മോഡലിങ് രംഗത്ത് നിന്നാണ് പ്രിയങ്ക സിനിമയിലെത്തിയത്. വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി.കിച്ചാമണി എം.ബി.എ, ഭൂമി മലയാളം, സമസ്ത കേരളം പി.ഒ, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ ചിത്രങ്ങളിലും പ്രിയങ്ക അഭിനയിച്ചിരുന്നു.
എന്നാൽ പ്രിയങ്ക നായര്‍ ഇപ്പോൾ വീണ്ടും സിനിമാരംഗത്ത് സജീവമാകുകയാണ് .
മുല്ലപ്പൂ പൊട്ട്, മാസ്‌ക്, പെങ്ങളില എന്നീ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍ പ്രിയങ്ക. എവിടെയായിരുന്നു ഇത്രയും നാള്‍ എന്ന ചോദ്യത്തിന്, ഭര്‍ത്താവിന്റെ തടങ്കലിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.കാരണം അഭിനയം എന്റെ പാഷനാണ് അത് വേണ്ടെന്നു പറഞ്ഞതും തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വെളിപ്പെടുത്തിയതും കൊണ്ടാണത്രെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്.
ഈ സിനിമ തിരക്കുകൾക്കിടയിലും പ്രിയങ്ക വിവാഹ മോചനത്തിനുള്ള യഥാര്‍ത്ഥ കാരണം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.2012 ലാണ് പ്രിയങ്കയും തമിഴ് യുവ സവിധായകന്‍ ലോറന്‍സ് റാമും വിവാഹിതരായത്. ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വച്ച്അധികം ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ടായി. 2016 സെപ്റ്റംബറില്‍ പ്രിയങ്ക ഭര്‍ത്താവിനെതിരെ വിവാഹ മോചനത്തിന് കേസ് കൊടുത്തു. മാനസിക പീഡനമായിരുന്നു കാരണം. ആ വര്‍ഷം തന്നെ വേര്‍പിരിയുകയും ചെയ്തു.മകന്റെ കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടത്തിയതിന് ശേഷം മാത്രമേ സിനിമയുള്ളൂ എന്നാണ് പ്രിയങ്ക പറഞ്ഞിരിയ്ക്കുന്നത്
അർച്ചന കവിയുടെ സ്വയംഭോഗത്തെ കുറിച്ചുള്ള തുറന്നെഴുത്ത് അമ്പരപ്പോടെയായാണ് മലയാളികൾ വായിച്ചത്. സ്വയംഭോഗത്തെ മുൻപെഴുതിയ രണ്ട് ബ്ലോഗുകളും ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ മൂന്നാമത്തെ ഭാഗവും എത്തിയിരിക്കുകയാണ്. സ്വയംഭോഗത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ക്ക് ഒടുവില്‍ തന്റെ ഊഴമെത്തുകയും അതില്‍ നിന്നും തടിയൂരിപ്പോരുകയും ചെയ്ത അനുഭവം അര്‍ച്ചന ആദ്യ ഭാഗത്തില്‍ വിശദീകരിക്കുന്നുണ്ട്.
തനിക്കൊരു മകനുണ്ടായാല്‍ അവനോട് ഇക്കാര്യങ്ങള്‍ സംസാരിക്കരുതെന്ന സുഹൃത്തിന്റെ ഉപദേശം ആദ്യം മുഖവിലയ്ക്കെടുക്കാതിരുന്നെങ്കിലും ഇക്കാര്യം മകനുമായി സംസാരിച്ചു കഴിഞ്ഞാല്‍ ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അവന് നിന്റെ മുഖം ഓര്‍മ വരും എന്ന സുഹൃത്തിന്റെ ഉപദേശത്തെക്കുറിച്ചും ചിന്തിക്കുന്നു. ആ രാത്രി തനിക്ക് പിറക്കാനിരിക്കുന്ന ആണ്‍കുഞ്ഞിനെ കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെട്ടാണ് താന്‍ ഉറങ്ങിയതെന്ന് പറഞ്ഞാണ് രണ്ടാം ഭാഗം അര്‍ച്ചന അവസാനിപ്പിക്കുന്നത്.
