Movies

ബാലയുടെ വിവാഹം കഴിഞ്ഞതായി വാർത്തകൾ വന്നുവെങ്കിലും ഇന്നലെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹ റിസപ്‌ഷന്റെ കാര്യം താരം അറിയിച്ചത്. റിസപ്‌ഷനിൽ നടന്മാരയ ഉണ്ണി മുകുന്ദൻ, മുന്ന, ഇടവേള ബാബു എന്നിവരുൾപ്പടെ സിനിമാ മേഖലയിൽ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും പങ്കെടുത്തു. റിസപ്ഷന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.

ഇപ്പോഴിതാ വിവാഹവേദിയിൽ നിന്ന് നേരേ ബാല ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് യൂട്യൂബ് ഹിറ്റ് ചാർട്ടുകളിലിടം നേടുന്നത്. വിവാഹത്തെ പറ്റിയും മകളെ പറ്റിയുമൊക്കെ ബാല മനസ് തുറക്കുന്നുണ്ട്. ഭാര്യയായ ഡോക്ടർ എലിസബത്തിനെ കുറിച്ചും ബാല വാചാലയായി.

അഭിമുഖത്തിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്

പ്രൊപ്പോസ് ചെയ്തതതിനെ കുറിച്ചാണ് ആദ്യം ഇരുവരും തുറന്ന് പറഞ്ഞത്. ബാലയെ ഫേസ്ബുക്ക് വഴി പ്രൊപ്പോസ് ചെയ്യുകയായിരുന്നുവെന്ന് എലിസബത്ത് ചെറുനാണത്തോടെ പറഞ്ഞു. ഞാൻ പത്ത് പ്രാവശ്യം ചോദ്യം ചോദിച്ചാൽ ഒറ്റത്തവണയാണ് എലിസബത്ത് മറുപടി പറയുക. എൻ്റെയടുത്ത് മാത്രമാണ് കൂടുതൽ സംസാരിക്കാറുള്ളതെന്ന് ബാല പറയുന്നു.

ചെറുപ്പത്തിലേ എല്ലുവിന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. പിന്നെ എൻ്റെ ജീവിതം ആ വഴിയേ പോയി. പിന്നെ കുറച്ച് കാലങ്ങൾക്ക് മുൻപാണ് പ്രൊപ്പോസ് ചെയ്തത്. ആദ്യം ദേഷ്യപ്പെടുകയായിരുന്നു. പിന്നെയാണ് പ്രൊഫഷനെ കുറിച്ച് ചോദിച്ചത്. ഡോക്ടറാണ് എന്ന് പറഞ്ഞപ്പോൾ എന്നെ പോലെ ഒരാളെ നിനക്ക് വേണോ നല്ല സൌന്ദര്യമുള്ള കുറെ ചെക്കന്മാർ വേറെയുണ്ടല്ലോ, നീ ഒരു ഡോക്ടറല്ലേ എന്നായിരുന്നു തൻ്റെ ആദ്യ മറുപടിയെന്നും ബാല പറയുന്നു.

ബാലയെ പറ്റി പറയാനുള്ളതെന്തെന്ന ചോദ്യത്തിന് മറുപടിയായി എലിസബത്ത് പറഞ്ഞത് നല്ലൊരു മനുഷ്യനാണ് എന്നാണ്. കുട്ടികളെ പോലെയാണ് ബാലയെന്നും എലിസബത്ത് പറഞ്ഞു. തന്നെ പുറമെ കാണുമ്പോഴുള്ള പരുക്കനായ സ്വഭാവം കണ്ട് എല്ലാവരും വിചാരിക്കുന്നത് താൻ അത്തരത്തിലൊരാളാണ് എന്നാണ്, പക്ഷേ സത്യത്തിൽ താൻ വളരെ കൂളായ മനുഷ്യനാണെന്ന് ബാലയും പറയുന്നു.

ആദ്യം ബാലയോട് ഇഷ്ട്ടം പറഞ്ഞപ്പോൾ വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് എലിസബത്ത് പറയുന്നു. പക്ഷേ അറിഞ്ഞപ്പോൾ ഇതൊന്നും ശരിയാവില്ല, അത് സെലിബ്രിറ്റിയാണ്, നമ്മൾ കണ്ട കുടുംബജീവിതമായിരിക്കില്ല അവിടെ എന്നൊക്കെയാണ് പറഞ്ഞത്. ബുദ്ധിമുട്ടായിരിക്കുമെന്നും ഇതുവരെ കണ്ട് ശീലിച്ച ജീവിതമാകില്ലെന്നുമായിരുന്നു വീട്ടിൽ നിന്നും ലഭിച്ച പ്രതികരണമെന്നും എലിസബത്ത് പറയുന്നു.

സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ എതിർപ്പുണ്ടായിരുന്നോ എന്ന ചോദ്യത്തോട് അങ്ങനെ എതിർക്കുന്നവർ തൻ്റെ കുടുംബത്തിൻ്റെ ഭാഗമായതാണെന്ന് കരുതുന്നില്ലെന്ന് ബാല മറുപടി നൽകി. ഇന്നും ഈ അവസ്ഥയിലും കൊറോണ നിലനിൽക്കുന്ന പശ്ചാത്തലമായിട്ടുകൂടി ജനങ്ങൾ ചിന്തിക്കുന്നത് റിലീജിയൺ എന്ന വേർതിരിവോടുകൂടിയാണ്. ഇന്നലെ നടന്ന ചടങ്ങിലും മതത്തിൻ്റെ പേരു പറഞ്ഞ് ചിലർ പേരെടുത്തു പറയാനാഗ്രഹിക്കുന്നില്ല, ചിലർ വന്നില്ല. അവരെ കുറ്റപ്പെടുത്തുന്നില്ല. അവരവരുടെ ഇഷ്ടം, ആയിക്കോട്ടെ. ഞങ്ങളുടെ കാര്യമെടുത്താൽ അതിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. ബൈബിളിൽ യേശുക്രിസ്തു പറയുന്നത് എല്ലാവരെയും സ്നേഹിക്കാനാണ്. ഞങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും നടൻ പറഞ്ഞു. ഭാര്യയെ കുറിച്ചും മതം മാറുന്നതിനെ കുറിച്ചുമൊക്കെയുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് താരം കൃത്യമായ മറുപടി നൽകുന്നുമുണ്ടായിരുന്നു. ഞങ്ങൾക്ക് മതമില്ലെന്നാണ് അവരോട് പറയാനുള്ളതെന്നും ബാല പറഞ്ഞു.

തന്റെ മകളെ കുറിച്ചും ബാല അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.

നിങ്ങളുടെ മകളെ മറന്നോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഞാനെൻ്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ, എലിസബത്തിൻ്റെ മുന്നിൽ വെച്ചാണ് ഞാനിത് പറയുന്നത്. അറിയാത്തവർ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി സംസാരിക്കരുത്. അവരുടെ ജീവിതത്തിൽ കുറെ കഷ്ടപ്പാടുകളുണ്ടായിട്ടുണ്ടാകും.മറ്റുള്ളവരുടെ കാര്യത്തിൽ കമൻ്റടിക്കുമ്പോൾ മനസിന് കിട്ടുന്ന ഒരു റിലീഫ്. മകളെ എലിസബത്തിനെ പരിചയപ്പെടുത്തിയോ എന്ന അവതാരകൻ്റെ ചോദ്യത്തോട് ആ വിഷയം നമുക്ക് വിടാം എന്നായിരുന്നു ബാലയുടെ പ്രതികരണം.

വിവാഹത്തിന് മുൻപ് ഒരുപാട് പേടികളുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ താരതമ്യപ്പെടുത്തലുകൾ നടന്നു. അതിനെ പറ്റി ചോദിച്ചപ്പോൾ ബാല പറഞ്ഞത് അവരൊക്കെ ഭീരുക്കളാണ് എന്നാണ്. മുഖമോ വിലാസമോ ഇല്ലാത്തവരാണ് ഇതിനു പിന്നിലുള്ളത്, എന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങൾ ചെയ്ത് മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ നന്മ ചെയ്ത് മാതൃകയാകാം എന്നതാണ് ഞാൻ ചെയ്ത് കാണിക്കുന്നത്. എന്നാൽ ഈ വിമർശിക്കുന്നവർ അതിനു മുതിരില്ലല്ലോ. അവരുടെ പോക്കറ്റിൽ നിന്ന് ഒരു പത്തു രൂപ എടുത്ത് നന്മ ചെയ്യാൻ അവർക്കാവില്ലല്ലോ. മറ്റുളളവരുടെ ജീവിതത്തിൽ നുഴഞ്ഞു കയറി അവരുടെ ജീവതത്തെ പറ്റി അഭിപ്രായം പറയുകയാണ് അവർ ചെയ്യുന്നത്.

രണ്ട്പേരും ആദ്യമായി ഒന്നിച്ച് പോയത് ചെന്നൈയ്ക്കാണ് എന്നും പിന്നെ മൂന്നാറ് പോയിരുന്നെന്നും ബാല പറയുന്നു. എലിസബത്തിന് സംസാരിക്കാൻ ബാല അവസരം കൊടുക്കുന്നില്ലെന്ന് ഇതിനു താഴെയും കമൻ്റ് വരുമെന്നും ബാല തമാശരൂപേണ പറയുന്നു.

