കൗമാരപ്രായത്തിൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ. ചൂഷണത്തെക്കുറിച്ച് ഇറ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ തുറന്നുപറഞ്ഞു. തന്നെ ചൂഷണം ചെയ്തയാൾക്ക് അയാൾ ചെയ്യുന്നത് എന്തെന്ന് കൃത്യമായി അറിയാമായിരുന്നെന്ന് മനസ്സിലാക്കാൻ തനിക്ക് ഒരു വർഷമെടുത്തെന്നും ഇറ പറഞ്ഞു. അതിനുശേഷം പിതാവ് ആമിർ, മാതാവ് റീന എന്നിവരുമായി ഇത് സംസാരിച്ചുവെന്നും ഇറ പറഞ്ഞു.
“എനിക്ക് 14 വയസ്സുള്ളപ്പോൾ എന്നെ ലൈംഗികമായി പീഡിപ്പിച്ചു. അല്പം വിചിത്രമായ ഒരു സാഹചര്യമായിരുന്നു അത്,ർ എന്താണ് ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അറിയാമോ എന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് അവരെ അറിയാമായിരുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാമെന്ന് ഉറപ്പാക്കാൻ എനിക്ക് ഒരു വർഷമെടുത്തു,” ഇറ പറഞ്ഞു.
“ഞാൻ ഉടനെ എന്റെ മാതാപിതാക്കൾക്ക് ഒരു ഇമെയിൽ എഴുതി ആ അവസ്ഥയിൽ നിന്ന് സ്വയം രക്ഷപ്പെട്ടു. ഒരിക്കൽ ഞാൻ സാഹചര്യത്തിൽ നിന്ന് പുറത്തു കടന്നപ്പോൾ, എനിക്ക് ഇനി മോശം തോന്നുന്നില്ല. ഞാൻ ഭയപ്പെട്ടില്ല. ഇത് എനിക്ക് ഇനി സംഭവിക്കില്ലെന്ന് എനിക്ക് തോന്നി, അത് അവസാനിച്ചു. ഞാൻ മുന്നോട്ട് പോയി,” ഇറപറഞ്ഞു.
ക്ലിനിക്കൽ ഡിപ്രഷനുമായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ലൈംഗിക ചൂഷണത്തെക്കുറിച്ച് ഇറാ ഖാൻ സംസാരിച്ചത്. ക്ലിനിക്കൽ ഡിപ്രഷനെക്കുറിച്ച് ഒക്ടോബറിൽ അവർ തുറന്നു പറഞ്ഞിരുന്നു. വീഡിയോയിൽ, തന്നെ ബാധിച്ച മൂന്ന് പ്രധാന ജീവിതാനുഭവങ്ങളെക്കുറിച്ച് ഇറ സംസാരിച്ചു, പക്ഷേ ഒരു പരിധിവരെ അവയല്ല തന്നെ വിഷാദത്തിലേക്ക് നയിച്ചതെന്നും ഇറ പറയുന്നു.
ലൈംഗിക ചൂഷണത്തിനുപുറമെ, 2002 ൽ ഒരു കുട്ടിയായിരുന്നപ്പോൾ നടന്ന മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ചും ഇറ പരാമർശിച്ചു. ആമിറിന്റെയും റീനയുടെയും വിവാഹമോചനം സൗഹാർദ്ദപരമാണെന്നതിനാൽ തനിക്ക് അതിൽ ഒരിക്കലും ആഘാതമുണ്ടായില്ലെന്ന് സ്റ്റാർ കിഡ് പറഞ്ഞു.
