പ്രതി ഷരീഫുമായി ഷംന പ്രണയത്തിലായിരുന്നുവെന്നും നിരന്തരം ഫോണിൽ വിളിച്ചിരുന്നതായും പ്രതികൾ. ഷംന വിളിച്ചത് കൊണ്ടാണ് പോയതെന്നും പണം അവശ്യപ്പെട്ടിട്ടില്ലെന്നും പ്രതികൾ പറഞ്ഞു.
പ്രതി ഷരീഫ് അൻവർ അലി എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ആൾമാറാട്ടം നടത്തിയത്. അൻവർ അലി എന്ന ഷരീഫ് ഷംനയുമായി അടുപ്പത്തിലായിരുന്നു. ഷരീഫ് ആവശ്യപ്പെട്ടത് പ്രകാരമാണ് തങ്ങൾ ഷംനയുടെ വീട്ടിൽ പോയത്. വിവാഹം മുടക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കല്യാണം നടക്കാതെ വന്നപ്പോൾ ഷംന പരാതി നൽകുകയായിരുന്നുവെന്നും പ്രതികൾ കൂട്ടിച്ചേർത്തു.
കല്യാണം ഉറപ്പിച്ചതിന് ശേഷം അഞ്ച് ദിവസം പ്രതികളിൽ ഒരാളുമായി സംസാരിച്ചിരുന്നുവെന്ന് നടി ഷംന ഇന്നലെ ട്വന്റിഫോറിന്റെ കുറ്റവും ശിക്ഷയും പരിപാടിയിൽ പറഞ്ഞിരുന്നു. അൻവർ അലി എന്ന വ്യക്തിയുമായാണ് സംസാരിച്ചിരുന്നതെന്നാണ് ഷംന പറഞ്ഞത്. എന്നാൽ ഷരീഫ് എന്ന വ്യക്തിയായിരുന്നു യഥാർത്ഥത്തിൽ ഇത്. ഷരീഫ് നിലവിൽ ഒളിവിലാണ്.
അതേസമയം, പ്രതികളെ അഞ്ച് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്. ഏഴ് ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ അവശ്യപ്പെട്ടിരിക്കുന്നത്.
നടിമാരേയും മോഡലുകളേയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പിടിയിലായ ഷെരീഫും റഫീഖുമാണ് മുഖ്യ ആസൂത്രകരെന്ന് പോലീസ്. കേസിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. ഹൈദരാബാദിൽനിന്ന് തിരിച്ചെത്തിയാൽ ഓൺലൈനായി ഷംനയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഐജി വിജയ് സാഖറെ പ്രതികരിച്ചു.
അതേസമയം, പ്രതികൾ ഷംന കാസിമിലേയ്ക്ക് എത്തിയതെങ്ങനെയെന്നും തട്ടിപ്പിന് സിനിമാ മേഖലയിലെ കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും ഐജി സാഖറെ വ്യക്തമാക്കി.
ഇതിനിടെ, പ്രധാനപ്രതികളിലൊരാളായ ഷെരീഫ് നിരപരാധിയാണെന്ന് വാദിച്ച് കുടുംബം രംഗത്തെത്തി. ഷരീഫിന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് റഫീക്കാണ് സൂത്രധാരനെന്നാണ് കുടുംബത്തിന്റെ പ്രതികരണം. ഷെരീഫിക്കിന്റെ സഹോദരൻ ഷഫീക്കാണ് മാധ്യമങ്ങളോട് ഇക്കാര്യം ആരോപിച്ചത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് റഫീക്ക്. ഇയാളുടെ ഡ്രൈവറായിരുന്നു ഷെരീഫ്. തന്റെ ജ്യേഷ്ഠനെ ഇയാൾ കുടുക്കിയതാണെന്ന് സഹോദരൻ ആരോപിച്ചു.
