Most Popular

സീരിയല്‍ നടിയും മാനേജരും തമ്മില്‍ നടുറോഡില്‍ അടിപിടി. തമിഴിലെ സീരിയല്‍ താരം സബിത റായി എന്ന നടിയാണു മാനേജരുമായി നടുറോഡില്‍ വച്ച് അടിയുണ്ടാക്കിയത്. സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലായ വാണി റാണി എന്ന സീരിയലില്‍ ഇവര്‍ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സീരിയിലിന്‍റെ മാനേജരായ സുകുമാരനുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. ഭാര്യയും കുട്ടികളും വേനല്‍ അവധിക്കു സ്വന്തം വീട്ടിലേയ്ക്കു പോയ സമയം നോക്കി സുകുമാരന്‍ സബിതയെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് എന്തോ സാമ്പത്തിക കാര്യത്തിന്‍റെ പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമായി.
തുടര്‍ന്ന് അര്‍ധരാത്രിയില്‍ ഇരുവരും തമ്മില്‍ വലിയ അടിപിടിയായി . അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വഴക്കു നടുറോഡിലേയക്കു മാറി. സുകുമാരന്‍ സബിതയെ മുടിക്കു കുത്തിപ്പിടിച്ചു പുറത്തേയ്ക്കു തള്ളുകയും സബിത സുകുമാരന്റെ ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു . പിന്നീട് പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു.

ഭര്‍ത്താവിനെയും മകളെയും കൊന്നശേഷം കാമുകന്‍ ചോദിച്ചു മോനെയും കൊല്ലട്ടേ ആരിലും നടുക്കമുളവാക്കുന്ന ഒരു സംഭവമാണിത്. സ്ത്രീത്വത്തിനു തന്നെ അപമാനമായി രണ്ടു മക്കളുടെ അമ്മയായ ഒരു സ്ത്രീ കാമുകനുമായി ചേര്‍ന്ന് നടത്തിയ ഈ ഹീനകൃത്യം ഉത്തര്‍ പ്രാദേശിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥലമായ ഗോരഖ്പൂരിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. കാന്റ – ബിഷന്‍പൂര്വ ഏരിയയില്‍ താമസക്കാര നായ വിവേക് പ്രതാപ് സിങ്ങിനെയും ( 35 ), മകളെയുമാണ് ( 8 ) ഭാര്യ സുഷമാ സിങ്ങും കാമുകന്‍ ഡബ്‌ള്യൂ സിങ്ങും ചേര്‍ന്ന് കൊലചെയ്തത്. ഈ രണ്ടു കൊലപാതകങ്ങളും നേരിട്ടുകണ്ട ഇവരുടെ മകന്‍ ആരുഷ് (6 ) നെയും കടന്നുപിടിച്ചുകൊണ്ട് ഡബ്‌ള്യു സിംഗ് സുഷമയോട് ചോദിച്ചു. ഇവനെയും കൊല്ലട്ടെ..? സുഷമ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു. വേണ്ട ഇത് നിന്റെ മോനാണ്. അത് കേട്ട മാത്രയില്‍ അയാള്‍ പിന്തിരിയുകയായിരുന്നു. ഇല്ലെങ്കില്‍ അതിനെയും കൊല്ലുമായിരുന്നു.

Wife Murdered her husband with the help of BF

രണ്ടുപേര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടിയായിരുന്നു ഇത്. കഴിഞ്ഞ 12 വര്‍ഷമായി അതായത് സുഷമയുടെ വിവാഹത്തിന് മുന്‍പ് മുതല്‍ തുടങ്ങിയ ബന്ധമായിരുന്നു സുഷമയും ഡബ്‌ള്യു സിങ്ങും തമ്മില്‍.  ഭര്‍ത്താവ് വീട്ടിലില്ലാത്ത അവസരം നോക്കി ഡബ്ല്യൂ സിംഗ് സ്ഥിരമായി അവിടെ സന്ദര്‍ശകനായിരുന്നു. ഇത് ഭർത്താവിന്റെ ചെവിയിലെത്തിയതോടെയാണ് കൊലപാതകത്തിനുള്ള ശ്രമം ഇവര്‍ രണ്ടാളും രഹസ്യമായി കൊലപാതകം പ്ലാന്‍ ചെയ്തതും അത് നടപ്പാക്കിയതും. ആറ് വയസ്സുകാരന്‍ ആരുഷ് പൊലീസിന് നല്‍കിയ മൊഴിയിലാണ് കൊലപാതകത്തിന്റെ മുഴുവന്‍ ചുരുളും ഒന്നൊന്നായി അഴിയുന്നത്.

Wife Murdered her husband with the help of BF

അച്ഛന്റെയും സഹോദരിയുടെയും മൃതദേഹം കണ്ടു പൊട്ടിക്കരഞ്ഞു കൊണ്ട് ആ പിഞ്ചുബാലന്‍ അടുത്തുനിന്ന കെന്റ് സ്‌റ്റേഷന്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ അഭയ് മിശ്രയോട് ഈ കൊലചെയ്തത് ഡബ്‌ള്യു സിംഗ് ആണെന്നും അമ്മയാണ് തറയില്‍വീണ രക്തമെല്ലാം തുടച്ചുകളഞ്ഞ തെന്നും പരസ്യമായി വിളിച്ചുപറഞ്ഞത് എല്ലാവരെയും അത്ഭുതസ്തബ്ധരാക്കി. അതാണ് കേസില്‍ വഴിത്തിരിവായത്. കൊലനടന്ന ദിവസം അര്‍ധരാത്രി ഡബ്ല്യൂ സിങ്ങും മറ്റു രണ്ടുപേരും വാതിലില്‍ മുട്ടി. സുഷമായാണ് വാതില്‍ തുറന്നത്. അവര്‍ കട്ടിലില്‍ ഉറങ്ങുകയായിരുന്ന വിവേകിനേയും മകളെയും കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. പിടഞ്ഞുമാറി രക്ഷപെടാന്‍ ശ്രമിച്ച വിവേകിനെ ഒരാള്‍ ഇഷ്ടികകൊണ്ട് തലക്കടിച്ചതിനാല്‍ തലപൊട്ടി മുറിവില്‍ക്കൂടി തറയിലാകെ രക്തമായി. എന്നാല്‍ പെണ്‍കുട്ടി ഒന്ന് പിടയുകപോലുമുണ്ടായില്ലെന്നു ഡബ്ല്യൂസിങ് തന്റെ മൊഴിയില്‍പ്പറഞ്ഞു. കൊലക്കു ശേഷം ഇരുവരുടെയും മൃതദേഹം പുറത്തുകൊണ്ടു പോയി റോഡരുകില്‍ തള്ളുകയായിരുന്നു. വാഹനമിടിച്ചു കൊല്ലപ്പെട്ടു എന്ന് വരുത്തുകയായിരുന്നു ലക്ഷ്യം.

Wife Murdered her husband with the help of BF

തറയില്‍ വീണ ഭര്‍ത്താവിന്റെ രക്തം തെളിവുനശിപ്പിക്കാനായി തുടച്ചു മാറ്റിയത് സുഷമയായിരുന്നു. അതിനു ശേഷം ഇക്കാര്യങ്ങളൊന്നും പുറത്തുപറയരുതെന്നു 6 വയസ്സുള്ള മകനെ അവര്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. സ്ത്രീത്വത്തിനുതന്നെ കളങ്കമേല്‍പ്പിച്ച ഈ സ്ത്രീ ഇരുവരുടെയും മൃതദേഹത്തില്‍ വീണു പൊട്ടിക്കരഞ്ഞു നടത്തിയ അഭിനയം നാട്ടുകാരെപ്പോലും രോഷാകുലരാക്കിയിരുന്നു. പോലീസിടപെട്ടാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. ഈ കൃത്യം നടക്കുന്ന സമയത്തു വിവേകിന്റെ അച്ഛനും ഇളയച്ഛനും അവരുടെ ഭാര്യമാരും മുകളിലത്തെ നിലയില്‍ ഉറക്കമായിരുന്നു. അന്വേഷണം ആ രീതിയിലും നടക്കുകയാണ്. ഡബ്‌ള്യു സിംഗ് അറിയപ്പെടുന്ന ഒരു ക്രിമിനലാണ്. ഒരു മാസം മുന്‍പാണ് ഒരു കൊലക്കേസില്‍ ജാമ്യം ലഭിച്ചു ഇയ്യാള്‍ ജയിലില്‍ നിന്ന് പുറത്തുവന്നത്.

