മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ലെന. നിരവധി സിനിമകളിൽ അഭിനയിച്ച് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1998 ൽ ജയരാജിന്റെ സ്നേഹം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ലെന നായികയായി പുറത്തിറങ്ങിയ ആൽബം സോഗ്സ് ഒരുകാലത്ത് തരംഗമായിരുന്നു.
സിനിമയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട് ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം കഴിഞ്ഞ കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയമാണെന്നും അയാളെ തന്നെ വിവാഹം കഴിച്ചെന്നും ദാമ്പത്യ ജീവിതത്തിൽ മടുപ്പ് തോന്നിയപ്പോൾ പരസ്പര സമ്മതത്തോടെ വിവാഹ ബന്ധം വേർപെടുത്തിയെന്നും താരം പറയുന്നു. കുറെ കാലം സന്തോഷത്തോടെയാണ് ജീവിച്ചത്. ആറാം ക്ലാസ്സ് മുതൽ ഞാൻ അവന്റെ മുഖവും അവൻ എന്റെ മുഖവുമല്ലേ കാണുന്നത് അതുകൊണ്ട് രണ്ട് പേരും പുതിയ മുഖങ്ങൾ കാണുന്നതിനായി രണ്ട് വഴിക്ക് പിരിഞ്ഞെന്ന് താരം പറയുന്നു.
ഇത്രയും സൗഹൃദത്തോടെ വിവാഹ ബന്ധം വേർപ്പെടുത്തിയ മറ്റൊരു ദമ്പതിമാർ കാണില്ലെന്നും. ഡിവോഴ്‌സിന് വേണ്ടി വക്കീലിനെ കാണാൻ ഒന്നിച്ചാണ് ഞങ്ങൾ പോയത്. വക്കീൽ വരുമ്പോൾ ഞങ്ങൾ ഒരു പ്ളേറ്റിൽ നിന്നും ഗുലാബ് ജാമ് കഴിക്കുന്നതാണ് കണ്ടതെന്നും തരാം പറയുന്നു. ഏതെങ്കിലും സിനിമയിൽ ഈ രംഗം എഴുതണമെന്ന് ആഗ്രഹമുണ്ടെന്നും ലെന പറഞ്ഞു.
ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്ക് ഒപ്പം ചിത്രം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. വൽസേട്ടൻ എന്ത് നല്ല മനുഷ്യൻ ആണെന്നും തന്റെ പുതിയ ചിത്രം ‘മാളികപ്പുറം’ വിജയമാക്കിയതിനും പ്രേക്ഷകർക്ക് ഉണ്ണി നന്ദി അറിയിച്ചു. ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട്/കണ്ണൂർ തിയേറ്ററുകൾ സന്ദർശനത്തിന് പോയ ഉണ്ണി മുകുന്ദൻ ഇൻസ്റാഗ്രാമിലാണ് ചിത്രം പങ്കുവെച്ചത്.
‘മാളികപ്പുറം’ സിനിമയുടെ കോഴിക്കോട്/കണ്ണൂർ പ്രൊമോഷണൽ ട്രിപ്പിനിടെ വത്സൻ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്ത് നല്ല മനുഷ്യൻ. കണ്ണൂരിലെയും കോഴിക്കോട്ടെയും നല്ല ഭക്ഷണമാണ്, ഞങ്ങളുടെ സിനിമ കേരളത്തിലുടനീളം വളരെയധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നറിഞ്ഞതിൽ വളരെ സന്തോഷം. വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഒട്ടാകെയും പുറത്തും റിലീസ് ചെയ്യും. മറ്റ് ഭാഷാ പതിപ്പുകൾ ഉടൻ പുറത്തിറങ്ങും. വളരെ നന്ദി.’, ഉണ്ണി മുകുന്ദൻ കുറിച്ചു. നടൻ ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഒരുപാട് കമ്മെന്റുകളാണ് ചിത്രത്തിന് വരുന്നത്. ‘നിങ്ങൾ പുലിയാണ് മലയാള സിനിമയിൽ സുരേഷ് ചേട്ടനും ഉണ്ണിക്കും ഉള്ള നട്ടെല്ല് വേറെ ഒരുത്തനുമില്ല’, ‘ചാണകം’, ‘അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പിച്ച്’, എന്നിങ്ങനെ നീളുന്ന കമ്മെന്റുകൾ.
ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഉണ്ണിമുകുന്ദന്‍ നായകനായ ചിത്രത്തെ പുകഴ്ത്തി ഒരുപാട് പ്രശസ്തവ്യക്തികള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയിലും ‘മാളികപ്പുറം’ തരംഗമാണ്. ‘കേരളത്തിന്റെ കാന്താര’എന്നാണ് ചിത്രത്തെ പലരും വിശേഷിപ്പിക്കുന്നത്. സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന,ശ്രീപദ് യാന്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷകപ്രശംസനേടുന്നു. അഭിലാഷ് പിള്ളയാണ് തിരക്കഥ. ചായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വ്വഹിക്കുന്നു. സംഗീതം രഞ്ജിൻ രാജ്.
മലയാള ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്‌കാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കുറച്ചുനാളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു കഴിഞ്ഞിരുന്നത്.
രണ്ടുവര്‍ഷം മുമ്പ് വൃക്ക മാറ്റിവെച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഇതിനിടെ ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായ തോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു. ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു ബീയാര്‍ പ്രസാദ്.
2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഗാനങ്ങള്‍ രചിച്ചാണ് സിനിമാ ലോകത്ത് ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായത്. ‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടക സംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. ഭാര്യ സനിതാ പ്രസാദ്.
ആയിരക്കണക്കിന് പാട്ടെഴുതിയിട്ടുണ്ടെങ്കിലും എന്നാല്‍ ഒരിക്കല്‍ പോലും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 61ാമത് സ്‌കൂള്‍ കലോത്സവ വേദിയിലായിരുന്നു കൈതപ്രത്തിന്റെ തുറന്നുപറച്ചില്‍.
”ഞാന്‍ എന്റെ കാര്യം പറയാം. നൂറുകണക്കിന് സിനിമകളിലായി, ആയിരക്കണക്കിന് പാട്ടെഴുതിയിട്ടുള്ള ആളാണ് ഞാന്‍. പക്ഷേ ഞാന്‍ ഒരിക്കലും ലഹരി ഉപയോഗിച്ചിട്ടില്ല. ഒരു ലഹരിയുടെയും ആവശ്യമില്ലെന്നു കൈതപ്രം പറഞ്ഞു.
450ൽ അധികം സിനിമയിൽ താൻ പ്രവർത്തിച്ചു എന്നത് മലയാളത്തിന്റെ ചരിത്രമാണ്. ഏറ്റവും കൂടുതൽ കാലം ഈ കാലത്തു ജീവിച്ചിരുന്ന ഭാസ്കരൻമാഷിനു പോലും സാധിച്ചിരുന്നില്ല. ഇത് അമ്മയുടെ കാരുണ്യമാണെന്നാണ് കരുതുന്നത്. സംഗീതത്തിനു വേണ്ടി നമ്മൾ സമർപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്.
പത്മശ്രീ ലഭിച്ചപ്പോഴും അമിതമായി ആഹ്ലാദിച്ചില്ല, അത് അമ്മ തന്നതാണ് എന്നാണ് വിശ്വസിക്കുന്നത്. പത്മശ്രീ കലാകാരൻമാർക്കു മാത്രമുള്ളതല്ല, രാജ്യം മുഴുവൻ അരിച്ചു പറക്കിയ ശേഷം നൽകുന്ന അവാർഡാണ്. അത് അമ്മ തന്നതാണ് എന്നു തന്നെയാണ് വിശ്വസിക്കുന്നത്. സാധാരണ നിലയിൽ സിനിമക്കാർക്കു പോലും എന്നെ വേണ്ട, ഞാൻ അവശനാണ് എന്നാണ് അവർ കരുതുന്നത്. എനിക്ക് അങ്ങനെയൊന്നുമില്ല, കാരണം അമ്മ കൂടെയുണ്ടെങ്കിൽ എനിക്ക് ഒരു അവശതയുമില്ല, ഒരു അധൈര്യവുമില്ല, ഭയവുമില്ല. ഞാൻ ദൈവത്തെ ഭയപ്പെടുന്ന ആളല്ല, സ്നേഹിക്കുന്ന ആളാണ്.
