ലോകാവസാനം ഉണ്ടാകുമെന്ന് നാസയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഭൂമിയെ വിഴുങ്ങുന്ന ഭൂമിയുടെ 4 ഇരട്ടി വലിപ്പമുള്ള സുനാമി വരുന്നുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. മറ്റൊരു ഗ്രഹത്തിൽ നിന്നും അതി ഭീകരമായ വായു പ്രകമ്പനം ഉണ്ടാകുമെന്നും ഇത് ലോകത്തേ മുഴുവൻപേടിപ്പിക്കുന്ന പ്രവചനത്തിനു ശാസത്രീയമായ പിൻബലമുണ്ടെന്നും നാസ പറയുന്നു. ഭൂമിയുടെ അടിത്തട്ട് വരെ ഉളകിയാടും. ഭൂമിയുടെ 4 ഇരട്ടിയോളം ഉയരത്തിൽ കടൽ ജലം ഉയർന്ന് പൊങ്ങി നിമിഷങ്ങൾ കൊണ്ട് എല്ലാം നശിക്കുമെന്ന് നാസയുടെ വെളിപ്പെടുത്തൽ.
പെര്‍സിയൂസ സൗരയൂഥത്തിലാണ് ഭൂമിയെ ഒറ്റയടിയ്ക്ക് നശിപ്പിക്കാന്‍ തക്ക ശക്തിയുള്ള കോസ്മിക് സുനാമി രൂപമെടുത്തതായി നാസ പറയുന്നത്. ഈ കോസ്മിക് സുനാമിയുടെ ഭീകരത അളക്കുന്നത് പോലും സാദ്ധ്യമല്ലെന്നാണ് നാസയിലെ ശാസ്ജ്ഞര്‍ പറയുന്നത്. രണ്ട് ലക്ഷം പ്രകാശ വര്‍ഷമാണ് ഈ കോസ്മിക് സുനാമിയുടെ വലിപ്പം. ദിവസങ്ങള്‍ കൂടുന്തോറും ഇത് ഭീമാകാരമാകുന്നുവെന്നും വളർന്ന് വളർന്ന് വൻ വായുമർദ്ദമായി ഭൂമിക്ക് നേർക്ക് വീഴുമെന്നും പറയപ്പെടുന്നു. റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേര്‍ണലിലാണ് നാസ ഈ ഞെട്ടിയ്കുന്ന വിവരം റിപ്പോര്‍ട്ട് അടങ്ങിയിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ പ്രപഞ്ചം ആകെ പുതിയ ഒരു ക്രമത്തിലേക്ക് വരും. എല്ലാ ജീവജാലങ്ങളും തകർന്ന് തരിപ്പണമാകുമ്പോൾ അവശേഷിക്കാൻ സാധ്യതയുള്ളത് കടലിലേ ചില ജീവികൾ മാത്രമാണ്. ഭൂമിയുടെ സ്ഥാനത്ത് പിന്നീട് പൂർണ്ണമായി ജലവിതാനമായിരിക്കും. ഇത്തരത്തിൽ ഒരു ഗ്രഹം തന്നെ പിന്നീട് ഉണ്ടാകില്ലത്രേ. എല്ലാം നടക്കാൻ വെറും സെക്കൻഡുകൾ മാത്രം മതിയാകും. എതായാലും അന്ധവിശ്വാസികളും ചില ക്രിസ്തു വിശ്വാസികളും ലോകാവസാനത്തേകുറിച്ച് പറയുന്നത് ഇപ്പോൾ ലോകത്തിലേ ഏറ്റവും വലിയ ശാസ്ത്ര വിഭാഗമായ നാസയും പറയാൻ തുടങ്ങിയിരിക്കുന്നു.
ഒരു സഹോദരന്റെ ഫേസ് ബുക്ക് പോസ്റ്റ് അടിച്ചു മാറ്റിയത് ! അദ്ദേഹത്തെ നന്ദിയോടെ ഓർക്കുന്നു ….
”ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്”
ഹോട്ടലില്‍ ജോലിക്ക് നില്‍ക്കുന്ന ഒരു ചെറിയ കുഞ്ഞിനോട് തട്ടിക്കയറിയ ന്യൂ ജനറേഷന്‍ കൊച്ചമ്മമാരെ തുറന്നു കാട്ടുന്ന ഇത്തരുണത്തില്‍ ഉള്ളൊരു അപ്ഡേറ്റ് ഇട്ട ആ സുഹൃത്ത് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അദ്ദേഹമിട്ട ഈ പോസ്റ്റ് കേരളീയ ജന സമൂഹം ഏറ്റെടുത്തിരിക്കുകയാണ്
ബാക്കി വായിച്ചാൽ എന്നെ പോലെ നിങ്ങളുടെയും കണ്ണിനെ ഈറൻ അണിയിക്കാതിരിക്കില്ല
ഇനി പോസ്റ്റിലേക്ക്…..
കഴിഞ്ഞ ദിവസം കുമിളിക്ക് പോയി മടങ്ങി വരവേ ,ഞങ്ങള്‍ വഴിയരികില്‍ നാടന്‍ ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടലില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ കയറി, സാമാന്യം തിരക്കുണ്ട്.. ഞങ്ങള്‍ ഇരുന്ന മേശക്കു സമീപം മധ്യ വയസ് കഴിഞ്ഞ മാന്യനായ ഒരു മനുഷ്യനും പ്രൗഡ ആയ ഒരു സ്ത്രീയും ഭക്ഷണം കഴിച്ച ശേഷം ബില്ല് കാത്തിരിക്കുന്നു, ഈ സമയം മേശ ക്ലീനാക്കാന്‍ ഒരു പയ്യനെത്തി, അവനു അവരുടെ മേശ പുറത്തു നിന്നും പാത്രങ്ങള്‍ എടുത്തു മാറ്റുന്നതിനിടയില്‍ കൈ തട്ടി ഗ്ലാസിലിരുന്ന വെള്ളം അവരുടെ സാരിയില്‍ വീണു.
അവര്‍ ദേഷ്യത്തോടെ അലറി ആ പയ്യനെ ചീത്ത വിളിച്ചു, പയ്യന് കുറ്റബോധം കൊണ്ട് കണ്ണ് നിറഞ്ഞു, അവന്‍ യാചനാ സ്വരത്തില്‍ പറഞ്ഞു ‘ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്’ അത് അവര്‍ക്ക് തീരെ പിടിച്ചില്ല. അതോടെ അവര്‍ ഹോട്ടലിന്റെ മനേജരോടായി കയര്‍പ്പു.
അവരുടെ ഭര്‍ത്താവ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങുന്നില്ല. അവര്‍ ആക്രോശിക്കുകയാണ്. ‘ഇതുപോലുള്ള ജന്തുക്കളെ ഇവിടെ നിര്‍ത്തിയിരിക്കുന്നതിനു, നിങ്ങളുടെ പേരില്‍ നടപടി ഞാനെടുപ്പിക്കും ബാലവേല നിരോധിച്ചിരിക്കുക ആണന്നു അറിയാമല്ലോ’
തുടങ്ങി ആയമ്മ കത്തിക്കയറി. എനിക്ക് കലിപ്പ് അടക്കാന്‍ പറ്റുന്നില്ല സാരിയില്‍ അല്‍പ്പം വെള്ളം വീണു, അതിനിത്ര ബഹളം വെക്കണോ. ഞാന്‍ പ്രതികരിക്കും എന്ന് അറിഞ്ഞു എന്റെ കൂടെ ഉള്ള ആള്‍ എന്റെ കൈയില്‍ പിടിച്ചു വേണ്ടാ എന്ന് സൂചിപ്പിച്ചു.
കുറേ നേരം ബഹളം വെച്ചിട്ട്, ബില്ലും കൊടുത്തു അവരുപോയി. ആ പയ്യന്റെ മുഖം വിളറി, അവന്‍ ദയനീയമായി ഞങ്ങളെ നോക്കി, ഞാന്‍ അവനെ ആശ്വസിപ്പിച്ചു. ‘സാരമില്ല നീ ഇതൊന്നും കാര്യമാക്കണ്ടാ’
ഞങ്ങള്‍ ഭക്ഷണം കഴിച്ചു ബില്ല് കൊടുക്കുമ്പോള്‍ ഹോട്ടലിന്റെ മാനേജര്‍ പറഞ്ഞു ‘സാറെ കുട്ടികളെ കൊണ്ട് പണി എടുപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്’. അതെനിക്കും അറിയാം ആ പയ്യനെ ഞാനിവിടെ നിറുത്തിയിരിക്കുന്നത് എനിക്ക് ലാഭത്തിനല്ല …അവന്റെ അവസ്ഥ അറിഞ്ഞിട്ടാ ..’
ആ മനുഷ്യന്‍ പറഞ്ഞത് മുഴുവനും കേട്ടപ്പോള്‍ കണ്ണുനിറഞ്ഞു.
അവന്റെ അച്ഛന്‍ തമിഴ് വംശജനാണ്, അമ്മ ഇവിടുത്തുകാരിയും. അച്ഛന്‍ ലോറിയില്‍ പണിക്കുപോയി ഒരു അപകടത്തില്‍ പെട്ട്, നാല് വര്‍ഷങ്ങളായി കിടപ്പിലാ, തോട്ടത്തില്‍ പണിക്കുപോകുമായിരുന്നു അമ്മ ഇപ്പൊ ആസ്മയുടെ ശല്യം കാരണം പണി ചെയ്യാന്‍ വയ്യ, അവന്റെ മൂത്തത് ഒരു പെണ്‍കുട്ട്യാണ്. അത് 12-ാം ക്ലാസില്‍ പഠിക്കുന്നു. കുടുംബം പുലര്‍ത്താന്‍ വേണ്ടി ആ പാവം രാവിലെ ഇറങ്ങുന്നതാ. രാവിലെ ഒരു ചായ പീടികയില്‍ ചായകൊടുക്കാന്‍ നിക്കും. 100 രൂപ അവരുകൊടുക്കും, ഉച്ചക്ക് ഇവിടെ തിരക്കുള്ള സമയമാ, ആ സമയം ഇവിടെ നിക്കും അതിനു 200 രൂപ കൊടുക്കും. വൈകിട്ടവന് അങ്ങാടിയില്‍ ലോട്ടറി വിക്കാന്‍ പോകും അവിടെ ഞാന്‍ കണ്ട രണ്ടു മുഖങ്ങള്‍ !
