ലോകത്തിലെ ചൂടന്‍ മോഡലുകളില്‍ ഒന്നാം സ്ഥാനത്തുള്ള വ്യക്തിയാണ് കിം കര്‍ദാഷിയാന്‍. തന്റെ മനോഹര ശരീരം അനാവൃതമാക്കാന്‍ വലിയ മടിയുള്ള വ്യക്തിയല്ല കിം. ഫോട്ടോഗ്രാഫര്‍മാര്‍ക്കും ആരാധകര്‍ക്കും എന്നും ആഘോഷമാകുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ താരം ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ കിം വാര്‍ത്തകളില്‍ നിറയുന്നത് മാലിബുവിലെ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളിലൂടയൊണ്. വളരെ സുതാര്യമായ ഒറ്റ വസ്ത്രം ധരിച്ചാണ് കര്‍ദാഷിയാന്റെ ഫോട്ടോഷൂട്ട്. മാലിബുവിലെ ബീച്ചിലാണ് 37-കാരിയായ കിം കര്‍ദാഷിയാന്‍ ഏറെക്കുറെ പൂര്‍ണ നഗ്‌നയായി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. തന്റെ ശരീരവടിവിലുള്ള ആത്മവിശ്വാസം സ്ഫുരിക്കുന്ന പുഞ്ചിരിയോടെയാണ് കിം ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതെന്ന് പപ്പരാസികള്‍ പറയുന്നു.
മൂന്ന് കുട്ടികളുടെ അമ്മയാണ് കിം. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാടക ഗര്‍ഭപാത്രത്തിലൂടെ മൂന്നാമത്തെ കുട്ടിയെ കിം സ്വന്തമാക്കിയത്. മൂന്നാമത്തെ കുട്ടിയെ താനും കാമുകന്‍ കെയ്ന്‍ വെസ്റ്റും ആഹ്ലാദത്തോടെ വരവേറ്റതായി അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. ഷിക്കാഗോയെന്നാണ് മൂന്നാമത്തെ കുട്ടിക്ക് അവര്‍ പേരിട്ടത്.
ഷിക്കാഗോയുടെ പേര് രേഖപ്പെടുത്തിയ പേഴ്സണലൈസ്ഡ് വസ്ത്രങ്ങളിലാണ് ഷൂട്ടിങ്ങിന് കിം എത്തിയത്. നാലുവയസ്സുള്ള നോര്‍ത്തും രണ്ടുവയസ്സുള്ള സെയ്ന്റുമാണ് കിമ്മിന്റെ മറ്റ് രണ്ട് മക്കള്‍. ഷിക്കാഗോയ്ക്ക് ഷൈ എന്ന വിളിപ്പേര് നല്‍കിയത് കിമ്മിന്റെ ഇളയ സഹോദരി ഖോളിയാണ്. ആദ്യകുട്ടിയെ കാത്തിരിക്കുന്ന ഖോളി, അനന്തരവള്‍ക്ക് നല്‍കിയ ഓമനപ്പേര് കിമ്മിനും വലിയ ഇഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടി നമിതയെ ഉദ്ദേശിച്ച് റീമ കല്ലിങ്കല്‍ നടത്തിയ ‘സെകസ് സൈറണ്‍’ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രമുഖ സംവിധായകന്‍ സജിത് ജഗന്നാഥന്‍. പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തതെന്ന് സജിത് ജഗന്നാഥന്‍ പറഞ്ഞു. സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുകയെന്നത് ഒരു അഭിനേത്രി എന്ന നിലയ്ക്ക് നമിതയുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണെന്നും സജിത് ഫേസ്ബുക്കില്‍ കുറിച്ചു. ഒരേമുഖം എന്ന ചിത്രത്തിന്റെ സംവിധായകനാണ് സജിത് ജഗന്നാഥന്‍.
ഈയടുത്താണ് പുലിമുരുകനെതിരെ റിമ പരോക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. മലയാളത്തിലെ വലിയ പണംവാരി ചിത്രത്തില്‍ ആകെയുള്ളത് നാല് കഥാപാത്രങ്ങളാണ്. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിയ്ക്കാന്‍ വരുന്ന സെക്സ് സൈറണ്‍, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറി വിളിയ്ക്കുന്ന അമ്മായിഅമ്മ എന്നായിരുന്നു റിമയുടെ വിമര്‍ശനം. റീമയുടെ പരാമര്‍ശത്തിനെതിരെ തെറിവിളിയുമായി മോഹന്‍ ലാല്‍ ഫാന്‍സ് രംഗത്തു വന്നിരുന്നു.