“കുടുംബം മുഴുവൻ സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരു തരത്തിലും തകർന്ന കുടുംബമല്ല. വിവാഹമോചനത്തിനുശേഷവും ജുനൈദിനും എനിക്കും മാതാപിതാക്കളായിരിക്കുന്നതിൽ എന്റെ മാതാപിതാക്കൾ നല്ല രീതിയിലായിരുന്നു. ഇത് ഒരു മോശം കാര്യമല്ല. ’
“മറ്റൊരു പ്രിവിലേജ് ഞാൻ അത് സങ്കടകരമാകുമാണെന്ന് തിരിച്ചറിഞ്ഞില്ല എന്നതാണ്. ഇത് ആളുകളെ വ്രണപ്പെടുത്തുന്ന ഒന്നായിരിക്കാം. ഇത് എന്നെ വ്രണപ്പെടുത്തിയില്ല. അതിൽ ഭൂരിഭാഗവും ഞാൻ ഓർക്കുന്നു, പക്ഷേ എന്റെ മാതാപിതാക്കളുടെ വിവാഹമോചനം എന്നെ അലട്ടുന്നില്ലെന്ന് തോന്നി. അതിനാൽ, എനിക്ക് വളരെ സങ്കടം തോന്നുന്നതിനുള്ള ഒരു കാരണം അതായിരിക്കില്ല,” അവർ പറഞ്ഞു.
ആറാമത്തെ വയസ്സിൽ ക്ഷയരോഗം ബാധിച്ചതിനെക്കുറിച്ചും ഇറാ ഖാൻ സംസാരിച്ചു. തനിക്ക് “സാധാരണ ടിബി” ഉണ്ടെന്നും അതിനാൽ ഭാഗ്യവശാൽ വേഗത്തിൽ സുഖം പ്രാപിച്ചുവെന്നും ഇറ പറഞ്ഞു. അസുഖം തന്റെ മനസ്സിനെ ബാധിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഈ സംഭവങ്ങൾ ഓർമിച്ചെടുക്കുന്നതിലൂടെ തനിക്ക് “വിഷാദരോഗത്തിന് കാരണമൊന്നുമില്ല” എന്ന് മനസിലാക്കിയതായും അവർ പറഞഞ്ഞു. ഡിപ്രഷൻ കാരളം കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒറ്റപ്പെട്ടതായും വിഷാദത്തെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ലെന്ന് കരുതിയതായും ഇറ പറഞ്ഞു.
“എനിക്ക് സ്കൂളിൽ പോകാൻ ആഗ്രഹമില്ലായിരുന്നു. എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. ഞാൻ കരയുകയായിരുന്നു. എന്റെ മാതാപിതാക്കളോടോ സുഹൃത്തുക്കളോടോ എനിക്ക് ഇത് പറയാൻ കഴിയുമായിരുന്നില്ല. കാരണം അവർ എന്നോട് എന്തുകൊണ്ടെന്ന് ചോദിക്കുമായിരുന്നു. എന്തുകൊണ്ടെന്ന് എനിക്കറിയില്ല. എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളിലൂടെയും പോയി ഞാൻ സംസാരിച്ചു. ഞാൻ ഒരു കാരണം കണ്ടെത്താൻ ശ്രമിച്ചു, എനിക്ക് ഒരു കാരണവുമില്ല. അവർക്ക് എന്നെ സഹായിക്കാൻ പറ്റില്ലെന്ന് എനിക്കറിയാവുന്ന ഒരു ഭാരം എന്തിനാണ് അവരുടെ മേൽ വയ്ക്കുന്നത്,” ഇറ ഖാൻ പറയുന്നു.
“എനിക്ക് ഇതുപോലെ തോന്നാൻ ഒരു കാരണവുമില്ല, കാരണം എനിക്ക് മോശമായ ഒന്നും സംഭവിച്ചിട്ടില്ല. എനിക്ക് ഇത് പോലെ തോന്നരുത്. എനിക്ക് ഇതുപോലെ തോന്നാൻ ഒരു കാരണവുമില്ല. പ്രിവിലേജിനെക്കുറിച്ചുള്ള എന്റെ ബോധം, ഇതുപോലെ തോന്നാൻ എനിക്ക് ആവശ്യമായ കാരണമുണ്ടെന്ന എന്റെ തോന്നൽ, അത് എന്നെ ആരോടും മിണ്ടാതെയാക്കി മാറ്റി,” ഇറ പറഞ്ഞു.
സിനിമയുടെ ഷൂങ്ങിനിടെ നടി നമിത കിണറ്റില്‍ വീണു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ബൗ വൗ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റിനു സമീപത്തു വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കൈയിലിരുന്ന മൊബൈല്‍ വഴുതി താഴേക്കു വീഴുകയായിരുന്നു. ഇത് എത്തിപ്പിടിക്കുന്നതിനിടെയാണ് നമിത 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.