വിവാഹത്തെക്കുറിച്ച് സുഹൃത്തുക്കളോടാരോടും പറഞ്ഞിരുന്നില്ല, നേരേ ചെന്നൈയിൽ പോയി അമ്മയോട് പറഞ്ഞു. കല്യാണം കഴിക്കാൻ തീരുമാനിച്ച വിവരം പറഞ്ഞപ്പോഴേ അമ്മ ദൈവത്തിന് നന്ദി പറയുകയായിരുന്നു. പിന്നെ ഒട്ടും വൈകാതെ അമ്മ താലിയെടുത്ത് തരികയായിരുന്നു ചെയ്തത്. മനസ് മാറുന്നതിന് മുൻപ് കെട്ടട്ടെ എന്ന് കരുതുകയായിരുന്നുവെന്നും ബാല ചിരിച്ചുകൊണ്ട് പറഞ്ഞു.

എന്റെ അച്ഛനെ പോലെ തന്നെയാണ് എലിസബത്തിന്റെ അച്ഛന്‍. എന്റെ അമ്മയ്ക്ക് ഇവിടെത്താൻ സാധിച്ചില്ല. പക്ഷേ എലിസബത്തിന്റെ അമ്മ എനിക്കും അമ്മയാണ്. എനിക്ക് എലിസബത്തിനെ മാത്രമല്ല കിട്ടിയത്. ഒരു കുടുംബത്തെ തന്നെയാണ്. വിവാഹത്തിന് ക്ഷണിച്ചപ്പോൾ ബന്ധുക്കളെ പറ്റി അവർ ചോദിച്ചു. നിങ്ങൾ തന്നെയാണ് ഞങ്ങളുടെ ബന്ധുക്കൾ എന്നായിരുന്നു നൽകിയ മറുപടി അതിൽ തന്നെ എല്ലാമുണ്ടല്ലോ എന്ന് ബാല പറയുന്നു.

തനിക്കേറ്റവുമിഷ്ടപ്പെട്ട ബാലയുടെ സിനിമകൾ ബിഗ് ബിയും പുതിയ മുഖത്തിലെ തട്ടും മുട്ടും താളം ഡാൻസ് നമ്പർ ഗാനവുമാണെന്നും അഭിമുഖത്തിൽ എലിസബത്ത് പറയുന്നു

ഒരു കാലത്ത് മിമിക്രി വേദികളിലൂടെയും സിനിമയിലൂടെയും ആരാധകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് രാജീവ് കളമശ്ശേരി. മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയെ അണുവിട തെറ്റാതെ അനുകരിക്കാനുള്ള കഴിവാണ് രാജീവിന്റെ പ്രശസ്തനാക്കിയത്.

എകെ ആന്റണിക്ക് പുറമേ വെള്ളാപ്പള്ളി നടേശന്‍, ഒ രാജഗോപാല്‍, കെ ആര്‍ ഗൗരിയമ്മ, തുടങ്ങി നിരവധി താരങ്ങളെ അവതരിപ്പിച്ചിരുന്ന താരമാണ് രാജീവ്.

നാടക വേദിയില്‍ നിന്ന് കലാജീവിതം ആരംഭിച്ച രാജീവ് 12-ാമത്തെ വയസില്‍ തുടങ്ങിയതാണ് ഈ കരിയര്‍. നിരവധി മിമിക്രി വേദികളില്‍ ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തിട്ടുള്ള താരം ഇരുപത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം അതിജീവനത്തിന്റേതാണ്.

രണ്ട് തവണ ഹൃദയ സ്തംഭനവും പക്ഷാഘാതവും വന്നതോടെ ഓര്‍മ്മശക്തി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതിനിടെ തന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങള്‍ താരം തന്നെ തുറന്ന് പറയുകയാണിപ്പോള്‍.

വര്‍ഷങ്ങളോളം കലാലോകത്ത് തിളങ്ങി നിന്ന താരം ഇപ്പോള്‍ നിരവധി പരീക്ഷണങ്ങളിലൂടെ കടന്ന് പോവുകയാണ്. കുറച്ചു കാലം മുമ്പ് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലൂടെ ആയിരുന്നു രാജീവിന്റെ ജീവിതത്തിലെ ദുരവസ്ഥ മലയാളികള്‍ അറിഞ്ഞത്.

