Main News

ഷെറിൻ പി യോഹന്നാൻ

കാനനപാതയിലൂടെ നീങ്ങുന്നവന് തണലേകാൻ കാട്ടുമരങ്ങളുടെ മത്സരം. വനത്തിൽ വിരുന്നെത്തുന്നവന് ഇമ്പമേകാൻ ചീവീടുകളുടെ മധുരസംഗീതം. കാട്ടുമരങ്ങൾ വിസ്മയം തീർക്കുന്ന വഴിയിലൂടെ 82 കിലോമീറ്ററുകൾ നീളുന്ന യാത്ര. കാടിന്റെ മടിത്തട്ടിൽ മദിച്ചുനടക്കാൻ മൂന്നു മണിക്കൂറുകൾ…. ഗവി യാത്ര….

പത്തനംതിട്ടയിൽ നിന്നും കുമളി വരെ ഗവിയിലൂടെയുള്ള 149 രൂപയുടെ ആനവണ്ടി യാത്ര നമ്മുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാവാത്ത മധുരസ്മരണകളാണ്. പ്രകൃതി അതിന്റെയെല്ലാ സൗന്ദര്യത്തോടുംകൂടി ഇങ്ങനെ അണിഞ്ഞൊരുങ്ങി നില്കുകയാണ്. ഡ്രൈവർ ബിജുചേട്ടന്റെ തൊട്ടടുത്ത് ഗിയർ ബോക്സിന്റെ മുകളിൽ സ്ഥാനമുറപ്പിച്ച എന്നെ ആകർഷിച്ചതും അത് തന്നെ. മനുഷ്യന്റെ ചൂഷണത്തിന് ഇരയാകാത്ത പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകരാം. ഘോരവനങ്ങൾ, പുൽമേടുകൾ, താഴ്‌വരകൾ, ഏലത്തോട്ടങ്ങൾ, വെള്ളത്തെ പിടിച്ചുനിർത്തിയിരിക്കുന്ന ഡാമുകൾ (മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട് ഡാം, പമ്പ ഡാം, മീനാർ കുള്ളാർ ഡാം, ഗവി ഡാം ) എന്നിവയെല്ലാം ചേർന്ന് യാത്രികന് സ്വർഗീയാനുഭൂതി സമ്മാനിക്കാൻ ഗവിയ്ക്ക് കഴിയുന്നുണ്ട്.

ഓഫ്‌ റോഡിന്റെ തറവാടാണ് ഗവി. ഒപ്പം പുറം ലോകത്തെ എല്ലാ ‘മൊബൈൽ’ ബന്ധങ്ങളും തട്ടിയകറ്റി പ്രകൃതി സൗന്ദര്യം മനസ്സുനിറയെ ആസ്വദിക്കാൻ ഗവി നമ്മോട് ആവശ്യപ്പെടുന്നുണ്ട് . ഭൂമിയിലെ സ്വർഗമാണ് ഗവി. ശുദ്ധവായുവും തണുപ്പും ചേർന്ന് സമ്മാനിക്കുന്ന കുളിർമ, മനതാരിൽ വർഷം കണക്കെ പെയ്തിറങ്ങും. ഒറ്റയ്ക്കായിരുന്നു യാത്ര. അതുകൊണ്ട് തന്നെ ബന്ധങ്ങളും ബന്ധനങ്ങളും ദുഖങ്ങളുമില്ലാതെ പ്രകൃതിയുടെ മടിത്തട്ടിൽ ഒഴുകി നടന്നു. ജീവിതത്തിൽ ഒരുതവണയെങ്കിലും അതിഥിയായി കടന്നുചെല്ലേണ്ട കാനനം – ഗവി.

📌 ഗവിയിലേക്ക് യാത്ര പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….
▪ആങ്ങമൂഴിയിൽ നിന്നാണ് വനം ആരംഭിക്കുന്നത്. കാറിനാണ് പോകുന്നതെങ്കിൽ നേരത്തെ തന്നെ ചെക്പോസ്റ്റിൽ നിന്ന് പാസ്സെടുക്കണം. ഇതിന് കുറച്ചധികം പണം ചിലവാകും. ആങ്ങമൂഴി മുതൽ വള്ളക്കടവ് വരെ 6 ചെക്പോസ്റ്റുകളും ഉണ്ട്.

▪ഗവിയിൽ തങ്ങാൻ ആഗ്രഹിക്കുന്നവർ KFDC  യുടെ പാക്കേജ് എടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഗവിയിൽ തങ്ങാൻ കഴിയില്ല.
▪ഗവിയിൽ യാത്ര ചെയ്യുന്നവർ ദയവായി പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒന്നും തന്നെ അവിടെ നിക്ഷേപിക്കാതിരിക്കുക. അവിടമെങ്കിലും നശിക്കാതിരിക്കട്ടെ.
▪കെ എസ് ആർ ടി സിയിലാണ് യാത്ര എങ്കിൽ പത്തനംതിട്ട മുതൽ കുമളി വരെ 149 രൂപയാണ് ടിക്കറ്റ് നിരക്ക്. ആങ്ങമൂഴിയിൽ ബസ് നിർത്തിത്തരും. ഭക്ഷണം കഴിക്കുകയോ വാങ്ങുകയോ ചെയ്യാം. പിന്നീടങ്ങോട്ട് മൂന്നു മണിക്കൂർ ദൂരം കടകൾ ഒന്നുംതന്നെയില്ല. ആകെയുള്ളത് കെഎസ്ഇബിയുടെ കാന്റീൻ ആണ്. അവിടെയും ബസ് നിർത്തി തരും.