ഷൂട്ടിംഗ് കണ്ടു നിന്നവരില്‍ എല്ലാവരിലും ഒരു നിമിഷം അമ്പരപ്പുണ്ടായി. എന്നാല്‍, സംഭവത്തിന്റെ ട്വിറ്റ് മറ്റൊന്നാണ്. സംവിധായകരായ ആര്‍എല്‍ രവി, മാത്യു സക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് സംഭവം ഷൂട്ടിംഗിന്റെ ഭാഗമാണെന്ന് മനസിലായത്.
നമിത കിണറ്റില്‍ വീഴുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ബൗ വൗ. ഒരു നായയാണ് നായകന്‍. ഒരാള്‍ കിണറ്റില്‍ വീഴുകയും അവരെ പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ച് നായ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതാണ് പ്രമേയം. നമിത ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ മറ്റു നിരവധി ഭാഷകളിലും പുറത്തിറക്കും.
നടൻ സലിം കുമാറിനോട് മാപ്പ് പറഞ്ഞു നടി ജ്യോതി കൃഷ്ണ
‘നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാര്‍ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്.
2013ല്‍ മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വച്ച് ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്.ചെറിയൊരു കാര്യത്തില്‍ തുടങ്ങിയതാണ്. നല്ല രീതിയിലുള്ള വഴക്കായി മാറി.
വഴക്കുണ്ടായ ശേഷം ഞങ്ങള്‍ പരസ്പരം മിണ്ടിയിട്ടില്ല.
അന്ന് സിനിമ കഴിഞ്ഞ് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല.
അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു.ഞാന്‍ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു.
പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു.എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്.
പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം.
ഇന്ന് അത് ആലോചിക്കുമ്പോള്‍ എനിക്കു സ്വയം പുച്ഛം തോന്നുന്നു.
എന്നാല്‍ പിന്നീട് സലീമേട്ടന്‍ വളിച്ചിരുന്നു.അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്‍ പറ്റിയിരുന്നില്ല.
ഈ അവസരം അതിനായി വിനിയോഗിക്കുന്നു.എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ ക്ഷമ ചോദിക്കുന്നു.’ജ്യോതികൃഷ്ണ പറഞ്ഞു.
വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ് ജ്യോതികൃഷ്ണ.
രാധികയുടെ സഹോദരൻ അരുൺ രാജയെയാണ് ജ്യോതികൃഷ്ണ വിവാഹം ചെയ്തത്.
ലെെഫ് ഓഫ് ജോസൂട്ടി, ആമി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.
സലിം കുമാർ ഇനി ജ്യോതി കൃഷ്ണയുടെ ഈ മാപ്പ് സ്വീകരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്..
മലയാളികളുടെ പ്രിയ നടൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല..
സൂപ്പർ ഹിറ്റായി മാറിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് അനശ്വര രാജൻ. താരത്തിന്റെ രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്.
ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോസാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് അനശ്വര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ ബാത്റൂമിൽ നിന്നുള്ള സെൽഫി പങ്കുവെച്ചു കൊണ്ടാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച കാൽ വിവാദത്തിന് പിന്നാലെ ഇതിലും കാലുകൾ കാണിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം.
കൂടാതെ 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. വൻ ഹിറ്റായി മാറിയ ചിത്രം 50 കോടിയിലേറെ കളക്ഷനാണ് അന്ന് നേടിയത് .
സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരം കൂടിയാണ് അനശ്വര. എന്നാൽ അതിനൊക്കെ ശക്തമായ മറുപടിയും താരം നൽകാറുണ്ട്. പങ്കുവച്ച നിരവധി ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്.
