Most Popular

സ്വന്തം ലേഖകന്‍

ഡെല്‍ഹി :   ” എന്റെ ജീവന്‍ കാര്യമാക്കേണ്ട , ദൈവം എനിക്കു നൽകിയ എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം ” എന്ന വാക്കുകളോടെ ദൈവസന്നിധിയിലേക്ക് യാത്രയായി പില്‍ക്കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിശുദ്ധ ജിയാന്ന ബെരെറ്റയുടെ ജീവിതത്തിന്റെ തനിയാവര്‍ത്തനമായി കേരളത്തില്‍ നിന്നും ഒരു അമ്മ. ഒരുപക്ഷേ ആ അമ്മയുടെ പേര് എല്ലാവരും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിന്ന് അറിഞ്ഞു കാണും. സപ്ന ജോജു.

കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാന്‍ മടി കാണിക്കുന്ന അമ്മമാരും ഉദരത്തില്‍ രൂപം കൊണ്ട കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊലയ്‌ക്കു കൊടുക്കുന്ന എല്ലാ അമ്മമാരും തിരിച്ച്‌ ചിന്തിക്കുന്നതിന് വലിയൊരു സന്ദേശം ലോകത്തിന് നല്‍കി വിടവാങ്ങിയ ഒരു അമ്മ. അതിലും ഉപരി അടുത്തറിയുന്നവരുടെ ഭാഷയില്‍ ‘ ഒരു വിശുദ്ധ ‘.

തൃശ്ശൂര്‍ സ്വദേശി ജോജുവിന്റെ ഭാര്യയായ സപ്ന ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നേഴ്സായിരിന്നു. അതിലും ഉപരി ജീവന്റെ മഹത്വവും പ്രാധാന്യവും അടുത്തറിഞ്ഞു എട്ട് മക്കള്‍ക്ക് ജന്മം നല്‍കിയ ഒരു അമ്മയായിരിന്നു അവര്‍. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ദൈവം നല്‍കിയ മക്കളെ അവര്‍ ഏറ്റുവാങ്ങി. എട്ടാമത് കുഞ്ഞിനെ ഗര്‍ഭത്തില്‍ ധരിച്ചിരിക്കുന്ന സമയത്താണ് കാന്‍സര്‍ രോഗബാധിതയാണെന്ന് സപ്ന തിരിച്ചറിയുന്നത്.

ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിച്ച് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് ഡോക്ടര്‍മാരുടെ സംഘം ഒരു പോലെ വാഗ്ദാനം നല്‍കിയെങ്കിലും അതിനു വഴങ്ങാന്‍ സപ്ന തയാറായിരിന്നില്ല. ” തനിക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ തന്റെ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ട് ” എന്നായിരുന്നു ജീവന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിയ അവളുടെ ആദര്‍ശവാക്യം. മാസം തികയാതെ സപ്‌ന എട്ടാമത് കുഞ്ഞിനെ പ്രസവിച്ചു. ഫിലോമിന എന്നായിരുന്നു അവള്‍ക്ക് പേരു നല്കിയത്.

ഇന്നലെ ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ തന്റെ 44- മത്തെ വയസ്സില്‍ സപ്ന നിത്യതയിലേക്ക് യാത്രയായി. അതേ, ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ സപ്ന വിടവാങ്ങി. തിരുപിറവിയുടെ ദിനത്തില്‍ തന്നെയുള്ള സപ്നയുടെ വിടവാങ്ങല്‍ അത്ഭുതത്തോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരും സ്മരിക്കുന്നത്. ഇന്ന് വൈകുന്നേരം 4.30 ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലാണ് സപ്‌നയുടെ മൃതസംസ്‌കാരശുശ്രൂഷകള്‍ നടക്കുക.

സപ്നയുടെ ജീവത്യാഗം സോഷ്യല്‍ മീഡിയയില്‍ മൊത്തം ചര്‍ച്ചയാകുകയാണ്. പലരും പങ്കുവെക്കുന്നു ” സപ്ന കേരളത്തില്‍ നിന്നുമുള്ള മറ്റൊരു വിശുദ്ധയായി തീരും “. നമ്മുക്ക് പ്രാര്‍ത്ഥിക്കാം, സപ്നയുടെ ആത്മശാന്തിയ്ക്കായി , ജോജുവിനും മക്കള്‍ക്കും പ്രത്യാശ ലഭിക്കുന്നതിനായി, നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

വെൺപകലിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവിനെ അറസ്റ്റ് ചെയ്തു. സംശയത്തിന്റെ പേരിൽ ഇയാൾ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. നെയ്യാറ്റിൻകര അതിയന്നൂർ വെൺപകൽ കുന്നത്തേരിൽ വീട്ടിൽ പരേതരായ രാജശേഖരൻ – സരോജിനി ദമ്പതികളുടെ മകൾ സൗമ്യയാണ് (33) കൊല്ലപ്പെട്ടത്. ഭർത്താവ് ഓട്ടോ ഡ്രൈവറായ ബിനുവിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സൗമ്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ബിനു ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ കിണറ്റിൽ ചാടി മരിച്ചതായാണ് സുഹൃത്തുക്കളോടും അയൽക്കാരോടും ഇയാൾ വെളിപ്പെടുത്തിയതെങ്കിലും സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഓട്ടോ ഡ്രൈവറായ ബിനു അന്ന് വൈകുന്നേരം ഓട്ടം കഴിഞ്ഞ് വന്നയുടൻ സൗമ്യയോട് കുളിക്കാൻ വെള്ളം കോരി വയ്ക്കാൻ ആവശ്യപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മക്കൾക്ക് ടിവി ഓണാക്കി നൽകിയ ശേഷം അത് കാണാൻ നിർദേശിച്ച ബിനു കിണറിന് സമീപമെത്തി വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന സൗമ്യയെ ഇരുകാലുകളിലും പിടിച്ചുപൊക്കി കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൗമ്യയ്ക്കൊപ്പം വെള്ളം കോരുന്ന തൊട്ടിയും കിണറ്റിൽ വീണെങ്കിലും കയറിൽ പിടിച്ച് രക്ഷപ്പെടാതിരിക്കാൻ കയറും തൊട്ടിയും പുറത്തെടുത്ത ഇയാൾ തിരികെ വീട്ടിനുള്ളിലെത്തി. സൗമ്യയുടെ നിലവിളി കേട്ട് കുട്ടികൾ ശ്രദ്ധിക്കുന്നതായി മനസിലാക്കിയ ബിനു അവിടെയൊന്നുമില്ല നിങ്ങൾ ടിവി കണ്ടോളാൻ പറഞ്ഞശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. സമീപത്തെ മാർജിൻഫ്രീ മാർക്കറ്റിലും ജംഗ്ഷനിലും ചുറ്റി കറങ്ങിയശേഷം ഒരുമണിക്കൂർ കഴിഞ്ഞ് ബിനു വീട്ടിലെത്തിയപ്പോൾ കുട്ടികൾ അമ്മയെ കാണാനില്ലെന്ന