ആ അഭിമുഖത്തില്‍ രാജീവ് കളമശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഒരിക്കല്‍ ഒരു ചടങ്ങിനെത്താനുള്ള തിടുക്കത്തില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പെട്ടിയില്‍ കാലുടക്കി വീണ് മൂന്ന് ദിവസത്തോളം ആശുപത്രിയിലായി.

അതില്‍ നിന്നും എളുപ്പത്തില്‍ സുഖം പ്രാപിച്ചു എങ്കിലും സ്വന്തമായി ഇറക്കാന്‍ വച്ചൊരു ഷോ മൂന്നോളം എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തിട്ടും മുടങ്ങിയതോടെ കടബാധ്യതയായി മാറി. എന്നാലും തട്ടിയും മുട്ടിയും മുന്നോട്ട് പോയി. അതിനിടയിലാണ് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയത്.

ആ ബന്ധത്തിലുണ്ടായ മൂന്ന് മക്കളെയും നോക്കിയത് രാജീവിന്റെ ഉമ്മയായിരുന്നു. അതിനിടെ ഉമ്മ കാന്‍സര്‍ രോഗിയായി. പിന്നീട് വീട് പണയം വച്ച് സഹോദരിയുടെയും സഹോദരന്റെയും വീടുകളിലായിരുന്നു താമസം.

അങ്ങനെ പോവുന്നതിന് ഇടയില്‍ വീണ്ടും ചെറിയ ഷോകളും വര്‍ക്കുമൊക്കെ കിട്ടി തുടങ്ങി. ജീവിതം തട്ടിയും മുട്ടിയും മുന്നോട്ട് പോവുന്നതിന് ഇടയിലാണ് രണ്ടാം വിവാഹം.

അതിലൊരു മകളുമുണ്ടായി എല്ലാമൊന്ന് ശാന്തമായി വരുന്നതിന് ഇടയിലാണ് താരത്തിന് അടുത്ത പരീക്ഷണം ജീവിതത്തില്‍ ഉണ്ടാകുന്നത്.

2019 ജൂലൈയില്‍ വന്നൊരു കൈവേദന പരിശോധിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് രണ്ട് തവണ ഹാര്‍ട്ട് അറ്റാക്ക് വന്നു എന്നറിയുന്നത്.

ആ ഹൃദയ സ്തംഭനമായിരുന്നു പിന്നീട് ജീവിതത്തെ കീഴ്‌മേല്‍ മറിച്ചത്. ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തി അടുത്ത ദിവസം കുളിമുറിയില്‍ തലയടിച്ച് വീണു.

അന്നേരമാണ് പക്ഷാഘാതമാണെന്ന് അറിയുന്നത്. സ്വന്തം കുട്ടികളുടെയും വീട്ടുകാരുടെയും പേര് പോലും മറക്കുന്ന അവസ്ഥയിലെത്തി. അവിടെ നിന്നുമാണ് ജീവിതത്തിലേക്ക് തിരിച്ച് വന്ന് തുടങ്ങിയതെന്ന് രാജീവ് പറയുന്നു.

ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതോടെ അതിലുണ്ടായ മൂന്ന് മക്കളെയും രണ്ടാം ഭാര്യ സൈനബയാണ് നോക്കുന്നത്. സഅടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചികിത്സ മുമ്പോട്ടു പോകുന്നത്. ഓര്‍മ തിരികെക്കൊണ്ടു വരാനുള്ള പരിശീലനത്തിലാണ് രാജീവ് ഇപ്പോള്‍.

സുരേഷ് ഗോപി ഒരു സാധുവായ മനുഷ്യനാണെന്ന് നടന്‍ ഇന്നസെന്റ്. അദ്ദേഹം ബിജെപിയാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ലെന്നും, വളരെ ക്ലീന്‍ കക്ഷിയാണെന്നും താരം പറഞ്ഞു. ഒരു പരിപാടിയില്‍ മേജര്‍ രവിയുമായി സംസാരിക്കവെയായിരുന്നു പ്രതികരണം.

‘സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്. അത് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് അറിയാം. അദ്ദേഹം ബി.ജെ.പിയാണോ മറ്റേതാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ല, അയാള് വളരെ ക്ലീന്‍ കക്ഷിയാണ്’, സിനിമാ സംഘടനയായ ‘അമ്മ’യില്‍ നിന്ന് എന്തുകൊണ്ടാണ് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞു.