Wife Murdered her husband with the help of BF

Read more.. മരണത്തിനു ശേഷവും അവളെ ആരും വെറുതെ വിട്ടില്ല; അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി; സില്‍ക്കുമായുള്ള ബന്ധത്തെക്കുറിച്ച് അന്തരിച്ച നടന്‍ വിനു ചക്രവര്‍ത്തി പണ്ട് പറഞ്ഞത് ഇപ്പോള്‍ വൈറലാകുന്നു

അന്തരിച്ച ഗായിക രാധിക തിലകും ഗായിക സുജാതയും അടുത്ത ബന്ധുക്കള്‍ ആണെന്ന് സിനിമയില്‍ തന്നെ അധികം ആര്‍ക്കും അറിയില്ല . രാധിക തിലക് സുജാതയുടെ അമ്മയുടെ സഹോദരി പുത്രിയാണ്.രാധികയുടെ ആകസ്മിക മരണം തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ വേദനയെ കുറിച്ചു തുറന്നു പറയുകയാണ്‌ സുജാത .

റെക്കോര്‍ഡിംഗില്ലാത്ത വൈകുന്നേരങ്ങളില്‍ ഒരു മണിക്കൂര്‍ നീളുന്ന നടത്തം പതിവാണ്. മദ്രാസിലെ വീടിന്റെ ടെറസിലൂടെയുള്ള നടത്തത്തിനിടയില്‍, സ്ഥിരമായി ഫോണില്‍ വിളിക്കുന്ന ഒരാളുണ്ട്. രാധികാതിലക്. അമ്മയുടെ അനിയത്തിയുടെ മകളാണെങ്കിലും എനിക്കവള്‍ സ്വന്തം അനിയത്തിക്കുട്ടിയായിരുന്നു. പലപ്പോഴും മുക്കാല്‍ മണിക്കൂറോളം ആ സംസാരം നീളും. കുടുംബവും സംഗീതവുമൊക്കെ ആ ചര്‍ച്ചയിലേക്ക് കടന്നുവരും.

കുട്ടിക്കാലം മുതല്‍ എന്റെ പിന്നാലെയുണ്ടാവുമായിരുന്നു രാധിക. സംഗീതത്തോടും പാട്ടിനോടും ഭയങ്കര താല്‍പ്പര്യമായിരുന്നു. ഒരു ചേച്ചി എന്നതിലുപരി എന്നിലെ ഗായികയോടായിരുന്നു ഇഷ്ടം. ആരാധനയോടെയാണ് എന്നെ കണ്ടത്. എനിക്കു പിന്നാലെ രാധികയും സിനിമയിലെത്തി. കേരളത്തിലേക്ക് വന്നാല്‍ ഞാനും ശ്വേതയും രാധികയുടെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ താമസിച്ചിട്ടേ മടങ്ങുകയുള്ളൂ. ഞങ്ങളൊന്നിച്ച് പാട്ടുപാടിയും തമാശകള്‍ പറഞ്ഞും സമയം പോകുന്നതറിയില്ല. ശ്വേതയുടെ വിവാഹം എറണാകുളത്ത് വച്ച് നടത്താനാണ് തീരുമാനിച്ചത്. അതിന്റെ എല്ലാ ഒരുക്കങ്ങളും നടത്തിയത് രാധികയും ഭര്‍ത്താവ് സുരേഷുമായിരുന്നു എന്ന് സുജാത പറയുന്നു .

uploads/news/2017/04/102016/ra.jpg

ഇടക്കാലത്ത് അസുഖം വന്നപ്പോഴും എന്നോട് ഒന്നും അവള്‍  പറഞ്ഞില്ല. ആരും വിഷമിക്കുന്നത് രാധികയ്ക്കിഷ്ടമല്ല. പോസിറ്റീവ് ആയ കാര്യങ്ങളേ സംസാരിക്കാറുള്ളൂ. എപ്പോഴും സ്മാര്‍ട്ടായിരുന്നു. രാധികയും കുടുംബവും പിന്നീട് പനമ്പിള്ളി നഗറിലേക്ക് താമസം മാറി. അതിന് തൊട്ടുമുകളിലായിരുന്നു ശ്വേതയുടെ ഭര്‍ത്താവിന്റെ ഫ്‌ളാറ്റ്. ഞങ്ങള്‍ അവിടെ താമസിക്കാന്‍ വരുമ്പോള്‍ ഭക്ഷണമുണ്ടാക്കരുതെന്ന് രാധികയ്ക്ക് നിര്‍ബന്ധമാണ്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണം അവളുണ്ടാക്കിവയ്ക്കും. മരിക്കുന്നതിന്റെ രണ്ടുദിവസം മുമ്പുവരെ ഞങ്ങളൊന്നിച്ചുണ്ടായിരുന്നു.

അന്നും എന്നോട് അവള്‍  പറഞ്ഞു, ‘എനിക്ക് പാട്ടിലേക്ക് തിരിച്ചുവരണം ചേച്ചീ’ എന്ന് .എറണാകുളത്തുനിന്ന് മദ്രാസിലേക്ക് വന്നതിന്റെ രണ്ടാംദിവസമാണ് പനി കൂടിയ വിവരമറിഞ്ഞത്. പിന്നീട് കേട്ടത് മരണവാര്‍ത്തയായിരുന്നു. ഒരടി കിട്ടിയതുപോലെയായി എനിക്ക്. എന്റെ അനിയത്തി വിടപറഞ്ഞിട്ട് സെപ്റ്റംബര്‍ 20ന് രണ്ടുവര്‍ഷം തികയുകയാണ്.തിരിച്ചുവരണമെന്ന അവളുടെ ആഗ്രഹം സാധിക്കാതെ പോയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം. ഇപ്പോഴും വൈകിട്ട് ടെറസിലൂടെ നടക്കുമ്പോള്‍ വല്ലാതെ മിസ് ചെയ്യാറുണ്ട് രാധികയെ…സുജാത പറഞ്ഞു നിര്‍ത്തുന്നു .

സ്വന്തം ലേഖകന്‍

മജ്ജയിലുള്ള പ്രത്യേക മൂലകോശങ്ങള്‍ ശരീരത്തിനാവശ്യമായ രീതിയില്‍ ചുവപ്പു രക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്ലറ്റുകള്‍ എന്നിവയായി രൂപപ്പെടാന്‍ കഴിവുള്ളവയാണ്. ഈ മൂലകോശങ്ങളുടെ പ്രവര്‍ത്തനത്തെയാണ് രക്താര്‍ബുദം ബാധിക്കുന്നത്. അതുവഴി മൂലകോശങ്ങള്‍ അനിയന്ത്രിതമായി, അസാധാരണയായി രക്താണുക്കളെ ഉത്പാദിപ്പിക്കും. ഇത്തരത്തിലുള്ള അസാധാരണ രക്തകോശങ്ങള്‍ അഥവാ കാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ അണുബാധക്കെതിരെ പൊരുതുക, ശക്തമായ രക്തപ്രവാഹത്തെ തടയുക എന്നിങ്ങനെയുള്ള രക്തത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ തടയുന്നു. ഇവ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. രക്താര്‍ബുദത്തെ തടയുന്നതിനായി വൈദ്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ഒന്നാണ് മജ്ജ മാറ്റിവയ്ക്കല്‍ അഥവ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് (ബി.എം.ടി). രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും മജ്ജ മാറ്റിവയ്ക്കല്‍ മാത്രമാണ് സുഖപ്പെടാനുള്ള ഏക വഴി.

