരിച്ചതായി മെയില് റിപ്പോര്ട്ട് ചെയ്യുന്നു.
ലണ്ടന്: കഴിഞ്ഞ വര്ഷം 6 ദശലക്ഷം ക്രെഡിറ്റ് കാര്ഡ് ഉടമകള്ക്ക് ആവശ്യപ്പെടാതെ തന്നെ ക്രെഡിറ്റ് ലിമിറ്റ് ഉയര്ത്തി നല്കിയതായി റിപ്പോര്ട്ട്. സിറ്റിസണ് അഡ്വൈസ് നടത്തിയ സര്വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്തരത്തില് ആവശ്യപ്പെടാതെ ക്രെഡിറ്റ് ലിമിറ്റ് ഉയര്ത്തുന്നത് അവസാനിപ്പിക്കണമെന്ന് സിറ്റിസണ് അഡ്വൈസ് സര്ക്കാരിനോട് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ കടം വര്ദ്ധിപ്പിക്കുന്ന നടപടിയാണ് ഇതെന്നും മൂന്നിലൊന്ന് ക്രെഡിറ്റ് കാര്ഡ് ഉടമകളും ഇപ്പോള് സാമ്പത്തിക ബുദ്ധിമുട്ടുകള് നേരിടുകയാണെന്നും ചാരിറ്റി വ്യക്തമാക്കി.
ക്രെഡിറ്റ് കാര്ഡ് കമ്പനികള് തങ്ങളുടെ ഉപഭോക്താക്കളുടെ വ്യക്തിഗത കടം വര്ദ്ധിപ്പിക്കുന്നതില് വലിയ തോതില് ഇടപെടുകയാണ്. യുകെയിലെ ക്രെഡിറ്റ് കാര്ഡ്, പേഴ്സണല് ലോണ്, കാര് ലോണ് മുതലായവ ഉള്പ്പെടുന്ന ഉപഭോക്തൃ കടം 200ബില്യന് പൗണ്ട് എത്തിയെന്ന് പഠനം വ്യക്തമാക്കുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ആദ്യമായാണ് ഇത്രയും വലിയ നിരക്കിലേക്ക് കടങ്ങള് എത്തുന്നത്. ഇക്കാര്യത്തില് ട്രഷറി സെലക്റ്റ് കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പലിശ നിരക്കുകള് ഉയരുകയും വായ്പകള് വര്ദ്ധിക്കുകയും ചെയ്താന് ബാങ്കുകള്ക്ക് 30 ബില്യന് പൗണ്ടെങ്കിലും നഷ്ടമാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ വര്ഷം 8.4 മില്യന് ഉപഭോക്താക്കള്ക്കാണ് ക്രെഡിറ്റ് ലിമിറ്റ് ഉയര്ത്തി നല്കിയത്. അവരില് നാലിലൊന്ന് പേര് മാത്രമാണ് ഇതിനായി ആവശ്യപ്പെട്ടത്. ശരാശരി 1481 പൗണ്ട് വരെയാണ് വര്ദ്ധിപ്പിച്ചു നല്കിയത്. 12 ശതമാനം പേര്ക്ക് 3000 പൗണ്ട് വരെ പരിധി ഉയര്ത്തിയതായും പഠനം വ്യക്തമാക്കുന്നു.
സ്വന്തം ലേഖകന്
സ്റ്റഫോര്ഡ് : ഒരു ജനാധിപത്യ സംവിധാനത്തില് സത്യം പറയാനുള്ള അവകാശം എല്ലാ അവകാശങ്ങളെക്കാളും മുന്നിലാണ്. താന് പ്രചരിപ്പിച്ചത് സത്യമാണെന്ന് കോടതിയില് പറഞ്ഞിരുന്നു എങ്കില് ഈ കേസ്സില് നിന്ന് നിസ്സാരമായി രക്ഷപെടുവാനും, കോടതി ചിലവുകള്ക്കായി മുടക്കിയ അമ്പതു ലക്ഷം രൂപ ഉള്പ്പെടെ തിരിച്ച് ലഭിക്കുവാനും സാഹചര്യമുണ്ടായിരുന്ന ഷാജന് സ്കറിയ എന്തുകൊണ്ടാണ് ഇതിനു നില്ക്കാതെ താന് മുടക്കിയതിനു പുറമെ മുപ്പത് ലക്ഷം രൂപ കൂടി നല്കാം എന്ന് ക്രിമിനല് കോടതിയില് എഴുതി നല്കേണ്ട അവസ്ഥയില് എത്തിയത്?. അതോടൊപ്പം യുകെ ഹൈക്കോടതിയില് താന് ചെയ്തത് തെറ്റായിപ്പോയി എന്നും, നിയമ ഉപദേശം ലഭിച്ചപ്പോഴാണ് തനിക്ക് തെറ്റ് മനസ്സിലായത് എന്നും സ്വന്തം സാക്ഷ്യപത്രത്തില് എഴുതി ഒപ്പിട്ട് നല്കേണ്ടി വന്നത് എന്തുകൊണ്ട് ?.