‘സുരേഷ് ഗോപി ഒരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടു, അതിന്റെ ലാഭം ‘അമ്മ’ക്ക് തരാനായിരുന്നു പദ്ധതി. പക്ഷെ ഇയാള്‍ക്ക് നഷ്ടം വന്നു. അതിന് ശേഷം നമ്മുടെ ഒരാള്‍ പൈസ കൊടുത്തില്ലല്ലോ എന്താ അങ്ങനെ എന്നും ചോദിച്ചു. ഇത് സുരേഷ് ഗോപിക്ക് നാണക്കേടായി’, ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

പ്രണയബന്ധം തകർന്നതും തുടർന്ന് കടുത്ത വിഷാദത്തിന് അടിപ്പെട്ടതിനെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ബിഗ് ബോസ് താരമായ ആര്യ. എന്നാൽ തന്നെ പ്രണയിച്ച് വഞ്ചിച്ചയാൾ ഇപ്പോൾ തന്‍റെ സുഹൃത്തിനെ പ്രണയിക്കുകയാണെന്നും ആര്യ വെളിപ്പെടുത്തുന്നു. ‘ബിഗ് ബോസ് ഷോയില്‍ നിന്നും എനിക്കൊരു പ്രണയമുണ്ടായിരുന്നു. അദ്ദേഹത്തെ ജാന്‍ എന്നാണ് വിളിക്കുക’- ആര്യ സൂചിപ്പിക്കുന്നു.

ഒരു വലിയ ബ്രേക്കപ്പും ഡിപ്രഷനും ഒക്കെ കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളു. അത് ജീവിതത്തിലെ ഒരു അന്യായ പറ്റിക്കല്‍ ആയിരുന്നു. താന്‍ ഒരു 75 ദിവസം മാറി നിന്ന്, തിരിച്ചു എത്തിയപ്പോള്‍ കാണുന്നത് വേറൊരു വ്യക്തിയെയാണ്. അയാള്‍ തന്റെ സുഹൃത്തുമായി പ്രണയത്തിലായി. നാലാം ക്ലാസു മുതല്‍ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ആ കൂട്ടുകാരിയെന്നും ആര്യ പറയുന്നു. ജാനിന് ആ കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്നും താരം പറഞ്ഞു.

ഇന്ന് മറ്റൊരു വിവാഹത്തിന് താന്‍ തയ്യാറാണെന്ന് ആര്യ പറയുന്നു. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട്. ഒരു പാർട്ണര്‍ വേണമെന്ന് ആഗ്രഹമുണ്ട്. ലൈഫ് ഒരാളുമായി ഷെയർ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അന്നത്തെ ആര്യ ആയിരിക്കില്ല ഇനിയുള്ള ആര്യ എന്ന് അറിയാമെന്നും താരം പറയുന്നു.

ഇപ്പോഴും ആദ്യ ഭര്‍ത്താവുമായി സംസാരിക്കാറുണ്ട്. അന്ന് കോംപ്രമൈസ്ഡ് റിലേഷന്‍ഷിപ്പില്‍ നില്‍ക്കാന്‍ പറ്റില്ലായിരുന്നു. മകളാണ് തങ്ങള്‍ക്കിടയിലെ പൊതുവായ ഘടകമെന്നും ആര്യ വെളിപ്പെടുത്തുന്നു.

അതേസമയം നേരത്തെ തന്നെ പ്രണയത്തെ കുറിച്ചും ജാനിനെ കുറിച്ചും ആര്യ വെളിപ്പെടുത്തിയിരുന്നു. അന്നു മുതൽ സോഷ്യൽ മീഡിയ ആര്യയുടെ ജാനിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിരുന്നു. പിന്നീട് ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ജാനിനെ വെളിപ്പെടുത്തുമെന്ന് ആര്യ പറഞ്ഞെങ്കിലും അത് ഉണ്ടായില്ല.

ജാനിന് തന്‍റെ മകളെ ഒരുപാട് ഇഷ്ടമാണെന്നും ആര്യ പറയുന്നു. ജാനിനെ കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും, അത് അദ്ദേഹത്തിന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ആര്യ പറയുന്നു.

ജാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഇതിനോടകം നിരവധി അഭിമുഖങ്ങളിൽ ആര്യ വക്തമാക്കിയിരുന്നു. ആളുകളെ ശരിക്ക് മനസിലാക്കാനാകാത്തത് ഒരു പോരായ്മയാണെന്നും ആര്യ സമ്മതിക്കുന്നു. അതുകൊണ്ടാണ് താൻ വഞ്ചിക്കപ്പെട്ടതെന്നും അവർ പറയുന്നു.

സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും കുടുംബത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള അവസരങ്ങളെല്ലാം പാപ്പരാസികള്‍ മുതലാക്കാറുണ്ട്. ഇതിന്റെ പേരില്‍ സെയ്ഫ് അലി ഖാനും കരീന കപൂറും പലപ്പോഴും ഇത്തരക്കാരോട് തട്ടിക്കയറുകയും ചെയ്തിട്ടുണ്ട് . ഇപ്പോഴിതാ സഹോദരി കരിഷ്മാ കപൂറിനെ കാണാനായി മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലെത്തിയ കരീനയുടെയും മക്കളുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

അഞ്ചു വയസുകാരന്‍ തൈമൂറും ഇളയമകന്‍ ജഹാംഗീറുമൊത്താണ് കരീന ബാന്ദ്രയിലെ വീട്ടിലെത്തിയത്. കരീനയ്ക്കാപ്പം ഫ്‌ളാറ്റിന് പുറത്തേക്ക് എത്തിയ തൈമൂര്‍ പാപ്പരാസികളെ കണ്ടതോടെ അവരുടെ നേര്‍ക്ക് കയര്‍ക്കുന്നതായി വീഡിയോയില്‍ കാണാം. മാധ്യമങ്ങള്‍ നിരന്തരം പിന്തുടരുന്നതിലുള്ള രോഷമാണ് തൈമൂര്‍ പ്രകടിപ്പിച്ചത്. ഇതിനു മുമ്പും സമാനമായ രീതിയില്‍ തൈമൂര്‍ പാപ്പരാസികളോട് പെരുമാറിയിട്ടുണ്ട്

ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ താരകുടുംബത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മക്കളെ നോക്കാന്‍ ഇത്രയധികം പരിപാലകരെ ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ടും ധാരാളം ആളുകള്‍ രംഗത്തെത്തി. തന്റെ ഗര്‍ഭകാലത്തെ കുറിച്ചും അമ്മ എന്ന നിലയിലുള്ള അനുഭവങ്ങളും പങ്കുവെയ്ക്കുന്ന ‘കരീന കപൂര്‍ ഖാന്‍സ് പ്രഗ്‌നന്‍സി ബൈബിള്‍’ എന്നൊരു പുസ്തകം താരം അടുത്തിടെ പുറത്തിറക്കിയിരുന്നു.

 

 

View this post on Instagram

 

A post shared by Bollywood Pap (@bollywoodpap)

മലയാള സിനിമാ ലോകത്ത് ഒരു കാലയളവിലെ ഭാഗ്യ ജോഡികൾ ആയിരുന്നു ഇരുവരും. പരസ്പരം പ്രണയിച്ച് വിവാഹം ചെയ്‌തെങ്കിലും നീണ്ട പതിനാറ് വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനു ശേഷം വേർപിരിഞ്ഞവരാണ് ദിലീപും മഞ്ജു വാരിയരും. എന്നാൽ ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വേണ്ടി കാത്തിരിക്കുകയാണ് സിനിമാ ലോകം. മഞ്ജുവിന്റെ കൂടെ ഇനി ദിലീപ് അഭിനയിക്കുമോ എന്ന ചോദ്യത്തിന് വളരെ ഏറെ കാലം മുൻപ് ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചാ വിഷയമാകുന്നത്.

ഒരു സമയത്ത് മഞ്ജു നായികയായി എത്തുന്ന ഒരു സിനിമ വന്നാൽ ദിലീപ് നായകനാകുമോ എന്നായിരുന്നു അവതാരകൻ അഭിമുഖത്തിൽ ദിലീപിനോട് ചോദിച്ചത്. ’ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കും. മഞ്ജുവും താനും തമ്മില്‍ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോള്‍ നമുക്ക് ആലോചിക്കാം’- ഇതായിരുന്നു ദിലീപ് അന്ന് പറഞ്ഞ മറുപടി.

ഇപ്പോൾ വീണ്ടും ഈ അഭിമുഖവും ദിലീപിന്റെ ഉത്തരവുമാണ് സംസാര വിഷയം ആയിരിക്കുന്നത്. എന്നാല്‍, ദിലീപിന്റെ കൂടെ ഇനി അഭിനയിക്കാന്‍ മഞ്ജുവിന് വലിയ താല്‍പര്യമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതെ പോലെ തന്നെ ദിലീപിന്റെ കൂടെ അഭിനയിക്കുമോ എന്ന ചോദ്യങ്ങളില്‍ നിന്ന് മഞ്ജു പല പ്രാവിശ്യം ഒഴിഞ്ഞുമാറിയിട്ടുണ്ട്. ഇങ്ങനെയുള്ള വിഷയങ്ങള്‍ സംസാരിക്കാന്‍ ഒട്ടും താത്പര്യമില്ലെന്ന് മഞ്ജു ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപ് ഇപ്പോൾ സിനിമകളിൽ അത്ര സജീവം അല്ലെങ്കിലും മഞ്ജു വാരിയർ വളരെ അധിക സജീവമായി നിൽക്കുന്നുണ്ട്. ഒരു പക്ഷെ രണ്ടാം വരവിൽ ഇത്രയധികം വിജയം കൈ വരിച്ച മറ്റൊരു നടി മലയാളത്തിൽ ഉണ്ടാവില്ല. ചതുർമുഖം ആണ് മഞ്ജുവിന്റെ ഏറ്റവുമൊടുവിൽ റിലീസായ ചിത്രം. കൂടാതെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും താരത്തിന്റെ ഫോട്ടോസ് എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

