നടി മഞ്ജു വാര്യര്‍ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം ചത്തുര്‍മുഖത്തിന്റെ ലൊക്കേഷനില്‍വെച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മഞ്ജുവിന് പരിക്ക്. മഞ്ജു നിലത്ത് വീഴുകയായിരുന്നു.
ചാട്ടത്തിനിടെ കാല്‍ വഴുതിയതാണ് താരം വീഴാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. വീഴ്ചയില്‍ കാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് മഞ്ജുവിന് വിശ്രമം നല്‍കിയിരിക്കുകയാണ്. നടിക്ക് മറ്റ് പരിക്കുകളൊന്നും ഇല്ലെന്നാണ് വിവരം.
ഗായിക സുജാത തന്റെ ജീവിതത്തിലുണ്ടായ നഷ്ട അനുഭവത്തെക്കുറിച്ച് വിവരിക്കുന്നു. മകള്‍ ശ്വേതയെ ഗര്‍ഭം ധരിക്കും മുന്‍പ് എനിക്ക് ഒരു കുഞ്ഞിനെ നഷ്ടമായി. ബീഹാറില്‍ ഒരു ഗാനമേളയ്ക്ക് പോയ സമയത്താണ് ചര്‍ദ്ദിയും ക്ഷീണവും ഉണ്ടായത്. പരിശോധിച്ചപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.
എന്നാല്‍, പിറ്റേദിവസം ബംഗാളിലെ സിലിഗുഡിയിലാണ് ഗാനമേള. സമയം വൈകിയതിനാല്‍ വിമാനം നഷ്ടമായി. എല്ലാവരും ചേര്‍ന്ന് ബസെടുത്താണ് സിലിഗുഡിലേക്ക് പുറപ്പെട്ടത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ മണിക്കൂറുകളോളം യാത്ര ചെയ്തു.
അക്കാലത്ത് സംഗീത ഉപകരണങ്ങള്‍ ചെറിയ തലയണ പോലുള്ള കവര്‍ ഉപയോഗിച്ചാണ് മൂടുന്നത്. അതെല്ലാം ചേര്‍ത്ത് ബസില്‍ ചെറിയൊരു മെത്ത തന്നെ ഒരുക്കിയാണ് ദാസേട്ടന്‍ സിലിഗുഡിയിലെത്തിച്ചത്. എങ്കിലും ആ ഗര്‍ഭം അലസിയിരുന്നു. അതൊരു വേദനയായി ഇന്നും മനസ്സില്‍ കിടപ്പുണ്ടെന്ന് സുജാത പറയുന്നു.
ഷെയ്ന്‍ നിഗവുമായി അമ്മ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച വിജയകരം. ഷെയ്‌നുമായി എല്ലാ കാര്യങ്ങളും സംസാരിച്ചുവെന്ന് പ്രസിഡന്റ് മോഹന്‍ലാലും സിദ്ദിഖും പറഞ്ഞു. ഷെയ്ന്‍ പറഞ്ഞ കാര്യങ്ങള്‍ ഇനി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തും. അതു കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
അമ്മ എന്തു തീരുമാനിച്ചാലും അത് അനുസരിക്കുമെന്ന് വളരെ സ്‌നേഹത്തോടെ ഷെയ്ന്‍ പറഞ്ഞിട്ടുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. മുടങ്ങിപ്പോയ മൂന്ന് സിനിമകളും ഷെയ്ന്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കി. അവനൊരു കൊച്ചുകുട്ടിയാണ്, നല്ല ഭാവിയുള്ള നടനും ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് ഇടവേള ബാബു പ്രതികരിച്ചു.
ആര് ജയിക്കുന്നു എന്നോ ആര് തോല്‍ക്കും എന്നുള്ളതല്ല. അവന്‍ വളരെ സ്‌നേഹത്തോടെയാണ് ഞങ്ങളോട് സഹായം ചോദിച്ചത്. അവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അമ്മയ്ക്കുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കടലാസില്‍ അവന്റെ പരാതിയും വിഷമങ്ങളും എഴുതി തന്നിട്ടുണ്ട്. അവന്‍ വളര്‍ന്നുവരുന്ന താരമാണ്. അവന്റെ ഭാവി ഞങ്ങള്‍ക്ക് നോക്കേണ്ടതുണ്ടെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.
ഷെയിനിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിനിമാനിർമാതാക്കൾ. ഉല്ലാസം സിനിമയ്ക്ക് ഷെയിൻ കരാർ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടതിന് കണക്കുകൾ പുറത്തുവിട്ട നിർമാതാക്കൾ ആവശ്യമെങ്കിൽ തെളിവായിട്ടുള്ള രേഖകൾ പുറത്തുവിടുമെന്നും പറഞ്ഞു. ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് ഷെയിൻ ഉല്ലാസം സിനിമയ്ക്ക് കരാർ നൽകിയത്. 45 ലക്ഷം നൽകിയാലെ ചിത്രം ഡബ് ചെയ്യുകയുള്ളുവെന്ന ഷെയിനിന്റെ നിലപാടിനെതിരെയാണ് നിർമാതാക്കൾ കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടത്.
സിനിമകളുടെ വിജയവും വിവാദങ്ങളും തമ്മിൽ ബന്ധമില്ലെന്ന് നടൻ ഷെയിൻ നിഗം. തനിക്ക് എല്ലാ സമയവും ഒരു പോലെയാണ്. പ്രതിസന്ധി ഘട്ടം എന്നൊന്നില്ല . മറ്റ് വിവാദ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും ഷെയിൻ പറഞ്ഞു. വലിയ പെരുന്നാൾ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയതായിരുന്നു.
തമിഴ്നാട്ടിലെ വിജയ് എന്ന പയ്യനുണ്ടല്ലോ ഭയങ്കരനാ. മിടുമിടുക്കനാണവൻ.’ കേരളത്തിലെ വിജയ് ആരാധകർ ആഘോഷമാക്കുകയാണ് ഇൗ വാക്കുകൾ. പി.സി ജോർജ് എംഎൽഎയാണ് ഒരു അഭിമുഖത്തിൽ വിജയ്‌യെ കുറിച്ചും അദ്ദേഹത്തിന്റെ ആരാധകരെ കുറിച്ചും തുറന്നുപറഞ്ഞത്. പി.സിയുടെ വാക്കുകൾക്ക് എന്നും ആരാധകരുള്ള സമൂഹമാധ്യമങ്ങളിൽ അദ്ദേഹം വിജയ്‌യെ കുറിച്ച് പറഞ്ഞതിങ്ങനെ.
‘ഞാൻ എറണാകുളത്ത് പഠിക്കുന്ന കാലത്ത് തമിഴ് പടമേ കാണാറുള്ളായിരുന്നു. പിന്നീട് വിജയ്‌യെ ടിവിയിൽ കാണുമെന്നല്ലാതെ എനിക്ക് വലിയ പിടിയില്ലായിരുന്നു. മുണ്ടക്കയത്തു നിന്ന് വിജയ് ഫാൻസ് അസോസിയേഷന്റെ ഒരു ചടങ്ങിന് വരണം എന്നു പറഞ്ഞ് കുറച്ചു പിള്ളേര് ഇവിടെ വന്നു. മുണ്ടക്കയം നമ്മുടെ നിയോജകമണ്ഡലം ആണല്ലോ. ഞാൻ അവിടെ ചെന്നു. എന്റെ തമ്പുരാൻ കർത്താവേ ആയിരക്കണക്കിന് ചെറുപ്പക്കാര് വിജയുടെ പടം വച്ച് പാലഭിഷേകം നടത്തുന്നു.’
‘ഇതു പോലെ ജനങ്ങളെ സ്വാധീനിക്കാൻ എങ്ങനെ ഇങ്ങനെ കഴിയുന്നു. ഇത് എല്ലാവർക്കും കഴിയില്ല. വിജയ്‌യെപ്പോലെയുള്ള മാന്യന്മാർക്കേ കഴിയൂ. വിജയ്‌യെപ്പറ്റി ഞാൻ പഠിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. വലിയ പരോപകാരിയാണ്. സാമൂഹിക പ്രവർത്തകനാണ്. സഹാനുഭൂതിയും ദീനാനുകമ്പയും ഉള്ളവനാണ്. അതുപോലെ ഫാൻസ് അസോസിയേഷൻ അവർ കൈയ്യിൽ നിന്ന് കാശ് മുടക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. പക്ഷേ അതിലെ ഒരംഗത്തിനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അദ്ദേഹം ആ സ്ഥലത്ത് ചെന്ന് അന്വേഷിക്കും. നല്ല നടൻ. അദ്ദേഹത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.’പി.സി. ജോർജ് പറഞ്ഞു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കാട് നാടായി മാറുന്നിടത്താണ് കാന്തൻ കഥപറയുന്നത്. മരങ്ങൾ വെട്ടിയും കുന്നുകൾ ഇടിച്ചുനിരത്തിയും പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്ന നാമൊക്കെ തീർച്ചയായും ഈ ചിത്രം കാണണം. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രം സംവിധാനം ചെയ്തത് ഷരീഫ് സി ആണ്. വയനാട്ടിലെ അടിയ വിഭാഗത്തിൽപ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ പകർത്തിയ ചിത്രമാണിത്. പത്തു വയസ്സുകാരൻ കാന്തനും അവന്റെ മുത്തശ്ശിയും പിന്നെ ഒരു നായ്കുട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കാടിന്റെ കഥയാണ് ചിത്രം പറയുന്നത്.