നടന്‍ സിദ്ദിഖിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആയ ടിജെഎസ് ജോര്‍ജ്.സിദ്ദിഖിനെതിരെ ഉയര്‍ന്ന പല ആരോപണവും നടി ആക്രമിക്കപ്പെട്ട വിഷയവും വ്യക്തി ജീവിതവും വിഷയമാക്കി ഒരു പ്രമുഖ മലയാളം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ടിജെഎസ് ജോര്‍ജ് സിദ്ദിഖിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
ധിക്കാരമാണ് നടന്റെ മുഖ്യമുദ്ര,സാമാന്യ മര്യാദകള്‍ പോലും അവഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്പടന്റെ രൂപമാണ് അദ്ദേത്തിന്.ഫേസ്ബുക്കിലൂടെ ലഭ്യമായ അദ്ദേഹത്തിന്റെ എല്ലാ ഫോട്ടോയിലും ഞാന്‍ ഞാന്‍ എന്ന ഗര്‍വ്വാണ് പ്രകടമാകുന്നത്.ധിക്കാരമാണ് നടന്റെ മുഖമുദ്ര.-ടിജെഎസ് ജോര്‍ജ് ആരോപിക്കുന്നു.
മാദ്ധ്യമങ്ങളെ അകാരണമായി വിമര്‍ശിക്കുന്ന ആളാണ് സിദ്ദിഖ്.ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാല്‍ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നത് കാണാം.നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തന്റെ സ്‌നേഹിതന്റെ വാക്കുകള്‍ അല്ലാതെ മറ്റൊന്നും വിശ്വസിക്കാന്‍ താന്‍ തയാറല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് സ്‌നേഹിതനെ ബോദ്ധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാന്‍ തക്ക പൗരബോധം അദ്ദേഹത്തിന് ഇല്ലാതെ പോയി. തന്റെ ചെയ്തികള്‍ സ്വാര്‍ത്ഥപരമാണെന്ന സത്യം അദ്ദേഹം അറിയുന്നില്ല,അറിഞ്ഞാല്‍ തന്നെ അങ്ങനെ ഭാവിക്കുന്നില്ലെന്നും ടി.ജെ.എസ് ജോര്‍ജ് ലേഖനത്തിലൂടെ അഭിപ്രായപ്പെടുന്നു.
സിനിമകളിൽ നല്ല വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസ് മലയാളം ഷോയിലൂടെ വളരെ ശ്രദ്ധ നേടിയ താരമാണ് ഹിമ ശങ്കര്‍. ഷോയിൽ വളരെ ആക്റ്റീവ് ആയി നിന്ന ഹിമയെ പ്രേക്ഷകർ നെഞ്ചിലേറ്റി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹിമ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കും ഇരയാകാറുണ്ട്. തന്റെ വ്യക്തമായ നിലപാടുകൾ, അഭിപ്രായങ്ങൾ വളരെ ശക്തമായി തുറന്ന് പറയുന്ന താരമാണ് ഹിമ.
വളരെ നല്ല രീതിയില്‍ തന്നെ മറുപടി കൊടുക്കുന്ന ആളുകൂടിയാണ് ഹിമ. ഇപ്പോഴിതാ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് താരം തുറന്ന് പറയുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനോട് താരം നടത്തിയ തുറന്ന് പറച്ചിലുകൾ; സിനിമയിലെ കാസ്റ്റിംഗ് കൗച്ച് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് തുറന്നു പറയുമ്പോള്‍ ആരും അത് അംഗീകരിക്കുന്നില്ല. ഇതൊന്നും വെറുതെ ആരും പറയില്ല എന്ന ചിന്ത ആർക്കുമില്ല. ഇത് ഇല്ലാതെ വേറെ മാർഗമില്ല, അല്ലേ ഒന്നും നടക്കില്ല എന്ന് വരുമ്പോഴാണ് പലര്‍ക്കും അങ്ങനെ ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നത്.
ചിലര്‍ ചോദിച്ചിട്ടുണ്ട്, പലരും അവസരങ്ങള്‍ക്കായി വഴങ്ങിക്കൊടുത്തിട്ട് പിന്നീട് ആരോപണം ഉയര്‍ത്തുന്നതിന്റ കാരണം . ഒരാള്‍ക്ക് എന്നും എപ്പോഴും അടിമയായി ഇരിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് പ്രതികരിക്കാൻ അവസരം കിട്ടിയാല്‍ അല്ലേ അവര്‍ പ്രതികരിക്കൂ. ഒരു കാര്യങ്ങളും മാറ്റി വയ്ക്കുന്നത് തനിക്ക് ഇഷ്ടമല്ല. അടിയാണെങ്കില്‍ അടി അത് അപ്പൊത്തന്നെ കൊടുക്കണം അതുകൊണ്ട് എനിക്ക് ഇതുവരെ ഒരു മീ ടു ആരോപണത്തിന്റെ ആവശ്യമില്ല. എന്നാല്‍ എന്നെപ്പോലെയല്ല മറ്റു പലരും നിര്‍ബന്ധിക്കപ്പെട്ടവരായിരിക്കാം.