ഇതേ വിഷയം പിന്നീട് തന്റെ വീട്ടില്‍ ചര്‍ച്ചയാകുന്നതാണ് മൂന്നാം ഭാഗത്തില്‍ അര്‍ച്ചന പറയുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരുമുള്ള സദസ്സില്‍ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളും അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയുമെല്ലാം പ്രതികരണങ്ങള്‍ അര്‍ച്ചന രസകരമായി എഴുതിയിരിക്കുന്നു. പലപ്പോഴും പലരും തുറന്നു പറയാന്‍ മടിക്കുന്ന ഇത്തരം കാര്യങ്ങള്‍ വളരെ രസകരമായി അശ്ലീലച്ചുവയില്ലാതെ അവതരപ്പിച്ചതിന് നിരവധി അഭിനന്ദനങ്ങളാണ് അര്‍ച്ചനയെ തേടിയെത്തുന്നത്. കപട സദാചാരം ചമഞ്ഞ് അര്‍ച്ചനയെ വിമര്‍ശിക്കുന്നവര്‍ക്കും ഇവര്‍ മറുപടി നല്‍കുന്നുണ്ട്.
ബ്ലോഗിലെ പ്രസക്ത ഭാഗങ്ങള്‍
അടുത്ത ദിവസം എഴുന്നേറ്റ ഉടനെ ആണ്‍കുട്ടികള്‍ ഉള്ള എന്റെ കസിന്‍സിനെ വിളിച്ച് ഞാന്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചു. അതിലൊരാള്‍ക്ക് ഒരു വയസുള്ള കുഞ്ഞാണുള്ളത്. മകനെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഞാന്‍ മാറ്റിയിട്ടില്ലെന്ന് തന്നെ കരുതട്ടെ. പതുക്കെ ചിന്തകള്‍ എന്നെ പിടികൂടാന്‍ തുടങ്ങി. എനിക്കൊരു പെണ്‍കുട്ടി ആണെങ്കില്‍ അവള്‍ക്കെപ്പോള്‍ ആര്‍ത്തവം ഉണ്ടാകും, ആ സമയങ്ങളില്‍ പാലിക്കേണ്ട വ്യക്തിശുചിത്വം എന്നിവയെ കുറിച്ചെല്ലാം എനിക്ക് എന്തെങ്കിലുമൊക്കെ പറയാനറിയാം. ഇത്തരത്തില്‍ അച്ഛന്മാര്‍ ആണ്മക്കളോട് വ്യക്തി ശുചിത്വത്തെ കുറിച്ച് സംസാരിക്കാറുണ്ടോ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു. എന്റെ സഹോദരനോട് എന്റെ അച്ഛനും അമ്മയും ആകെ കൂടി പറയാറുള്ളത് പോയി കുളിക്കെടാ എന്നാണ്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ട് എന്റെ മകള്‍ ദേഷ്യം പ്രകടിപ്പിച്ചാല്‍ ഞാനത് കാര്യമായി എടുക്കില്ല. ആര്‍ത്തവ സമയത്ത് അവളനുഭവിക്കുന്ന വേദന എനിക്ക് മനസ്സിലാക്കാനാകും. അതേ സമയം ഒരു ക്രിക്കറ്റ് ബോള്‍ എന്റെ മകന്റെ മര്‍മ്മസ്ഥാനത്ത് വന്നിടിച്ചാല്‍ അത് എത്രമാത്രം വേദനാജനകമാണെന്ന് എനിക്ക് ഒരിക്കലും മനസിലാകില്ല.
