Movies

തനിക്ക് താരജാഡയില്ലെന്നും ആരോടും ഡേറ്റ് നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും നായകനായും വില്ലനായും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുവനടന്‍ ഫഹദ് ഫാസില്‍. ഒരു വിഭാഗമാളുകളുടെ സിനിമയില്‍ മാത്രം പ്രവര്‍ത്തിക്കുന്നയാള്‍. സീനിയര്‍ സംവിധായകര്‍ പോലും വിളിച്ചാല്‍ ഫോണെടുക്കാന്‍ മടിക്കുന്ന വ്യക്തി എന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി നാനയുമായുള്ള അഭിമുഖത്തിലാണ് നടന്‍ തന്റെ ഭാഗം വ്യക്തമാക്കിയത്.
ഞാന്‍ മാറിപ്പോയി ചില ആളുകളുടെ മാത്രം സിനിമകളില്‍ അഭിനയിക്കുന്നു. എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ്. ഫഹദ് പറയുന്നു.

ഡേറ്റ് തരില്ലെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എനിക്ക് കൂടി തൃപ്തികരമാകുന്ന എന്നെകൂടി എക്‌സൈറ്റ്‌മെനറ് ചെയ്യിക്കുന്ന സിനിമയായിരിക്കണം. എന്റെ സിനിമകള്‍ ആളുകള്‍ കാണണം എന്‍ജോയ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനപ്പുറത്ത് വേറൊന്നും ചിന്തിക്കാനില്ല. സിനിമയില്‍ നിന്ന് ഏഴെട്ട് വര്‍ഷം മാറി നിന്നെങ്കിലും പ്രതീക്ഷയോടെയാണ് തിരിച്ച് വന്നതെന്നും ഫഹദ് പറഞ്ഞു.

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം അമല്‍നീരദ് സംവിധാനം ചെയ്ത വരത്തനാണ്. അന്‍വര്‍ റഷീദ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.

പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. പ്രളയദുരന്തം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് പിസി യേശുദാസ് എവിടെയെന്ന് ചോദിച്ചത്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇടയ്ക്ക് കയറി പിസിയുടെ ചോദ്യം.

യേശുദാസിനൊപ്പം പേരെടുത്ത് പറയാതെ ചില സാഹിത്യകാരന്മാരെയും പിസി വിമര്‍ശിച്ചു. പിസിയുടെ ചോദ്യത്തിന് പിന്നാലെ സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി പി.സി ജോര്‍ജിന് മറുപടിയുമായി രംഗത്തെത്തി. വിദേശത്തുള്ള യേശുദാസ് പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ് പറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലുണ്ടായ പ്രളക്കെടുതിയില്‍ നിന്നും ശക്തമായി തിരിച്ചു വരാനുള്ള പ്രയത്‌നത്തിലാണ് കേരള ജനത. കഠിന പ്രയത്‌നത്തിലൂടെ മാത്രമേ കേരളത്തെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂ. ഇതിനായി സര്‍ക്കാര്‍ അടക്കം പോരാടുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബോളിവുഡ് നടിയും മോഡലുമായ പായല്‍ രൊഹാത്ഗിയുടെ ട്വിറ്റാണ്. കേരളത്തില്‍ പ്രളയം സംഭവിക്കാനുള്ള കാരണം ദൈവത്തിന്റെ പ്രകോപനമാണെന്നാണ് നടിയുടെ വാദം. ഇതിന്റെ കാരണവും ഇവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലുണ്ടായ പ്രളയം ദൈവത്തിന്റെ കടുത്ത ശിക്ഷയാണെന്ന് ബോളിവുഡ് നടിയും മേഡലുമായ പായല്‍ രൊഹാത്ഗി. ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം നല്‍കി ശിക്ഷയാണിതെന്നും നടി ട്വിറ്ററില്‍ കുറിച്ചു. ഇവരുടെ ട്വീറ്റിനെ അടപടലം ട്രോളി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ വായടപ്പിക്കുന്ന നിരവധി ചോദ്യവും പായലിനെ തേടിയെത്തുന്നുണ്ട്.

