Movies

സിനിമകളിൽ നല്ല വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസ് മലയാളം ഷോയിലൂടെ വളരെ ശ്രദ്ധ നേടിയ താരമാണ് ഹിമ ശങ്കര്‍. ഷോയിൽ വളരെ ആക്റ്റീവ് ആയി നിന്ന ഹിമയെ പ്രേക്ഷകർ നെഞ്ചിലേറ്റി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹിമ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കും ഇരയാകാറുണ്ട്. തന്റെ വ്യക്തമായ നിലപാടുകൾ, അഭിപ്രായങ്ങൾ വളരെ ശക്തമായി തുറന്ന് പറയുന്ന താരമാണ് ഹിമ.

വളരെ നല്ല രീതിയില്‍ തന്നെ മറുപടി കൊടുക്കുന്ന ആളുകൂടിയാണ്‌ ഹിമ. ഇപ്പോഴിതാ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് താരം തുറന്ന് പറയുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനോട് താരം നടത്തിയ തുറന്ന് പറച്ചിലുകൾ; സിനിമയിലെ കാസ്റ്റിംഗ് കൗച്ച് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് തുറന്നു പറയുമ്പോള്‍ ആരും അത് അംഗീകരിക്കുന്നില്ല. ഇതൊന്നും വെറുതെ ആരും പറയില്ല എന്ന ചിന്ത ആർക്കുമില്ല. ഇത് ഇല്ലാതെ വേറെ മാർഗമില്ല, അല്ലേ ഒന്നും നടക്കില്ല എന്ന് വരുമ്പോഴാണ് പലര്‍ക്കും അങ്ങനെ ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നത്.

ചിലര്‍ ചോദിച്ചിട്ടുണ്ട്, പലരും അവസരങ്ങള്‍ക്കായി വഴങ്ങിക്കൊടുത്തിട്ട് പിന്നീട് ആരോപണം ഉയര്‍ത്തുന്നതിന്റ കാരണം . ഒരാള്‍ക്ക് എന്നും എപ്പോഴും അടിമയായി ഇരിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് പ്രതികരിക്കാൻ അവസരം കിട്ടിയാല്‍ അല്ലേ അവര്‍ പ്രതികരിക്കൂ. ഒരു കാര്യങ്ങളും മാറ്റി വയ്ക്കുന്നത് തനിക്ക് ഇഷ്ടമല്ല. അടിയാണെങ്കില്‍ അടി അത് അപ്പൊത്തന്നെ കൊടുക്കണം അതുകൊണ്ട് എനിക്ക് ഇതുവരെ ഒരു മീ ടു ആരോപണത്തിന്റെ ആവശ്യമില്ല. എന്നാല്‍ എന്നെപ്പോലെയല്ല മറ്റു പലരും നിര്‍ബന്ധിക്കപ്പെട്ടവരായിരിക്കാം.

അപ്പോൾ അവര്‍ മിണ്ടാതെ ഇരിക്കണം എന്നാണോ പറഞ്ഞു വരുന്നത്. അവര്‍ക്ക് ഒരു സ്‌പേസ് കിട്ടിയാല്‍ സംസാരിക്കണ്ടേ. അങ്ങനെ വഴങ്ങിക്കൊടുത്തിട്ടുള്ളവര്‍ പലരും തന്റെ നിവര്‍ത്തി കേടുകൊണ്ടായിരിക്കും. ഇത്തരത്തിൽ പലരും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടാവാം അവര്‍ ഒക്കെ എല്ലാം മറച്ചു വച്ചു . തുടക്ക കാലത്ത് വിളിക്കുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ട് ഇത് അഡ്ജസ്‌റ്‌മെന്റ് വര്‍ക്കാണ് പറ്റുമോയെന്ന്. അപ്പൊ തന്നെ പറ്റില്ല എനിക്ക് വേണ്ടായെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എന്നെ ആരും വിളിച്ചിട്ടില്ല. നമ്മള്‍ താല്പര്യം ഇല്ലന്ന് പറഞ്ഞാല്‍ ഇതൊക്കെ അവിടെ തീരും. എന്നാല്‍ ഇവിടെ പലര്‍ക്കും നിവര്‍ത്തികേടുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുന്നില്ല എന്നതാണ് സത്യം.

