Movies

മലയാളസിനിമയിലെ യുവനടിമാരില്‍ മറീന മൈക്കിള്‍ കുരിശിങ്കല്‍ എന്നാല്‍ തന്റേടിയായ പെണ്‍കുട്ടിയാണെന്നാണ് ഒരു സമവാക്യം.

വലിയ സമ്പത്തുള്ള കുടുംബത്തിലെ തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണ് താനെന്ന് കരുതുന്നവരോട്, താനൊരു തയ്യല്‍ക്കാരിയുടെ മകളാണെന്ന് തുറന്നു പറയുകയാണ് മറീന.

അമ്മയുടെ പുതിയ തയ്യല്‍ക്കട തുടങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു മറീനയുടെ കുറിപ്പ്. ‘എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യല്‍ക്കട തുറക്കാന്‍ പോവുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം,’ മറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

രാത്രി ഉറക്കമിളച്ചിരുന്നു തയ്യല്‍ജോലികള്‍ ചെയ്താണ് അമ്മ തന്നെ വളര്‍ത്തിയതെന്ന് അഭിമാനത്തോടെ മറീന പറയുന്നു. ‘തോല്‍ക്കുന്നെങ്കില്‍ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്.

എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ അര്‍ഹിക്കുന്നുണ്ട്,’ ഇന്‍സ്റ്റഗ്രാമിലെ മറീനയുടെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

നിരവധി പേര്‍ മറീനയെ അഭിനന്ദിച്ച് രംഗത്തെത്തി. മറീനയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് ആരാധകര്‍ പ്രതികരിച്ചു.

ജാഡയില്ലാത്ത സെലിബ്രിറ്റികളുണ്ടെന്ന് ഈ പോസ്റ്റ് തെളിയിക്കുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. നിരവധി പേര്‍ മറീനയുടെ അമ്മയുടെ പുതിയ സംരംഭത്തിനും

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ബിഗ് ബ്രദര്‍ അണിയറയിലൊരുങ്ങുന്നു. 25 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മൂന്നു നായികമാര്‍ അണിനിരക്കുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബംഗളൂരു, മംഗലാപുരം എന്നിവടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിനുള്ളത്. ജൂലൈയില്‍ മോഹന്‍ലാല്‍ ടീമിനൊപ്പം ജോയിന്‍ ചെയ്യും. തെന്നിന്ത്യന്‍ നടി റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഏപ്രില്‍ മാസം ചിത്രത്തിന്റെ പൂജ കഴിഞ്ഞിരുന്നു. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ഇരുവരും ഒന്നിച്ച വിയറ്റ്‌നാം കോളനി മലയാള സിനിമകളിലെ ഹിറ്റുകളില്‍ ഒന്നാണ്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. സിദ്ദിഖിന്റെ എസ്. പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം ദീപക് ദേവ്. ഗാനരചന റഫീഖ് അഹമ്മദ്. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാ

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെയും മീടുവിനെതിരെയും നടന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ശ്രീനിവാസനെ പിന്തിരിപ്പന്‍ എന്നാണ് എന്‍.എസ് മാധവന്‍ വിശേഷിപ്പിച്ചത്.

സ്വഭാവേന പിന്തിരിപ്പനായ ശ്രീനിവാസന്‍ സിനിമാ മേഖലയിലെ മീടു മൂവ്‌മെന്റിനെതിരായി കരാര്‍ പ്രകാരമുള്ള പീഡനം എന്ന പരാമര്‍ശത്തിലൂടെ നടത്തിയത് സെക്‌സിസ്റ്റ് തമാശയാണെന്നും, ഈ അവസരത്തില്‍ താന്‍ ആക്രമിക്കപ്പെട്ട നടിക്കും ഡബ്ല്യൂസിസിയിലെ അവരുടെ സുഹൃത്തുക്കള്‍ക്കുമൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നും കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കണമെന്നും എന്‍എസ് മാധവന്‍ പറഞ്ഞു.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമയിലെ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞത്. ഒരു സ്ത്രീ സ്വയം തയ്യാറായാല്‍ മാത്രമേ എന്തും സംഭവിക്കൂ എന്നും ശ്രീനിവാസന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയിലെ സ്ത്രീ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനേയും (ഡബ്ല്യു.സി.സി) ശ്രീനിവാസന്‍ വിമര്‍ശിച്ചു.