ബി.എം.ടി.യില്‍ രോഗിയുടെ കേടുപറ്റിയ അല്ലെങ്കില്‍ നശിച്ചുപോയ മജ്ജയിലെ മൂലരക്തകോശങ്ങള്‍ മാറ്റി ആരോഗ്യമുള്ള ദാതാവിന്റെ മജ്ജ വയ്ക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ 1983ലാണ് ആദ്യമായി ബി.എം.ടി ചെയ്തത്. അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ബാധിച്ച ഒമ്പതു വയസുകാരിയിലായിരുന്നു ഇത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാങ്കേതിക വിദ്യകളും ഈ രീതിയെ കൂടുതല്‍ സുരക്ഷിതവും പ്രയോജനപ്രദവും ആക്കിത്തീര്‍ക്കുകയാണ് ഇപ്പോള്‍.

മൂലകോശങ്ങള്‍ക്ക് മൂന്നു സ്രോതസ്സുകളാണുള്ളത്. മജ്ജ, പെരിഫറല്‍ രക്തം, പൊക്കിള്‍ക്കൊടിയിലെ രക്തം എന്നിവ. ഇവയില്‍ ഏതെങ്കിലുമുള്ള കോശങ്ങളില്‍ ഒന്ന് മാറ്റിവയ്ക്കുന്നതിന് ഉപയോഗിക്കാം. മജ്ജ മാറ്റിവയ്ക്കല്‍ മൂന്നു തരത്തിലാണുള്ളത്. ഇന്ന് കൂടുതലായി ഉപയോഗിക്കുന്ന മൂലകോശ സ്രോതസ് പെരിഫറല്‍ മൂലരക്തകോശങ്ങളാണ് (ദാതാവിനെ സംബന്ധിച്ച് രക്തദാനത്തിന് തുല്യമാണത്).

മൂന്നു രീതിയിലുള്ള മജ്ജ മാറ്റിവയ്ക്കലുകളാണുള്ളത്. സ്വന്തം മൂലരക്തകോശങ്ങള്‍ തന്നെ സ്വീകരിക്കുന്ന ഓട്ടോലോഗസ് രീതി, സാദൃശ്യമുള്ള ഇരട്ടയില്‍നിന്നും മൂലരക്തകോശങ്ങള്‍ സ്വീകരിക്കുന്ന സിന്‍ജീനിക് രീതി, ആരോഗ്യമുള്ള മുതിര്‍ന്നവരില്‍നിന്നും, സാധാരണയായി സഹോദരന്‍, സഹോദരി (അല്ലെങ്കില്‍ രക്തബന്ധമുള്ളവര്‍) എന്നിവരില്‍നിന്നും മൂലരക്തകോശങ്ങള്‍ സ്വീകരിക്കുന്ന അലോജനിക് രീതി എന്നിവയാണവ. രോഗിയുമായി ബന്ധമില്ലാത്ത ഏതെങ്കിലുമൊരു വ്യക്തിയുടെ മൂലരക്തകോശങ്ങള്‍ അനുയോജ്യമാണെങ്കില്‍ മജ്ജ മാറ്റിവയ്ക്കുന്നതിനുപയോഗിക്കാം. മുഴുവനായോ ഭാഗികമായോ എച്ച്.എല്‍.എ ജനിതക ടൈപ്പ് യോജിച്ചതാണെങ്കില്‍ മാത്രമേ മൂലരക്തകോശങ്ങള്‍ ദാനം ചെയ്യാന്‍ പാടുള്ളൂ മജ്ജ ദാനം ചെയ്യുന്നത് പെരിഫറല്‍ രക്തത്തില്‍നിന്നോ മജ്ജയില്‍നിന്നോ ആവാം.

പെരിഫറല്‍ മൂലരക്തകോശങ്ങള്‍ മാറ്റിവയ്ക്കുന്നത് ശസ്ത്രക്രിയ ആവശ്യമില്ലാത്ത രീതിയാണ്. കൈകളില്‍നിന്നുള്ള രക്തം എടുത്ത് ഒരു ഉപകരണത്തിലൂടെ മൂലരക്തകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്. ഇടുപ്പിലെ എല്ലില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന മജ്ജയില്‍നിന്നുള്ള മൂലരക്തകോശങ്ങളും ദാനം ചെയ്യാവുന്നതാണ്. ബി.എം.ടി രീതി ലളിതമായ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ജീവനു ഭീഷണിയായ രക്താര്‍ബുദം ബാധിച്ച രോഗിയുടെ മൂലകോശങ്ങളെ ഉയര്‍ന്ന ഡോസിലുള്ള കീമോതെറാപ്പിയിലൂടെ റേഡിയേഷന്‍ ഉപയോഗിച്ചോ അല്ലാതെയോ നശിപ്പിക്കുന്നു. അതിനുശേഷം അനുയോജ്യമായ ദാതാവില്‍നിന്നെടുത്ത സ്വാഭാവിക മൂലകോശങ്ങള്‍ രോഗിയിലേക്ക് കുത്തിവയ്ക്കുന്നു. തുടര്‍ന്ന് രോഗിയെ രോഗപ്രതിരോധനിയന്ത്രണ സംവിധാനമുള്ള സുരക്ഷിതമായ സാഹചര്യത്തില്‍ ശുശ്രൂഷിക്കുന്നു. പുതിയതായി കുത്തിവച്ച മൂലകോശങ്ങള്‍ മജ്ജയില്‍ നിലയുറപ്പിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും തുടര്‍ന്ന് സാധാരണരീതിയുള്ള രക്തകോശങ്ങള്‍ ആവശ്യാനുസരണം ഉത്പാദിപ്പിക്കുകയും അങ്ങനെ രോഗം സുഖമാകുകയും ചെയ്യുന്നു.
വിവരങ്ങള്‍:
ഡോ. വിവേക് രാധാകൃഷ്ണന്‍
കണ്‍സള്‍ട്ടന്റ്  മെഡിക്കല്‍
ഓങ്കോളജി / ഹെമറ്റോ ഓങ്കോളജി,
ബോണ്‍ മാരോ ട്രാന്‍സ്പ്‌ളാന്റ് ഫിസിഷ്യന്‍, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി

യു കെ മലയാളികള്‍ ഉത്സാഹപൂര്‍വ്വം കാത്തിരിക്കുന്ന മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും ലെസ്റ്ററില്‍ നടക്കുന്ന കലാവിരുന്നില്‍ അങ്കം കുറിക്കാന്‍ ഒരുങ്ങുമ്പോള്‍, യൂറോപ്പിന്റെ സൗന്ദര്യമെന്ന് പാശ്ചാത്യ കവികള്‍ പാടിയ യോര്‍ക്ക്ഷയറില്‍ നിന്നും മൂന്ന് യുവതാരങ്ങള്‍ മലയാളം യുകെയുടെ സ്റ്റേജിലെത്തുന്നു. ഡാനി മാത്യുവും, കീര്‍ത്തന തെരേസാ കുറ്റിക്കാടും ബിന്ധ്യാ സാജനും. ബാല്യം വിട്ടുമാറാത്ത ഈ കൗമാരക്കാര്‍ യുവതലമുറയ്ക്ക് പ്രചോദനമായി ലെസ്റ്ററിലെത്തുകയാണ്. ഒരു തലമുറയുടെ വളര്‍ച്ചയെ സസൂക്ഷ്മം വീക്ഷിക്കുന്ന മലയാളം യു കെ അവര്‍ക്ക് പ്രചോദനം നല്‍കി അവരോടൊപ്പം മുന്നേറുകയാണ്. സത്യങ്ങള്‍ വളച്ചൊടിക്കാതെ മാധ്യമ ധര്‍മ്മത്തിന്റെ പവിത്രത ഞങ്ങള്‍ കാത്തുസൂക്ഷിക്കുമ്പോള്‍ പുതിയ തലമുറയേക്കുറിച്ച് ഞങ്ങള്‍ക്ക് ഉല്‍ഘണ്ഡയുണ്ട്. സമൂഹത്തിന്റെ നാനാതുറയിലുള്ള ചെറുതും വലുതുമായ, കഴിവുള്ളവയും ഇല്ലാത്തവയുമായ എല്ലാം മലയാളം യുകെ യുടെ അവാര്‍ഡ് നൈറ്റില്‍ ഒന്നിക്കുന്നു. ജനങ്ങള്‍ താരങ്ങളാവുകയാണിവിടെ.
ഡാനി മാത്യൂ. കുട്ടനാട് പുതുക്കരി ഒറ്റക്കുട വീട്ടില്‍ സോജന്‍ മാത്യുവിന്റെയും ജെസ്സി ജോസഫിന്റെയും രണ്ടു മക്കളില്‍ മൂത്തയാള്‍. തോമസ് മാത്യൂ ഡാനിയുടെ ഇളയ സഹോദരനാണ്. യോര്‍ക്ക്ഷയറിലെ കീത്തിലിയില്‍ താമസിക്കുന്ന ഡാനിയ്ക്ക് ഉപകരണ സംഗീതത്തോട് ചെറുപ്പം മുതലേ താല്പര്യമുണ്ടായിരുന്നു. കുട്ടനാട്ടിലെ വഞ്ചിപ്പാട്ടിന്റെ ഈണം മാത്രം കേട്ടു വളര്‍ന്ന ഡാനി നാലു വര്‍ഷമായി പിയാനോ പഠിക്കുന്നു. പക്ഷേ, പിയാനോയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും ഡാനി ഇഷ്ടപ്പെട്ടത് ഗിത്താറിനെയായിരുന്നു. ശുദ്ധസംഗീതം പൊഴിക്കുന്ന ഗിത്താറിന്റെ കമ്പികളില്‍ ഏഴു സ്വരങ്ങളും ഡാനി മെനഞ്ഞെടുത്തു. ഇപ്പോള്‍ കീത്തിലിയിലെ ക്രോസ് ഹില്‍സിലുള്ള സൗത്ത് ക്രാവന്‍ ഹൈസ്‌കൂളിലെ സ്‌കൂള്‍ ബാന്റില്‍ ലീഡ് ഗിത്താറിസ്റ്റായി തിളങ്ങുകയാണ് ഡാനി. കീത്തിലി മലയാളി അസ്സോസിയേഷനില്‍ നിന്നുള്ളയാണ് ഡാനി മാത്യൂ. വളര്‍ന്നു വരുന്ന ഈ കൊച്ചു കലാകാരന്‍ മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ തന്റെ കഴിവ് തെളിയിക്കുമ്പോള്‍ മലയാളത്തിന് അഭിമാനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?

കീര്‍ത്തന തെരേസാ കുറ്റിക്കാട്.

 കീറ്റാറില്‍ സംഗീതമഴ പെയ്പ്പിക്കുന്ന കീര്‍ത്തന യോര്‍ക്ഷയറിലെ ഹഡേഴ്‌സ് ഫീല്‍ഡില്‍ താമസിക്കുന്ന ജോബി കുറ്റിക്കാടിന്റെയും സിമ്മി കുറ്റിക്കാടിന്റെയും മകളാണ്. യൊര്‍ക്ഷയര്‍ മലയാളി ക്ലബില്‍ അംഗമായ ഇവര്‍ കേരളത്തില്‍ കൊരട്ടിയില്‍ കുറ്റിക്കാട്ടില്‍ കുടുംബാംഗവും. 2001ല്‍ യുകെയിലെത്തിയ ഈ കുടുബത്തില്‍ സംഗീതത്തിന് പ്രത്യേക സ്ഥാനമുണ്ട്. അമ്മ സിമ്മിയും മനോഹരമായി പാടും. അമ്മയില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനനത്താല്‍ കീര്‍ത്തന ആദ്യ കീര്‍ത്തനം പാടി. രമ്യാ ടംഗ്രാലാ ടീച്ചറിന്റെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്ന കീര്‍ത്തന വാദ്യോപകരണ സംഗീതവും പഠിക്കുന്നു. ക്രിസ്റ്റീന്‍ വാക്കറാണ് പിയാനോയില്‍ കീര്‍ത്തനയുടെ ഗുരുനാഥ. ഇതൊക്കെ സംഗീതത്തിന്റെ എഴുത്തോലയില്‍ നാരായം കൊണ്ടെഴുതിയ ആദ്യാക്ഷരങ്ങള്‍.. പക്ഷേ ഇപ്പോള്‍ കീര്‍ത്തന എത്തുന്നത്, അവാര്‍ഡ് നൈറ്റ് അതി മനോഹരമാക്കാന്‍ ലെസ്റ്ററില്‍ എത്തുന്ന മലയാളം യു കെ യുടെ പ്രിയ വായനക്കാര്‍ക്ക് മുമ്പില്‍ ഉപകരണ സംഗീതത്തിന്റെ പെരുമഴ പെയ്യിക്കാനാണ്. കീര്‍ത്തനയുടെ വിരലുകള്‍ ചലിക്കുന്ന കീറ്റാറിന്റെ ശുദ്ധസംഗീതത്തില്‍ ഇളകി മറിയുന്ന ഒരു ജനത്തെ ലെസ്റ്ററില്‍ നിങ്ങള്‍ക്ക് കാണാം. അതിനായി കീര്‍ത്തന ഒരുങ്ങിക്കഴിഞ്ഞു. വളര്‍ന്നു വരുന്ന ഒരു ജനതയോടൊപ്പം സഞ്ചരിക്കുകയെന്നതാണ് മലയാളം യു കെ യുടെ ലക്ഷ്യം. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് നിങ്ങള്‍ വായനക്കാരും.

ബിന്ധ്യാ സാജന്‍.