ബീഫ് നിരോധിക്കാത്തതാണ് കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമെങ്കില്‍ ഇതേ അവസ്ഥതന്നെ ഇനി ഗോവക്കും ഉണ്ടാകുമല്ലോയെന്നും ചിലര്‍ പരിഹാസ രൂപേണേ ചോദിക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും അധികം ബീഫ് കയറ്റി അയക്കുന്ന രാജ്യമാണ് ഇന്ത്യ. എങ്കില്‍ രാജ്യത്തിലുടനീളം ഈ അവസ്ഥ ഉണ്ടാകുമെന്നായിരുന്നു മറ്റൊരു കമന്റ്. ഉത്താരഖണ്ഡില്‍ പ്രളയം ഉണ്ടായത് സോയാബീനെ ബീഫായി ദൈവം തെറ്റിധരിച്ചതുകൊണ്ടാണോയെന്നും ചിലര്‍ ട്രോളുന്നുണ്ട്.

കേരളത്തിലെ ദുരന്തത്തിനെ കുറിച്ച് ഒരു പത്രം പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് നേരത്തെ താരം ട്വിറ്റ് ചെയ്തിരുന്നു. കേരളത്തിലെ പ്രളയം വിഭജനത്തോളം വലിയ ദുരന്തമണെന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. 1947 ലെ വിഭജനത്തില്‍ വീടടക്കം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അന്ന് എനിയ്‌ക്കോ കുടുംബത്തിനോ സഹായമെന്നും ലഭിച്ചിരുന്നില്ലെന്നും പേപ്പര്‍ കട്ടിങ്ങിനൊപ്പം താരം കുറിച്ചു. കൂടാതെ പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് സഹായം നല്‍കുക എന്നതിലൂടെ പ്രശസ്തി ലക്ഷ്യമാക്കുകയാണ് ഉദ്ദേശ്യമെന്നും നടി കൂട്ടിച്ചേര്‍ത്തു.

പായലിന്റെ അഭിപ്രായം വന്‍ വാര്‍ത്തയായതോട് കൂടി വിശദീകരണവുമായി നടി തന്നെ വീണ്ടും രംഗത്തെത്തി. എല്ലാ ദൈവവും ഒന്നാണെന്നും ഒരു മതത്തിന്റേയും വിശ്വാസത്തേയും മുറിവേല്‍പ്പിക്കരുതെന്നാണ് താന്‍ പറഞ്ഞതെന്നും പായല്‍ ട്വിറ്ററില്‍ കുറിച്ചു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ കേരളത്തിലെ ജനങ്ങള്‍ക്ക് സാഹയം നല്‍കിയിട്ട് അത് പബ്ലിസിറ്റിയ്ക്കായി ഉപയോഗിക്കുന്നവര്‍ക്കെതിരേയും നടിവിമര്‍ശനം ഉന്നയിച്ചു . കൂടാതെ സോഷ്യല്‍ മീഡിയകളില്‍ ചെക്കുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്യാതിരുന്നതിന്റെ അര്‍ഥം താന്‍ കേരളത്തിന് സാഹായം നല്‍കിയിട്ടില്ലയെന്നല്ലെന്ന് പായല്‍ പറഞ്ഞു.

2017ല്‍ മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്ര മുടങ്ങിയതിന് ശേഷമായിരുന്നു വിവാദ പരാമര്‍ശവുമായി പായല്‍ രംഗത്തെത്തിയത്. താന്‍ സമയത്തുതന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ വിമാനക്കമ്പനി ഉദ്യേഗസ്ഥര്‍ മുസ്ലിങ്ങളായതിനാല്‍ ഹിന്ദുവായ തന്നെ തടഞ്ഞുവയ്ക്കുകയായിരുന്നെന്നും നടി ആരോപിച്ചിരുന്നു.നടിയുടെ ഈ അഭിപ്രായം അന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക എതിര്‍പ്പിന് സൃഷ്ടിച്ചിരുന്നു.

