Movies

കേരളത്തിന് കൈത്താങ്ങുമായി നടന്‍ വിജയ്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താരം പത്ത് ലക്ഷം രൂപ നല്‍കും. ഇതിനു പുറമെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും നല്‍കും.

ലോക്ക് ഡൗണ്‍ കാരണം ദുരിതത്തിലായ തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനായി സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം നല്‍കിയത്. ഇതിനു പുറമെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും വിജയ് നല്‍കിയിട്ടുണ്ട്.

നേരത്തെ നടനും സംവിധായകനുമായ രാഘവ ലോറന്‍സ് പിഎം കെയറിലേക്ക് മൂന്ന് കോടി രൂപയും തല അജിത്ത് 1.25 കോടി രൂപയും രജനീകാന്ത് 40 ലക്ഷവും സംഭാവന നല്‍കിയിരുന്നു.

മലയാളികൾ ഒരിക്കലും മറക്കാത്ത മികച്ച കോമഡി സിനിമകളിലൊന്നാണ് അലി അക്ബർ സംവിധാനം ചെയ്ത ജൂനിയർ മാൻഡ്രേക്ക്. ജഗദീഷ് നായകനായ ചിത്രത്തിൽ ജഗതി അവതരിപ്പിച്ച ‌ഒാമനക്കുട്ടൻ എന്ന കഥാപാത്രം ഒരുപാട് രംഗങ്ങളിലാണ് പ്രേക്ഷകനെ ചിരിപ്പിച്ചത്. പല രംഗങ്ങളും ഇപ്പോൾ ട്രോളുകളുടെ രൂപത്തിൽ നമുക്ക് കാണാപാഠവുമാണ്. ഉടൽ മുഴുവൻ മണ്ണിനടിയിലുള്ള രംഗവും റോഡിൽ പായ് വിരിച്ചു കിടക്കുന്ന സീനുമൊക്കെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

ആ സിനിമയിലെ ഇത്തരം ചില രംഗങ്ങൾ ഷൂട്ട് ചെയ്ത അനുഭവങ്ങൾ സിനിമയുടെ ക്യാമറാമാനായ ലാലു അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. സമൂഹമാധ്യമങ്ങളിലെ സിനിമാഗ്രൂപ്പുകളിൽ അത് വലിയ ചർച്ചയാകുകയും ചെയ്തു. സുനിൽ എന്ന ഒരു സിനിമാപ്രേമി ഇൗ രംഗങ്ങളെക്കുറിച്ചും സിനിമയുടെ ഛായാഗ്രാഹകന്റെ അനുഭവം വായിക്കാനിടയായതിനെക്കുറിച്ചും ഒരു സിനിമാ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് ഇപ്രകാരമാണ്.

ചെറുപ്പം മുതൽ ഈ സിനിമയിലെ ചില സീനുകൾ കാണുമ്പോഴുള്ള സംശയമായിരുന്നു ഈ രംഗങ്ങളൊക്കെ എങ്ങനെയായിരിക്കും ഷൂട്ട് ചെയ്തിരിക്കുകയെന്ന്? പ്രത്യേകിച്ചും ജഗതി മണ്ണിനുള്ളിൽ കിടന്ന് ആ തുമ്പിയെ ആട്ടിയോടിക്കാൻ പാട് പെടുന്ന ഐറ്റംസൊക്കെ. അദ്ദേഹത്തിന്റെ ശരീരത്തെ പൂർണമായും മണ്ണിലിറക്കിയാണോ അതോ മറ്റു വല്ല മാർഗങ്ങൾ ഉപയോഗിച്ചാണോ ഈ ദൃശ്യങ്ങളെല്ലാം ചിത്രീകരിച്ചത് എന്നറിയാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു. യാദൃശ്ചികമായി ഈ സിനിമയുടെ ക്യാമറാമാനായിരുന്ന ലാലു പ്രസ്തുത രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുന്ന അഭിമുഖം ഇന്ന് വായിക്കാനിടയായി. പുള്ളി അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്