ഭരതനാട്യത്തിന്റെ ആദ്യ ചുവടുകള്‍ പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ്
പഠിച്ചുതുടങ്ങിയ ബിന്ധ്യാ സാജന്‍ യോര്‍ക്ക്ഷയറിന്റെ അഭിമാനമായി മാറുകയാണ്. യൂറോപ്പിലെ കലാമണ്ഡലം എന്നറിയപ്പെടുന്ന ബ്രാഡ്‌ഫോര്‍ഡിലെ കലാസംഘം അക്കാദമിയിലെ ഗീതാ ഉപാദ്ധ്യായ ടീച്ചറുടെ ശിക്ഷണത്തിലാണ് ബിന്ധ്യാ സാജന്‍ ഭരതനാട്യത്തിന്റെ ചുവടുകള്‍ പരിശീലിക്കുന്നത്. ചങ്ങനാശ്ശേരി കൂത്രപ്പള്ളിയില്‍ പത്താഴക്കുഴി വീട്ടില്‍ സാജന്‍ സെബാസ്റ്റ്യന്റെയും ബിന്ദുസാജന്റെയും മൂത്ത മകളാണ് ബിന്ധ്യാ. ഇളയ സഹോദരി മരിയാ സാജനും ബിന്ധ്യയുടെ പാത പിന്‍തുടരുന്നു. യോര്‍ക്ഷയിലെ വെയിക്ഫീല്‍ഡില്‍ എത്തിയ ആദ്യ മലയാളി കുടുംബം എന്ന ബഹുമതിയും ബിന്ധ്യയുടെ കുടുംബത്തിനുണ്ട്. മലയാളം യു കെ യുടെ അവാര്‍ഡ് നൈറ്റില്‍ ബിന്ധ്യ ലെസ്റ്ററില്‍ ചിലങ്കയണിയുമ്പോള്‍ അത് യോര്‍ക്ഷയറിന് അഭിമാനമാനമായി മാറുകയാണ്. യൂറോപ്പിന്റെ മാപ്പില്‍ യോര്‍ക്ഷയറിന് വ്യക്തമായ സ്ഥാനമുണ്ട്. അതുപോലെ യോര്‍ക്ക്ഷയറിലെ മലയാളികള്‍ക്കും. സ്വന്തം കഴിവും ഇതുവരെ പഠിച്ചതും ഭാവതാളചലനങ്ങള്‍ ഉള്‍പ്പെടെ മലയാളികള്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ബിന്ധ്യ. മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ ബിന്ധ്യയുടെ പ്രകടനം പ്രിയ വായനക്കാര്‍ കാലത്തോളം ഓര്‍ത്തിരിക്കുമെന്നതില്‍ തെല്ലും സംശയമില്ല.

മലയാളം യു കെ ഒരുങ്ങിക്കഴിഞ്ഞു. യൂറോപ്പ് കണ്ടതില്‍വെച്ചേറ്റവും വലിയ ആഘോഷം ലെസ്റ്ററില്‍ നടത്താന്‍ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി ഒരുങ്ങുകയാണ്. ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഒരു മാധ്യമത്തിന്റെ രണ്ടാമത് ജന്മദിനം. മെയ് പതിമൂന്നിന് ലെസ്റ്ററില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായി എത്തുമ്പോള്‍ ഇടുക്കി MP ബഹു. ജോയിസ് ജോര്‍ജ്ജും എത്തുന്നതോടെ ഒരു കലാസന്ധ്യയ്ക്ക് തിരശ്ശീല ഉയരുകയാണ്.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാപ്രതിഭകള്‍ ലെസ്റ്ററില്‍ തങ്ങളുടെ കഴിവ് തെളിയിക്കും… ആതുര സേവനരംഗത്ത് തിളങ്ങുന്നവരെ ബഹുമാനിക്കും… വ്യക്തിത്വങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും…
മലയാളം യു കെ. ജനങ്ങളോടൊപ്പം.. സഞ്ചരിക്കുന്ന ഒരേയൊരു മാധ്യമം…

കസ്തൂരി രാജയ്ക്കും കുടുംബത്തിനും ഇത് ആശ്വാസത്തിന്റെ നിമിഷങ്ങള്‍. ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതിളുടെ ഹര്‍ജി തള്ളിപോയിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹര്‍ജി തള്ളിയത്. കേസ് തള്ളിപ്പോയതില്‍ തനിക്കും കുടുംബത്തിനും അതിയായ സന്തോഷമുണ്ടെന്ന് കസ്തൂരി രാജ മാധ്യമങ്ങളോട് പറഞ്ഞു.

തുടക്കത്തില്‍ ഞങ്ങളെ ഈ കേസ് ഒട്ടും അലോസരപ്പെടുത്തിയിരുന്നില്ല. കാരണം സത്യം ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ യാതൊരു തെറ്റും ചെയ്യാതെ ധനുഷിന് നേരിടേണ്ടി വന്ന ഈ പ്രതിസന്ധിയാണ് എന്നെ ദുഖിപ്പിച്ചത്. അതെക്കുറിച്ച് ഞാന്‍ അവനോട് ചോദിക്കുമ്പോള്‍ അവന്‍ എന്നെ ആശ്വസിപ്പിക്കും. ‘സാരമില്ല അപ്പ, അവരോട് ക്ഷമിച്ചേക്കൂ’, എന്നാണ് ധനുഷ് എല്ലായ്‌പ്പോഴും ഞങ്ങളോട് പറഞ്ഞത്. അവനെപ്പോലുള്ള മക്കളാണ് യഥാര്‍ത്ഥത്തില്‍ മാതാപിതാക്കളുടെ ശക്തി- കസ്തൂരി രാജ പറഞ്ഞു.

ഞങ്ങളുടെ കയ്യില്‍ എല്ലാ തെളിവുകളുമുണ്ട്. പൂര്‍ണമായും നിയമത്തില്‍ വിശ്വസിച്ചു. സത്യം ജയിച്ചു. ഇനി അവര്‍ സുപ്രീം കോടതിയില്‍ പോയാലും ഞങ്ങള്‍ തന്നെ ജയിക്കും- കസ്തൂരി രാജ കൂട്ടിച്ചേര്‍ത്തു.

മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് കോടതിയെ സമീപിച്ചത്.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുമെന്നാണ് ഇവര്‍ പറയുന്നത്. ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുമെന്നാണ് ഇവരുടെ ആരോപണം.

ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കിയിരുന്നു. ധനുഷിന്റെ കൈമുട്ടില്‍ കറുത്ത അടയാളവും തോളെല്ലില്‍ കാക്കപ്പുള്ളിയുണ്ടെന്നുമാണ് ദമ്പതികള്‍ ഹാജരാക്കിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.

ധനുഷിന്റെ ശരീരത്തില്‍ പ്രാഥമിക പരിശോധനയില്‍ ഈ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ധനുഷ്‌ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചുവെന്നായിരുന്നു ദമ്പതികളുടെ ആരോപണം. തുടര്‍ന്ന് മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് കേസ് തള്ളിപ്പോയത്.

മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

ട്രെയിനിലെ ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് യാത്ര ചെയ്ത പെണ്‍കുട്ടിയ്ക്ക് നേരെ യുവാവ് നടത്തിയ  അശ്ശീല പ്രദര്‍ശനം  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒറ്റയ്ക്കിരുന്ന തന്നെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയ്തു കാണിച്ച യുവാവിന്റെ വീഡിയോ അയാളറിയാതെ എടുത്ത് ഷെയര്‍ ചെയ്താണ് പെണ്‍കുട്ടി പണികൊടുത്തത്.വാട്‌സാപ്പില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍ യാതൊരു കൂസലും കൂടാതെ പെണ്‍കുട്ടിയെ നോക്കി യുവാവ് സ്വയംഭോഗം ചെയ്യുന്നത് വ്യക്തമാണ്. സ്വയം ഭോഗത്തിന് ഒടുവില്‍ ഇയാള്‍ പെണ്‍കുട്ടിയോട് സമയം ചോദിക്കുകയും ചെയ്യുന്നുണ്ട് . സംഭവം കേരളത്തില്‍ തന്നെയാണ്.