▪കെ എസ് ആർ ടി സിയുടെ സമയവിവരം ഇങ്ങനെ :-
◼പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളി
🔵ബസ് 1
രാവിലെ 6:30 – പത്തനംതിട്ട
11:00 am – ഗവി
12:30 pm – കുമളി

🔵ബസ് 2
12:30 pm – പത്തനംതിട്ട
5:00 pm – ഗവി
6:30 pm – കുമളി

◼കുമളിയിൽ നിന്നും ഗവി വഴി പത്തനംതിട്ട
🔴ബസ് 1
5:30 am – കുമളി
6:45 am – ഗവി
11:30 am -പത്തനംതിട്ട

🔴ബസ് 2
1:10 pm – കുമളി
2:20 pm – ഗവി
7:00 pm – പത്തനംതിട്ട

👉🏽For more information 📞
Pathanamthitta KSRTC – 0468 222236
Kumily KSRTC – 0486 9224242
KFDC Ecotourism – https://gavi.kfdcecotourism.com/

ഷെറിൻ പി യോഹന്നാൻ

പത്തനംതിട്ട ജില്ലയിലെ കുന്നന്താനം സ്വദേശിയാണ്. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം. ഇപ്പോൾ കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.

വെല്ലിങ്ടണ്‍: നഴ്‌സിങ് അഥവാ ആതുരസേവനം ഒരു തൊഴില്‍മാത്രമല്ല, അന്യന്റെ ജീവിതത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങ് വെച്ചുനീട്ടുന്ന സേവനം കൂടിയാണ്. ആധുനിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത തൊഴില്‍മേഖലയായ നഴ്‌സിങ് രംഗത്ത് ഒരിക്കലും തൊഴിലില്ലായ്മ ഭീഷണിയുണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാം. ജീവിതം നിലനില്‍ക്കുന്ന കാലത്തോളം മനുഷ്യര്‍ക്ക് പരിചരണങ്ങളും ശുശ്രൂഷയും ആവശ്യമാണ്. ഒരുവശത്ത് ജനസംഖ്യയും മനുഷ്യായുസ്സും കൂടിക്കൊണ്ടേയിരിക്കുന്നു. മറുവശത്ത് രോഗങ്ങളെ മറികടക്കാനുള്ള പരീക്ഷണങ്ങളും പരിശ്രമങ്ങളും തുടരുന്നു. അങ്ങനെ കേരളത്തിന്റെ നട്ടെല്ലായ പ്രവാസി നേഴ്‌സുമാർ അയക്കുന്ന പണം കേരളത്തിന്റെ സമ്പത്ത്ഘടനയുടെ നെടും തൂണായി നിലകൊള്ളുന്നു.

വിദേശ നേഴ്‌സിങ് ജോലി മുന്നിൽ കണ്ടാണ് മിക്കവാറും നേഴ്സിങ്ങിന് ചേരുന്നത് തന്നെ . അങ്ങനെ വീണു കിട്ടുന്ന അവസരം മുതലാക്കുകയാണ് നമ്മൾ ചെയ്യണ്ടത്. ഗൾഫ് മേഖലയിൽ പല തരത്തിലുള്ള സ്വദേശിവൽക്കരണം നടക്കുമ്പോൾ ഇതാ ന്യൂസ്‌ലാൻഡിൽ നഴ്‌സുമാർക്ക് അവസരം വന്നുചേർന്നിരിക്കുന്നത്. മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്‌. ഒന്നില്‍ കൂടുതല്‍ ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോറില്‍ നിന്നുള്ള സ്‌കോര്‍ ക്ലബ് ചെയ്യുന്ന ഏക നഴ്‌സിങ് കൌണ്‍സില്‍ എന്ന രീതിയിയിലും, ഒരു രജിസ്‌ട്രേഷന് കൊണ്ട് രണ്ടു രാജ്യങ്ങളിലെ നഴ്‌സിംഗ് രെജിസ്‌ട്രേഷന് ഒറ്റയടിക്ക് നേടാം എന്നുള്ളത് കൊണ്ട് ലോകത്തിലെ പ്രത്യേകിച്ച് മലയാളി നഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നഴ്‌സിംഗ്‌ കൗൺസിൽ ആണ് ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സില്‍. ഇവിടെയാണ് പുതിയ പല മാറ്റങ്ങളും വരുന്നത്.

നിലവില്‍ ബാച്‌ലര്‍ നഴ്‌സിങ് ഡിഗ്രി ഉള്ളതും, 2 വർഷം  എക്‌സ്പീരിയന്‍സ് ഉള്ളതും IELTS ( 7 in each section from multiple siting of exams) OET ബി സ്‌കോര്‍ ( in each section from multiple siting of exams) ഉള്ളവർക്ക്  സെപ്റ്റംബർ 30 വരെ നഴ്‌സിങ് കൗണ്‍സിലേക്കു നേരിട്ട് അപേക്ഷിക്കാം. നിലവില്‍ സെപ്റ്റംബർ 30 (Morning 08.30 am NZ time ) വരെ ഇപ്പോള്‍ ഉള്ള രീതി തുടരും.

ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സിലില്‍ പുതിയ രജിസ്‌ട്രേഷൻ മാറ്റങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്ന് മുതല്‍ 14 വരെ പുതിയ രജിസ്‌ട്രേഷനുള്ള അപേക്ഷകൾ സ്വികരിക്കില്ല. ഒക്ടോബർ 15 മുതല്‍ ന്യുസിലാന്‍ഡ് രജിസ്ട്രേഷന് അപേക്ഷിക്കുന്നവര്‍ CGFNS INTERNATIONAL ( അമേരിക്ക ) വഴി വിദേശ നഴ്‌സിംഗ് ഡിഗ്രി സ്റ്റാന്‍ഡേര്‍ഡ് പരിശോധിച്ച് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സിലേക്കു അപേക്ഷിക്കുവാന്‍ സാധിക്കു. വിവിധ രാജ്യങ്ങളിലെ നഴ്‌സിങ് രെജിസ്‌ട്രേഷന്, നഴ്‌സിങ് ഡിഗ്രി പഠിച്ച കോളേജില്‍ നിന്നുള്ള ട്രാന്‍സ്‌ക്രിപ്ട്, മാര്‍ക്ക് ലിസ്റ്റ്, എന്നിവ പരിശോധിക്കുന്നത് അമേരിക്കയിലെ CGFNS ഇന്റര്‍നാഷണല്‍ ആണ്. ഇതിനായി 300 US $ അപേക്ഷകര്‍ ഫീ അടക്കണം. ഈ ജോലി നേരത്തെ നഴ്‌സിംഗ് കൗൺസിൽ  ആണ് കൈകാര്യം ചെയ്തിരുന്നത് . ഇത് ഇപ്പോള്‍ അമേരിക്കയിലെ CGFNS INTERNATIONAL ഏജൻസിയെ ആണ് അധികാരപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം വിദേശ നഴ്‌സിംഗ് അപേക്ഷകര്‍ നഴ്‌സിംഗ് കൗണ്‍സിലിന് 450 NZ $ പ്രോസസ്സ് ഫീ ആയി അടക്കണം. മാത്രമല്ല ഏകദേശം 500 NZ $ CGFN ന് Credential Evaluation ചെയ്യാന്‍ നല്‍കണം. ന്യൂസ്‌ലാൻഡ് ഡോളറിന്റെ എക്‌സ്‌ചേഞ്ച് റേറ്റ് വ്യതാസം അനുസരിച്ചു ഏകദേശം 1000 ന്യുസിലാന്‍ഡ് ഡോളര്‍ ( non refundable ) ചെലവാക്കേണ്ടി വരുന്നു. നിലവില്‍ ഇത് ആകെ രജിസ്‌ടേഷന്‍ പ്രോസസ്സിനു മുഴുവനായി 650 ന്യൂസിലാൻഡ് ഡോളർ മാത്രമാണ് എന്നറിയുക. ഓസ്‌ട്രേലിയന്‍ നഴ്‌സുമാര്‍ക്ക് മാത്രം ഈ മാറ്റങ്ങള്‍ ബാധിക്കില്ല എന്നത് മറക്കാതിരിക്കുക.

യൂകെയിലെയും, അയര്‌ലണ്ടിലും നിലവില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ ഇംഗ്ലീഷ് ടെസ്റ്റ് കൂടാതെ ഓസ്‌ട്രേലിയന്‍ നേഴ്‌സ് രെജിസ്‌ട്രേഷന് ലഭിക്കാനുള്ള എളുപ്പ വഴിയാണ് ന്യുസിലാന്‍ഡ് നഴ്‌സിങ് രജിസ്‌ട്രേഷന്. പക്ഷെ യുകെ, അയര്‍ലണ്ട്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ഇംഗ്ലീഷ് ടെസ്റ്റ് ബാധകമല്ലെങ്കിലും CGFNS Credential evaluation പരിശോധന September 30 തിന് ശേഷം നിർബന്ധമാണ്. But there is no mandatory clinical competency ( depends on applicant experience).

ഈ മാറ്റങ്ങളില്‍ ഒരു പ്രതീക്ഷയുള്ളതു ജനറല്‍ നഴ്‌സിംഗ് പാസ്സ് ആയ നേഴ്‌സ് മാരുടെ അപേക്ഷയില്‍ ആണ്. 3 വര്‍ഷ ഡിപ്ലോമ CGFNS പരിശോധിച്ച് അമേരിക്കയില്‍ അംഗീകരിക്കുന്നുണ്ട് , അതെ രീതിയില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്താല്‍ ന്യുസിലാന്‍ഡ് നഴ്‌സിംഗ് കൌണ്‍സില്‍ അംഗീകരിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത് . നിലവില്‍ ഡിപ്ലോമ നഴ്‌സുമാരുടെ എഡ്യൂക്കേഷന്‍ ന്യുസിലാന്‍ഡ് നഴ്‌സിംഗ് കൌണ്‍സില്‍ ആവശ്യപ്പെടുന്ന എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡില്‍ വരുന്നില്ല

ഒക്ടോബര് 15 മുതല്‍ ആദ്യം CGFN credential evaluation റിപ്പോര്‍ട്ടിന് നു അപേക്ഷ നല്‍കുകയും എത്രയും പെട്ടെന്നു അത് ചെയ്തു റിപ്പോര്‍ട് കിട്ടിയതിനു ശേഷംആണ് ശേഷം മാത്രമാണ് നഴ്‌സിങ് കൗണ്‍സിലേക്കു നേരിട്ട് അപേക്ഷക്കേണ്ടത് . പക്ഷെ CGFN credential evaluation നു അപെക്ഷ നല്‍കുമ്പോള്‍ തന്നെ വേണ്ട ഇംഗ്ലീഷ് ടെസ്റ്റ് റിസള്‍ട്ട് നേടിയിരിക്കണം IELTS TEST SCORE REPORT NUMBER / proof of OET result upload mandatory for processing CGFNS evaluation. IELTS ( 7 എല്ലാ സെക്ഷനിലുമൊ അല്ലെങ്കില്‍ OET B എല്ലാ സെക്ഷനിലുമൊ അപേക്ഷകര്‍ക്ക് കിട്ടിയിരിക്കണം . എന്നാല്‍ പല ടെസ്റ്റില്‍ നിന്നുള്ള സ്‌കോര്‍ ക്ലബ് ചെയ്യുന്ന ഏക നഴ്‌സിങ് കൌണ്‍സില്‍ എന്ന രീതിയില്‍ മാറ്റമില്ല .