ഇതിനിടെ, തന്റെ മകൻ തെറ്റുകാരനല്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്ന് ഷെരീഫിന്റെ അമ്മ ബദറുന്നിസ. കുടുംബമായി ഷെരീഫ് താമസിക്കുന്നത് കൊടുങ്ങല്ലൂരിലാണ്. ഇടക്കിടെ വീട്ടിൽ വന്ന് പോകുന്നതല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നും ഇവർ വ്യക്തമാക്കി.
കൊച്ചി ബ്ലാക്‌മെയിലിങ് കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫിനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലും തൃശ്ശൂരിലുമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്ന് പുലർച്ചെയോടെയാണ് പ്രത്യേക സംഘം തൃശ്ശൂരിൽ വെച്ച് പിടികൂടിയത്. നടി ഷംന കാസിമിനെ കെണിയിൽപ്പെടുത്താൻ പദ്ധതിയുണ്ടാക്കിയത് ഷെരീഫാണ്. ഷെരീഫിനെതിരെ നേരത്തെ വധശ്രമത്തിന് പാലക്കാട് കേസുണ്ട്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ നോക്കിയ കേസിലും പാലക്കാട്ടെ ഹോട്ടലിൽ എട്ട് യുവതികളെ എത്തിച്ച് പണം തട്ടിയ സംഭവത്തിലെയും ആസൂത്രകൻ മുഹമ്മദ് ഷെരീഫ് ആണ്.
നടന്‍ ശ്രീനിവാസന്‍ മാപ്പ് പറയണമെന്നാവശ്യവുമായി അങ്കണവാടി പ്രവര്‍ത്തകര്‍. ശ്രീനിവാസന്‍ അങ്കണവാടി അധ്യാപകരെ അധിക്ഷേപിച്ച് സംസാരിച്ചെന്നാരോപിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യുണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.
ശ്രീനിവാസന്റെ വീടിനുമുന്നിലാണ് പ്രതിഷേധം നടന്നത്. നടന്‍ ശ്രീനിവാസനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നടന്‍ മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കണ്ടനാട് കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ 40 ഓളം അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ശ്രീനിവാസന്‍ തയാറായില്ല. സിനിമ ചര്‍ച്ചകളിലാണെന്നും അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമാണ് നടന്‍ അറിയിച്ചത്.
സിനിമാ ഷൂട്ടിങ് തുടങ്ങിയതിനുപിന്നാലെ ആശങ്ക പടര്‍ത്തുന്ന റിപ്പോര്‍ട്ടാണ് എത്തിയത്. സീരിയല്‍ ചിത്രീകരണത്തിനിടെയാണ് നടന് പനി ലക്ഷണങ്ങള്‍ കാണിച്ചത്. ഇതേതുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. നടന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
തെലുങ്ക് സീരിയല്‍ നടന്‍ പ്രഭാകറിനാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂര്യകാന്തം എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നടനുമായി സമ്പര്‍ക്കമുണ്ടായ സീരിയലിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും കോവിഡ് പരിശോധനകള്‍ നടന്നു വരികയാണ്. നിലവില്‍ എല്ലാവരും സെല്‍ഫ് ക്വാറന്റീനിലാണ്.
വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രവുമായി എത്തുന്ന നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവിനുമെതിരെ ഹിന്ദു ഐക്യവേദി സംഘടനയുടെ സംസ്ഥാന അധ്യക്ഷയായ കെ പി ശശികല രംഗത്ത്.
ശശികലയുടെ കുറിപ്പിങ്ങനെ…
2021ലേക്ക് വാരിയന്‍ക്കുന്നന്‍ പുനരവതരിക്കുന്നത്രെ!
നായകനും സംവിധായകനും ഹര്‍ഷോന്മാദത്തിലാണ്.
വിവാഹാലോചന നടക്കും മുന്‍പ് കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന്റെ ഉദ്ദേശം വ്യക്തം’ സംഘ പരിവാറുകാര്‍ കേറിക്കൊത്തും മതേതരര്‍ രക്ഷക്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാന്‍ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?