ധാരാളിത്തത്തിന്റെ ധൂർത്തിന്റെ കേന്ദ്രമായ സിനിമയിൽ 35 കൊല്ലം ജോലി ചെയ്തിട്ടും ഒരിക്കലും മദ്യപിക്കാത്ത ആളാണ് ഞാൻ. ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്, ഞാൻ അഹങ്കാരിയാണെന്ന്. അതൊക്കെ എന്റെ കഥാപാത്രങ്ങളാണ് പറയുന്നത്. പല പടങ്ങളിലും എന്റെ കഥാപാത്രങ്ങൾ ധിക്കാരിയാണ്. ഞാൻ ഒരിക്കലും ധിക്കാരിയല്ല, ഞാൻ ഏറ്റവും ലളിതമായി ജീവിക്കുന്ന ആളാണെന്നും അദ്ദേഹം പറയുന്നു.
61ാമത് സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം കുട്ടികള്‍ വേദിയിലെത്തുകയാണ്.
മാറുന്ന കാലത്തിലേക്കു പിടിച്ച കണ്ണാടിയാവുകയാണ് സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലോത്സവത്തില്‍ വിജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് വലിയ അംഗീകാരമെന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പുതുതലമുറയ്ക്ക് കഴിയണം. ആരുടെ കുട്ടി ജയിച്ചാലും സന്തോഷിക്കാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാള സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായും പിന്നീട് സ്വതന്ത്ര സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് പോള്‍സണ്‍. ഇപ്പോഴിതാ മാസ്റ്റര്‍ബിന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ പോള്‍സണ്‍ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
മണിവത്തൂരിലെ ആയിരം ശിവരാത്രികളുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടി ഊട്ടിയില്‍ നിന്നും തിരിച്ച് പോകാന്‍ തുടങ്ങുമ്പോള്‍ ഫാസിലിനോട് മമ്മൂട്ടി പറഞ്ഞു ഞാന്‍ തിരുവനന്തപുരത്തേക്കാണ് പോകുന്നത് എനിക്ക് കൂട്ടിന് പോള്‍സണിനെ വിടണമെന്ന്.’
ഡ്രൈവര്‍ ഉറങ്ങുകയാണ്. മമ്മൂട്ടിയാണ് ഓടിക്കുന്നത്. മമ്മൂട്ടി അദ്ദേഹം സിനിമയില്‍ വന്ന കഥയും മറ്റുമൊക്കെ പറയുന്നുണ്ടായിരുന്നു. മമ്മൂട്ടിയെ സ്‌ഫോടനത്തെ സെറ്റില്‍ വെച്ച് ഞാന്‍ കണ്ടിരുന്നു. ഞാന്‍ സ്‌നേഹിച്ച് കല്യാണം കഴിച്ച കഥയൊക്കെ മമ്മൂക്കയോട് പറഞ്ഞിരുന്നു. വീട് സ്വന്തമായി ഇല്ലെന്നും വാടകയ്ക്കാണ് താമസിക്കുന്നതെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ അദ്ദേഹത്തിന് വിഷമമായി.’
അദ്ദേഹം എന്നോട് അഞ്ച് സിനിമയ്ക്കുള്ള ഡേറ്റ് തരാമെന്നും അതിന് വേണ്ടി ഒരു പടത്തിന് ഇരുപത്തി അയ്യായിരം രൂപ വീതം തരണമെന്നും പിന്നീട് ആ ഡേറ്റുകള്‍ വിറ്റ് കാശാക്കി സ്വന്തമായി വീട് വാങ്ങിക്കോളാനും പറഞ്ഞു. ആ ഐഡിയ നല്ലതാണെന്ന് മമ്മൂക്ക പറഞ്ഞത് കേട്ടശേഷം ഞാന്‍ പറഞ്ഞു.