സജിത് ജഗന്നാഥന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തത്. ഒരു അഭിനേത്രി എന്ന നിലയ്ക്ക് അതവരുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. റിമ ‘സെക്‌സ് സൈറണ്‍” എന്നു വിശേഷിപ്പിച്ചതിനോട് വിയോജിക്കുന്നു. സെക്‌സ് സൈറണ്‍ അതെന്താ പുതിയ സംഭവം ?
മലയാളികളുടെ പ്രിയനടി ഭാവനയ്ക്ക് വിവാഹാശംസകള്‍ അറിയിച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹമാണ് ഭാവനയുടെത്. ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുളള പ്രിയങ്കയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
കഴിഞ്ഞ ദിവസം നടന്ന ഭാവനയുടെ മെഹന്ദി ആഘോഷത്തിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് മലയാളികളുടെ പ്രിയ നടി ഭാവനയും കന്നഡ സിനിമാ നിർമാതാവ് നവീനും വിവാഹിതരാകാന്‍ പോകുന്നത്. ഇരുവരുടെയും വിവാഹം ജനുവരി 22 ന് തൃശൂരില്‍ നടക്കും.
തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കളെയും മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. അന്ന് വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ- രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.
പല കാര്യങ്ങളിലും വ്യത്യസ്തനായ ഫ്രാന്‍സിസ് മാര്‍പാപ്പ ആകാശത്ത് വെച്ചുള്ള വിവാഹത്തിന് കാര്‍മികനായി. വിമാന ജീവനക്കാരായ പോള പോഡസ്റ്റ് എന്ന 39കാരിയും കാര്‍ലോസ് സിയുഫാര്‍ദി എന്ന 41 കാരനുമായുള്ള വിവാഹത്തിനാണ് പോപ്പ് കാര്‍മികനായത്. സാന്റിയാഗോയില്‍ നിന്ന് ഇക്വിക്ക് എന്ന ചിലിയന്‍ നഗരത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയയിരുന്നു പോപ്പ് ഇവരുടെ വിവാഹം നടത്തിക്കൊടുത്തത്.
വ്യത്യസ്തതയ്ക്ക് വേണ്ടി വെള്ളത്തിനടിയിലും ആകാശത്തും വെച്ച് വിവാഹങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായി പറക്കുന്ന വിമാനത്തില്‍ പോപ്പ് കാര്‍മികനായി ഒരു വിവാഹം നടക്കുന്നത് ആദ്യമായാണ്. ചിലിയുടെ ഔദ്യോഗിക എയര്‍ലൈനായ ലാതാമില്‍ ജീവനക്കാരാണ് ദമ്പതികള്‍. 2010ല്‍ ഇവരുടെ സിവില്‍ വിവാഹം നടന്നിരുന്നു. പിന്നീട് ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പള്ളി ഭൂകമ്പത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നതോടെ മതപരമായ ചടങ്ങുകള്‍ നീളുകയായിരുന്നു.
യാത്രക്കിടെ പോപ്പ് ഇവരുടെ വിവാഹത്തേക്കുറിച്ച് സംസാരിക്കുകയും വിമാനത്തില്‍ വെച്ച് വിവാഹം നടത്താന്‍ തയ്യാറാകുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന കര്‍ദിനാള്‍മാരോട് വിവാഹ ലൈസന്‍സ് തയ്യാറാക്കാന്‍ പോപ്പ് നിര്‍ദേശിച്ചു. എഴുതി തയ്യാറാക്കിയ ലൈസന്‍സില്‍ ഒപ്പ് വെച്ചതും സാക്ഷിയായതും കര്‍ദിനാള്‍മാരാണെന്നതും അപൂര്‍വതയാണ്.