പ്രേംനസീറിന്റെ ഡ്യൂപ്പായി സാഹസിക വേഷങ്ങള്‍ ചെയ്ത ആലപ്പുഴ ചാത്തനാട് വെളിപ്പറമ്പില്‍ നസീര്‍ കോയ (എ കോയ-85) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.

കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലാണു നസീറിന്റെ ഡ്യൂപ്പായി അരങ്ങേറിയത്. ‘വിയറ്റ്‌നാം കോളനി’യാണ് അവസാന ചിത്രം.

നൂറുകണക്കിനു സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രേംനസീറിനു സംഘട്ടനരംഗങ്ങളില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കുഞ്ചാക്കോയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കോയയെ ഡ്യൂപ്പാക്കിയത്.

നസീറിക്ക എന്നാണു പ്രേംനസീര്‍ കോയയെ വിളിച്ചിരുന്നത്. ഭാര്യ പരേതയായ നസീമ, മക്കള്‍: നവാസ്, നദീറ, സിയാദ്, നിഷ, നിയാസ്. മരുമക്കള്‍: കുല്‍സുംബീവി, നജീബ്, താഹിറ, ഷാമോന്‍, അന്‍സി.

മമ്മൂട്ടിക്ക് സിനിമയോടുള്ള പാഷനും കാര്യങ്ങള്‍ അറിയാനുള്ള താല്‍പര്യത്തെ കുറിച്ചും പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. മറ്റൊരു സൂപ്പര്‍ താരവും ചെയ്യാന്‍ ശ്രമിക്കാത്ത ചില കാര്യങ്ങളാണ് മമ്മൂട്ടി ചെയ്യാറുള്ളതെന്നും കുഞ്ചാക്കോ ബോബന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.

സിനിമയോട് വല്ലാത്ത പാഷനാണ് ആ മനുഷ്യന്. നമ്മുടെ സിനിമ പോലും അദ്ദേഹത്തിന് ബൈഹാര്‍ട്ട് ആണ്. താന്‍ നായാട്ട് എന്ന സിനിമ ചെയ്യുമ്പോള്‍ തന്നെ അതിലെ തന്റെ കഥാപാത്രത്തെ കുറിച്ചും, സിനിമയുടെ ഫുള്‍ ഡീറ്റെയ്ല്‍സ് പുള്ളി ഇങ്ങോട്ട് പറയുന്നത് കേട്ടപ്പോള്‍ ഞെട്ടി പോയി.

അങ്ങനെ ഒരു സൂപ്പര്‍ താരവും മറ്റുള്ളവരുടെ സിനിമയെ കുറിച്ച് അത് ഇറങ്ങും മുമ്പേ ഇങ്ങനെ മനസിലാക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ മമ്മൂക്ക അങ്ങനെയുള്ള ആളല്ല. സിനിമയോടുള്ള പാഷനും ഓരോ കാര്യങ്ങളും അറിയാനുള്ള മമ്മൂക്കയുടെ താല്‍പര്യവുമൊക്കെ ഇപ്പോഴും അത് പോലെ നിലനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ് തന്നെ ഞെട്ടിച്ച ആ സംഭവം എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