‘നടിയെ ആക്രമിച്ച സംഭവം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞാണ് ദിലീപ് രംഗത്തെത്തുന്നത്. അത് വരെ പള്‍സര്‍ സുനി മാത്രമാണ് കേസിലുളളത്. കെട്ടിച്ചമച്ച കഥയാണത്. ഒന്നരക്കോടി രൂപക്ക് ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നത് ശരിയല്ല. എനിക്ക് അറിയാവുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നരക്കോടി പോയിട്ട് ഒന്നര രൂപ പോലും ചെലവാക്കില്ല,’ ശ്രീനിവാസന്‍ പറഞ്ഞു. മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ അഭിപ്രായപ്രകടനം.

‘ഡബ്ല്യുസിസി എന്ന് പറഞ്ഞാല്‍ അവരുടെ ഉദ്ദേശം എന്താണെന്നോ ആവശ്യം എന്താണെന്നോ എനിക്ക് മനസ്സിലായിട്ടില്ല. ഒരും സംഘടനയേയും നശിപ്പിക്കാനല്ല ഇക്കാര്യം പറയുന്നത്. സിനിമാ രംഗത്തെ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ല. സിനിമയിലെ വേതനം താരമൂല്യവും വിപണിമൂല്യവും കണക്കിലെടുത്താണ് ലഭിക്കുന്നത്. അത് ചൂഷണമാണെന്ന് കണക്കാക്കാനാവില്ല. നയന്‍താരയ്ക്ക് ലഭിക്കുന്ന വേതനം ഇവിടെ എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ശ്രീനിവാസന്‍ ചോദിച്ചു.

ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ നടി രേവതി രംഗത്തെത്തിയിരുന്നു.
തങ്ങളുടെ സിനിമകളാല്‍ ബഹുമാനിക്കപ്പെടുന്ന സെലിബ്രിറ്റികള്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത് വളരെ ഖേദകരമാണെന്ന് രേവതി പ്രതികരിച്ചു. കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ സംസാരിക്കാന്‍ സെലിബ്രിറ്റികള്‍ ബാധ്യസ്ഥരല്ലേ എന്നും ഇത്തരം പ്രസ്താവനകള്‍ വരും തലമുറകളില്‍ കൂടി പ്രതിഫലിക്കില്ലേയെന്നും ട്വിറ്ററിലൂടെ രേവതി ചോദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ജനങ്ങളുടെ പ്രതികരണങ്ങളെ തളളിക്കളയുന്നതായി അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ശ്രീനിവാസന്റെ അഭിപ്രായപ്രകടനം. ‘ആരാണ് ജനങ്ങള്‍ ? അങ്ങനെയാണെങ്കില്‍ പൊലീസ് എന്തിനാ? ജനങ്ങള്‍ക്ക് അന്വേഷിച്ചാല്‍ പോരേ. അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് താല്‍പര്യം പൊതുജനങ്ങള്‍ക്ക് എന്തിനാ? അത് തന്നെ ഒരു തട്ടിപ്പാണെന്ന് എനിക്ക് തോന്നുന്നു, ഈ പൊതുജനങ്ങള്‍, എന്ത് പൊതുജനങ്ങള്‍. നടിക്കെതിരെ നടന്നത് കാടത്തമാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എല്ലാ ഘട്ടത്തിലും പിന്തുണയുണ്ടാകും. അവര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും തന്നെക്കൊണ്ട് ചെയ്യാവുന്നതാണേല്‍ ചെയ്യുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

NS Madhavan, Sreenivasan, iemalayalam

തന്റെ സിനിമാ ജീവിതത്തിലെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നയന്‍താര. രജനികാന്തിനൊപ്പം പുതിയ ചിത്രത്തില്‍ നായികയായി എത്തുന്ന ആവേശത്തിലാണ് നയന്‍താര. എന്നാല്‍ തന്റെ സിനിമാ ജീവിതത്തില്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

പരാജയപ്പെട്ട ഒരു ചിത്രത്തെ കുറിച്ചായിരുന്നില്ല നയന്‍താരയുടെ വെളിപ്പെടുത്തല്‍. വമ്പന്‍ വിജയം സ്വന്തമാക്കിയ ഗജിനി എന്ന ചിത്രത്തിലെ കഥാപാത്രമാണ് തന്റെ കരിയറിലെ ഏറ്റവും മോശമായ തീരുമാനമെന്ന് നയന്‍താര പറയുന്നു.

