സംവിധായകൻ ബാബു നാരായണൻ (59) അന്തരിച്ചു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. സംവിധായകൻ അനിൽ കുമാറുമായി ചേർന്ന് ‘അനിൽ ബാബു’വെന്ന പേരിൽ 24 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. 2004ൽ ‘പറയാം’ എന്ന ചിത്രത്തിനുശേഷം സംവിധാനത്തിൽനിന്ന് വിട്ടുനിന്നു. 2013ൽ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി.
ഹരിഹരന്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും പി.ആർ.എസ്. ബാബുവിന്റെതായെത്തി. അതിനു ശേഷമാണ് അനിലുമായി കൂട്ടു ചേർന്നത്. 1992ൽ മാന്ത്രികചെപ്പിലൂടെ അനിൽ ബാബു എന്ന സംവിധായകജോടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ജഗദീഷ് നായകനായ ഈ കൊച്ചു സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകരായി അനിൽബാബുമാർ.
സ്‌ത്രീധനം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, കുടുംബവിശേഷം, വെൽകം ടു കൊടൈക്കനാൽ, മന്നാടിയാർ പെണ്ണിനു ചെങ്കോട്ട ചെക്കൻ തുടങ്ങി 2005ൽ പുറത്തിറങ്ങിയ പറയാം എന്ന സിനിമ വരെ 24 സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. മമ്മൂട്ടിയും ദിലീപും ഒന്നിച്ചഭിനയിച്ച കളിയൂഞ്ഞാലും സുരേഷ് ഗോപി നായകനായ രഥോൽസവവും കുഞ്ചാക്കോ ബോബന്റെ മയിൽപ്പീലിക്കാവും ഇക്കൂട്ടത്തിൽപ്പെടും. ഇവയിൽ ഭൂരിപക്ഷവും ഹിറ്റുകളുമായിരുന്നു. എന്നാൽ പറയാം എന്ന സിനിമയ്‌ക്കു ശേഷം തങ്ങൾക്കൊരുമിച്ച് ഇനി ഒന്നും പറയാനില്ലെന്ന തിരിച്ചറിവോടെ ഇരുവരും വഴിപിരിയുകയായിരുന്നു.
ഷൂട്ടിങ് സെറ്റിലെ സണ്ണി ലിയോണിന്റെ തമാശ സംവിധായകനെയും അണിയറ പ്രവർത്തകരെയും ഭയചകിതരാക്കി. സണ്ണി ലിയോണിനെ സഹനടൻ വെടിവയ്ക്കുന്ന സീൻ ഷൂട്ട് ചെയ്യുമ്പോഴാണ് താരം ഏവരെയും ഭയപ്പെടുത്തിയത്. വെടിയേറ്റു വീണ സണ്ണി ലിയോൺ മരിച്ചതുപോലെ അഭിനയിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞപ്പോഴാണ് സണ്ണി തമാശ കാണിച്ചതാണെന്ന് അണിയറ പ്രവർത്തകർക്ക് മനസിലായത്.
താൻ വെടിയേറ്റു വീഴുന്നതിന്റെയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുടെയും വീഡിയോ സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സണ്ണി ലിയോൺ വെടിയേറ്റു വീഴുന്നതാണ് ആദ്യത്തെ വീഡിയോ. വെടിയേറ്റു വീണ സണ്ണി ലിയോൺ എഴുന്നേൽക്കാത്തതുകണ്ട് സംവിധായകനും ക്രൂ അംഗങ്ങളും ഭയചകിതരാകുന്നതും, പിന്നാലെ ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് സണ്ണി ലിയോൺ എഴുന്നേൽക്കുന്നതുമാണ് രണ്ടാമത്തെ വീഡിയോ.
‘കൊക്ക കോള’ എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് സണ്ണി ലിയോൺ. ഹൊറർ കോമഡി സിനിമയാണിത്. മഹേന്ദ്ര ധരിവാൾ ആണ് സംവിധായകൻ. അടുത്ത മാസം ചിത്രം റിലീസിന് എത്തുമെന്നാണ് വിവരം.
നടന്‍ ജയസൂര്യയ്ക്ക് പിന്നാലെ കായല്‍ കൈയ്യേറ്റത്തില്‍ കുടുങ്ങി പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍. കായല്‍ കൈയ്യേറിയെന്ന പരാതി തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് വിട്ടു.പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ കേസ് ഓംബുഡ്സ്മാന് വിടുകയാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടി.