ഇന്ന് രാവിലെ തെലങ്കാനയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ നന്ദാമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിന് മുന്നിൽ വിതുമ്പി മക്കൾ. അച്ഛന്റെ മൃതദേഹം കണ്ടശേഷം കണ്ണീരടക്കി വിതുമ്പലോടെ മടങ്ങുന്ന ജൂനിയർ എൻടിആറിന്റെയും നന്ദമുരി കല്യാണ്‍ റാമിന്റെയും ദൃശ്യങ്ങൾ കണ്ണീർ നോവാകുന്നു. ആശ്വാസവാക്കുകളുമായി സോഷ്യൽ ലോകവും ഇവർക്ക് ഒപ്പമുണ്ട്.

തെലങ്കാനയിലെ നൽഗൊണ്ടയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടനും മുന്‍ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ്.

‘എന്റെ പിറന്നാളിന് ഇക്കുറി പൂച്ചെണ്ടുകളും പുഷ്പഹാരവും ആഘോഷങ്ങളും വേണ്ട, അതിനായി മാറ്റിവെച്ച പണം പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിന് നൽകൂ, ഒപ്പം ആന്ധ്രയിലെ മഴക്കെടുതിയിൽ വലയുന്ന മേഖലകൾക്കും സഹായം എത്തിക്കൂ…’ വിങ്ങലായി നന്ദമുരി ഹരികൃഷ്ണ ആരാധകർക്ക് അവസാനമായി എഴുതിയ ഈ കത്ത്. സെപ്തംബർ രണ്ടിനാണ് അദ്ദേഹത്തിന്റെ 62–ാം പിറന്നാൾ. ആരാധകർ പിറന്നാൾ ആഘോഷമാക്കാനുള്ള ആലോചനയിലായിരുന്നു. ഇതിനിടയിലാണ് വാഹനാപകടത്തിൽ പ്രിയതാരം ഇന്ന് രാവിലെ മരിച്ചത്.

ഇതിന് പിന്നാലെയാണ് പിറന്നാളാഘോഷം വേണ്ട എന്ന ആഹ്വാനവുമായി നന്ദമുരി ഹരികൃഷ്ണ ആരാധകർക്ക് സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിന്റെ പകർപ്പാണ് സോഷ്യൽമിഡിയയിൽ വൈറലാകുന്നത്. തെലുങ്ക് രാഷ്ട്രീയ സിനിമ മേഖലകളിൽ സജീവമായ നന്ദമുരി ഹരികൃഷ്ണയുടെ മരണത്തിന്റെ ഞെട്ടലിലാണ് തെലുങ്കാന മുഴുവന്‍.

nandamuri-letter

വാഹനാപകടത്തിൽ മരിച്ച ഹരികൃഷ്ണ എന്നും ആരാധകരുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സിനിമാതാരവും രാഷ്ട്രീയ നേതാവുമായിരുന്ന അദ്ദേഹം ഒരു ആരാധകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവേ ഡ്രൈവ് ചെയ്തിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

 