ജൂനിയർ മാൻഡ്രേക്കിൽ നിങ്ങൾ ഇപ്പോൾ കാണുന്ന ആ തുമ്പി ചിത്രീകരണ സമയത്ത് ജഗതിച്ചേട്ടന്റെ മൂക്കില്‍ വന്നിരുന്നതല്ലായിരുന്നു. തിരക്കഥയില്‍ തുമ്പി വന്നിരിക്കുന്ന രംഗമേയില്ലായിരുന്നു. മണ്ണിന് വെളിയിലുള്ള ജഗതിച്ചേട്ടന്റെ തല ഫുട്‌ബോളാണെന്ന് കരുതി ഭ്രാന്തന്മാരിലൊരാള്‍ ഓടിവന്ന് തൊഴിക്കുന്നത് മാത്രമാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എഴുതി വച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ചിത്രീകരണവേളയില്‍ ജഗതിച്ചേട്ടന്‍ പറഞ്ഞു, ഭ്രാന്തന്‍ തന്റെ തല കണ്ട് ഫുട്‌ബോളാണെന്ന് തെറ്റിദ്ധരിക്കുന്നത് വരെ കുഴിക്കു പുറത്തുള്ള തന്റെ മുഖത്തിന് അഭിനയിക്കാന്‍ എന്തെങ്കിലും വേണം.അതിന് ഒരു ഈച്ച മുഖത്ത് വന്നിരിക്കുന്നത് ചിത്രീകരിച്ചാല്‍ വളരെ നന്നാവുമെന്ന നിർദേശം ജഗതിച്ചേട്ടന്‍ തന്നെയാണ് മുന്നോട്ട് വച്ചത്”

“അതോടെ സെറ്റിലുള്ളവർ ഈച്ചയെ പിടിക്കാനുള്ള ഓട്ടത്തിലായി.അതിനിടെ ജെ.സി.ബി ഉപയോഗിച്ച് ഉണ്ടാക്കിയ കുഴിയില്‍ സ്റ്റൂള്‍ ഇട്ട് ജഗതിച്ചേട്ടനെ അതിനുള്ളില്‍ നിര്‍ത്തി.തല മാത്രം പുറത്താക്കി താഴെ കാര്‍ഡ് ബോര്‍ഡ് വച്ച് അതിന് മുകളില്‍ മണ്ണിട്ട് നികത്തി. പക്ഷേ ഈച്ചയെ പിടിക്കാന്‍ പോയവര്‍ക്ക് അപ്പോഴും ഈച്ചയെ കിട്ടിയില്ല. ജഗതിച്ചേട്ടന്‍ തലയും പുറത്തിട്ട് നില്‍ക്കുകയാണ്. അപ്പോളാണ് കുട്ടികള്‍ കല്ലെടുപ്പിക്കുന്നത് പോലെയുള്ള തുമ്പി ഒരെണ്ണം പറക്കുന്നത് കണ്ടത്. ഉടനെ സെറ്റിലെ ആരോ തുമ്പിയെ പിടിച്ചുകൊണ്ടുവന്നു. തുമ്പിയെ ചുമ്മാ ജഗതിച്ചേട്ടന്റെ മൂക്കില്‍ കൊണ്ടു വയ്ക്കാന്‍ പറ്റില്ലല്ലോ, പറന്നുപോയാല്‍ പണിയാകും”

“അക്കാലത്ത് സൂപ്പര്‍ ഗ്ലൂ എന്ന പശ കടകളില്‍ സുലഭമായിരുന്നു. ആര്‍ട്ട് ഡയറക്ടര്‍ ഉടന്‍ അസിസ്റ്റന്റിനെ അടുത്തുള്ള കടയിലേക്ക് പറഞ്ഞുവിട്ടു. പശ കിട്ടി. അതുപയോഗിച്ച് തുമ്പിയെ മൂക്കിന്‍ തുമ്പില്‍ ഒട്ടിച്ചു. ആക്ഷന്‍ പറയുന്നതിന് മുമ്പുതന്നെ ജഗതിച്ചേട്ടന്‍ കോക്രി കാണിച്ചും ഗോഷ്ഠി കാണിച്ചും അസ്വസ്ഥത അഭിനയിച്ചു തുടങ്ങി. തുമ്പിയും വെറുതെയിരുന്നില്ല. റ പോലെ വാലു ചുരുട്ടിയും വിടര്‍ത്തിയും പകര്‍ന്നാടി.”