മുളവുകാടുള്ള 11.5 സെന്റ് സ്ഥലത്ത് ചട്ടങ്ങള്‍ മറികടന്ന് കെട്ടിടനിര്‍മാണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. എറണാകുളം കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എം.ജി. ശ്രീകുമാറിനെതിരേ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.
2010ലാണ് എം.ജി. ശ്രീകുമാര്‍ ഈ സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. കായല്‍ക്കരയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് ആരോപണം. കെട്ടിടം നിര്‍മിച്ചപ്പോള്‍ തീരദേശ പരിപാലന ചട്ടവും കേരള പഞ്ചായത്ത് രാജ് നിര്‍മാണചട്ടവും ലംഘിച്ചുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുളവുകാട് പഞ്ചായത്തിലെ അസി. എന്‍ജീനിയറാണ് അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തില്ലെന്നുമാണു പരാതി.
സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാര്‍ഡിനെ ആളുകള്‍ അറിയുന്നത് ‘മഴയില്‍’ എന്ന ആല്‍ബത്തിലൂടെയാണ്. ട്രോളര്‍മാര്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ യുട്യുബില്‍ ആല്‍ബം ഹിറ്റാകുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനു ആളുകളാണ് ആ ആല്‍ബം കണ്ടത്.
കോട്ടയം കുറുപ്പുന്തറ സ്വദേശിനിയായ മിനി ഇപ്പോള്‍ അമേരിക്കയിലാണ് താമസം. അമേരിക്കന്‍ വെബ് സൈറ്റായ പാട്രിയോണില്‍ പണം നല്‍കി അംഗത്വം എടുക്കുന്നവര്‍ക്കായാണ് താരത്തിന്റെ ഓഫര്‍. 250 ഡോളര്‍ മാസവരിസംഖ്യ നല്‍കുന്നവര്‍ക്ക് തന്റെ നഗ്‌ന വീഡിയോകളും ഫോട്ടോകളും നല്‍കുമെന്നാണ് മിനി റിച്ചാര്‍ഡിന്റെ വാഗ്ദാനം. മാത്രല്ല, തന്റെ സ്വകാര്യ വാട്സ്ആപ് നമ്പര്‍ ലഭ്യമാക്കുമെന്നും താനുമായുള്ള സ്വകാര്യ ചാറ്റിംഗിന് അവസരം നല്‍കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
നഗ്‌നതാപ്രദര്‍ശനം വഴി സോഷ്യല്‍ മീഡിയയിലൂടെ പണം സമ്പാദിക്കുന്നത് ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ്. എന്നാല്‍, അമേരിക്കയിലെ താമസക്കാരിയായ മിനിയുടെ പ്രവര്‍ത്തനം ആ രാജ്യത്തെ നിയമപ്രകാരം കുറ്റകരമല്ല. തന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ഒരു മാസം അഞ്ച് ഡോളര്‍ മുതല്‍ 250 ഡോളര്‍ വരെയാണ് മിനി റിച്ചാഡ് വിലയിട്ടിരിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കുമെന്നാണ് താരം പറയുന്നത്. ദ ഹഗ്ഗ്സ് ആന്‍ഡ് കിസസ് ഫൗണ്ടേഷനിലൂടെയാണ് ചാരിറ്റി പ്രവര്‍ത്തനം.
താരത്തിന്റെ സൈറ്റിലെ ചിത്രങ്ങളോ വീഡിയോയോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് സൈറ്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഈ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടിയുടെ അര്‍ദ്ധനഗ്‌ന ചിത്രങ്ങളും അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചുള്ള ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നത്.
ടെലിഗ്രാം അക്കൗണ്ടിലൂടെയും ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുമാണ് മിനി റിച്ചാഡ് ആളുകളെ പാട്രിയോണ്‍സൈറ്റിലേക്ക് ക്ഷണിക്കുന്നത്. സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സോഷ്യല്‍മീഡിയയിലൂടെയാണ് മിനി വെള്ളിവെളിച്ചത്തിലേക്കെത്തിയത്. മിനിയെ ഫേസ്ബുക്കില്‍ 22 ലക്ഷത്തിലധികം ആളുകള്‍ പിന്തുടരുന്നുണ്ട്. ചൂടന്‍ ഫോട്ടോകള്‍ പങ്കുവച്ചാണ് അവര്‍ സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നത്.
മിനിയുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചാവിഷയമാണ്. കേരളത്തില്‍ നിന്നുള്ള മോഡലും താരവുമാണ് താനെന്നും ഇപ്പോള്‍ കലിഫോര്‍ണിയയിലാണ് താമസമെന്നുമാണ് താരം പാട്രിയോണില്‍ തന്നെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആരാധകരുടെ ആവശ്യപ്രകാരമാണ് പാട്രിയോണില്‍ അക്കൗണ്ട് ഉണ്ടാക്കിയതെന്നാണ് മിനി റിച്ചാര്‍ഡ് പറയുന്നത്.
എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഡ്യൂപ്പില്ലാതെ അഭിനയിച്ച രംഗത്തിനിടെയായിരുന്നു അപകടം. എന്നാൽ ഇതേ ചിത്രത്തിനായി ഇതിലും വലിയ സാഹസിക രംഗങ്ങളാണ് താരം ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.
കലങ്ങി മറിഞ്ഞ പുഴയിലേയ്ക്ക് കുട്ടിയുമായി പാലത്തിൽ നിന്നും ചാടുന്ന താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തീപിടിച്ച വസ്ത്രവുമായാണ് ഇതേരംഗത്തിലും ടൊവീനോ അഭിനയിക്കുന്നത്.
നവാഗതനായ സ്വപ്‌നേഷ് കെ.നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. സ്വന്തം ജീവൻ പണയംവച്ചുള്ള സാഹസിക രംഗങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും വിമർശനം ഉയർന്നിരുന്നു. ആരുടെയോ പുണ്യം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ലെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം, അപടകത്തിൽ മീശയും പുരികവും കുറച്ച് കരിഞ്ഞുപോയെന്നും താരം പറയുന്നു.
ഇച്ചായാ എന്ന് ആളുകള്‍ വിളിക്കുന്നത് തനിക്ക് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് നടന്‍ ടൊവിനോ തോമസ്. ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്ന് വിളിക്കുന്നതെങ്കില്‍ അത് വേണോ എന്നാണ് ടോവിനോ ചോദിക്കുന്നത്. സിനിമയില്‍ വരുന്നതിന് മുമ്പോ അല്ലെങ്കില്‍ കുറച്ച് നാള്‍ മുന്‍പോ ഈ വിളികേട്ടിട്ടില്ല. സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. അതിനാല്‍ ആ ഒരു കണ്ണുകൊണ്ട് കാണുന്നിതിനോട് വിയോജിപ്പുണ്ട് ടൊവിനോ പറയുന്നു.
ഏതെങ്കിലും ഒരു മതത്തിലോ അങ്ങനെ ഏതെങ്കിലും വിശ്വസിക്കുന്ന ആളല്ല ഞാന്‍ എന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു. ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ അത് ഒരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ഒക്കെയാണ്, പക്ഷെ മുസ്ലീമായാല്‍ ഇക്കയെന്നും, ഹിന്ദുവായല്‍ ഏട്ടാ എന്നും, ക്രിസ്ത്യാനിയായല്‍ ഇച്ചായ എന്നും വിളിക്കുന്ന രീതിയോട് താല്‍പ്പര്യമില്ല. നിങ്ങള്‍ക്ക് എന്നെ ടൊവിനോ എന്ന് വിളിക്കാം. ടൊവി എന്ന് വിളിക്കാം.
അന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു എന്ന സിനിമയാണ് കഴിഞ്ഞ ദിവസം ടൊവിനോയുടെതായി ഇറങ്ങിയത്. ഇതിന്റെ പ്രചാരണാര്‍ത്ഥമായിരുന്നു ടൊവിനോയുടെ അഭിമുഖം.