തന്റെ ലോകം നിറമുള്ളതായി കാണാൻ കാന്തൻ ആഗ്രഹിക്കുന്നു. എന്നാൽ ആ നിറം കാരണം തന്നെ അവന്റെ ക്ലാസ്സിൽ ഏറ്റവും പുറകിൽ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുന്നു. ദാരിദ്ര്യം മൂലം ഒറ്റ യൂണിഫോം ധരിക്കേണ്ടി വരുന്നു. എന്നാൽ തന്റെ ലോകം നിറമുള്ളതാക്കാൻ പരിശ്രമിക്കുന്ന കാന്തൻ വൃക്ഷങ്ങളാണ് അതിനായി തിരഞ്ഞെടുത്തത്.
കളഞ്ഞുകിട്ടിയ ഒരു മാവിൻ തൈ കൊണ്ടുവന്ന് നട്ട്, പരിപാലിച്ച് കൂടെ കൊണ്ടുനടക്കുന്ന കാന്തൻ മരം മുറിച്ചുമാറ്റുന്നവരെ ഭയപ്പെടുന്നവൻ കൂടിയാണ്. മാറ്റി നിർത്തപ്പെട്ട ഒരു കൂട്ടം ആളുകളുടെ കഥ പറയുന്നതോടൊപ്പം കർഷക ആത്മഹത്യയും ആദിവാസികളുടെ തനത് ജീവിത ശൈലിയും വിശ്വാസങ്ങളും ആചാരങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. വൃക്ഷത്തെ അത്രമാത്രം സ്നേഹിക്കുന്നത്കൊണ്ടാണ് അവൻ ഇത്തിയമ്മയോട് ആവശ്യപ്പെടുന്നത്, മരിച്ചാലും ഒരു മരമായി മുളച്ചുവരാൻ… എന്നാൽ മരങ്ങൾക്ക് എന്നും ഈ പ്രകൃതിയിൽ നിലനില്പില്ലെന്ന് ഒരു നിമിഷത്തിൽ തിരിച്ചറിയുന്ന കാന്തൻ സ്വയം പറിച്ചു മാറ്റി നടുന്ന മാവിനോടൊപ്പം മണ്ണിൽ ലയിച്ചുചേരുന്നുണ്ട്.
ഫെസ്റ്റിവൽ സിനിമകളുടെ സ്ലോ പേസ് തന്നെയാണ് ഈ ചിത്രവും പിന്തുടരുന്നത്. മനുഷ്യാവകാശ പ്രവർത്തകയായ ദയാഭായ് ആണ് ഇത്തിയമ്മ ആയി അഭിനയിക്കുന്നത്. കാലിഡോസ്കോപ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. മികച്ച സന്ദേശം നൽകി, തിരിച്ചറിവിന്റെ പാഠങ്ങൾ മനുഷ്യന് മുന്നിൽ തുറന്നിടുന്ന കാന്തനെ തീർച്ചയായും പരിചയപ്പെടുക
മലയാളികളുടെ പ്രിയനടിയാണ് മഞ്ജു വാര്യർ. സല്ലാപത്തിൽ തുടങ്ങി പ്രതി പൂവൻകോഴിയിലെത്തി നിൽക്കുമ്പോഴും ആ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. മഞ്ജുവിനെ പോലെ തന്നെ മലയാളികൾക്ക് പരിചിതനാണ് സഹോദരൻ മധു വാര്യരും. എന്നാൽ മഞ്ജുവിനു കിട്ടിയ സ്വീകാര്യത മലയാള സിനിമയിൽ ഉണ്ടാക്കിയെടുക്കാൻ സഹോദരന് കഴിഞ്ഞില്ല. അഭിനയരംഗത്തു നിന്നും സംവിധായകന്റെ കുപ്പായമിട്ട് പുതിയ ചുവടുകൾ ഉറപ്പിക്കുന്ന സഹോദരന്റെ കഠിന പ്രയത്നങ്ങളെക്കുറിച്ചും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും തുറന്ന് പറയുകയാണ് മഞ്ജു.
