Movies

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും എന്നാല്‍ ഒരിക്കലും തനിക്കത് അനുഭവിയ്ക്കേണ്ടി വന്നിട്ടില്ല എന്നും പത്മപ്രിയ. നായികമാര്‍ക്ക് അവസരം വേണമെങ്കില്‍ നായക നടന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം കിടക്കപങ്കിടേണ്ട അവസരങ്ങളെ കുറിച്ച് ചില നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്നവരാണ് നല്ലൊരു ശതമാനം നടിമാരും. ചിലര്‍ മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ളനടിമര്‍ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നതെന്നും പത്മപ്രിയ പറഞ്ഞു

മോശമായ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ചിലതൊക്കെ മാനഭംഗപ്പെടുത്തലിന്റെ പരിധിയില്‍ വരുന്നതല്ല. എങ്കിലും ഷൂട്ടിങ് നടക്കുന്ന സ്ഥലത്തുവെച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി ഒന്നുമറിയാത്ത വിധത്തില്‍ പോകും. ചിലര്‍ ചുമലില്‍ പിടിച്ച് മ്ലേച്ഛമായ സംഭാഷണങ്ങള്‍ ഉരുവിട്ട് പോകുയാണ് ചെയ്യാറ്. ഇതൊക്കെ ഫീല്‍ഡില്‍ സ്ഥിരമായി നടക്കുന്ന പരിപാടിയാണ്. പ്രതികരിച്ചാല്‍ സോറി പറയും അപ്പോള്‍ നമ്മല്‍ അത് അംഗീകരിച്ചേ പുറ്റൂ- പത്മപ്രിയ പയുന്നു.

ചിലര്‍ വൃത്തികെട്ട മെസ്സേജുകള്‍ അയക്കാറുണ്ട്. ഒരു കണക്കിന് ഇതൊക്കെ ലൈഗംക പീഡനമല്ലേ, പ്രതിഫലം ലഭക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു.ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ വേണ്ടി സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കില്‍ അതെത്രപേര്‍ സ്വീകരിക്കാന്‍ തയ്യാറാകും. എതിര്‍ക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ നടിയുമായി കിടക്കപങ്കിട്ടവര്‍ അതിനേക്കാള്‍ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ?

പുതുമുഖ നടമാര്‍ മാത്രമേ ലൈംഗിക പീഡനത്തിന് ഇരയാകുന്നുള്ളൂ എന്ന് മാത്രം വിചാരിക്കരുത്. പേരും പ്രശസ്തിയുംെം സിദ്ധിച്ച നടിമാരും കിടക്കപങ്കിടലില്‍ മുന്‍നിരയില്‍ ഉണ്ട്. കാരണം അവര്‍ക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്. ഇങ്ങനെ കിടക്കപങ്കിടുന്നവര്‍ക്ക് സിനിമയില്‍ സ്ഥായിയായ നിലനില്‍പ്പുണ്ടാകുമെന്ന് പറയാനൊക്കുമോ? സിനിമയില്‍ കാലാകാലങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുമെന്ന് പുരുഷന്മാര്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ പുതുയ തലമുറ ഇതിനോട് യോജിക്കുന്നില്ല.

തനിക്കൊരുക്കിലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി. അത്തരം അനുഭവങ്ങള്‍ ഞാന്‍ ഒഴിവാക്കിയതും കൊണ്ടും കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതു കൊണ്ടുമാണ് തന്നെ ഒതുക്കിയതെന്നും അവര്‍ പറഞ്ഞു. നല്ല സ്‌ക്രിപ്റ്റാണെങ്കില്‍ മാത്രമേ ഞാന്‍ അഭിനയിക്കൂ എന്ന് അവര്‍ക്കൊക്കെ അറിയാം. അഭിനയത്തില്‍ ഉപരി എന്നില്‍ നിന്നും ഒരു ചുംബനം പോലും അവര്‍ക്ക് ലഭിക്കില്ല. അതുകൊണ്ടാണ് എന്ന് വേണ്ടെന്ന് പറഞ്ഞ് ഒതുക്കിയത്.

