റോം: ഫ്രാന്‍സി’സ് മാര്‍പാപ്പ ക്രിസ്തീയ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെടുന്ന ചലച്ചിത്രത്തില്‍ അഭിനയിക്കനോരുങ്ങുന്നതായി റിപ്പോര്‍ട്ടു കള്‍.’ബിയോണ്ട് ദി സണ്‍ എന്ന ചിത്രത്തിലാണ് മാര്‍പാപ്പ അഭിനയിക്കുന്നത്. ആദ്ധ്യാത്മികമായ ഒരു ക്രിസ്തീയ കുടുംബ കഥയില്‍ യേശുവിനെ തിരയുന്ന പലവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള കുട്ടികളുടെ കഥയാണ് ഈ ചലച്ചിത്രത്തില്‍ രൂപ ലേഖനം ചെയ്തിരിരിക്കുന്നത്. എവിടെ എങ്ങനെയാണ് യേശുവിനെ തിരയേണ്ടതെന്ന് ഇവര്ക്ക് ഉപദേശം കൊടുക്കാനായി ചിത്രത്തിന്റെ അവസാന ഭാഗത്താണ് മാര്‍്പാപ്പ എത്തുന്നത്.
പുരോഗമന ചിന്താഗതിയാണ് മറ്റ് മാര്‍പാപ്പമാരില്‍ നിന്നും ഫ്രാനസി സ് മാര്പാപ്പയെ വ്യത്യസ്തനാക്കുന്നത്. കത്തോലിക്കാ സഭയില്‍ വിപ്ലവകരമായ പല ആശയങ്ങളും മുന്നോട്ടുവയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നിന്ന് മാരപാപ്പയ്ക്ക് കിട്ടുന്ന പ്രതിഫലം അദ്ദേഹത്തിന്റെ തന്നെ നാടായ അര്‍ജന്റീനയില്‍ പാവപ്പെട്ടവരക്കാ യി പ്രവര്ത്തി ക്കുന്ന ധര്‍മസ്ഥാപനങ്ങള്‍ക്ക് നല്കും .
കൊച്ചി: അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ സിബിഐ അന്വേഷണത്തിന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഷുക്കൂറിന്റെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചത്.
ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീര്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജന്‍, ടിവി രാജേഷ് എന്നിവരെ രക്ഷിക്കാന്‍ അന്വേഷണസംഘം ശ്രമിച്ചതായി സംശയമുണ്ടെന്നും കോടതി പറഞ്ഞു. സ്വയം പ്രഖ്യാപിത രാജാക്കന്‍മാരെ രാജ്യം ഭരിക്കാന്‍ അനുവദിക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തിന് അത് നാണക്കേടുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസില്‍ സിബിഐയുടെ തുടരന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച സിബിഐ സംസ്ഥാന പൊലീസ് തുടരന്വേഷണം നടത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് സിബിഐ നടത്തേണ്ടത്.
അതേസമയം കേസില്‍ സിപിഐഎം അപ്പീല്‍ പോകുമെന്ന് എംവി ജയരാജന്‍ പ്രതികരിച്ചു. വിചാരണക്കോടതിയില്‍ കേസ് തുടരുമ്പോള്‍ സിബിഐക്ക് വിട്ടത് അസാധാരണ നടപടിയാണ്. ഷുക്കൂര്‍ കേസ് കെട്ടിച്ചമച്ചതെന്നും എംവി ജയരാജന്‍ പറഞ്ഞു.
അല്ലാഹുവിന് സ്തുതിയെന്ന് ഷുക്കൂറിന്റെ മാതാവ് പിസി ആത്തിക്ക പ്രതികരിച്ചു. സിബിഐ അന്വേഷണത്തിലൂടെ നീതികിട്ടുമെന്ന് തനിക്ക് പ്രതീക്ഷയുണ്ട്. പൊലീസും സിപിഐഎമ്മും ചേര്‍ന്ന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു . അന്നുമുതല്‍ ഇന്ന് വരെ താന്‍ താന്‍ ഉറങ്ങിയിട്ടില്ലെന്നും ഷുക്കൂറിന്റെ മാതാവ് പറഞ്ഞു.
2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടിയിരുന്നു.
കൊച്ചി: വെറും ഒരു മിനിട്ടു കൊണ്ട് 82 പുഷ് അപ്! എരുമേലി സ്വദേശിയായ ഡോ. കെ ജെ ജോസഫാണ് ഗിന്നസ് റെക്കോര്‍ഡിലേക്കുള്ള കുതിപ്പിന് കൊച്ചിയില്‍ തുടക്കമിട്ടത്. അമേരിക്കാരനായ റോണ്‍ കൂപ്പറിന്റെ ഒരു മിനിറ്റില്‍ 79 പുഷ്അപ്പ് എന്ന് റിക്കാര്‍ഡാണ് ഡോ. കെ.ജെ. ജോസഫ് പഴങ്കഥയാക്കിയത്. പരിപാടിയില്‍ കളക്ടര്‍ എം.ജി.രാജമാണിക്യം മുഖ്യാഥിതിയായിരുന്നു.
യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറം, റിക്കാര്‍ഡ്‌സ് സെന്റര്‍, ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് തുടങ്ങിയവയില്‍ ഇടം നേടിയിട്ടുള്ള വ്യക്തിയാണ് ഡോ.കെ.ജെ. ജോസഫ്.
ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ പുഷ്അപ്പ് എന്ന ഗിന്നസ് റിക്കാര്‍ഡിലേക്ക് പേരു ചേര്‍ക്കാന്‍ അധികൃതരുടെ അനുമതി ഉടന്‍ തന്നെ ഡോ. ജോസഫിനു ലഭിക്കും. ഇതിനായി കാത്തിരിക്കുകയാണ് ജോസഫ്.
എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രകൃതി ജീവന സെമിനാറിലാണ് കലക്ടര്‍ എം.ജി. രാജമാണിക്യം ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ജോസഫിന്റെ റെക്കോര്‍ട് പ്രകടനം. എരുമേലി ചാത്തന്‍തറ സ്വദേശിയായ ജോസഫ് മൂന്നാറില്‍ ആയുര്‍വേദ സെന്റര്‍ മാനേജറാണ്.
പാലും മുട്ടയും മാംസവും ജിംനേഷ്യവുമില്ലാതെ കായികക്ഷമത നിലനിര്‍ത്താമെന്നു തെളിയിക്കാനാണു പുഷ് അപ് പ്രദര്‍ശനം നടത്തിയത്. മണിക്കൂറില്‍ 2092 പുഷ് അപ് എടുത്തു യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിലും അഞ്ചു സെക്കന്റില്‍ മൂന്ന് ഇരുമ്പു കമ്പി ഒടിച്ച റെക്കോര്‍ഡ് സെന്റര്‍ അമേരിക്കയിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇദ്ദേഹം ഇടം നേടിയിട്ടുണ്ട്.
ട്രുജിലോ: സാഹസികം എന്നല്ലെങ്കില്‍ പിന്നെ ഇതിനെ എന്തുവിളിക്കും? അഴുക്കുചാല്‍ കടന്നുപോകുന്ന കൂറ്റന്‍ കുഴിയിലേക്ക് ചാഞ്ഞുപോയ കാറില്‍ നിന്നും രണ്ടുവയസ്സുകാരിയായ ഒരു കൊച്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്നംഗ കുടുംബത്തെ നാട്ടുകാരുടെ ഒരുമ രക്ഷപ്പെടുത്തി. പെറുവില്‍ ഉണ്ടായ സംഭവത്തില്‍ 16 അടി വലിപ്പമുള്ള കുഴിയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞത്.
എഡ്ഗാര്‍ ഓര്‍ലാന്റോ ബാര്‍ത്തോളോ സില്‍വ, കാമുകി മരിസോള്‍ മെഴ്‌സിഡെസ് ഗുട്ടിറെസ് സിക്ക ഇവരുടെ രണ്ടുവയസ്സുകാരി മകള്‍ എന്നിവരായിരുന്നു അപകടത്തില്‍ പെട്ടത്. തീരദേശ നഗരമായ പോപ്പ് ജോണ്‍പോള്‍ 2 അവന്യൂവഴി ഡ്രൈവ് ചെയ്ത് പോകുമ്പോള്‍ ട്രുജിലോയില്‍ 16 അടി വലിപ്പമുള്ള കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. എന്നാല്‍ കാര്‍ തങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ നാട്ടുകാര്‍ ഇടപെട്ട് കുടുംബത്തെ രക്ഷിക്കുകയായിരുന്നു. സ്വജീവന്‍ പോലും പണയം വെച്ച് നാട്ടുകാര്‍ കയറും മറ്റും ഉപയോഗിച്ച് കാറിന്റെ ഡോര്‍ തുറക്കുകയും കുടുംബത്തിലെ ഓരോ അംഗങ്ങളെയുമായി പുറത്തെത്തിക്കുകയുമായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വഴിയാത്രക്കാര്‍ കുഴിക്ക് ചുറ്റുമായി കിടന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. കിടന്നുകൊണ്ട് ഒരു കയര്‍ ഉപയോഗിച്ച് ഡോര്‍ തുറക്കുകയും അകത്തേക്ക് മറ്റൊരു കയര്‍ ഇട്ടുകൊടുത്ത് കാറിന്റെ ജനാലയിലൂടെ ഓരോരുത്തരേയുമായി പുറത്തേക്ക് ഇറങ്ങാന്‍ സഹായിക്കുകയും ആയിരുന്നു. ഓരോരുത്തരായി പുറത്തേക്ക് കയറുമ്പോള്‍ കാറില്‍ ഓടവെള്ളം കൊണ്ട് നിറയുകയായിരുന്നു. എല്ലാവരേയും രക്ഷിച്ചതിന് തൊട്ടുപിന്നാലെ കാര്‍ വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങി. കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ അവസ്ഥയില്‍ ആയിരുന്നു കുഴി.
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലേ മലയോര മേഖലയായ വെള്ളരിക്കുണ്ടിന് സമീപത്തെ ബളാല്‍ എന്ന കൊച്ചു ഗ്രാമത്തിലെ മാതാവിന്റെ അത്ഭുതപ്രവൃത്തിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ലോകമെമ്പാടും പറന്നിരിക്കുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത മേരി മാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്നും തേനും പാലും എണ്ണയും ഒഴുകുന്നു എന്ന അത്ഭുതം കേട്ട് ആയിരങ്ങളാണ് അനുഗ്രഹത്തിനായി ഈ ഗ്രാമത്തിലേക്ക് ഒഴുകുന്നത്.