തന്റെ പ്രണയത്തിലും താന്‍ ചതിക്കപ്പെട്ടിട്ടുണ്ട്, അതിലുപരി കാമിക്കപ്പെട്ടിട്ടുണ്ട്, വഞ്ചിക്കപ്പെട്ടിട്ടുണ്ട്, അതില്‍ നിന്ന് ഞാൻ കയറിവന്നിട്ടുണ്ട്. തിരിച്ച് അവർക്ക് ഒക്കെ പണിയും കൊടുത്തിട്ടുണ്ട്. എന്നെ ഒരാള്‍ മിസ് യൂസ് ചെയ്യുകയാണെങ്കില്‍ അത് എന്റെ മാത്രം തെറ്റാണെന്നും അതില്‍ ആരേം കുറ്റം താൻ പറയുന്നില്ല. എന്നാല്‍ അതിനെ കാസ്റ്റിംഗ് കൗച്ചുമായ് ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. അതൊക്കെ തന്റെ പേര്‍സണല്‍ മിസ്റ്റേക്ക് ആണെന്നും ഹിമ പറഞ്ഞു.

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്. ഒരുപാട് നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മനിച്ച ആളാണ് രഞ്ജിത്. നിർമ്മാതാവായും നടനായും അദ്ദേഹം മലയാള സിനിമയിൽ ഇടപെട്ടിട്ടുണ്ട്. താര രാജാക്കൻമാരേയും യുവതാരങ്ങളേയും ഒരുപോലെ ഉപയോഗിച്ച് വമ്പൻ ഹിറ്റുകൾ രഞ്ജിത് പ്രേക്ഷകർക്ക് സമ്മാനിച്ചു.

താര രാജാക്കന്മാരുടെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങൾ ശക്തമായ കഥാപാത്രങ്ങൾ എന്നിവയെല്ലാം രഞ്ജിത്തിന്റെ തിരക്കഥയിൽ നിന്നാണ്. ഒരു അഭിമുഖത്തിൽ അന്തരിച്ച സംവിധായകൻ ഐവി ശശിയെക്കുറിച്ച് രഞ്ജിത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്നോട് ആദ്യം നേരിൽ കണ്ടപ്പോൾ ശശിയേട്ടൻ ആവശ്യപ്പെട്ടത് എനിക്കൊരു സ്‌ക്രിപ്റ്റ് വേണം എന്നാണ്. കുറച്ചു ദിവസം ഞാൻ കണ്ണൂരുണ്ട്. ഒരു കഥയുമായി അങ്ങോട്ട് ഇറങ്ങൂ എന്ന ക്ഷണമായിരുന്നു അത്. ആ സംസാരമാണ് പിന്നീട് നീലഗിരി എന്ന സിനിമയിൽ എത്തിച്ചത്.

ഞാൻ പുള്ളിക്ക് വേണ്ടി ആദ്യമെഴുതിയത് മറ്റൊരു സിനിമയായിരുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു അത്. മമ്മൂട്ടിയെ ആണ് നായകനായി തീരുമാനിച്ചത്. തിരക്കഥ പൂർത്തിയായ സമയത്താണ് ഹൈദരാബാദിൽ തൊണ്ണൂറിലെ കലാപമുണ്ടായത്. അവിടെ 144 പ്രഖ്യാപിച്ചു. എല്ലായിടത്തും പ്രശ്‌നങ്ങൾ. ആ അവസ്ഥയിൽ അവിടെ പോയി ഷൂട്ട് ചെയ്യാൻ പറ്റില്ല.

അപ്പോൾ പകരം എന്ന രീതിയിൽ ഉണ്ടായൊരു സിനിമയാണ് നീലഗിരി. ശശിയേട്ടന് പൊതുവെ എല്ലാത്തിലും ഒരു ധൃതിയുണ്ട്. നീലഗിരി എഴുതുമ്പോൾ അത് വേണമോയെന്ന് ഞാൻ ആശങ്ക പ്രകടിപ്പിച്ചതാണ്. പക്ഷേ ഉടനെ വേണം എന്നായിരുന്നു ശശിയേട്ടന്റെ പ്രതികരണം. ആ സിനിമ അത്ര നല്ലതായിരുന്നില്ല. വ്യക്തിപരമായി എനിക്കത് ഇഷ്ടമായില്ല.