എനിക്ക് പരിചയ സമ്പന്നരായ ആരോടെങ്കിലും സംസാരിക്കണമായിരുന്നു. എന്റെ അമ്മ ഒരു ആണ്‍കുട്ടിയുടെ കൂടി അമ്മയാണ്. എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ ഇതിലും മികച്ച വേറെ ആരാണ് ഉള്ളത്. ഞാന്‍ എന്റെ തൊണ്ട ശരിയാക്കി അമ്മയോട് പറഞ്ഞു..’അമ്മ കഴിഞ്ഞ ആഴ്ച അബീഷിന്റെ സുഹൃത്തുക്കള്‍ വന്നിരുന്നു’..എന്റെ അമ്മയുടെ കണ്ണുകള്‍ ഇനി ഇതിലും വലുതാകുമോ എന്നെനിക്കറിയില്ല.എന്റെ ചേട്ടന്‍ വിഷയം മാറ്റാന്‍ നോക്കി. പക്ഷെ അറിയണമെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് അമ്മ ചിരിക്കാന്‍ തുടങ്ങി. ചേട്ടന്‍ സോഫയില്‍ ഇരുന്ന് ഉറക്കെ പറഞ്ഞു ‘ഇവള്‍ക്ക് വട്ടാണ്’. ഞാനത് കാര്യമാക്കിയില്ല. ഞാന്‍ അമ്മയോട് വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അച്ഛന്‍ പതുക്കെ എഴുന്നേറ്റ് ചേട്ടന്റെ അടുത്ത് പോയിരുന്ന് പത്രം വായിക്കാന്‍ തുടങ്ങി. അപ്പോഴേക്കും ചേട്ടത്തി അമ്മയും ഞങ്ങളുടെ സംസാരത്തില്‍ പങ്കുചേര്‍ന്നു. അവര്‍ ചേട്ടനോട് ചോദിച്ചു.’ഏതൊക്കെ വിചിത്രമായ സ്ഥലങ്ങളില്‍ വച്ചാണ് നിങ്ങള്‍ സ്വയംഭോഗം ചെയ്തിട്ടുള്ളത്?’
എന്റെ വീട് ഇപ്പോള്‍ പ്രിയദര്‍ശന്‍ സിനിമയുടെ ക്ലൈമാക്‌സ് സീക്വന്‍സ് പോലെ ആണ്. ഞാന്‍ എന്റെ അമ്മയെ ഒന്നുകൂടി നോക്കി. അമ്മ പറഞ്ഞു ‘എന്റെ കുട്ടികള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു പക്ഷെ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല’ ഈ സംസാരം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ അച്ഛന്‍ എന്നെ നോക്കി പറഞ്ഞു ‘അര്‍ച്ചന അത് പാപമാണ്’. എന്റെ അമ്മയുടെ ചിരി ഒന്ന് കൂടി ഉച്ചത്തിലായി. ‘ഓ പിന്നെ ഒരു പുണ്യാളന്‍ ഒന്നും ചെയ്യാത്ത ഒരാള്‍.’ അമ്മ അച്ഛനോട് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. എല്ലാവരും ചിരിക്കാന്‍ തുടങ്ങി. എന്ത് ചെയ്യുമെന്നോര്‍ത്ത് കണ്‍ഫ്യൂഷ്യനിലായിരുന്നു അച്ഛന്‍ അപ്പോഴും. ഇക്കാര്യത്തില്‍ എനിക്കെന്റെ മോനെക്കുറിച്ച് ആകുലപ്പെടാം. പക്ഷെ എന്റെ അച്ഛന്‍ പോയിട്ടുള്ള വിചിത്രമായ സ്ഥലങ്ങളെക്കുറിച്ച് എനിക്ക് ചിന്തിക്കുക പോലും വേണ്ട. അപ്പോള്‍ അത്രേള്ളൂ, അങ്ങനെ എന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
തന്റെ ഭാഗം കഴിഞ്ഞെന്നും ഇനിയെല്ലാം മോഹൻലാലിന്റെ കയ്യിലാണെന്നും ഫെയ്സ്ബുക്കിൽ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവെ ഷമ്മി തിലകൻ പറഞ്ഞു.