ക്രൂരമായ അസത്യങ്ങള് വ്യക്തികള്ക്കും, സ്ഥാപനങ്ങള്ക്കും, സംഘടനകള്ക്കും എതിരെ പ്രചരിപ്പിച്ച് തന്റെയും തന്റെ കൂട്ടാളികളുടെയും വ്യക്തിപരവും ബിസ്സിനസ്സുപരവുമായ താല്പര്യങ്ങള് സംരക്ഷിക്കുവാനാണ് ഷാജന് സ്കറിയ തന്റെ പത്രങ്ങളിലൂടെ നുണപ്രചരണങ്ങള് നടത്തുന്നത് എന്ന സത്യം യുകെ കോടതി കണ്ടെത്തുകയായിരുന്നു. സത്യം പറയുവാനുള്ള അവകാശത്തിന്റെ മറവില് തന്റെ രണ്ട് ഓണ്ലൈന് പത്രങ്ങളിലൂടെ കല്ലുവച്ച നുണകള് പ്രചരിപ്പിക്കുകയും ഈ പ്രചരിപ്പിച്ച നുണകള് സത്യമാണെന്ന് സ്ഥാപിക്കാന് ലക്ഷങ്ങളും കോടികളും ചിലവഴിക്കാന് ഒരു മാഫിയയോടൊപ്പം ശ്രമിക്കുകയും ചെയ്യുമ്പോള് സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കും എന്നതാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം.
ഇങ്ങനെ നിരപരാധികള്ക്കെതിരെ വ്യക്തിഹത്യകള് നടത്തുന്ന ഷാജന് സ്കറിയ മലയാളി സമൂഹത്തോട് ചെയ്യുന്ന ക്രൂരത എത്ര വലുതാണ്? . ഇതുപോലെയുള്ള സാമുഹിക വിപത്തുകള്ക്ക് തടയിടാന് യുകെയിലെ കോടതികള് കാര്യക്ഷമതയോടും , സമയ ബന്ധിതമായും നടപടികള് എടുക്കുന്നത് പോലെ പ്രവര്ത്തിക്കാന് കേരളത്തിലെ നീതിപീഠങ്ങള്ക്ക് എന്തുകൊണ്ട് കഴിയുന്നില്ല?.
ബ്ലാക്ക് മെയിലിംഗിലുടെ പണം തട്ടിയെടുക്കാനും, വ്യക്തി വൈരാഗ്യം തീര്ക്കുവാനുമായി പതിമൂന്ന് ദിവസമാണ് യുകെയിലെ പ്രമുഖ മലയാളി വ്യവസായിയുടെ കമ്പനിക്കെതിരെ തന്റെ ഓണ്ലൈന് പോര്ട്ടലായ ബ്രിട്ടീഷ് മലയാളിയിലൂടെ ഷാജന് വ്യാജ വാര്ത്ത പ്രസിദ്ധീകരിച്ചത്. എന്നാല് ഏതൊരു വ്യക്തിയും ഒരു കള്ളം ചെയ്യുമ്പോള് ഒരു ചെറിയ തെറ്റ് എങ്കിലും അറിയാതെ ചെയ്ത് ആ കള്ളങ്ങളിലെ സത്യങ്ങള് പുറത്ത് കൊണ്ടുവരുവാനുള്ള മാര്ഗ്ഗം തുറന്നിടും എന്നത് ബീ വണ് കേസ്സില് യാഥാര്ഥ്യമായി എന്ന് തന്നെ പറയാം. ചിലപ്പോള് വളരെയധികം ബുദ്ധിമുട്ട് ഏറിയ വഴികളിലൂടെ നടത്തുന്ന അന്വേഷണങ്ങളിലൂടെയായിരിക്കും ആ സത്യങ്ങള് പലപ്പോഴും പുറത്ത് വാരാറുള്ളത്. എന്നാല് ഷാജന് സ്കറിയയുടെ വ്യാജവാര്ത്ത കേസ്സില് സത്യങ്ങള് എല്ലാം വളരെ എളുപ്പത്തില് കോടതിക്ക് കണ്ടുപിടിക്കാന് കഴിഞ്ഞു . ഷാജന് സ്കറിയ ബീ വണ് എന്ന കമ്പനിക്കെതിരെ എഴുതിയ വാര്ത്തയുടെ തലക്കെട്ടുകള് തന്നെയാണ് അതിന് പ്രധാന കാരണം.