‘സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു.’ നയന്‍സ് പറഞ്ഞു.

‘കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു.’ വെന്നും നയന്‍താര വ്യക്തമാക്കി.

ഗായിക റിമി ടോമിയും റോയ്‌സും വിവാഹമോചനത്തിലേക്ക് എത്തിയതിന്റെ സത്യമറിയാന്‍ പലരും പരക്കം പാഞ്ഞു. പല വാര്‍ത്തകളും പുറത്തുവന്നു. ഇരുവരും വേര്‍പിരിയാനുണ്ടായ കാരണം യഥാര്‍ത്ഥത്തില്‍ എന്താണ്? റിമിയുടെ ഭര്‍ത്താവ് റോയ്‌സ് തന്നെ വെളിപ്പെടുത്തുന്നു.

റിമിയ്ക്ക് ഡിവോഴ്സ് നിര്‍ബന്ധമായിരുന്നില്ലെന്നും തന്റെ നിര്‍ബന്ധപ്രകാരമാണ് ഡിവോഴ്സ് നടന്നതെന്ന് റോയ്‌സ് പറഞ്ഞു. ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലെ പ്രശ്‌നം പൂര്‍ണമായും ദാമ്പത്യപ്രശ്‌നം തന്നെയായിരുന്നു. എന്നിട്ടും താന്‍ പത്തുവര്‍ഷം പിടിച്ചു നിന്നത് തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമായിരുന്നുവെന്ന് റോയ്‌സ് പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും കൂടുതല്‍ അകന്നു.

റിമിയുമായുള്ള തന്റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് പന്ത്രണ്ടു കൊല്ലമാണെന്നും അതൊരിക്കലും തിരിച്ചു കിട്ടില്ലെന്നും റോയ്‌സ് പറഞ്ഞു. റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. അതുകൊണ്ടു തന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചതെന്നും റോയ്‌സ് പറയുന്നു. വിവാഹത്തിന്റെ ആദ്യ മൂന്നുവര്‍ഷം മാത്രമാണ് താന്‍ റിമിയുടെ സമ്പാദ്യം കൈകാര്യം ചെയ്തിട്ടുള്ളൂ.

റിമിക്ക് ഡിവോഴ്‌സ് നിര്‍ബന്ധമായിരുന്നില്ല. തനിക്ക് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതു കൊണ്ടാണ് ഇപ്പോള്‍ ഡിവോഴ്‌സ് നടന്നത്. സഹിക്കാവുന്നതിന്റെ പരമാവധി സഹിക്കുകയും താഴാവുന്നതിന്റെ പരമാവധിയും താഴ്ന്നതിനും ശേഷം മാത്രമാണ് ഗത്യന്തരമില്ലാത്ത ഈ ഡിവോഴ്‌സ് എന്നും റോയ്‌സ് വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലിപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ആരോപിച്ച ശ്രീനിവാസന്‍ വനിതാക്കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ ശക്തമായി വിമര്‍ശിച്ചും ശ്രീനിവാസന്‍. പുതിയ ചിത്രമായ കുട്ടിമാമയുടെ പ്രചാരണാര്‍ഥം പ്രമുഖ പത്ര ദൃശ്യ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീനിവാസന്‍ നിലപാട് വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീനിവാസന്‍ ആരോപിക്കുന്നു. ഒന്നരക്കോടിരൂപയ്ക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ല. താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ലെന്നാണ് ശ്രീനീവാസൻ പറഞ്ഞു

അസുഖബാധിതനായി ചികില്‍സകഴി‍‍ഞ്ഞ് ഇതാദ്യമായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ ശ്രീനിവാസന്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെയും തുറന്നവിമര്‍ശനം ഉന്നയിച്ചു. ഡബ്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ല. തുല്യവേതനമെന്ന ആവശ്യവും സിനിമാംഗത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ച വിമര്‍ശനങ്ങളെയും ശ്രീനിവാസന്‍ തള്ളി.

ഒരു സംഘടനയേയും നശിപ്പിക്കാനല്ല താന്‍ സംസാരിക്കുന്നതെന്നും ചിലകാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക മനസ്സുകള്‍ കീഴടക്കിയ ജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം നാളെ നടക്കും. ആലുവയില്‍ ഒരു പള്ളിയില്‍ വെച്ച് ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കുമെന്നാണ് സൂചന. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരിക്കും വിവാഹവിരുന്ന്. മെയ് 8ന് പാലക്കാട് ശ്രീനിഷിന്റെ വസതിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ കര്‍മ്മങ്ങള്‍ നടക്കും.