അദ്ദേഹത്തിനും ഇഷ്ടമായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. നീലഗിരിയുമായി ബന്ധപ്പെട്ട് എനിക്ക് മറക്കാൻ പറ്റാത്തൊരു അനുഭവമുണ്ട്. ലൊക്കേഷനിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ശശിയേട്ടൻ വിളിച്ചു, വന്ന് ഈ ഫ്രെയിം ഒന്ന് കാണൂ. ഞാൻ അമ്പരന്നു പോയി. സംവിധായകൻ തിരക്കഥാകൃത്തിനെ ഫ്രെയിം കാണിച്ചു കൊടുക്കുക എന്നതൊക്കെ വളരെ അപൂർവമായ കാര്യമാണ്.

പ്രത്യേകിച്ചും ആദ്ദേഹത്തെപ്പോലെ മുതിർന്നൊരു സംവിധായകൻ എന്നെ പോലെ ജൂനിയറായ തിരക്കഥാകൃത്തിന്. അങ്ങനെ അദ്ദേഹമെന്നെ ഐപീസിലൂടെ ഒരു ഫ്രെയിം കാണിച്ചു തന്നു. അന്നദ്ദേഹം എന്നോട് തമാശയായി പറഞ്ഞൊരു കാര്യം ഞാനിപ്പോഴും ഓർക്കുന്നു.

ഞാനിതു പോലെ എന്റെ ഫ്രെയിമുകളൊക്കെ പപ്പനെ വിളിച്ചു കാണിക്കുമായിരുന്നു. അത് പിന്നീട് എനിക്ക് പാരയായി. അവനെനിക്ക് സ്‌ക്രിപ്റ്റ് തരാതെയായി. സ്വയം സിനിമകൾ സംവിധാനം ചെയ്തു തുടങ്ങി. ചിരിയോടെയാണ് ശശിയേട്ടനത് പറഞ്ഞത്. രഞ്ജിത് പറഞ്ഞു.

 

അന്തരിച്ച ‘ജെയിംസ് ബോണ്ട്’ നായകന്‍ ഷോണ്‍ കോണറിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ജയിംസ് ബോണ്ട് എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു നടന്റെ മുഖം മാത്രമാണ് എന്റെ മനസിലേക്ക് വരികയെന്നും അത് ഷോണ്‍ കോണറിയുടേതാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

‘ജയിംസ് ബോണ്ട് എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു നടന്റെ മുഖം മാത്രമാണ് എന്റെ മനസിലേക്ക് വരിക. അത് ഷോണ്‍ കോണറിയുടേതാണ്. ജയിംസ് ബോണ്ട് എന്നതിനും അപ്പുറം പോയി വിസ്മയിപ്പിക്കുന്ന അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു നടന്‍ കൂടിയാണ് അദ്ദേഹം. പക്ഷേ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു അന്താരാഷ്ട്ര സ്‌പൈ എന്നതിന്റെ യഥാര്‍ത്ഥ നിര്‍വചനം അദ്ദേഹം തന്നെയാണ്. മിസ്റ്റര്‍ കോണറി, താങ്കളുടെ ആത്മാവിന് ശാന്തി നേരുന്നു. താങ്കളുടെ സിനിമകളിലൂടെ താങ്കള്‍ എന്നെന്നും ജീവിക്കും’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഏറെ ആരാധകരുള്ള ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച നടനാണ് ഷോണ്‍ കോണറി. ഏഴ് ചിത്രങ്ങളിലാണ് അദ്ദേഹം ജെയിംസ് ബോണ്ടായി വേഷമിട്ടത്. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈവ്സ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന് എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങള്‍.

ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഓസ്‌കര്‍, ബാഫ്ത. ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1951 ല്‍ അഭിനയ രംഗത്തെത്തിയ ഷോണ്‍ കോണറിയുടെ മുഴുവന്‍ പേര് തോമസ് ഷോണ്‍ കോണറി എന്നാണ്. 1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. 2000 ത്തില്‍ സര്‍ പദവി അദ്ദേഹത്തിന് സമ്മാനിച്ചു

നടിയും നടന്‍ സുകുമാരന്റെ ഭാര്യയുമായ മല്ലിക സുകുമാരനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ വാര്‍ത്തകളിലെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍.

ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടി മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്.

ആ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും അതേപറ്റി ആലോചിക്കുമ്പോള്‍ പറയാമെന്നും നടി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്ലിക സുകുമാരന്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയ വിള വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു പ്രചരണം. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ഒരു കോണ്‍ഗ്രസുകാരിയാണെന്നും ഭര്‍ത്താവ് സുകുമാരന്‍ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും നടി വെളിപ്പെടുത്തിയിരുന്നു.

ഹോളിവുഡ് സുന്ദരി സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ വിവാഹിതയായി. കൊമേഡിയനായ കോളിന്‍ ജോസ്റ്റ് ആണ് വരന്‍. കോളിന്റെ ആദ്യ വിവാഹവും മുപ്പത്തിയഞ്ചുകാരിയായ സ്‌കാര്‍ലെറ്റിന്റെ മൂന്നാം വിവാഹവുമാണിത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. 2017 ലാണ് കോളിന്‍ ജോസ്റ്റിനൊപ്പം സ്‌കാര്‍ലെറ്റ് ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

ഹോളിവുഡ് താരം റിയാന്‍ റെയ്‌നോള്‍ഡ്‌സാണ് സ്‌കാര്‍ലെറ്റിന്റെ ആദ്യ ഭര്‍ത്താവ്. 2008-ല്‍ വിവാഹിതരായ ഇവര്‍ 2010 ലാണ് വേര്‍പിരിഞ്ഞത്. പിന്നീട് ഫ്രഞ്ച് ബിസിനസ്സുകാരനായ റൊമെയ്ന്‍ ഡ്യൂറിക്കിനെ വിവാഹം ചെയ്ത സ്‌കാര്‍ലെറ്റ് 2017 ല്‍ വിവാഹമോചിതയായി. ഇതില്‍ ആറ് വയസ്സുള്ള ഒരു മകളുമുണ്ട്. മാര്‍വെലിന്റെ ബ്ലാക്ക് വിഡോ ആണ് സ്‌കാര്‍ലെറ്റിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണ്.

ഒരുകാലത്തു മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് സുചിത്ര. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള താരം അഭിനയ ലോകത്തിൽ എത്തുന്നത് ബാലതാരം ആയിട്ട് ആയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചു എത്തിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ അശോകന്റെ കാമുകിയുടെ വേഷത്തിൽ സുചിത്ര അഭിനയിക്കാൻ എത്തുമ്പോൾ താരത്തിന്റെ വയസ്സ് വെറും 14 മാത്രം ആയിരുന്നു.

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സഹോദരി വേഷങ്ങളും അതോടൊപ്പം സിദ്ധിഖിന്റെയും ജഗദീഷിന്റേയും എല്ലാം സ്ഥിരം നായികയും ആയിരുന്നു സുചിത്ര. നടൻ ശങ്കറിന്റെയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടെയും റഹ്മാൻ സത്യരാജ് എന്നിവരെ ഒക്കെ നായിക ആയിട്ട് താരം തിളങ്ങിയിട്ടുണ്ട്. 1990 മുതൽ 2002 വരെ തിരക്കേറിയ നായികയായി മാറിയ സുചിത്ര എന്ന അപ്രതീക്ഷിതമായി ആയിരുന്നു അഭിനയ ലോകത്തു നിന്നും പുറത്തേക്കു പോകുന്നത്.