നടി ജയഭാരതിയുടെ വീട്ടില്‍ മോഷണം. 31 പവന്‍ മോഷ്ടിച്ചെന്ന പരാതിയില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് സ്വര്‍ണം ലഭിച്ചതായി നടി പറഞ്ഞു.

കോള്‍ ടാക്സി ഡ്രൈവറായ ഇബ്രാഹിമും കൂട്ടുപ്രതിയായ നേപ്പാള്‍ സ്വദേശിയുമാണ് പിടിയിലായത്.ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരാനിരിക്കെയാണ് മോഷണം. തലേന്ന് ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്.

ദിലീപ് കേസിൽ അട്ടിമറികൾ നടക്കുനന്തിന്റെ സൂചനകളാണ് എപ്പോൾ ഏറ്റവും പുതിയതായി വരുന്നത്.കേസില്‍ കഴിഞ്ഞ ദിവസം ഇടവേള ബാബു മൊഴിമാറ്റി പറഞ്ഞതിന് പിന്നാലെ ഇപ്പോൾ നടി ബിന്ദു പണിക്കരും കോടതിയിൽ മൊഴിമാറ്റിയിരിക്കുകയാണ്.പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധമായ മൊഴിയാണ് എപ്പോൾ നടി കോടതിയിൽ നൽകിയിരിക്കുന്നത്.ഇതോടെ രണ്ട് സാക്ഷികളാണ് വിരുദ്ധ മൊഴി നല്‍കിയത്.സാക്ഷിയായ ബിന്ദു പണിക്കര്‍ നേരത്തെ നല്‍കിയ മൊഴി തള്ളിപ്പറഞ്ഞതോടെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഇന്ന് ബിന്ദു പണിക്കര്‍ക്ക് പുറമെ കുഞ്ചാക്കോ ബോബനും കോടതിയില്‍ ഹാജരായിരുന്നു.ആദ്യം കുഞ്ചാക്കോ ബോബനെയാണ് വിസ്തരിച്ചത്. നേരത്തെ രണ്ടുതവണ ഹാജരാകാന്‍ കുഞ്ചാക്കോ ബോബനോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷൂട്ടിങ് തിരക്കിലാണെന്ന് കാണിച്ച് കുഞ്ചാക്കോ ബോബന്‍ പ്രത്യേക അവധി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് ഇന്ന് ഹാജരായത്.നടന്‍ മുകേഷ് സാക്ഷി വിസ്താരത്തിന് വേണ്ടി അടുത്ത ദിവസം കോടതിയില്‍ എത്തുമെന്നാണ് സൂചന. എട്ടാം പ്രതി ദിലീപും ഇരയായ നടിയും തമ്മില്‍ ശത്രുതയുണ്ടായിരുന്നോ എന്നറിയാനാണ് താരങ്ങളെ വിസ്തരിക്കുന്നത്.

ഇതുവരെ 39 സാക്ഷികളുടെ വിസ്താരമാണ് കോടതിയില്‍ നടന്നത്. ഇതില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയിരുന്നു. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധ മൊഴിയാണ് ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്. കേസില്‍ പ്രതിയായ നടന്‍ ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു വിസ്താരത്തിനിടെ മാറ്റിയത്.ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് നടി പറഞ്ഞതായി ബാബു പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊരു പരാതിയെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നായിരുന്നു വിസ്താരത്തിനിടെ ബാബു പറഞ്ഞത്.

വിഷയത്തില്‍ ദിലീപ് പ്രത്യേക ഹര്‍ജി കോടതിയില്‍ സമര്‍പ്പിചിരിക്കുകയാണ്.സാക്ഷി വിസ്താരത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വരുന്നത് തടയണമെന്നാണ് ദിലീപിന്റെ ഹര്‍ജി. ഇടവേള ബാബു കൂറുമാറിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ദിലീപ് ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചത്. ആക്രമിക്കപ്പെട്ട നടി, മഞ്ജുവാര്യര്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ തുടങ്ങിയവരുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. സംയുക്ത വര്‍മയെ സാക്ഷി വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി.

ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതി ദിലീപിന് പകയുണ്ടായിരുന്നു എന്നതിനുള്ള തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സിനിമാ താരങ്ങളെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടന്നതെന്ന് പോലീസ് ആരോപിക്കുന്നു.ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഹര്‍ജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസും, പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസും രണ്ടായി പരിഗണിക്കണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ ഇര താനാണെന്നും, ഒരേ കേസില്‍ പ്രതിയായും ഇരയായും കണക്കാക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.

എന്നാല്‍ പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയത് നടിയെ ആക്രമിച്ച കേസിന്‍റെ തുടര്‍ച്ചയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. നടിയെ ആക്രമിച്ചതിനുള്ള പണം കൈക്കലാക്കാനാണ് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ചതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കടമറ്റത്തിന്റെ കത്തനാരിന്റെ നിർമാണം ഏറ്റെടുത്ത് ഗോകുലം ഗോപാലൻ. നൂറ് കോടി ക്ലബിൽ ഇടംപിടിച്ച കായംകുളം കൊച്ചുണ്ണിക്കു ശേഷം ഗോകുലം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന വലിയ സിനിമ കൂടിയാണ് കത്തനാർ.

വലിയ കാൻവാസിൽ ഒരുങ്ങുന്ന ഈ ത്രിഡി ചിത്രം ഇന്ത്യയിൽ ആദ്യമായി വിർച്ച്വൽ റിയാലിറ്റി പ്രൊഡക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചിത്രമാണ്. ലയൺ കിങ്, ജംഗിൾ ബുക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച സാങ്കേതികവിദ്യയാണ് വിർച്ച്വൽ റിയാലിറ്റി പ്രൊഡക്‌ഷൻ.

ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ, സംവിധായകൻ ആയ റോജിൻ തോമസ് ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നീണ്ട കാലത്തെ ഗവേഷണത്തെ ആസ്പദമാക്കി ആർ. രാമാനന്ദ് ആണ് തയ്യാറാക്കിയിരിക്കുന്നത്.

മലയാളത്തിനകത്തു നിന്ന് രാജ്യാന്തര നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രം ഫാന്റസി–ത്രില്ലർ ഗണത്തിൽപെടുന്നതാകും. ഫിലിപ്സ് ആൻഡ് മങ്കിപെന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സാങ്കേതിക പ്രവർത്തകരും മങ്കിപെൻ ടീം തന്നെയാകും

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ആയിരിക്കും ഈ സിനിമ. മിനി സ്ക്രീനുകളിലും നാടകങ്ങളിലും മറ്റും കണ്ട് പരിചയിച്ച കത്തനാരിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥയും കഥാപാത്രവുമാകും സിനിമയിലേത്. കത്തനാരെ ബിഗ് കാൻവാസിൽ ഒരുക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്. പുതിയൊരു ആവിഷ്ക്കാര രീതിയില്‍ നിർമിക്കുന്ന ചിത്രം തികഞ്ഞ സാങ്കേതിക തികവിലാകും ഒരുങ്ങുക.

ഇപ്പോൾ ഇന്ത്യ മുഴുവൻ തരംഗമായി തീർന്നിരിക്കുകയാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ട്രൈലെർ. മലയാള സിനിമയുടെ ചരിത്രത്തിൽ മറ്റൊരു ചിത്രത്തിനും ദേശീയ തലത്തിൽ ഇത്ര വലിയ ഒരു സ്വീകരണം കിട്ടിയിട്ടില്ല എന്ന് പറയാം. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ ആഘോഷിക്കുന്നത് മലയാളികൾ മാത്രമല്ല, ഇന്ത്യൻ സിനിമ ഒന്നടങ്കമാണ്. തമിഴ്, തെലുങ്ക്, കന്നഡ, ബോളിവുഡ് സിനിമകളിലെ സൂപ്പർ താരങ്ങളടക്കം എല്ലാവരും മരക്കാർ ട്രൈലെർ ഷെയർ ചെയ്യുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുകയാണ്. അക്ഷയ് കുമാർ, സൂര്യ, ചിരഞ്ജീവി, റാം ചരൺ, യാഷ്, രക്ഷിത് ഷെട്ടി, മഹേഷ് ബാബു, നാഗാർജുന, ശില്പ ഷെട്ടി എന്നിവർക്ക് പുറമെ ഇപ്പോൾ മരക്കാർ ട്രൈലെർ കണ്ടു, അത് ഷെയർ ചെയ്തു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് ബോളിവുഡ് ഇതിഹാസമായ അമിതാബ് ബച്ചനാണ്. മരക്കാർ എന്ന തങ്ങളുടെ ഏറ്റവും വലിയ ചിത്രത്തിന്റെ ട്രൈലെർ ഒന്ന് കാണുമോ എന്ന് തന്റെ പ്രിയ മിത്രം മോഹൻലാൽ ചോദിച്ചു എന്നാണ് അമിതാബ് ബച്ചൻ പറയുന്നത്. താൻ എന്നും ആരാധിക്കുന്ന നടനാണ് മോഹൻലാൽ എന്നും മരക്കാർ ട്രൈലെർ കണ്ടതോട് കൂടി അദ്ദേഹത്തോടുള്ള തന്റെ ആരാധന വർധിച്ചു എന്നും അമിതാബ് ബച്ചൻ ട്വീറ്റ് ചെയ്തു.

മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്കു ഭാഷകളിലായി റിലീസ് ചെയ്ത മരക്കാർ ട്രൈലെർ 24 മണിക്കൂർ കൊണ്ട് നേടിയെടുത്തത് 70 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ്. ഇത് മലയാള സിനിമ ചരിത്രത്തിലെ റെക്കോർഡാണ്. ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐ എം ഡി ബി ലിസ്റ്റിലും ഒന്നാം സ്ഥാനത്തു എത്തിയ മരക്കാർ ഈ മാസം 26 നു ആഗോള റിലീസായി എത്തും. അറുപതിലധികം ലോക രാജ്യങ്ങളിൽ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശനാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടനായി താൻ കാണുന്ന താരമാണ് മോഹൻലാൽ എന്ന് പണ്ടും പറഞ്ഞിട്ടുള്ള അമിതാബ് ബച്ചന്റെ ഈ പുതിയ വാക്കുകൾ ഓരോ മലയാളികളേയും ആവേശം കൊള്ളിക്കുകയാണിപ്പോൾ.

ഗർഷോം എന്നത് പ്രവാസിയുടെ ജീവിത യാഥാർഥ്യങ്ങളെ നേരിട്ട് വരച്ചു കാണിച്ച ഒരു ചിത്രമായിരുന്നു. 1999ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പി.ടി. കുഞ്ഞുമുഹമ്മദ് ആയിരുന്നു. ഈ ചിത്രത്തിലെ നായിക ആയ ഉർവശിക്ക് പകരം ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യരെ ആയിരുന്നു. എന്തുകൊണ്ട് മഞ്ജു വാര്യർ ചിത്രത്തിൽ നിന്നും പിൻവാങ്ങി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കുഞ്ഞുമുഹമ്മദ് പുറത്തു വിടുന്നത്.

ഉർവശിയേക്കാൾ മുൻപേ നായിക ആയി ഉറപ്പിച്ചത് മഞ്ജു വാര്യരെ ആയിരുന്നു അതിനായ് ഒരു ചെറിയ സംഖ്യ അഡ്വാൻസ് ആയി നൽകുകയും ചെയ്തിരുന്നു. സംവിധായകൻ ആയ കുഞ്ഞുമുഹമ്മദിന്റെ വീടിന്റെ അടുത്തു തന്നെയായിരുന്നു മഞ്ജുവിന്റെ താമസവും.

അഭിനയിക്കാൻ ഉറപ്പു തന്ന നടി പിന്നീട് തീരുമാനം മാറ്റി എന്നും കുഞ്ഞുമുഹമ്മദ് പറയുന്നു. പിന്നീട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ഞുമുഹമ്മദ് ഇതു വെളിപ്പെടുത്തിയത്.
മുരളി ആയിരുന്നു ഗർഷോമിലെ നായകൻ. ഈ കാരണം ആണ് മഞ്ജുവിന്റെ പിന്മാറലിനു പിന്നിലെന്ന് കുഞ്ഞുമുഹമ്മദ് പറയുന്നു. ആ വർഷം തന്നെ റീലീസ് ആയ പത്രം എന്ന ചിത്രത്തിൽ മുരളിയുടെ കഥാപാത്രം മഞ്ജുവിന്റെ അച്ഛൻ ആയിട്ടായിരുന്നു. അതിനാൽ മഞ്ജു മാനസികമായി ചിത്രത്തിൽ അഭിനയിക്കാൻ തടസ്സമുണ്ടെന്ന് അറിയിക്കുകയായിരുന്നു.