ഓമന എന്ന സ്ത്രീയുടെ വീട്ടിലെ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ തിരുസ്വരൂപത്തില്‍ നിന്നാണ് തേനും എണ്ണയും വന്നു കൊണ്ടിരിക്കുന്നത്. ധാരാളമായി ആളുകള്‍ വന്നു തുടങ്ങിയതിനെ തുടര്‍ന്ന്‍ പ്രധാന മാധ്യമങ്ങളിലും ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചതിനൊപ്പം തന്നെ വിമര്‍ശകരുടെ എണ്ണവും കൂടിയിരുന്നു. സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇവിടെ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിച്ച് പോസ്റ്റുകള്‍ വന്നിരുന്നു. ഇത്രയും കത്തോലിക്കാ വിശ്വാസികള്‍ ഇവിടേയ്ക്ക് ഒഴുകിയിട്ടും തലശ്ശേരി അതിരൂപതയുടെ ഭാഗത്ത് നിന്നോ മറ്റ് സഭാ വക്താക്കളില്‍ നിന്നോ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
സഭ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ധാരാളം പേര്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെ നിന്ന്‍ എണ്ണ വാങ്ങിക്കൊണ്ട് പോയവരുടെ ചില വീടുകളിലും എണ്ണ വര്‍ദ്ധിച്ച് തുടങ്ങിയതോടെ കൂണ് പോലെ തീര്‍ഥാടന കേന്ദ്രങ്ങളും വര്‍ദ്ധിച്ച് തുടങ്ങി. സഭയുടെ മൗനം ഇത്തരം ആളുകള്‍ക്ക് പ്രോത്സാഹനമായി മാറിയതായി വിമര്‍ശനം ശക്തിപ്പെടുകയും ചെയ്തു,
ഇതോടെ തലശ്ശേരി അതിരൂപത തന്നെ വിഷയത്തില്‍ ഇടപെടാന്‍ ശ്രമം തുടങ്ങി. വത്തിക്കാന്റെ നിര്‍ദ്ദേശം അനുസരിച്ച് ഇത്തരം അത്ഭുത പ്രവൃത്തിക്കള്‍ കണ്ടാല്‍ അന്വേഷിക്കണം എന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ഒരു സമിതയെ നിയോഗിക്കുകയും ചെയ്തു. എന്തായാലും ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ല. ഇതിനിടെയും ഓമനയുടെ വീട്ടിലേക്ക് ആയിരക്കങ്ങള്‍ ബളാല്‍ മാതാവിന്റെ അനുഗ്രഹം തേടിയെത്തി. ഒടുവില്‍ സഭാ മൗനം വെടിഞ്ഞിരിക്കുകയാണ്. തലശ്ശേരി അതിരൂപതാ ബുള്ളറ്റിനില്‍ രൂപതാ മെത്രാപ്പൊലീത്ത മാര്‍ ജോര്‍ജ്ജ് ഞറളക്കാട് എഴുതിയ ലേഖനത്തിലാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്.
എന്നാല്‍ മാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്നും തേനും പാലും എണ്ണയും ഒഴുകുന്ന അത്ഭുതത്തെ തള്ളാനും കൊള്ളാനും തയ്യാറാകാതെയാണ് തലശ്ശേരി അതിരൂപതയുടെ വിശദീകരണം. അതേസമയം തന്നെ സംഭവത്തിലെ ആധികാരികത ഉറപ്പുവരുത്താതെ അവിടേക്കുള്ള തീര്‍ത്ഥാടനവും പരസ്യപ്രചാരണവും സഭ പ്രോത്സാഹിപ്പിക്കില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. മാതാവിന്റെ അത്ഭുതപ്രവൃത്തിയുടെ ആധികാരികത ഉറപ്പാക്കാന്‍ ദൈവം അവസരമൊരുക്കുമെന്ന പ്രതീക്ഷയും മാര്‍ ജോര്‍ജ്ജ് ഞറളിക്കാട്ട് പങ്കുവെക്കുന്നു.
ബളാളിലെ അത്ഭുതത്തെ കുറിച്ച് ഉടനടി ഒരു തീരുമാനത്തില്‍ എത്തുന്ന പാരമ്പര്യം തിരുസഭയ്ക്ക് ഇല്ലെന്നും തലശ്ശേരി രൂപതാ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഓമനയ്ക്കുണ്ടായ വെളിപാടും എണ്ണയൊഴുകുന്ന അത്ഭുതപ്രവൃത്തിയും സ്വകാര്യമായതിനാല്‍ അതിന്മേല്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഒരുപാട് സമയം എടുക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
(തലശ്ശേരി അതിരൂപതാ ബുള്ളറ്റിനില്‍ വന്ന വിശദീകരണത്തിന്റെ പൂര്‍ണ്ണ രൂപം ഈ വാര്‍ത്തയുടെ അടിയില്‍ കൊടുത്തിരിക്കുന്നു)
എന്താണ് ബളാലില്‍ നടന്ന അത്ഭുതം ?
തിരുസ്വരൂപത്തില്‍ നിന്നും എണ്ണ ഒഴുകുന്ന അത്ഭുത പ്രവര്‍ത്തി 2014 ഡിസംബര്‍ 2 നാണ് തുടങ്ങിയത്. ജില്ലയിലെ വെള്ളരിക്കുണ്ടിനു സമീപം ബളാല്‍ രജിസ്‌ട്രേഷന്‍ ഓഫീസിനെതിര്‍ വശത്തു താമസിക്കുന്ന ഓമന എന്നയാളുടെ വീട്ടിലെ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ തിരുസ്വരൂപത്തില്‍ നിന്ന് തേനും എണ്ണയും വന്നു കൊണ്ടിരിക്കുന്നത് തുടരുകയാണ്. ഇതു കാണാനും ഈ എണ്ണയിലൂടെ രോഗ ശാന്തിക്കും വേണ്ടിയാണ് ബളാലിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത്.