സുഹൃത്തായ ടീച്ചർ ആണ് ആ പെൺകുട്ടിയെ കൊണ്ട് വന്നത്..
അമ്മയുമായുള്ള പ്രശ്നം അവളെ വല്ലാതെ തളർത്തിയിരുന്നു..
മിടുക്കി കുട്ടിയായിരുന്നു.”’
അദ്ധ്യാപിക ശിഷ്യയെ പറ്റി പറഞ്ഞു..
അവളെ എനിക്ക് ശെരിയാക്കി തരണം..”
സങ്കടത്തോടെ സുഹൃത്ത് …
ടീച്ചറും കുട്ടിയും തമ്മിൽ വൈകാരികമായി നല്ല അടുപ്പമുണ്ട്..
സംസാരത്തിൽ നിന്നും അത് മനസ്സിലായി..എന്നും അവിടെ ഒരു അങ്കിൾ വരും..
എനിക്കത് ഇഷ്‌ടമില്ല..
തലകുനിച്ചു ഇരിക്കുന്നതല്ലാതെ , അവൾ മറ്റൊന്നും സംസാരിക്കുന്നില്ല..
അയാൾ മോശമായി പെരുമാറാറുണ്ടോ..?
ഉത്തരമില്ല..അവൾ പറയുന്നത് ശെരിയാകാം..!
തെറ്റാകാം !കാര്യങ്ങൾ മനസ്സിലാക്കാൻ അമ്മയെ വിളിപ്പിച്ചു..
അച്ഛൻ മരിച്ച പെൺകുട്ടി
അമ്മയും അവളും മാത്രമുള്ള വീട്ടിൽ ,
പ്രായമായ മകളുടെ സുരക്ഷിതത്വം കണക്കാക്കാതെ ആരെയാണ് നിങ്ങൾ വീട്ടിൽ വരുത്തുന്നത്…?ഒളിച്ചല്ല അദ്ദേഹം വരുന്നത്..
രാത്രി ആരുമറിയാതെ വരുന്നുമില്ല..
സന്ധ്യക്ക്‌ മുൻപ് തിരിച്ചു പോകുന്നുണ്ട്..
അതും വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിയാൽ , എനിക്കത്രേയും സന്തോഷം..
കാരണം , ആ ഒരു മനുഷ്യൻ ഉള്ളത് കൊണ്ടാണ് ജീവിതത്തിൽ ഞാൻ പിടിച്ചു നിൽക്കുന്നത്..
ഭാര്തതാവ് മരിച്ചിട്ടു പത്ത് വര്ഷം..
അന്നിവൾ കുഞ്ഞാണ്..
ജീവിച്ചിരുന്നപ്പോഴും എന്നെ സന്തോഷത്തോടെ കൊണ്ട് നടന്നിട്ടില്ല..
എന്നും അടിയും വഴക്കും..
സ്ത്രീധനം പോരാ എന്നുള്ള പഴി..
എന്റെ സഹോദരങ്ങൾ തമ്മിൽ ചേർച്ച കുറവാണു ,ഇത്തിരി ഉള്ള മൊതലിന്റെ പേരിൽ..!ആ കുടുംബത്ത് നിന്നും ഞാൻ എന്ത് സ്ത്രീധനം ഇനി കൂടുതൽ പ്രതീക്ഷിക്കാൻ..?
അച്ഛനും അമ്മയും നിസ്സഹായർ…
പെണ്മക്കൾ ഭാരമെന്നു കരുതുന്ന അവരോടു കെട്ടിച്ചു വിട്ട എന്റെ സങ്കടം പറയാൻ വയ്യ..
അപകട മരണമായിരുന്നു ഭാര്തതാവിന്റേത്..പിജി യും ബിഎഡ് ഉം കഴിഞ്ഞതാണ് ആകെ ഒരു ബലം..
ഒരു മാനേജ്‌മന്റ് സ്കൂളിലെ ജോലി ..
എന്നാൽ ശമ്പളം വളരെ തുച്ഛമാണ്..
അവിചാരിതമായി ജീവിതത്തിലോട്ടു വന്നതാണ് ആ പുരുഷൻ..
ഭാര്യയും രണ്ടു പെൺമക്കളും ഉണ്ട്..
അവർ രണ്ടും വിവാഹിതർ ആണ്..

മാഡം കരുതുന്ന പോലെ ശാരീരിക ബന്ധത്തിന് ഞാൻ തിരഞ്ഞെടുത്ത ഒരു വഴി അല്ല ആ ബന്ധം..
ഇനി ആണെങ്കിൽ തന്നെ ആരാണ് ചോദിയ്ക്കാൻ..?
എനിക്കൊരു സാന്ത്വനം വേണം..
ഒരു ആണിന്റെ കരുതലും സ്നേഹവും വേണം..
മാനസികവും ശാരീരികവും ആയ സംരക്ഷണം ..!
തീയിൽ ചുട്ടുതല്ലി പരുവപ്പെടുത്തിയെടുത്ത പോലെ ദൃഢതയും ഉറപ്പും പ്രതിഫലിക്കുന്ന വാക്കുകൾ..വ്യക്തി ജീവിതത്തിൻേറയും സാമൂഹിക ജീവിതത്തിന്റെയും പൊള്ളത്തരം പൊലിപ്പിച്ചു ആരുടെയും മുന്നിൽ കാണിക്കേണ്ട കാര്യം തനിക്കില്ല…
സ്ത്രീ നേരിടുന്ന പ്രശ്നം മുഴുൻ ശാരീരികാധിഷ്‌ഠിതമാണെന്നു ആര് പറഞ്ഞു..?
ഇപ്പോൾ ഇവളുടെ പ്രശ്നം എന്താണെന്നു വെച്ചാൽ ,
അവളുടെ അച്ഛൻ വീട്ടുകാർ അടുത്തിട്ടുണ്ട്..
ഞാൻ വിലക്കിയില്ല..
അവളുടെ കൊച്ചച്ഛനും കുഞ്ഞമ്മയും…
അവകാശമുള്ളവർ..
അവരുടെ വീട്ടിൽ പോയി നിന്ന് വന്നതിനു ശേഷമാണു ഈ തരത്തിൽ ഓരോന്നു പറയാൻ തുടങ്ങിയത്..
ഭാര്തതാവ് ജീവിച്ചിരുന്നപ്പോഴും അവർ എന്നെ ദ്രോഹിച്ചിട്ടേ ഉള്ളു..
ഇനി ഇവളെ കൊണ്ട് പോയി വളർത്തണമെങ്കിൽ ആയിക്കോട്ടെ..
വിട്ടു കൊടുത്തേക്കാം..;പക്ഷെ കൊണ്ട് പോകില്ല മാഡം..!
അദ്ദേഹത്തിന് അറിയില്ല.., ഇവൾ ഇങ്ങനെ പറയുന്നത് .
സഹിക്കില്ല കേട്ടാൽ..
അത്ര സ്നേഹത്തോടെ ആണ് ഇവളുടെ ഓരോ കാര്യങ്ങൾ നോക്കുന്നത്..
മൂക്ക് പിഴിഞ്ഞ് കൊണ്ട് അവർ പറഞ്ഞു..ഞാൻ കുട്ടിയുടെ മുഖത്ത് നോക്കി..
അവളപ്പോഴും കുനിഞ്ഞു ഇരിക്കുക ആണ്..
പക്ഷെ കണ്ണുകൾ നിറഞ്ഞു ഒഴുക്കുന്നുണ്ട്,..
സംസാരത്തിന്റെ ഇടയ്ക്കു ,പല വട്ടം ആ മനുഷ്യൻ ആകാം, ഫോൺ വിളിക്കുന്നുണ്ട്..
വേണ്ട..വരേണ്ട എന്നൊക്കെ പറയുന്നുണ്ട്..
കുട്ടിയെ പുറത്ത് നിർത്തി പിന്നെയും അവർ സംസാരിച്ചു..

ആ ആളിന് ഒരു കുടുംബം ഇല്ലേ..ഭാര്യയും മക്കളും ?
അവരറിഞ്ഞാൽ പ്രശ്നം ആകില്ലേ..?അവർക്കറിയാം..
അദ്ദേഹത്തിന്റെ കാശു മതി അവർക്ക്….
കൂടുതൽ ഒന്നും സംസാരിക്കാനോ , വിശദീകരണം ചോദിക്കാനോ കൗൺസിലോർ നു അവകാശമില്ല..
അതവരുടെ ജീവിതമാണ്..
എന്റെ മുന്നിലെ പ്രശ്നം കുട്ടി ആണ്…
വീട്ടിൽ വരുന്ന അമ്മയുടെ പുരുഷ സുഹൃത്തതിനാൽ അവൾ സങ്കടപെടുന്നു എങ്കിൽ അതിന്റെ പോവഴി മാത്രമാണ് എനിക്ക് പറഞ്ഞു ബോധ്യപ്പെടുത്താൻ ഉള്ളത്.
”’
അദ്ദേഹത്തിന്റെ മേൽ എനിക്ക് അത്ര മേൽ സ്നേഹമുണ്ട്..
വിശ്വാസമുണ്ട്..
എന്റെ മകളെ അദ്ദേഹം മറ്റൊരു കണ്ണോടു കാണില്ല..അങ്ങനെ
എങ്കിൽ ഒളിച്ചും പതുങ്ങിയും എന്റെ അടുത്ത് എത്താൻ അദ്ദേഹം ശ്രമിച്ചേനെ..
മാഡം ഞാൻ പറഞ്ഞത് വെച്ച് ഒന്ന് അപഗ്രഥിച്ചു നോക്ക്..””