2002 ൽ തന്നെ താരം വിവാഹം കഴിക്കുകയും ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവർ കഴിഞ്ഞാൽ കുറഞ്ഞ മുതൽ മുടക്കിൽ എത്തുന്ന മുകേഷ് സിദ്ദിഖ് ജഗദീഷ് ചിത്രങ്ങളിലെ സ്ഥിരം നായിക ആയിരുന്നു സുചിത്ര. ആദ്യ കാലങ്ങളിൽ മോഹൻലാൽ മമ്മൂട്ടി എന്നിവർക്ക് ഒപ്പം നല്ല വേഷങ്ങൾ ലഭിച്ചു എങ്കിൽ കൂടിയും പിന്നീട് സഹോദരി വേഷങ്ങൾ ആയി മാറുക ആയിരുന്നു.

അക്കാലത്തെ ട്രെൻഡ് ആയിരുന്ന രണ്ടാംനിരക്കാരുടെ തട്ടുപൊളിപ്പൻ തമാശപടങ്ങളിലെ നായിരയായി മാറിയ സുചിത്രയ്ക്ക് പിന്നീട് ആ ട്രെൻഡ് മാറിയപ്പോൾ പിടിച്ചു നിൽക്കാനായില്ല. പീന്നീട് മലയാളത്തിലെ നായികമാർ സ്ഥിരം വിവാഹ ശേഷം ചെയ്യുന്നത് പോലെ സൂചിത്രയും വിവാഹശേഷം സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. അമേരിക്കയിൽ ഒരു സോഫിറ്റ് വെയർ മേഖലയിൽ ജോലി ചെയ്യുന്ന സുചിത്ര ഭർത്താവ് മുരളിക്കും മകൾ നേഹക്കൊപ്പം 18 വർഷമായി അവിടെയാണ് താമസം.

കേരളത്തിലല്ലെങ്കിലും മലയാളവും മലയാള സിനിമയും താൻ ഒരിക്കലും മറക്കില്ല എന്ന് സുചിത്ര പറയുന്നു. ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്. എന്റെ സഹോദരൻ ദീപു കരുണാകരൻ സംവിധാന ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ്. പക്ഷേ നടന്നില്ല. സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ട്. മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്.

അത് കൊണ്ട് ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ. അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ സുചിത്ര താമസിക്കുന്നത്. അമേരിക്കയിലാണെങ്കിലും തിയേറ്ററിൽ പോയി മലയാളസിനിമകൾ കണ്ടും സിനിമയിലെ പഴയ സൗഹൃദങ്ങൾ പുതുക്കിയുമൊക്കെ സിനിമയുമായുള്ള ബന്ധം സുചിത്ര നിലനിർത്തുന്നുവെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ നിരവധി പോസ്റ്റുകൾ ഷെയർ ചെയ്തു എത്താറും ഉണ്ട്.

തൊണ്ടി മുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് നിമിഷ സജയന്‍. നാട്ടുമ്പുറത്തുകാരിയുടെ ശാലീനതയുള്ള കഥാപാത്രങ്ങളെ അനായാസം കൈകാര്യം ചെയ്താണ് നിമിഷ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്.

ഇപ്പോഴിതാ ഒരു ഇംഗ്ലിഷ്-ഇന്ത്യന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ആദില്‍ ഹുസൈനാണ്.

‘ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നഥാലിയ ശ്യാം ആണ്. നഥാലിയയുടെ സഹോദരി നീത ശ്യാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലെന കുമാര്‍, ബ്രിട്ടീഷ് താരം അന്റോണിയോ അകീല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഛായാഗ്രഹണം അഴകപ്പന്‍. നിര്‍മ്മാണം മോഹന്‍ നാടാര്‍.

ഏറ്റവും പുതിയ മോഡൽ മിനികൂപ്പർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം ടൊവീനോ തോമസ്. മിനിയുടെ സൈഡ്വാക്ക് എഡിഷനാണ് താരം വാങ്ങിയത്. 44.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള കാർ ഇന്ത്യയിലേക്ക് ആകെ 15 എണ്ണമാണ് അനുവദിച്ചിരുന്നത്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ കുടുംബസമേതമെത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്.