തിലകനോട് സംഘടന കാണിച്ച അനീതിക്ക് പരിഹാരം നൽകാമെന്ന് മോഹൻലാലിന്റെ ഉറപ്പിന്മേലാണ് ഒടിയനിൽ പ്രകാശ് രാജിന് ഡബ്ബ് ചെയ്തതെന്ന് നടൻ ഷമ്മി തിലകൻ. അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഒരുമാസത്തോളമാണ് ശ്രീകുമാർ മേനോനെ സഹായിക്കാൻ സ്റ്റുഡിയോയിലിരുന്നത്.
സംഘടനയുമായുള്ള പ്രശ്നം അവസാനിപ്പിച്ച് സിനിമയിലേക്ക് മടങ്ങിയെത്തണമെന്ന് പറഞ്ഞ ആരാധകനാണ് ഷമ്മി തിലകന്റെ മറുപടി.
”വ്യക്തിപരമായി എനിക്ക് സംഘടനയുമായി പ്രശ്നങ്ങൾ യാതൊന്നും തന്നെ ഇല്ല..!
എൻറെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം.!!
അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18-ലെ മീറ്റിങ്ങിൽ ലാലേട്ടൻ എനിക്ക് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ താൽപ്പര്യാർത്ഥം ഞാൻ അദ്ദേഹത്തിന്‍റെ ‘ഒടിയൻ’ സിനിമയിൽ പ്രതിനായകന് ശബ്ദം നൽകുകയും(ക്ലൈമാക്സ് ഒഴികെ), മറ്റു കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുള്ളതാണ്. അഭിനയിക്കാൻ വന്ന അവസരങ്ങൾ പോലും വേണ്ടാന്ന് വെച്ച് ശ്രീ.ശ്രീകുമാർ മേനോനെ സഹായിക്കാൻ ഒരു മാസത്തോളം ആ സ്റ്റുഡിയോയിൽ പ്രതിഫലേച്ഛ ഇല്ലാതെ ഞാൻ കുത്തിയിരുന്നത് 07/08/18-ൽ എനിക്ക് ലാലേട്ടൻ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു.
എന്‍റെ ഭാഗം കഴിഞ്ഞു..!
ഇനി ലാലേട്ടൻറെ കയ്യിലാണ്…!!
അനുഭാവപൂർവ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം”-ഷമ്മി തിലകൻ കുറിച്ചു.
കാത്തിരുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീസര്‍ എത്തി. ഇതെന്താ ബ്ലാക് ആന്റ് വൈറ്റ് ചിത്രമാണോ എന്ന് തോന്നിപ്പോകാം. ദൂരദര്‍ശന്‍ ശബ്ദത്തിന്റെ പശ്ചാത്തലം ഉള്‍പ്പെടുത്തിയാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീസര്‍ കടന്നുപോകുന്നത്. വ്യത്യസ്ഥമാര്‍ന്ന ഒരു ടീസര്‍. എന്താണ് കഥാസാരം എന്ന് കണ്ടുപിടിക്കാന്‍ പറ്റാത്തവിധം തിട്ടപ്പെടുത്തിയെന്നു തന്നെ പറയാം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇറക്കിയിരിക്കുന്നത്.
ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ടീസറിലുള്ളത്. ആഫ്രിക്കന്‍ നായികയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. ശ്യാംപുഷ്‌കരന്റെ തിരക്കഥയില്‍ മധു.സി നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സ് ഒരുക്കുന്നത്. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് നിര്‍മ്മാണം.
കേരളത്തിലെ സമീപകാല സംഭവവികാസങ്ങളില്‍ ആധിയും ആശങ്കയും പങ്കിട്ട് മമ്മൂട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും. സിനിമയുടെ ലൊക്കേഷനിലെ സൗഹൃദസംഭാഷണത്തിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഹൃദ്യമായ ചെറുകുറിപ്പായി ചുള്ളിക്കാട് തന്നെയാണ് സുഹൃത്തിന് അയച്ചുകൊടുത്തത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഇത് അതിവേഗം വായനക്കാരെ നേടി. രണ്ടുവരിയില്‍ കേരളത്തിലെ ഓരോ മനുഷ്യന്റെയും ആധിയാണിതെന്നാണ് സമൂഹമാധ്യമത്തിലെ വായനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കുറിപ്പ് ഇങ്ങനെ:
വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:
“സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?”
