Movies

ഷെയ്ൻ നിഗം വിഷയത്തിൽ അമ്മയും നിർമാതാക്കളും തമ്മിൽ ഇന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ചയും പരാജയമായി. ഷെയ്നിന്റെ വിലക്ക് പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിർമാതാക്കൾ. ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം നൽകാതെ വിലക്ക് പിൻവലിക്കില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്.

‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കിയ സാഹചര്യത്തിൽ ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കണമെന്നായിരുന്നു താരസംഘടനയായ ‘അമ്മ’യുടെ ആവശ്യം. ഇന്നത്തെ ചർച്ചയോടെ വിഷയത്തിൽ നിർണായകമായൊരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാലോകം. എന്നാൽ നിർമാതാക്കളുടെ നിലപാട് വീണ്ടും പ്രശ്നത്തെ സങ്കീർണ്ണമാക്കുകയാണ്.

‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും ‘വെയിൽ’, ‘കുർബാനി’ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്‌ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയത്. ഫെഫ്കയും എഎംഎംഎയും അടക്കമുള്ള സംഘടനകൾ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ നിരവധി തവണ ഇടപെട്ടിരുന്നു.

“സംഘടന എന്ത് തീരുമാനമെടുത്താലും അത് അനുസരിച്ചുകൊള്ളാം എന്ന് വ്യാഴാഴ്ച നടന്ന ഭാരവാഹി യോഗത്തിൽ ഷെയ്ൻ സമ്മതിച്ചിട്ടുണ്ട്. ഇനി ഒരു സിനിമയുടെ ഡബ്ബിങ് ഉണ്ട്, രണ്ടു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. പ്രതിഫല തുകയിൽ ഷെയ്നിന്റേയും നിർമ്മാതാക്കളുടേയും വിഷയങ്ങൾ പരിഗണിച്ച് ഒരു ന്യായമായ സെറ്റിൽമെന്റ് നടത്തണമെന്ന് തന്നെ നമ്മൾ പ്രൊഡ്യൂസേഴ്സിനോട് ആവശ്യപ്പെടും.

കൊച്ചിയിൽ വച്ച് അമ്മയുടെ ഭാരവാഹികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹികളും അവരുടെ കൂടെ സൗകര്യം നോക്കി ഒരു ദിവസം ചർച്ച നടത്തി വിഷയം പരിഹരിക്കുമെന്നാണ് തീരുമാനം. എന്ന് ഡബ്ബിങ് പൂർത്തിയാക്കാം, ബാക്കിയുള്ള ചിത്രങ്ങളുടെ ഷൂട്ട് എപ്പോഴേക്ക് പൂർത്തിയാക്കാം എന്ന് ഷെയ്നിനോട് ചോദിച്ച് അമ്മ തീരുമാനിക്കും. ഷെയ്ൻ ഞങ്ങളുടെ അംഗമാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ചേ തീരുമാനമുണ്ടാകൂ,” എന്നാണ് ചർച്ചയ്ക്കു മുൻപ് താരസംഘടനയുടെ ഭാരവാഹിയായ ജഗദീഷ് പറഞ്ഞത്.

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ ഒരു വീഡിയോയാണ് സൈബര്‍ ലോകത്തെ ചര്‍ച്ചാ വിഷയം.മതത്തെ ക്കുറിച്ചുള്ള ഷാരൂഖിന്റെ കാഴ്ചപ്പാടാണ് വീഡിയോയില്‍ പറയുന്നത്.ഹിന്ദു – മുസ്ലിം എന്ന വേര്‍തിരിവ് തങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് വീഡിയോയില്‍ ഷാരുഖ് ഖാന്‍ വ്യക്തമാക്കുന്നു.

‘ഞാന്‍ മുസ്ലിം ആണ് . എന്റെ ഭാര്യ ഹിന്ദുവും. എന്നാല്‍ എന്റെ കുട്ടികള്‍ ഇന്ത്യക്കാരാണ്. കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് മതം എന്ന കോളം പൂരിപ്പിക്കേണ്ടി വന്നു. എന്റെ മകള്‍ എന്നോട് ചോദിച്ചു നമ്മുടെ മതമെന്താണെന്ന് ? അപ്പോള്‍ ഞാന്‍ അതില്‍ ഇന്ത്യന്‍ എന്ന് എഴുതി. ഞങ്ങള്‍ക്ക് വേറെ ഒരു മതമില്ല’ – വീഡിയോയില്‍ ഷാരുഖ് ഖാന്‍ പറഞ്ഞു.