പെങ്ങള്‍ കുട്ടിയുടെ പഠനം, അച്ഛനമ്മമാരുടെ ചികിത്സ, ഇതിനൊക്കെ വേണ്ടി സ്വന്തം ബാല്യം ഉപേക്ഷിച്ച ആ കുട്ടി !സാരിയില്‍ അല്‍പം വെള്ളം വീണതിനു ഇത്രമേല്‍ ബഹളം ഉണ്ടാക്കിയ, ബാല വേല നിരോധനം പൊക്കി പിടിച്ച ആ സ്ത്രീ !!
തിരികെ ഒന്നും പ്രതികരിക്കാത്ത, നിസ്സഹായരോട് കയര്‍ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഒന്നോര്‍ക്കണം പ്രതികരിക്കാനാവാത്ത അവന്റെ കണ്ണില്‍ നിറയുന്ന കണ്ണ് നീരിനു നിങ്ങളുടെ എല്ലാ സൗഭാഗ്യങ്ങളും തകര്‍ത്ത് കളയാനുള്ള ശക്തി ഉണ്ട് !
ബാലവേല നിയമം കൊണ്ട് നിരോധിക്കാം, പട്ടിണിയും, രോഗവും നിയമം കൊണ്ട് നിരോധിക്കാമോ ..വിശപ്പിനെ നിയമം കൊണ്ട് നിരോധിക്കാമോ ?
മലയാളം യുകെ ന്യൂസ് ടീം
നോട്ടിങ്ങാമിലെ ബെന്നി ജോസഫിന്റെയും മറ്റ് ഏഴു പേരുടെയും ജീവനെടുത്ത എം. വൺ മോട്ടോർവേ അപകടത്തിൽ ഉൾപ്പെട്ട ട്രക്കിന്റെ ഡ്രൈവർ ലൈസൻസില്ലാതെയാണ് മോട്ടോർവേയിൽ ട്രക്ക് ഓടിച്ചതെന്ന് കണ്ടെത്തി. ഇയാളുടെ ലൈസൻസ് വെഹിക്കിൾ ആൻഡ് ഓപ്പറേറ്റർ സർവീസസ് ഏജൻസി (VOSA) തടഞ്ഞു വച്ചിരുന്ന സമയത്താണ് ട്രക്ക് ഓടിച്ച് അപകടമുണ്ടാക്കിയത്. 31കാരനായ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു. മദ്യ ലഹരിയിൽ ഡ്രൈവർ മോട്ടോർവേയിൽ ട്രക്ക് നിർത്തിയിട്ടു. സ്ലോ ലെയിനിൽ ട്രക്ക് നിറുത്തിയ ഡ്രൈവർ പന്ത്രണ്ടര മിനിറ്റു നേരം ഉറങ്ങി. ബെന്നി ജോസഫ് ഓടിച്ചിരുന്ന മിനി ബസ് നിറുത്തി ഇട്ടിരുന്ന ട്രക്കിനെ ഇടിക്കാതെ പെട്ടെന്ന് മിഡിൽ ലെയിനിലേയ്ക്ക് മാറിയപ്പോൾ പുറകിൽ നിന്ന് വരികയായിരുന്ന മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
യുകെയിൽ നടന്ന 25 വർഷത്തിനുള്ളിലെ ഏറ്റവും വലിയ ജീവനാശമാണ് M1ലെ അപകടത്തിൽ ഉണ്ടായത്. അപകടത്തിൽ എട്ടു പേർ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. ബെന്നി ഓടിച്ചിരുന്ന ബസിലുണ്ടായിരുന്നവരാണ് മരിച്ചവർ എല്ലാം. ട്രക്ക് ഡ്രൈവർ പോളിഷുകാരനാണ്. അതിദാരുണമായ ദുരന്തത്തിന്റെ വിവരങ്ങൾ ജഡ്ജ് ഫ്രാൻസിസ് ഷെറിഡിയന്റെ മുമ്പിൽ പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ട്രക്ക് ഡ്രൈവർ റിസാക്ക് മസിയേക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തപ്പെട്ടത്. ബക്കിങ്ങാംഷയറിലെ ന്യൂ പോർട്ട് പാഗ്നിലിനുത്താണ് അപകടം നടന്നത്. ആഗസ്റ്റ് 26 നടന്ന അപകടത്തിൽ മരണമടഞ്ഞവർ എല്ലാവരും ഇന്ത്യാക്കാരാണ്. കോട്ടയം സ്വദേശി ഋഷിയും അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ മരിച്ച ബെന്നി ജോസഫിന്റെ സംസ്കാരം ചേർപ്പുങ്കൽ പള്ളിയിൽ തിങ്കളാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദ-പ്രതിവാദങ്ങള്‍ തുടരുകയാണ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് അവതാരകയായ രേവതി രാജ് എഴുതിയ തുറന്ന കത്ത് വൈറലാകുകയാണ്. ട്രോളിന്റെ രൂപത്തിലാണ് രേവതിയുടെ കത്ത്. ദിലീപിനു എന്തുകൊണ്ട് ജാമ്യം പിന്നെയും നിഷേധിക്കുന്നു എന്നതിനുള്ള പ്രധാന കാരണവും രേവതി തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വൈറലായ കത്തിന്റെ പൂർണ്ണരൂപം …….
പ്രിയപ്പെട്ട പള്‍സറേട്ടാ,
നിങ്ങള്‍ക്കു അറിയുവോ നിങ്ങള് പുറത്തിറങ്ങിയിട്ട് വേണം നിങ്ങളെ പൊന്നാടയിട്ടൊന്ന് ആദരിക്കാന്‍. പിതൃ ശൂന്യത അല്ലെങ്കില്‍ നല്ല പച്ചമലയാളത്തില്‍ പറഞ്ഞാല്‍ തന്തയില്ലായ്മ ഒരു തെറ്റല്ലന്ന് താങ്കള്‍ ഇങ്ങനെ വീണ്ടും വീണ്ടും തെളിയിക്കുമ്പോള്‍ എങ്ങനെ താങ്കളെ പ്രശംസിക്കാതിരിക്കാന്‍ കഴിയും.?
ഇജ് മുത്താണ്. പീഡിപ്പിക്കാന്‍ കൊണ്ടു പോയിട്ട് ആ പെണ്‍കുട്ടിയെ സേഫ് ആയി തിരികെ ഉത്തരവാദിത്വമുള്ള കൈകളില്‍ ഏല്പിച്ചു മടങ്ങി എല്ലാ ഞരമ്പു രോഗികള്‍ക്കും മാതൃക കാട്ടി കൊടുത്ത നിങ്ങള് ഈ നാടിന്റെ അഭിമാനമാണ്. സ്വന്തം അച്ഛനാരെന്ന് ചോദിച്ചാല്‍ മിനിറ്റുകള്‍ക്കകം ആയിരം പേര് ആലോചിച്ച് പറയേണ്ടി വരുന്ന ഒരു പാവം ക്രിമിനലായി പോയി സുനിയേട്ടന്‍ അതാരും മനസ്സിലാക്കുന്നില്ല സുനിയേട്ടാ.
സുനിയേട്ടന്‍ തളരരുത്. നാദിര്‍ഷാ മാത്രമല്ല മറ്റു പലരുടെയും പേരുകള്‍ എന്റെ സുനിയേട്ടന്‍ വിചാരിച്ചാല്‍ പറയാന്‍ സാധിക്കും. സുനിയേട്ടനു മാത്രമേ അത് സാധിക്കൂ. പറയണം സുനിയേട്ടാ. സുനിയേട്ടന്‍ പറയണം. സുനിയേട്ടന്റെ വിലപ്പെട്ട ഒരു വാക്കിനു വേണ്ടി കാത്തിരിക്കുന്ന താങ്കളെ ഈശ്വരതുല്യം കാണുന്ന വേണുവേട്ടനെയും വിനുവേട്ടനെയും പോലുള്ളവരെ അങ്ങ് നിരാശപ്പെടുത്തരുത്. സുനിയേട്ടനു മാത്രമേ ക്യാമറക്കു മുന്‍പില്‍ അസത്യങ്ങള്‍ വിളിച്ചു പറയാന്‍ അവകാശമൊള്ളൂ. ദിലീപ് ഒരക്ഷരം മിണ്ടില്ല സുനിയേട്ടാ. മിണ്ടിക്കില്ല ഒരുത്തനും. സുനിയേട്ടന്‍ ധൈര്യമായിട്ട് മുന്‍പോട്ട് പൊയ്ക്കോ.
സുനിയേട്ടന്‍ സത്യം മാത്രമേ പറയൂ പൊലീസിനും ചാനലുകളുമെല്ലാമുണ്ട് സുനിയേട്ടന്റെ കൂടെ. കുറച്ചു പേരെ തട്ടി കൊണ്ട് പോയതും നിസാരം ഒരു ചെറിയ പെപ്പര്‍ സ്പ്രേ മുഖത്തടിച്ച് കാശു തട്ടിയതും കുറച്ചു പിടിച്ചു പറിയും ബൈക്ക് മോഷണവും ഒക്കെ ആയി ഒതുങ്ങി കൂടിയ പാവം സുനിയേട്ടനെ പോലെ അല്ല ദിലീപ്. അയാളെ ആരും വിശ്വസിക്കരുത്. മുക്കാലണക്ക് വളയം പിടിച്ചു ജീവിക്കുന്ന സുനിയേട്ടനു ആളൂര് തന്നെ വക്കീലായി വരണമെങ്കില്‍ സുനിയേട്ടന്‍ അത്രയ്ക്ക് പാവമായിട്ടല്ലേ. കഷ്ടം.
സുനിയേട്ടനു അറിയുവോ ദിലീപ് എത്രമാത്രം ദ്രോഹിയാണെന്ന്.? ഓസ്‌കര്‍ നോമിനേഷനില്‍ അവസാന റൗണ്ട് വരെ വന്ന പാവം അനൂപ് ചന്ദ്രന്റെ ഓസ്‌കര്‍ നഷ്ടമാക്കിയത് ദിലീപ് ഒറ്റയൊരുത്തനാ. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് അനൂപേട്ടനായിരുന്നു കിട്ടണ്ടത്. അതും ഇല്ലാതാക്കി. വിടരുത് സുനിയേട്ടാ. ദിലീപിനെ വെറുതെ വിടരുത്. ദിലീപിനെ സപ്പോര്‍ട്ട് ചെയ്തു ഒരുത്തനും ഇവിടെ തല പൊക്കില്ല. ആ ശ്രീനിവാസന്റെ വീട്ടില്‍ കരിയോയില്‍ വാരി വിതറിയിട്ടുണ്ട്. അതൊരു സാമ്പിള്‍ മാത്രം.