ബളാലിലേക്ക് മാതാവ് എത്തിയതിന് പിന്നില്‍ പ്രചരിക്കുന്ന കഥ ഇങ്ങനെ: മജ്ജയില്‍ കാന്‍സര്‍ രോഗബാധിതയായി ശരീരം മുഴുവനും വേദനയും നീരുമായി കട്ടിലില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു അക്കാലങ്ങളില്‍ ഓമന. റബര്‍ ടാപ്പിംങും അയല്‍വീടുകളിലെ ജോലിയും ചെയ്താണ് ഓമന കുടുംബം നോക്കി നടത്തിയിരുന്നത്. നാലു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണമടയുകയും മകള്‍ വിവാഹിതായി കോട്ടയത്തേക്ക് പോവുകയും ചെയ്തതോടെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൈാസൈറ്റി നിര്‍മ്മിച്ചുകൊടുത്ത ചെറിയ വീട്ടില്‍ ഇളയമകനും ഓമനയും മാത്രമായിരുന്നു താമസം. അയല്‍ക്കാരുടെ സഹായത്തോടെ ചികിത്സ മുന്നോട്ടുപോകുന്നുണ്ടായിരുന്നുവെങ്കിലും കഠിനമായ വേദനയില്‍ ഓമന നീറി പിടയുകയായിരുന്നു.
അത്തരമൊരു ദിവസമാണ് (2014 ഡിസംബര്‍ 2) മുറ്റത്തു നിന്ന് ആരോ വിളിക്കുന്നത് കട്ടിലില്‍ കിടക്കുകയായിരുന്ന ഓമന കേട്ടത്. ആദ്യത്തെയും രണ്ടാമത്തെയും വിളിക്ക് പ്രത്യുത്തരിക്കാന്‍ തയ്യാറായില്ലെങ്കിലും വീണ്ടും വിളി തുടര്‍ന്നുകൊണ്ടിരുന്നതിനാല്‍ മനസ്സില്ലാമനസ്സോടെ ഓമന കട്ടിലില്‍ നിന്നെണീറ്റ് മുന്‍വശത്തേക്ക് ചെന്നു. മുറ്റത്ത് ചട്ടയും മുണ്ടും ധരിച്ചുനില്ക്കുന്ന ഒരു അമ്മച്ചിയെയാണ് ഓമന കണ്ടത്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ആള്‍. മോളേ നിനക്ക് നല്ല ക്ഷീണം തോന്നുന്നുവല്ലോ.. നിനക്കെന്തുപറ്റിയെന്ന് വല്യമ്മച്ചിയുടെ ക്ഷേമാന്വേഷണത്തിന് ഓമന തന്റെ ശാരീരികവല്ലായ്മകള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ അമ്മച്ചി ഉദാരവതിയും സ്‌നേഹമയിയുമായി.. നീ അകത്തുപോയി എണ്ണയോ കുഴമ്പോ ഉണ്ടെങ്കില്‍ അത് എടുത്തുകൊണ്ടുവാ..ഞാന്‍ തിരുമ്മിത്തരാം..
അമ്മച്ചി പറഞ്ഞു. ഉപയോഗിച്ച് ബാക്കിവന്നിരുന്ന കുഴമ്പ് അകത്തുനിന്ന് ഓമന എടുത്തുകൊണ്ടുവന്നു. അമ്മച്ചി അത് വാങ്ങി ഓമനയുടെ കൈകാലുകള്‍ തിരുമ്മി. അപ്പോള്‍തന്നെ എന്തോ ഒരു ആശ്വാസം പോലെ ഓമനയ്ക്ക് അനുഭവപ്പെട്ടു. അമ്മച്ചി എവിടുന്നാ.. എന്ന ഓമനയുടെ ചോദ്യത്തിന് ഞാന്‍ നേര്‍ച്ചയ്ക്ക് വന്നതാ എന്ന് അമ്മച്ചി മറുപടി പറഞ്ഞു. നേര്‍ച്ചപ്പണവുമായി തിരിച്ചുവന്നപ്പോള്‍ ഓമന കസേരയില്‍ അമ്മച്ചിയെ കണ്ടില്ല. അമ്മച്ചി എവിടെ പോയി എന്ന് അമ്പരന്നു നിന്ന ഓമന അയല്‍വീടുകളില്‍ അമ്മച്ചിയുണ്ടായിരിക്കുമെന്ന് കരുതി അവിടേയ്ക്ക് അന്വേഷിച്ചു ചെന്നു. ഇന്നലെ വരെ രോഗബാധിതയായി കട്ടിലില്‍ കിടന്നിരുന്ന ഓമന ആരോഗ്യവതിയായി മുമ്പില്‍ നില്ക്കുന്നതുകണ്ടപ്പോള്‍ അയല്‍ക്കാരാണ് അമ്പരന്നത്. അപ്പോഴാണ് തനിക്ക് ലഭിച്ച അത്ഭുതരോഗസൗഖ്യത്തെക്കുറിച്ച് ഓമന തിരിച്ചറിയുന്നത്.