അപ്പോൾ അവര്‍ മിണ്ടാതെ ഇരിക്കണം എന്നാണോ പറഞ്ഞു വരുന്നത്. അവര്‍ക്ക് ഒരു സ്‌പേസ് കിട്ടിയാല്‍ സംസാരിക്കണ്ടേ. അങ്ങനെ വഴങ്ങിക്കൊടുത്തിട്ടുള്ളവര്‍ പലരും തന്റെ നിവര്‍ത്തി കേടുകൊണ്ടായിരിക്കും. ഇത്തരത്തിൽ പലരും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടാവാം അവര്‍ ഒക്കെ എല്ലാം മറച്ചു വച്ചു . തുടക്ക കാലത്ത് വിളിക്കുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ട് ഇത് അഡ്ജസ്‌റ്‌മെന്റ് വര്‍ക്കാണ് പറ്റുമോയെന്ന്. അപ്പൊ തന്നെ പറ്റില്ല എനിക്ക് വേണ്ടായെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എന്നെ ആരും വിളിച്ചിട്ടില്ല. നമ്മള്‍ താല്പര്യം ഇല്ലന്ന് പറഞ്ഞാല്‍ ഇതൊക്കെ അവിടെ തീരും. എന്നാല്‍ ഇവിടെ പലര്‍ക്കും നിവര്‍ത്തികേടുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുന്നില്ല എന്നതാണ് സത്യം.
തന്റെ പ്രണയത്തിലും താന്‍ ചതിക്കപ്പെട്ടിട്ടുണ്ട്, അതിലുപരി കാമിക്കപ്പെട്ടിട്ടുണ്ട്, വഞ്ചിക്കപ്പെട്ടിട്ടുണ്ട്, അതില്‍ നിന്ന് ഞാൻ കയറിവന്നിട്ടുണ്ട്. തിരിച്ച് അവർക്ക് ഒക്കെ പണിയും കൊടുത്തിട്ടുണ്ട്. എന്നെ ഒരാള്‍ മിസ് യൂസ് ചെയ്യുകയാണെങ്കില്‍ അത് എന്റെ മാത്രം തെറ്റാണെന്നും അതില്‍ ആരേം കുറ്റം താൻ പറയുന്നില്ല. എന്നാല്‍ അതിനെ കാസ്റ്റിംഗ് കൗച്ചുമായ് ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. അതൊക്കെ തന്റെ പേര്‍സണല്‍ മിസ്റ്റേക്ക് ആണെന്നും ഹിമ പറഞ്ഞു.
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്. ഒരുപാട് നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മനിച്ച ആളാണ് രഞ്ജിത്. നിർമ്മാതാവായും നടനായും അദ്ദേഹം മലയാള സിനിമയിൽ ഇടപെട്ടിട്ടുണ്ട്. താര രാജാക്കൻമാരേയും യുവതാരങ്ങളേയും ഒരുപോലെ ഉപയോഗിച്ച് വമ്പൻ ഹിറ്റുകൾ രഞ്ജിത് പ്രേക്ഷകർക്ക് സമ്മാനിച്ചു.
താര രാജാക്കന്മാരുടെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങൾ ശക്തമായ കഥാപാത്രങ്ങൾ എന്നിവയെല്ലാം രഞ്ജിത്തിന്റെ തിരക്കഥയിൽ നിന്നാണ്. ഒരു അഭിമുഖത്തിൽ അന്തരിച്ച സംവിധായകൻ ഐവി ശശിയെക്കുറിച്ച് രഞ്ജിത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്നോട് ആദ്യം നേരിൽ കണ്ടപ്പോൾ ശശിയേട്ടൻ ആവശ്യപ്പെട്ടത് എനിക്കൊരു സ്‌ക്രിപ്റ്റ് വേണം എന്നാണ്. കുറച്ചു ദിവസം ഞാൻ കണ്ണൂരുണ്ട്. ഒരു കഥയുമായി അങ്ങോട്ട് ഇറങ്ങൂ എന്ന ക്ഷണമായിരുന്നു അത്. ആ സംസാരമാണ് പിന്നീട് നീലഗിരി എന്ന സിനിമയിൽ എത്തിച്ചത്.