കുഞ്ഞുമുഹമ്മദ് മുരളിയെ മാറ്റാൻ പറ്റില്ല എന്നും മഞ്ജു തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. അതിനാൽ അഡ്വാൻസ് തുക യാതൊരു പ്രശ്നവും കൂടാതെ മഞ്ജു തിരിച്ചു നൽകിയെന്നും മഞ്ജുവിന് പകരമായി ഉർവശിയെ നായികയായി തീരുമാനിച്ചതെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.

മലയാള സിനിമ അടക്കി ഭാവിയില്‍ തന്റെ മക്കള്‍ ഭരിക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവചിച്ചിരുന്നു സുകുമാരന്‍. അഭിനേതാവും നിര്‍മ്മാതാവുമൊക്കെയായി മുന്നേറുന്നതിനിടയില്‍ സംവിധാനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകളും അദ്ദേഹം നടത്തിയിരുന്നു. ആ മോഹം സാക്ഷാത്ക്കരിക്കും മുന്‍പ് അദ്ദേഹം യാത്രയായിരുന്നു. അച്ഛന്റെ ആ സ്വപ്‌നമാണ് പൃഥ്വിരാജ് ലൂസിഫറിലൂടെ സാക്ഷാത്ക്കരിച്ചത്. താന്‍ സംവിധാനം ചെയ്ത സിനിമ മകന്‍ സമര്‍പ്പിച്ചതും അച്ഛനായിരുന്നു. മക്കള്‍ എന്തെങ്കിലുമൊക്കെ ആയിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അത് അവരെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണെന്ന് മല്ലിക സുകുമാരന്‍ പറയുന്നു.

ഈശ്വരാനുഗ്രഹം കൊണ്ടാണ് ഇവിടെ വരെ എത്തിയത്. എവിടേയും താന്‍ ശുപാര്‍ശയ്ക്കായി പോയിട്ടില്ല. ഇനി പോവുകയുമില്ലെന്നും മല്ലിക പറയുന്നു. ആരേയും ബോധ്യപ്പെടുത്താനും പുറകെ നടക്കാനും പോവാറില്ല തങ്ങള്‍. ഇതൊന്നും കാണാന്‍ സുകുമാരന്‍ ചേട്ടന്‍ ഇല്ലല്ലോയെന്നുള്ള സങ്കടം മനസ്സിലുണ്ട്. മക്കളുടേയും മരുമക്കളുടേയും പുതിയ വിശേഷങ്ങളെക്കുറിച്ചും താരം വാചാലയായിരുന്നു.

പൂര്‍ണിമയ്ക്ക് മികച്ച സംരംഭകയ്ക്കുള്ള പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഈ അംഗീകാരം അവള്‍ക്ക് ലഭിക്കുന്നത് കാണാനായി താനും ഒപ്പം പോവുന്നുണ്ട്. ഇന്ദ്രന്റെ പുതിയ സിനിമയായ ആഹായുടെ ടീസര്‍ ഗംഭീരമായിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന നല്ലൊരു സിനിമയായി ആഹാ മാറും. ഈ സിനിമ എല്ലാവരും കാണണമെന്ന് താന്‍ അപേക്ഷിക്കുന്നുവെന്നും മല്ലിക പറഞ്ഞിരുന്നു.