ചേട്ടൻ ഒരുപാട് വർഷമായി സിനിമയുടെ പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്‌ടവും പാഷനുമാണ്. എന്നാൽ എങ്ങുമെത്താതെ സ്ട്രഗിൾ ചെയ്യുന്ന ചേട്ടനെ താൻ നേരിട്ടു കണ്ടിട്ടുണ്ടെന്നും ചേട്ടന്റെ പല പ്രോജക്‌ടും അവസാന ഘട്ടത്തിൽ എത്തിയ ശേഷം നഷ്‌ടപ്പെടുന്നതും കണേണ്ടി വന്നു. ഇപ്പോൾ എല്ലാം ഒത്തുവന്നതിൽ സന്തോഷമുണ്ടെന്നും ചേട്ടൻ നന്നായി ചെയ്യണമേയെന്ന ആഗ്രഹമാണ് മനസിലുള്ളതെന്നും താരം പറഞ്ഞു.
ബിജു മേനോനും മഞ്ജു വാരിയരുമാണ് മധുവിന്റെ ആദ്യ ചിത്രത്തിൽ നായിക നായകൻമാരാകുന്നത്. ‘ചേട്ടന്റെ സിനിമയിൽ ഞാനും ഭാഗമാണെന്നത് സന്തോഷം തരുന്നു. ബിജുവേട്ടനുമൊക്കെ കഥ കേട്ടശേഷമാണ് ചേട്ടൻ എന്നോടു പറയുന്നതെന്നു തോന്നുന്നു. ആ സിനിമയുടെ പല ഘട്ടങ്ങളും കഴിഞ്ഞ ശേഷമാണ് ഞാൻ കഥ കേൾക്കുന്നത്.’ മഞ്ജു വെളിപ്പെടുത്തി.
മഞ്ജുവിനെ പോലെ തന്നെ മലയാളികൾക്ക് പരിചിതനാണ് സഹോദരൻ മധു വാര്യരും. എന്നാൽ മഞ്ജുവിനു കിട്ടിയ സ്വീകാര്യത മലയാള സിനിമയിൽ ഉണ്ടാക്കിയെടുക്കാൻ സഹോദരന് കഴിഞ്ഞില്ല. അഭിനയരംഗത്തു നിന്നും സംവിധായകന്റെ കുപ്പായമിട്ട് പുതിയ ചുവടുകൾ ഉറപ്പിക്കുന്ന സഹോദരന്റെ കഠിന പ്രയത്നങ്ങളെക്കുറിച്ചും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും തുറന്ന് പറയുകയാണ് മഞ്ജു.
ചേട്ടൻ ഒരുപാട് വർഷമായി സിനിമയുടെ പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്‌ടവും പാഷനുമാണ്. എന്നാൽ എങ്ങുമെത്താതെ സ്ട്രഗിൾ ചെയ്യുന്ന ചേട്ടനെ താൻ നേരിട്ടു കണ്ടിട്ടുണ്ടെന്നും ചേട്ടന്റെ പല പ്രോജക്‌ടും അവസാന ഘട്ടത്തിൽ എത്തിയ ശേഷം നഷ്‌ടപ്പെടുന്നതും കണേണ്ടി വന്നുവെന്നും മഞ്ജു ഓര്‍ക്കുന്നു. ഇപ്പോൾ എല്ലാം ഒത്തുവന്നതിൽ സന്തോഷമുണ്ടെന്നും ചേട്ടൻ നന്നായി ചെയ്യണമേയെന്ന ആഗ്രഹമാണ് മനസിലുള്ളതെന്നും താരം പറഞ്ഞു.