ന്യുസിലാന്‍ഡ് നഴ്‌സുമാര്‍ , കൂടിയ വേതനത്തില്‍ ഓസ്‌ട്രേലിയക്കുള്ള കുടിയേറുന്നത് മൂലമുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ ആണ് ഈ രീതി മാറ്റാത്തത്, എന്നിരുന്നാലും ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോര്‍ ക്ലബ് ചെയ്തു , ക്ലിനിക്കല്‍ കോംപീറ്റന്‍സി( ക്യാപ്) ചെയ്യാന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ നിന്നും ഡിസിഷന്‍ ലെറ്റര്‍ കിട്ടിയ പലര്‍ക്കും ക്യാപ് ചെയ്യാന്‍ അനുമതിയുള്ള 80 ശതമാനം കോളേജുകളും ക്യാപ്പിനു അഡ്മിഷന്‍ കൊടുക്കിന്നില്ല , മുന്‍പ് ക്യാപിന് അഡ്മിറ്റ് ചെയ്ത ക്ലബ്ബെഡ് ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോര്‍ മൂലം ഡിസിഷന്‍ കിട്ടിയ പല നഴ്‌സുമാരും ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം കുറവായതു മൂലം ക്യാപ് വീണ്ടു ചെയേണ്ടി വരുന്നതായി നഴ്‌സിങ് കൗണ്‌സിലിനെ പല കോളേജുകളും അറിയിച്ചിട്ടുണ്ട്.

രണ്ടില്‍ കൂടുതല്‍ ക്ലബെഡ് ടെസ്റ്റ് സ്‌കോര്‍, നഴ്‌സിങ് കൌണ്‍സില്‍ സ്വികരിക്കുമെങ്കിലും ഒന്നോ രണ്ടോ കോളേജുകള്‍ മാത്രമേ ക്യാപ് ചെയ്യാന്‍ അത്തരം ഇംഗ്ലീഷ് ടെസ്റ്റ് സ്കോർ ഉള്ള അപേക്ഷകരെ സ്വികരിക്കുകയുള്ളു. നിലവില്‍ ഏകദേശം രണ്ടായിരത്തോളം വിദേശ നഴ്‌സുമാര്‍ ക്യാപ് ഡിസിഷന്‍ കിട്ടിയിട്ടും , ക്യാപ് പ്രോഗ്രാം ചെയ്യാന്‍ സീറ്റിനായി നെട്ടോട്ടം ഓടുകയാണ് . പല കോളേജുകളിലും അപേക്ഷകര്‍ ന്യുസിലാണ്ടില്‍ എന്തെങ്കിലും വിസയില്‍ ഉണ്ടെങ്കില്‍ സീറ്റ് കൊടുക്കും , ചില കോളേജുകള്‍ അപേക്ഷകര്‍ ന്യുസിലാണ്ടില്‍ വർക്ക് വിസയില്‍ ഉണ്ടെകില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ചില കോളേജുകളില്‍ ക്യാപ് ചെയ്യാനുള്ള അപേക്ഷകള്‍ കൂടിയതോടെ, ഇനി ഒരു അറിയിപ്പു ഉണ്ടാകുന്നതു വരെ പുതിയ അപേക്ഷ സ്വീകരിക്കില്ല എന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഒരു പ്രമുഖ കോളേജില്‍ 2020 സെപ്റ്റംബറിലേക്കു മാത്രമാണ് ഇപ്പോള്‍ അപേക്ഷ സ്വികരിക്കുന്നത്. ചിലപ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റിലേക്ക് ആണ് അപേക്ഷ എന്നാണ് അറിയിക്കുന്നത്. ക്യാപ് ഡിസിഷന്‍ ലെറ്റര്‍ കിട്ടിയ പലരും വീണ്ടുംഇംഗ്ലീഷ് ടെസ്റ്റ് എഴുതി ഒറ്റ സിറ്റിങ്ങില്‍ തന്നെ വേണ്ട ഇംഗിഷ് ടെസ്റ്റ് സ്‌കോര്‍ നേടി ക്യാപ് അഡ്മിഷന്‍ വേഗത്തില്‍ കിട്ടാന്‍ ശ്രമിക്കുണ്ട്. ക്ലബ്ബെഡ് ടെസ്റ്റ് സ്‌കോര്‍ ഭാവിയില്‍ ക്യാപ് പ്രോഗ്രാം നല്‍കുന്ന കോളേജുകളുടെ അഭിപ്രായം മൂലം ഉടനെ മാറ്റാനും സാധ്യതയുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.

Common questions about this change
1. I am registered in Autsralia, does this apply to me?
No, this process does not apply to nurses registered in Autsralia.

2. Where can I find information about the CGFNS application process?
You will find information about the CGFNS application process on both the
Nursing Council (NCNZ) and CGFNS websites from 15 October 2019.

3. How much is it going to cost?
The CGFNS Credentials Verification Service fee is US$300, the NCNZ application
and assessment fee is NZ$485.

4. Where do I apply?
From 15 October 2019 applicants should apply to CGFNS to have their
documents verified and authenticated. Details about the CGFNS application
process will be available on both the Nursing Council (NCNZ) and CGFNS
websites from 15 October 2019. Once this step is complete, applicants will be
notified that they are able to apply to the Nursing Council for assessment of
registration.

5. Can I apply directly to NCNZ?
If you are currently registered in Australia with AHPRA, you can apply directly to
NCNZ through the TTMR process. All other internationally qualified applicants
must first apply through CGFNS.

6. How will this impact my future application?
The requirements for registration in NZ will stay the same. We hope that this
change of process will result in quicker assessments and decisions (once all
required documents have been received).