ഇല്ല..ശരീരത്തില്‍ വേദനയില്ല.. പരിപൂര്‍ണ്ണസൗഖ്യം. ഇതെങ്ങനെ സംഭവിച്ചു എന്ന് അയല്‍ക്കാരുടെ ചോദ്യത്തിന് ഓമന സംഭവിച്ചതെല്ലാം വിവരിച്ചു. അത് മാതാവ്തന്നെ.. മറ്റൊരിടത്തും ആ അമ്മച്ചിയെ കണ്ടെത്താതെ വന്നപ്പോള്‍, ഓമനയ്ക്ക് പരിപൂര്‍ണ്ണസൗഖ്യം ലഭിച്ചപ്പോള്‍ എല്ലാവരും തീര്‍ച്ചപ്പെടുത്തി. പിന്നീട് പ്രാര്‍ത്ഥനയായി. ഡിസംബര്‍ മൂന്ന്. വെളുപ്പിന് മാതാവിന്റെ രൂപത്തിന് മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു ഓമനയും മകനും. വല്യമ്മച്ചിക്ക് കൊടുത്ത കുഴമ്പുകുപ്പി ആ രൂപത്തിന് മുമ്പില്‍ അപ്പോഴും ഉണ്ടായിരുന്നു. അപ്പോഴാണ് മറ്റൊരു അത്ഭുതം ഓമന കണ്ടത്. ആ കുപ്പിനിറഞ്ഞുകവിഞ്ഞ് എണ്ണ ഒഴുകുന്നു. വിവരമറിഞ്ഞ് ആളുകള്‍ ഓടിക്കൂടി. അത് ഇപ്പോഴും തുടരുന്നുവെന്നാണ് വിശ്വാസികള്‍ പറയുന്നത്.
പതിനാറ് വര്‍ഷം മുമ്പ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന അമ്പതു വയസുകാരിയായ ഓമന എന്ന അല്‍ഫോന്‍സയുടെ ജീവിതം ദൈവത്തിന്റെ ഇടപെടല്‍ മൂലം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നുവെന്നാണ് ഇവിടെ എത്തുന്നവര്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും. അങ്ങനെ ബളാല്‍ മാതാവും രോഗശാന്തി ശുശ്രൂഷയില്‍ പുതിയ ചരിത്രം രചിക്കുകയാണ്. ആരേയും കൈയിലെടുക്കാനാവുന്ന അല്‍ഭുത പ്രവര്‍ത്തികളുടെ കഥയാണ് ബളാല്‍ മാതാവിനെ ജനപ്രിയയാക്കുന്നത്. എന്തായാലും ഒരുവര്‍ഷം കൊണ്ട് ബളാലിലെ ഓമനയുടെ വീട് തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞു.
കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിന് സമീപമാണ് ബളാല്‍. ഇവിടെ രജിസ്‌ട്രേഷന്‍ ഓഫീസിന് എതിര്‍വശത്താണ് ഓമനയുടെ വീട്. ആദ്യ അത്ഭുതം നടന്നുകഴിഞ്ഞപ്പോള്‍ തന്നെ ആളുകളുടെ പ്രവാഹമായിരുന്നു ഓമനയുടെ വീട്ടിലേക്ക്. ഈ കഥ പ്രചരിക്കപ്പെട്ടതോടെ ആളുകള്‍ ധാരളമായി എത്തി. ഓമനയുടെ വീട്ടിലെ നിറഞ്ഞുതുളുമ്പിയ കുപ്പിയില്‍ നിന്ന് വിശുദ്ധ എണ്ണ ധാരാളമായി ആളുകള്‍ അവരുടെ വീടുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. എത്ര എടുത്താലും വീണ്ടും എണ്ണ കുപ്പിയില്‍ നിറയുകയാണ്. ആദ്യം എണ്ണ മാത്രമാണ് ഇങ്ങനെ ഒഴുകിയിരുന്നതെങ്കില്‍ ഇന്ന് നെയ്യ്, തേന്‍, പാല്‍ എന്നിവയും ഒഴുകിത്തുടങ്ങിയിട്ടുണ്ട്. സുഗന്ധാഭിഷേകവും അനുഭവിക്കാന്‍ കഴിയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് മാതൃരൂപത്തില്‍ നിന്ന് പാലാണ് ഒഴുകിയത്. ഇങ്ങനെ പല കഥകള്‍ പറഞ്ഞാണ് ബളാലിലേക്ക് ആളെ അടുപ്പിക്കുന്നത്.
ബുധന്‍, ശനി ദിവസങ്ങളിലാണ് കൂടുതലായും ഈ അത്ഭുതങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ആ ദിവസങ്ങളില്‍ ആളും കൂടും. തിരിക്ക് കൂടുമ്പോള്‍ സംവിധാനങ്ങളും കൂടുതലായി ഒരുക്കുന്നു. ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം പേരാണ് ഇവിടെ പ്രാര്‍ത്ഥനയ്ക്കായി എത്തിച്ചേരുന്നത്. ഏഴു ലിറ്റര്‍ കൊള്ളുന്ന വലിയ ബെയ്‌സിനിലാണ് മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിന്റെ അടുത്ത് വല്യമ്മച്ചിക്ക് കൊടുത്ത കുപ്പിയും വച്ചിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിച്ചുകൊണ്ടുപോകുന്ന എണ്ണയും നെയ്യും അനേകരുടെ രോഗശാന്തിക്കും കാരണമാകുന്നുവെന്നാണ് പ്രചരണം. ഓമനയുടെ അടുക്കല്‍വന്ന വല്യമ്മച്ചി ഇരുന്ന കസേരയില്‍ ഇരിക്കുന്നവര്‍ക്ക് അത്ഭുതകരമായ രോഗസൗഖ്യം ഉണ്ടായതായും സാക്ഷ്യങ്ങളുണ്ട്.കൂടുതലും കാന്‍സര്‍ രോഗികള്‍ക്കായാണ് ഓമന പ്രാര്‍ത്ഥിക്കുന്നത്.
