മലയാളികള്‍ ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ വേര്‍പിരിയല്‍. സിനിമലോകത്തെ മാതൃക ദമ്പതികളെന്നായിരുന്നു ഇരുവരെയും വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് വിവാഹമോചിതയാകുകയാണെന്ന് ലിസി പ്രഖ്യാപിച്ചതോടെ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ലോകമറിഞ്ഞു. സംഭവത്തിനുശേഷം ഏറെ തകര്‍ന്നുപോയ പ്രിയദര്‍ശന്‍ പല അഭിമുഖങ്ങളിലും തെറ്റ് തന്റേതാണെന്ന തരത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ലിസി തന്റെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നു.
സിനിമയില്‍ ഏറെ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം ഞാന്‍ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍ ഭര്‍ത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങള്‍ക്കു വേണ്ടി ജീവിതം കളയാന്‍ പറഞ്ഞോ എന്നായിരിക്കും അവര്‍ ചോദിക്കുക. ഒന്നിനു വേണ്ടിയും ഇഷ്ടപ്പെട്ട ജോലി വേണ്ടെന്നുവയ്ക്കരുത്- ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ലിസി പറയുന്നു.
അന്ന് പ്രിയനുമായുള്ള വിവാഹത്തില്‍ വീട്ടില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുക എനിക്ക് എളുപ്പമായിരുന്നു. പക്ഷേ ഒന്നും അറിയാത്ത പ്രായത്തില്‍ മക്കളെ ഉപേക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്ന് മക്കള്‍ വളര്‍ന്നു കഴിഞ്ഞു. അവര്‍ അവരുടെ ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞുവെന്നോ അവര്‍ ‘ലിവിങ് ടുഗതറെ’ന്നോ ഉള്ള കാര്യങ്ങള്‍ ഒന്നും അവരെ ബാധിക്കില്ല. അവര്‍ക്ക് മാതാപിതാക്കളുടെ പിന്തുണ വേണം.
പക്ഷേ അച്ഛനും അമ്മയും എപ്പോഴും അടുത്തു വേണമെന്നില്ലെന്നും ലിസി വ്യക്തമാക്കി. മകള്‍ സിനിമ തെരഞ്ഞെടുത്തതില്‍ വളരെ സന്തോഷം. അവള്‍ക്കു അവളുടെ കരിയറില്‍ ആവശ്യമുള്ള ഉപദേശങ്ങള്‍ കൊടുക്കാറുണ്ട്. ഏതു തരം സിനിമകള്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഞാനുമായി ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ എല്ലാറ്റിലും അവള്‍ക്കു അവളുടേതായ തീരുമാനങ്ങള്‍ ഉണ്ട്. ഏതൊരു അമ്മയേയും പോലെ അവള്‍ ആഗ്രഹിക്കുന്ന വഴിയില്‍ അവള്‍ നന്നായി തന്നെ പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു- ലിസി വ്യക്തമാക്കി.
കൊച്ചി: സിനിമയില്‍ തന്നെ ഒതുക്കാനുള്ള മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതായി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍. അടുത്തിടെ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തില്‍ ഗോകുല്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രേക്ഷക പിന്തുണ ലഭിച്ചില്ല. ചിത്രത്തിനെതിരെ മോശം റിവ്യൂ എഴുതിയ മാതൃഭൂമിക്കെതിരെ പ്രതിഷേധവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.
മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് തന്നെ ഒതുക്കാനുള്ള ശ്രമം നടക്കുന്നതായി ഗോകുല്‍ സുരേഷ് വ്യക്തമാക്കിയിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ പോലും തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ മടികാണിക്കുന്നതായി ഗോകുല്‍ പറയുന്നു. ഒതുക്കാനുള്ള ശ്രമത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. പ്രേക്ഷകരെ വഞ്ചിക്കാത്ത സിനിമ ചെയ്യണമെന്നതാണ് ആഗ്രഹമെന്നും ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും പുതുമയുടെ ഏതെങ്കിലും അംശം ഉണ്ടോ എന്നു നോക്കാറുണ്ടെന്നും ഗോകുല്‍ അഭിമുഖത്തില്‍ പറയുന്നു.
ഈയിടെ പുറത്തിറങ്ങിയ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലും ഗോകുല്‍ സുരേഷ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ ഒതുക്കല്‍ ശ്രമത്തിന് പിന്നില്‍ എന്ന കാര്യത്തെക്കുറിച്ചും വ്യക്തത കൈവന്നിട്ടില്ല. ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും കഴിവുള്ളയാള്‍ക്ക് ഉയര്‍ന്നുവരാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാന്‍ വിശ്വസിക്കുന്നുവെന്ന് ഗോകുല്‍ പറയുന്നു.