വെറും ലോലമായ വികാരങ്ങളുടെ മേൽ കെട്ടിപ്പടുത്തിയ ബന്ധമല്ല..!
ആ സ്ത്രീയുടെ ചങ്കുറ്റം അതാണ്…
അയാളോട് അവൾക്കു പ്രണയം അല്ല..ഭക്തി ആണെന്ന് തോന്നി…
പുരുഷൻ ആണ് , എന്ന് വെച്ച് സ്നേഹം ആവശ്യമില്ലാത്തവൻ അല്ല..!
സ്നേഹത്തിന്റെ കൊതിക്കു മുന്നിൽ എന്ത് സ്ത്രീയും പുരുഷനും ..?
ജാതിയും മതവും..?
പൈസ ഉണ്ടാക്കാൻ മാത്രമായി ഒരു ജന്മം മുഴുവൻ കുടുംബക്കാർ , ഭാര്യയും മക്കളും ഉളപ്പടെ ഉപയോഗിച്ചു..
അർഹിക്കുന്ന യാതൊരു കരുതലും പരിഗണനയും കിട്ടിയിട്ടില്ല..
വല്ലാത്ത ഒറ്റപ്പെടൽ ആയിരുന്നു….
വേദനയിലൂടെ മുറുകിയതാണ് ആ സ്നേഹത്തിന്റെ കണ്ണികൾ..

വീണ്ടും കുട്ടിയും ആയിട്ട് സംസാരിച്ചു..
കൊച്ചച്ഛനും കുഞ്ഞമ്മയും പറഞ്ഞു കൊടുത്തത് പോലെ പറഞ്ഞു എന്നല്ലാതെ മറ്റൊന്നും അവൾക്കപ്പോൾ പറയാനില്ല..
മോൾക്ക് അമ്മയെ വിട്ടു മാറി നിൽക്കണോ..?
മനസ്സറിയാൻ വേണ്ടി തന്നെ ആണ് ചോദിച്ചത്..
വേണ്ട..എനിക്കമ്മയുടെ കൂടെ നിന്നാൽ മതി…
വിങ്ങി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു..

ഓർക്കുക ആയിരുന്നു
ചെറിയ ജീവിതം..,പക്ഷെ..
എന്തൊക്കെ തരണം ചെയ്യണം..
നമ്മൾ മനുഷ്യർ..?

ബ്രസീലിലെ റിയോയിലെ ഒരു തെരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. ഒരു തെരുവുകച്ചവടക്കാരിയെ ഒരു കാല്‍നടയാത്രക്കാരന്‍ ലൈംഗികമായി സ്പര്‍ശിച്ചു എന്ന് ആരോപിച്ച് അയാളെ പരസ്യമായി നിലത്ത് വലിച്ചിട്ട് പരാക്രമം നടത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയില്‍ ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പകലായാലും രാത്രിയായാലും പെണ്‍കുട്ടികള്‍ റോഡിലിറങ്ങുമ്പോള്‍ സൂക്ഷിച്ചേ മതിയാവുകയുള്ളൂ. കാരണം, യാതൊരുവിധ ഒളിയും മറയുമില്ല ആരെയും അപമാനിക്കുന്നതിന്. പലപ്പോഴും സ്ത്രീയോടുള്ള ഓരോ മനുഷ്യന്റെയും പരാക്രമം നടുറോഡില്‍ വരെ എത്തിനില്‍ക്കുന്നു.കാല്‍നട യാത്രക്കാരനായ യുവാവ് തന്റെ മാറിടം പിടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് അയാളെ ആക്രമിച്ചത്. മാത്രമല്ല കലിപ്പടങ്ങാത്ത യുവതി അയാളുടെ ദേഹത്ത് കയറിയിരുന്നതിന് ശേഷം താനിട്ടിരിക്കുന്ന വസ്ത്രം അഴിച്ച് മാറ്റി നിനക്ക് മാറിടമാണോ വേണ്ടത് എന്ന് ചോദിച്ച് യുവതി തന്റെ മാറിടങ്ങള്‍ കൊണ്ട് അയാളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. ഇത്തരത്തില്‍ പുരുഷന്മാരുടെ സഹിക്കാനാവാത്ത ആക്രമണങ്ങള്‍ സ്ത്രീകളെ ഇങ്ങനെയൊക്കെയുള്ള പ്രതിരോധത്തിലേയ്ക്ക് നയിക്കുകയാണ്.

മുന്‍ വര്‍ഷങ്ങളില്‍ എന്നത് പോലെ തന്നെ സമഗ്രവും സമ്പൂര്‍ണ്ണവുമായ കലണ്ടര്‍ പുറത്തിറക്കി മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍ യുകെ മലയാളികളുടെ ഭവനങ്ങളിലേക്ക് എത്തുന്നു. യുകെയിലെയും കേരളത്തിലെയും അവധി ദിനങ്ങളും മറ്റ് പ്രധാന കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള കലണ്ടര്‍ തികച്ചും സൗജന്യമായാണ് ഇത്തവണയും വിതരണം ചെയ്യുന്നത്.

മലയാളം യുകെ ന്യൂസ് ടീമംഗങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ എല്ലാം അവരുടെ നേതൃത്വത്തില്‍ കലണ്ടര്‍ വിതരണം ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ സൗജന്യ കോപ്പി ഉറപ്പ് വരുത്തുവാന്‍ അതാത് സ്ഥലങ്ങളിലെ ന്യൂസ് ടീം അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്. പതിനായിരം കലണ്ടറുകള്‍ ആണ് ഇത്തവണ വിതരണത്തിനു തയ്യാറായിരിക്കുന്നത്.

മികച്ച രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന കലണ്ടറുകള്‍ തങ്ങളുടെ ഏരിയയില്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/സംഘടനകള്‍/അസോസിയേഷനുകള്‍ എന്നിവര്‍ക്ക് 07951903705 എന്ന നമ്പറില്‍ കോണ്ടാക്റ്റ് ചെയ്‌താല്‍ ആവശ്യമുള്ള കലണ്ടറുകള്‍ തപാലില്‍ എത്തിച്ച് നല്കുന്നതായിരിക്കും. പതിനായിരം കലണ്ടറുകള്‍ മാത്രം തയ്യാറാക്കിയിരിക്കുന്നതിനാല്‍ ആദ്യം സമീപിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയായിരിക്കും കലണ്ടറുകള്‍ അയയ്ക്കുന്നത്.

ജോസഫ് അന്നം കുട്ടി ജോസ് എന്ന ചെറുപ്പക്കാരൻ ആദ്യമായി വാർത്തകളിൽ ഇടം നേടിയത് തന്റെ ഇരുപത്തിയേഴാമത്തെ വയസിൽ ആത്മകഥ എഴുതിയാണ്.സ്ത്രീപക്ഷത്ത് നിന്നു കൊണ്ട് ജോസഫ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ യു ട്യൂബിൽ ആളെ കൂട്ടി. ലൈംഗികതയെ കുറിച്ചും  ലിംഗ സമത്വത്തെ കുറിച്ചും ജോസഫ് കുറിച്ചിട്ട വരികളും വിഡോയോയും സമൂഹ മാധ്യമങ്ങൾ നിറഞ്ഞ കയ്യോടിയോടു കൂടെയാണ് ഏറ്റെടുത്തത്. എറണാകുളം സെന്റ് തെരെസാസ് കോളെജിലെ നൂറു കണക്കിന് പെൺകുട്ടികളുടെ ഇടയിൽ ആർത്തവത്തെ കുറിച്ച് ജോസഫ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുന്നത്. ജോസഫ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ അതിവേഗമാണ് തരംഗമാകുന്നത്.