7. Why is the current application process closing?
We are closing the application process from 30 September to 14 October 2019,
to allow a smooth transition to a new process.

8. When can I apply?
From 15 October 2019 (NZST), 14 October 2019 (US EDT).

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.nursingcouncil.org.nz/NCNZ/News-section/news-item/2019/9/Registration-for-IQNs-will-require-two-steps-from-15%20October.aspx

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ഇറാൻ : ജൂലൈയിൽ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോ ഇറാൻ വിട്ടയച്ചു. യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഇറാന്റെ എണ്ണ ടാങ്കറായ ആഡ്രിയൻ ഡാര്യ 1 (ഗ്രേസ് 1) ജിബ്രാ‍ൾട്ടറിൽ പിടികൂടിയതിനു പകരമായാണ് ഈ ടാങ്കർ ഇറാൻ പിടികൂടിയത്. സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക്ക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ ജൂലൈ 19നാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് ഗൾഫിലെ ഹോർമുസ് കടലിടുക്കിൽവച്ച് പിടിച്ചെടുത്തത്. രണ്ട് മാസത്തിനു ശേഷം ഇന്നലെയാണ് ഇറാൻ, കപ്പൽ വിട്ടയച്ചത്. ബ്രിട്ടീഷ് കപ്പൽ ഒരു മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചു എന്നാരോപിച്ചായിരുന്നു ഇറാൻ സ്റ്റെന ഇംപറോ പിടിച്ചെടുത്തത്.

കപ്പൽ, ഇറാനിലെ ബന്ദൻ അബ്ബാസ് തുറമുഖം ഇന്നലെ വിട്ടെന്നും തുടർന്ന് ദുബായിലേക്ക് യാത്ര തിരിക്കുമെന്നും കപ്പലുടമകളായ സ്റ്റെന ബൾക്ക് അറിയിച്ചു. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതാരാണെന്ന് അവർ അറിയിച്ചു. കപ്പലിൽ ഉണ്ടായിരുന്നവർക്കും അവരുടെ കുടുംബത്തിനും പൂർണ പിന്തുണ്ണ നൽകുമെന്ന് സ്റ്റെന ബൾക്ക് സിഇഓ എറിക് ഹാനെൽ ഉറപ്പ് നൽകി. പിടിച്ചെടുത്ത ടാങ്കറിൽ 3 മലയാളികളടക്കം 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴുപേരെ ഈ മാസം ആദ്യം ഇറാൻ മോചിപ്പിച്ചിരുന്നു. ശേഷിക്കുന്ന 16 പേരിൽ 13 ഇന്ത്യക്കാരും രണ്ട് റഷ്യക്കാരും ഒരു ഫിലിപ്പീൻസ് സ്വദേശിയും ഉൾപ്പെടുന്നു. കപ്പൽ വിട്ടയച്ചെങ്കിലും കേസ് തുടരുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന വിവാദങ്ങൾക്കിടയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. ലണ്ടൻ മേയർ ആയിരുന്ന സമയത്ത് തന്റെ സ്ഥാനം അദ്ദേഹം ദുരുപയോഗം ചെയ്ത് ബിസിനസുകാരിയായ ജെന്നിഫർ അർക്യൂറിയെ നിയമവിരുദ്ധമായി സഹായിച്ചു എന്നതാണ് പോലീസ് നിഗമനം. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ജോൺസൺ പ്രതികരിച്ചു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ബോറിസ് ജോൺസനും, ടെക്നോളജി സംരംഭക ആയ ജെന്നിഫറും തമ്മിൽ അടുത്ത സൗഹൃദമുണ്ട്. അതിനാൽ തന്റെ മേയർ സ്ഥാനം ദുരുപയോഗം ചെയ്ത് അദ്ദേഹം ജെന്നിഫറിനെ വഴിവിട്ട് സഹായിച്ചതായാണ് ആരോപണം. ജോൺസൺ മേയറായിരുന്ന സമയത്ത് ജെന്നിഫർ പല വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നും, ഇതിനായുള്ള പല സ്പോൺസർഷിപ്പ് ഗ്രാൻഡുകളും ലഭിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഇതിനെ കുറിച്ച് അന്വേഷണം നടത്തിയ ഗ്രേറ്റർ ലണ്ടൻ അതോറിറ്റി പോലീസ് അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

എന്നാൽ ഈ കാര്യത്തിൽ ജോൺസന്റെ പൂർണമായ ഉൾപ്പെടൽ ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ എല്ലാം നിയമപരമായും സത്യസന്ധമായും ആണ് താൻ പ്രവർത്തിച്ചിരുന്നത് എന്ന് ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമായ വിവാദം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇത് രാഷ്ട്രീയപ്രേരിതമല്ലെന്നും ഗ്രേറ്റർ ലണ്ടൻ അതോറിറ്റി സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടതാണെന്നും ഷാഡോ ചാൻസലർ ജോൺ മക്ഡൊനാൽ ആരോപിച്ചു. ജെന്നിഫർ ബോറിസ് ജോൺസനുമൊത്ത് പല വിദേശയാത്രകളും നടത്തിയിട്ടുണ്ട് എന്നും ആരോപണമുണ്ട്. താൻ ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉറപ്പുനൽകി.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

മോൺട്രിയൽ : കാനഡയിലെ പലസ്ഥലങ്ങളിലായി നൂറുകണക്കിന് പരിപാടികളാണ് പരിസ്ഥിതിപ്രവർത്തകർ ആഹ്വാനം ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ ലോക നേതാക്കന്മാരുടെ ശ്രദ്ധ പതിപ്പിക്കുക, സംരക്ഷണത്തിന് വേണ്ട കരുതൽ നടപടികൾ എത്രയും പെട്ടെന്ന് ആവിഷ്കരിക്കുക എന്നിവയാണ് സമരക്കാരുടെ ലക്ഷ്യം. സ്കൂൾ വിദ്യാർത്ഥിയായ ഗ്രേറ്റയുടെ ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ എന്ന ലോകവ്യാപകമായ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും അധികം മലിനീകരണം നേരിടുന്ന നഗരമായ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒരുമാസത്തോളമായി പരിസ്ഥിതിപ്രവർത്തകർ വെള്ളിയാഴ്ചകളിൽ സമരത്തിലാണ്.