വീട്ടു ജോലിക്കാരന്‍റെ ശവമഞ്ചം ചുമന്ന് നീങ്ങുന്ന അമിതാഭ് ബച്ചന്റേയും മകന്‍ അഭിഷേക് ബച്ചന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നിരവധി പേരാണ് ബച്ചന്‍ കുടുംബത്തിന്‍റെ ഈ ചിത്രം ഷെയര്‍ ചെയ്യുന്നത്. ബച്ചന്‍ കുടുംബത്തിന്‍റെ മര്യാദയും സ്നേഹവും വലിയ കാര്യമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. തങ്ങളുടെ കുടുംബത്തിന് വേണ്ടി ജോലി ചെയ്ത ജീവനക്കാരനെ അന്ത്യയാത്രയില്‍ ആദരമായാണ് ബിഗ് ബിയും മകനും എത്തിയത്.
40 വര്‍ഷത്തോളം ബച്ചന്‍ കുടുംബത്തിന്‍റെ വീട്ടുജോലികള്‍ ചെയ്ത വ്യക്തിയുടെ മരണാനന്തര ചടങ്ങുകള്‍ക്കാണ് അമിതാഭ് ബച്ചനും അഭിഷേകും നേരിട്ടെത്തിയത്. ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത് ഒരു ആരാധകനാണ്. സീനിയര്‍ ബച്ചനും ജൂനിയര്‍ ബച്ചനും തങ്ങളുടെ ജോലിക്കാരന്റെ ശവമഞ്ചം ചുമന്ന് കൊണ്ട് സംസ്‌കാര ചടങ്ങില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്ന ദൃശ്യമാണിതെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.
സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു. സ്വപ്നേഷ് സംവിധാനം ചെയ്യുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോക്ക് പൊള്ളലേറ്റത്. പരുക്കേറ്റ ടൊവിനോക്ക് ഉടൻ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിസാരപരുക്കുകളാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിന്റെ വിഡിയോ നിർമാതാവ് സാന്ദ്രാ തോമസ് പങ്കുവെച്ചിട്ടുണ്ട്. സിനിമയോടുള്ള അഭിനിവേശത്തിൽ മറ്റൊന്നിനും ഈ മനുഷ്യനെ തടുക്കാനാകില്ലെന്ന അടിക്കുറിപ്പോടെയാണ് സാന്ദ്ര വിഡിയോ പങ്കുവെച്ചത്.
ഡ്യൂപ്പില്ലാതെയാണ് ടൊവിനോ ഈ രംഗത്തിൽ അഭിനയിച്ചത്. നാലുഭാഗത്തുനിന്നും തീ പടരുന്ന രംഗമാണ് ചിത്രീകരിച്ചത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും ടൊവിനോ വേണ്ടെന്ന് വെക്കുകയായിരുന്നു. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാക്കാൻ കഴിയാത്തതിനാൽ ടൊവിനോ വീണ്ടും അഭിനയിച്ചു. സംഘട്ടനരംഗം മുഴുവന്‍ ചെയ്തുതീർത്ത ശേഷമാണ് ടൊവിനോ പിൻവാങ്ങിയത്.
സ്വപ്നേഷിന്റെ ആദ്യചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. തീവണ്ടിക്ക് ശേഷം ടൊവിനോയും സംയുക്തയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി നടൻ വിനായകൻ. ഫോണിൽ വിളിച്ചവരാണ് ആദ്യം അപമര്യാദയായി പെരുമാറിയതെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും വിനായകൻ പറഞ്ഞു. കീ ബോർഡ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് വിനായകന്റെ പ്രതികരണം.
‘എന്റടുത്ത് വരുന്ന എല്ലാവരോടും ഞാൻ മൂന്നുവട്ടം മര്യാദക്ക് സംസാരിക്കും. തുടർച്ചയായി പ്രകോപനം ഉണ്ടായാൽ മാത്രമെ ഞാൻ പ്രതികരിക്കൂ. എന്നെ വിളിച്ചത് ഒരു ആണാണ്. പരിപാടിയ്ക്ക് ക്ഷണിക്കാനാണ് വിളിച്ചത്. പരിപാടിക്ക് വരാൻ പറ്റില്ലെന്ന് ഞാൻ മര്യാദയ്ക്ക് പറഞ്ഞു. അത് അവനോട് എന്തെങ്കിലും പ്രശ്നമുള്ളതുകൊണ്ട് പറഞ്ഞതല്ല.