സെന്റ് തെരാസാസ് കോളജിലെ സ്റ്റെയ്ൻ ദ സിഗ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു മോട്ടിവേഷണൽ സ്പീക്കർ കൂടി ആയ ജോസഫിന്റെ പ്രസംഗം. തന്റെ അമ്മയിൽ നിന്നു കിട്ടിയ കാര്യങ്ങളാണ് ജോസഫ് സരസമായി കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചത്. സ്ത്രീകളെ പറ്റി മസാല കഥകൾ കേട്ടല്ല മനസിലാക്കേണ്ടതെന്നു അമ്മ പറയാറുണ്ടെന്ന് ജോസഫ് പറഞ്ഞു. കൗമാര പ്രായം മുതൽ സ്ത്രീകളുടെ പൊക്കിൾ കൊടി സെക്സ് സിമ്പലായി കാണുന്നവർ ഓരോ മക്കൾക്കും അമ്മയുടെ പൊക്കിൾ കൊടിയുമായുളള ബന്ധം മറുന്നു പോകരുതെന്ന് ജോസഫ് ഓർമ്മിപ്പിക്കുന്നു. അമ്മയാകാൻ പെൺകുട്ടികളെ പ്രകൃതി തന്നെ ഒരുക്കുന്നതിന്റെ ഭാഗമാണ് ആർത്തവം. മറ്റുളളവരിൽ നിന്നും ആർത്തവത്തെ സൗകര്യപൂർവ്വം മറച്ചു പിടിക്കുന്നവരാണ് പല സ്ത്രീകളും. ആർത്തവത്തെ മറച്ചു പിടിക്കുകയല്ല വേണ്ടതെന്നും ഇതെ പറ്റി തുറന്നു സംസാരിക്കാൻ സ്ത്രീകൾ തയ്യാറാകുകയാണ് വേണ്ടതെന്നും ജോസഫ് പറയുന്നു.

സ്ത്രീകളെ ബഹുമാനിക്കേണ്ട ആവശ്യകതയെ കുറിച്ച് ജോസഫ് പോസ്റ്റ് ചെയ്ത വിഡിയോകൾക്കെല്ലാം സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരമാണ് ലഭിച്ചത്. കുഞ്ഞിലേ തൊട്ട് നമ്മുടെ ആൺകുട്ടികളെ സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെയും സഹജീവിയെന്ന നിലയ്ക്ക് അവളെ സ്നേഹിക്കേണ്ടതിന്റെയും ബാലപാഠങ്ങൾ പകർന്നു കൊടുത്താൽ ഒരുപരിധി വരെ ഇത്തരം ആക്രമണങ്ങൾ ചെറുക്കാനായേക്കാമെന്ന് ജോസഫ് പറഞ്ഞു. വീഡിയോ കാണാം

മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിനെ വിമര്‍ശിച്ച അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എഴുത്തുകാരനായ ലിജീഷ് കുമാര്‍.

ലിജീഷ് കുമാറിന്റെ കുറിപ്പ് വായിക്കാം–

മാഡം സംഗീതാ ലക്ഷ്മണ, ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
70 മില്യണ്‍ യു.എസ്.ഡോളര്‍ അതായത് 450 കോടി, എന്തിരന്‍ 2 വിന്റെ ബഡ്ജറ്റാണിത്. 250 കോടിക്കാണ് ബാഹുബലിയുടെ രണ്ടാം ഭാഗം വന്നത്. 200 കോടിയുടെ പത്മാവതിയാണ് വിവാദത്തില്‍ കിടക്കുന്നത്. 175 കോടി മുടക്കി ധൂം 3 എടുത്ത യഷ് രാജ് ഫിലിംസ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുന്നത്

ആമീര്‍ഖാന്‍, അമിതാഭ് ബച്ചന്‍, ഫാത്തിമ സന ഷെയ്ഖ്, കത്രീന കൈഫ്, ജാക്കി ഷറോഫ് തുടങ്ങിയ വമ്പന്‍ താര നിരയെ അണി നിരത്തി 210 കോടി മുടക്കി നിര്‍മ്മിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുമായാണ്. അക്കാലത്താണ് 35 കോടിയുടെ വീരവും 27 കോടിയുടെ പഴശ്ശിരാജയും 25 കോടിയുടെ പുലിമുരുകനും നമ്മുടെ വാര്‍ത്തകളില്‍ നിറയുന്നത്. നമുക്ക് ശങ്കര്‍മാരോ രാജമൗലിമാരോ സഞ്ജയ് ലീലാ ബന്‍സാലിമാരോ ഇല്ലാഞ്ഞിട്ടല്ല. വലിയ സ്വപ്നങ്ങള്‍ കാണുന്നവരാണ് നമ്മുടെ എഴുത്തുകാരും സംവിധായകരും, അത് പകര്‍ത്തി വില്ക്കാവുന്നത്രയും വലുതല്ല നമ്മുടെ സിനിമ ഇന്‍ഡസ്ട്രി. ആ ഇന്‍ഡസ്ട്രിയില്‍ നിന്നുമാണ് ഒടിയന്‍ പോലൊരു സിനിമ വരുന്നത്.

ഒടിയന്‍ മഹത്തായ ഒരു സിനിമയായിരിക്കും എന്ന മുന്‍വിധിയൊന്നും എനിക്കില്ല. സിനിമകളെക്കുറിച്ച് അത്തരം മുന്‍വിധികളില്ലാതിരിക്കലാണ് സിനിമയ്ക്ക് നല്ലതും. 175 കോടിയുടെ ധൂം 3 എന്നെ ആനന്ദിപ്പിച്ച പടമല്ല. 100 കോടി കടന്ന റാവണ്‍, സിങ്കം, ഡോണ്‍, വിവേകം, കോച്ചടിയാന്‍, സ്‌പൈഡര്‍, കബാലി, ലിങ്ക അങ്ങനെ ആനന്ദിപ്പിക്കാത്ത കോടീശ്വരന്മാര്‍ പലരുമുണ്ട്. പക്ഷേ, എന്റെ ആനന്ദം മാത്രമല്ല സിനിമ.

ഒടിയന്‍ എന്ന സിനിമ, താനുദ്ദേശിക്കുന്ന പോലെ തീയറ്ററിലെത്തിക്കാന്‍ എത്ര പണം വേണ്ടി വരുമെന്നത് അതിന്റെ സംവിധായകന് മാത്രമേ പറയാന്‍ കഴിയൂ. ഇപ്പോള്‍ അതയാളുടെ സിനിമയാണ്. അതിന് വേണ്ട ലൊക്കേഷന്‍, ആര്‍ട്ടിസ്റ്റ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടേഴ്‌സ് എല്ലാം അയാള്‍ ആഗ്രഹിക്കുന്ന സിനിമയ്ക്ക് വേണ്ട ചേരുവകളാണ്. കോടിക്കണക്കിന് രൂപ മുതല്‍മുടക്കുള്ള ഒരു സിനിമയ്ക്ക് അതിന്റേതായ മാര്‍ക്കറ്റിങ് രീതികളും ആവശ്യമുണ്ട്. മോഹന്‍ലാലിന്റെ പുതിയ രൂപത്തെ അവര്‍ മാര്‍ക്കറ്റ് ചെയ്‌തെന്നിരിക്കും. അതാണ് കച്ചവട സിനിമയുടെ ശരി.

ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സുമൊക്കെ ഇത്ര പണം വാങ്ങാമോ എന്നൊരു ചോദ്യമുണ്ട്. മുംബൈ താജില്‍ ചെന്ന് 2 പേര്‍ക്ക് കഴിക്കാവുന്ന മീല്‍സിന് ഒന്നരലക്ഷം രൂപ ഏത് കോത്തായത്തെ വിലയാണ് എന്ന് ചോദിക്കുമ്പോലാണത്. ബാംഗ്ലൂരിലെ രാജ്‌ഭോഗില്‍ ഗോള്‍ഡ് പ്ലേറ്റില്‍ വിളമ്പുന്ന ദോശയ്ക്ക് 1000 രൂപയാണ്, എന്റെ നാട്ടിലെ സരസ്വതീ ഭവനില്‍ 35 ! ഡല്‍ഹിയിലെ ലീലാ പാലസില്‍ ഒരു കഷ്ണം പിസ്സയ്ക്ക് പതിനായിരം രൂപയാണ്, ഹൈദരാബാദിലെ അനാര്‍ക്കലിയുടെ ഒരു പോര്‍ഷന്‍ ബട്ടര്‍ ചിക്കന് 6000 രൂപയുണ്ട്, തൊട്ടപ്പുറത്തെ ഹോട്ടലില്‍ 60 ന് കിട്ടും എന്ന് നമുക്ക് പോയി പരാതി പറയാം. അവര്‍ക്ക് പറയാനുള്ള മറുപടി ഇവിടെ 6000 ആണ്, നിങ്ങള്‍ 60 ഉള്ളിടത്ത് പോകൂ എന്നായിരിക്കും. സംവിധായകന്‍ എന്ത് ചെയ്യും ? 6000 ത്തിന്റെ ബട്ടര്‍ ചിക്കന്‍ കാത്തിരിക്കുന്ന എനിക്കും നിങ്ങള്‍ക്കും 60 ന്റെ ചിക്കന്‍ അയാള്‍ വിളമ്പുന്നതെങ്ങനെ. അയാളുടെ മുമ്പില്‍ ഒറ്റ വഴിയേ ഉള്ളൂ, ആറായിരത്തിന്റെ ചിക്കന്‍ കറി വിറ്റ് ആറ് കോടി തിരികെപ്പിടിക്കാവുന്ന മാര്‍ക്കറ്റിങ്. അത് നിങ്ങളെ ഉപദ്രവിക്കാത്തിടത്തോളം അവരത് ചെയ്യട്ടെ.

പ്രിയ സംഗീത ലക്ഷ്മണ, സിനിമ മികവുറ്റതാക്കാന്‍ മാത്രമല്ല അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത്. ഇമ്മാതിരി മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അവര്‍ മെനയേണ്ടതുണ്ട്. അതിനെ ഭയക്കുന്നതെന്തിന് ? താങ്കളെ പോലെ ഉന്നത ആസ്വാദനതലവും ബുദ്ധിയുമുള്ള പ്രേക്ഷകരുടെ IQ കേവലം പബ്ലിസിറ്റി ഗിമ്മിക്‌സ് കണ്ടപായപ്പെടാന്‍ മാത്രമേ ഉള്ളോ ?

ഒടിയന്‍ എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും നല്ലത് പറഞ്ഞാല്‍, അതില്‍ ഒരാളെങ്കിലും don’t miss it എന്നു പറഞ്ഞാല്‍ ഓടിപ്പോയി സിനിമ കാണുന്ന, നിങ്ങളെപ്പോലുള്ള പ്രേക്ഷകരെ സ്വാധീനിക്കാന്‍ തന്നെയാണ് മാഡം ഇപ്പരിപാടികള്‍. ഇതില്‍ വീഴാത്തവരെ വീഴ്ത്താനാണ് നിങ്ങള്‍ മേല്‍പ്പറഞ്ഞ മൗത്ത് പബ്ലിസിറ്റി.

പിന്നെ എല്ലാ ആണുങ്ങളും അഡ്വ.സംഗീത ലക്ഷ്മണയ്ക്ക് കാഴ്ച സുഖം തരണമെന്നില്ല. താരാരാധകര്‍ പരസ്പരം പോര്‍ വിളിക്കട്ടെ, അതിനിടയില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളുമായെത്തുന്ന നിങ്ങളെപ്പോലുള്ള കലാപരിപാടിക്കാരാണ് കഷ്ടം. എന്നും ടോയ്‌ലറ്റില്‍ പോയിട്ടും എന്താണ് മാഡം ഇത്ര ദുര്‍ഗന്ധം വമിപ്പിക്കുന്ന അഴുക്കുകള്‍ മാത്രം അകത്തിങ്ങനെ കെട്ടി നില്‍ക്കുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഒരു വിരേചന ഗുളികയുണ്ട്. പുലര്‍ച്ചെ വെറും വയറ്റില്‍ 1 ഗുളിക പച്ച വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി, ഇളകിപ്പൊയ്‌ക്കോളും.

ഇടക്കിടക്ക് പച്ച വെള്ളം കുടിച്ചാല്‍ പൊയ്‌ക്കൊണ്ടേയിരിക്കും. ഉള്ളിലെ അഴുക്ക് മുഴുവന്‍ പോയ്ക്കഴിഞ്ഞെന്നുറപ്പായാല്‍ ചൂടുവെള്ളം കുടിക്കുകയോ, മോര് കൂട്ടി ചോറ് കഴിക്കുകയോ ചെയ്താല്‍ മതി, നിന്നോളും. ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.

നിങ്ങൾ ഒരു തുണിയും ഇല്ലാതെ ഒരു പൊതു സ്ഥലത്തു നടന്നിട്ടുണ്ടോ? ഞാൻ നടന്നിട്ടുണ്ട്.

അമേരിക്കയിൽ വന്നയിടയ്ക്ക് ഒരു ഇന്ത്യൻ സുഹൃത്തിൽ നിന്നാണ് ന്യൂ ജേഴ്സിയിലെ ന്യൂഡ് ബീച്ചിനെ കുറിച്ചറിഞ്ഞത്. ക്ലോത്തിങ് ഓപ്ഷണൽ ആണ്, എന്ന് വച്ചാൽ നിങ്ങൾക്ക് വേണമെങ്കിൽ തുണി ഉടുത്തു നടക്കാം, തുണി ഇല്ലാതെ നടക്കുന്ന തരുണീ മണികളെ വായിൽ നോക്കുകയും ചെയ്യാം. അറിഞ്ഞപ്പോൾ മനസ്സിൽ ലഡു പൊട്ടി. അറിഞ്ഞതിന്റെ അടുത്ത ശനിയാഴ്ച തന്നെ അങ്ങോട്ട് വച്ച് പിടിച്ചു.പോകുമ്പോൾ എന്റെ മനസ്സിൽ കുറച്ച് ആശങ്കകളും ഉണ്ടായിരുന്നു. ആദ്യത്തേത് സ്വാഭാവികം ആയുണ്ടാവുന്ന ചമ്മൽ, പക്ഷെ അതിനെക്കാൾ വലിയ പ്രശ്നം അറിയാവുന്ന ആരെയെങ്കിലും കണ്ടാൽ എന്താവും എന്നതായിരുന്നു. എന്റെ ഓഫീസിൽ കൂടുതലും ഇന്ത്യക്കാരായതു കൊണ്ട് അവരെ അവരെ കണ്ടു മുട്ടാൻ ഉള്ള സാധ്യത കുറവായതു കൊണ്ട് ഒരു ചാൻസ് എടുത്തു.രണ്ടാമത്തെ പ്രശനം അതിലും വലുതായിരുന്നു.

ഏതെങ്കിലും ദേഹം കണ്ടു ഉത്തേജനം വല്ലതും ഉണ്ടായാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇനീ ഒരു പക്ഷെ എല്ലാവരും അവിടെ നടക്കുന്നത് അങ്ങിനെ ആയിരിക്കുമോ എന്തോ? മനസ്സിൽ വല്ലാത്ത ആശങ്കകൾ ആയിരുന്നു. അതിലും വലിയ സംശയം അവിടെ വരുന്നവരെ കുറിച്ചായിരുന്നു, ഇവരെ കാണാൻ വരുന്ന എന്നെ പോലുള്ള ആയിരക്കണക്കിനു ആളുകളുടെ മുൻപിൽ ഇവർ എന്ത് ധൈര്യത്തിൽ തുണി ഇല്ലാതെ നടക്കുന്നു? ഇവർ തിരിച്ചു പോകുമ്പോൾ ആരെങ്കിലും പിന്തുടർന്ന് എന്തെങ്കിലും ചെയ്യില്

ബീച്ചിലേക്ക് നടന്നു. ആദ്യം കണ്ടത് ഒരു ബോർഡാണ്, ഇതിനപ്പുറം തുണിയില്ലാത്തവരെ കണ്ടേക്കാം എന്ന് മുന്നറിയിപ്പ് തരുന്ന ഒരു ബോർഡ്.
ആദ്യം കണ്ടത് ഒരു ഭാര്യയെയും ഭർത്താവിനെയും ആണ്. കൈ കോർത്ത് പിടിച്ചു എനിക്ക് എതിരെ പൂർണ നഗ്‌നരായി നടന്നു വരികയായിരുന്നു അവർ. ജീവിതത്തിന്റെ അനുഭവങ്ങൾ പാടുകൾ വീഴ്ത്തിയ ശരീരങ്ങൾ. കുട്ടികൾക്ക് മുലയൂട്ടിയ മാറിടങ്ങൾ പ്രായത്തിന്റെ തെളിവുകൾ കാണിച്ചു. വയറ്റിൽ പ്രസവശേഷം ഉണ്ടാവുന്ന സ്‌ട്രെച് മാർക്കുകൾ തെളിഞ്ഞു നിന്ന്. അയാളുടെ മാറിൽ ഒരു സർജറി നടന്ന പാട്. ഒരു പക്ഷെ ഹാർട്ട് അറ്റാക്കോ മറ്റോ വന്നതായിരിക്കണം. എന്റെ ബാപ്പയുടെ നെഞ്ചിൽ ഞാൻ ഇങ്ങിനെ ഉള്ള സർജറി പാട് കണ്ടിട്ടുണ്ട്.