അവരെ കുറ്റം പറയാന്‍ പറ്റ്വോ ?
മീശയെന്ന മൂന്നാം കിട നോവല്‍ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയേറ്ററില്‍ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാള്‍ വിളിക്കുന്നു. അതില്‍ ആറ്റുകാല്‍ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചര്‍ ഉടനെ പ്രതികരിക്കണം. ഞാന്‍ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവര്‍ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീല്‍ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്.
ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു..അതോണ്ട് മോനെ പൃഥ്വീ, ആഷിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക്! ഞങ്ങള്‍ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം!
1921 ലെ പ്പോലെ ഒടുങ്ങിത്തിരാന്‍ ഈ 2021 ല്‍ ഹിന്ദുക്കള്‍തയ്യാറല്ല!
ആഷിഖേ സംവിധാനിച്ചോളു… കാണാം
”സുശാന്ത് സിങ് രജ്പുത്”
നടന്‍, നര്‍ത്തകന്‍, സംരഭകന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന സുശാന്ത് സിങ് രജ്പുത് മരിക്കുമ്പോള്‍ പ്രായം 34 മാത്രം. മുംബൈയിലുള്ള സുശാന്തിന്റെ ഫ്ലാറ്റിൽ ജൂണ്‍ 14 നാണ് തൂങ്ങി മരിച്ച നിലയില്‍ യുവനടന്റെ മൃതദേഹം കണ്ടെത്തുന്നത്. സുശാന്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ഓരോരുത്തരും കേട്ടത്. താരത്തിന്റെ ദുരൂഹ മരണത്തോടെ പല തരത്തിലുള്ള ചര്‍ച്ചകള്‍ സിനിമ മേഖലക്കകത്തും പുറത്തുമായി നടന്നു.
ഡിപ്രെഷനാണ് താരത്തെ ആത്മ ഹത്യയിലേക്ക് എത്തിച്ചതെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന ചേരിതിരിവിന്റെയും തഴയലിന്റെയും ഇരയാണ് താരമെന്ന് ഒരു വിഭാഗം ആളുകള്‍ പറഞ്ഞു.
ദുബായില്‍ ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ ദുരൂഹ മരണത്തിനു ശേഷം യുവതാരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവും പ്രത്യക്ഷത്തില്‍ ആത്മഹത്യയാണെങ്കിലും ദുരുഹമായി തന്നെ തുടരുകയാണ്. താരത്തിന്റേത് ആത്മഹത്യയല്ല കൊ ലപാത കമാണ്, ബോളിവുഡിലെ ചില താരങ്ങള്‍ക്ക് മരണത്തിനു പങ്കുണ്ടെന്നു പറയപ്പെടുമ്പോൾ ഒരു ഫേസ്ബുക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