ലിമിറ്റഡ് എഡിഷൻ ആയ സൈഡ്​വാക്ക് ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്നത്. എൽഇഡി ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ്, വാതിൽ തുറക്കുമ്പോൾ തിളങ്ങുന്ന ലോഗോ എന്നിവടയങ്ങിയ മിനി എക്സൈറ്റ്മെന്റ് പാക്കേജും മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷന്റെ ഭാഗമാണ്. കൂടാതെ മിനി യുവേഴ്സ് കലക്ഷനിൽ നിന്നുള്ള ലതർ അപ്ഹോൾസ്ട്രിയും സ്പോർട് ലതർ സ്റ്റീയറിങ് വീലും അകത്തളത്തിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ആന്ത്രസൈറ്റ് ഫിനിഷും കാറിലുണ്ട്.

കാറിനു കരുത്തേകുന്നത് ബിഎംഡബ്ല്യുവിന്റെ ട്വിൻ സ്ക്രോൾ ടർബോയുടെ പിൻബലമുള്ള രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ്. 192 പി എസ് വരെ കരുത്തും 280 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, ഇരട്ട ക്ലച് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്. നിശ്ചലാവസ്ഥയിൽ നിന്നു വെറും 7.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ മിനിക്കാവുമെന്നാണു നിർമാതാക്കളുടെ വാദം. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 230 കിലോമീറ്ററാണ്.

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി പ്രിയാമണി. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടായിരുന്നു നടി തിളങ്ങിയത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് പ്രിയാമണി തിളങ്ങിയത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നടി അഭിനയിച്ചിരുന്നു. പരുത്തിവീരനിലെ പ്രകടനത്തിനാണ് 2006ല്‍ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നടിക്ക് ലഭിച്ചത്. അന്യാഭാഷാ ചിത്രങ്ങള്‍ക്കൊപ്പം തന്നെ മലയാളത്തിലും നിരവധി ശ്രദ്ധേയ സിനിമകളില്‍ പ്രിയാമണി അഭിനയിച്ചിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സിനിമകളിലെല്ലാം നായികയായി നടി തിളങ്ങിയിരുന്നു. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൃഥ്വിരാജ് ചിത്രം തിരക്കഥയും പ്രിയാമണിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ്. അതേസമയം ജെബി ജംഗ്ഷനില്‍ നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ടിനി ടോം നായകനായ ഒരു ചിത്രത്തിലും സുരാജ് വെഞ്ഞാറമൂട് നായകനായ ഒരു സിനിമയിലും നായികയാവാനുളള ഓഫര്‍ നടി സ്വീകരിച്ചിരുന്നില്ല. ഇതിന്റെ കാരണം ചോദിച്ചുകൊണ്ട് ടിനി ടോം എത്തിയിരുന്നു. ഒരു ക്യാരക്ടര്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്താണ് പ്രിയാമണിയുടെ മാനദണ്ഡം, അത് ഓപ്പോസിറ്റ് നില്‍ക്കുന്ന താരത്തിന്റെ സ്റ്റാര്‍ വാല്യൂ ആണോ. അതോ പ്രതിഫലം ആണോ, സബ്ജക്റ്റ് ആണോ എന്നായിരുന്നു നടന്റെ ചോദ്യം.

ഇതിന് മറുപടിയായി സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രത്തെ കുറിച്ചാണ് പ്രിയാമണി ആദ്യം പറഞ്ഞത്. സത്യത്തില്‍ തനിക്ക് ആദ്യം സിനിമയുടെ കഥ എന്താണെന്ന് പോലും അറിയില്ലായിരുന്നു എന്ന് നടി പറയുന്നു. എന്നോട് ആരും പറഞ്ഞില്ലായിരുന്നു. അന്ന് ആ സമയത്ത് എനിക്ക് കേരളത്തില്‍ നിന്ന് കുറെ കോള്‍സ് വന്നിരുന്നു. നിങ്ങള്‍ സുരാജ് വെഞ്ഞാറമൂടിന്റെ റോളിന് ഒപ്പോസിറ്റ് അഭിനയിക്കുന്നുണ്ട്, എന്താണ് ആ കഥാപാത്രം എന്നൊക്കെ. ആ സമയത്ത് എനിക്ക് കഥ പോലും അറിയില്ലായിരുന്നു.