പൃഥ്വിരാജിന്റെ കാര്യത്തില്‍ പ്രത്യേക ആശങ്കകളൊന്നുമില്ല. സുഖമായിട്ടിരിക്കുന്നുണ്ട് അവന്‍. അവന്റെ കാര്യങ്ങള്‍ കൃത്യമായി നോക്കുന്നതിന് നല്ലൊരു ടീമുണ്ട്. എന്റെ മക്കളെ ദൈവം കാത്തോളൂമെന്നും ദൈവവിശ്വാസിയായ അമ്മയാണ് താനെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ആടുജീവിതത്തിനായി നാടുവിടുകയാണ് താനെന്ന് പൃഥ്വിരാജ് കുറിച്ചപ്പോള്‍ എന്റെ കുഞ്ഞിനെ സര്‍വ്വശക്തനായ ദൈവം രക്ഷിക്കട്ടെയെന്നായിരുന്നു മല്ലിക കുറിച്ചത്.

വിശ്വാസികളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുന്നവരെയാണ് ട്രാന്‍സ് എന്ന സിനിമ വിമര്‍ശിച്ചതെന്ന് തിരക്കഥാകൃത്ത് വിന്‍സന്റ് വടക്കന്‍. ട്രാന്‍സില്‍ പെന്തക്കോസ്ത് സഭയെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. ഏതെങ്കിലും സഭയെ ഇകഴ്ത്താനും പുകഴ്ത്താനും നോക്കിയിട്ടില്ല. അഭിമുഖത്തില്‍ വിന്‍സന്റ് വടക്കന്‍ പറയുന്നു.

ഞാന്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നാണ്, ഞാന്‍ മത വിശ്വാസിയുമാണ്. ഞാന്‍ അവിശ്വാസിയാണോ എന്ന് പലരും ചോദിക്കുന്നത് കണ്ടു, ഞാന്‍ പള്ളിയില്‍ പോകുന്നയാളാണ്. പക്ഷേ വിശ്വാസത്തെ വില്‍പ്പനച്ചരക്കാക്കി പണം ഉണ്ടാക്കാന്‍ നോക്കുന്നതിനെയാണ് എതിര്‍ക്കണമെന്ന് തോന്നിയത്. മതവും വിശ്വാസവും രണ്ടും രണ്ടാണ്.

ഒരു പെന്തക്കോസ്ത് പാസ്റ്റര്‍ അല്ല ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ജോഷ്വാ കാള്‍ട്ടന്‍. ഒരു സ്വകാര്യ ട്രസ്റ്റ് നടത്തുന്ന സഭയുടെ പാസ്റ്റര്‍ ആണ് കഥാപാത്രം. യേശുക്രിസ്തു എന്ന് അവകാശപ്പെട്ട് സ്വയംപ്രഖ്യാപിത ദൈവമായി വന്നവര്‍ വിദേശത്തൊക്കെയുണ്ട്.

പരസ്യചിത്രരംഗത്ത് നിന്നാണ് വിന്‍സന്റ് വടക്കന്‍ സിനിമയിലെത്തിയത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന സിനിമക്കെതിരെ ഐഎംഎ ഉള്‍പ്പെടെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കും തിരക്കഥാകൃത്ത് മറുപടി നല്‍കുന്നുണ്ട്.

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സാക്ഷിവിസ്താരം ബുധനാഴ്ച തുടരും. നടിയും ഗായികയുമായ റിമി ടോമി, നടന്‍ മുകേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെ ബുധനാഴ്ച വിസ്തരിക്കും. കേസിലെ വാദിയായ നടിയുമായും പ്രതിയായ ദിലീപുമായും ഒരേ പോലെ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധവും പരിചയവും ഉള്ളവരാണ് മൊഴി കൊടുക്കാനെത്തുന്ന താരങ്ങള്‍. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള സൗഹൃദവും പിന്നീടുണ്ടായ അകല്‍ച്ചയും നേരിട്ട് അറിയാവുന്നവരാണ് സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ ദാസ്, ബിന്ദു പണിക്കര്‍ ,റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ പ്രോസിക്യൂഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതും ഇരുവരും തമ്മിലുള്ള വ്യക്തിവിരോധമാണ്.