ബിജു മേനോനും മഞ്ജു വാരിയരുമാണ് മധുവിന്റെ ആദ്യ ചിത്രത്തിൽ നായിക നായകൻമാരാകുന്നത്. ‘ചേട്ടന്റെ സിനിമയിൽ ഞാനും ഭാഗമാണെന്നത് സന്തോഷം തരുന്നു. ബിജുവേട്ടനൊക്കെ കഥ കേട്ട ശേഷമാണ് ചേട്ടൻ എന്നോടു പറയുന്നതെന്നു തോന്നുന്നു. ആ സിനിമയുടെ പല ഘട്ടങ്ങളും കഴിഞ്ഞ ശേഷമാണ് ഞാൻ കഥ കേൾക്കുന്നത്.’ മഞ്ജു വെളിപ്പെടുത്തി
ഞായറാഴ്ച ജെഎൻയുവിലെ വിദ്യാർഥികൾക്ക് നേരെ നടന്ന അക്രമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ക്യാംപസിൽ എത്തിയ നടി ദീപിക പദുക്കോണിന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ബിജെപി നേതാവിന്റെ ആഹ്വാനം.
ദീപികയുടെ ജെഎൻയു സന്ദർശന വാർത്തകൾ ട്വിറ്ററിൽ വൈറലായതോടെ ബിജെപിയുടെ തജീന്ദർ പാൽ സിങ് ബഗ്ഗയാണ് താരത്തിന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
രാത്രി 7.45ഓടെയാണ് ദീപിക ജെഎൻയുവിൽ എത്തിയത്. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം അക്രമത്തിൽ പരിക്കേറ്റ ജെഎൻയുയു പ്രസിഡന്റ് ഐഷ ഘോഷിനെയും കണ്ടാണ് മടങ്ങിയത്. പത്ത് മിനിറ്റോളം ദീപിക ക്യാംപസിൽ സമയം ചെലവഴിച്ചു.
ജനങ്ങൾ ഭയപ്പെടാതെ ശബ്ദം ഉയർത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പ്രധാനമാണെന്നും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവജനങ്ങളെ പിന്നോട്ട് വലിക്കുന്നില്ലെന്നതു സന്തോഷകരമാണെന്നും രാഷ്ട്രത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ഇന്ത്യയുടെ ഭാവിയെ കുറിച്ചും വ്യക്തമായ ദർശനം ജനങ്ങൾക്കുണ്ട് എന്നതാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചനയെന്നും പറഞ്ഞു.
ബോളിവുഡ് സംവിധായകരായ വിശാൽ ഭരദ്വാജ്, അനുരാഗ് കാശ്യപ്, സോയാ അക്തർ, അഭിനേതാക്കളായ താപ്സി പന്നു, റിച്ച ചദ്ദ എന്നിവർ മുംബൈയിലെ അപ്പ് കാർട്ടർ റോഡിൽ എത്തി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ മറ്റ് നിരവധി സിനിമാതാരങ്ങളും വിദ്യാർഥികൾക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു.
അക്രമി സംഘം ക്യാംപസിനകത്ത് അഴിഞ്ഞാടിയപ്പോള്‍ നാല്‍പ്പതോളം പേര്‍ക്കു പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ പെരിയാര്‍ ഹോസ്റ്റലില്‍ സംഘടിക്കുകയായിരുന്നു. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ നിരവധി പേർക്ക് ഇവരില്‍ നിന്ന് മര്‍ദനമേറ്റിരുന്നു. പത്തിലേറെ അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
Deepika Padukone at JNU. Near Sabarmati Hostel which was attacked on Sunday #JNUAttack pic.twitter.com/Wbem55bJgD
— Zeba Warsi (@Zebaism) January 7, 2020
മലയാള ടെലിവിഷന്‍ അവതാരകയായ മീര അനില്‍ വിവാഹിതയാവുന്നു. വിഷ്ണു എന്നയാളാണ് മീരയുടെ വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹനിശ്ചയ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും ചടങ്ങിനെത്തിയിരുന്നു. മീരയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം പ്രേക്ഷകർ അറിയുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലെ അവതാരകയായി തിളങ്ങി നില്‍ക്കുകയായിരുന്നു മീര അനില്‍. തിരുവനന്തപുരം സ്വദേശിയായ മീര സിവില്‍ എന്‍ജീനിയറിങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണ മേഖലയിലേക്ക് എത്തിയത്.