മലയാളത്തില്‍ ആണ് ഇയാള്‍ സമയം എന്തായി എന്ന് ചോദിക്കുന്നത്. ബാഗ് മറച്ച് വെച്ച് സ്വയം ഭോഗം ചെയ്യുന്ന ഇയാള്‍ ഇടക്ക് സ്റ്റഡിയായി ഇരിക്കുന്നതും കാണാം. അപ്പോള്‍ കമ്പാര്‍ട്ട് മെന്റില്‍ നിന്നും മലയാളത്തില്‍ ഉള്ള സംസാരവും കേള്‍ക്കാന്‍ കഴിയും. ഇയാള്‍ക്ക് എതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്. പെണ്‍കുട്ടിയെ അഭിനന്ദിച്ചും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. നടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ പുനലൂര്‍ ഇക്കാര്യം തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

”അവനെ പോലീസില്‍ പിടിച്ചു കൊടുത്താല്‍ അര മണിക്കൂറിനകം വെളിയില്‍ വന്നു അടുത്തയാളോടും ഇതു തന്നെ കാണിയ്ക്കും… അധികം ആരും ഈ മനോരോഗിയെ തിരിച്ചറിയാതെയും പോകും…ഇതാകുമ്പൊ പടം ഹിറ്റാണു ..പരസ്യമായി ഈ സൈസ് പണി നടത്തുന്ന ഹീറോസിനെയും ഓര്‍ടെ പര്‍ഫോമെന്‍സുമൊക്കെ നാട്ടാരും കൂടി ഒന്നറിഞ്ഞിരിക്കട്ടേ….എന്തായാലും ബുദ്ധിയും ധൈര്യവുമുള്ള പെണ്ണേ നിനക്കു അഭിനന്ദനങ്ങള്‍…”എന്നായിരുന്നു അരുണ്‍ പുനലൂര്‍ കുറിച്ചത്.

യുകെയില്‍ മലയാളികള്‍ക്കിടയില്‍ നടക്കുന്ന ഏതൊരു പരിപാടിയിലും അല്‍പ്പം മദ്യപാനം പതിവാണ്. സംഘാടകര്‍ മദ്യം വിളമ്പിയില്ലെങ്കിലും മൊബൈല്‍ ബാറുകളാക്കി മാറ്റിയ കാറുകളുമായിട്ടാവും മിക്കവരും പ്രോഗ്രാമുകള്‍ക്കെത്തുക. ഹാളില്‍ എത്ര മനോഹരമായ പരിപാടികള്‍ നടന്നാലും ഇതൊന്നും ശ്രദ്ധിക്കാതെ കുറെയാളുകള്‍ എപ്പോഴും കാര്‍ ബൂട്ടിലെ ബാറില്‍ തന്നെയായിരിക്കും താനും. എന്നിരുന്നാലും കേരളത്തിലേത് മാതിരി മദ്യപിച്ച് അഭ്യാസത്തിന് മുതിര്‍ന്നാല്‍ ഇവിടെ പണി പാളും എന്നറിയാവുന്നതിനാല്‍ ഇത്തരക്കാര്‍ പൊതുവേ മര്യാദക്കാരായി തന്നെ ഇരിക്കുകയാണ് പതിവ്. എന്നാല്‍ ഇതിന് ചില അപവാദങ്ങള്‍ ഒക്കെ ഈയിടെയായി കണ്ട് തുടങ്ങിയിട്ടുണ്ട്. അടുത്തിടെ യുകെയില്‍ നടന്ന ചില ചടങ്ങുകളില്‍ മലയാളികള്‍ തമ്മില്‍ മദ്യപിച്ച് വഴക്ക് ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ ഒരു സംഭവം അതിര് കടന്നതോടെ യുകെയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വന്ന ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ – വിഷു ആഘോഷം അലങ്കോലമാവുകയായിരുന്നു. മനോഹരങ്ങളായ പ്രോഗ്രാമുകളും മറ്റുമായി നല്ല രീതിയില്‍ നടന്ന ആഘോഷങ്ങളാണ് ഒരു വ്യക്തി മദ്യപിച്ച് ഉണ്ടാക്കിയ പ്രശ്നങ്ങള്‍ മൂലം മോശമായി പര്യവസാനിച്ചത്. ഈസ്റ്റര്‍ – വിഷു ആഘോഷത്തിന്‍റെ ഭാഗമായി നടന്ന കലാപരിപാടികള്‍ക്ക് ശേഷം നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് മദ്യപന്റെ രംഗപ്രവേശവും തുടര്‍ന്ന് കയ്യാങ്കളിയും അരങ്ങേറിയത്.

അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ ആയിരുന്നു ജനറല്‍ ബോഡി യോഗത്തിലെ പ്രധാന അജണ്ട. പല അസോസിയേഷനുകളും കൊണ്ട് നടക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ് ഉള്ളതെങ്കിലും ഇവിടെ സ്ഥിതി മറിച്ചായിരുന്നു. പൂര്‍ണ്ണമായും വനിതകളാല്‍ നയിക്കപ്പെടുന്ന ഒരു കമ്മറ്റി ആവട്ടെ ഇപ്രാവശ്യം എന്ന ജനറല്‍ ബോഡി തീരുമാനപ്രകാരം ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന നടപടി പകുതി ആയപ്പോള്‍ ആയിരുന്നു അസോസിയേഷനിലെ ഒരംഗം മദ്യപിച്ചെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്.

വനിതകള്‍ ആയ പ്രസിഡണ്ട്, സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ട്രഷറര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്ത് കഴിഞ്ഞപ്പോള്‍ ആണ് ഇയാള്‍ സ്റ്റേജില്‍ കയറി വന്ന് മൈക്ക് പിടിച്ചു വാങ്ങി പ്രശ്നം ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പ് ഏകപക്ഷീയം ആണെന്നും ഇതനുവദിക്കില്ല എന്നുമൊക്കെ പറഞ്ഞ് പ്രശ്നം സൃഷ്ടിച്ച ഇയാള്‍ക്ക് നേരെ തുടര്‍ന്ന് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ തിരിയുകയായിരുന്നു. പ്രശ്നം ഉണ്ടാക്കാതെ സ്റ്റേജില്‍ നിന്നും ഇറങ്ങണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാളുടെ മട്ടു മാറുകയും തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സദസ്സില്‍ വച്ച് അസഭ്യവാക്കുകള്‍ മൈക്കില്‍ കൂടി വിളിച്ച് പറയുകയുമായിരുന്നു. ഇതിനെ ചിലര്‍ ചോദ്യം ചെയ്തതോടു കൂടി യോഗം ബഹളത്തില്‍ കലാശിച്ചു.

ഇതേ തുടര്‍ന്ന് സംസ്കാരശൂന്യമായ ഈ യോഗത്തില്‍ വച്ച് ഭാരവാഹികളാകാന്‍ തങ്ങളില്ല എന്ന് പറഞ്ഞ് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ ഇറങ്ങി പോവുകയായിരുന്നു. ഇത്രയും ആയതോടെ യോഗം പിരിച്ച് വിട്ടതായി സംഘാടകര്‍ അറിയിച്ചു. എന്നാല്‍ ഇതിന് ശേഷവും യോഗത്തില്‍ പങ്കെടുത്ത ആളുകളുമായി പ്രശ്നക്കാരന്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും രംഗം വഷളാവുകയും ആയിരുന്നു. ഇതിനിടെ ആരോ പോലീസിനെ വിളിക്കുക കൂടി ചെയ്തതോടെ രംഗം സംഘര്‍ഷ ഭരിതമായി. എന്തായാലും പോലീസെത്തും മുന്‍പ് തന്നെ ആളുകള്‍ പിരിഞ്ഞ് തുടങ്ങിയതിനാല്‍ അറസ്റ്റ് പോലെയുള്ള നടപടികള്‍ ഒന്നുമുണ്ടായില്ല.

സംഭവം സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി അറിയുന്നു. മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതിനും ആണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നറിയുന്നു. കേസന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായതിന് ശേഷം മാത്രമേ  കൂടുതല്‍ നടപടികള്‍ സ്വീകരിക്കൂ എന്നും  അറിയുന്നു.