ആദ്യം തന്നെ ഞാന്‍ മാപ്പ് ചോദിക്കുന്നു ഈ ചിത്രങ്ങള്‍ പങ്കു വെക്കുന്നതിന് , എന്ന തുടങ്ങുന്ന ഫേസ്ബുക് കുറിപ്പില്‍ താരത്തിന്റെ മരണ ചിത്രങ്ങള്‍ പങ്കു വെച്ചുകൊണ്ട് ഇത് ആത്മഹത്യയല്ല കൊല പതാ കമാണെന്ന സംശയമാണ് ഉന്നയിക്കുന്നത്. സാധരണ ഗതിയില്‍ ആത്മഹത്യ ചെയ്യുന്ന വ്യക്തിയുടെ കാലുകള്‍ നിവര്‍ന്നാണ് ഇരിക്കുക എന്നാല്‍ താരത്തിന്റെ കാലുകള്‍ നോര്‍മല്‍ ആയി തന്നെയാണ് കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തുമ്പോള്‍ താരത്തിന്റെ ശരീരം ഫ്രഷ് ആയിരുന്നതായാണ് പോലീസ് പറയുന്നത്. എന്നാല്‍ ചിത്രത്തില്‍ ഇടതു നെറ്റിയിലായി മര്‍ദ്ദനമേറ്റതിന്റെ പാടുകളും കാണാന്‍ സാധിക്കുന്നു. ഇത് മരണം സംഭവിക്കുന്നതിന്റെ മുന്‍പ് മര്‍ദ്ദനത്തിന് ഇരയായതായുള്ള സംശയവും ഉയര്‍ത്തുന്നു. താരത്തിന്റെ കഴുത്തില്‍ കാണുന്ന പാടുകള്‍ കയര്‍ ഉപയോഗിച്ച് മുറുക്കിയപോലെയാണെന്നും പറയുന്നു
മഹേഷ് ബട്ട്, മുകേത് ബട്ട്, റിയാ എന്നിവര്‍ക്കും താരത്തിന്റെ ജോലിക്കാര്‍ക്കും മരണത്തില്‍ പങ്കുള്ളതായും കുറിപ്പില്‍ പറയുന്നു. നൂറ് ശതമാനം ഇതൊരു കൊലപാതകമാണ് സമൂഹത്തിലെ ഉന്നതരായ പല വ്യക്തികള്‍ക്കും ഇതില്‍ പങ്കുള്ളതായും പറയുന്നു.
സുശാന്ത് സിങ് രജ്പുത് എന്ന ചെറുപ്പകാരന്റെ വളര്‍ച്ച സഹ താരങ്ങളെ അസ്വാസ്ഥമാക്കിയിരുന്നോ? പ്രണയ നൈരാശ്യവും ഇതേ തുടര്‍ന്നുള്ള ഡിപ്രെഷനും താരത്തെ ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നോ? താരത്തിന്റേത് കൊ ലപാ തകമാണോ… ചുരുളഴിയാതെ നില്‍ക്കുകയാണ് താരത്തിന്റെ മരണം.
ഈ ഫേസ്ബുക് കുറിപ്പ് ചെറിയതോതിലെങ്കിലും സംശയം വായനക്കാരില്‍ ഉയര്‍ത്തുന്നുമുണ്ട്. എന്തായാലും ഉടന്‍ തന്നെ താരത്തിന്റെ മരണകാരണം വ്യക്തമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് പരാതിയിൽ നാലുപേർ അറസ്റ്റിൽ. ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ചുണ്ടിക്കാട്ടി നടിയുടെ മാതാവാണ് മരട് പോലീസിൽ പരാതി നൽകിയത്. ഇത് പ്രകാരമാണ് നടപടി.
വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റൂർ സ്വദേശി അഷറഫ് ഏന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. തട്ടിപ്പുകാരിൽ മുന്ന് പേരെ കൂടി പിടികൂടാനുണ്ടെന്നും പേലീസ് അറിയിച്ചു.
അതേസമയം, വിവാഹാലോചനയുമായി വന്നവരാണ് പണം തട്ടാൻ ശ്രമിച്ചതെന്ന് ഷംന കാസിം പ്രതികരിച്ചു. വിവാഹാലോചനയുമായി വന്നവർ ഒരാഴ്ച കൊണ്ട് കുടുംബവുമായി അടുത്തു. കോവിഡ് കാലമായതിനാൽ ഇവരെ കുറിച്ച് നേരിട്ട് പോയി അന്വേഷിക്കാനായില്ല. ഇതിനിടെയാണ് വരനായി വന്നയാൾ പണം ആവശ്യപ്പെട്ടത്. ഇതോടെ സംശയം തോന്നുകയും പരാതിപ്പെടുകയുമായിരുന്നു. തട്ടിപ്പ് സംഘത്തിന് എതിരെ നടപടിയുമായി മുന്നോട്ട് പോയത് മറ്റാരും തട്ടിപ്പിന് ഇരയാവാതിരിക്കാനാണെന്നും നടി പ്രതികരിച്ചതായി ചൂണ്ടിക്കാട്ടുന്നു.