മെയ് 5, 8 തിയതികളിലാണ് വിവാഹമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. തുടര്‍ന്ന് ജനുവരി 16ന് വിവാഹനിശ്ചയം നടന്നതോടെയാണ് സംശയങ്ങള്‍ക്ക് അവസാനമായത്. കഴിഞ്ഞ ദിവസം നടന്ന ബ്രൈഡല്‍ ഷവറിന്‍റെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. പേളി തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

സിയാലില്‍ മെയ് 5ന് വൈകീട്ട് 7 മുതല്‍ 10 വരെയാണ് വിവാഹാഘോഷങ്ങള്‍ നടക്കുന്നത്. ഇരുവരുടേയും പേരുകള്‍ ചേര്‍ത്ത് പേളിഷ് എന്ന ഹാഷ് ടാഗിലാണ് ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുന്നത്. ഇരുവരും പേളിഷ് എന്ന പേരില്‍ ഒരു വെബ് സീരിയസും തുടങ്ങിയിരുന്നു.

 

മലയാള സിനിമയുടെ തറവാടായ ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോ ഇനി ഓര്‍മകളിലേക്ക്. ഉദയയുടെ മണ്ണില്‍ ഇനി ഹോട്ടലോ കല്യണ മണ്ഡപമോ ഉയരും. വിദേശ മലയാളിക്ക് വിറ്റതോടെയാണ് സ്റ്റുഡിയോ പൊളിക്കാൻ തീരുമാനമായത്. ആലപ്പുഴയില്‍ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കേണ്ട സ്മാരകമാണ് ഇതോടെ ഇല്ലാതാവുന്നത്.
ഉദയ സ്റ്റുഡിയോയില്‍നിന്ന് വെള്ളിത്തിരയിലേക്ക് ആദ്യം ഇറങ്ങിയത് വെള്ളിനക്ഷത്രമായിരുന്നു. പടം കുഞ്ചാക്കോയ്ക്ക് സാമ്പത്തിക നഷ്ടം വരുത്തി. പക്ഷേ നിരാശപ്പെട്ട് പിന്‍മാറിയില്ല. പിന്നീട് വന്ന നല്ലതങ്കയും ജീവിതനൗകയുമെല്ലാം ഹിറ്റായി. അങ്ങിനെ മലയാള സിനിമയാകുന്ന ഭൂഗോളത്തിന് മുകളില്‍ ഉദയായുടെ പൂവന്‍ കോഴി ഉച്ചത്തില്‍ കൂവി.

ഷീലയും നസീറുമെല്ലാം പാടിനടന്ന താമരക്കുളം, രാഗിണി കോട്ടേജ്, നർത്തകിയുടെ പ്രതിമ… ഈ കാഴ്ചകള്‍ ഇനി കുറച്ചുനാളെ ഉണ്ടാവു. സ്റ്റുഡിയോയ്ക്ക് മുന്നിലെ കന്യാമറിയത്തിന്റെ രൂപം ആദ്യംതന്നെ എടുത്തുമാറ്റി. കുഞ്ചാക്കോ കുടുംബം വിറ്റതിന് ശേഷവും ഇവിടെ സിനിമകളും സീരിയലുകളും ചിത്രീകരിച്ചിരുന്നു. സ്റ്റുഡിയോ തുടരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് പൊളിക്കുന്നതെന്ന് പുതിയ ഉടമ പറയുന്നു. പക്ഷേ പലര്‍ക്കും അതൊരു വേദനയാണ്.