സുനിയേട്ടന്‍ ധൈര്യമായിട്ട് ഇഷ്ടമുള്ളതൊക്കെ വിളിച്ചു പറഞ്ഞോളൂ. ഈ നാട്ടിലെ ദൃശ്യ മാധ്യമങ്ങളും പൊലീസുമെല്ലാമുണ്ട് സുനിയേട്ടനൊപ്പം. ദിലീപ് മാത്രമാണിത് ചെയ്തത്. ഡബ്ല്യുസിസിയുടെ അടുത്ത പ്രസിഡന്റ് ആയി നിയോഗിക്കപ്പെടണ്ട അഭിവന്ദ്യ പിതാവ് മാര്‍ ആഷിക് അബു രണ്ടാമന്‍ മാര്‍പ്പാപ്പയുടെ നാമത്തില്‍ ഞാന്‍ വീണ്ടും വീണ്ടും പറയുന്നു ദിലീപ് ആണിത് ചെയ്തത്. ദിലീപിനെ തകര്‍ക്കണം സുനിയേട്ടാ. അത് നിങ്ങളും നിങ്ങളുടെ ആളുകള്‍ക്കും എളുപ്പത്തില്‍ കഴിയും. കഴിയണം. തിരിച്ചു വരരുത് ദിലീപ്. അങ്ങനെ വന്നാല്‍ ഇതു വരെ സുനിയേട്ടനും ആളുകളും കഷ്ടപ്പെട്ടത് വെറുതെയാവും.
സുനിയേട്ടന് എല്ലാവിധ ആയുര്‍ ആരോഗ്യ സൗഖ്യവും സര്‍വേശ്വരന്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് എത്രയും പെട്ടെന്ന് അടുത്ത പേരുകള്‍ വിളിച്ചു പറയാന്‍ ആ പരിശുദ്ധ നാവിനു കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.
എന്‍ബി : അവനോടൊപ്പം. (അവള്‍ക്കൊപ്പം 100% നിന്നു കൊണ്ടു തന്നെ പറയട്ടെ …ക്യാമറകള്‍ക്ക് മുന്‍പില്‍ ദിലീപ് വായ് തുറക്കരുതെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം ? പല ചാനല്‍ ചര്‍ച്ചകളും ശ്രദ്ധിച്ചു നോക്കൂ…..ദിലീപിനെ എതിര്‍ക്കുന്നവര്‍ക്ക് മാത്രമേ അവിടെ സ്ഥാനമൊള്ളൂ …മറിച്ച് ദിലീപിനെ അനുകൂലിച്ചോ മറ്റോ ഒരു വാക്ക് സംസാരിക്കാന്‍ എന്തു കൊണ്ട് ചാനലുകള്‍ സമ്മതിക്കുന്നില്ല? അവര്‍ പറഞ്ഞുപറപ്പിച്ച അല്ലെങ്കില്‍ നിശ്ചയിച്ച ആ ഒരു ഉത്തരം അതായത് ദിലീപ് ആണ് പ്രതി എന്ന് എന്ന കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തില്‍ മാത്രം ചാനല്‍ ചര്‍ച്ചകള്‍ പോകുന്നു…. നടിക്ക് നീതി ലഭിക്കണം …എന്നു കരുതി പ്രതി എന്ന് അന്തിമ വിധി വരും മുന്‍പേ എന്തിനാണ് ദിലീപിനെ ഇങ്ങനെ കടിച്ചു കീറുന്നത്…..? അങ്ങനെ എങ്കില്‍ ഗോവിന്ദച്ചാമിയെയും സപ്പോര്‍ട്ട് ചെയ്യണമല്ലോ എന്ന ഊള ചോദ്യം എന്നോട് ചോദിക്കരുത് .കാരണം ഈ രണ്ടു കേസും എന്താണെന്നു ബോധമുണ്ടെങ്കില്‍ അത് ചോദിക്കാന്‍ ഒരുത്തനും ധൈര്യപ്പെടില്ല…….ബോധമുണ്ടെങ്കില്‍ മാത്രം.
എന്തുകൊണ്ട് ജാമ്യം പിന്നെയും നിഷേധിക്കുന്നു എന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഈ കേസിന് തുടങ്ങിയ അതെ സ്റ്റാറ്റസില്‍ തന്നെയാണ് ഇപ്പോളും നിക്കുന്നത് അതായത് കാര്യമായ പുരോഗമനം ഒന്നുമില്ല ഇതുവരെ …. നിയമം അറിയാവുന്ന പലരും അതിനെക്കുറിച്ച് ഇതിനോടകം പറഞ്ഞിരിക്കുന്നു … എന്നിട്ടും മാധ്യമങ്ങള്‍ ചെയ്യുന്നതോ ? പ്രതിയാക്കി കഴിഞ്ഞിരിക്കുന്നു….കോടതി പറഞ്ഞ സസ്പെക്റ്റ് എന്ന വാക്ക് നമ്മുടെ മാധ്യമപ്പട ശ്രദ്ധിച്ചിട്ടുണ്ടാവില്ല…… ദിലീപിന്റെ വാ അടപ്പിച്ചോളൂ …..സുനിക്ക് വാ തുറന്നു വെച്ചും കൊടുത്തോളൂ. പക്ഷേ ബാക്കിയുള്ളവരുടെ വാ അടപ്പിക്കാമെന്ന് കരുതരുത്………അന്നും ഇന്നും എന്നും അവനോടൊപ്പം
ഇതെന്റെ അഭിപ്രായം, എന്റെ ഇഷ്ടം, എന്റെ തീരുമാനം.)
ലോകം ഇപ്പോൾ ഒരു സെൽഫിയുഗത്തിൽ ആണ്.രാവിലെ എണീക്കുമ്പോ മുതൽ നമുക്കൊപ്പം നിഴൽ ആയി കൂടിയിരിക്കുന്ന ഒരു തരാം ഭ്രാന്തയാണ് സെൽഫി.ഭക്ഷണം കഴിക്കുന്നതും ഭക്ഷണത്തിന്റെയും പുറത്തേക്കു ഇറങ്ങാൻ ഒരുങ്ങുന്നതിന്റെയും എന്തിനു മരണപ്പെട്ട ആളുടെ മുന്നിൽ വെച്ച് പോലെ ഫോട്ടോക്ക് പോസ് ചെയ്തു നവമാധ്യമങ്ങളിൽ ഇട്ടു കുറച്ച ലൈക് വാങ്ങിക്കണം എന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുന്നു മനുഷ്യർ.ഈ ഭ്രാന്തു കാരണം ഒട്ടനവധി മരണങ്ങളും ഉണ്ടായിട്ടുണ്ട്.അംഗീകരിക്കപ്പെടാനും പ്രശംസ നേടാനുമുള്ള മനുഷ്യരുടെ അടങ്ങാത്ത ആഗ്രഹം ആണ് ഇതിൽ നിന്നും വ്യക്തമാകുന്നത് .അപകടം നിറഞ്ഞ കാര്യങ്ങൾ ചെയ്യുമ്പോൾ അധ് സെൽഫി എടുത്തു ഫേസ്ബുക്കിൽ ഇടും വഴി അംഗീകരിക്കപ്പെടുന്നതാണ് ഇത്തരം സെൽഫികൾ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.എന്നാൽ സ്വന്തം ജീവനെ അപായ പെടുത്തി ആണോ അംഗീകരിക്കപ്പെടേണ്ടത്.കാട്ടാനയ്ക്കൊപ്പം സെൽഫി എടുത്തു ഹീറോ ആകാൻ ശ്രമിച്ച ഒഡീഷയിലെ ഒരു യുവാവ് നേരിടേണ്ടി വന്നതു ദാരുണമായ അന്ത്യം ആണ് .കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു..
[ot-video][/ot-video]
ഗുവാങ്ഡുവിലെ അത്ഭുതകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംഭവം കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപോകും. നിറവയറുമായി സാധനം വാങ്ങാനെത്തിയ ഗര്‍ഭിണി തിരികെ മടങ്ങിയത് ഒരു കൈയ്യില്‍ കുഞ്ഞും മറുകൈയ്യില്‍ സാധനങ്ങളുമായി. ഗര്‍ഭിണി വളരെ കൂളായി പ്രസവിച്ച ശേഷം നടന്നു പോകുന്ന ചിത്രങ്ങളാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തികഞ്ഞ ആരോഗ്യവതിയായിരുന്ന യുവതിയ്ക്ക് പ്രസവത്തിന്റെ യാതൊരു ലക്ഷണവും കണ്ടിരുന്നില്ല. ഊര്‍ജ്വസ്വലയായി സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു. യുവതി പ്രസവിക്കാന്‍ തുടങ്ങിയപ്പോള്‍ സഹായത്തിനായി കുറച്ച് പേര്‍ അരികിലെത്തുകയും, ഇരിക്കാന്‍ കസേര നല്‍കുകയും ചെയ്തു. ഇവര്‍ യുവതിക്ക് കാര്‍ഡ് ബോര്‍ഡ് ഷീറ്റും നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ വര്‍ക്കര്‍ നവജാതശിശുവിനെ പരിശോധിക്കുകയും ചെയ്തു.
എന്നാല്‍ പ്രസവത്തിന്റെ യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. പരിശോധനകളെല്ലാം കഴിഞ്ഞ ശേഷം കൂളായി ഒരു കൈയ്യില്‍ വാങ്ങിയ സാധനങ്ങളും മറുകൈയ്യില്‍ പ്രസവിച്ച കുഞ്ഞിനെയും കൊണ്ട് യുവതി നടന്നു പോവുകയുമായിരുന്നു.