ശേഷം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു എങ്ങാനും സിനിമ പൊട്ടിയാല്‍ എന്റെ കൈയ്യിലുള്ള കാശ് നഷ്ടമാകില്ലേയെന്ന്.’ അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. എന്നോട് ദേഷ്യപ്പെട്ടു. അവസാനം കാറില്‍ നിന്ന് ഇറക്കി വിട്ടു. വെളുപ്പിന് മൂന്ന് മണി എന്തോവാണ് സമയം ഞാന്‍ കരഞ്ഞുപോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പോയ സ്പീഡില്‍ അദ്ദേഹം തിരികെ വന്നു.’
‘എന്നെ നിര്‍ബന്ധിച്ച് പിടിച്ച് വലിച്ച് കാറില്‍ കയറ്റി. അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണമൊക്കെ തന്നു. പെട്ടന്ന് ദേഷ്യം വരും അതുപെട്ടന്ന് പോവുകയും ചെയ്യും മമ്മൂക്കയ്ക്ക്’ പോൾസൺ പറയുന്നു
ഒമർ ലുലു ചിത്രം ‘നല്ല സമയം’ എക്സൈസ് കേസിൽ പെട്ടതിന് പിന്നാലെ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കാൻ തീരുമാനം. ചിത്രം പിൻവലിക്കുന്നതായും ബാക്കി കാര്യങ്ങൾ കോടതി വിധിക്ക് ശേഷം തീരുമാനിക്കുമെന്നും സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഡിസംബർ 30നായിരുന്നു ചിത്രത്തിന്റെ റിലീസ്.
സിനിമയുടെ ട്രെയ്‌ലറിൽ എംഡിഎംഎ ഉപയോഗം പ്രോൽസാഹിപ്പിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി എന്ന പരാതിയിലാണ് ഒമർ ലുലുവിനെതിരെ കേസ്. കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ സുധാകരൻ ആണ് കേസെടുത്തത്.
മയക്കുമരുന്ന് ഉപയോഗം സിനിമയിൽ കാണിക്കുന്നത് ഇതാദ്യമല്ല. നല്ല സമയം എന്ന സിനിമയുടെ വിഷയത്തിൽ മാത്രം എന്തിന് ഇത്തരം നടപടികൾ എന്ന് മനസിലാകുന്നില്ല. തന്റെ സിനിമയും സെൻസർ ബോർഡിന്റെ അനുമതിയിടെയാണ് പുറത്തിറങ്ങിയത് എന്നായിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം. ‘കെജിഎഫി’നോളം അടുത്ത് യൂത്തിനെ സ്വാധീനിച്ച സിനിമ വേറെയുണ്ടായിട്ടില്ല. കെജിഎഫ് കണ്ടിട്ട് ആരെങ്കിലും വഴിയേ പോകുന്നവരെ തല്ലാൻ പോകുന്നുണ്ടോ എന്നും സംവിധായകൻ ചോദിച്ചിരുന്നു.
ഇർഷാദ് നായകനാകുന്ന സിനിമയിൽ ഏറെയും പുതുമുഖങ്ങളായ നായികമാരാണ് അണിനിരക്കുന്നത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ‘ഹാപ്പി വെഡ്ഡിങ്’, ‘ചങ്ക്സ്’, ‘ഒരു അഡാറ് ലൗ’, ‘ധമാക്ക’ എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്ത ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂർ ചിത്രത്തിന്റെ നിർമ്മാണം. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്ന് ഒരുക്കിയതാണ് തിരക്കഥ.
പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ചിത്രത്തിനെതിരെ അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എ.എച്ച്.പി) നേതാവ് പ്രതീഷ് വിശ്വനാഥ്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന പേരാണ് പ്രതീഷ് വിശ്വനാഥിനെ പ്രകോപിപ്പിച്ചത്.
ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ പൃഥ്വിരാജ് വാരിയം കുന്നനെ ഓര്‍ത്താല്‍ മതി എന്നാണ് പ്രതീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനെ പ്രശംസിച്ചു കൊണ്ടാണ് കുറിപ്പ് ആംരഭിക്കുന്നത്. ഉണ്ണി മുകുന്ദന്‍, മാളികപ്പുറം എന്നീ ഹാഷ് ടാഗുകളും കുറിപ്പിനൊപ്പമുണ്ട്.
”മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണി മുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി. ജയ് ശ്രീകൃഷ്ണ” എന്നാണ് പ്രതീഷ് കുറിച്ചിരിക്കുന്നത്.
‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദിസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ‘ഒരു വര്‍ഷം മുമ്പ് കേട്ടപ്പോള്‍ മുതല്‍ ചിരിപടര്‍ത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിച്ചത്. ‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.
സംവിധായകന്‍ ആഷിഖ് അബു പൃഥ്വിരാജിനെ നായകനാക്കി ‘വാരിയം കുന്നന്‍’ എന്ന സിനിമ പ്രഖ്യാപിച്ചിരുന്നില്ല. പ്രഖ്യാപിച്ചത് മുതല്‍ സിനിമ വിവാദത്തിവലായിരുന്നു. കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നടന്‍ പൃഥ്വിരാജിന് നേരെ ഉയര്‍ന്നത്. പിന്നീട് പൃഥ്വിരാജ് സിനിമ ഉപേക്ഷിച്ചിരുന്നു.
യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനാ സൂര്യ (28)യുടെ മരണമാണ് മൂന്നുവര്‍ഷത്തിനുശേഷം ചര്‍ച്ചയാവുന്നത്. കഴുത്തുഞെരിഞ്ഞാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇത് കൊലപാകമെന്ന സംശയം ബലപ്പെടുത്തുന്നതായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം പോലീസ് നടത്തിയ മൃതദേഹപരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പോലീസ് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പരാതി.
2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാസൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനംചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നയനയുണ്ടായിരുന്നു.
ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം. വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗര്‍താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
ഫോണ്‍വിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് താമസസ്ഥലത്തെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ നയനയെ കാണുന്നത്. ഇവരാണ് ആശുപത്രിയിലെത്തിച്ചത്.അസ്വാഭാവികമരണത്തിനാണ് മ്യൂസിയം പോലീസ് കേസെടുത്തത്. എന്നാല്‍, കേസ് എങ്ങുമെത്തിയില്ല. പോസ്റ്റ്മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ആര്‍.ഡി.ഓഫീസ് നല്‍കുന്ന വിവരം.
എന്നാല്‍, നയനയുടെ സഹൃത്തുക്കള്‍ക്ക് ഇതിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്. നയനയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് . കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയാളത്തിലെ പ്രമുഖ നിർമ്മാതാവും മോഹൻലാലിന്റെ അടുത്ത സുഹൃത്തുമായ ആന്റണി പെരുമ്പാവറിനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് നടത്തിയ അഭിപ്രായ പ്രകടനം അടുത്തിടെ വലിയ വിവാദമായി മാറിയിരുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് തുറന്നടിച്ചത്.
50 വയസ്സ് കഴിഞ്ഞാൽ പിന്നീട് ലഭിക്കുന്ന ഓരോ സമയവും ബോണസ് ആയിട്ടാണ് താൻ കണക്കാക്കുന്നത്. ആണായിട്ട് തന്നെ ജീവിക്കണം. അതല്ലാതെ ആണും പെണ്ണും കെട്ട് നട്ടെല്ലില്ലാതെ ജീവിച്ചിട്ട് എന്ത് കാര്യം എന്ന് അദ്ദേഹം ചോദിക്കുന്നു. താൻ പിന്തുടരുന്ന പോളിസി അതാണ്. താന്‍ പറയുന്നത് തന്റെ മാത്രം ശരികളാണ്. താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും പറയാം. എന്നാല്‍ ശത്രുക്കൾ പോലും അങ്ങനെ പറയില്ല. അതുകൊണ്ട് ഒരുത്തനെയും പേടിയില്ല. ആന്റണി പെരുമ്പാവൂരിന്റെ നല്ലതും ചീത്തയും പറഞ്ഞിട്ടുണ്ട്. തന്റെ മകൻ എംബിഎകാരനാണ്. അവനോട് പറഞ്ഞത് എംബീ എ വേണ്ട ആന്റണി പെരുമ്പാവൂരിനെ കണ്ടു പഠിച്ചാൽ മതിയെന്നാണ്.