‘ഞാൻ നേരത്തെ സെറ്റ് ചെയ്ത കാര്യമാണ് മൂന്ന് കാര്യങ്ങൾക്ക് നിന്ന് കൊടുക്കില്ല എന്നത്. എന്നെ വച്ച് ഡോക്യുമെന്‍ററി ചെയ്യുന്നതും മാധ്യമങ്ങൾക്ക് കാശുണ്ടാക്കാനുള്ള പരിപാടികൾക്കും, പിന്നെ ഇത്തരം ആക്റ്റിവിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടികൾക്ക് മുഖമായി വിനായകൻ നിന്ന് കൊടുക്കില്ല എന്നതും. മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞു. ആ പരിപാടിയ്ക്ക് വരുക എന്നത് എന്‍റെ ബാധ്യതയാണെന്ന മട്ടിൽ അവൻ എന്നോട് സംസാരിച്ചു. നിങ്ങളോട് ഒരാൾ വിളിച്ചിട്ട് ഇങ്ങനെ സംസാരിച്ചാൽ അവിടെ അലമ്പുണ്ടാവില്ലേ? ആദ്യം മര്യാദവിട്ട് സംസാരിച്ചത് അയാളാണ്.
പിന്നീട് ആരോപണമുന്നയിച്ച സ്ത്രീ വിളിച്ചു. അവരെ എനിക്കറിയില്ല. പരിപാടിക്ക് ക്ഷണിക്കാനല്ല, ഞാനും നേരത്ത വിളിച്ചയാളും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാനാണ് അവർ വിളിച്ചത്. ബാക്കി ഞാൻ പറയുന്നില്ല. കേസ് നടക്കുകയല്ലേ, നടക്കട്ടെ. കുറ്റം ചെയ്തിട്ടില്ലാത്തതുകൊണ്ട് ഞാൻ മുൻകൂർ ജാമ്യം എടുത്തിട്ടില്ല. ഒരു വക്കീലിനെപ്പോലും കണ്ടിട്ടില്ല.
ഞാൻ 25 കൊല്ലമായി സിനിമയിൽ വന്നിട്ട്. ഇതുവരെ സെറ്റിൽ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും വിനായകൻ പറഞ്ഞു.
അതേസമയം യുവതിയുടെ പരാതിയിൽ നടന്‍ വിനായകനെ വയനാട് കല്‍പറ്റ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്ന് രാവിലെ അഭിഭാഷകനോടൊപ്പം വിനായകന്‍ നേരിട്ട് ഹാജരാവുകയായിരുന്നു. ആരെയും അറിയിക്കാതെയായിരുന്നു നീക്കം.
സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരുന്നത്. യുവതിയും ഇന്ന് സ്റ്റേഷനിലെത്തി ഫോണ്‍ ഹാജരാക്കി. ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിക്കും. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ അപമാനിക്കുന്ന ഭാഷയില്‍ വിനായകന്‍ സംസാരിച്ചു എന്നായിരുന്നു പരാതി. സംഭാഷണം നടക്കുമ്പോള്‍ യുവതി കല്‍പറ്റ സ്റ്റേഷന്‍ പരിധിയിലായിരുന്നു.
ഹൊറര്‍ തോന്നിക്കുന്ന തരത്തിലുള്ള ആടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. അമലാ പോളിന്റെ വ്യത്യസ്തമായൊരു വേഷപ്പകര്‍ച്ചയും രൂപവും ഭാവവും ആരാധകര്‍ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ആടൈയുടെ ടീസര്‍ ഇറങ്ങി.
ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണെന്ന് മനസ്സിലാക്കാം. നഗ്നയായി ക്യാമറയ്ക്കുമുന്നില്‍ പോസ് ചെയ്ത അമലയെ കണ്ട് ശരിക്കും ആരാധകര്‍ ഞെട്ടി. ബിക്കിനിയണിഞ്ഞുള്ള അമലയുടെ ഫോട്ടോകള്‍ പൊതുവെ സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
ഇതാരും പ്രതീക്ഷിക്കാത്ത രംഗമാണ് ടീസറില്‍ കാണിക്കുന്നത്. രത്‌നകുമാര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടൈ. വിജി സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു വലിയ കെട്ടിടത്തില്‍ അകപ്പെടുന്ന അമലയെയാണ് ടീസറില്‍ കാണിക്കുന്നത്.