ഫാ.ബിജു കുന്നയ്ക്കാട്ട്
ഈ ലേഖനത്തിലെ അക്ഷരങ്ങള്‍ക്ക് കണ്ണുനീരിന്റെ നനവും ഇതിലെ ചിന്തകള്‍ക്ക് നിരവധി ജീവനുകളുടെ വിലയുമുണ്ട്. കഴിഞ്ഞയാഴ്ചയില്‍ എം 1ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ എന്റെ പ്രിയ സുഹൃത്ത് ബെന്നിച്ചേട്ടന്റെയും അദ്ദേഹത്തോടൊപ്പം പൊലിഞ്ഞ മറ്റ് ഏഴ് പേരുടെയും പാവന സ്മരണയ്ക്കു മുന്നില്‍ കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. യുകെയിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓരോ ദിവസവും റോഡപകടങ്ങളില്‍ മരിക്കേണ്ടി വരുന്നവര്‍ നിരവധിയാണ്. ചിലരെങ്കിലും അശ്രദ്ധയിലൂടെ അപകടം ക്ഷണിച്ചു വരുത്തുമ്പോള്‍ ഏറെപ്പേരും മറ്റുള്ളവരുടെ അശ്രദ്ധമായ റോഡുപയോഗത്തിന്റെ ഇരകളാകുന്നവരാണ്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടി വരുന്ന ഈ ഹതഭാഗ്യരുടെ ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരാകട്ടെ തങ്ങളുടെ ശിഷ്ടകാലം മുഴുവന്‍ കണ്ണീര്‍ കുടിച്ചു കഴിയേണ്ടിയും വരുന്നു.
ചുറ്റുമുള്ള മറ്റുള്ളവരെക്കുറിച്ച് പരിഗണനയും ശ്രദ്ധയും കരുതലും കുറയുന്ന മനസില്‍ നിന്നാണ് ഓരോ അപകടവും ഉദ്ഭവിക്കുന്നത്. പൊതുവഴി സ്വന്തം വഴിയെന്നതുപോലെ നിയമങ്ങളെ കാറ്റില്‍പ്പറത്തി തന്നിഷ്ടപ്രകരാം പ്രവര്‍ത്തിക്കുന്നവരാണ് റോഡിനെ കൊലക്കളമാക്കി മാറ്റുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക (മത്തായി 22:39) എന്ന ദൈവപ്രമാണത്തിന്റെ ഗുരുതരമായ ലംഘനമാണ് ഇത്. ഒരൊറ്റ നിമിഷത്തെ അശ്രദ്ധ മതി ഒരപകടമുണ്ടാകാനും അതുവഴി പലരുടെയും ജീവിതം മാറിമറിയുവാനും. എം 1 റോഡില്‍ ഉണ്ടായ അപകടത്തിന് കാരണക്കാരെന്ന് കരുതപ്പെടുന്ന രണ്ട് ലോറി ഡ്രൈവര്‍മാരില്‍ ഒരാള്‍ നിയമവിരുദ്ധമായി, അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മദ്യപിച്ചിരുന്നു എന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം സന്തോഷത്തിനായി മദ്യത്തിനെ കൂട്ടുപിടിച്ച അയാള്‍ ചിന്തിക്കേണ്ടിയിരുന്നു, മറ്റുള്ളവരുടെ ജീവന്റെ വിലയെക്കുറിച്ചും അവര്‍ കണ്ടിരുന്ന മനോഹര സ്വപ്‌നങ്ങളെക്കുറിച്ചും.
പൊതുവെ നാല് പ്രധാന കാരണങ്ങള്‍ ഗുരുതര റോഡപകടങ്ങളിലേക്ക് നയിക്കാറുണ്ട്. അമിതവേഗതയാണ് അതില്‍ ഒന്നാമത്തേത്. പുതിയ വാഹനം സ്വന്തമാക്കുന്ന ചെറുപ്പക്കാരില്‍ ചിലരെങ്കിലും വാഹനം അമിത വേഗത്തില്‍ പറത്തി മറ്റു വഴിയാത്രികരെ കിടിലം കൊള്ളിക്കാറുണ്ട്. സാഹസികതയുടെ ലക്ഷണമായും മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ച് ആകര്‍ഷണ കേന്ദ്രമാകാനുമുള്ള വിവേകമില്ലാത്ത മനസിന്റെ പ്രതിഫലനമാണിത്. എന്നാല്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിലല്ല, ഏറ്റവും സുരക്ഷിതമായ രീതിയിലും നിയന്ത്രിതമായ വേഗത്തിലും വാഹനം ഓടിക്കുന്നതാണ് ഒരു നല്ല ഡ്രൈവറുടെ ലക്ഷണം എന്ന് ഇക്കൂട്ടരില്‍ പലര്‍ക്കും അറിയില്ല. ഇവനെന്താ വായുഗുളിക മേടിക്കാന്‍ പോകുവാണോ എന്ന് കാഴ്ചക്കാരെക്കൊണ്ട് പറയിക്കത്തക്കവിധം ബൈക്കിലും കാറിലും ചീറിപ്പായുന്ന യുവതലമുറ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടഭീഷണി വിളിച്ചു വരുത്തുകയാണ്. ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി അഭ്യാസം കാണിക്കുന്നവരും വാഹനം എടുത്തു ചാടിച്ച് വിനോദിക്കുന്നവരും മറക്കരുത്, നിങ്ങള്‍ അപകടപ്പെടുത്തുന്ന ഒരു ജീവനും നിങ്ങള്‍ക്ക് തിരിച്ചു കൊടുക്കാനാവില്ല.
കടുത്ത ശരീരക്ഷീണമുള്ളപ്പോഴും മനസും ശരീരവും ഡ്രൈവിംഗിന് തയ്യാറാകാത്തപ്പോഴും യാത്ര നടത്തുന്നവര്‍ക്കും അപകട സാധ്യത കൂടുതലാണ്. അതിദൂരം യാത്ര ചെയ്യുന്നവര്‍ ക്ഷീണമകറ്റാന്‍ എനര്‍ജി ഡ്രിങ്കുകളെയും ഉന്മേഷം നല്‍കുന്ന മറ്റ് കാര്യങ്ങളെയും ആശ്രയിക്കാറുണ്ട്. ഇത്തരം കാര്യങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കാനാവില്ല. ചിലപ്പോള്‍ ചുരുങ്ങിയ ഒരു സമയത്തിനു ശേഷം കണ്ണുകളുടെ ഭാരം വര്‍ദ്ധിക്കുകയും ഉറക്കത്തിലേക്കും ശ്രദ്ധക്കുറവിലേക്കും വഴുതിവീണേക്കാം. മനപൂര്‍വമല്ലെങ്കിലും മാനസികമായും ശാരീരികമായും തയ്യാറല്ലാത്ത യാത്രാവസരങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും ജീവഹാനി വരുത്തിയേക്കാം. ആരെങ്കിലുമായി ഒരു കലഹത്തിനു ശേഷം യാത്ര പുറപ്പെടുമ്പോളും വാഹനത്തിലിരുന്ന വാഗ്വാദം നടത്തി യാത്ര ചെയ്യുമ്പോളും യാത്ര സുരക്ഷിതമായിരിക്കില്ലെന്നും റോഡിലെ ശ്രദ്ധ കുറഞ്ഞ് അപകടത്തിന് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.
യാത്രക്കിടയില്‍ വന്നുകൂടുന്ന അശ്രദ്ധാകാരണങ്ങളാണ് അപകടങ്ങള്‍ക്ക് വില്ലനാകുന്ന മൂന്നാമത്തെ ഘടകം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്, മെസേജ് അയക്കുന്നത്, ഫോട്ടോ എടുക്കുന്നത്, അമിത ശബ്ദത്തില്‍ സംഗീതം കേള്‍ക്കുന്നത് ഇങ്ങനെ പലതും അത്തരം കാരണങ്ങളില്‍പ്പെടും. ശ്രീനഗറിലെ തെങ്‌പോറ മേഖലയില്‍ നടന്ന അപകടം മൂന്ന് വിദ്യാര്‍ത്ഥികളുടെ ജീവനെടുത്തത് ഡ്രൈവിംഗിലെ സാഹസികത ഫേസ്ബുക്ക് ലൈവില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോളായിരുന്നു. റോഡില്‍ ശ്രദ്ധിക്കുന്നതിനു പകരം ഡ്രൈവറായ നാലാമന്‍ ഫേസ്ബുക്ക് ലൈവിന്റെ ഫ്രെയിമില്‍ ഉള്‍പ്പെടാന്‍ ശ്രമം നടത്തുന്നതിനിടെയാണ് അവര്‍ സഞ്ചരിച്ചിരുന്ന മാരുതി 800 കാര്‍ ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്നത്. മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇതൊക്കെ സ്വയംകൃതാനര്‍ത്ഥം എന്നേ പറയാനാകൂ. ഇത്തരം കാര്യങ്ങളുടെ അപകടങ്ങളേക്കുറിച്ച് അറിയാഞ്ഞ്ിട്ടും അറിവില്ലാതിരുന്നിട്ടുമല്ല, ഇതൊന്നും എനിക്കുവേണ്ടി പറയുന്നതല്ലെന്നും താന്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ചെന്നുചാടില്ലെന്നും താന്‍ സൂക്ഷിച്ചാണ് വാഹനമോടിക്കുന്നതെന്നും എല്ലാവരും അവനവനെക്കുറിച്ച് ചിന്തിക്കുന്നു. സ്വന്തം അനുഭവത്തില്‍ വരുമ്പോള്‍ മാത്രം കാര്യങ്ങള്‍ പഠിക്കുന്നു.
മദ്യപിച്ച് വാഹനമോടിക്കുന്നവരാണ് ഏറ്റവും അപകടകാരികളായ നാലാമത്തെ കൂട്ടര്‍. എത്ര കഴിച്ചാലും തനിക്ക് ഇതൊന്നും ഏല്‍ക്കില്ല എന്ന മിഥ്യാധാരണയോടെ മദ്യപിച്ച് റോഡിലിറങ്ങുന്നവര്‍ തങ്ങളുടെ മരണസമയം അങ്ങോട്ട് അന്വേഷിച്ച് ചെല്ലുന്നവരാണ്. വാഹനത്തെ നിയന്ത്രിക്കേണ്ട ഡ്രൈവറുടെ നിയന്ത്രണം അയാള്‍ സേവിച്ച മദ്യവും മയക്കുമരുന്നും ഏറ്റെടുക്കുന്നതോടുകൂടി അവരുടെ വാഹനം കൊലവണ്ടികളായി മാറുന്നു. സ്വയം അപകടത്തില്‍ ചാടുക മാത്രമല്ല, നിരപരാധികളായ മറ്റ് നിരവധി മനുഷ്യജീവനുകള്‍ കൂടി ഇക്കൂട്ടര്‍ പന്താടുകയാണ്. ഈ പാവങ്ങള്‍ക്കുമുണ്ട് സ്വപ്‌നങ്ങളും ഭാവിയെക്കുറിച്ചുള്ള വര്‍ണ്ണാഭമായ പ്രതീക്ഷകളുമെന്ന് ഈ മദ്യപാനികള്‍ മറക്കരുത്.
മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്ന് ലോകം അംഗീകരിച്ചിരിക്കുന്നത് ചക്രമാണ്. ഒരു വസ്തു ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ മനുഷ്യനെ ചക്രത്തിന്റെ ഉപയോഗം ഏറെ സഹായിച്ചിക്കുന്നു എന്ന് മനസിലാക്കിയതു മുതലാണ് പുരോഗതിയുടെ കുതിച്ചുചാട്ടത്തിന് തുടക്കമായത് എന്ന വിലയിരുത്തലില്‍ നിന്നാണ് ചക്രത്തിന് ഈ ബഹുമതി ലഭിച്ചു തുടങ്ങിയത്. ചക്രങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പിന്നീട് യാത്രാസൗകര്യത്തിന്റെയും അഭിമാനത്തിന്റെയും ആഡംബരത്തിന്റെയും പ്രൗഢിയുടെയുമൊക്കെ പ്രതീകമായി മാറി. ചക്രങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കായി വഴികളും പൊതുയാത്രാ സൗകര്യങ്ങളുമെല്ലാം ഉണ്ടായി. എല്ലാം മനുഷ്യ നന്മയ്ക്കും ഉപകാരത്തിനും വേണ്ടിയായിരുന്നു. ഏദന്‍ തോട്ടത്തിലെ വിലക്കപ്പെട്ട കനിപോലെ ഈ സൗകര്യങ്ങള്‍ എപ്രകാരം ഉപകാരപ്പെടുത്തണമെന്നുള്ളത് ഓരോരുത്തരുടെയും തീരുമാനമാണ്. നല്ല രീതിയില്‍ റോഡും വാഹനവും ഉപയോഗിക്കുന്നവര്‍ തനിക്കും മറ്റുള്ളവര്‍ക്കും നന്മ വരുത്തുന്നു. അശ്രദ്ധയോടെ പെരുമാറുന്നവര്‍ തനിക്കും മറ്റുള്ളവര്‍ക്കും അപകടം വിളിച്ചു വരുത്തുന്നു.
ഒന്നോര്‍മിക്കണം, എടുത്താല്‍ തിരിച്ചുകൊടുക്കാന്‍ കഴിയാത്തതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു ജീവനാണ്. ജീവന്‍ ദൈവദാനമാണ്. അത് നല്‍കാനും തിരിച്ചെടുക്കാനും അവകാശമുള്ളത് ദൈവത്തിനു മാത്രം. ജീവനെ അതിന്റെ എല്ലാ ഘട്ടത്തിലും വളര്‍ത്താനും പരിപാലിക്കാനും പരിപോഷിപ്പിക്കാനുമാണ് മനുഷ്യന് ഉത്തരവാദിത്തം. റോഡില്‍ വാഹനവുമായി ഇറങ്ങുന്നവരില്‍ ഏതാനുംപേര്‍ മാത്രം ശ്രദ്ധയുള്ളവരായാല്‍ പോര, എല്ലാവരും അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എം1 മോട്ടോര്‍വേയിലുള്ളതുപോലെയുളള ഒരു ദുരന്തവും ഇനിമേലില്‍ കേള്‍ക്കാതിരിക്കാന്‍ ഇടവരാതിരിക്കട്ടെ, ആര്‍ക്കും, ഒരിടത്തും, ഒരിക്കലും.
അകാലത്തില്‍ പൊലിഞ്ഞ സുഹൃത്തുക്കള്‍ക്ക് കണ്ണീര്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചും ദുരന്തത്തിന്റെ ബാക്കിപത്രവും പേറി കണ്ണീര്‍ക്കടലിലായിരിക്കുന്ന പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്നും ഇത്തരം ദുരന്തങ്ങള്‍ ഇനിയാര്‍ക്കും ഉണ്ടാകരുതേ എന്ന് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെയും നന്മ നിറഞ്ഞ ഒരാഴ്ച ഏവര്‍ക്കും സ്‌നേഹത്തോടെ ആശംസിക്കുന്നു.
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ പ്രേരിപ്പിച്ചെന്നും സമ്മര്‍ദ്ദത്തിലാക്കിയെന്നും നടന്‍ നാദിര്‍ഷ ആരോപിക്കുന്ന വോയിസ് ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
നാദിര്‍ഷയുടെ സമാനമായ ശബ്ദത്തിലാണ് വോയിസ് ക്ലിപ്പ്. എന്നാല്‍ ഇത് തന്റെ ശബ്ദമാണോ എന്ന് നാദിര്‍ഷ സ്ഥിരികരിച്ചിട്ടില്ല. തന്റെ സഹോദരന്‍ സമദിനെ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ദിലീപിനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ നാദിര്‍ഷയെ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതെന്ന് ഈ ശബ്ദസന്ദേശത്തിലുണ്ട്.
ചേട്ടന്‍ നാദിര്‍ഷയ്ക്ക് എല്ലാം അറിയാം, എല്ലാം മറച്ചുവയ്ക്കുന്നതാണ് എല്ലാ തെളിവുകളും പോലീസിന്റെ കയ്യില്‍ കിട്ടിയിട്ടുണ്ട്. ദിലീപിന് എതിരായ എല്ലാ കാര്യങ്ങളും പറഞ്ഞില്ലെങ്കില്‍ നാദിര്‍ഷയെ ഞങ്ങള്‍ പ്രതി ചേര്‍ക്കും. സമദ് ചെന്ന് നാദിര്‍ഷയോട് ഇക്കാര്യം പറഞ്ഞ് മനസിലാക്കിക്കൊടുക്കണമെന്നും അന്വേഷണ സംഘവുമായുള്ള രഹസ്യകൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് വോയിസ് ക്ലിപ്പില്‍ നാദിര്‍ഷയുടെ ആരോപണം.
നാദിര്‍ഷ പറയുന്ന സ്ഥലത്ത് വരാം, ദിലീപിനെതിരായ കാര്യങ്ങള്‍ അവിടെ വച്ച് പറയൂ.വൈകിട്ട് ഒരിക്കല്‍ കൂടെ സമദിനെ കാണും അപ്പോള്‍ മറുപടി പറയണമെന്നും അറിയിച്ചു. എന്നാസല്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നുണ പറഞ്ഞിട്ട് എന്റെ കൂട്ടുകാരനെ കുടുക്കുന്നതിലും നല്ലത് അവന് വിഷം വാങ്ങി കൊടുക്കുന്നതാണ് എന്നായിരുന്നു പോലീസിനുള്ള തന്റെ മറുപടിയെന്ന് ശബ്ദസന്ദേശത്തില്‍ നാദിര്‍ഷ പറയുന്നു. തനിക്ക് രക്ഷപ്പെടാന്‍ വേണ്ടി അവന്‍ എല്ലാം ചെയ്തു എന്ന് പറയേണ്ടതില്ല. തനിക്ക് രണ്ട് പെണ്‍മക്കള്‍ ഉള്ളതാണ്. ഈ കാര്യത്തില്‍ ദിലീപ് നിരപരാധിയെന്ന് നൂറു ശതമാനം അറിയാം. അവനെ ഒറ്റിക്കൊടുക്കാന്‍ എനിക്ക് പറ്റില്ലെന്നും നാദിര്‍ഷയുടെ പേരിലുള്ള വോയിസ് ക്ലിപ്പില്‍ പറയുന്നുണ്ട്.
ഒരേ ദിവസമാണ് ദിലീപിനെയും നാദിര്‍ഷയെയും ആലുവാ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി 10 മണിക്കൂറോളം ചോദ്യം ചെയ്തത്. ഇതിനെ തുടര്‍ന്നായിരുന്നു ദിലീപിന്റെ അറസ്റ്റ്. ദിലീപിന്റെ അറസ്റ്റിന് മുമ്പാണോ പിന്നീടാണോ ഈ വോയിസ് ക്ലിപ്പ് അയച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.
ആദ്യ രാത്രിയില്‍ തന്നെയാണ് അത് സംഭവിച്ചത് ..!
അവള്‍ അടിവയറ്റില്‍ കൈ വച്ച് അലമുറയിട്ട് കരയാന്‍ തുടങ്ങി.
എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കട്ടിലില്‍ പകച്ചിരുന്ന് പോയി.
അടിമുടി വിയര്‍ക്കാന്‍ തുടങ്ങി.
കരച്ചില്‍ കേട്ട് വീട്ടിലെ മറ്റു മുറികളിലെ വാതിലുകളെല്ലാം ഓരോന്നായി തുറക്കപ്പെട്ടു.
ഞങ്ങളുടെ മുറിയുടെ വാതിലില്‍ വന്നാരൊക്കെയോ ഉറക്കെ മുട്ടി .
ഷോക്കടിച്ച പോലെ ഇരുന്ന ഞാന്‍ എണീറ്റ് മുഖത്തെ വിയര്‍പ്പെല്ലാം തുടച്ചു.
തലയിലൂടെ കൈ ഓടിച്ചപ്പോള്‍ കിട്ടിയ ഒരു മുല്ലപ്പൂ താഴേക്കിട്ടു …!
ഉടുത്തിരുന്ന മുണ്ടഴിച്ച് നേരെ ഉടുത്തു.
വാതില്‍ മെല്ലെ തുറന്നു .
അച്ഛനും, അമ്മയും, ഏട്ടനും, ഏട്ടത്തിയമ്മയും, പെങ്ങളും, അളിയനും ….!
എല്ലാവരും എന്നെ രൂക്ഷമായി നോക്കി.
അമ്മയും ഏട്ടത്തിയമ്മയും പെങ്ങളും മുറിയിലേക്ക് തള്ളി കയറി.
മറ്റു മൂന്ന് പേര്‍ അകത്തേക്ക് കയറാന്‍ മടിച്ച് പുറത്ത് തന്നെ നിന്നു.
മുറി വിട്ട് പുറത്തിറങ്ങിയ എന്നെ ഏട്ടനും അളിയനും എന്തോ അര്‍ത്ഥം വച്ച് നോക്കി…..!
വിനയകുനയനായി ഞാന്‍ അടുത്തുള്ള സോഫയില്‍ ചെന്നിരുന്നു . ടേബിളില്‍ വച്ച വെള്ളത്തിന്‍റെ പാത്രം വായയിലേക്ക് കമഴ്ത്തി.