ഫോട്ടോഗ്രാഫറായ ലൂസി ഷൂല്‍റ്റ്‌സ് ഒരു പൂച്ച പ്രേമിയാണ്. എന്നാല്‍ അടുത്തകാലം വരെ ഇവര്‍ സ്വന്തമായി ഒരു പൂച്ചയെ വളര്‍ത്തിരുന്നില്ല. ലോക്കല്‍ ഷെല്‍റ്ററുകളില്‍ പോയി പൂച്ചകളെ പരിപാലിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ലൂസിയും സ്റ്റീവനും ഒരുമിച്ച് ജീവിച്ചു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതത്തിലേയ്ക്കു പുതിയൊരു അംഗത്തെ കൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് ഓറഞ്ചും വെള്ളയും നിറത്തിലുള്ള ഒരു പൂച്ച കുഞ്ഞിനെ ഇരവരും ചേര്‍ന്നു വാങ്ങി.
തങ്ങളുടെ പുതിയ അഥിതിയുടെ വരവ് അറിയിക്കാന്‍ ഒരു ഗംഭീര ഫോട്ടോഷൂട്ടും നടത്തി. ഒരു പ്രസവത്തിന്റെ രീതിയിലായിരുന്നു ഫോട്ടോഷൂട്ട്. നിറവയറുമായി ഇരിക്കുന്ന ലൂയി. ഒപ്പം സ്വാന്തനിപ്പിച്ച് സ്റ്റീവന്‍. തുടര്‍ന്നു ലൂസിക്കു പ്രസവവേദന വരുന്നു. സ്റ്റീവ് കുഞ്ഞിനെ പുറത്തെടുക്കുന്നു. ദാ ഒരു തക്കിടി മുണ്ടന്‍ പൂച്ച കുഞ്ഞ്. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു. ഞങ്ങള്‍ ഞങ്ങളുടെ ആദ്യ പൂച്ച കുഞ്ഞിനെ സ്വഗതം ചെയ്തു. ഒരു ആണ്‍ പൂച്ചകുഞ്ഞ്. ലൂസി ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.
നഴ്സുമാർ ഭൂമിയിലെ മാലാഖമാരല്ലേ? അതെ യഥാര്‍ത്ഥത്തില്‍ സത്യം അത് തന്നെയാണ്. എന്നാല്‍ അവര്‍ക്കു പേരുദോഷം കേള്‍പ്പിക്കാനായും ചിലരുണ്ടാകും. അത്തരത്തിലുള്ള ഒരു നേഴ്‌സിനെ കുറിച്ച് ശ്രീജിത എന്ന യുവതി എഴുതിയ കുറിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്
ശ്രീജിതയുടെ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ:
മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്’, പ്രസവത്തിനായി ആശുപത്രിയിലെത്തിയ ശ്രീജിതയ്ക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിത്. ‘പ്രസവത്തിന് ഡേറ്റ് ആയപ്പോഴാണ് അഡ്മിറ്റ് ആയത്. പ്രസവവേദന തുടങ്ങുന്നത് രാത്രിയാണ്. വേദന തുടങ്ങിയപ്പോള്‍ തന്നെ കൂടെ നിന്ന അമ്മ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ വിവരമറിയിച്ചു. അവര്‍ പരിശോധനയ്ക്കെത്തിയപ്പോഴേക്കും എനിക്ക് വല്ലാതെ വേദനയായിരുന്നു. സ്വാഭാവികമായും അത്തരം കടുത്ത വേദന വരുമ്പോള്‍ എല്ലാവരും ചെയ്യുന്നത് പോലെ ഞെരങ്ങുകയും നെലവിളിക്കുകയും ചെയ്ത എന്നോട്, ”എന്തോന്നാ ഇങ്ങനെ കെടന്ന് കീറുന്നത്. ഇപ്പഴേ നിലവിളി തുടങ്ങിയോ? അപ്പഴിനി പ്രസവിക്കാന്‍ മുട്ടുമ്പോ എന്തായിരിക്കും. ഈ ആശുപത്രി പൊളിക്കുവോ?’ എന്നാണ് എടുത്തപടി ഒരു സിസ്റ്റര്‍ ചോദിച്ചത്. 25 വയസ്സായ എന്റെ ആദ്യ പ്രസവമായിരുന്നു. ഒന്നര വര്‍ഷം മുമ്പ്. ലേബര്‍ റൂമിലേക്ക് മാറ്റിയപ്പോള്‍ ഒറ്റയ്ക്കായത് പോലെ തോന്നി. വേദന സഹിക്കാന്‍ കഴിയുന്നില്ലായിരുന്നു. അമ്മയോ മറ്റോ അടുത്തുണ്ടായിരുന്നെങ്കിലെന്ന് തോന്നി.