ഇതേ സിനിമയില്‍ എങ്ങനെയെങ്കിലും ജയിലിലാകുന്നതിന് വേണ്ടി ജഗതി ശ്രീകുമാര്‍ നടുറോഡില്‍ പായ വിരിച്ച് കിടക്കുന്ന രംഗം ചിത്രീകരിച്ചിടത്തും തിരക്കഥയില്‍ ഇല്ലാത്ത കാര്യങ്ങളുണ്ടായിരുന്നു. തലേ ദിവസം തന്നെ ഞങ്ങൾ തീരുമാനിച്ചത് യഥാര്‍ത്ഥ തെരുവില്‍ തന്നെ ചിത്രീകരിക്കാമെന്നായിരുന്നു. ആളുകള്‍ ഇരുവശവും കൂടിനില്‍ക്കാന്‍ ഇടവരാത്ത രീതിയില്‍ ഒറ്റ ടേക്കില്‍ ചിത്രീകരിച്ച് തിരിച്ചുപോരണമെന്നും. തീരുമാനിച്ച പോലെ ഞങ്ങൾ സ്ഥലത്തെത്തി. ജഗതിച്ചേട്ടനെ കാറില്‍ റോഡരികില്‍ അധികം ശ്രദ്ധ കിട്ടാത്ത ഇടത്ത് കൊണ്ടുവന്നു. ക്രെയിന്‍ സെറ്റ് ചെയ്ത് ക്യാമറ മുകളില്‍ വച്ചു. ആക്ഷന്‍ പറഞ്ഞതും ജഗതിച്ചേട്ടന്‍ നേരേ നടുറോഡില്‍ പായ വിരിച്ചുകിടന്നു. ഞാന്‍ അത്രയും പ്രതീക്ഷിച്ചില്ല. ഷൂട്ടിങ്ങാണെന്നറിയാത്ത ബസ്സുകളും കാറുകളും പായുന്ന റോഡാണ്. ബസ്സുകാരൊക്കെ വിചാരിച്ചത് ശരിക്കും ഏതോ വട്ടനാണ് റോഡില്‍ വന്ന് കിടക്കുന്നതെന്നായിരുന്നു.”!

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന്‍ എസ്എസ് രാജമൗലി. ചിത്രം ബോറടിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രം കണ്ട് പകുതിയെത്തിയപ്പോഴേയ്ക്കും ഉറങ്ങിപ്പോയതായും അദ്ദേഹം പറയുന്നു. തെലുഗ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പാരസൈറ്റിനെ വിമര്‍ശിച്ച് പ്രതികരിച്ചത്. ചിത്രത്തില്‍ ഇന്ററസ്റ്റിംഗ് ആയി ഒന്നും തോന്നിയില്ലെന്നും അദ്ദേഹം പറയുന്നു.

ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള എസ്എസ് രാജമൗലിയുടെ ബാഹുബലി സീരിസ് ലോകം മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു. മികച്ച ചിത്രങ്ങളെ പുകഴ്ത്തി സംസാരിക്കാറുള്ള രാജമൗലിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായം കേട്ടതിന്റെ അമ്പരപ്പിലാണ് പാരസൈറ്റ് ചിത്രത്തിന്റെ ആരാധകരും. ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്ന ഏഷ്യന്‍ ചിത്രമായി ചരിത്രമായിരുന്നു.

ജോക്കര്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ഐറിഷ് മാന്‍ തുടങ്ങിയ മികച്ച ചിത്രങ്ങളോട് മത്സരിച്ചായിരുന്നു പാരസൈറ്റിനെ തേടി ഓസ്‌കാര്‍ അവാര്‍ഡ് എത്തിയത്. രാജമൗലിയുടെ അഭിപ്രായം പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് പാരസൈറ്റ് ആരാധകരും രാജമൗലി ആരാധകരും വാക്ക് തര്‍ക്കവുമായി രംഗത്ത് വന്നിട്ടുണ്ട്.