(മദ്യപിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയുടെ പേര് വിവരങ്ങള്‍ അറിയാമെങ്കിലും ഇയാളുടെ കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല)

 

മൂന്നാര്‍ പാപ്പാത്തിമലയില്‍ റവന്യൂ വകുപ്പ് അധികാരികള്‍ പൊളിച്ചു മാറ്റിയ കുരിശിന്റെ മറവില്‍ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ ലക്ഷ്യമിട്ടത് ആഗോളതലത്തിലുള്ള ആത്മീയ ടൂറിസം വ്യാപാരത്തിന്. ഇതിനായി പാപ്പാത്തി മലയിലെ കുരിശിനു മുകളില്‍ ‘സൂര്യാത്ഭുതം’ അഥവാ ‘മിറാക്കിള്‍ ഓഫ് സണ്‍’ നടക്കുന്നതായും സ്പിരിറ്റ് ഇന്‍ ജീസസ് പ്രചാരണം നടത്തിയിരുന്നു. ഇതുവഴി പ്രദേശത്തെ ആഗോള ക്രിസ്തീയ ആത്മീയ കേന്ദ്രമാക്കാമെന്നും സ്പിരിറ്റ് ഓഫ് ജീസസ് കണക്കുകൂട്ടിയിരുന്നു. ഇത് സാധ്യമായാല്‍ കോടിക്കണക്കിനു രൂപയുടെ ആസ്തിയിലേക്ക് ചുരുക്കം നാളുകളില്‍ സ്പിരിറ്റ് ഓഫ് ജീസസ് വളരുമായിരുന്നു.

സൂര്യനെല്ലിയില്‍ ചില റിസോര്‍ട്ടുകളൊക്കെയുള്ള ടോം സഖറിയ സ്പിരിറ്റ് ഓഫ് ജീസസിലൂടെ ലക്ഷ്യമിട്ടത് ആത്മീയ ടൂറിസം വ്യാപാരമായിരുന്നു. പെന്തക്കോസ്ത് കത്തോലിക്കാ ശൈലികളെ സംയോജിപ്പിച്ചുകൊണ്ടു പ്രത്യേക രീതിയിലുള്ള ആത്മീയ പരിപാടികള്‍ ആവിഷ്‌കരിച്ചതിനാല്‍ പല സഭകളില്‍ നിന്നായി വിശ്വാസികള്‍ സ്പിരിറ്റ് ഇന്‍ ജീസസിലേക്കൊഴുകി. കേരളത്തിന് പുറത്ത് തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും യുകെ, യുഎഇ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും സ്പിരിറ്റ് ഇന്‍ ജീസസ് വളര്‍ന്നു.

സൂര്യനെല്ലിയില്‍ ‘മേരീലാന്‍ഡ്’ എന്ന ഒരു ആത്മീയ കേന്ദ്രം ടോം സഖറിയ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മാതാവിന്റെ ഒരു ഗ്രോട്ടോയും കൃഷിയിടങ്ങളിലെ ഗ്രീന്‍ ഹൗസിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രാര്‍ത്ഥനാ ഹാളുമാണ് ഉള്ളത്. മികച്ച കാലാവസ്ഥയും ടൂറിസം പ്രാധാന്യവുമുള്ള ഒരു ഭൂപ്രദേശത്ത് ആത്മീയ ടൂറിസം വ്യവസായത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുകയാണ് ടോം സഖറിയ. ‘മേരീ ലാന്‍ഡില്‍’ നിന്നും എട്ടു കിലോമീറ്റര്‍ ദൂരത്തായാണ് ഇപ്പോള്‍ പൊളിച്ചു മാറ്റിയ കുരിശു സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിക്കിടക്കുന്ന മലമുകളിലെ കുരിശിനു മേല്‍ ഒരു ‘ദിവ്യാദ്ഭുതം’ കൂടി സംഭവിച്ചതോടെ വിശ്വാസികളുടെ വരവ് കൂടി.

‘സൂര്യാത്ഭുതം അഥവാ മിറാക്കിള്‍ ഓഫ് സണ്‍’

ഫാത്തിമയിലെ ദിവ്യാത്ഭുതത്തിന്റെ നൂറു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് മൂന്നാറിലെ കുരിശിനു മുകളില്‍ സൂര്യാത്ഭുതം കണ്ടെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ അവകാശവാദം. സൂര്യനെല്ലിയിലെ മേരിലാന്‍ഡില്‍ നിന്നും കുരിശിന്റെ വഴി പാപ്പാത്തിച്ചോലയിലെത്തിയപ്പോഴായിരുന്നു ആ ‘മഹാത്ഭുതം’. സൂര്യാത്ഭുതത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ ക്യാമറകളും പകര്‍ത്തി. പലതവണ സൂര്യന്‍ ‘അത്ഭുതം’ കാട്ടി. തീജ്വാലകള്‍ വട്ടം ചുഴറ്റുകയോ സൂര്യനില്‍ സ്‌ഫോടനം നടക്കുകയോ ചെയ്യുന്ന മട്ടില്‍ പലതവണ ‘അത്ഭുതം’ നടന്നു.

ഫാത്തിമയിലെ സൂര്യാത്ഭുതത്തിന്റെ നൂറാം വാര്‍ഷികത്തില്‍, സൂര്യന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന സൂര്യനെല്ലിയില്‍ സൂര്യാത്ഭുതം നടക്കുന്നതിന് ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ ഉണ്ട്. ഫാത്തിമയില്‍ സംഭവിച്ചതിനു സമാനമായി ആഗോള കത്തോലിക്കാ സമൂഹം സൂര്യനെല്ലിയിലേക്ക് പറന്നിറങ്ങും. കോടികളുടെ സാമ്രാജ്യം കെട്ടിയുയര്‍ത്താനുള്ള ആദ്യ തൂണ്‍ മാത്രമായിരുന്നു പാപ്പാത്തിമലയിലെ സ്റ്റീല്‍ കുരിശ്.

പാപ്പാത്തിമലയില്‍ സൂര്യാത്ഭുതം നടന്നെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ നിരവധി സന്ദര്‍ശകരാണ് ഇവിടെ എത്താന്‍ തുടങ്ങിയത്. കെപിസിസിയുടെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദിലും സൂര്യ ടിവിയിലും സംപ്രേഷണം ചെയ്യുന്ന സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ പരിപാടികളിലൂടെ ‘ദിവ്യാത്ഭുത’ത്തിനു വലിയ പ്രചാരണമാണ് നല്‍കിയത്.

സോഷ്യല്‍ മീഡിയയിലൂടെയും സൂര്യാത്ഭുതത്തിന്റെ കഥകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു. വാമൊഴിയായും പ്രസിദ്ധീകരങ്ങളായും ദിവ്യാത്ഭുതകഥ പ്രചരിക്കാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഒഴുകിയെത്തിയത് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ‘തീര്‍ത്ഥാടകരാണ്’.

പ്രദേശവാസികളില്‍ പലരും അവിടെ ഒരു കുരിശുണ്ടെന്നു ശ്രദ്ധിക്കാന്‍ തുടങ്ങിയത് തന്നെ സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങിയതില്‍ പിന്നെയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേരീലാന്‍ഡിലെ മാതാവിന്റെ ഗ്രോട്ടോയുടെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ സൂര്യാത്ഭുതം നടന്നു എന്ന് പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും അന്ന് അത് ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അന്ന് മദര്‍ മേരിയുടെ അരുളപ്പാടുണ്ടായിരുന്നു എന്ന് വരെ അവകാശവാദങ്ങളുയര്‍ന്നിരുന്നു

പാപ്പാത്തിമലയിലെ കുരിശിന്റെ ചരിത്രം

പാപ്പാത്തിച്ചോലയില്‍ മുന്‍പേ ഒരു കുരിശുണ്ടായിരുന്നു ഒരു മരക്കുരിശ്. തമിഴ്‌നാട്ടില്‍ നിന്നും ജീവിതം തേടിയെത്തിയ ദ്രാവിഡര്‍ മതം മാറി ക്രിസ്ത്യാനികളായപ്പോള്‍ അവരുടെ പ്രാര്‍ത്ഥനാകേന്ദ്രം കൂടിയായിരുന്നു അത്. മരിയ സൂസെ എന്ന തമിഴ്‌വംശജന്റെ തലമുറ കൈവശം വെക്കുകയും പലതവണ പട്ടയത്തിനായി അപേക്ഷ നല്‍കുകയും ചെയ്ത ഭൂമിയിലാണ് കുരിശു സ്ഥിതി ചെയ്യുന്നത് എന്ന സ്പിരിറ്റ് ഇന്‍ ജീസസിന്റെ വാദം ശരിയാവാനാണ് സാധ്യതയും. എന്നാല്‍ മരത്തില്‍ നിന്നും സ്റ്റീലിലേക്ക് കുരിശിനു രൂപാന്തരം സംഭവിച്ച കഥ സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ കച്ചവടത്തിന്റെ ചരിത്രം കൂടിയാണ്.