“അതെ.”
ഞാൻ ഭാരപ്പെട്ട് പറഞ്ഞു.
ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി.
കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.
എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:
” പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?”
– ബാലചന്ദ്രൻ ചുള്ളിക്കാട്
പ്രശസ്ത സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി.പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു. അതേസമയം, സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്സ് മെസേജ് അയച്ചിരുന്നു. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പോലീസ് പറയുന്നു.
സ്വയംഭോഗത്തെക്കുറിച്ച് തുറന്നെഴുതി നടിയും വ്ലോഗറുമായ അർച്ചന കവിയുടെ പുതിയ ബ്ലോഗ്. ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം നടത്തിയ ചർച്ചകളും വെളിപ്പെടുത്തലുകളുമാണ് അർച്ചന ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. അർച്ചനയുടെ ബ്ലോഗ് സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായിക്കഴിഞ്ഞു. സുഹൃത്തുക്കള്‍ക്കും സിനിമാക്കാര്‍ക്കും ആരാധകര്‍ക്കും അമ്പരപ്പ് സമ്മാനിച്ചാണ് അര്‍ച്ചനയുടെ എഴുത്ത്.
സ്വന്തം അനുഭവത്തിൽ നിന്നാണ് അർച്ചയുടെ ബ്ലോഗ് തുടങ്ങുന്നത്. വിവാഹത്തിന് ശേഷം പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള സംസാരത്തിൽ എങ്ങനെയോ സ്വയംഭോഗവും വിഷയമായി കടന്നുവന്നു. വിചിത്രമായ സ്ഥലങ്ങളിൽ വച്ചു സ്വയംഭോഗം ചെയ്ത അനുഭവങ്ങൾ സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നതു കേട്ടു. അപ്പോള്‍ അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതം തോന്നിയെന്നു അർച്ചന പറയുന്നു. എത്ര കൂളായാണ് പുരുഷന്മാർ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതെന്ന് അർച്ചന നിരീക്ഷിക്കുന്നു. ട്രെയിനിലെ അപ്പർ ബർത്തിൽ, കാടിനുള്ളിൽ, ഫ്ലൈറ്റിൽ… അങ്ങനെ നിരവധി സ്ഥലങ്ങള്‍ ചര്‍ച്ചയിലുയർന്നു.
ഇത്തരം ചർച്ചകളിൽ പുരോഗമനവാദിയായ സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിൽ ‘കൂൾ’ ആയി ഇരിക്കേണ്ടി വന്നെന്നും അർച്ചന സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ആൺസുഹൃത്തുക്കളുടെ തുറന്നുപറച്ചിലുകൾക്കൊടുവിൽ എല്ലാവരും അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നിടത്താണ് ബ്ലോഗ് അവസാനിക്കുന്നത്. ഒരു സ്ത്രീയും പുരുഷനും ഈ വിഷയത്തെക്കുറിച്ചു തുറന്നു സംസാരിക്കുന്നത് ഒരിക്കലും കേട്ടിട്ടു പോലുമില്ലെന്ന് അർച്ചന പറയുന്നു. പുരുഷൻമാർ വളരെ ലാഘവത്തോടെ എടുക്കുന്ന ഈ കാര്യം സ്ത്രീകൾക്ക് ഇപ്പോഴും വിലക്കപ്പെട്ട കനിയാണ്. ആർത്തവത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കാൻ തനിക്കു കഴിയുമെങ്കിലും ഈ വിഷയത്തിൽ എന്തു പറയുമെന്നത് ഒരിക്കലും ആലോചിച്ചിട്ടു പോലുമില്ലെന്ന് അർച്ചന തുറന്നു പറയുന്നു.