പതിനാറുകാരിയായ ഗ്രേറ്റയുടെ പരിസ്ഥിതി പ്രസംഗങ്ങൾ വൈറലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പരിസ്ഥിതിയുടെ വിഷയത്തിൽ യുഎന്നിലെ ലോകനേതാക്കളുടെ അനാസ്ഥയെപ്പറ്റി അവൾ സംസാരിച്ചിരുന്നു. എന്നാൽ ഇത്രയധികം പേർ സമരത്തിനെത്തിയതിൽ സന്തോഷമുണ്ടെന്നും ഇത് മാറ്റത്തിന്റെ തുടക്കമാകട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും ഗ്രേറ്റ മാധ്യമങ്ങളോട് പറഞ്ഞു . ഈ സമരം ചെറിയ ഒരു തുടക്കം മാത്രമാണെന്നും അവർ പറഞ്ഞു.

മോൺട്രിയലിൽ മാത്രം സമരത്തിനെത്തിയത് ഏകദേശം അരക്കോടിയോളം ആൾക്കാരാണ്. എന്നാൽ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഏകദേശം 3,15,000 വ്യക്തികളാണ് പങ്കെടുത്തത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി സംഗമം ആണിത്. മനുഷ്യരാശിയുടെ മുഴുവൻ അതിജീവനം ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ നമുക്ക് എങ്ങനെയാണ് സമാധാനമായി പഠിക്കാനും ജോലി ചെയ്യാനും ആവുന്നത് എന്നാണ് ഗ്രേറ്റയുടെ ചോദ്യം. പ്ലാനറ്റ് ബി എന്നൊരു ഓപ്ഷൻ നമുക്കുമുന്നിൽ ഇല്ല എന്ന സത്യവും പ്രക്ഷോഭകർ തുടർച്ചയായി ഓർമിപ്പിക്കുന്നു. ലോക നേതാക്കളുടെ ശ്രദ്ധയാകർഷിക്കാൻ സമരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വെസ്റ്റ്മിനിസ്റ്റെർ : ബ്രിട്ടീഷ് പാർലമെന്റ് നിർത്തിവെച്ച ജോൺസന്റെ നടപടി സുപ്രീംകോടതി റദാക്കിയതിനെ തുടർന്ന് എംപിമാർ ബുധനാഴ്ച പാർലമെന്റിൽ തിരിച്ചെത്തിയിരുന്നു.എന്നാൽ സുപ്രീം കോടതി വിധിയെത്തുടർന്ന് ന്യൂയോർക്ക് യാത്ര പാതിയിൽ ഉപേക്ഷിച്ച് തിരികെയെത്തിയ ജോൺസനെ കാത്തിരുന്നത് വൻ തിരിച്ചടിയായിരുന്നു. അടുത്താഴ്ച നടക്കുന്ന ടോറി പാർട്ടി വാർഷിക സമ്മേളനത്തിനായി പാർലമെന്റ് 3 ദിവസത്തേക്ക് നിർത്തിവെക്കാൻ ജോൺസൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇന്നലെ എംപിമാർ ഇതിനെതിരെ വോട്ട് ചെയ്തു. 289നെതിരെ 306 വോട്ടുകൾക്ക് സർക്കാർ പരാജയപ്പെട്ടു. ജോൺസൻ പ്രധാനമന്ത്രി ആയതിനുശേഷം നടത്തപ്പെട്ട എട്ട് വോട്ടെടുപ്പുകളിൽ ഏഴാമത്തെ തോൽവിയാണ് സർക്കാർ ഏറ്റുവാങ്ങുന്നത്.

ഇതോടെ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ മാഞ്ചസ്റ്ററിൽ നടക്കാനിരിക്കുന്ന ടോറി പാർട്ടി വാർഷിക സമ്മേളനത്തിനിടയിലും പാർലമെന്റ് സാധാരണ ഗതിയിൽ നടക്കുമെന്ന് ഉറപ്പായി. വാർഷിക സമ്മേളനത്തിൽ ബുധനാഴ്ച മുഖ്യപ്രഭാഷണം നടത്താനിരുന്ന ബോറിസ് ജോൺസൻ അതിൽ മാറ്റം വരുത്തി അന്നേദിവസം പാർലമെന്റിൽ എത്തേണ്ടി വരും. പാർലമെന്റ് ഇടവേളയ്‌ക്കെതിരെ എം‌പിമാർ വോട്ട് ചെയ്തതിൽ സന്തോഷമുണ്ടെന്ന് ലിബറൽ ഡെമോക്രാറ്റ് ബ്രെക്‌സിറ്റ് വക്താവ് ടോം ബ്രേക്ക് അഭിപ്രായപ്പെട്ടു.