ലോകം കണ്ട മഹാമാരിയായ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നടത്തിയ ഓണ്‍ലൈന്‍ സംഗീതപരിപാടിയിലൂടെ പോപ് ഗായിക ലേഡി ഗാഗ സമാഹരിച്ചത് 979 കോടി രൂപ. ഗായികയുടെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ നടത്തിയ വണ്‍ വേള്‍ഡ്: ടുഗെതര്‍ അറ്റ് ഹോം എന്ന പരിപാടിയിലൂടെയാണ് ആണ് ഇത്രയും വലിയ തുക സമാഹരിച്ചത്.

ഏപ്രില്‍ 18ന് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ഓണ്‍ലൈന്‍ ലൈവ് പരിപാടിയില്‍ ബോളിവുഡ് താരങ്ങളും അണിനിരന്നിരുന്നു. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരാണ് നിറഞ്ഞു നിന്നത്. ഇതിനു പുറമെ, സ്റ്റീവ് വണ്ടര്‍, പോള്‍ മാക് കാര്‍ട്ട്ണി, എല്‍ടണ്‍ ജോണ്‍, ടെയ്ലര്‍ സ്വിഫ്റ്റ് തുടങ്ങിയവരുമെത്തിയിരുന്നു. ഫണ്ട്റെയ്സറായി ആരംഭിച്ചതല്ലെങ്കിലും പിന്നീട് അമേരിക്കയില്‍ ഈ പരിപാടി ജനപ്രീതി നേടിയതോടെ സംഭാവനകള്‍ ഒഴുകുകയായിരുന്നു.

ഗ്ലോബല്‍ സിറ്റിസണ്‍ എന്ന സംഘടനയാണ് ഈ ഷോയ്ക്കു പിന്നില്‍. പരിപാടിയിലൂടെ ലഭിച്ച വരവ് കൊറോണ വൈറസ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങല്‍ക്കായി വിനിയോഗിക്കുമെന്ന് ഗ്ലോബല്‍ സിറ്റിസണ്‍ ട്വീറ്റ് ചെയ്തു.

 

2030- ല്‍ ഞാൻ നായകനായി ഒരു പടം നിർമ്മാതാവ് നടൻ മോഹൻലാലായിരിക്കുമെന്ന് മാമുക്കോയ. ലോക്ക്‌ഡൗൺ കാലത്ത് പ്രേക്ഷകരോടുമായി സംവദിക്കാൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന്റെ ഫെയ്സ്ബുക്ക് ലൈവിലെത്തിയപ്പോളാണ് മാമുക്കോയ ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്

എപ്പോഴാണ് താങ്കള്‍ നായകനായി ഒരു പടം വരിക എന്നതായിരുന്നു ഒരു ചോദ്യം. ‘2030 ല്‍ ഒരു പടം ഞാന്‍ നായകനായി പറഞ്ഞിട്ടുണ്ട്, മോഹന്‍ലാലാണ് നിര്‍മ്മാതാവ് .’ എന്നാണ് കുസൃതി കലര്‍ന്ന ചിരിയോടെ മാമുക്കോയ മറുപടി പറഞ്ഞത്.

കോഴിക്കോടൻ ശൈലിയിൽ മലയാളികളെ ചിരിപ്പിച്ച നടൻ കൂടിയാണ് മാമുക്കോയ. ലോക്ക്ഡൗണ്‍ കാലത്ത് ട്രോളന്മാരുടെ രാജാവാണ് മാമുക്കോയുടെ പഴയകാല ചിത്രങ്ങളിലെ കോമഡികള്‍ കോര്‍ത്തിണക്കിയുള്ള തഗ് ലൈഫ് വീഡിയോയകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി വാഴുകയാണ്.