ഒരു സിനിമ തിയേറ്ററിൽ എത്തുന്നതിനിടെ നിരവധി സംഭവ വികാസങ്ങളാണ് നടക്കുന്നത്. വേണമെങ്കിൽ ഒരു സിനിമ പിടിക്കാൻ വേണ്ടിയുളള അത്രയും സംഭവികാസങ്ങൾ ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സിനിമ സെറ്റിൽ നടക്കുന്നുണ്ട്. രസകരമായ സംഭവങ്ങളുണ്ട് അത്ര സുഖകരമാകാത്ത സംഭവങ്ങളുമുണ്ട്. രസകരമായ സംഭവങ്ങൾ വേഗം പുറത്തു വരും എന്നാൽ ചില സംഭവങ്ങൾ പുറം ലോകം അറിയാറുമില്ല. അത്തരത്തിലുളള ഒരു സംഭവമാണ് സംവിധായകൻ ലാൽ ജോസ് വെളിപ്പെടുത്തുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത ആദ്യം ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ഒരു വൻ താരനിര തന്നെയുണ്ടായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആദ്യം ലാൽ ജോസ് പരിഗണിച്ചത് മഞ്ജുവിനെയായിരുന്നു. എന്നാൽ അന്ന് അത് മുടങ്ങി പോകുകയായിരുന്നു. പകരമായിരുന്നു ദിവ്യ ഉണ്ണിചിത്രത്തിൽ എത്തിയത്. ദിലീപ് കാരണമായിരുന്നു മഞ്ജുവിന് ആ ചിത്രത്തിൽ എത്താൻ സാധിക്കാതിരുന്നത്. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തെ ഉദ്ധരിച്ച് കേരളകൗമുദിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയെ നായകനായി എത്തിയ ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. അതിന്റെ നായിക തേടിയുളള അന്വേഷണം ചെന്ന് അവസാനിച്ചത് മഞ്ജുവിലായിരുന്നു.

ആ സമയത്ത് മഞ്ജു കമലിന്റെ ചിത്രമായ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത് സിനിമ ഷൂട്ടിങ് സമയത്തായിരുന്നു ദിലീപ് മഞ്ജു പ്രണയം സിനിമ ലോകത്ത് ചർച്ചയായി വരുന്നത്. എന്നാൽ മഞ്ജുവിന്റെ അച്ഛൻ ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയിലും മഞ്ജുവിനെ വിടില്ല എന്നുള്ള ശക്തമായ നിലപാട് എടുത്തിരുന്നു. ഈ സമയത്ത് കൃഷ്ണഗുഡിയുടെ സൈറ്റിൽ ദിലീപ് എത്തുന്നത്. കമൽ സാറിന്റെ ചിത്രമായതു കൊണ്ട് തന്നെ ദിലീപിന് ആ സെറ്റിൽ വരാൻ പൂർണ്ണ സ്വാന്ത്ര്യമുണ്ടായിരുന്നു. അവിടെ ആരും ദിലീപിനെ തടയാൻ ചെയ്യില്ലെന്നും അറിയാമായിരുന്നു.

കമൽസാറിന്റെ സെറ്റിലെത്തി ദിലീപ് മഞ്ജുവിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് അറിഞ്ഞ മഞ്ജുവിന്റെ അച്ഛൻ പ്രശ്നമാണ്ടാക്കുകയായിരുന്നു. ഇതിനെ തുടർന്ന് ചില പ്രശ്നങ്ങളും നടന്നിരുന്നു.. അങ്ങനെയാണ് ഒരു മറവത്തൂർ കനവിൽ മമ്മൂക്കയുടെ നായികാസ്ഥാനത്ത് നിന്ന് മഞ്ജുവിന് ഒഴിവാക്കിയതെന്ന് ലാൽ ജോസ് പറയുന്നു. ആദ്യകാലങ്ങളിൽ സൂപ്പർ താരങ്ങൾക്കൊപ്പം കട്ടയ്ക്ക അഭിനയിച്ച് നിന്നിരുന്ന ഒരു നടിയാണ് മഞ്ജുവാര്യർ.

സിനിമയിൽ നായകന്മാർക്കാണ് പ്രധാന്യമെന്ന് പറയുമ്പോഴും മഞ്ജുവെന്ന നടി മലയാള സിനിമയിലെ റാണി തന്നെയായിരുന്നു. ഇത് ആക്കാലത്ത് മററ് നടിമാർക്ക് ആരും ലഭിച്ചിരുന്നുമില്ല. ആകാലത്ത് ഒരു പാട് മികച്ച വേഷങ്ങൾക്ക് ജീവൻ നൽകാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. കണ്ണെഴുതി പൊട്ടുതൊട്ടിലെ ഭഭ്രയേയും ആറാം തമ്പുരാനിലെ ഉണ്ണിമായയും പ്രേക്ഷകരുടെ മനസ്സിൽ നിന്ന് ഇന്നും പേയിട്ടില്ല. ഇപ്പോഴും ആ പഴയ സ്നേഹം തന്നെയാണ് മഞ്ജുവിന് പ്രേക്ഷകർ നൽകുന്നത്”