വീട്ടില്‍ പ്രത്യേകിച്ച് ഒരു മതവുമില്ലാത്തതു കൊണ്ട് എല്ലാ മതങ്ങളുടെ ഉത്സവങ്ങളും ഞങ്ങള്‍ ഒരേ പ്രാധാന്യത്തോട ആഘോഷിക്കാറുണ്ടെന്നും കിങ് ഖാന്‍ വ്യക്തമാക്കി. ആര്യന്‍ എന്ന പേരും സുഹാന എന്ന പേരും പകുതി മതപരവും പകുതി ഇന്ത്യനുമാണ്. അതിന്റെ കൂടെ ഖാന്‍ എന്ന പേര് ഇഷ്ടദാനം നല്‍കിയതാണെന്നും ഷാരുഖ് വീഡിയോയിലൂടെ പറയുന്നു.

 

ബോളിവുഡില്‍ ശക്തമായ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്ന താരങ്ങളുടെ കൂട്ടത്തില്‍ ഏറെ മുന്നിലാണ് പ്രിയങ്ക ചോപ്ര. അതോടൊപ്പം മേനീ പ്രദര്‍ശനത്തിന് ഒട്ടും മടിയില്ലാത്ത താരവും കൂടിയാണ്. വിവാഹശേഷം അതല്‍പം കൂടിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഭര്‍ത്താവിനൊപ്പം അര്‍ധനഗ്നമായുള്ള പല ഫോട്ടോകളും വൈറലായിരുന്നു.

സ്‌റ്റേജ് ഷോകളിലും ഫാഷന്‍ ഷോകളിലും പ്രിയങ്കയുടെ വേഷങ്ങള്‍ വള്‍ഗറാകാറുണ്ട്. ഇപ്പോഴിതാ വീണ്ടും താരം അത്തരമൊരു വേഷത്തിലെത്തിയിരിക്കുന്നു. മാറിടം പകുതിയും പുറത്ത് കാണിച്ചുള്ള പ്രിയങ്കയുടെ വേഷം ആരാധകരെ ചൊടിപ്പിച്ചു. ബോള്‍ഡ് ആന്റ് ബ്യൂട്ടിയില്‍ നിന്ന് ഇത്രയും ഗ്ലാമറസ് പ്രതീക്ഷിക്കുന്നില്ലെന്ന് പലരും പറയുന്നു.

ഗ്രാമ്മിസ് 2020 റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്ക് ജോനാസും എത്തിയത്. എല്ലാ കണ്ണുകളും ഈ ദമ്പതികള്‍ക്കുനേരെയായിരുന്നു. ഒരു പ്രത്യകതരം വൈറ്റ് ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക എത്തിയത്. ആകര്‍ഷിക്കുന്ന കമ്മലുകളാണ് ഗൗണിന് തെരഞ്ഞെടുത്തത്. ഗൗണില്‍ നിന്ന് ഡയമണ്ട് പോലെ സ്‌റ്റോണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.

നിക്കിന്റെ സഹോദരന്മാരും ഭാര്യയും ഷോയില്‍ പങ്കെടുക്കാനെത്തിയിരുന്നു. കെവിന്‍ ജോനാസും ജോ ജോനാസുമാണ് സഹോദരന്മാര്‍. ഏറ്റവും വലിയ സംഗീത അവാര്‍ഡ് നിശയാണ് നടന്നത്. തന്റെ ഭര്‍ത്താവിന് ലഭിച്ച പുരസ്‌കാരത്തെക്കുറിച്ചും തന്റെ സന്തോഷ നിമിഷത്തെക്കുറിച്ചും പ്രിയങ്ക പങ്കുവെച്ചു. ഭര്‍ത്താവിനെ പുകഴ്ത്തിയാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.