മോഹൻലാലിന്റെ മകൾ വിസ്മയയ്ക്ക് അഭിനയത്തിനോടല്ല പ്രിയം. എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. ഇതിനു പുറമേ തായ് ആയോധന കലയിലും താരപുത്രിക്ക് താൽപര്യമാണ്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ പുതിയ വീഡിയോ വിസ്മയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ആയോധനകല അഭ്യസിക്കുന്നതിന്റെ വീഡിയോ വിസ്മയ മുൻപും പങ്കുവച്ചിട്ടുണ്ട്.
അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് സിനിമയിലെത്തിയെങ്കിലും വെളളിത്തിരയിൽനിന്നും അകന്നു നിൽക്കാനാണ് വിസ്മയ ആഗ്രഹിച്ചത്. പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ. എഴുത്തിന്റെ പാതയിലാണ് വിസ്മയ. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്‍തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിസ്‍മയ. ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.
തായ്‌ലൻഡിലാണ് ഇപ്പോൾ വിസ്മയയുളളത്. എന്നാൽ പ്രണവ് അച്ഛനും അമ്മയ്ക്കും ഒപ്പം ചെന്നൈയിലെ വീട്ടിലാണ്. അടുത്തിടെയാണ് മോഹൻലാൽ 60-ാം പിറന്നാൾ ആഘോഷിച്ചത്. മോഹൻലാലിന്റെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനും വിസ്മയ എത്തിയിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിലൂടെ അച്ഛന് പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു. ഹാപ്പി അറുപതാം ജന്മദിനം അച്ഛാ, ചോക്ലേറ്റ് കേക്കിനേക്കാളും സ്‍നേഹിക്കുന്നുവെന്നുമാണ് വിസ്‍മയ എഴുതിയത്.
1921-ലെ മലബാര്‍ കലാപം പ്രമേയമാക്കി ഒരുങ്ങുന്നു ചിത്രം ‘വാരിയംകുന്നന്‍’ ഒരുങ്ങുന്നത് 80 കോടി ബജറ്റില്‍. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം തികയുന്ന 2021-ലാണ് പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ആഷിഖ് അബുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായാണ് വാരിയംകുന്നന്‍ ഒരുങ്ങുക.
‘ഉണ്ട’ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ഹര്‍ഷദും റമീസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം പ്രഖ്യാപിക്കപ്പെട്ടതോടെ വിവാദങ്ങളാണ് സിനിമരംഗത്ത് ഉയരുന്നത്. ഇത് മാപ്പിള ലഹളയാണ് സ്വതന്ത്ര സമരമല്ല, ചിത്രത്തില്‍ നിന്നും പിന്‍മാറണം എന്നിങ്ങനെ സൈബര്‍ ആക്രമണങ്ങളാണ് പൃഥ്വിരാജിന് നേരെ ഉയരുന്നത്.
അതേസമയം, വാരിയംകുന്നന്‍ കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയും വില്ലനാക്കിയുമുള്ള 3 സിനിമകള്‍ കൂടിയാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ദ ഗ്രേറ്റ് വാരിയംകുന്നന്‍’ എന്നാണ്.
‘ഷഹീദ് വാരിയം കുന്നന്‍’ എന്ന പേരിലാണ് പി.ടി കുഞ്ഞുമുഹമ്മദ് ചിത്രം ഒരുക്കുന്നത്. വാരിയംകുന്നനെ നായകനാക്കിയാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബര്‍ ഒരുക്കുന്ന ‘1921’ എന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് വാരിയംകുന്നന്.
ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സംവിധായകര്‍. മിഥുന്‍ മാനുവല്‍ തോമസ്, അരുണ്‍ ഗോപി എന്നീ സംവിധായകരാണ് ചിത്രത്തിന് പിന്തുണയര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.