മുറിയില്‍ നിന്ന് അമ്മ ഉറക്കെ പറഞ്ഞു , വേഗം ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന്.
അതു കേട്ട് അവിശ്വസനീയമാം വിധം അച്ഛനെന്നെ അടിമുടിയൊന്ന് നോക്കി.
അച്ഛന്‍റെ ആ നോട്ടം എന്‍റെ നെഞ്ചത്ത് ഒരുലക്ക കൊണ്ടിടിച്ചതിന് സമമായിരുന്നു…..!
ഇവിടുത്തെ വണ്ടിയില്‍ കൊണ്ടു പോവാമെന്ന് ഏട്ടന്‍ പറഞ്ഞു .
അത് പറ്റില്ല , ശരീരം ഇളകാതെ കൊണ്ട് പോകണമെന്ന് പെങ്ങള്‍.
ഞാന്‍ ഫോണെടുത്ത് മുറ്റത്തേക്കിറങ്ങി കാള്‍ ബട്ടണ്‍ അമര്‍ത്തി .
‘ഹലോ , അമല ഹോസ്പിറ്റലല്ലേ , ഒരു ആംബുലന്‍സ് വേണം , ദയവായി നിലവിളി ശബ്ദമിടരുത് ‘
ഡ്രൈവര്‍ക്ക് അഡ്രസ്സ് പറഞ്ഞ് കൊടുത്ത് തിരിച്ച് ഞാന്‍ അകത്തേക്ക് തന്നെ കയറി .
ഉലക്ക കൊണ്ട് രണ്ടാമത്തെ ഇടിയുമായി അമ്മ പറഞ്ഞു , മോള്‍ടെ വീട്ടിലേക്കൊന്ന് വിളിച്ച് കാര്യം പറയണമെന്ന് .
ഞാന്‍ ഫോണുമായി വീണ്ടും മുറ്റത്തേക്കിറങ്ങി കാള്‍ ബട്ടണ്‍ അമര്‍ത്തി.
‘ഹലോ അമ്മാവാ, ഇത് ഞാനാണ് , ദിവ്യയെ അതി കഠിനമായ വേദനയെ തുടര്‍ന്ന് അമല ഹോസ്പ്പിറ്റലിലേക്ക് കൊണ്ട് പോവുകയാണ് , അമ്മാവനും അമ്മായിക്കും അവിടെ സുഖം തന്നെയെന്ന് കരുതുന്നു , എന്നാല്‍ ഞാന്‍ ഫോണ്‍ വെക്കട്ടെ ‘
അമ്മാവന്‍ വെപ്രാളത്തോടെ ചോദിച്ചു , ദിവ്യക്ക് എവിടെയാ മോനേ വേദനാന്ന് ?
അടിവയറ്റിലാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അങ്ങേ തലക്കല്‍ വല്ലാത്ത നിശബ്ദതയും ഒടുവില്‍ ഒരു ദീര്‍ഘനിശ്വാസവും…!
അപ്പോഴേക്കും ആംബുലന്‍സ് വന്നു .
അയല്‍ക്കാരുടെ വീടുകളിലെ വെളിച്ചം ഓരോന്നോരോന്നായി തെളിയുന്നത് ഞാന്‍ നിര്‍വ്വികാരനായി നോക്കി നിന്നു .
പലരും ഓടി വന്നു . പെണ്ണുങ്ങള്‍ അകത്തേക്കോടി കയറി .
കാര്യമറിഞ്ഞ ആണുങ്ങള്‍ തെങ്ങിന്‍റെ ചോട്ടിലും കവുങ്ങിന്‍റെ ചോട്ടിലും കൂട്ടം കൂടി നിന്ന് എന്‍റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഓടി വന്ന മധുര പതിനേഴുകാരി അരുണിമ കിതപ്പോടെ രമേച്ചിയോട് ചോദിച്ചു , ആര്‍ക്കാ അമ്മേ ഇവിടെ അസുഖമെന്നും , എന്തിനാ അമ്മേ ആംബുലന്‍സ് വന്നതെന്നും.
‘മോളെന്തിനാ ഇങ്ങോട്ട് വന്നത് , അതൊക്കെ ഞങ്ങള് വല്ല്യ ആള്‍ക്കാര് നോക്കിക്കോളാം , കുട്ടികള്‍ അറിയേണ്ട കാര്യമല്ലിത് ‘
പറഞ്ഞ് തീരും മുന്‍പ് രമേച്ചി എന്നെയൊരു നോട്ടം നോക്കി . ഞാന്‍ ചൂളിപ്പോയി…!
ആംബുലന്‍സിലേക്ക് അവളെ കോരിയെടുത്ത് കിടത്തിയത് ഞാന്‍ തന്നെയാണ്. അപ്പോഴും അവള്‍ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു.
ആശുപത്രിയിലെത്തി നേരെ ഐ.സി.യുവിലേക്ക് കയറ്റി . അവള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കപ്പെട്ടു.
ഡോക്ടര്‍ എന്നെ മാത്രമായി റൂമിലേക്ക് വിളിച്ചു . കാര്യങ്ങള്‍ വിശദമായി പറഞ്ഞു.
ഭാര്യയെ ഒരു ദിവസം ഇവിടെ അഡ്മിറ്റ് ചെയ്യണമെന്നും അതിന് ശേഷം വീട്ടിലേക്ക് പോയാല്‍ ഒരാഴ്ച്ച എല്ലാ തരത്തിലുമുള്ള വിശ്രമം കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു..!
ഒരാഴ്ച്ചയുടെ കാര്യം കേട്ട നിരാശയില്‍ ഞാന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി .
എല്ലാവരുടേയും കണ്ണുകള്‍ എന്‍റെ നേരെ തിരിഞ്ഞു.
എന്ത് ചോദിക്കണമെന്നറിയാതെ എല്ലാവരും നിന്ന് പരുങ്ങുന്നുണ്ടായിരുന്നു.
അത് കണ്ട് അളിയനെന്‍റെ കൈ പിടിച്ച് ദൂരേക്ക് മാറ്റി നിര്‍ത്തി ചോദിച്ചു ,
‘എന്താ അളിയാ പ്രശ്നമെന്ന് , ഡോക്ടര്‍ എന്താ പറഞ്ഞതെന്ന് ‘
‘ നല്ലോണം വെള്ളം കുടിക്കാനും നല്ലോണം വിശ്രമിക്കാനും ‘
ഞാനിത് പറഞ്ഞപ്പോള്‍ അളിയന്‍ ആകാംഷയോടൊരു ചോദ്യം , എന്ത് , വെള്ളം കുടിക്കാനോ ?
‘അതെ അളിയാ , അവളീ കല്ല്യാണത്തിന്‍റെ തിരക്കുമായി ഓടി നടന്നപ്പോള്‍ വെള്ളം കുടിക്കാന്‍ മറന്ന് കാണും , അങ്ങനെ വന്നതാവും ഈ മൂത്രത്തില്‍ കല്ല് ‘
‘മൂത്രത്തില്‍ കല്ലോ ‘
എന്ന് ചോദിക്കലും , അയ്യേ എന്ന ഭാവത്തില്‍ അളിയനെന്‍റെ കയ്യിലെ പിടി വിടലും ഒരുമിച്ചായിരുന്നു.
വിവരങ്ങളെല്ലാം അറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി.
അവളെ നഴ്സുമാര്‍ മുറിയിലേക്ക് മാറ്റി. ഗ്ലൂക്കോസ് കയറ്റാന്‍ തുടങ്ങി.
കല്ല്യാണത്തിന് വരാന്‍ സമയമില്ലാതിരുന്ന അമ്മാവന്‍റെ മൂത്ത മകന്‍ സുഗുണന്‍ അവളെ കാണാന്‍ ഓടി കിതച്ച് വരുന്നത് കണ്ട് ഞാന്‍ ഞെട്ടി..!
ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ച്ചാര്‍ജ്ജായി. തലയിണയും , വിരിപ്പും , മരുന്നും പൊതിഞ്ഞ് കെട്ടി ഞങ്ങള്‍ വീട്ടിലേക്ക് പോയി.
വീട്ടിലെത്തി മുറിയില്‍ വിശ്രമിക്കുകയായിരുന്ന അവളോടൊന്ന് സംസാരിക്കാന്‍ എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു.
പക്ഷെ സന്ദര്‍ശകരുടെ തള്ളി കയറ്റം എന്‍റെ വെമ്പലിനെ ഇല്ലാതാക്കി.
മേശ വലിപ്പിലും , അലമാരയിലും ഇല്ലാത്ത സാധനങ്ങള്‍ക്ക് വേണ്ടി ഇടക്കിടെ ചെന്ന് ഞാന്‍ തപ്പി നോക്കി. അവളെ ഒരു നോക്ക് കാണുകയായിരുന്നു ലക്ഷ്യം.
അതിനിടയില്‍ ജനവാതിലിനിടയിലൂടെ ആരും കാണാതെ അവളെ ഒന്നെത്തി നോക്കിയ എന്നെ കണ്ട് ഒറ്റപ്പാലത്തുള്ള വല്ല്യമ്മയുടെ മോള്‍ടെ ഇക്രു മോന്‍ , ദേ പട്ടാണി നോക്കുന്നേന്നും പറഞ്ഞ് ഉറക്കെ നിലവിളിച്ച് സംഗതി ആകെ അല്‍കുല്‍ത്താക്കി.
രാത്രിയായപ്പോള്‍ രംഗം ഏറെക്കുറെ ശാന്തമായി. ഞാന്‍ മുറിയിലേക്ക് പ്രവേശിച്ചു. മെല്ലെ കതകടച്ച് കുറ്റിയിട്ടു.
ചുമരിനോട് ഓരം ചേര്‍ന്നവള്‍ കിടക്കുകയായിരുന്നു.
എന്നെ കണ്ടതും അവളൊന്ന് ചിരിച്ചു. ഞാനും ചിരിച്ചു.
പെണ്ണുകാണലും വിവാഹവുമെല്ലാം ഒരു മാസത്തിനുള്ളിലാണ് നടന്നത് . അത് കൊണ്ട് തന്നെ കല്ല്യാണത്തിന് മുന്‍പ് മര്യാദക്കൊന്നിവളോട് സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല . ആദ്യ രാത്രിയാണെങ്കില്‍ ഇങ്ങനെയുമായി…!