അടുത്ത ഊഴം താനാണെന്ന് പറഞ്ഞാണ് അർച്ചന ആദ്യഭാഗം അവസാനിപ്പിച്ചത്. രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്കായി അർച്ചന കുറിച്ചു: ‘അവരെന്നോട് ചോദിച്ചില്ല. ഒരുപക്ഷേ കൂട്ടത്തിലെ ഒരേയൊരു സ്ത്രീ ഞാനായതുകൊണ്ടാകാം അവരാ പരിഗണന നൽകിയത്.’ ഏതായാലും നടിയുടെ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്
നടന്‍ സൗബിന്‍ സാഹിറിനെതിരെ കയ്യേറ്റത്തിന് കേസ്. കൊച്ചിയിലെ ഫ്ളാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തതെന്ന് ആണ് റിപ്പോർട്ട്.
കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത് . സെക്യൂരിറ്റി ജീവനക്കാരന്‍ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് സൗബിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്.
മലയാളികള്‍ക്ക് പ്രിയങ്കരിയായ ബോളിവുഡ് താര സുന്ദരിയാണ് കത്രീന കൈഫ്. മമ്മൂട്ടിയുടെ നായികയായി എത്തിയ കത്രീനയുടെ പുതുവത്സരാഘോഷമാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാ വിഷയം. അൽപം സാഹസികമായിരുന്നു താരത്തിന്റെ ആഘോഷം.
കൊടും തണുപ്പിൽ അതായത് പൂജ്യം ഡിഗ്രി താപനിലയ്ക്കും താഴെ ഇംഗ്ലീഷ് ചാനലിൽ നീന്തിയാണ് താരം പുതുവത്സരം ആഘോഷിച്ചത്. സഹോദരിമാർക്കാപ്പം ഇംഗ്ലീഷ് ചാനലിൽ നീന്തുന്ന വിഡിയോ കത്രീന തന്നെയാണ് പങ്കു വച്ചത്. പൂജ്യം ഡിഗ്രിയാണ് താപനിലയെന്നും ഇപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന് പലരും പറഞ്ഞെങ്കിലും താൻ കേട്ടില്ലെന്നും കത്രീന വിഡിയോയിൽ പറയുന്നു
ഐ, 2.0 തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന് പ്രിയങ്കരിയായ നടി എമി ജാക്‌സണ്‍ വിവാഹിതയാകുന്നു. ബ്രിട്ടീഷുകാരനായ ജോര്‍ജ്ജ് ആണ് വരന്‍. ബ്രിട്ടണിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആന്‍ഡ്രിയാസ് പനയ്യോട്ടിന്റെ മകനാണ് ജോര്‍ജ്ജ്. ജനുവരി ഒന്നിനാണ് ജോര്‍ജ്ജിനൊപ്പമുള്ള ചിത്രത്തോടൊപ്പം തന്റെ വിവാഹ വാര്‍ത്തയും എമി പങ്കുവെച്ചത്.
പുതുവര്‍ഷത്തില്‍ ഞങ്ങള്‍ പുതുയാത്ര തുടങ്ങിയെന്നും ലോകത്തിലെ ഏറ്റവും സന്താഷവതിയായ പെണ്‍കുട്ടിയായി തന്നെ മാറ്റിയതില്‍ ഒരുപാട് നന്ദിയുണ്ടെന്നും എമി ഇന്‍സ്റ്റയില്‍ കുറിച്ചു. 2015 ല്‍ എമിയും ജോര്‍ജ്ജും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മുമ്പ് പുറത്തു വന്നിരുന്നെങ്കിലും ഇതെല്ലാം താരം നിഷേധിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് തന്റെ പ്രണയം എമി ലോകത്തോട് വെളിപ്പെടുത്തിയത്. ഇരുവരും ഈ വര്‍ഷം ഡിസംബറോടെ വിവാഹിതരാകുമെന്നാണ് വിവരം.
2011 ല്‍ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്‌സണിന്റെ സിനിമാ പ്രവേശനം. തുടര്‍ന്ന് തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യിലാണ് എമി അവസാനമായി അഭിനയിച്ചത്. വിക്രം ചിത്രം ഐയിലെ എമിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.