ഞങ്ങൾ സൂക്ഷിച്ചു നോക്കുന്നത് അവരെ അലോരസപ്പെടുത്തി എന്ന് അവരുടെ രൂക്ഷമായ നോട്ടം ഞങ്ങൾക്ക് മനസിലാക്കി തന്നു.
അടുത്തതായി കണ്ടത് ഒരു ബീച്ച് വോളിബോൾ കളിയാണ്. ഇരുപതു വയസ്സു പ്രായം തോന്നിക്കുന്ന രണ്ടു പെൺകുട്ടികളും കളിക്കുന്നുണ്ടായിരുന്നു. തുണി ഉണ്ടായിരുന്നില്ല എന്നതൊഴിച്ചാൽ ഒരു കളിയുടെ എല്ലാ ആവേശത്തിലും ഉള്ള കളി. കുറെ നേരം ഞാൻ കളി കണ്ടു നിന്നു. ചിലപ്പോഴെല്ലാം ആവേശത്തോടെ കയ്യടിച്ചു.
അതിനരികിലൂടെ രണ്ടു ആണുങ്ങൾ കൈകൾ കോർത്ത് പിടിച്ചു നടന്നു പോയി. ഒരു വെള്ളക്കാരനും ഒരു കറുത്ത വർഗക്കാരനും.

ബീച്ചിൽ വെള്ളത്തിലിറങ്ങാൻ നോക്കിയപ്പോൾ ഒരു കുടുംബം കുട്ടികളും ആയി കടലിൽ കുളിക്കുന്നു. കുട്ടികളും കുടുംബങ്ങളും ആയി ഇവിടെ ആളുകൾ വരും എന്നത് എനിക്ക് പുതിയ അറിവായിരുന്നു.ഇത്രയും കണ്ടപ്പോൾ മനസ്സിൽ ഉണ്ടായ എല്ലാ സംശയങ്ങളും മാറി. തുണി ഇല്ലാത്ത ബീച്ചും ലൈംഗികതയും തമ്മിൽ ഒരു ബന്ധവും ഇല്ല. ചിലർ രാത്രി കിടക്കുമ്പോൾ വസ്ത്രം ഊരിയെറിയുന്ന പോലെ സ്വകാര്യ സ്ഥലത്തിന് പകരം ഒരു പൊതു സ്ഥലത്തു വസ്ത്രം ഉപേക്ഷിക്കുന്ന ചിലർ , അത്ര മാത്രം. ആർക്കും ഉത്തേജനവും ഇല്ല, ചൂളം വിളികളും കമന്റുകളും ഇല്ല. മാത്രമല്ല മനുഷ്യൻ വസ്ത്രം ഉപേക്ഷിക്കുമ്പോൾ മനുഷ്യ ശരീരത്തെ കുറിച്ച് നമ്മുടെ മനസ്സിൽ ഇല്ലാത്ത പല യാഥാർഥ്യങ്ങളും കണ്മുൻപിൽ കണ്ടു.

നഗ്നത നമ്മൾ ചെറുപ്പമായ ദേഹങ്ങൾക്കും സ്ത്രീ ദേഹങ്ങൾക്കും തീറെഴുതി കൊടുത്തിരിക്കുകയാണല്ലോ. ഇവിടെ കറുത്ത ദേഹങ്ങളും, വെളുത്ത ദേഹങ്ങളും, ചുളിവ് വീണവയും, കുടവയർ ഉള്ളവയും , തൂങ്ങിയ മാറിടങ്ങൾ ഉള്ളവയും , സ്‌ട്രെച് മാർക്ക് വീണവയും ആയ ദേഹങ്ങൾ. നഗ്നതയെകുറിച്ചുള്ള കാഴ്ചപ്പാടുകൾ മുഴുവൻ മാറ്റുന്ന ഒരനുഭവം. ഞാൻ അല്ലാതെ ആരും മറ്റുള്ളവരെ നോക്കുന്നു പോലും ഇല്ല. ഞാൻ എന്റെ വസ്ത്രങ്ങൾ ഉപേക്ഷിച്ചു ബീച്ചിലൂടെ നടന്നു.പലരും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പറയുന്ന ഒരു കാരണം സ്ത്രീകളുടെ വസ്ത്രധാരണം ആണ്. മൂടി വയ്ക്കാത്ത പഴത്തിൽ ഈച്ച കയറുന്നതും മറ്റുമാണ് നമ്മുടെ ഉപമകൾ. എന്നാൽ ചില മുൻവിധികളും യാഥാർഥ്യങ്ങളും താഴെ. മെഡിക്കൽ കോളേജുകളിൽ പോലും ആണുങ്ങളും പെണ്ണുങ്ങളും കൂടി ഇരിക്കരുത് എന്ന് മറ്റൊരു കൂട്ടർ.

1. മുൻവിധി : ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ ആണ് ബലാത്സംഗം ചെയ്യുന്നത്.വസ്തുത : ബലാത്സംഗ കേസുകൾ പരിശോധിച്ചാൽ സ്ത്രീകളുടെ വസ്ത്ര ധാരണ രീതി ഒരു ഘടകമേ അല്ല എന്ന് മനസിലാകും. ദേഹം മുഴുവൻ മൂടി നടക്കുന്ന സ്ത്രീകളെ മുതൽ സാരിയും സ്കർട്ടും ചുരിദാറും ഇടുന്ന എല്ലാവരും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുന്നുണ്ട്. പെണ്ണുങ്ങളെ “ചരക്ക്” (commodity) ആയി കാണിക്കുന്ന പരസ്യങ്ങളും സിനിമകളും പുരുഷ മനോഭാവവും ആണ് മാറേണ്ടത്.

2. മുൻവിധി : ഒരു പെൺകുട്ടി ഒരാളുടെ കൂടെ ഒരിടത്തു പോയാൽ അത് അവനു അവളെ ഭോഗിക്കാൻ ഉള്ള സമ്മതം ആണ്.വസ്തുത : ഒരു പെൺകുട്ടി ഒരാണ്കുട്ടിയുടെ കൂടെ പോകുന്നത് ഇപ്പോഴും ലൈംഗികതയ്ക്കുള്ള സമ്മതം ആവണം എന്നില്ല. ഒരു ആൺകുട്ടി വേറൊരു ആൺകുട്ടിയുടെ വീട്ടിൽ പോകാൻ ആയിരം കാരണങ്ങൾ കാണും എന്നത് പോലെ ഒരു പെൺകുട്ടിക്കും പല കാരണങ്ങൾ കാണാം. “പറ്റില്ല” എന്ന് ഒരു പെണ്ണ് പറഞ്ഞാൽ അത് മനസിലാക്കേണ്ടത് പുരുഷൻ ആണ്. ഡേറ്റിനു വന്നാൽ പോലും പെൺകുട്ടിയുടെ സമ്മതം ഇല്ലാത്ത ലൈംഗിക വേഴ്ച പുരുഷന്റെ കുറ്റമാണ്.