മമ്മൂട്ടിക്കാണോ താങ്കള്‍ക്കാണോ പ്രായം കൂടുതല്‍? എന്നായിരുന്നു മറ്റൊരു ചോദ്യം. ‘മമ്മൂട്ടിക്ക് ആണെന്നു പറഞ്ഞാല്‍ അയാള്‍ വിടൂല. മമ്മൂട്ടിയൊക്കെ ചെറിയ കുട്ടിയാ.’ എന്നായിരുന്നു മാമുക്കോയയുടെ ഉത്തരം. സിനിമാ ഫീല്‍ഡില്‍ പ്രേമമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതിനൊന്നും നേരം കിട്ടിയില്ലായിരുന്നു എന്നാണ് മാമക്കോയ മറുപടി നല്‍കിയത്. പി സുശീല, ജാനകി, ലതാ മങ്കേഷ്‌കര്‍, ചിത്ര, സുജാത തുടങ്ങിയവരാണ് മാമുക്കോയയുടെ ഇഷ്ട ഗായികമാര്‍.

ലോകമെങ്ങും ഇഷ്ടം നേടിയ ടോം ആൻഡ് ജെറി, പോപേയ് തുടങ്ങിയ ഒട്ടേറെ അനിമേറ്റഡ് വർക്കുകളുടെ സംവിധായകനും ഓസ്കാർ ജേതാവും കൂടിയായ ജീൻ ഡീച്ച് വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിൽസയിലായിരുന്നു. 95 വയസായിരുന്നു. ഏപ്രിൽ 16ന് സ്വന്തം വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ ആണ് സംവിധാനം ചെയ്തത്. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിനാണ് ജീൻ ഓസ്കർ അവാർഡ് സ്വന്തമാക്കിയത്.

കാമുകിയുടെ ലൈവ് ടെലിവിഷൻ പരിപാടിക്കിടെ പ്രത്യക്ഷപ്പെട്ട് സൽമാൻഖാൻ. ലൈവ് ടിവി ചാറ്റ് ഷോയ്ക്കു വേണ്ടി വീട്ടിലിരുന്ന് പരിപാടി അവതരിപ്പിക്കുകയായിരുന്നു ലൂലിയ. ടെലിവിഷന്‍ പരിപാടിക്കിടെ ലൂലിയ വന്റൂരിനു പറ്റിയ അബദ്ധമാണ് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായത്.
ലൈവ് വിഡിയോയിൽ സല്‍മാന്‍ എത്തുന്നതും ലൂലിയയുടെ മുഖത്തെ പ്രതികരണവുമൊക്കെയാണ് ആരാധകരുടെ ഇടയിലെ ചർച്ച. ലൂലിയും സൽമാനും പിരിഞ്ഞുവെന്ന് ഇതിന് മുമ്പ് വാർത്തകൾ വന്നിരുന്നു. ഇരുവരും ഒരുമിച്ചാണ് താമസമെന്നറിഞ്ഞതോടെ ആരാധകർക്കും ഇതൊരു സന്തോഷവാർത്തയായി.

അവധിക്കാല വസതിയായ പന്‍വാലിലെ ഫാം ഹൗസിലാണ് സല്‍മാന്‍ ഖാൻ ലോക്ഡൗണ്‍ കാലത്ത് താമസിക്കുന്നത്. വിഡിയോ കാണാം.

 

കോ​വി​ഡി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​യ ന​ട​ന്‍റെ കാ​ൽ മു​റി​ച്ചു​മാ​റ്റു​ന്നു. ബ്രോ​ഡ്വേ ഉ​ൾ​പ്പെ​ടെ​യു​ള്ള സീ​രി​സു​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ നി​ക് കോ​ർ​ഡെ​റോ​യു​ടെ കാ​ലാ​ണു മു​റി​ച്ചു​മാ​റ്റു​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​മാ​ൻ​ഡ ക്ലൂ​ട്ട്സാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം ശ​നി​യാ​ഴ്ച പു​റ​ത്തു​വി​ട്ട​ത്. ന​ട​ന്‍റെ ഇ​ട​തു​കാ​ലി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​ണ് നി​ല വ​ഷ​ളാ​ക്കി​യ​ത്. ഇ​തി​നാ​യി ബ്ല​ഡ് തി​ന്നേ​ഴ്സ് ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ആ​ന്ത​രി​ക ര​ക്ത​സാ​വ്ര​വും ര​ക്ത​സ​മ്മ​ർ​ദ​വും വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കാ​ൽ മു​റി​ച്ചു​ക​ള​യേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​തെ​ന്ന് അ​മാ​ൻ​ഡ പ​റ​യു​ന്നു.

കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് നി​ക് കോ​ർ​ഡെ​റോ. ലോ​സ് ആ​ഞ്ച​ൽ​സി​ലെ സി​ദാ​ർ​സ് സി​നാ​യ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ് നി​ക്കെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

മലയാളിയും തെന്നിന്ത്യയുടെ ലേഡി സൂപ്പർതാരവുമായ നയൻതാരയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി നടൻ പ്രഭുദേവയുടെ മുൻ ഭാര്യയായ റംലത്ത് രംഗത്ത്. നേരത്തെ വിവാദമായിരുന്നു പ്രഭുദേവ നയൻതാര പ്രണയം മുൻനിർത്തിയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുക്കുന്നവൾ എന്തായാലും ശിക്ഷിക്കപ്പെടണമെന്ന് റംലത് പറയുന്നു. എന്റെ കുടുംബം തകർക്കുകയും ഭർത്താവിനെ തട്ടിയെടുക്കുകയും ചെയ്ത അവളെ അറസ്റ്റ് ചെയ്യാൻ പൊലീസിനെയും കോടതിയെയും സമീപിച്ചു കഴിഞ്ഞു. ഒരു മോശം സ്ത്രീ എന്നതിന് വലിയ ഉദാഹരണമാണ് അവൾ.

അവളെ എവിടെവച്ചു കണ്ടാലും ഞാൻ തല്ലും. പ്രഭുദേവ ഒരു നല്ല ഭർത്താവാണ്. ഞങ്ങളെ 15 വർഷം നന്നായി സംരക്ഷിച്ചു. ഒരു വീടും വച്ചു. ഇപ്പോൾ എല്ലാം മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പെരുമാറ്റം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്നും ഒരു തമിഴ് സിനിമ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ റംലത്ത് പറഞ്ഞു.

1995ലാണ് പ്രഭുദേവയും റംലത്തും വിവാഹിതരായത്. വിവാഹത്തിനായി ഇസ്ലാം മതവിശ്വാസിയായിരുന്ന റംലത് ഹിന്ദു മതം സ്വീകരിച്ചു. ലത എന്ന് പേരും മാറ്റിയിരുന്നു. 2011ലാണ് ഇവർ വിവാഹമോചിതരായത്.

വിവാഹമോചനത്തിന് ശേഷമാണ് പ്രഭുദേവ നയൻതാര വിവാഹവാർത്ത പ്രചരിച്ചത്. എന്നാൽ ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു. അതിനുശേഷമാണ് സംവിധായകൻ വിഘ്‌നേഷ് ശിവനുമായി നയൻതാര അടുപ്പത്തിലായത്.

ഇതിനിടെ തമിഴിലെ യുവസൂപ്പർതാരം സിമ്പുവുമായും നയൻതാര പ്രണയത്തലായിരുന്നു. ഈ ബന്ധവും അധികനാൾ നീണ്ടിരുന്നില്ല.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് തൃശൂർ പൂരം റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇൻസ്റ്റ​ഗ്രാമിൽ എഴുതിയ കുറിപ്പിൽ വിമർശനവുമായി എത്തിയ ആൾക്ക് കിടിലൻ മറുപടി നൽകി ഉണ്ണി മുകുന്ദൻ. ഇത് രണ്ടാം തവണ ആണ് തൃശൂർ പൂരം ഉപേഷിക്കുന്നതെന്നും, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നുവെന്നും താരം പറഞ്ഞു. ഇന്നും നമ്മൾ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തിലൂടെയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഈ കുറിപ്പിനു താഴെയായിരുന്നു യുവാവിന്റെ വിമർശനം. ഇത്രയും കഥയുടെ ആവശ്യം എന്താ, പൂരം ഉപേക്ഷിച്ചു എന്ന് പറഞ്ഞാ പോരെ’ എന്നാണ് ഹിമാവാൻ എന്ന് പേരുള്ള യുവാവിന്റെ ചോദ്യം. അതിനും വിശദീകരിച്ചു തന്നെ ഉണ്ണി മറുപടി കൊടുക്കുന്നുണ്ട്.

നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്… അതുകൊണ്ട് രണ്ടു മൂന്ന് വാക്കിൽ ഒതുക്കാൻ പറ്റിയില്ല. ഇത് തൃശൂർ പൂരത്തെ പറ്റിയാണ്. ചില കാര്യങ്ങൾക്ക് അതിന്റേതായ മര്യാദ കൊടുക്കണം…’! ഉണ്ണി മറുപടിയായി കുറിച്ചു. ഉണ്ണിയുടെ മറുപടിക്കു ആരാധകരുടെ വൻ പിന്തുണയുമുണ്ട്.

ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം:

നമസ്കാരം, ലോകമെമ്പാടുമുള്ള പൂര പ്രേമികൾക് നിരാശ സമ്മാനിച്ചാണ് ഇക്കൊല്ലം കടന്നു പോകുന്നത്. കേരളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണിൽ ജാതി മത ഭേദമെന്യേ കൊണ്ടാടുന്ന കേരള സംസ്കാരത്തിന്റെ തന്നെ പരിച്ഛേദമായ തൃശൂർ പൂരം ഈകൊല്ലം നടത്തേണ്ടതില്ല എന്ന് ദേവസ്വങ്ങൾ തീരുമാനം എടുത്തു.
എന്റെ അറിവിൽ ഇത് രണ്ടാം തവണ ആണ് തൃശൂർ പൂരം ഉപേഷിക്കുന്നത്, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നു.
ഇന്നും നമ്മൾ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തിൽ കൂടി ആണ്. ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന #Covid19 എന്ന മഹാമാരിയെ തുരത്താൻ ഉള്ള പോരാട്ടത്തിൽ ആണ് നാം.

അമേരിക്ക പോലുള്ള കരുത്തുറ്റ രാജ്യങ്ങൾ വരെ ഈ വിപത്തിനു മുൻപിൽ അടിപതറി നിൽകുമ്പോൾ 130 കോടി ജനങ്ങൾ ഉള്ള ലോകത്തിലെ തന്നെ ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ഒരു രാജ്യം മുഴുവനായി അടച്ചിട്ട് മുൻ കരുതൽ എടുക്കാൻ ഒരു ഭരണ കൂടം തീരുമാനിച്ചപ്പോൾ അത് വിജയം കാണുന്നതിന്റെ പിൻ ബലം തന്നെ രാജ്യ തലപര്യം മാത്രം മുൻഗണയിൽ എടുക്കുന്ന ഭരണ സംവിധാനങ്ങളും, സംഘടനകളും, അതനുസരിക്കുന്ന ജനങ്ങളും ഉള്ളതാണ്.

അത് തന്നെ ആണ് ഭാരതത്തിന്റെ നട്ടെല്ലും. ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സർക്കാരിനെയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. ഈ വർഷം പൂരം നടക്കേണ്ടിയിരുന്ന മെയ് 3 വരെ ആണ് പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളത് അന്നേ ദിവസം ക്ഷേത്രാങ്കണത്തിൽ പൂരത്തിന്റെ പ്രതീകാത്മക ശംഖുനാദം മുഴങ്ങുമ്പോൾ അത് ഈ നാട്ടിൽ നിന്നും covid 19 എന്ന മഹാ മാരി ഒഴിഞ്ഞു പോയതിന്റെ വിളമ്പരം ആയി മാറട്ടെ എന്ന പ്രത്യാശയോടെ, ഈ വർഷം നമുക്കു നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂർവാധികം ഭംഗിയായി അടുത്ത വർഷം നമുക്ക് കൊണ്ടാടാൻ കഴിയട്ടെ എന്ന് ജഗദീശരനോട് പ്രാർത്ഥിക്കുന്നു. 🙏

RECENT POSTS
Copyright © . All rights reserved