എനിക്ക് തോന്നുന്നത് പ്രസവിക്കാന്‍ പോവുന്ന എല്ലാ സ്ത്രീകള്‍ക്കും ആരെങ്കിലും സ്നേഹത്തോടെ അടുത്തുണ്ടാവണമെന്ന് തോന്നുമെന്നാണ്. വേദനകൊണ്ട് കരച്ചിലടക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം ശകാര വാക്കുകളായിരുന്നു കേട്ടത്. പിന്നെ അത് കേട്ടാലറയ്ക്കുന്ന വാക്കുകളായി. ”അതേ, നല്ല അന്തസ്സില്‍ മലര്‍ന്ന് കെടന്ന് കൊടുത്തല്ലോ, അപ്പോ കൊച്ചിന് സംഗതി നല്ല രസമായിരുന്നല്ലേ, എന്നിട്ടിപ്പോ പ്രസവിക്കാന്‍ വന്നപ്പോള്‍ കെടന്ന് ഈ നെലവിളി ആരെ കേള്‍പ്പിക്കാനാ. കെടന്ന് കൊടുക്കുമ്പോള്‍ ഓര്‍ക്കണായിരുന്നു, ഇങ്ങനെയൊക്കെയുണ്ടാവുമെന്ന്. ദേ,പിന്നെ, വായടച്ച് നേരെ മര്യാദയ്ക്ക് കെടന്നാല്‍ നല്ല രീതിയില്‍ കൊച്ച് പുറത്ത് വരും. ഇല്ലേല്‍ ഇവിടെ നിന്ന് പുറത്തിറക്കി വിടും. നിന്റെയൊന്നും അലമുറ കേള്‍ക്കാനല്ല ഞങ്ങളൊന്നും ഇവിടെ നില്‍ക്കുന്നത്. പ്രസവിക്കാന്‍ വന്നാല്‍ പ്രസവിച്ചിട്ട് പൊക്കോളണം. കൂടുതല്‍ വേഷംകെട്ട് ഇറക്കാന്‍ വന്നേക്കരുത്”, ഇങ്ങനെയായിരുന്നു അവരില്‍ ഒരാളുടെ പ്രതികരണം. ഇത് കേട്ട് ഞാന്‍ തളര്‍ന്ന് പോയി. കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി.
മരിച്ചാലും വേണ്ടില്ല അവിടെ നിന്ന് ഓടിപ്പോവാനാണ് തോന്നീത്. ഇങ്ങനെ ഇതൊക്കെ കേള്‍ക്കാന്‍ ഞാനെന്ത് തെറ്റ ചെയ്തെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ജയിലിലായത് പോലെയാണ് എനിക്ക് തോന്നിയത്. അവിടെപ്പോലും മാനുഷിക പരിഗണനകള്‍ കിട്ടും. ഞാന്‍ മാത്രമല്ല, അവിടെ ലേബര്‍ റൂമില്‍ കിടന്നിരുന്ന ഒരാളെ പോലും അവര്‍ വെറുതെ വിട്ടില്ല. ചീത്തവിളി മാത്രമാണെങ്കില്‍ പോട്ടേന്ന് വക്കാം, ഇത് നമുക്ക് ഛര്‍ദ്ദിക്കാന്‍ വരുന്ന പോലത്തെ അസഭ്യമാണ് പറയുന്നത്. ഇതൊക്കെ കേട്ട് എന്തിനാണ് ഒരു കൊച്ച് ഉണ്ടാവുന്നതെന്ന് പോലും ചിന്തിച്ച് പോയി’; ഇത് എന്റെ ഒരു അനുഭവമാണ്. ഇതുപോലെ അനുഭവമുള്ളവര്‍ ധാരാളം ആളുകള്‍ക്കുണ്ടെന്നും എന്നാല്‍ പലരും അത് പുറത്ത് പറയാത്തതുമാണെന്നും ശ്രീജിത കുറിപ്പില്‍ പറയുന്നു.
ഒടുവില്‍ നടി ഭാവനയുടെ വിവാഹതിയതി തീരുമാനമായി എന്നു റിപ്പോര്‍ട്ടുകള്‍. ഈ മസം 22-നു തൃശൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണു വിവാഹം. ചടങ്ങില്‍ ബന്ധുക്കളും അടുത്തു സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. അന്നു വൈകുന്നേരം തന്നെ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമ- രാഷ്ട്രിയ മേഖലയില്‍ ഉള്ളവര്‍ക്കായി വിവാഹ സത്ക്കാരവും ഒരുക്കിട്ടുണ്ട്.
നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണു വിവാഹം നീട്ടിവയ്ക്കാനിടയായത്. ഇതു നേരത്തെ എടുത്ത തീരുമാനാമായിരുന്നു എന്നും നവീന്‍ ഇപ്പോള്‍ വിവാഹം വേണ്ടെന്നു പറഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും നടിയുടെ അനുജന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹശേഷം ഭാവന ബംഗളൂരുവിലേയ്ക്കു പോകും.
കുതിച്ചൊഴുകുന്ന മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ചൈനയിലാണ് സംഭവം. മലവെള്ളപ്പാച്ചിലില്‍ ഒഴുകി പോകാതിരിക്കാന്‍ മരത്തില്‍ അള്ളിപ്പിടിച്ച് ഏറെ നേരം നിന്ന യുവതിയെ അതി സാഹസികമായി സുരക്ഷ സേന രക്ഷിക്കുകയായിരുന്നു.
ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്ലിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നദിയുടെ കുറുകെയുള്ള പാലത്തിലൂടെ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പാലം വെള്ളത്തിനടിയിലാകുകയും ഇവര്‍ നദിയിലേക്ക് വീഴുകയുമായിരുന്നു. നിമിഷ നേരംകൊണ്ട് ജലനിരപ്പ് ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരിന്ന നദിയില്‍ നിന്ന് മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നദിയുടെ നടുക്കായി ഒരു മരത്തില്‍ അളളിപ്പിടിച്ച് നില്‍ക്കുകയായിരുന്നു യുവതിയെ കണ്ട സമീപ വാസികളാണ് ദുരന്ത നിവാരണ സേനയെ വിവരമറിയിച്ചത്.
ആദ്യപ്രണയത്തെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് പൊതുവേ പറയാറുള്ളത്. ആദ്യമായി മനസ്സിൽ കാണ്ടുനടന്ന, സ്വപ്നങ്ങൾ ഏറെ കണ്ട ആ മുഖം പിന്നീട് എത്ര പ്രണയങ്ങൾ പോയ്മറഞ്ഞാലും ഹൃദയത്തിന്റെ ഏതെങ്കിലും കോണിൽ സുഖമുള്ള ഒരു വേദനയായി നിലകൊള്ളും എന്നൊക്കെ പറയുന്നവരുണ്ട്. സിൽവിന ജെന്നിഫർ എന്ന പെൺകുട്ടിക്കും പറയാനുള്ളത് അതുപോലൊരു മനോഹരമായ പ്രണയത്തെക്കുറിച്ചായിരുന്നു. ഒരിക്കലും സ്വന്തമാക്കാൻ കഴിയാതിരുന്ന, പാതിവഴിയില്‍ വച്ചുതന്നെ വീണുപോയ ഒരു നഷ്ടപ്രണയത്തെക്കുറിച്ച്.
സമൂഹമാധ്യമത്തിൽ വൈറലാകുന്ന ജെന്നിഫറുെട പ്രണയകഥ ഇരുത്തി ചിന്തിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും ബ്രേക്കപ്പുകളിൽ തകർന്നിരിക്കുന്നവർക്കൊരു കരുത്തു നൽകുന്നതുമാണ്. കുട്ടിക്കാലത്ത് കളിയായി തോന്നിയ ഇഷ്ടം വളർന്നു വലുതായപ്പോഴും കാത്തു സൂക്ഷിച്ചെങ്കിലും വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. പ്രണയം തുറന്നു പറയാൻ കാത്തിരുന്ന ദിവസം തന്നെ കാമുകന്‍ മരിച്ചു പോയെന്നറിയുകയായിരുന്നു. തകർന്നു പോയ ആ നാളുകളെക്കുറിച്ച് ജെന്നിഫർ വിതുമ്പലോടെ ഒപ്പം മനസ്സുനിറഞ്ഞ പോസിറ്റീവ് എനർജിയോടെ പങ്കുവെക്കുകയാണ്.