പിന്നെ എങ്ങനെയാണ് ഞാന്‍ ആ സിനിമയെ കുറിച്ച് പറയുന്നത്. എനിക്ക് ഇങ്ങനെത്തെ ഒരു സിനിമ വന്നിട്ടുണ്ട്. ആരാണ് ഹീറോ എന്ന് പോലും അപ്പോ അറിയില്ലായിരുന്നു. ഞാന്‍ ആദ്യം കമ്മിറ്റ് ചെയ്തില്ലായിരുന്നു. പിന്നെ മാധ്യമങ്ങള്‍ ചോദിച്ചപ്പോഴും ഞാന്‍ പറഞ്ഞു. എനിക്ക് ആ സിനിമയെ കുറിച്ചൊന്നും അറിയില്ലാന്ന്. പിന്നെ ടിനിയുടെ കാര്യം. സംവിധായകന്‍ എന്റെയടുത്ത് കഥ പറയാന്‍ വന്നിരുന്നു. അതൊരു വ്യത്യസ്തമായ സബജക്ട് ആയിരുന്നു.

കഥയിലെ ചില കാര്യങ്ങളൊക്കെ എനിക്ക് ഇഷ്ടമായിരുന്നു. പിന്നെയാണ് ടിനിയാണ് ഹീറോയെന്ന് പറയുന്നത്. ഞാന്‍ ഇത് എന്റെ അച്ഛനോടും അമ്മയോടും മാനേജറോടുമെല്ലാം ഡിസ്‌കസ് ചെയ്തിരുന്നു. അന്ന് മുന്‍നിരയിലുളള സ്റ്റാര്‍സിന്റെ ലിസ്റ്റില്‍ ഒന്നും പെടാത്ത ആളായിരുന്നു ടിനി. അപ്പോ ആ ഒരു സാഹചര്യത്തില്‍ ഇങ്ങനെയൊരു ചിത്രം ചെയ്യണമെന്നോ എന്ന് എനിക്ക് മനസില്‍ തോന്നി. പ്രതിഫലത്തെ കുറിച്ചുളള കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു.

അതെല്ലാം മാനേജറായിരുന്നു നോക്കിയിരുന്നത്. എല്ലാം ഒകെയാണെങ്കില്‍ ഞാന്‍ വന്ന് അഭിനയിക്കും, പോവും. ഇതായിരുന്നു എന്റെ രീതി. ഞാന്‍ പിന്നെ ടിനിക്ക് മെസേജ് അയച്ചു. സോറി, എനിക്ക് ഇപ്പോള്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ല. അടുത്ത തവണ വരികയാണെങ്കില്‍ നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. പിന്നെ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ എന്നെ വീണ്ടും വിളിച്ചു.

ഇത് മാഡത്തിന് പറ്റിയ കഥാപാത്രമാണ്, മാഡത്തിനാണ് ഈ റോള്‍ നന്നായി ചേരുക എന്നൊക്കെ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇപ്പോഴത്തെ ഒരു അവസ്ഥയില്‍ ഞാന്‍ ടിനിയൂടെ കൂടെ അഭിനയിച്ചാല്‍ നാളെ അത് കാര്യമായി ബാധിക്കുക എന്നെ തന്നെയാണ്. ഇത് മാധ്യമങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്ന കാര്യം ഉറപ്പാണ്. കാരണം ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണി മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെയെല്ലാം അഭിനയിച്ച് ഇപ്പോള്‍ എന്തിനാണ് ടിനിയെ പോലെ ഒരാളുടെ കൂടെ അഭിനയിക്കുന്നത് എന്നൊക്കെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യും.

മുന്‍നിരയില്‍ ഇല്ലാത്ത ഒരു താരത്തിന്റെ കൂടെ നായികയായി അഭിനയിക്കുന്നത് എന്തിനാണെന്നും ചോദ്യങ്ങള്‍ വരും. അതൊക്കെ എന്റെ കരിയറിനെയാണ് ബാധിക്കുക. ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിച്ച് അത് പരാജയപ്പെട്ടിട്ടുണ്ടെങ്കിലും എന്റെ പേരിലായിരിക്കും വിമര്‍ശനങ്ങള്‍ വരുക. സിനിമയില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ എല്ലാം പരാജയപ്പെട്ടാല്‍ മിക്കപ്പോഴും നായികമാര്‍ക്കാണ് വിമര്‍ശനങ്ങള്‍ വരാറുളളത്. ആ നടനെ ആരും കുറ്റം പറയാറില്ല. പ്രിയാമണി പറഞ്ഞു.