ഇന്നീ രണ്ടാമത്തെ രാത്രിയില്‍ , അവളീ അവസ്ഥയില്‍ കിടക്കുമ്പോള്‍ എങ്ങനെ ഒന്ന് സംസാരിച്ച് തുടങ്ങും എന്നോര്‍ത്ത് ഞാന്‍ വിഷണ്ണനായി.
അവളാകെ ക്ഷീണിച്ചിരുന്നു. എന്നെ നോക്കുമ്പോഴും ആ കണ്ണുകള്‍ ഇടക്കിടെ ക്ഷീണം കൊണ്ട് അടച്ച് തുറക്കുന്നത് ഞാന്‍ കണ്ടു.
കൂമ്പിയടയുന്ന അവളുടെ സുന്ദര മിഴികള്‍ എന്നെ വല്ലാതെ മോഹിപ്പിച്ചു.
അടിമുടി അവളെയൊന്ന് നോക്കിയപ്പോള്‍ എന്‍റെ ഹൃദയമിടിപ്പ് കൂടി.
ആ മിനുമിനുത്ത കൈകളിലൊന്നു വിരലോടിക്കാന്‍ ഞാനാഗ്രഹിച്ചു.
ആ പവിഴാധരങ്ങളില്‍ ആദ്യ ചുംബനമേകാന്‍ എന്‍ മനം തുടിച്ചു….!
പക്ഷെ ഒരു സ്പര്‍ശനം പോലും എന്‍റെ സിരകളെ ചൂടു പിടിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു.
ഒരു ചുംബനം പോലും എന്‍റെ വികാരങ്ങളെ ആളി കത്തിക്കുമെന്ന് എനിക്കറിയാമായിരുന്നു .
ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ കൃത്യ സമയത്ത് തന്നെ മനസ്സിലേക്കോടി വന്നത് കൊണ്ട് ഞാനെന്‍റെ ആഗ്രഹങ്ങളെ തത്ക്കാലം അടക്കി വച്ചു.
എങ്കിലും മത്തിക്കൊട്ടക്ക് മുന്നിലിരിക്കണ പുച്ചേനെ പോലെ കുറെ നേരം കട്ടിലിന്‍റെ ഓരത്ത് ഞാന്‍ എന്തിനോ വേണ്ടി കുത്തിയിരുന്നു….!
പിന്നെ ഒരു ദീര്‍ഘനിശ്വാസം വിട്ട് കട്ടിലില്‍ നിന്ന് ഒരു തലയിണയെടുത്ത് തറയിലേക്കിട്ടു.
അത് കണ്ടവള്‍ ചോദിച്ചു , എന്തിനാ തലയിണ തറയിലേക്കിട്ടതെന്ന്.
‘രാത്രി കൂടെ കിടക്കണ ആളിന്‍റെ മേലേക്ക് കയ്യും കാലും എടുത്തിടണ സ്വഭാവമുണ്ടെനിക്ക് ‘
എന്ന് പറഞ്ഞ് നിസ്സഹായതയോടെ ഒരു ചിരി ചിരിച്ച് അലമാരയില്‍ നിന്നൊരു വിരിപ്പെടുത്ത് തറയില്‍ വിരിച്ച് കിടന്നു.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാന്‍ പിന്നീടെപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അറിയില്ല.
വാതിലില്‍ അമ്മയുടെ തട്ട് കേട്ട് കൊണ്ടാണ് പിറ്റെ ദിവസം ഉണര്‍ന്നത്.
ചാടിയെണീറ്റ് തലയിണയും വിരിപ്പും ചുരുട്ടി കൂട്ടി കട്ടിലിന് മുകളിലേക്കിട്ടു . കട്ടിലില്‍ നിന്നെണീറ്റ് വരുന്നത് പോലെ ചെന്ന് അമ്മക്ക് വാതില്‍ തുറന്ന് കൊടുത്തു.
അമ്മക്ക് തൊട്ടു പുറകെ പെങ്ങളും ഏട്ടത്തിയമ്മയും വന്ന് അവളുടെ അരികിലിരുന്നു.
പല്ലു തേപ്പും ചായകുടിയും കഴിഞ്ഞപ്പോഴേക്കും സന്ദര്‍ശകര്‍ എത്തി തുടങ്ങി. അതുകൊണ്ട് തന്നെ ഞാന്‍ മെല്ലെ കവലയിലോട്ട് ഒന്നിറങ്ങി.
എന്നെ കണ്ടതും മൊബൈലില്‍ കളിച്ചോണ്ടിരുന്ന ആറാം ക്ലാസ്സില്‍ പഠിക്കണ ഉണ്ണി കുട്ടന്‍റെ മുഖത്ത് നാണം . തൊണ്ണൂറ് കഴിഞ്ഞ പെരച്ചേട്ടന്‍റെ മുഖത്ത് അതിനേക്കാള്‍ വലിയ നാണം…!
വാഴക്കുല വില്‍ക്കണ രാജന്‍ ചൂളമടിച്ച് എന്നെ വിളിച്ചു.
‘ നീ എന്ത് മനുഷ്യനാണ്ടാ , ഇതൊക്കെ ഒരു തഞ്ചത്തില് കൈകാര്യം ചെയ്യണ്ടേ , നീയൊരുമാതിരി മനുഷ്യമൃഗത്തിലെ ജയനെ പോലെ , ഒന്നുല്ല്യങ്കിലും ഒരന്യ വീട്ടീന്ന് വന്ന കുട്ടിയല്ലെ ഓള് , ഇജി അതെങ്കിലും ഓര്‍ക്കണ്ടെ ‘
രാജന് മറുപടിയായി എന്‍റെ വായയില്‍ വന്നത് പച്ച തെറിയായിരുന്നു.പക്ഷെ തൊട്ടടുത്ത ദിവാകരേട്ടന്‍റെ ചായ കടയില്‍ കുറച്ച് കാരണോന്‍മാര് ഇരിക്കുന്നത് കൊണ്ട് ഞാനൊന്നും പറഞ്ഞില്ല.
തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ എതിരെ വന്ന കുടുംബ ശ്രീക്ക് പോകുന്ന പെണ്ണുങ്ങളുടെ മുഖത്തുള്ള നാണം കണ്ട് എനിക്കും നാണം വന്ന് പോയി….!
വീട്ടിലെത്തി. അവിടെയും ഇവിടെയും തട്ടി തടഞ്ഞ് നിന്ന് എങ്ങനെയെങ്കിലും രാത്രിയാക്കി.
മുറിയിലേക്ക് കയറിയ എന്നെ കണ്ട പാടെ അവളെണീറ്റിരുന്നു. എന്നോടൊന്ന് ചിരിച്ചു. ഞാനും ചിരിച്ചു.
സുഖാന്യേഷണം നടത്തിയതിനൊടുവില്‍ ഞാന്‍ തലയിണയെടുത്ത് തറയിലേക്കിട്ട് കിടന്നു.
കുറച്ച് നേരത്തെ നിശബ്ദതക്കൊടുവില്‍ ഞാനവളോട് വീട്ടിലെ വിശേഷങ്ങളെല്ലാം ചോദിച്ചു.
ചെറിയൊരു ഓര്‍മ്മ മാത്രമായിരുന്ന അച്ഛനെ കുറിച്ചവള്‍ പറഞ്ഞു. ഒരേട്ടനില്ലാതെ പോയതിന്‍റെ ദുഖം പറഞ്ഞു. ബാല്ല്യത്തെ കുറിച്ചും , കൗമാരത്തെ ക്കുറിച്ചും പറഞ്ഞു .
ഒടുവില്‍ മക്കളെ നന്നായി വളര്‍ത്താന്‍ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചവള്‍ പറഞ്ഞ് വന്നപ്പോള്‍ ശബ്ദമിടറുന്നത് ഞാനറിഞ്ഞു.
കേള്‍വിക്കാരനായി ഇരുന്നതിനൊടുവില്‍ ഞാന്‍ എന്നെ കുറിച്ച് പറഞ്ഞു. എന്‍റെ കുടുംബത്തെ കുറിച്ച് പറഞ്ഞു , കുട്ടിക്കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞു, പിന്നിട്ട ജീവിത വഴികളിലനുഭവിച്ച സുഖ ദുഖങ്ങളെ കുറിച്ച് പറഞ്ഞു , സ്വപ്നങ്ങളെ കുറിച്ചും, മോഹങ്ങളെ കുറിച്ചും പറഞ്ഞു.
പരസ്പരം എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ കുറച്ച് നേരം നിശബ്ദമായിരുന്നു ആ മുറി.
നിശബ്ദതക്ക് വിരാമമിട്ട് ഞാന്‍ സംസാരം തുടര്‍ന്നപ്പോള്‍ കട്ടിലിന് മുകളില്‍ നിന്ന് മറുപടിയൊന്നും വന്നില്ല . എണീറ്റ് ചെന്ന് നോക്കിയപ്പോള്‍ രണ്ടു കയ്യും ചേര്‍ത്ത് വച്ചതിന് മുകളില്‍ തല വച്ച് ഉറങ്ങി കഴിഞ്ഞിരുന്നു ആ പാവം.
അരികിലായി കിടന്ന പുതപ്പെടുത്ത് ഞാന്‍ പുതച്ച് കൊടുത്തു . കാല്‍പ്പാദങ്ങള്‍ പുതപ്പിനുള്ളിലേക്കാക്കി വച്ചു. ലൈറ്റണക്കുന്നതിന് മുന്‍പ് ആ നിഷ്കളങ്ക മുഖം ഞാന്‍ ഒന്നു കൂടി നോക്കി.
അന്ന് ഞാന്‍ ഉറങ്ങുന്നതിന് മുന്‍പ് തലയിണ നെഞ്ചില്‍ ചേര്‍ത്ത് വച്ച് കുറേ നേരം കിടന്നു …!
പിറ്റേന്ന് എണീറ്റ് അവള്‍ക്കുള്ള ചായ എടുക്കാനായി ഞാന്‍ അടുക്കളയിലേക്ക് ചെന്നത് കണ്ട് അമ്മ സ്തംഭിച്ച് നിന്നു.
അവള്‍ക്ക് കുടിക്കാനുള്ള വെള്ളം മുറിയില്‍ കൊണ്ട് വച്ചത് ഞാനായിരുന്നു. ഉച്ചക്ക് ഊണ് കഴിക്കുമ്പോള്‍ എരിവ് മൂര്‍ദ്ധാവില്‍ കയറിയ അവള്‍ടെ തലയില്‍ തട്ടി കൊടുത്ത് ഒരു മുറുക്ക് വെള്ളം ഊട്ടി കൊടുത്തതും ഞാനായിരുന്നു.