മണിച്ചിത്രത്താഴിന് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതിന് പിന്നിലെ യൂടൂബ് ട്രന്റിങ്ങിൽ ഒന്നാമതായിരിക്കുകയാണ്. വര്‍ഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി ശോഭനയെ ‘ഗംഗേ’ എന്ന് വിളിക്കുന്ന ഡയലോഗും ടീസറിനെ ജനപ്രിയമാക്കി.

സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ഏഴ് വര്‍ഷത്തിന് ശേഷം ശോഭനയും ഒന്നിക്കുകയാണ് ചിത്രത്തിൽ.

ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസുമാണ് നിർമ്മാണം. പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍റെ അരദ്ദേറ്റ ചിത്രം കൂടിയാണിത്. ഉര്‍വ്വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.

മലയാളികളുടെ ഇഷ്ട ഗായികയാണ് റിമി ടോമി. തന്റെ ജീവിതത്തില്‍ നടന്ന ഒരിക്കലും മറാക്കാനാകാത്ത ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടയിലാണ് നടി നമിതാ പ്രമോദുമായി താന്‍ വഴക്കിട്ട സംഭവം റിമി പങ്കുവച്ചത്. നമിതയ്‌ക്കൊപ്പം യുഎസ്സില്‍ ഒരു ഷോയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. ഷോ അവസാനഘട്ടത്തില്‍ എത്തിയ സമയം. തനിക്ക് ഏറെ ഇഷ്ടമുള്ള ഒരു തരം കറുത്ത ചെറിയുണ്ട്. അന്ന് ഷോയ്ക്ക്  മുൻപ് ഒരു പായ്ക്കറ്റ് നിറയെ ചെറി അവിടെ കൊണ്ടു വച്ചിട്ടുണ്ടായിരുന്നു. ആരും കാണാതെ ആ ചെറി പാക്കറ്റോടെ കൊണ്ടുപോയി കഴിക്കാന്‍ തുടങ്ങി.

അതിനിടെ നമിത എന്റെയടുത്തു വന്ന് റിമി ചേച്ചി ചെറി എടുത്തായിരുന്നോ എന്നു ചോദിച്ചു. അവള്‍ വിശന്നിട്ടാണ് ചോദിച്ചത്. ആ ചോദ്യം കേട്ടപ്പോള്‍ തനിക്ക് വല്ലാത്ത വിഷമവും ദേഷ്യവും തോന്നി. കാരണം നമിത എടുത്തോ എന്നു ചോദിച്ചത് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. താന്‍ ദേഷ്യത്തോടെ ചെറി നമിതയ്ക്കു നേരെ നീട്ടിയിട്ട് എനിക്കു വേണ്ട കൊണ്ടുപൊയ്‌ക്കോ എന്ന് പറഞ്ഞുവെന്നും വളരെയധികം ദേഷ്യപ്പെട്ടാണ് ഞാന്‍ അതു പറഞ്ഞതെന്നും റിമി ടോമി തുറന്ന് പറഞ്ഞു. വളരെ നിസാരമായി കാര്യത്തിന്റെ പേരിലായിരുന്നു ആ വഴക്ക്. അന്ന് അതോര്‍ത്ത് ഒരുപാട് കരഞ്ഞിരുന്നു.

പരിപാടിയുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസത്തോളമായി തങ്ങള്‍ അവിടെ ഒരുമിച്ചായിരുന്നു. എന്നിട്ടും അത്തരമൊരു നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കിയല്ലോ എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. നമിത തന്നെ ആശ്വസിപ്പിക്കാന്‍ വന്നെങ്കിലും കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ലെന്നും കരഞ്ഞു കൊണ്ടാണ് താന്‍ അന്നു വേദിയിലേക്കു കയറിയതെന്നും റിമി പങ്കുവച്ചു

ബൈക്കിലെത്തി മാലമോഷണം നടത്തുന്ന മോഷണ സംഘത്തിലെ യുവാക്കൾ പൊലീസ് പിടിയിൽ. ഈ മാസം 9ന് ലക്കിടിയിൽ യുവതിയുടെ മാല തട്ടിപ്പറിച്ച കേസിന്‍റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. നാൽപ്പതോളം പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട കൊച്ചി തൃക്കാക്കര സ്വദേശി ഇമ്രാൻഖാൻ, സിനിമാ സഹ സംവിധായകൻ കെന്നടിമുക്ക് ചെറുവള്ളി സുർജിത് എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