ഇരുപത്തഞ്ചു വര്‍ഷത്തെ പാരമ്പര്യമുള്ള ‘ആത്മീയ നവീകരണ’ പ്രസ്ഥാനമാണ് സ്പിരിറ്റ് ഇന്‍ ജീസസ്. ടോം സഖറിയ സൂര്യനെല്ലിയില്‍ ആരംഭിച്ച പ്രസ്ഥാനം ക്രമേണ മറ്റു രൂപതകളിലേക്കും സംസ്ഥാനത്തേക്കും പ്രവാസി കത്തോലിക്കരുള്ള മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഏറെ വളര്‍ന്ന ‘സ്പിരിറ്റ് ഇന്‍ ജീസസ്’ പ്രസ്ഥാനം പിന്നീട് കത്തോലിക്കാ സഭയ്ക്ക് തന്നെ തലവേദനയായി.

‘സ്പിരിറ്റ് ഇന്‍ ജീസസ്’ കത്തോലിക്കാ സഭയുടെ ചട്ടക്കൂടില്‍ നിന്നും വഴിമാറി നടക്കുകയും ‘വിശ്വാസം പാപമോചനം മരണാന്തരജീവിതം’ എന്നീ വിഷയങ്ങളില്‍ പുതിയ പ്രബോധനങ്ങള്‍ ഇറക്കുകയും ക്രമേണ പുരോഹിത നിയന്ത്രണമില്ലാത്ത ഒരു വിശ്വാസി സമൂഹത്തെ നിര്‍മ്മിച്ചെടുക്കുകയും ചെയ്തു.

ഭസ്മാസുരനു വരം കൊടുത്ത പരമശിവന്റെ നിലയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞതു സീറോ മലബാര്‍ സഭയാണ്. കത്തോലിക്കാ വിശ്വാസരീതികളും പെന്തകോസ്ത് ശൈലിയിലുള്ള വേദപുസ്തക വ്യാഖ്യാനങ്ങളും ഉപയോഗിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് വിശ്വാസികളെ സഭയില്‍ നിന്ന് അടര്‍ത്തിയെടുത്ത് സ്വയം മറ്റൊരു അധികാര കച്ചവട കേന്ദ്രമാകുന്നു എന്ന തിരിച്ചറിവു കൂടിയായിരുന്നു അത്.

സീറോ മലബാര്‍ സഭ സ്പിരിറ്റ് ഇന്‍ ജീസസിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സഭയും സ്പിരിറ്റ് ഇന്‍ ജീസസും നേര്‍ക്കു നേര്‍ വന്നു. 2015 ഏപ്രിലില്‍ സ്പിരിറ്റ് ഇന്‍ ജീസസിന്റെ പ്രബോധനങ്ങളെ സംബന്ധിച്ചു വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടു കെസിബിസി നല്‍കിയ കത്തിനു മറുപടി നല്കാതിരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഒടുക്കം 2016 ജൂണില്‍ കെസിബിസി പുറത്തിറക്കിയ ഒരു സര്‍ക്കുലറിലൂടെ സഭ ഔദ്യോഗികമായി സ്പിരിറ്റ് ഇന്‍ ജീസസിനെ തള്ളിപ്പറഞ്ഞു. സ്പിരിറ്റ് ഇന്‍ ജീസസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സഭാപരമായ ശിക്ഷണ നടപടികളെടുക്കും എന്ന മുന്നറിയിപ്പും നല്‍കാന്‍ സഭ മറന്നില്ല. അതുകൊണ്ടു തന്നെയാണ് കുരിശു തകര്‍ന്നപ്പോള്‍ ഉടന്‍ പ്രതികരണം നല്‍കാന്‍ സഭ തയ്യാറാകാതിരുന്നതും.

സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുടെ ഇന്‍റര്‍നാഷണല്‍ ആസ്ഥാനം യുകെയിലെ മാഞ്ചസ്റ്ററില്‍ ആണ്. ടോം സഖറിയ പല പ്രാവശ്യം ആത്മീയ പ്രചാരണത്തിനായി യുകെ സന്ദര്‍ശിച്ചിട്ടുമുണ്ട്. യുകെ മലയാളി സമൂഹത്തില്‍ പലരും ഇവരുടെ ആത്മീയ പ്രലോഭനത്തില്‍ വീണ് പോയിട്ടുമുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട് – നാരദ 

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയ്ക്ക് എതിരെ രണ്ടു ദിവസമായി ഒരു വാര്‍ത്ത‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും വച്ച് പാറി നടക്കുന്നുണ്ട്. വാര്‍ത്തയുടെ സാരാംശം ഇപ്രകാരമാണ്.

കൊച്ചിയിലെ ഒരു പോളിടെക്‌നിക്കില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനു ക്ഷണിക്കാന്‍ കുട്ടികള്‍ ധര്‍മജനെ കാണുന്നു. 50,000 രൂപ തന്നാല്‍ പരിപാടിക്കു വരാമെന്നു താരം പറയുന്നു . ചേട്ടാ പിഷാരടി ചേട്ടന്‍ പോലും പതിനായിരം രൂപയെ ചോദിച്ചുള്ളു എന്നു പറഞ്ഞപ്പോള്‍ പിഷാരടിയെ പോലെയാണോ ഞാന്‍ എന്നു താരം ചോദിച്ചത്രേ.എന്നാല്‍ ഇതിനു പിന്നില്‍ വല്ല സത്യവും ഉണ്ടോ ?.അത് ധര്‍മജന്‍ തന്നെ പറയും ,അതിങ്ങനെ :

ഞാനും ആ വാര്‍ത്ത കണ്ടിരുന്നു. ഒരു മഞ്ഞപ്പത്രത്തില്‍ വന്ന ആ വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ല. ആളുകള്‍ വായിക്കാന്‍ വേണ്ടി വെറുതെ എന്റെ പേര് വലിച്ചിഴച്ചതാണ്. പണ്ടും ഞാന്‍ കോളജുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നതാണ്. അന്നൊക്കെ പ്രതിഫലം വാങ്ങിയാണ് പരിപാടി അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും പരിപാടി അവതരിപ്പിക്കാന്‍ പണം വാങ്ങാറുണ്ട്. അതിലെന്താണിത്ര മോശമുള്ളത്. ഞാനൊരു കലാകാരനാണ്. ഇത്തരം പരിപാടികളിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. ഇതുപോലെ മഞ്ഞവാര്‍ത്തകള്‍ക്കെതിരേ പ്രതികരിക്കാന്‍ തന്നെ ശ്രമിക്കാറില്ല. എന്നെ അറിയാവുന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും സത്യമറിയാം എന്നും ധര്‍മ്മജന്‍ പറയുന്നു .

RECENT POSTS
Copyright © . All rights reserved