ആ പകലില്‍ അവളെ കാണാനും സംസാരിക്കാനുമുള്ള ഒരവസരവും ഞാന്‍ പാഴാക്കിയില്ല.
എത്രയും വേഗം ഒന്ന് രാത്രിയായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചെങ്കിലും ആ പകലിന് പതിവിലും ദൈര്‍ഘ്യമുണ്ടായിരുന്നു …!
സന്ധ്യയായപ്പോള്‍ കൂട്ടിലിട്ട വെരുകിനെ പോലെ ഞാന്‍ മുറ്റത്ത് ഉലാത്തി . ഇടക്കിടെ സമയം നോക്കി. നാമം ജപിക്കുന്ന പെങ്ങളിത് കണ്ട് ഇടം കണ്ണിട്ട് എന്നെ നോക്കി.
നിലാവുള്ള ആ രാത്രിയില്‍ ഞാന്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ ജനവാതിലിലൂടെ ആകാശം നോക്കി കിടക്കുകയായിരുന്നു അവള്‍.
എന്നെ കണ്ടതും ‘ ഏട്ടാ ‘ ന്ന് വിളിച്ചു .
ആ വിളി കേട്ട് എന്‍റെ മനസ്സ് നിറഞ്ഞു തുളുമ്പി. സന്തോഷം അടക്കാനാവാതെ ഞാന്‍ നിന്നു. ഈ ഭൂമിയില്‍ എന്‍റെത് മാത്രമെന്ന് പറയാവുന്ന ഒരാളില്‍ നിന്ന് ആ വിളി കേള്‍ക്കാന്‍ ഞാന്‍ എത്രയോ കാലമായി കൊതിക്കുന്നു…!
നിറഞ്ഞ മനസ്സോടെ ഞാന്‍ വാതിലടച്ചു കുറ്റിയിട്ടു. കട്ടിലില്‍ ചെന്നിരുന്നു.
‘ഞാന്‍ കാരണം ഏട്ടനൊരുപാട് ബുദ്ധിമുട്ടായല്ലേ’
ആ ചോദ്യം കേട്ട് വാത്സല്ല്യത്തോടെ ഞാനാ മുഖത്തേക്കൊന്ന് നോക്കി. ആ കണ്ണുകളിലേക്ക് മാറി മാറി നോക്കി.
ഞാന്‍ കെട്ടിയ താലി ആ മാറില്‍ കിടന്നു നിലാവേറ്റ് തിളങ്ങുന്നത് ഞാന്‍ കണ്ടു.
മെല്ലെ അവളുടെ മോതിര വിരലിലൊന്ന് തൊട്ടു . ആ കൈ ഞാന്‍ മെല്ലെ കോരിയെടുത്ത് എന്‍റെ കൈക്കുള്ളിലാക്കി .
ആ സമയം ജനവാതിലിനിടയിലൂടെ ഒരിളം കാറ്റ് വന്ന് ഞങ്ങളെ തഴുകി തലോടി കടന്നുപോയി.
രണ്ട് പേരും മുഖത്തോട് മുഖം നോക്കിയ നിമിഷം. മനസ്സിലും ശരീരത്തിലും വാത്സല്ല്യം നിറച്ച് ഞാനവള്‍ക്കരികിലേക്ക് ഒന്നു കൂടി ചേര്‍ന്നിരുന്നു.
പൂര്‍ണ്ണ ചന്ദ്രനെ സാക്ഷിയാക്കി ആ തിരുനെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു .
എന്‍റെ ആദ്യ ചുംബനം …!
ആ ചുബനം എന്‍റെ സിരകളെ ചൂടു പിടിപ്പിച്ചില്ല . എന്നിലെ വികാരങ്ങളെ ആളി കത്തിച്ചില്ല …..!
ശാന്തമായിരുന്നു എന്‍റെ മനസ്സ് .
അച്ഛന്‍റെ വാത്സല്ല്യമേല്‍ക്കാന്‍ ഭാഗ്യം സിദ്ധിക്കാത്ത, ഒരേട്ടന്‍റെ കരുതലേല്‍ക്കാന്‍ യോഗമില്ലാതിരുന്ന അവള്‍ക്ക് ഞാനേകിയ ആ
ചുംബനം എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്നതിന്‍റെ തെളിവായിരുന്നു സന്തോഷം കൊണ്ട് നിറഞ്ഞ ആ കണ്ണുകളും, വിറ കൊണ്ട ആ ചുണ്ടുകളും .
ഞാനന്ന് തലയിണയെടുത്ത് തറയിലേക്കിട്ടില്ല…!
എനിക്കുറപ്പുണ്ടായിരുന്നു , ഇനി വരുന്ന ഏതൊരുറക്കത്തിലും ഏതൊരുണര്‍വ്വിലും എന്‍റെ ഭാര്യക്ക് ദോഷമാവും വിധം എന്‍റെ ഈ കയ്യോ കാലോ ആ ദേഹത്ത് വീഴില്ലെന്ന് .
എനിക്കുറപ്പുണ്ടായിരുന്നു, എന്‍റെ ഭാര്യയുടെ സുഖത്തിലും ദുഖത്തിലും കൂടെ നില്‍ക്കേണ്ടത് എന്‍റെ കടമയാണെന്ന്.
അത് തിരിച്ചറിഞ്ഞത് കൊണ്ടാവണം ഒരു കൊച്ചു കുട്ടിയെ പോലെ എന്‍ ചുടു നിശ്വാസം ഏല്‍ക്കും വിധം അവള്‍ എന്നരികിലേക്ക് പറ്റിച്ചേര്‍ന്നുറങ്ങിയത്……!
കടപ്പാട് : മഹേഷ് ബോജി
താങ്കൾ കുറെ കാലത്തിനു ശേഷം ഒരു ആത്മാർത്ഥ സുഹൃത്തിന്റെ വീട്ടിൽ പോവുകയാണ് ,അവിടെ അപ്പോൾ സുഹൃത്തിന്റെ പെങ്ങൾ മാത്രമേയുള്ളൂ അവൾ പൂർണ്ണ നഗ്നയായി നിങ്ങളുടെ അടുത്തു വന്നു നിൽക്കുന്നു…..!
നിങ്ങൾ എന്ത് ചെയ്യും….?
ഒരു ഉയർന്ന തസ്തികക്ക് വേണ്ടിയുള്ള ഇന്റർവ്യൂ ബോർഡിന്റെ ചോദ്യം ഇതായിരുന്നു……!എന്ത് ഉത്തരം പറയും എന്ന് ചോദ്യം പെട്ടന്നു കേട്ട ആർക്കും പെട്ടന്ന് നിർവാഹമില്ലായിരുന്നു..പക്ഷെ ഉത്തരം പറഞ്ഞേ തീരൂ.ജോലിക്കുള്ള ഒടുവിലത്തെ കടമ്പയാണ് ഈ ഇന്റർവ്യൂ…..ഓരോരുത്തർ ഓരോ മറുപടിയാണ് പറഞ്ഞത്…
അപ്പോൾ തന്നെ അവിടുന്നിറങ്ങി പോകും എന്ന് ഒരാൾ…പോയി വസ്ത്രം ധരിക്കു ”
എന്ന് മാന്യമായി പറയും എന്ന് മറ്റൊരാൾ ഇത്തരം ചോദ്യത്തിനു മറുപടി പറയാൻ കഴിയില്ല എന്ന് മറ്റൊരാൾ.ഇന്റെർവ്യൂ എല്ലാം കഴിഞ്ഞു…..!!ശരിയുത്തരം പറഞ്ഞ
അതിലൊരാളെ തിരഞ്ഞെടുക്കുകയും ചെയ്തു…!അതോടെ എല്ലാവർക്കും ആകാംക്ഷയായി…,എന്തായിരിക്കും തിരഞ്ഞെടുത്ത ആൾ മറുപടി പറഞ്ഞിട്ടുണ്ടാവുക എന്നറിയാൻ…ആ യുവാവ് മറുപടി ഇതായിരുന്നു…” ഞാൻ അവളെ പിടിച്ച് മടിയിലിരുത്തി അവൾക്കൊരു ഉമ്മ കൊടുക്കും…”
എന്ന്….!അയാളുടെ ഉത്തരം കേട്ട് ബോർഡഗംങ്ങൾ പോലും ഒന്നായി ഞെട്ടി….!
അവർ ഒന്നാകെ അയാളെ സൂക്ഷിച്ചു നോക്കി….,അവർക്കയാളുടെ വാക്കുകൾ വിശ്വസിക്കാനായില്ല തങ്ങളെ പോലുള്ളവരുടെ മുന്നിൽ വെച്ച്
ഒരാൾ ഇങ്ങനെ പച്ചയായി സംസാരിക്കുക എന്നുവെച്ചാൽ…?തുടർന്ന് ആ ബോർഡഗംത്തിൽപ്പെട്ട ഒരു സ്ത്രീ അയാളോട് ചോദിച്ചു..,എന്തു കൊണ്ട്..?
ആ യുവാവ് ശാന്തനായി അവരോട് മറുപടി പറഞ്ഞു എന്റെ സുഹൃത്തിന്റെ പെങ്ങൾ വിവസ്ത്രയായി എന്റെ മുന്നിൽ വരണമെങ്കിൽ” അവൾക്ക് രണ്ടോ മൂന്നോ വയസ്സിൽ കൂടുതൽ പ്രായം കാണില്ല….!!! ”അതുകൊണ്ടു തന്നെ..!
മറുപടി കേട്ടതും ബോർഡഗംങ്ങൾ ഒന്നായി എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു കൊണ്ട്
ആ യുവാവിനെ അഭിനന്ദിച്ചു ആ യുവാവിന്റെ മറുപടിക്കു മുന്നിൽ ബോർഡഗംങ്ങൾ പോലും ഒരു നിമിഷം തങ്ങളുടെ ചിന്തഗതിയുടെ ന്യൂനതയെ ഒാർത്തു തലക്കുനിച്ചു പോയി…,ഇതിൽ നിന്നു ഒന്നെ പറയാനുള്ളൂ മനുഷ്യന്റെ ചിന്താഗതി തന്നെയാണ്
അവന്റെ വ്യക്തിത്വം!!!