പത്തുവയസ്സു പ്രായമുള്ളപ്പോൾ ട്രിച്ചിയിൽ വച്ചു നടന്ന ഒരു വിവാഹത്തിനിടെയാണ് ജെന്നിഫർ അവനെ ആദ്യമായി കണ്ടുമുട്ടുന്നത്. തന്നോടും സഹോദരനോടും വന്നു സംസാരിച്ച ആ ആൺകുട്ടിയുമായി അവൾ വളരെപെട്ടെന്നു തന്നെ കൂട്ടായി. ഒന്നിച്ചു സൈക്കിളിൽ പോയതും ഒന്നിച്ചു ഹോളിവുഡ് സിനിമകൾ കണ്ടതും കളിചിരികളുമായി നടന്നതുമൊക്കെ ജെന്നിഫറിന് ഇന്നും ഓർമയുണ്ട്. പക്ഷേ വളർന്നതോടെ ഇരുവർക്കുമിടയിലുള്ള സൗഹൃദം പതിയെ നഷ്ടമാകുകയും ബന്ധം പൂർണമായും ഇല്ലാതാവുകയും ചെയ്തു.
പിന്നീട് 2011ലാണ് ജെന്നിഫർ വീണ്ടും തന്റെ കൂട്ടുകാരനെക്കുറിച്ച് അറിയുന്നത്. അപ്പോഴേക്കും അവൻ ബംഗളൂരുവിലേക്കു ചേക്കേറിയിരുന്നു. തുടർന്ന് സമൂഹമാധ്യമം വഴിയുമെല്ലാം ജെന്നിഫർ അവനുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. ഒടുവിൽ കണ്ടെത്തിയപ്പോഴേക്കും പണ്ടത്തെ ആ ആൺകുട്ടിയിൽ നിന്നും എത്രയോ മാറിയിരുന്നു, മുടിയെല്ലാം നീട്ടിവളർത്തി ബൈക്ക് റൈഡിങ് ക്ലബിലെല്ലാം അംഗമായിക്കഴിഞ്ഞിരുന്നു അവൻ.
പിന്നീട് മാതാപിതാക്കൾ വിവാഹത്തെക്കുറിച്ചു സംസാരിച്ചപ്പോഴെല്ലാം അവനെക്കുറിച്ചായിരുന്നു മനസ്സിൽ ചിന്ത. തന്റെ വിവാഹം ഏതാണ്ട് ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോഴേക്കും എന്തോ കാരണത്താൽ മുടങ്ങിപ്പോയി. അന്ന് സന്തോഷാധിക്യത്തിലായിരുന്നു താൻ. വീണ്ടും ഒരു വർഷത്തിനുശേഷമാണ് അവൻ ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതും സൗഹൃദത്തിലാകുന്നതും. പതിയെ പണ്ടു പിരിഞ്ഞ അതേ സൗഹൃദത്തിലേക്കു തങ്ങൾ തിരികെയെത്തിയിരുന്നു.
അവനു തന്നോടു പ്രണയമുണ്ടെന്നു പലപ്പോഴും തോന്നിയിരുന്നു, പക്ഷേ ഉള്ളിൽ ഒളിപ്പിച്ചു നടക്കുകയായിരുന്നു കക്ഷി. ഒരുരാത്രി പതിനൊന്നരയ്ക്ക് അവൻ ജെന്നിഫറിനു മെസേജ് അയച്ചു. താൻ ഉണർന്നിരിക്കുകയാണോ എന്നതായിരുന്നു അത്. അതെ എന്നു മറുപടി അയച്ചെങ്കിലും നെറ്റ്‌വർക്ക് ഇല്ലാതിരുന്നതിനാൽ അതു പോയില്ലായിരുന്നു. അവൻ ഉറങ്ങിക്കാണും ശല്യം ചെയ്യേണ്ടെന്നു കരുതി പിന്നീടൊന്നും അയച്ചതുമില്ല.
അടുത്ത ദിവസം നെറ്റ്‌വർക്ക് വരാൻ കാത്തിരിക്കുകയായിരുന്നു താൻ, എന്നാലേ അവന്റെ മറുപടി എന്താണെന്ന് കാണാൻ കഴിയൂ. എന്നാൽ ആ സമയത്താണ് തന്റെ അരികിലേക്ക് അലറി വിളിച്ചുകൊണ്ട് സഹോദരൻ വരുന്നതു കണ്ടത്. അദ്ദേഹത്തിന്റെ നോട്ടത്തിൽ നിന്നു തന്നെ അതൊരു അശുഭ വാർത്തയാണെന്നു മനസ്സിലായിരുന്നു. താൻ സ്നേഹിക്കുന്ന യുവാവ് അപകടത്തിൽ പെട്ടുവെന്നും തൽക്ഷണം മരിച്ചുവെന്നുമായിരുന്നു സഹോദരൻ പറഞ്ഞത്. തന്റെ ലോകം തലകീഴായി മറിയുന്നതു പോലെയായിരുന്നു അപ്പോൾ തോന്നിയത്.