ഇതിനിടയിൽ, 2016 ലെ യൂറോപ്യൻ യൂണിയൻ റഫറണ്ടം പ്രചാരണ വേളയിൽ കൊല്ലപ്പെട്ട ലേബർ പാർട്ടി എംപിയായ ജോ കോക്സിനെ ആദരിക്കാനുള്ള ഏറ്റവും നല്ല മാർഗം ബ്രെക്‌സിറ്റ് പൂർത്തിയാക്കുകയെന്നതാണെന്ന ജോൺസന്റെ അഭിപ്രായം വിവാദത്തിന് വഴിയൊരുക്കി. ഈയൊരു പ്രസ്താവന നടത്തിയ പ്രധാനമന്ത്രി ക്ഷമ ചോദിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടീഷ് എയർലൈൻസ് കമ്പനിയായ തോമസ് കുക്കിന്റെ തകർച്ചയെ പറ്റി ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് എംപിമാർ രംഗത്ത്. കമ്പനിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഡയറക്ടർമാരുടെ പ്രവർത്തനങ്ങളെപ്പറ്റിയും, കമ്പനിയുടെ അക്കൗണ്ടുകളെ പറ്റിയും മറ്റും ഉന്നതതല അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. കമ്പനി പൂട്ടിയതു മൂലം ജോലി നഷ്ടപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ബ്രിട്ടീഷ് ബിസിനസ്‌ സെക്രട്ടറി ആൻഡ്രിയ ലീഡ്‌സോം അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൂർ ഓപ്പറേറ്റേഴ്സിൽ ഒന്നായ തോമസ് കുക്ക് എയർലൈൻസ് നാല് ദിവസം മുൻപാണ് പൂർണമായ തകർച്ചയിലേക്ക് നിലം പതിച്ചത്. ഒൻപതിനായിരത്തോളം ബ്രിട്ടീഷുകാരുടെ ജോലിയാണ് ഇതോടെ നഷ്ടപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ ഓഡിറ്റർമാർ ആയിരുന്ന വ്യക്തികളുടെ പ്രവർത്തനങ്ങളെപ്പറ്റിയും അന്വേഷണം വേണമെന്ന് ബിഇഐസ് ( ബിസിനസ്‌, എനർജി & ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ) കമ്മിറ്റി ചെയർമാൻ റേച്ചൽ റീവ്സ് ആവശ്യപ്പെട്ടു. ഒക്ടോബറോടുകൂടി അന്വേഷണം തുടങ്ങും എന്ന് ഉറപ്പ് അധികാരികൾ നൽകിയിട്ടുണ്ട്.

കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തും, ഓഡിറ്റ് സ്ഥാനത്തും മറ്റും സേവനമനുഷ്ഠിച്ച എല്ലാവരെയും അന്വേഷണത്തിന് വിധേയമാക്കും. ഈ സ്ഥാനങ്ങളിൽ ഇരുന്നവർ എല്ലാംകൂടി ചേർന്ന് ഏകദേശം 35 മില്യൻ പൗണ്ടോളം, 12 വർഷം കൊണ്ട് കൈക്കലാക്കിയിട്ടുണ്ട്. കമ്പനിയുടെ പെട്ടെന്നുള്ള തകർച്ച ടൂറിസ്റ്റുകളെ ആകമാനം ബാധിക്കുമെന്നാണ് റിപ്പോർട്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സൗത്ത് വെയിൽസ് : പോർട്ട് ടാൽബോട്ടിലെ ടാറ്റാ സ്റ്റീൽ വർക്ക് മെഷിനറി അപകടമുണ്ടായ ഉടൻ തന്നെ കമ്പനി അന്വേഷണം ആരംഭിച്ചിരുന്നു. സൗത്ത് വെയിൽസിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അപകടം നടന്ന ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എമർജൻസി സർവീസ് എത്തി അതിവേഗം രക്ഷാ പ്രവർത്തനം നടത്തിയിരുന്നു. ഒറ്റപ്പെട്ട അപകടം എന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചത് തൊഴിലാളിക്ക് മാത്രമേ അപകടം സംഭവിച്ചിട്ടുള്ളൂ എന്നും പൊതുജനം സുരക്ഷിതരാണെന്നും പോലീസ് അറിയിച്ചു.

 

അപകടത്തെ തുടർന്ന് അടിയന്തര സഹായം ആവശ്യമായ തൊഴിലാളിക്ക് വെൽഷ് ആംബുലൻസ് സർവീസ് ലഭ്യമാക്കിയിരുന്നു. 25 സെപ്റ്റംബർ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തങ്ങളെ ടെൽബോട്ടിലേക്ക് രക്ഷാപ്രവർത്തനത്തിന് വിളിച്ചിരുന്നു എന്ന് രക്ഷാപ്രവർത്തക പ്രതിനിധി അറിയിച്ചു. ഒരു എമർജൻസി ആംബുലൻസും രണ്ട് ഓഫീസർമാരും ഒരു ഹസാഡ് റെസ്പോൺസ് ടീമും ഉൾപ്പെടെയുള്ള സംഘമാണ് വെയിൽസ് എയർ ആംബുലൻസ്ന്റെ സഹകരണത്തോടെ രക്ഷാപ്രവർത്തനത്തിന് എത്തിയത്.

കഴിഞ്ഞ ഏപ്രിലിൽ സമാനമായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. റെയിൽവേ ട്രാക്കിൽ ദ്രാവകരൂപത്തിലുള്ള ലോഹം ജലവുമായി സമ്പർക്കം ഉണ്ടായപ്പോൾ പെട്ടെന്നുണ്ടായ തീപിടിത്തം ആണ് അപകടകാരണമെന്ന് കരുതുന്നു.

ലിസ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

ബ്രിട്ടൻ :- പാർലമെന്റ് പിരിച്ചു വിട്ടതിനെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ കോടതി വിധി നൽകിയത് അനുചിതമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. രാഷ്ട്രീയമായ ഒരു വിവാദ വിഷയത്തിൽ കോടതി വിധി നൽകിയത് ശരിയായില്ല. ഒരു അവിശ്വാസ വോട്ടെടുപ്പിനെ നേരിടാൻ തന്റെ ഗവൺമെന്റ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടി നേതാവ് ജെർമി കോർബിന് നേരെയുള്ള വെല്ലുവിളിയായാണ് ബോറിസ് ജോൺസൺ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ന സുപ്രീംകോടതിയുടെ വിധിക്കുശേഷം, പ്രധാനമന്ത്രി സ്ഥാനത്ത് തുടരുവാൻ ജോൺസന് അർഹതയില്ലെന്നും രാജിവെക്കണമെന്നും ജെർമി കോർബിൻ ആവശ്യപ്പെട്ടിരുന്നു.