ഇന്ത്യൻ സിനിമാചരിത്രത്തിൽ നിർണായകസ്ഥാനമുള്ള മുംബൈയിലെ ആർ.കെ ഫിലിംസ്റ്റുഡിയോ ഓർമയാകുന്നു. സ്റ്റുഡിയോ വിൽക്കാൻ തീരുമാനിച്ചതായി കപൂർകുടുംബം പ്രഖ്യാപിച്ചു. ബോളിവുഡ് ഇതിഹാസം രാജ്കപൂര്‍ ഏഴുപതിറ്റാണ്ട് മുൻപ് സ്ഥാപിച്ച സ്റ്റുഡിയോ, ഒരുകാലത്ത് ഹിന്ദിസിനിമയുടെ വിജയത്തിന്‍റെ പര്യായമായിപോലും അറിയപ്പെട്ടിരുന്നു.

‘ഹൃദയത്തെ കല്ലാക്കിക്കൊണ്ട്, എന്നാൽ നന്നായി ആലോചിച്ചാണ് ഈ തീരുമാനം’. സ്റ്റുഡിയോ വിൽക്കാനുള്ള കപൂർ കുടുംബത്തിൻറെ തീരുമാനത്തെക്കുറിച്ച് ഉടമകളിലൊരാളായ ഋഷി കപൂർ പറഞ്ഞു.

ഡാൻസ് റിയാലിറ്റിഷോ ചിത്രീകരണത്തിനിടെ കഴിഞ്ഞവർഷം സ്റ്റുഡിയോയിൽ വൻ അഗ്നിബാധ ഉണ്ടായിരുന്നു. പ്രധാനവേദിയും പഴയകാല സിനിമകളുടെ വസ്തുക്കളും കത്തിനശിച്ചു. പുതുക്കിപണിത് നിലനിർത്തുന്നത് വൻസാമ്പത്തിക ചെലവ് എന്നതിനൊപ്പം, വസ്തുവകകളിൽ തർക്കം ഉടലെടുത്തേക്കാമെന്നതും തീരുമാനത്തിന് പിന്നിലുണ്ട്. ഏഴുപതിറ്റാണ്ടോളം ഇന്ത്യൻസിനിമയുടെ ഭാഗമായിരുന്ന സ്റ്റുഡിയോ വിൽക്കാനുള്ള തീരുമാനത്തെ സിനിമാപ്രവർത്തകർ വൈകാരികമായാണ് കാണുന്നത്.

1948ലാണ് രാജ്കപൂർ ആർ.കെ ഫിലിംസ് സ്ഥാപിച്ചത്. ബോളിവുഡ് ഹിറ്റുകളായ ആവാര, മേരാ നാംജോക്കർ, ബോബി തുടങ്ങി നൂറുകണക്കിന് സിനിമകളും, നിരവധി പരസ്യ, ചാനൽപരമ്പരകൾക്കും ആർ.കെ വേദിയായി.