ആശുപത്രിയിലേക്കു പോകുന്ന വഴിയിലൊക്കെയും അത് അവനാകരുതേയെന്നായിരുന്നു പ്രാർഥന. അവന്റെ മരവിച്ച ശരീരം കാണരുതെന്നായിരുന്നു മനസ്സിൽ മുഴുവൻ. ശേഷം ശരീരം ട്രിച്ചിയിലേക്കു തിരികെ കൊണ്ടുപോരുന്നതിനിടെ ആമ്പുലൻസിനു പുറകിലൊരു വണ്ടിയിൽ സൈറണിലേക്കു മാത്രം നോക്കി എട്ടുമണിക്കൂറോളം ഒരു തുള്ളി കണ്ണുനീർ പോലും ഒഴുക്കാതെ അവന്റെ മാതാപിതാക്കൾക്കൊപ്പമിരുന്നു.
വീട്ടിലെത്തിയപ്പോൾ അവന്റെ അച്ഛന്‍ പറഞ്ഞ കാര്യം ഹൃദയം തകർക്കുന്നതായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം തന്നെക്കുറിച്ചു സംസാരിച്ചുവെന്നും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതെക്കുറിച്ച് ഒരു സുഹൃത്തിനോടു സംസാരിക്കാൻ അതിരാവിലെ ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.ഇന്ന് താൻ സന്തുഷ്ടയായ വിവാഹജീവിതം നയിക്കുകയാണ്. ബ്രേക്കപ്പുകളോ മറ്റെന്തെങ്കിലും കാരണമോ ജീവിതം മടുത്തുവെന്നു തോന്നുന്നവർ ഒരിക്കലും തളരരുതെന്നും ജീവിതത്തെ കരുത്തോടെ നേരിടണമെന്നും പറഞ്ഞുകൊണ്ടാണ് ജെന്നിഫർ വിഡിയോ അവസാനിപ്പിക്കുന്നത്.
മലയാളം യുകെ ന്യൂസ് ടീം
ബർമിങ്ഹാം: കലാഭവൻ നൈസ്… യുകെ മലയാളികളുടെ സുപരിചിത മുഖം.. നൃത്തവേദികളിലെ നിറസാന്നിധ്യം… മത്സരാര്‍ത്ഥിയായല്ല മറിച്ച് നൃത്താദ്ധ്യാപകന്‍ എന്ന നിലയില്‍ രാവും പകലും എന്ന വ്യത്യാസമില്ലാതെ കുട്ടികളെ സ്റ്റേജിൽ എത്തിക്കുന്ന അനുഗ്രഹീത കലാകാരൻ.. ഏതു സ്റ്റേജ് ഷോകളും അവിസ്സ്മരണീയമാക്കുന്ന യുകെ മലയാളികളുടെ സ്വന്തം കലാഭവൻ നൈസ്.. ഏറ്റെടുക്കുന്ന ജോലി പൂർണ്ണ വിശ്വസ്തതയോടെ വിജയതീരത്തെത്തിക്കുന്നവൻ വിശ്വസ്തൻ…
എന്നാൽ നിങ്ങൾക്കെല്ലാം സന്തോഷം പകരുന്ന സന്തോഷ വാർത്തയാണ് നിങ്ങളുമായി ഞങ്ങൾ പങ്കുവെക്കുന്നത്.. ഇത്രയും നാളും ഉണ്ടായിരുന്ന ബാച്ചലർ ജീവിതം അവസാനിപ്പിച്ച് ഇന്നലെ നൈസ് വിവാഹിതനായി എന്നുള്ള സന്തോഷമാണ് നിങ്ങളെ അറിയിക്കുവാനുള്ളത്…എറണാകുളം സ്വദേശിയായ പി എ സേവ്യേർ ഫിലോമിന ദമ്പതികളുടെ പുത്രനായ നൈസ് സേവ്യർ മദ്ധ്യപ്രദേശിൽ താമസിക്കുന്ന മലയാളിയായ മിസ്സിസ് ലിസി തോമസിന്റെയും – പരേതനായ കെ കെ തോമസിന്റെയും ഏക മകളാണ് ക്ലിയോ. മലയാളിയാണെങ്കിലും ഭോപ്പാലില്‍ ആണ് ക്ലിയോ തോമസ് ജനിച്ചു വളര്‍ന്നത്. വിവാഹത്തിന് നാലു നാള്‍ മുന്നെയാണ് നൈസിന് നാട്ടിലെത്താന്‍ സാധിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച നിശ്ചയവും പിന്നീട് വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി തിരക്കിലായിരുന്നു നൈസ്. വിവാഹ ചടങ്ങുകള്‍ക്കും മധുവിധുവിനും ശേഷം ഫെബ്രുവരി പകുതിയോടെ യുകെയിലേക്ക് മടങ്ങുവാനാണ് തീരുമാനം എന്നാണ് അറിയുന്നത്. വിസാ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായാല്‍ ക്ലിയോയെയും ഒപ്പം കൂട്ടും. ഇലക്ട്രോണിക് എഞ്ചിനീയറിംഗ് പാസായ വധു ക്ലിയോ തോമസിന്റെ പഠനമെല്ലാം സിംഗപ്പൂരിലായിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് എറണാകുളം ഹൈക്കോര്‍ട്ട് സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന വിവാഹ ചടങ്ങില്‍ മാര്‍ ആലഞ്ചേരി പിതാവ് മുഖ്യകാര്‍മ്മികനായി. വിവാഹ ചടങ്ങില്‍ അനേകം വൈദികര്‍ സഹകാര്‍മ്മകരായും പങ്കെടുത്തു. രണ്ടു മണിക്കൂറോളം നീണ്ട ചടങ്ങുകളില്‍ വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളായ ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്. തുടര്‍ന്ന് നൈസിന്റെ വീടായ എറണാകുളം നോര്‍ത്തിലെ പാപ്പള്ളി വീട്ടിലേക്ക് വധൂവരന്മാരെ കയറ്റുകയും വൈകിട്ട് ആറുമണി മുതല്‍ എടശ്ശേരി റിസോര്‍ട്ടില്‍ വിരുന്നു സല്‍ക്കാരം നടക്കുകയും ചെയ്തു.
[ot-video][/ot-video]
സംഗീതവും നൃത്തവും വര്‍ണ വിസ്മയങ്ങളും നിറഞ്ഞ ആഘോഷരാവ് ആയിരുന്നു റിസോര്‍ട്ടില്‍. സുഹൃത്തുക്കളടക്കം ആയിരത്തോളം പേരാണ് വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. യുകെയില്‍ നിന്നും 35ഓളം മലയാളികളും വിവാഹത്തില്‍ പങ്കെടുക്കാനെത്തി. പ്രസ്തുത ചടങ്ങിൽ ബിസിഎംസി ബിർമിങ്ഹാം അസോസിയേഷൻ മെംബേർസ് ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.
2008ല്‍ യുകെയിലെത്തിയ നൈസ് യുകെ മലയാളികള്‍ക്കിടയിലെ എല്ലാ നൃത്ത പരിപാടികളിലും സജീവ സാന്നിധ്യമാണ്. അടിപൊളി നൃത്തങ്ങളാണ് നൈസിന്റെ മാസ്റ്റര്‍ പീസ് എന്നു പറയാം. റാപ്പും റോക്കും ഹിപ് ഹോപും ഒക്കെ നിഴലിടുന്ന അപൂര്‍വ ചലനങ്ങളായിരിക്കും നൈസിന്റെ സൃഷ്ടിയില്‍ അരങ്ങിലെത്തുക. ആയിരത്തോളം കുട്ടികളെ നൈസ് ഇതിനോടകം നൃത്തം പഠിപ്പിച്ച് വേദിയിലെത്തിച്ചിട്ടുണ്ട്. ആനന്ദ് ടി വി അവാർഡ് നെറ്റുകൾ, യുക്മ കലാമേളകൾ, മലയാളംയുകേ അവാർഡ് നൈറ്റ് എന്നിവക്കുവേണ്ടി അവിസ്സ്മരണീയ മുഹൂർത്തങ്ങൾ ഒരുക്കിയ നൈസിനു മലയാളം യുകെയുടെ എല്ലാ ആശംസകളും നേരുന്നു.
[ot-video][/ot-video]