ഇപ്പോള്‍ ഓമനയുടെ വീട്ടിലേക്ക് പുലര്‍ച്ചെ അഞ്ചു മണിക്കു തന്നെ ആളുകള്‍ എത്തിത്തുടങ്ങും. പ്രാര്‍ത്ഥനകള്‍ക്കും മാതാവിന്റെ അല്‍ഭുത എണ്ണ അല്‍പം സ്വന്തമാക്കുന്നതിനുമായി. എത്ര എടുത്താലും വീണ്ടും കുപ്പിയില്‍ എണ്ണ നിറയുകയാണ്. കൊന്ത ചൊല്ലിയും പ്രാര്‍ത്ഥനകള്‍ നടത്തിയും എപ്പോഴും ഭക്തിയുടെ നിറവിലാണ് ഈ കൊച്ചു വീടിപ്പോള്‍. പ്രശസ്തി ജില്ലയും കടന്ന് മുന്നേറുകയാണ്. ഇവിടേക്ക് കുമളി , കോട്ടയം , പാലാ , തൊടുപുഴ , എറണകുളം , കോഴിക്കോട് , കണ്ണൂര്‍ , മാനന്തവാടി ,ഇരിട്ടി , തുടങ്ങിയ കേരളത്തിലെ പ്രധാനപെട്ട എല്ലാ സ്ഥലങ്ങളില്‍ നിന്നും നേരിട്ട് ബസ് സര്‍വ്വീസ് ഉണ്ട്.
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ പ്രശസ്തി നേടിക്കൊണ്ടിരിക്കുമ്പോഴും അനുവിന് ഒരേ ഒരു സങ്കടം മാത്രമേ ഉള്ളൂ. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു തിരിച്ച് വരവിന് സാഹചര്യം വന്നപ്പോള്‍ കൈയ്യില്‍ എത്തിയത് വലിയ ഓഫര്‍ ആയിരുന്നു. പക്ഷെ അത് വേണ്ടെന്ന് വെച്ചു. ചാര്‍ളിയിലെ വേഷം ചെയ്യാന്‍ കഴിയാത്തതില്‍ ഇപ്പോഴും കുറ്റബോധമുണ്ടെന്ന് അനു ഇമ്മാനുവല്‍ പറയുന്നു. ചാര്‍ളി ചെയ്യാന്‍ അതിയായ താല്പര്യമുണ്ടായിരുന്നു. ദുല്‍ഖറിന്റെ വലിയ ആരാധികയാണ് താന്‍… ചാര്‍ളിയെ കുറിച്ച് പറയാന്‍ ആയിരം വാക്കാണ് അനുവിന്…
സ്വപന സഞ്ചാരി എന്ന ചിത്രലൂടെ പ്രേക്ഷകര്‍ക്കിടയില്‍ എത്തിയ താരമാണ് അനു. പിന്നീട് വന്ന ഇടവേള അനു എന്ന കഥാപാത്രത്തെ പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നിന്നു തന്നെ തുടച്ചുമാറ്റി. അന്നത്തെ അനുവല്ല ഇന്ന്. കണ്ടാല്‍ മനസ്സിലാകാത്ത രീതിയില്‍ മാറി പോയി. അഞ്ച് വര്‍ഷം കൊണ്ട് അനു ബാലതാരത്തില്‍ നിന്നും നായികയിലേക്ക് വളര്‍ന്നു വന്നു.
ഒരിക്കലും അത് പോലൊരു സിനിമ ഇനി കിട്ടില്ല എന്ന വിഷമമുണ്ട് ഇന്നും അനുവിന്. ചിത്രത്തിലേക്ക് ആദ്യം സെലക്ട് ചെയ്തപ്പോള്‍ പരീക്ഷാ തിരക്ക് കാരണം വേണ്ടെന്ന് വെയ്ക്കാനെ കഴിഞ്ഞുള്ളൂ എങ്കിലും ചിത്രം കണ്ടപ്പോല്‍ ചങ്ക് തകര്‍ന്നു പോയി. ദുല്‍ഖറിന്റെ കടുത്ത ആരാധികയാണ് അനു. ഇനിയൊരു ചാന്‍സ് കിട്ടിയാല്‍ വിട്ടുകളയില്ലെന്ന് അനു പറയുന്നു. ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്.
ന്യൂ ഡല്‍ഹി: വിവാഹ മോചനത്തില്‍ മുസ്ലീം സ്ത്രീ നേരിടുന്ന വിവേചനത്തില്‍ ഇടപെട്ട സുപ്രീം കോടതിയ്‌ക്കെതിരെ മുസ്ലീം സംഘടന. ജമീഅത്തുല്‍ ഉലമാ ഹിന്ദ് എന്ന സംഘടനയാണ് പരമോന്നത നീതിപീഠത്തിന്റെ നടപടിക്കെതിരെ രംഗത്ത് വന്നത്. മുസ്ലീം വ്യക്തി നിയമങ്ങള്‍ ഖുറാന്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത് ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്കാവില്ല എന്നുമാണ് ജമീഅത്തുല്‍ ഉലമാ ഹിന്ദിന്റെ പക്ഷം. ഭരണഘടനയുടെ തത്വങ്ങള്‍ക്ക് അനുസരിച്ച് അതില്‍ മാറ്റമുണ്ടാക്കാനാവില്ലെന്നും യാഥാസ്ഥിതിക മുസ്ലീം സംഘടന.