ആദ്യം പള്‍സര്‍ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ട് പോയത്. എന്നാല്‍ താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയില്‍ ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും ഈ താരങ്ങള്‍ സാക്ഷികളാണ്. ആക്രമിക്കപ്പെട്ട നടി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഈ താരങ്ങളോട് പലപ്പോഴും പങ്കുവച്ചിരുന്നു. മഞ്ജു വാര്യരുടെ സുഹൃത്തായിരുന്ന ശ്രീകുമാര്‍ മേനോന്‍, വ്യക്തിവിരോധം തീര്‍ക്കാന്‍ തന്നെ കേസിലേക്ക് വലിച്ചിഴച്ചതാണെന്നും ആരോപിച്ചിരുന്നു.

അതിനാല്‍ ഈ കേസിലെ പ്രധാന സാക്ഷിയാണ് ശ്രീകുമാര്‍ മേനോന്‍. ഇദ്ദേഹത്തിന്‍റെ മൊഴികളും ക്രോസ് വിസ്താരവും നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവാകും. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയില്‍ രഹസ്യമായാണ് മൊഴിയെടുക്കലും എതിര്‍ വിസ്താരവും നടക്കുന്നത്. നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. അതേസമയം കേസിൽ ഇനി റിമി ടോമിയുടെ മൊഴി അതിനിര്‍ണ്ണായകമാണ്. നേരത്തെ മജിസ്‌ട്രേട്ടിന്  മുൻപിൽ  റിമി രഹസ്യമൊഴി നല്‍കിയിരുന്നു. ഇതില്‍ റിമി ഉറച്ചു നില്‍ക്കുമോ എന്നതാണ് നിര്‍ണ്ണായകം. ദിലീപും അക്രമത്തിനിരയായ നടിയും തമ്മിലെ ശത്രുത ഉറപ്പിക്കുന്നതായിരുന്നു റിമിയുടെ മൊഴി. റിമി ഈ മൊഴിയില്‍ ഉറച്ചു നിന്നാല്‍ കാവ്യാമാധവനും ദിലീപും തമ്മിലെ രഹസ്യ ഇടപാടുകള്‍ മഞ്ജു വാര്യരെ അറിയിക്കാന്‍ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതാണ് ദിലീപുമായുള്ള വൈരാഗ്യത്തിന് കാരണമെന്ന് ഇതോടെ കോടതിക്ക് ബോധ്യപ്പെടുമെന്ന് അന്വേഷണ സംഘം പറയുന്നു. ദിലീപിനെ വിചാരണയില്‍ കുടുക്കാനുള്ള നിര്‍ണ്ണായക മൊഴിയായി ഇതുമാറും.

നാളെ റിമി ടോമിയുടെ മൊഴിയെടുക്കലാകും പ്രധാനമായും നടക്കുക. ദിലീപുമായി അടുപ്പമുള്ള വ്യക്തിയായാണ് റിമിയെ വിലയിരുത്തുന്നത്. അതുകൊണ്ട് പ്രതിഭാഗം വലിയ തോതില്‍ ക്രോസ് വിസ്താരം നടത്താന്‍ സാധ്യതയില്ല. കല്ലൂരിലെ സിബിഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പുരോഗമിക്കുന്നത്. നേരത്തെ റിമി ടോമി കോതമംഗലം മജിസ്‌ട്രേട്ട് കോടതി മുന്‍പാകെയാണ് രഹസ്യമൊഴി നല്‍കിയത്. നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ താരനിശയുടെ റിഹേഴ്സല്‍ ക്യാംപില്‍ നടന്‍ ദിലീപും ഉപദ്രവത്തിന് ഇരയായ നടിയുമായി വാക്കേറ്റമുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള മൊഴിയും സ്റ്റേജ് ഷോകള്‍ക്കു വേണ്ടി ദിലീപുമൊത്തുള്ള വിദേശയാത്രകളുടെ വിശദാംശങ്ങളുമാണു റിമിക്ക് അറിയാവുന്നത്. അക്രമത്തിനിരയായ നടിയും കാവ്യയും റിമിയും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് കാവ്യയും ദിലീപും തമ്മിലെ വഴിവിട്ട ബന്ധം ചര്‍ച്ചയായത്. അബാദ് പ്ലാസിയിലെ മീറ്റിംഗിനിടെ ഇവര്‍ തമ്മിലെ ഇടപെടല്‍ നേരിട്ടു കണ്ടുവെന്ന് മഞ്ജു വാര്യരെ അറിയിക്കണമെന്ന് റിമിയോട് ആക്രമത്തിന് ഇരയായ നടി ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിയോട് റിമി മറുപടിയും നല്‍കി. പൊലീസിനോട് ചോദ്യം ചെയ്യലില്‍ ഈ സംഭവവും റിമി പറഞ്ഞിരുന്നു. വിചാരണയില്‍ റിമി ഇക്കാര്യം പറയുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടാണ് മൊഴി മാറ്റാതിരിക്കാന്‍ പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ചില വിദേശ സ്റ്റേജ് ഷോകളിലും ദിലീപിനും കാവ്യയ്ക്കും ആക്രമത്തിനിരയായ നടിക്കുമൊപ്പം റിമിയും പങ്കെടുത്തിരുന്നു. അന്ന് അവിടെയുണ്ടായ പ്രശ്‌നങ്ങളും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകളായി മാറിയിരുന്നു. ഒരു കാലത്ത് അക്രമത്തിന് ഇരയായ നടിയും റിമി ടോമിയും കാവ്യയുമൊക്കെ കട്ട ഫ്രണ്ട്സ് ആയിരുന്നു. വിദേശ സ്റ്റേജ് ഷോയ്ക്ക് ശേഷം മൂവരും കറങ്ങി നടക്കുന്ന ഫോട്ടോയും മറ്റും ഇന്റര്‍നെറ്റില്‍ അക്കാലത്ത് വൈറലായിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്ബത്യവും തകര്‍ന്നത് എന്നാണ് വാദം.

ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്ബോഴേക്കും കാവ്യയും റിമിയും അക്രമിക്കപ്പെട്ട നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നുവെന്നും സംസാരമുണ്ട്. മീശമാധവന്‍ സിനിമയില്‍ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മില്‍. അത് ഇന്നും തുടര്‍ന്ന് പോരുന്നു. എല്ലാവരോടും പെട്ടന്ന് സൗഹൃദം കാണിക്കുന്ന റിമി പിന്നീട് അക്രമിക്കപ്പെട്ട നടിയുമായും ബന്ധം സ്ഥാപിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളുമായി. വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷന്‍ സുഹൃത്തുക്കളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ അക്രമിക്കപ്പെട്ട നടി മുതിര്‍ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു. ആ വിദേശ ഷോയില്‍ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച്‌ ഈ നടി മഞ്ജുവിനോട് പറഞ്ഞുകൊടുത്തു. ഗീതു മോഹന്‍ദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം അറിയിച്ചത്. അതോടെയാണ് മുതിര്‍ന്ന നായികമാരുമായുള്ള നടിയുടെ സൗഹൃദം ആരംഭിച്ചതത്രെ. ഇത് ദിലീപിന് വൈര്യാഗ്യത്തിന് കാരണമായി. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ഈ പ്രതികാരത്തിന്റെ തുടര്‍ച്ചയാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പൊലീസിന് റിമി നേരത്തെ നല്‍കിയ മൊഴി ഇങ്ങനെയായിരുന്നു.

2010ല്‍ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി,  നാദിര്‍ഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ. അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്‌ട് ആയതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്‌ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ മാധവന്‍ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച്‌ കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച്‌ ബാത്ത്റൂമില്‍ പോയി. കുറച്ച്‌ കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമില്‍നിന്ന് തിരികെ പോയി.

2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വര്‍മയും ഗീതു മോഹന്‍ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച്‌ ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കന്‍ ട്രിപ്പില്‍ വച്ച്‌ നടന്ന കാര്യങ്ങളേക്കുറിച്ച്‌ എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച്‌ മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അവര്‍ ഒരുമിച്ച്‌ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാല്‍ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച്‌ കൊച്ചുവര്‍ത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ടെന്നും റിമി തന്റെ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കോടതിയില്‍ ഇതിനോടകം പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന് തിരിച്ചടിയാണ്.

സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്ബീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് വാദിക്കുന്നു. പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ലായിരുന്നു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്ബീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്.

RECENT POSTS
Copyright © . All rights reserved