ചലച്ചിത്ര സംവിധായകൻ കെ.കെ.ഹരിദാസ് അന്തരിച്ചു. ഹൃദയാഘാതംമൂലം രാവിലെ പതിനൊന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പത്തിരണ്ട് വയസായിരുന്നു. 1994 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായ ഹരിദാസ് ഇരുപതിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വധു ഡോക്ടറാണ്, കിണ്ണം കട്ട കള്ളന്‍, കല്യാണപിറ്റേന്ന്, ഇക്കരെയാണെന്റെ മാനസം, വെക്കേഷൻ, പഞ്ചപാണ്ഡവർ, ഒന്നാംവട്ടം കണ്ടപ്പോൾ, ഗോപാലപുരാണം തുടങ്ങി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ഹരിദാസിന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പേരു നേടിക്കൊടുത്തത് ‘വധു ഡോക്ടറാണ്’ ആണ്. ഭാര്യ അനിത. മക്കൾ ഹരിത, സൂര്യദാസ്. പത്തനംതിട്ട മൈലപ്രയാണ് കെ.കെ.ഹരിദാസിന്റെ ജനനം. അച്ഛൻ കു‍ഞ്ഞുകുഞ്ഞ് സ്വർണ്ണപ്പണിക്കാരനായിരുന്നു. അമ്മ സരോജിനി. സഹോദരീ ഭർത്താവ് കണ്ണൂർ രാജനാണ് ഹരിദാസിനെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ ‘കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം’ എന്ന ചിത്രത്തിലായിരുന്നു.

പ്രളയദുരിതത്തിൽ നിന്ന് കരകയറാൻ കഷ്ടപ്പെടുന്ന കേരളത്തെയും മലയാളികളേയും അധിക്ഷേപിച്ച റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ പരിഹസിച്ച് നടൻ അജു വർഗീസ്. ഫെയ്സ് ബുക്കിലൂടെയാണ് അജുവിന്റെ പരിഹാസം. ‘മോനേ ഗോസ്വാമി നീ തീർന്നു’ എന്നായിരുന്നു അജിവിന്റെ പ്രതികരണം. അര്‍ണാബിനെതിരെ പോസ്റ്റിട്ട അജുവിനോട് നിങ്ങളോട് ഉള്ള ആരാധന പോയി എന്ന് ഒരു വ്യക്തി പറഞ്ഞിരുന്നു. ഇയാളോട് കേരളത്തെ മറന്നൊരു ആരാധന വേണോ എന്നും അജു ചോദിച്ചു.

കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച സഹായത്തെ കുറിച്ചുള്ള ചർച്ചയിലാണ് കഴിഞ്ഞദിവസം അർണബ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ പ്രസ്താവന. യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു അര്‍ണാബിന്റെ പ്രതികരണം.

സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ പ്രതിഷേധവുമായി മലയാളികൾ രംഗത്തെത്തി. റിപബ്ലിക്ക് ടി.വി ചാനലിന്‍റെ ഫെയ്ബുക്ക് പോസ്റ്റുകൾക്ക് കമന്‍റിട്ടാണ് പലരും പ്രതിഷേധിക്കുന്നത്.

പ്രളയത്തിൽ അകപ്പെട്ട് മരണത്തെ നേരിട്ട് കണ്ടാ മണിക്കൂറുകൾ. പ്രദേശത്തെ 32 കുടുംബങ്ങള്‍ അഭയം തേടിയത് സലീം കുമാറിന്റെ ലാഫിങ് വില്ലയുടെ രണ്ടാം നിലയിൽ. ഇവിടെയും കൂടി വെള്ളമെത്തിയാൽ പിന്നെ ചെറിയ ടെറസിൽ കയറേണ്ടി വരും. കൂട്ടത്തിൽ പ്രായമായവർ ഉള്ളതിനാൽ ഇവരെ മുകളിൽ കയറ്റാൻ ബുദ്ധിമുട്ടാണ്. കൂട്ടക്കരച്ചിൽ കേട്ടാണ് അതുവഴി പോയ സുനിലും സംഘവും ഇരുനില വീട് ശ്രദ്ധിച്ചത്. രണ്ടാം നിലയിൽ കയറി കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഇത് നടൻ സലിം കുമാറിന്റെ വീടാണെന്ന് മനസ്സിലായത്. തോളിൽ കയറ്റി അവിടെയുണ്ടായിരുന്ന എല്ലാവരെയും ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