സിനിമയില്‍ എത്തുന്നതിന് മുമ്പേ മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും താരം പറയുന്നുണ്ട്. കുഞ്ഞു നാളില്‍ ഉദയയുടെ സിനിമ അഭിനയിക്കാന്‍ വരുന്ന സമയത്ത് തന്നെ മമ്മൂക്കയെ നേരില്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ സംവിധാനം ചെയ്ത തീരം തേടുന്ന തിരയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത് എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ ചില സ്വഭാവങ്ങള്‍ അടുത്ത സുഹൃത്തും പ്രമുഖ ഗായകനുമായ എസ് പി ബാലസുബ്രഹ്‌മണ്യത്തെ പോലും വേദനിപ്പിച്ചിരുന്നതായി സംവിധായകന്‍ ശാന്തിവിള ദിനേശ്. അത്തരം സംഭവങ്ങള്‍ മലയാളത്തിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ‘പാട്ട് മുഴുവനും പാടുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഇത്ര രൂപ തരണം എന്ന ആവശ്യവുമായി പലരും വന്നിട്ടുണ്ടെന്നാണ് ദിനേഷ് പറയുന്നത്. മാര്‍ക്കോസ് അടക്കം ഓപ്പണ്‍ സ്റ്റേജില്‍ പാടുന്ന എത്ര ഗായകര്‍ക്ക് പാടണമെങ്കില്‍ മുഴുവനായും പണം തരണമെന്ന് പറഞ്ഞ് യേശുദാസിന്റെ മൂത്തമകന്‍ കത്ത് അയക്കുമായിരുന്നു.

ആരെങ്കിലും അങ്ങനെ കൊടുത്തിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. യേശുദാസ് ചെയര്‍മാനായി സമം എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചിരുന്നു. മലയാളത്തിലെ ഗായകര്‍ക്ക് വേണ്ടിയുള്ള സംഘടനയായിരുന്നിത്.

ഈ കൊറോണ കാലത്ത് പാട്ടുകാരില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി സമം ഒരു പ്രോഗ്രാം ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം അന്തരിച്ച എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ പേരില്‍ എന്‍കെയും എപ്പോതും എന്ന പ്രോഗ്രാമായിരുന്നു. യേശുദാസ് അടക്കം പലരും വീഡിയോയിലൂടെ പാടി അയച്ച് കൊടുത്തിരുന്നു.

ഇന്ത്യയിലെ ഒരുവിധം എല്ലാ ഗായകരെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചത്. അതിന്റെ റൈറ്റ് ഒന്നര കോടി രൂപയ്ക്ക് മഴവില്‍ മനോരമയ്ക്ക് കിട്ടി. ഗായകരെല്ലാം ഫ്രീയായി വന്ന് പാടുന്നത് കൊണ്ട് അതില്‍ നിന്നും കിട്ടുന്ന വരുമാനം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൊടുക്കാമെന്ന് തീരുമാനിച്ചു.

അങ്ങനെ അതൊരു വലിയ പരിപാടി പോലെ എല്ലാം റെഡിയാക്കി. സുരേഷ് ഗോപി അടക്കമുള്ളവര്‍ വരെ അതില്‍ പാടുന്നുണ്ടായിരുന്നു. പക്ഷേ ഷോ തുടങ്ങാന്‍ ഒരാഴ്ച ബാക്കി നില്‍ക്കവേ ഇവിടെ ഇങ്ങനൊരു പരിപാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞ ഇളയരാജ, അവര്‍ക്കൊരു കത്ത് അയക്കുന്നു. ഈ പ്രോഗ്രാമില്‍ ബാലസുബ്രഹ്‌മണ്യം പാടി ഞാന്‍ സംഗീതം കൊടുത്ത പാട്ടുകള്‍ എടുക്കുകയാണെങ്കില്‍ ഓരോ പാട്ടിനും മൂന്ന് ലക്ഷം രൂപ വീതം വേണമെന്ന് പറഞ്ഞു. ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്. അങ്ങനെ മനോരമ അറുപത് ലക്ഷം അദ്ദേഹത്തിന് കൊടുത്തു എന്നാണ് അറിയുന്നത്. നോക്ക് കൂലി വാങ്ങിയത് പോലെയായി പോയത്. അതെനിക്ക് ക്രൂരതയായിട്ടാണ് തോന്നിയതെന്ന് ദിനേശ് വ്യക്തമാക്കി.

മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയതോടെ സിനിമാ നിര്‍മാണം ഏറ്റെടുക്കാമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.

സിനിമാ നിര്‍മ്മാണം താന്‍ ഏറ്റെടുക്കാമെന്നും വാരിയന്‍ കുന്നന്റെ വേഷം ഏറ്റെടുക്കാനുള്ള ധൈര്യം ഏത് കലാകാരനാണുള്ളതെന്നും ഷാഫി ചാലിയം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി ചാലിയം വാരിയംകുന്നന്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്.

നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പിന്മാറിയതെന്ന് വിശദീകരണം നല്‍കിയത്. 2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചത്.

സിനിമയുടെ പേരില്‍ പൃഥ്വിരാജ് സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. ‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്.

മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം.

Copyright © . All rights reserved