ഞാൻ പുള്ളിക്ക് വേണ്ടി ആദ്യമെഴുതിയത് മറ്റൊരു സിനിമയായിരുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു അത്. മമ്മൂട്ടിയെ ആണ് നായകനായി തീരുമാനിച്ചത്. തിരക്കഥ പൂർത്തിയായ സമയത്താണ് ഹൈദരാബാദിൽ തൊണ്ണൂറിലെ കലാപമുണ്ടായത്. അവിടെ 144 പ്രഖ്യാപിച്ചു. എല്ലായിടത്തും പ്രശ്‌നങ്ങൾ. ആ അവസ്ഥയിൽ അവിടെ പോയി ഷൂട്ട് ചെയ്യാൻ പറ്റില്ല.
അപ്പോൾ പകരം എന്ന രീതിയിൽ ഉണ്ടായൊരു സിനിമയാണ് നീലഗിരി. ശശിയേട്ടന് പൊതുവെ എല്ലാത്തിലും ഒരു ധൃതിയുണ്ട്. നീലഗിരി എഴുതുമ്പോൾ അത് വേണമോയെന്ന് ഞാൻ ആശങ്ക പ്രകടിപ്പിച്ചതാണ്. പക്ഷേ ഉടനെ വേണം എന്നായിരുന്നു ശശിയേട്ടന്റെ പ്രതികരണം. ആ സിനിമ അത്ര നല്ലതായിരുന്നില്ല. വ്യക്തിപരമായി എനിക്കത് ഇഷ്ടമായില്ല.
അദ്ദേഹത്തിനും ഇഷ്ടമായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. നീലഗിരിയുമായി ബന്ധപ്പെട്ട് എനിക്ക് മറക്കാൻ പറ്റാത്തൊരു അനുഭവമുണ്ട്. ലൊക്കേഷനിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ശശിയേട്ടൻ വിളിച്ചു, വന്ന് ഈ ഫ്രെയിം ഒന്ന് കാണൂ. ഞാൻ അമ്പരന്നു പോയി. സംവിധായകൻ തിരക്കഥാകൃത്തിനെ ഫ്രെയിം കാണിച്ചു കൊടുക്കുക എന്നതൊക്കെ വളരെ അപൂർവമായ കാര്യമാണ്.
പ്രത്യേകിച്ചും ആദ്ദേഹത്തെപ്പോലെ മുതിർന്നൊരു സംവിധായകൻ എന്നെ പോലെ ജൂനിയറായ തിരക്കഥാകൃത്തിന്. അങ്ങനെ അദ്ദേഹമെന്നെ ഐപീസിലൂടെ ഒരു ഫ്രെയിം കാണിച്ചു തന്നു. അന്നദ്ദേഹം എന്നോട് തമാശയായി പറഞ്ഞൊരു കാര്യം ഞാനിപ്പോഴും ഓർക്കുന്നു.
ഞാനിതു പോലെ എന്റെ ഫ്രെയിമുകളൊക്കെ പപ്പനെ വിളിച്ചു കാണിക്കുമായിരുന്നു. അത് പിന്നീട് എനിക്ക് പാരയായി. അവനെനിക്ക് സ്‌ക്രിപ്റ്റ് തരാതെയായി. സ്വയം സിനിമകൾ സംവിധാനം ചെയ്തു തുടങ്ങി. ചിരിയോടെയാണ് ശശിയേട്ടനത് പറഞ്ഞത്. രഞ്ജിത് പറഞ്ഞു.