“യുകെയിലെ എല്ലാ നിയമങ്ങളും അനുസരിച്ച് പ്രവര്ത്തിക്കുന്ന ഒരു കമ്പനിയാണ് ബീ വണ്” എന്നതായിരുന്നു ഷാജന് സ്കറിയ ബീ വണ്ണിനെതിരെ പ്രസിദ്ധീകരിച്ച ഒരു വാര്ത്തയിലെ തലക്കെട്ടില് ഉണ്ടായിരുന്നത്. അതോടൊപ്പം ” സുഭാഷ് ജോര്ജ്ജ് മാനുവല് എന്ത് ചെയ്താലും അത് യുകെയിലെ നിയമങ്ങള് അനുസരിച്ച് മാത്രമേ ചെയ്യുകയുള്ളൂ ” എന്നും മറ്റൊരു വാര്ത്തയില് ഷാജന് എഴുതിയിരുന്നു.
അതായത് എല്ലാ അര്ത്ഥത്തിലും അങ്ങേയറ്റം സത്യസന്ധമായും നിയമ വിധേയമായും നടത്തുന്ന ഒരു കമ്പനിയാണ് ബീ വണ് എന്നും, സുഭാഷ് ജോര്ജ്ജ് മാനുവല് യുകെയിലെ നിയമങ്ങള് പൂര്ണ്ണമായും അനുസരിച്ച് ബിസ്സിനസ് ചെയ്യുന്ന വ്യക്തിയാണെന്നുമുള്ള സത്യം ഷാജന് അറിയാതെ തന്നെ തന്റെ വാര്ത്തകളില് സ്വയം സാക്ഷ്യപ്പെടുത്തുകയായിരുന്നു ചെയ്തത്. ഇവിടെയാണ് ഷാജന് സ്കറിയ തന്റെ മനസ്സില് ഒളിപ്പിച്ചു വച്ച സത്യം താന് അറിയാതെ തന്നെ പുറത്ത് വന്നതും. സുഭാഷ് പരിഭാഷപ്പെടുത്തി കോടതിയില് സമര്പ്പിച്ച വാര്ത്തയിലെ ഈ തലക്കെട്ട് തന്നെയാണ് ഷാജന് വിനയായത്. അതിലൂടെയാണ് ഒരു ഓണ്ലൈന് പോര്ട്ടല് എന്ന മാര്ഗ്ഗം ഉപയോഗിച്ച് വ്യാജവാര്ത്തയിട്ട്, ബിസ്സിനസ്സുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഈ ബ്ലാക്ക് മെയില് പണം തട്ടിപ്പുകാരനെ കോടതി കുടുക്കിയതും.
യുകെ മലയാളികള്ക്കിടയില് കല്ല് വച്ച നുണകള് പ്രചരിപ്പിക്കുമ്പോഴും കോടതിക്ക് മുന്നില് ബീ വണ്ണിനെതിരെ ഒരു ചെറിയ തെളിവ് പോലും നിരത്താന് ഷാജന് കഴിഞ്ഞില്ല എന്നതാണ് ഈ കേസ്സിലെ ഏറ്റവും ദയനീയമായ അവസ്ഥ. കള്ളസാക്ഷി പറയാന് കോടതിയില് എത്തിയാല് ഭാവിയില് ഉണ്ടാകുന്ന അപകടങ്ങളെ ഭയന്ന് ഒരു യുകെ മലയാളി പോലും ഷാജനുവേണ്ടി സാക്ഷിയായിട്ട് കോടതിയില് ഹാജരായില്ല എന്നതും എടുത്ത് പറയേണ്ടതാണ്.
ഇതോടെ ഷാജന്റെ ബാലിശമായ ന്യായവാദങ്ങള്ക്ക് യാതൊരുവിധ അടിസ്ഥാനവും ഇല്ലെന്നും കോടതി കണ്ടെത്തി. അതോടൊപ്പം ഷാജന് എഴുതി പിടിപ്പിച്ച നുണകള് ഒന്നൊന്നായി പിടിക്കപ്പെടുകയും ചെയ്തപ്പോള് പണം തട്ടിയെടുക്കുവാന് നടത്തിയ വ്യക്തമായ ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ഈ വാര്ത്തകളുടെ പിന്നില് എന്നും, ഷാജന്റെ ബിസ്സിനസ് കൂട്ടാളികള്ക്ക് വേണ്ടി ബീ വണ് എന്ന നല്ല കമ്പനിയെ തര്ക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും കോടതി കണ്ടെത്തുകയായിരുന്നു. അങ്ങനെ രണ്ട് വര്ഷം നടന്ന നീണ്ട നിയമ പോരാട്ടങ്ങള്ക്ക് ഒടുവില് ഷാജന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കുരുക്കിലേയ്ക്ക് ചെന്ന് പെടുകയുമായിരുന്നു.