നടന്‍ ദിലീപിനെ സംബന്ധിച്ചിടത്തോളം ഒക്ടോബര്‍ സന്തോഷങ്ങള്‍ നിറഞ്ഞതാണ്. ഈ മാസം പത്തൊന്‍പതിന് മകള്‍ മഹാലക്ഷ്മിയുടെ ജന്മദിനമായിരുന്നു. ഒക്ടോബര്‍ 27 ന് ദിലീപും തന്റെ പിറന്നാള്‍ ആഘോഷിക്കുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് മുതല്‍ ദിലീപിന്റെ പിറന്നാളിന് മുന്‍പായിട്ടുള്ള തയ്യാറെടുപ്പുകള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ ഫേസ്ബുക്ക് പേജുകളില്‍ നിറയെ ജനപ്രിയ നായകനുള്ള ആശംസാപ്രവാഹമാണ്. സിനിമാ താരങ്ങളും സംവിധായകന്മാരുമടക്കം നിരവധി പേരാണ് ദിലീപിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുന്നത്. അതേ സമയം താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളും വൈറലാവുകയാണ്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ദിലീപിന്റെ ഒരു പഴയ അഭിമുഖമാണ്.

മഞ്ജുവും താനും ഭാര്യാഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്നും കാവ്യ കാരണമല്ല വിവാഹമോചനം നേടിയതെന്നും ദിലീപ് പറഞ്ഞു.കാവ്യ കാരണമാണ് വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണ്. കാവ്യ കാരണമാണ് ജീവിതം പോയെങ്കിൽ അതിലേക്ക് കൂടുതൽ അടുക്കുന്നത് തീക്കളിയാണ്. താൻ പിന്നെയതിലേക്ക് പോകില്ലായിരുന്നു.വിവാഹമോചനം നേടിയ ശേഷം ഒട്ടേറെ സമ്മർദ്ദം അനുഭവിച്ചിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്.വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ വർധിച്ചു. ഷൂട്ടിങ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തി. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന് മീനാക്ഷി ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു. അത് കേൾക്കുമ്പോൾ ലൊക്കേഷനിൽ നിൽക്കാനാവില്ല. സഹോദരി രണ്ടു വർഷത്തോളം കുടുംബത്തോടെ എന്റെ വീട്ടിലായിരുന്നു.ഇതിനിടെ, കാവ്യയുടെ വിവാഹജീവിതം തകരാൻ കാരണം ഞാനാണെന്നും ആ സമയത്ത് വാർത്തകൾ വന്നിരുന്നു. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു.

എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. കാവ്യ അനുഭവിക്കുന്ന പ്രശ്‌നമെല്ലാം കണ്ടുകൊണ്ടു നിൽക്കുകയുമാണ്. ശരിയെന്ന് തോന്നിയതനുസരിച്ച് കാവ്യയെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. തന്റെ വീട്ടിൽ മകൾക്കും സമ്മതമായിരുന്നു. എന്നാൽ കാവ്യയുടെ വീട്ടിൽ സമ്മതമായിരുന്നില്ല. അവൾക്ക് മറ്റാലോചനകൾ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാൻ കാരണം എന്ന പേരിൽ കാവ്യ ബലിയാടാകുന്നുണ്ട്. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു കാവ്യയുടെ അമ്മ പറഞ്ഞത്. ഒടുവിൽ എല്ലാരും മുൻകൈയ്യെടുത്ത് കല്യാണം നടത്തികൾ തന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള ആളാണ്.

അത്രയും വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്ന ബോധ്യം നിലനിർത്തിക്കൊണ്ടാണ് വിവാഹം നടന്നത്. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാൻ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നു.

RECENT POSTS
Copyright © . All rights reserved