”ഈ മണ്ണിലൊരു കഥ പറയാന്‍ ജാതിയും മതവും നോക്കേണ്ടി വന്നാല്‍ ആ നാട് വിപത്തിലേക്കാണ്… മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍” എന്നാണ് അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്.
”സിനിമയെ ആര്‍ക്കാണ് പേടി?? അടിത്തറ ഇല്ലാത്തവര്‍ക്കോ അതോ അസ്തിത്വം ഇല്ലാത്തവര്‍ക്കോ അതോ ചരിത്രം ഇല്ലാത്തവര്‍ക്കോ അതോ ധൈര്യം ഇല്ലാത്തവര്‍ക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്.. ” എന്നാണ് മിഥുന്‍ മാനുവല്‍ പറയുന്നത്.
ഇത് സ്വാതന്ത്രൃസമരമല്ല, മാപ്പിള കലാപമാണെന്നും കൊടുംകുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് സൈബര്‍ ആക്രമണം നടക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മലബാര്‍ കലാപം നയിച്ച വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചത്.
വാര്യംകുന്നത്ത് ഹിന്ദുക്കളുടെ ശത്രുവാണ് എന്നാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സ്വതന്ത്രസമരസേനാനിയും കെപിസിസിയുടെ ആദ്യ സെക്രട്ടറിയുമായ കെ. മാധവന്‍ നായരുടെ ‘മലബാര്‍ കലാപം’ എന്ന ബുക്കില്‍ വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് പറയുന്ന ഭാഗം ഉദ്ധരിച്ചാണ് സന്ദീപ് വാര്യരുടെ വാക്കുകള്‍.
ഹിന്ദുക്കള്‍ ശത്രുക്കളായതിനാല്‍ അവരെ ദ്രോഹിക്കാനും കൊല്ലാനും മതം മാറ്റാനും വാര്യംകുന്നത്ത് തുടങ്ങിയെന്നും സന്ദീപ് വാര്യര്‍ ഒരു മാധ്യമ ചര്‍ച്ചക്കിടെ പറഞ്ഞു.
സിനിമാചരിത്രത്തോട് നീതി പുലര്‍ത്തണം ഇല്ലെങ്കില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞത്. കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാകുമ്പോള്‍ പൂര്‍ണമായും അതിനോട് നീതി പാലിക്കണം. ഇത് സിനിമ നിര്‍മ്മിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും എം.ടി.രമേശ് പറഞ്ഞു.
ചിത്രം പ്രഖ്യാപിക്കപ്പെട്ടതോടെ വിവാദങ്ങളാണ് സിനിമാരംഗത്ത് ഉയരുന്നത്. ഇത് മാപ്പിള ലഹളയാണ് സ്വതന്ത്ര സമരമല്ല, ചിത്രത്തില്‍ നിന്നും പിന്‍മാറണം എന്നിങ്ങനെ സൈബര്‍ ആക്രമണങ്ങളാണ് പൃഥ്വിരാജിന് നേരെ ഉയരുന്നത്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, മല്ലിക സുകുമാരന്‍ എന്നിവര്‍ക്ക് നേരെയും സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
അതേസമയം, വാരിയംകുന്നന്‍ കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയും വില്ലനാക്കിയുമുള്ള 3 സിനിമകള്‍ കൂടിയാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ദ ഗ്രേറ്റ് വാരിയംകുന്നന്‍’ എന്നാണ്.
‘ഷഹീദ് വാരിയം കുന്നന്‍’ എന്ന പേരിലാണ് പി.ടി കുഞ്ഞുമുഹമ്മദ് ചിത്രം ഒരുക്കുന്നത്. വാരിയംകുന്നനെ നായകനാക്കിയാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബര്‍ ഒരുക്കുന്ന ‘1921’ എന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് വാരിയംകുന്നന്.