ലക്കിടി അകലൂർ കായൽപ്പള്ളയിലെ രാജേഷിന്റെ ഭാര്യ രഞ്ജുവിന്റെ കഴുത്തിൽ നിന്ന് 4 പവന്‍റെ മാല പ്രതി ഇമ്രാൻഖാൻ ബൈക്കിലെത്തി പിടിച്ചുപറിക്കുകയായിരുന്നു. ദമ്പതികൾ മോഷ്ടാവിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.

ഇമ്രാൻഖാന്റെ പേരിൽ എറണാകുളം, തൃശൂർ പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി നാൽപ്പതോളം പിടിച്ചുപറി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ബൈക്ക് റൈസിൽ പ്രഗൽഭനായ ആളാണ് ഇമ്രാൻ. 4 സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചയാളാണു സുർജിത്.

ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ സഹിതം ഇവർ പിന്നീട് പൊലീസിൽ പരാതി നൽകി. നമ്പർ വ്യാജമായിരുന്നെങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് മലപ്പുറം താനൂരിലെ വീട്ടിൽ നിന്ന് ഇമ്രാൻഖാനെ പൊലീസിന് പിടികൂടാനായത്. ഇയാൾ നൽകിയ വിവരത്തെ തുടർന്നു മാല വിൽപന നടത്തിയ സുർജിത്തിനെയും അറസ്റ്റ് ചെയ്തു. പിടിച്ചു പറിക്ക് ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ബിഗ് ബ്രദര്‍ എന്ന സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ആസൂത്രിതമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സിദ്ദിഖ്.സിനിമയെ നശിപ്പിക്കുന്നത് സിനിമയിലുള്ളവര്‍ തന്നെയാണ്. അതിനുപിന്നില്‍ നിക്ഷിപ്ത താല്‍പര്യമുണ്ട്. ഒരാള്‍ വീഴുമ്പോള്‍ സന്തോഷിക്കുന്നവര്‍ ഇതിനെതിരെ ഒന്നിച്ചുനില്‍ക്കാത്തത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.പ്രമുഖ മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.

എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാല്‍ ആര്‍ക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നതും പഴയതലമുറയിലെ സംവിധായകരാണ്.’സിദ്ദിഖ് തുറന്നടിച്ചു.

‘ഒരു നടന്‍ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് എത്രത്തോളം സത്യമെന്ന് അറിയില്ല. ‘മിമിക്രി സിനിമയില്‍ നിന്നും ഞങ്ങള്‍ മൂന്നാല്‌പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്, ദയവുചെയ്ത് മിമിക്രി കഥയുമായി തന്റെ അടുത്തേക്ക് വരരുതെന്നാണ് അയാള്‍ പറഞ്ഞതെന്നും സിദ്ദിഖ് വെളിപ്പെടുത്തി.

ഡയാന മറിയം കുര്യൻ എന്നു പറയുന്നതിനെക്കാൾ നയൻതാര എന്നു പറയുന്നതാവും പ്രേക്ഷകർക്ക് മനസിലാക്കാൻ എളുപ്പം. തിരുവല്ലക്കാരി ഡയാന നയൻതാരയായത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസിനക്കരെ’ എന്ന ആദ്യ ചിത്രത്തിലൂടെയാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്.

കഴിഞ്ഞദിവസം എരമല്ലൂർ സ്വദേശിയായ ജോൺ ഡിറ്റോ പിആർ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. കുറിപ്പിൽ പറയുന്നത് ഡയാന എന്ന പേര് മാറ്റി നയൻതാര എന്ന പേര് നിർദേശിച്ചത് താനാണ് എന്നായിരുന്നു. എന്നാൽ ജോണിന്റെ വാക്കുകൾ നിഷേധിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

ജോൺ ഡിറ്റോ പിആറിന്റെ കുറിപ്പിന്റെ പൂർണരൂപം:

“2003.. തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേര് വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ.

“ഡിറ്റോ ഒരു പേര് ആലോചിക്ക് “സർ നിർദേശിച്ചു.

ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ ചിന്തിച്ചു. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി. ‘നയൻതാര’. ഞാൻ പറഞ്ഞു: നയൻതാര ..

സാജൻസാർ തലയാട്ടി. സ്വാമിനാഥൻ സാറും തലകുലുക്കി. പിന്നീട് മനസിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ സമ്പൂർണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്. “പുതിയ നിയമം” എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല. എങ്കിൽ ഈ കഥ പറയാമായിരുന്നു.”

എന്നാൽ ജോണിന്റെ വാക്കുകൾ നിഷേധിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ജോൺ ഡിറ്റോ ആരാണെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

“ഇങ്ങനെയൊരു തർക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാൻ കരുതുന്നില്ല. മനസിനക്കരെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ ഞാനും രഞ്ജൻ പ്രമോദും ആലോചിച്ചുണ്ടാക്കിയ ചില പേരുകൾ ഒരു ലിസ്റ്റായി എഴുതി നയൻതാരയ്ക്ക് കൊടുത്തു. നയൻതാര തന്നെയാണ് അതിൽ നിന്ന് ഇഷ്ടപ്പെട്ട പേര് തിരഞ്ഞെടുത്തത്,” സത്യൻ അന്തിക്കാട്  പറഞ്ഞു.

ഇന്ത്യൻ സിനിമയുടെ അഭിമാനതാരമാണ് അമിതാഭ് ബച്ചൻ. പകരക്കാരനില്ലാത്ത പ്രതിഭ. ജീവിതത്തിലെ 50 വർഷങ്ങൾ ഇന്ത്യൻ സിനിമയ്ക്കു വേണ്ടി സമർപ്പിച്ച ബച്ചൻ ബോളിവുഡിന് സ്വന്തം ബിഗ് ബിയാണ്. ആ താരസാന്നിധ്യത്തോട് അടുത്തു നിൽക്കാൻ കഴിയുന്നതിനെ അഭിമാനമായി കരുതുന്ന വ്യക്തിയാണ് മഞ്ജുവാര്യർ. ഇപ്പോഴിതാ, ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയ്ക്കും നല്ല പാതി ജയ ബച്ചനുമൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. കല്യാൺ ജ്വല്ലറിയുടെ പരസ്യചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങൾ ഒന്നിച്ചത്.

സിനിമയിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ രണ്ടാം വരവ് പരസ്യചിത്രങ്ങളിലൂടെ ആയിരുന്നു. രണ്ടാം വരവിന്റെ തുടക്കത്തിൽ തന്നെ അമിതാഭ് ബച്ചനൊപ്പം സ്ക്രീൻ പങ്കിടാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു. മഞ്ജുവാര്യരെ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിച്ചതും അമിതാഭ് ബച്ചനായിരുന്നു.

രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചതുർമുഖ’ത്തിന്റെ ചിത്രീകരണതിരക്കിലാണ് മഞ്ജു വാര്യർ ഇപ്പോൾ. ഹൊറർ ത്രില്ലർ ആയ ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകൻ. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

 

ഹിന്ദി സീരിയൽ താരം സേജൽ ശർമ്മ ജീവനൊടുക്കി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വീട്ടില്‍ വെള്ളിയാഴ്ച്ചയാണ് സേജലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. 2017 ൽ ആണ് സേജൽ അഭിനയം ആരംഭിച്ചത്. ഉദയ്പൂർ സ്വദേശിനിയാണ് ഇവർ. ദില്‍ തോ ഹാപ്പി ഹേ ജി എന്ന സീരിയലിലൂടെയാണ് ശര്‍മ്മ പ്രേക്ഷക ശ്രദ്ധ നേടിയത്. ചില പരസ്യങ്ങളിലും സേജല്‍ അഭിനയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍, രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം അഭിനയിച്ച പരസ്യ ചിത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു.

താൻ പത്ത് ദിവസം മുമ്പ് കാണുമ്പോള്‍ സേജലിന് പ്രശ്ങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് സഹതാരം അരുൺ കെ.വര്‍മ്മ പറഞ്ഞു. സംഭവം വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.‍

RECENT POSTS
Copyright © . All rights reserved