ഒടുവിൽ രക്ഷകനെത്തേടി നടൻ സലിംകുമാറെത്തി. ‘നന്ദി പറയുന്നില്ല. മരണം വരെയും ഹൃദയത്തിൽ സൂക്ഷിക്കും…’ സുനിലിനെ കെട്ടിപ്പിടിച്ചു സലിംകുമാർ പറഞ്ഞു. സലിംകുമാറും കുടുംബവും അയൽക്കാരും ഉൾപ്പെടെ 32 പേരെയാണു മാലിപ്പുറം സ്വദേശി കൈതവളപ്പിൽ സുനിലിന്റെ നേതൃത്വത്തിൽ സലിംകുമാറിന്റെ വീട്ടിൽനിന്നു രണ്ടു ഫൈബർ വള്ളങ്ങളിൽ രക്ഷപ്പെടുത്തിയത്. വെള്ളം ക്രമാതീതമായി ഉയരുന്നതു കണ്ടു സുരക്ഷിതത്വം തേടി സലിംകുമാറിന്റെ വീട്ടിലേക്ക് അയൽക്കാർ എത്തുകയായിരുന്നു.

എസ്. ശർമ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണു മാലിപ്പുറം മൽസ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റായ സുനിൽ രണ്ടു ഫൈബർ ബോട്ടുകളുമായി പറവൂരിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. കോസ്റ്റ് ഗാർഡിലെ താൽക്കാലിക ജീവനക്കാരായ പുളിക്കൽ രാജീവ്, കളത്തിൽ സുരേഷ്, മേപ്പറമ്പിൽ മഹേന്ദ്രൻ, പോണത്ത് പ്രസാദ്, സുഹൃത്ത് അഴീക്കകടവിൽ സന്ദീപ് എന്നിവരെ കൂട്ടിയായിരുന്നു യാത്ര. ചിറ്റാറ്റുകര കേന്ദ്രീകരിച്ചു നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുഞ്ഞുങ്ങളെ ഉൾപ്പെടെ സുനിലും സംഘവും 700 പേരെ രക്ഷപ്പെടുത്തി.

പ്രളയക്കെടുതിയുടെ ദുരിതം അനുഭവിച്ച് അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഭാര്യയും മകള്‍ ശ്രീലക്ഷ്മിയും. ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്ന് മൂന്ന് ദിവസമായി ചാലക്കുടിയിലെ വീട്ടില്‍ കുടുങ്ങിയിരിക്കുകയായിരുന്നു മണിയുടെ ഭാര്യയും മകളും. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ വീടിന്റെ സണ്‍ഷെയ്ഡില്‍ കഴിയേണ്ടി വന്നതായി മണിയുടെ ഭാര്യ വെളിപ്പെടുത്തി. ഒടുവില്‍ ബോട്ടില്‍ എത്തിയവരാണ് രക്ഷിച്ചത്.

പ്രളയക്കെടുതിയുടെ ദുരിതം അനുഭവിച്ച് അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഭാര്യയും മകള്‍ ശ്രീലക്ഷ്മിയും. ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്ന് മൂന്ന് ദിവസമായി ചാലക്കുടിയിലെ വീട്ടില്‍ കുടുങ്ങിയിരിക്കുകയായിരുന്നു മണിയുടെ ഭാര്യയും മകളും. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ വീടിന്റെ സണ്‍ഷെയ്ഡില്‍ കഴിയേണ്ടി വന്നതായി മണിയുടെ ഭാര്യ വെളിപ്പെടുത്തി. ഒടുവില്‍ ബോട്ടില്‍ എത്തിയവരാണ് രക്ഷിച്ചത്.

കലാഭവന്‍ മണി നിര്‍മ്മിച്ച കലാഗൃഹത്തിലും വെള്ളം കയറിയിരുന്നു. മരണം മുന്നില്‍ കണ്ട ദിവസങ്ങളാണ് കടന്നുപോയതെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചാലക്കുടി പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു രാമകൃഷ്ണന്‍.

Copyright © . All rights reserved