അന്തരിച്ച ‘ജെയിംസ് ബോണ്ട്’ നായകന്‍ ഷോണ്‍ കോണറിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ജയിംസ് ബോണ്ട് എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു നടന്റെ മുഖം മാത്രമാണ് എന്റെ മനസിലേക്ക് വരികയെന്നും അത് ഷോണ്‍ കോണറിയുടേതാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
‘ജയിംസ് ബോണ്ട് എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു നടന്റെ മുഖം മാത്രമാണ് എന്റെ മനസിലേക്ക് വരിക. അത് ഷോണ്‍ കോണറിയുടേതാണ്. ജയിംസ് ബോണ്ട് എന്നതിനും അപ്പുറം പോയി വിസ്മയിപ്പിക്കുന്ന അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു നടന്‍ കൂടിയാണ് അദ്ദേഹം. പക്ഷേ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു അന്താരാഷ്ട്ര സ്‌പൈ എന്നതിന്റെ യഥാര്‍ത്ഥ നിര്‍വചനം അദ്ദേഹം തന്നെയാണ്. മിസ്റ്റര്‍ കോണറി, താങ്കളുടെ ആത്മാവിന് ശാന്തി നേരുന്നു. താങ്കളുടെ സിനിമകളിലൂടെ താങ്കള്‍ എന്നെന്നും ജീവിക്കും’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
ഏറെ ആരാധകരുള്ള ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച നടനാണ് ഷോണ്‍ കോണറി. ഏഴ് ചിത്രങ്ങളിലാണ് അദ്ദേഹം ജെയിംസ് ബോണ്ടായി വേഷമിട്ടത്. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈവ്സ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന് എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങള്‍.
ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഓസ്‌കര്‍, ബാഫ്ത. ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1951 ല്‍ അഭിനയ രംഗത്തെത്തിയ ഷോണ്‍ കോണറിയുടെ മുഴുവന്‍ പേര് തോമസ് ഷോണ്‍ കോണറി എന്നാണ്. 1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. 2000 ത്തില്‍ സര്‍ പദവി അദ്ദേഹത്തിന് സമ്മാനിച്ചു
നടിയും നടന്‍ സുകുമാരന്റെ ഭാര്യയുമായ മല്ലിക സുകുമാരനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ വാര്‍ത്തകളിലെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍.
ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടി മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്.
ആ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും അതേപറ്റി ആലോചിക്കുമ്പോള്‍ പറയാമെന്നും നടി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്ലിക സുകുമാരന്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയ വിള വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു പ്രചരണം. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ഒരു കോണ്‍ഗ്രസുകാരിയാണെന്നും ഭര്‍ത്താവ് സുകുമാരന്‍ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും നടി വെളിപ്പെടുത്തിയിരുന്നു.
ഹോളിവുഡ് സുന്ദരി സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ വിവാഹിതയായി. കൊമേഡിയനായ കോളിന്‍ ജോസ്റ്റ് ആണ് വരന്‍. കോളിന്റെ ആദ്യ വിവാഹവും മുപ്പത്തിയഞ്ചുകാരിയായ സ്‌കാര്‍ലെറ്റിന്റെ മൂന്നാം വിവാഹവുമാണിത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്.
കഴിഞ്ഞ മെയ് മാസത്തിലാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. 2017 ലാണ് കോളിന്‍ ജോസ്റ്റിനൊപ്പം സ്‌കാര്‍ലെറ്റ് ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
ഹോളിവുഡ് താരം റിയാന്‍ റെയ്‌നോള്‍ഡ്‌സാണ് സ്‌കാര്‍ലെറ്റിന്റെ ആദ്യ ഭര്‍ത്താവ്. 2008-ല്‍ വിവാഹിതരായ ഇവര്‍ 2010 ലാണ് വേര്‍പിരിഞ്ഞത്. പിന്നീട് ഫ്രഞ്ച് ബിസിനസ്സുകാരനായ റൊമെയ്ന്‍ ഡ്യൂറിക്കിനെ വിവാഹം ചെയ്ത സ്‌കാര്‍ലെറ്റ് 2017 ല്‍ വിവാഹമോചിതയായി. ഇതില്‍ ആറ് വയസ്സുള്ള ഒരു മകളുമുണ്ട്. മാര്‍വെലിന്റെ ബ്ലാക്ക് വിഡോ ആണ് സ്‌കാര്‍ലെറ്റിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണ്.