തുടർന്ന് സ്റ്റുഡിയോയിൽ മാറ്റമൊന്നും വരുത്താതെ അതേനിലയിൽ തുടരുകയായിരുന്നു.ജോസഫിന്റെ മക്കളാണ് ഇപ്പോൾ അമ്പലപ്പുഴക്കാരനായ വിദേശമലയാളിക്ക് സ്ഥലം വിറ്റത്. സ്റ്റുഡിയാേ ഫ്ളോർ, പ്രേംനസീർ, രാഗിണി, ഷീല എന്നിവർ താമസിച്ചിരുന്ന കോട്ടേജുകൾ, കുളം,വീടുകൾ അടക്കമുള്ളവ ഇതിൽ ഉൾപ്പെടും. കുഞ്ചാക്കോ ഫാമിലി വിറ്റ ഉദയ സ്റ്റുഡിയോ വീണ്ടെടുക്കുമെന്ന് ഇളമുറക്കാരനായ നടൻ കുഞ്ചാേക്കോ ബോബൻ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.ഉദയ സ്റ്റുഡിയോയുടെ ബാനറിന്റെയും എംബ്ളമായ പൂവൻകോഴിയുടെയും അവകാശം നടൻ കുഞ്ചാക്കോ ബോബൻെറ കൈവശമാണ്. പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റുഡിയോ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ചലച്ചിത്ര രംഗത്തുള്ളവരും ആവശ്യപ്പെട്ടിരുന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇതിനുള്ള പ്രാഥമികശ്രമമുണ്ടായെങ്കിലും ഫലം കണ്ടില്ല. ആലപ്പുഴയിലെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രി തോമസ് എെസക് രൂപം കൊടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു. ചലച്ചിത്ര രംഗത്തുള്ളവരുടെ യോഗം വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും അതിന് മുമ്പ് സ്ഥലത്തിന്റെ വില്പന നടന്നു.ഉദയ സ്റ്റുഡിയോ മദ്രാസിൽ നിന്ന് മലയാള സിനിമയെ പാതിരപ്പള്ളിയിലെ ഉദയ സ്റ്റുഡിയോയിലേക്ക് പറിച്ച് നട്ടതിന് പിന്നിൽ കുഞ്ചാക്കോയുടെ ദീർഘവീക്ഷണമായിരുന്നു. കയർ വ്യവസായിയായിരുന്ന കുഞ്ചാക്കോ 1946 ലാണ് സിനിമയിലേക്ക് കടന്നുവന്നത്. ഉദയ സ്റ്റുഡിയോയുടെ ചുവരുകൾക്കുള്ളിൽ ഒരു സിനിമ മുഴുവൻ ചിത്രീകരിക്കാനായപ്പോൾ ചെലവ് കുത്തനെ കുറയ്ക്കാനായി.

കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ആണ്,   നിർമ്മാവും സംവിധായകനുമായ കുഞ്ചാക്കോയും (1912 – 1976), ചലച്ചിത്രവിതരണക്കാരൻ കെ.വി കോശിയും ചേർന്ന് 1947 ൽ സ്ഥാപിച്ചതാണ് ഉദയാസ്റ്റുഡിയോ. മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനം മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ലായി കണക്കാക്കുന്നു. വെള്ളിനക്ഷത്രം” (1949) എന്ന ചിത്രമാണ് ഇവിടെ നിന്നും പൂർത്തിയായ ആദ്യ ചലച്ചിത്രം.

1940-കൾ വരെ മലയാളത്തിൽ ചലച്ചിത്രം നിർമ്മിക്കുവാൻ മദിരാശി പട്ടണം അനിവാര്യമായിരുന്നു. സിനിമ നിർമ്മിക്കാൻ മദിരാശിയിലേക്ക് പോകേണ്ട ഈ ബുദ്ധിമുട്ടുകളാണ് കുഞ്ചാക്കോയേയും സുഹൃത്തായ വിൻസന്റിനെയും കൊണ്ട് കേരളത്തിൽ ഒരു സ്റ്റുഡിയോ നിർമ്മിയ്ക്കാനുള്ള ആലോചനയിൽ കൊണ്ടെത്തിച്ചത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സ്റ്റുഡിയോ ആയ ഉദയാ സ്റ്റുഡിയോ ആലപ്പുഴയിൽ സ്ഥാപിതമാകുന്നത്. കുഞ്ചാക്കോ, വിൻസന്റ്, റ്റി വി തോമസ്, ചെട്ടികാട് ഹർഷൻ പിള്ള എന്നിവരായിരുന്നു സ്ഥാപകർ . ഉദയാ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച ചിത്രം ‘വെള്ളിനക്ഷത്ര’ മായിരുന്നു. ഈ പടം ഒരു പരാജയമായിരുന്നെങ്കിലും ഇതിലെ നായിക മിസ് കുമാരി പിന്നീട് ജനപ്രിയനായികയായി. ‘വെള്ളിനക്ഷത്ര’ത്തിനു ശേഷം വന്ന ‘നല്ലതങ്ക’ കുടുംബചിത്രങ്ങളുടെ നിർമ്മാണത്തിൻ തുടക്കം കുറിച്ചു. 1951-ൽ പുറത്തിറക്കിയ ജീവിത നൗക അക്കാലത്തെ മികച്ച വിജയചിത്രമായിരുന്നു.