മുഹമ്മദന്‍ നിയമങ്ങള്‍ വിശുദ്ധ ഖാറാന്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത് ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 13 ആം അനുഛേദം അനുസരിച്ചുള്ള നിലനില്‍ക്കുന്ന നിയമത്തിന്റെ അധികാരപരിധിയില്‍ ഉള്ളതല്ലെന്നും ജമീഅത്തുല്‍ ഉലമാ ഹിന്ദ്. ഭരണഘടനയുടെ മൂന്നാം ഛേദത്തില്‍ പറയുന്ന കാര്യങ്ങള്‍ (മൗലിക അവകാശം-സമത്വം) എന്നിവ അനുസരിച്ച് പരീശോധിക്കാനുമാകില്ലെന്ന് സംഘടന. അഭിഭാഷകനായ ഇജാസ് മക്ബൂല്‍ മുഖാന്തരമാണ് ജെയുഎച്ച് സുപ്രീം കോടതി മുമ്പാകെ അപേക്ഷ വെച്ചത്.
മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ നേരിടുന്ന അസമത്വം ഇല്ലാതാക്കാനുള്ള ശ്രമമായാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനും നിയമ സേവന അതോറിറ്റിയ്ക്കും നോട്ടീസ് അയച്ചത്. ലിംഗ സമത്വം ഉറപ്പാക്കാനുള്ള കോടതിയുടെ ശ്രമത്തിനാണ് യാഥാസ്ഥിതിക മുസ്ലീം സംഘടന വിമര്‍ശിച്ചത്.
ഉയരുന്ന ചോദ്യം മതഗ്രന്ഥങ്ങള്‍ പ്രകാരമുള്ള നിയമങ്ങള്‍ക്ക് ഭരണഘടന തത്വങ്ങളെ ലംഘിക്കാനാവുമോ എന്നതാണ്. കഴിഞ്ഞ വര്‍ഷം മുസ്ലീം യുവതിയുടെ തലാഖുമായി (വിവാഹമോചനം) ബന്ധപ്പെട്ട ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് ബഹുഭാര്യത്വം അടക്കം മുസ്ലീം സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ ഇടപെടാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.
വെള്ളിയാഴ്ച സ്വമേധയ കേസ് രജിസ്ടര്‍ ചെയ്ത് കേന്ദ്ര സര്‍ക്കാരിനും ദേശീയ നിയമ സേവന അതോറിറ്റിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ച് ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസില്‍ കക്ഷി ചേരാന്‍ മുസ്ലീം സംഘടനകള്‍ക്കും അനുമതി നല്‍കി. മുസ്ലീങ്ങള്‍ക്കിടയിലെ ഏകപക്ഷീയമായ വിവാഹ മോചനവും ബഹുഭാര്യാത്വവും സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്ന് സുപ്രീം കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. ഇന്ത്യയിലെ മുസ്ലീം നിയമങ്ങള്‍ ഭരണഘടനയിലെ മൗലിക അവകാശമായ സമത്വത്തെ ഹനിക്കുന്നതാണോയെന്ന് പരിശോധിക്കാനാണ് പറഞ്ഞിരിക്കുന്നത്.
ലിംഗ വിവേചനം മുസ്ലീം സ്ത്രീകളുടെ മൗലിക അവകാശത്തെയും സമത്വത്തെയും ബാധിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാനാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. സുപ്രീം കോടതിയുടെ നീക്കം യാഥാസ്ഥിതക മുസ്ലീം സംഘടനകളെ ചൊടിപ്പിച്ചുവെന്നാണ് ജമാഅത്തെയുടെ നിലപാടിലൂടെ വ്യക്തമാകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തെ ആശ്രയിച്ചാകും മുന്നോട്ടുള്ള പരമോന്നത നീതിപീഠത്തിന്റെ നടപടികള്‍
ലണ്ടന്‍: ഇസ്ലാം വിരുദ്ധ സംഘടനയായ പെഗിഡ ബെര്‍മിഗാഹാമില്‍ നിശബ്ദ പ്രക്ഷോഭം നടത്തി. ഇരുനൂറോളം പേരാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. പ്രക്ഷോഭം പൊതുവെ സമാധാനപരമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ വെസ്റ്റ്മിഡ്‌ലാന്റ്‌സ് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തവരില്‍ പലരും അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായ പ്ലക്കാര്‍ഡുകള്‍ ഏന്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ട്രംപാണ് ശരിയെന്ന് പല പ്ലക്കാര്‍ഡുകളും സൂചിപ്പിച്ചു.