തനിക്ക് തെളിവുകള് നിരത്താന് അവസരം തരാതെയാണ് കോടതി വിധി പ്രഖ്യാപിച്ചത് എന്ന് പറഞ്ഞ് യുകെ മലയാളികളുടെ മുന്നില് കള്ള കണ്ണീര് പൊഴിച്ച ഷാജന് കോടതിയുടെ മുന്നിലെത്തിയപ്പോള് മുട്ടിടിക്കുന്ന കാഴ്ചയാണ് കാണാന് കഴിഞ്ഞത്. എല്ലാം തന്റെ തെറ്റാണ് എന്ന് ഏറ്റു പറഞ്ഞ ഷാജന് തന്നെ ക്രിമിനല് കേസ്സിലെ പ്രതികൂല വിധിയില് നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കി തരണമേ എന്ന് പറഞ്ഞ് യാചിക്കുന്ന സാഹചര്യമാണ് സ്റ്റാഫോര്ഡിലെ കോടതിയില് ഉണ്ടായത്. തുടര്ന്നാണ് 35000 പൗണ്ട് നഷ്ടപരിഹാരമായി വാങ്ങി ക്രിമിനല് കേസ് അവസാനിപ്പിക്കാം എന്ന ധാരണയില് എത്തിയത്.
എന്നാല് 35000 പൌണ്ട് ( മുപ്പത് ലക്ഷം രൂപ ) മൂന്നു മാസത്തിനുള്ളില് സുഭാഷിന് ക്രിമിനല് കേസ്സിലെ നഷ്ടപരിഹാരമായി കൊടുക്കാതിരിക്കുകയോ, സുഭാഷിനോ സാക്ഷികള്ക്കോ എതിരായി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള് തുടര്ന്ന് ഉണ്ടാക്കുകയോ ചെയ്താല് ഷാജനെ കാത്തിരിക്കുന്നത് സുഭാഷ് ജോര്ജ്ജ് മാനുവല് മനുഷ്യത്വത്തിന്റെ പേരില് ഒഴിവാക്കി കൊടുത്ത ജയില് വാസം എന്ന സമ്മാനമായിരിക്കും.
യുകെ മലയാളികള്ക്ക് ഇടയില് ഇത്രയധികം ക്രൂരമായി തന്നെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തി അപമാനിച്ചിട്ടും, താന് ലക്ഷങ്ങള് മുടക്കി തുടങ്ങിയ ബിസ്സിനസ് തകര്ക്കാന് ശ്രമിച്ചിട്ടും ഒരു മലയാളി എന്ന പരിഗണന കൊടുത്ത് ഷാജന് ജെയില് വാസത്തില് നിന്നും ഒഴിവാക്കി കൊടുത്തത് സുഭാഷ് ജോര്ജ്ജ് മാനുവല് എന്ന മലയാളി അഭിഭാഷകന്റെ ദയ ഒന്നുകൊണ്ട് മാത്രമാണ്. എന്നാല് ഷാജന്റെ യുകെയിലെ വിസ റദ്ദാക്കപ്പെടാന് സാധ്യതയുള്ള, ക്രിമിനല് കേസ്സിലെ ഈ ശിക്ഷ ഒഴിവാക്കി കൊടുത്തതില് യുകെ മലയാളി സമൂഹം അസംതൃപ്തരാണ്. നിരവധി കുടുംബങ്ങളെ കണ്ണീരു കുടിപ്പിച്ചിട്ടുള്ള ഷാജനോട് സുഭാഷ് കാണിച്ചത് അര്ഹിക്കാത്ത ദയ ആണെന്നാണ് യുകെ മലയാളി സമൂഹം കരുതുന്നത്.
എന്തായാലും സുഭാഷിന് 35000 പൌണ്ട് ( മുപ്പത് ലക്ഷം രൂപ ) മാനനഷ്ടം കൊടുക്കുക എന്ന ഈ ശിക്ഷ ഷാജന് സ്കറിയയ്ക്ക് ലഭിക്കുമ്പോള് പല നാള് കള്ളന് ഒരു നാള് പിടിക്കപ്പെടും എന്ന പഴഞ്ചൊല്ല് ഒരിക്കല്ക്കൂടി യാഥാര്ഥ്യമാവുകയായിരുന്നു.
Also Read