3. മുൻവിധി : പെൺകുട്ടി ആണിന്റെ കൂടെ മദ്യപിച്ചാലോ പുകവലിച്ചാലോ അത് ലൈംഗികതയ്ക്കുള്ള സമ്മതം ആണ്.
വസ്തുത : ഒരാൺകുട്ടി നിങ്ങളുടെ കൂടെ ഇരുന്നു മദ്യപിച്ചാലും നിങ്ങൾ ഇത് തന്നെ പറയുമോ?

4. മുൻവിധി : പരസ്പരം അറിയുന്നവർ തമ്മിലുള്ള ലൈംഗിക ബന്ധം ബലാൽസംഗം അല്ല.
വസ്തുത : ഭാര്യയും ഭർത്താവുമോ കാമുകനും കാമുകിയുമൊ പോലും ആയാലും പരസ്പര സമ്മതം ഇല്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗം ആണ്. ഒരു കാര്യം കൂടി, സ്ത്രീകൾ ഏറ്റവും കൂടുതൽ ലൈംഗിക അതിക്രമങ്ങൾ നേരിടുന്നത് പരിചയക്കാരിൽ നിന്നാണ്. അത് അളിയൻ മുതൽ അമ്മാവൻ വരെ ആകാം.

5. ബലാത്സംഗം ആസ്വദിക്കുന്ന പെൺകുട്ടികൾ ഉണ്ട് കാരണം, പല പെൺകുട്ടികളും തങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായത് പുറത്തു പറയുന്നില്ല.
വസ്തുത : സാമൂഹിക കുടുംബ പശ്ചാത്തലങ്ങൾ ആണ് ലൈംഗിക അതിക്രമങ്ങൾ പുറത്തു പറയാത്തതിന് കാരണം. ഇന്ത്യ പോലൊരു രാജ്യത്തു “തീയില്ലാതെ പുക ഉണ്ടാകുമോ” തുടങ്ങിയ ഊള ചോദ്യങ്ങൾ ചോദിക്കുന്ന സമൂഹത്തെ പെണ്ണുങ്ങൾ ശരിക്കും ഭയപ്പെടുന്നുണ്ട്. ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യാൻ പോയ എന്റെ ഒരു കൂട്ടുകാരിയോട് പോലീസുകാരൻ തന്നെ ചോദിച്ചത് ഒരു വൃത്തികെട്ട ചോദ്യം ആയിരുന്നു.

6. ചെറുപ്പക്കാരികൾ ആണ് ലൈംഗിക അതിക്രമത്തിന് ഇരയാവുന്നത് കൊച്ചു കുട്ടികളെയും പ്രായമായ മുത്തശ്ശിമാരെയും ആളുകൾ ബലാത്സംഗം ചെയ്യുന്നുണ്ട്. പ്രായവും ഒരു ഘടകമേ അല്ല. എഴുതാൻ പോയാൽ കുറെ ഉണ്ട്. പക്ഷെ ഒന്നുറപ്പാണ്, പെണ്ണുങ്ങൾ ദേഹം മൂടി വയ്ക്കുകയോ തുറന്നു വയ്ക്കുകയോ ചെയ്യുന്നതും ലൈംഗിക അതിക്രമങ്ങളും തമ്മിൽ ബന്ധമില്ല, അത് ആളുകൾക്ക് അവരെ ഉപദ്രവിക്കാനുള്ള ലൈസൻസും അല്ല. ഓർക്കുക ഏറ്റവും വലിയ ലൈംഗിക അവയവം നമ്മുടെ തലച്ചോറാണ്.

കൊച്ചി: പെരുമ്പാവൂരില്‍ ആടുകളെ ലൈംഗിക വൈകൃതത്തിന് വിധേയമാക്കിയതിന് പിന്നില്‍ അമീറുള്‍ ഇസ്ലാമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് ജിഷാ കേസില്‍ നിര്‍ണ്ണായകമായത്. മൃഗീയമായ കൊലപാതകം ചെയ്ത പ്രതിക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം കോടതി കൈക്കൊണ്ടത് തന്നെ കേസിലെ അപൂര്‍വ്വത പരിഗണിച്ചാണ്. ജിഷയെ ബലാത്സംഗം ചെയ്ത ശേഷം എന്തിന് അതിക്രൂരമായി പെരുമാറി എന്നതിനുള്ള ഉത്തരമായിരുന്നു ആടിനെ പീഡിപ്പിച്ചു എന്ന കാര്യത്തിലെ അന്വേഷണം.

ആടിനെ പീഡിപ്പിക്കുന്നത് സംബന്ധിച്ച വീഡിയോ നിര്‍ണ്ണായക തെളിവായി പൊലീസിന് കിട്ടി. ഇതിനൊപ്പം പീഡനത്തിനിരയായെന്ന് സംശയിക്കുന്ന ആടുകളില്‍ നടത്തിയ പരിശോധനയും നിര്‍ണ്ണായകമായി. മനുഷ്യരാല്‍ ആടുകള്‍ ബലാല്‍സംഗത്തിന് വിധേയരായിട്ടുണ്ടെന്ന് മൃഗ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലും വ്യക്തമായി. വ്യാപക തോതില്‍ ആടുകളെ ലൈംഗിക ചേഷ്ടയ്ക്ക് അമീറുള്ളും സുഹൃത്തുക്കളും പെരുമ്പാവൂരില്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം കടുത്ത ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന വിധത്തിലുള്ള മറ്റൊരു വാര്‍ത്തകൂടിയാണ് പുറത്തുവന്നിരിക്കുന്നത്. ലൈംഗിക ആസക്തി കൂടിയ അമീറുല്‍ ഇസ്ലാം ആടിനെ പോലും വെറുതേ വിട്ടില്ലെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. തുടര്‍ന്നായിരുന്നു വിശദ അന്വേഷണം പൊലീസ് തുടങ്ങിയത്.

ഇതിനിടെയാണ് വിവാദ വീഡിയോ പൊലീസിന് ലഭിച്ചത്. അമീറുള്‍ ആടിനെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഈ വീഡിയോ ലഭിച്ചതോടെ പൊലീസിന് മറ്റ് സംശയങ്ങളും സജീവമായി. ഇത്തരം പ്രവര്‍ത്തികളില്‍ അമീറുള്‍ മാത്രമല്ല, മറ്റ് ഇതരസംസ്ഥാന തൊഴിലാളികളും പങ്കാളിയായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. അമീറുള്ളിന് സമാനമായ ലൈംഗിക വൈകൃതം ഉള്ളയാള്‍ക്ക് മാത്രമേ ഇത് വീഡിയോയില്‍ ചിത്രീകരിക്കാന്‍ കഴിയൂവെന്നാണ് പൊലീസ് നിഗമനം. വലിയ തോതില്‍ മൃഗങ്ങളെ പീഡിപ്പിച്ച ശേഷം കൊന്ന് കളയുന്ന സ്വഭാവം അമീറുള്ളിനും സുഹൃത്തുക്കള്‍ക്കും ഉണ്ടായിരുന്നുവെന്ന നിഗമനത്തിലും പൊലീസ് എത്തി. ഇതിന് തെളിവായിരുന്നു കണ്ടെടുത്ത വീഡിയോ.

അമീറുല്‍ ഇസ്ലാം ആടിനെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. അമീറുള്‍ താമസിച്ച വീടിന് സമീപത്തുള്ളയാളിന്റെ ആടിനെയാണ് ചൂഷണം ചെയ്തത്. ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയത്. അതിനിടെ ചില സുഹൃത്തുകള്‍ അമിറുള്‍ ആടിനെ ലൈംഗിക വൈകൃതത്തിനായി ഉപയോഗിച്ചെന്ന് മൊഴി നല്‍കി. ഇതിനു ശേഷം ആടിന്റെ രഹസ്യഭാഗം ചെത്തിക്കളഞ്ഞു. വെറ്റിനറി ഡോക്ടര്‍മാര്‍ ആടിനെ വിശദമായി പരിശോധിച്ചു. ഇതോടെ പീഡനം സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ ഇതിനിടെ സമാനസ്വാഭവമുള്ള പരാതിയുമായി ആടുകളെ പരിശോധിച്ചതായാണ് സൂചന. ഇതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്രൂരതയുടെ ഭീകരത പുറത്തുവന്നത്.