ഏഴുപതിറ്റാണ്ടിന്റെ ചരിത്രശേഷിപ്പുകളാണ് ഇവിടെ അസ്തമിക്കുന്നത്. ഇനിയൊരു ഉദയമില്ലാതെ.

ഗായികയും നടിയുമായ റിമിടോമിയും ഭർത്താവും അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അധികമാരെയും അറിയിക്കാതെയായിരുന്നു റിമിയും റോയ്‌സും വിവാഹമോചനത്തിനുള്ള ഹര്‍ജി സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ ഗായിക വൈക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ പറ്റി ചോദിക്കോമ്പോൾ റിമി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തിൽ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നാണ് റിമി പരിപാടിക്കിടെ ഉന്നയിക്കുന്നത്. റിമിയുടെ വാക്കുകൾ ഇങ്ങനെ: ‘വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭർത്താവിൽ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവർ ഇഷ്ടപ്പെടുക. അതുശ്രദ്ധിക്കണം ഇതു ശ്രദ്ധിക്കണം എന്നൊക്കെ അവർ പറയുന്നതു പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമായിരിക്കും. അവരുടെ സ്നേഹവും കരുതലും നമ്മൾ സ്ത്രീകൾ ഇഷ്ടപ്പെടും” ഗായികയുടെ വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് റിമിടോമിയുടെ ഈ വാക്കുകൾ ഇപ്പോൾ വൈറൽ ആകുന്നത്.

ഇതിനുപിന്നാലെ റിമിക്കെതിരെ രൂക്ഷവിമര്‍ശനംസോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പരിഗണിച്ചല്ല താരങ്ങളേയും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരേയും വിലയിരുത്തേണ്ടതെന്നായിരുന്നു മറ്റൊരു വിഭാഗം പറഞ്ഞത്. വൈവിധ്യമാര്‍ന്ന ഗാനങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന റിമിക്ക് സദസ്സിനെ പിടിച്ചിരുത്താന്‍ പ്രത്യേക കഴിവാണ്. എങ്ങനെയാണ് ഇത്രയും എനര്‍ജി ലഭിക്കുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ തന്നെ റിമിയോട് പരസ്യമായി ചോദിച്ച സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

മമ്മൂട്ടി ലൂസിഫർ കണ്ടത് കുടുംബത്തോടൊപ്പം ആണെന്നും വാപ്പിച്ചിക്ക് മോഹൻലാലിനോടുള്ള ഇഷ്ടം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ദുൽഖർ‌ സൽമാന്‍. ഒരു സ്വകാര്യ എഫ്എം റേഡിയോക്കു നൽകിയ അഭിമുഖത്തിലാണ് ദുൽഖർ മനസു തുറന്നത്.

തനിക്ക് ലൂസിഫർ മുഴുവനും കാണാൻ സാധിച്ചില്ല. ആ സമയത്ത് മറ്റൊരു സിനിമയുടെ കഥ കേള്‍ക്കുകയായിരുന്നു. ഇനി മുഴുവനായും കാണണം. സ്വന്തം വീട്ടിൽ ഒരു മിനി തിയേറ്റർ ഉണ്ട്. അവിടിരുന്നാണ് കുടുംബം ലൂസിഫർ കണ്ടതെന്നും ദുൽഖർ പറഞ്ഞു.

”വാപ്പച്ചിയും മോഹൻലാലും തമ്മിലുള്ള സ്നേഹം അതിഗംഭീരമാണ്. അവരുടെ സ്നേഹം കണ്ട് അത്ഭുതം തോന്നിടിയിട്ടുണ്ട്. ചെറുപ്പം മുതലേ അത് കാണുന്നതാണ്. ഇത് കാണുമ്പോൾ ഇവരുടെ പേരിൽ ബാക്കിയുള്ളവർക്ക് എന്താ ഇത്ര പ്രശ്നം എന്നുവരെ തോന്നിയിട്ടുണ്ട്”, ദുൽഖർ കൂട്ടിച്ചേർത്തു.

Copyright © . All rights reserved