ആന്റണി മോഹൻലാലിനെ വിറ്റ് ജീവിക്കുകയാണ് എന്ന് പറഞ്ഞിട്ടുണ്ട്. വിഗ്ഗും വച്ച് റോസ് പൗഡർ ഇട്ട് നടക്കുന്ന ഒരുത്തനെയും ബഹുമാനിക്കുന്ന വ്യക്തിയല്ല താന്‍. കമൽ എല്ലാ കൊള്ളരുതായിമയും കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അയാളെ ചെയർമാൻ ആക്കരുതെന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് കത്തയച്ചത്. പക്ഷേ അതൊന്നും ആരും കേട്ടില്ല, അഞ്ചുവർഷം അയാൾ ആ സ്ഥാനത്തിരുന്നു.
മുൻപൊരിക്കലും ആന്‍റണി പെരുംബാവൂരിനെ രൂക്ഷമായ ഭാഷയില്‍ ശാന്തിവിള ദിനേശ് വിമര്‍ശിച്ചിരുന്നു. മോഹൻലാലിന്റെ കരിയറിൽ തകർച്ച ഉണ്ടാവാൻ കാരണം ആന്റണി ആണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അടുത്തിടെ ഇറങ്ങിയ മോഹൻലാലിന്റെ ചിത്രങ്ങൾ എല്ലാം തകരാനുള്ള കാരണം ആന്റണി ആണ്. മമ്മൂട്ടി മോഹന്‍ലാലിനെക്കാള്‍ ഭേദമാണെന്നും ദിനേശ് ചൂണ്ടിക്കാട്ടിയിരുന്നു.
വില്ലനും കോമേഡിയനുമായ നടന്‍ ബാബുരാജിന്റെ കുടുംബ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതതമാണ്. എന്നാല്‍ നടന്റെ ആദ്യ വിവാഹത്തെ കുറിച്ച് കൂടുതല്‍ കഥകളൊന്നും പുറത്ത് വന്നിട്ടില്ല. ഇപ്പോഴിതാ ബാബുരാജിന്റെ മകന്‍ വിവാഹിതനാവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ബാബുരാജിനെയും ഭാര്യ വാണി വിശ്വനാഥിനെയും എല്ലാവര്‍ക്കും അറിയാമെങ്കിലും ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുള്ള ആളാണ് നടന്‍ ബാബുരാജ്. ഈ ബന്ധത്തിലെ മകന്‍ അബയിയുടെ വിവാഹനിശ്ചയം നടന്നിരിക്കുകയാണ്. വിവാഹ വീഡിയോ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ആരാധകരും അറിയുന്നത്.
നടന്‍ ബാബുരാജ് രണ്ട് തവണ വിവാഹിതനാണെന്ന് അറിയാമെങ്കിലും ആദ്യ വിവാഹത്തെ കുറിച്ച് നടനെവിടെയും പരാമര്‍ശിച്ചിരുന്നില്ല. ഈ ബന്ധത്തിലുള്ള മക്കളെ കുറിച്ചും താരം പറഞ്ഞില്ല. എന്നാല്‍ ഗ്ലാഡിസ് എന്ന സ്ത്രീയെയാണ് നടന്‍ ആദ്യം വിവാഹം കഴിക്കുന്നത്.
ഇതില്‍ അഭയ്, അക്ഷയ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ജനിച്ചു. മൂത്തമകന്‍ അഭയിയുടെ വിവാഹനിശ്ചയമാണ് ഇന്ന് നടന്നത്. വിവാഹത്തിന്റെ ചടങ്ങുകളിലേക്ക് യാതൊരു മടിയുമില്ലാതെ ബാബുരാജും എത്തിയിരിക്കുകയാണ്.