അമീറുളിന് രണ്ട് ഭാര്യമാര്‍ ഉണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ലൈംഗിക ബന്ധം കഴിഞ്ഞാല്‍ രഹസ്യഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ച് ആനന്ദിക്കും. ഒരു ഭാര്യയില്‍ അഞ്ച് വയസുള്ള മകനുണ്ട്. 20 വയസുള്ള ഒരാളുടെ അമ്മയാണ് മറ്റൊരു ഭാര്യ. ഇതില്‍ അസാമിലെ വീട്ടില്‍ കഴിയുന്ന ഭാര്യയുടെ മൊഴിയെടുത്തപ്പോഴാണ് ലൈംഗിക വൈകൃതത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. കത്തികൊണ്ട് തന്റെ രഹസ്യഭാഗങ്ങളില്‍ പതിവായി മുറിവേല്‍പ്പിച്ചിട്ടുണ്ടെന്ന് ഇവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യഭാഗങ്ങളില്‍ മുറിവേറ്റ് ചികിത്സയിലായവരെ തേടി അന്വേഷണസംഘം പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലുമുള്ള ആശുപത്രികള്‍ കയറിയിറങ്ങി. ലൈംഗിക തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

അമീറുലിന്റെ ആദ്യഭാര്യക്ക് 38 വയസാണ് പ്രായം. 17ാം വയസിലാണ് അമീറുല്‍ ഈ സ്ത്രീയെ വിവാഹം ചെയ്തത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. മൂന്നു വര്‍ഷം കഴിഞ്ഞ് രണ്ടാം വിവാഹവും ചെയ്തു. അസമില്‍ തന്നെ മറ്റൊരു യുവതിയെയാണ് വിവാഹം ചെയ്തത്. അന്വേഷണോദ്യോഗസ്ഥര്‍ അമീറുളിനെ അന്വേഷിച്ച് അസമിലെത്തിയിരുന്നു. അവിടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അസമില്‍ പ്രായമേറിയ സ്ത്രീകളെ വിവാഹം കഴിക്കുന്നതും ഒന്നിലേറെ വിവാഹം കഴിക്കുന്നതും സാധാരണമാണ്. പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്ന നാട്ടിലെ ചില കൂട്ടുകാര്‍ക്കൊപ്പമാണ് അമീറുള്‍ പെരുമ്പാവൂരിലെത്തിയത്. എല്ലാത്തരം ജോലികളും ഇയാള്‍ ചെയ്തിരുന്നതായാണ് വിവരം.

അസമിലെ നാഗോണ്‍ ജില്ലയിലെ സോലാ പുത്തൂര്‍ ഗ്രാമത്തിലാണ് അമീറുള്‍ ഇസ്ലാം ജനിച്ചതും വളര്‍ന്നതും. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ നന്നേ ചെറുപ്പത്തില്‍ തന്നെ നാടുവിട്ടു. വിവിധ സംസ്ഥാനങ്ങളില്‍ ഹോട്ടലില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. അവസാനം കേരളത്തിലെത്തി. എട്ടുവര്‍ഷത്തോളം കേരളത്തില്‍ പല ഭാഗങ്ങളില്‍ കെട്ടിടനിര്‍മ്മാണം അടക്കമുള്ള ജോലികള്‍ ചെയ്തു. പിന്നീട് പെരുമ്പാവൂരില്‍ വല്ലത്തുള്ള സഹോദരന്‍ ബഹര്‍ ഉള്‍ ഇസ്ലാമിനൊപ്പം താമസം ആരംഭിച്ചു. പിന്നീടിവിടെ സ്ഥിരതാമസമാക്കി.
ജിഷയുടെ കൊലയ്ക്കുശേഷം പ്രതി തീവണ്ടിമാര്‍ഗം അസമിലേക്കുപോയി. ആ സമയത്ത് തീവണ്ടിയില്‍നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വസ്ത്രങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

കൊല്ലപ്പെട്ട യുവതിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ പ്രതിയുടെ ഡി.എന്‍.എ, ചുരിദാറിന്റെ ടോപ്പില്‍ നിന്ന് കണ്ടെത്തിയ ഉമിനീരില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ.യുവതിയുടെ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാതിലില്‍ കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ. ഇതെല്ലാം പ്രതിക്ക് എതിരായിരുന്നു. ഇതാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി വിധിക്കാനുള്ള കാരണവും.

സ്വന്തം മകന്റെ വിയോഗം ദൈവീക പദ്ധതിയായി കണ്ട് സന്തോഷത്തോടെ അവനെ മടക്കിയയക്കാന്‍ ആവശ്യപ്പെടുന്ന ഒരമ്മയെയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച വിനു കുര്യന്‍ എന്ന യുവാവിന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ കൂടി നിന്നവര്‍ കണ്ടത്.

സ്‌കൂള്‍ അധ്യാപികയായ മറിയാമ്മ ജേക്കബാണ് 25 വയസുള്ള തന്റെ മകന്റ മൃതദേഹത്തിന് മുന്നില്‍ ദൈവവിശ്വാസത്തില്‍ കരുത്താര്‍ജ്ജിച്ച് പ്രസംഗിച്ചത്.

‘ഈ കള്ളക്കുട്ടന്‍ ഈ വീടിന്റെ മുറ്റത്തുകൂടി എന്നെ ഒത്തിരി ഓടിച്ച് കളിച്ചതാ, ദൈവത്തിന്റെ ഇഷ്ടപ്രകാരം അവന്‍ മുമ്പേ പോകുകാ..അതിന് ആരും സങ്കടപ്പെടേണ്ട..’ നെഞ്ചുവിങ്ങുമ്പോഴും കരുത്തുചോരാതെ, സഹനത്തിന്റെ മൂര്‍ത്തരൂപമായി ആ അമ്മ സംസാരിച്ച് തുടങ്ങുമ്പോള്‍ തന്നെ നാമറിയാതെ കണ്ണുനിറഞ്ഞുതൂവും.. വിനുവിന്റെ സഹോദരന്‍ ജോ ആണ് അമ്മയുടെ പ്രസംഗം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

മരണപ്പെട്ട വിനു കാശ്മീരില്‍ നിന്നും കേരളത്തിലേക്ക് കാര്‍ ഓടിച്ചു ലിംകാ ബുക്ക്‌ ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ചെറുപ്പക്കാരന്‍. കശ്മീരിലെ ലെ മുതല്‍ കന്യാകുമാരി വരെ 58 മണിക്കൂര്‍ 52 മിനുട്ട് കൊണ്ട് കാര്‍ ഓടിച്ചെത്തിയാണ് വിനു കുര്യന്‍ ജേക്കബ്‌ റെക്കോര്‍ഡ്‌ സ്ഥാപിച്ചത്. 13 സംസ്ഥാനങ്ങളിലൂടെ 3888 കിലോമീറ്റര്‍ ആയിരുന്നു യാത്ര..തിരുവല്ല കുറ്റൂര്‍ സ്വദേശിയാണ്. അനുജനെയും , സുഹൃത്തിനെയും യാത്രയില്‍ ഒപ്പം കൂട്ടിയാണ് വേഗതയിലെ രാജകുമാരന്‍ തന്റെ സ്വപ്നം നേടിയെടുത്തത്.

കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് 12.30 സുഹൃത്തിനെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിയ ശേഷം, ചെങ്ങന്നൂരില്‍ – തിരുവല്ലാ ദിശയിലേക്കു ബൈക്കില്‍ വരുകയായിരുന്നു വിനു. എതിര്‍ ദിശയില്‍ വന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പോലീസെത്തി ആശുപത്രില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുറ്റൂരില്‍ വ്യാപാരിയാണ് പിതാവ് ജേക്കബ്‌ കുര്യന്‍. സഹോദരനും യാത്രയിലെ സന്തത സഹചാരിയുമായ ജോ ജേക്കബ്‌ ഏറ്റുമാനൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരന്‍ ആണ്.ഇളയ സഹോദരന്‍ ക്രിസ് ജേക്കബ്‌ തിരുവല്ല മാര്‍ത്തോമ സ്കൂള്‍ നാലാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയും.

വീഡിയോ കാണാം 

RECENT POSTS
Copyright © . All rights reserved