ചിലരുടെ പ്ലക്കാര്‍ഡുകളില്‍ ഐസിസ് നേതാവ് മുഹമ്മദ് എംവസിയുടെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. ബലാല്‍സംഗ സംസ്‌കാരം ഇറക്കുമതി ചെയ്യുന്നതായും ചില പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നു. ബ്രിട്ടനിലെ പ്രക്ഷോഭത്തിന് സമാനമായി ജര്‍മനി, ഹോളണ്ട്, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളും പ്രക്ഷോഭം അരങ്ങേറി. ഏപ്രില്‍ മാസം മുതല്‍ എല്ലാ ആദ്യ ശനിയാഴ്ചയും ഇത്തരം പ്രക്ഷോഭങ്ങള്‍, ബ്രിട്ടനിലെ തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായ മാഞ്ചസ്റ്ററില്‍ അരങ്ങേറുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശികള്‍ക്കെതിരായല്ല തങ്ങളുടെ പ്രക്ഷോഭമെന്ന് സമരക്കാര്‍ വ്യക്തമാക്കി. യൂറോപ്പില്‍ മുസ്ലീങ്ങള്‍ക്കിടമില്ലെന്ന് പ്രഖ്യാപിക്കുകയാണ് തങ്ങള്‍. ആരെ വിശ്വസിക്കാം ആരെ വിശ്വസിക്കാതിരിക്കാം എന്ന കാര്യം നിങ്ങള്‍ക്കറിയില്ല. മുസ്ലീം പളളികളിലും സ്‌കൂളുകളിലും എന്ത് സംഭവിക്കുന്നുവെന്നും ജനങ്ങള്‍ക്കറിയില്ലെന്നും സമര നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കാലേയിലും ആംസ്റ്റര്‍ഡാമിലും അരങ്ങേറിയ സമരങ്ങള്‍ അക്രമാസക്തമായതായും റിപ്പോര്‍ട്ടുണ്ട്. നിരോധനം ലംഘിച്ചെത്തിയ അഭയാര്‍ത്ഥി വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരേ ഫ്രഞ്ച് പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. 150ഓളം പേരാണ് കാലേയില്‍ പ്രക്ഷോഭത്തിനെത്തിയത്. ആംസ്റ്റര്‍ഡാമില്‍ സ്‌ഫോടകവസ്തുവെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തിയതിനേത്തുടര്‍ന്ന് പ്രക്ഷോഭം നടക്കാനിരുന്ന സിറ്റി സ്‌ക്വയര്‍ പോലീസ് ഒഴിപ്പിച്ചു. അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം ഫാസിസ്റ്റുകള്‍ക്ക് പ്രവേശനമില്ല എന്ന മുദ്രാവാക്യവുമായി ഇടതു ചിന്താഗതിക്കാരായ ഒരു സംഘവും എത്തിയതോടെ പോലീസ് ഇടപെടുകയും നിരവധി പേരെ കസ്റ്റ്ഡിയിലെടുക്കുകയും ചെയ്തു.
പതിനാറു വയസ്സുകാരന്‍ തടാകത്തില്‍ മുങ്ങിയെടുത്തത് അരക്കിലോ സ്വര്‍ണ്ണം. തടാകത്തില്‍ രണ്ട് മീറ്റര്‍ ആഴത്തില്‍ മുങ്ങിയപ്പോഴാണ് പതിനാറുകാരന്റെ കണ്ണില്‍ മുങ്ങി കിടക്കുന്ന സ്വര്‍ണ്ണക്കട്ടി പെട്ടത്. ജര്‍മ്മനിയിലെ ആല്‍പ്പൈന്‍ തടാകത്തില്‍ മുങ്ങിയ യുവാവിനാണ് സ്വര്‍ണ്ണക്കട്ടി ലഭിച്ചത്. മുങ്ങിയെടുത്ത സ്വര്‍ണ്ണം അധികൃതരെ ഏല്‍പ്പിച്ച ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
യുവാവിന് സ്വര്‍ണ്ണം കിട്ടിയതിനെ തുടര്‍ന്ന്‍ ഒരു സംഘം മുങ്ങല്‍ വിദഗ്ദര്‍ തടാകം അരിച്ചു പെറുക്കിയെങ്കിലും പിന്നീട് സ്വര്‍ണ്ണം ഒന്നും ലഭിച്ചില്ല. ആറു മാസം മുന്‍പ് സ്വര്‍ണ്ണം ലഭിച്ചപ്പോള്‍ മുതല്‍ ഇതിന്‍റെ ഉടമസ്ഥനു വേണ്ടി അധികൃതര്‍ തെരച്ചില്‍ നടത്തിയെങ്കിലും യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് സ്വര്‍ണ്ണം മുങ്ങിയെടുത്ത യുവാവിന് കൈമാറുകയാണ് എന്ന്‍ പറഞ്ഞ് അധികാരികള്‍ വിവരം പുറത്ത് വിട്ടത്. യുവാവ് മുങ്ങിയെടുത്ത സ്വര്‍ണ്ണത്തിന് 6 സെന്റി മീറ്റര്‍ നീളവും 500 ഗ്രാം തൂക്കവും ഉണ്ട്. ഇതിനി യുവാവിനു സ്വന്തം.
ഡെഗുസ്സ ഫെയിന്‍ഗോള്‍ഡ് കമ്പനി 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച സ്വര്‍ണ്ണക്കട്ടിയാണ് ഇതെന്ന് അതിന്‍റെ മുകളിലെ ആലേഖനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വകാര്യ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ലൈംഗികാരോപണവുമായി കുട്ടിയുടെ മാതാപിതാക്കള്‍. ദേവാന്‍ഷ് കക്രോറ എന്ന ഒന്നാം ക്ലാസുകാരന്‍ മരിച്ച സംഭവത്തിലാണ് ആരോപണം. ദേവാന്‍ഷ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതായി ദേവാന്‍ഷിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. കുട്ടിയുടെ രഹസ്യഭാഗത്ത് മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ലൈംഗികാരോപണം ഉന്നയിച്ചത്.
വാട്ടര്‍ ടാങ്കില്‍ നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് രാംഹീത് മീണ പറഞ്ഞു. വസ്ത്രങ്ങള്‍ കണ്ടെടുക്കാനും സാധിച്ചിട്ടില്ല. ഇത് മരണത്തിന് പിന്നിലെ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മീണ പറഞ്ഞു. കുടുതല്‍ നിയമനടപടികളിലേക്ക് പോകരുതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും മീണ ആവശ്യപ്പെട്ടു.
ജനുവരി 30ന് ആണ് ഡല്‍ഹിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ദേവാന്‍ഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സോണാല്‍ സ്വരൂപ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സ്‌കൂള്‍ അധികൃതരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.