കുടുംബസമേതം മകന്റെ വിവാഹനിശ്ചയത്തില്‍ സന്തോഷത്തോടെ പങ്കെടുത്തിരിക്കുകയാണ് നടന്‍ ബാബുരാജ്. കാറില്‍ നിന്നുമിറങ്ങിയ വരനും വധുവിനുമൊപ്പം വേദിയിലേക്ക് വന്ന നടന്‍ ഭാര്യയുടെയും മക്കളുടെയും കൂടെ വേദിയില്‍ നില്‍ക്കുന്നതടക്കം പുറത്ത് വന്ന വീഡിയോയില്‍ എല്ലാം വ്യക്തമായി കാണുന്നുണ്ട്. മാത്രമല്ല ആദ്യഭാര്യയുടെ അടുത്ത് തന്നെ നിന്നാണ് പിതാവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ താരം പൂര്‍ത്തിയാക്കിയതും.
വധുവരന്മാരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും വേദിയിലേക്ക് ക്ഷണിച്ചതിന് ശേഷമായിരുന്നു ചടങ്ങുകള്‍ നടത്തിയത്. മെഴുകുതിരി കത്തിച്ചും കേക്ക് മുറിച്ച് മക്കള്‍ക്ക് നല്‍കിയുമൊക്കെ വിവാഹനിശ്ചയത്തിന്റെ ചടങ്ങുകള്‍ ലളിതമായി നടത്തി. എല്ലാത്തിനും മുന്നില്‍ നിന്ന് കൊണ്ട് ചെയ്യുന്ന ബാബുരാജിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം ലഭിക്കുകയാണ്. അതേ സമയം വാണി വിശ്വാനാഥിന്റെ അസാന്നിധ്യവും ചര്‍ച്ചയാവുകയാണ്.
മകന്റെ വിവാഹനിശ്ചയത്തിലേക്ക് ബാബുരാജ് ഒറ്റയ്ക്കാണ് എത്തിയത്. ഇതോടെ വാണി എവിടെ എന്ന ചോദ്യം ഉയർന്നു. മാത്രമല്ല ബാബുരാജ് നേരത്തെ വിവാഹിതനാണെന്നും വാണി രണ്ടാം ഭാര്യയാണെന്നും അറിയില്ലായിരുന്നു. ഇപ്പോഴാണ് ഇക്കാര്യം മനസിലായത് എന്ന് തുടങ്ങി നിരവധി കമൻ്റുകളാണ് വരുന്നത്.
രണ്ടാം ഭാര്യയും നടിയുമായ വാണി വിശ്വനാഥോ അവരുടെ ബന്ധത്തിലുള്ള മക്കളോ ഒന്നും ചടങ്ങിലേക്ക് എത്തിയിരുന്നില്ല. എന്നിരുന്നാലും വാണിയെയും അഭിനന്ദിക്കുകയാണ് ആരാധകര്‍. വാണി നല്ല ഭാര്യ ആയത കൊണ്ടാണ് ഈ മക്കളുടെ അച്ഛനെ അവരുടെ ആവശ്യങ്ങളിലേക്ക് വിട്ടതെന്നാണ് ഒരാള്‍ വീഡിയോയുടെ താഴെയുള്ള കമന്റില്‍ പറഞ്ഞിരിക്കുന്നത്.
ബാബുരാജ് നല്ലൊരു അച്ഛന്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. പുതിയൊരു ബന്ധത്തിലേക്ക് പ്രവേശിച്ചെങ്കിലും ആദ്യഭാര്യയുടെയും മക്കളുടെയും കൂടെ എല്ലാ കാര്യത്തിനും നിന്നല്ലോ. അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്,
ബാബു രാജിന്റെ ആദ്യ വിവാഹത്തില്‍ ഉള്ള മകന്‍ അല്ലേ? രണ്ടാം ഭാര്യ വന്നില്ലേ പാവം മക്കളും ഭാര്യയും.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. എന്തായാലും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന താരപുത്രന് എല്ലാവിധ ആശംകളുമായി എത്തുകയാണ് ആരാധകര്‍.