കോടതിവിധിക്ക് ശേഷം പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ നേരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. കോടതി വിധിയോടുള്ള ജോൺസന്റെ പ്രതികരണം തെറ്റാണെന്ന് ലേബർ പാർട്ടി വക്താവ് ജെസ് ഫിലിപ്സ് രേഖപ്പെടുത്തി. ഒരു സ്വേച്ഛാധിപതി പോലെയാണ് ജോൺസൺ പെരുമാറുന്നതെന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടി വക്താവും, അഭിഭാഷകനുമായ ജൊഹാൻ ചെറി രേഖപ്പെടുത്തി.

ബ്രിട്ടീഷ് സുപ്രീംകോടതി കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം ശരിയായില്ല എന്ന വിധിന്യായം പുറപ്പെടുവിച്ചത്. ഇതിനെ തുടർന്ന് തന്റെ ന്യൂയോർക്ക് യാത്ര വെട്ടിച്ചുരുക്കി ബോറിസ് ജോൺസൺ ബ്രിട്ടനിലേക്ക് തിരിച്ചുവന്നു. കോടതിവിധിയെ താൻ ബഹുമാനിക്കുന്നുവെന്നും, എന്നാൽ ഇത്തരമൊരു രാഷ്ട്രീയ വിവാദ വിഷയത്തിൽ കോടതി ഇടപെട്ടത് ശരിയായില്ല എന്ന് അദ്ദേഹം രേഖപ്പെടുത്തി. വീണ്ടുമൊരു ഇലക്ഷനെ നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ലേബർ പാർട്ടി നേതാക്കൾ ആരോപിച്ചു.

മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ ഇല്ലാതെ ഇലക്ഷൻ നടപ്പിലാക്കാൻ പ്രധാനമന്ത്രിക്ക് സാധ്യമല്ല. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പലഭാഗത്തുനിന്നും ഉയർന്നുവന്നിട്ടുണ്ട്. രാഷ്ട്രീയമായ ഒരു പ്രതിസന്ധിയിലാണ് ബ്രിട്ടൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വടക്കൻ അയർലണ്ട് : വടക്കൻ അയർലണ്ടിലെ ഏറ്റവും വലിയ തൊഴിലുടമകളിൽ ഒരാളും ലോ ഫ്ലോർ ബസിന്റെ നിർമാതാക്കളുമായ റൈറ്റ്ബസ് തകർന്നടിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളും ഉടമസ്ഥത കൈമാറ്റത്തിൽ വന്ന പരാജയവുമാണ് തകർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. ഇതിന്റെ ഫലമായി 1200ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടു. 50 ജോലികൾ മാത്രമേ സ്ഥാപനത്തിൽ ഇനി നിലനിർത്തുകയുള്ളൂ. ‘ബോറിസ് ബസ് ‘ എന്നറിയപ്പെടുന്ന ന്യൂ റൂട്ട്മാസ്റ്റർ നിർമിക്കുന്നതിൽ ഏറ്റവും അറിയപ്പെടുന്ന സ്ഥാപനമാണ് തകർന്നിരിക്കുന്നത്. കമ്പനി വിൽക്കാൻ ശ്രമം നടന്നെങ്കിലും പരാജയം ആയിരുന്നു ഫലം. ഇന്നലെ ഉച്ചയ്ക്ക് നടന്ന പത്രസമ്മേളനത്തിൽ യൂണിയൻ ഉദ്യോഗസ്ഥർ ബ്രിട്ടീഷ് സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.

ബാലിമെന ആസ്ഥാനമായുള്ള എഞ്ചിനീയറിംഗ് കമ്പനി, റൈറ്റ്ബസ് വാങ്ങാനുള്ളവരെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.എന്നാൽ കഴിഞ്ഞയാഴ്ച അവസാനം ചൈനീസ് എഞ്ചിനീയറിംഗ് ഗ്രൂപ്പായ വെയ്‌ചായും ജെസിബി അവകാശി ജോ ബാംഫോർഡിന്റെ നേതൃത്വത്തിലുള്ള സ്ഥാപനവും ചർച്ചയിൽ നിന്ന് പിന്മാറിയപ്പോൾ പ്രതീക്ഷിച്ച വിൽപ്പന നടക്കാതെവന്നു.

റൈറ്റ്ബസിനെ സഹായിക്കാൻ തന്റെ സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന് ബോറിസ് ജോൺസൺ പാർലമെന്റിൽ പറഞ്ഞതിന് പിന്നാലെയാണ് കമ്പനിയുടെ തകർച്ച. ബാലിമെനയ്ക്കും വടക്കൻ അയർലൻഡ് സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് കനത്ത പ്രഹരമാണെന്ന് ഡി‌യു‌പി എം‌പി ഇയാൻ പെയ്‌സ്ലി പറഞ്ഞു. ഒരാഴ്ചയ്ക്കിടയിൽ യുകെയിൽ പാപ്പരാകുന്ന രണ്ടാമത്തെ കമ്പനി ആണ് റൈറ്റ്ബസ്. കഴിഞ്ഞ ദിവസമാണ് യാത്ര കമ്പനിയായ തോമസ് കുക്ക് തകർന്നത്.

Copyright © . All rights reserved