സിനിമാ താരം പൃഥ്വിരാജ് സുകുമാരന്‍ ഈയിടെയാണ് കോടികള്‍ മുടക്കി ആഢംബര വാഹനമായ ലംബോര്‍ഗിനി ഹുറാകാന്‍ സ്വന്തമാക്കിയത്. എന്നാല്‍ വാഹനം വാങ്ങി താരം വെട്ടിലായി എന്നു വേണം പറയാന്‍. കാര്‍ ഇതുവരെ തിരുവനന്തപുരത്തെ തറവാട് വീട്ടിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. തറവാട് വീട്ടിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയാണ് കാര്‍ കൊണ്ടു വരുന്നതിലെ തടസ്സം.
ലംബോര്‍ഗിനി പോലുള്ള ആഢംബര കാറുകള്‍ക്ക് ഗ്രൗണ്ട് ക്ലിയറന്‍സ് വളരെ കുറവാണ്. കുഴികളുള്ളതോ ഓഫ് റോഡിലോ ഇവ ഉപയോഗിക്കാന്‍ കഴിയില്ല. കേരളത്തിലെ മിക്ക റോഡുകളില്‍ കൂടിയും ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. ചെറിയ ഹമ്പുകള്‍ പോലും ഇത്തരം വാഹനങ്ങള്‍ക്ക് മറികടക്കാന്‍ കഴിയില്ല. ഏകദേശം മൂന്നരക്കോടി രൂപയോളം ചെലവഴിച്ച് പൃഥ്വി വാങ്ങിയ ലംബോര്‍ഗിനി വീട്ടിലിരിക്കുമെന്ന് സോഷ്യല്‍ മീഡയകളില്‍ ചിലര്‍ പരിഹസിക്കുന്നു.
തന്റെ തറവാട് വീട്ടിലേക്കുള്ള മിനി ബൈപ്പാസ് റോഡ് നന്നാക്കി തരണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനും അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നുവെന്ന് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന്‍ പറയുന്നു. പുതിയ വാഹനത്തിന് കെഎല്‍-7-സിഎന്‍-1 എന്ന നമ്പര്‍ സ്വന്തമാക്കാന്‍ താരം മുടക്കിയത് ഏതാണ്ട് 43.16 ലക്ഷം രൂപയാണ്. മലയാള ചലച്ചിത്ര താരങ്ങളില്‍ ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് പൃഥ്വിരാജ്.
വിവാഹക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന തെന്നിന്ത്യന്‍ നായിക ശ്രേയ ശരണ്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഭര്‍ത്താവുമൊന്നിച്ചുള്ള പുതിയ ചിത്രം പുറത്തുവിട്ടു. റഷ്യന്‍ ദേശീയ ടെന്നീസ് താരവും ബിസിനസുകാരനുമായ ആന്ദ്രേയുമായ വിവാഹത്തിന് ശേഷം പോലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ താരം പുറത്ത് വിട്ടിരുന്നില്ല. വിവാഹക്കാര്യം ആരാധകരെ അറിയിച്ചുകൊണ്ട് ഇരുവരും ചുംബിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
മുംബൈയില്‍ വെച്ച് നടന്ന ഇവരുടെ വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്നു പോലും ആര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. വ്യക്തി ജീവിതത്തില്‍ അതീവ സ്വകാര്യത സൂക്ഷിക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്ന ശ്രേയ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പോലും ആരാധകരുമായി മുന്‍പ് പങ്കുവെച്ചിരുന്നില്ല.
ഇരുവരും ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ശ്രേയക്കു വേണ്ടി മൊഹബതെയ്ന്‍ എന്ന ചിത്രത്തിലെ റോമാന്റിക്ക് ഡയലോഗുകള്‍ പറയുന്ന ആന്ദ്രേയുടെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
മഞ്ഞുരുകം കാലം എന്ന സീരിയിലിലെ അപ്പൂണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സീരിയൽ താരം ഹരൂണിന്റെ മരണം എല്ലാവരെയും ദുഖത്തിലാഴ്ത്തുന്നതായിരുന്നു. കുളിമുറിയിൽ തലയിടിച്ചു വീണായിരുന്നു മരണം. സീരിയലിനെ മകനായിരുന്നുവെങ്കിലും ഹരുണിന്റെ വേർപാട് അച്ഛന്റെ സ്ഥാനത്തു നിന്ന് അനുഭവിക്കുകയായിരുന്നു നടൻ മനോജ് കുമാർ.
കുറച്ചു മാസങ്ങൾ അഭിനയമായിരുന്നുവെങ്കിലും അവന് ഞാൻ അച്ഛനും എനിക്ക് അവൻ മോനുമായിരുന്നു. അതുകൊണ്ടുതന്നെ ഒരു സ്നേഹബന്ധവും ആത്മബന്ധവും അവനോട് എനിക്കുണ്ടായിരുന്നു…. കണക്കുകളുടെ ലോകമായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അവൻ… പക്ഷെ ഏകപുത്രനെ നഷ്ട്ടപ്പെട്ട അവന്റെ അച്ഛനമ്മമാരുടെ കണക്കുകൂട്ടലാണ് തെറ്റിച്ചത്….. ഒപ്പം ഞങ്ങളുടേയും…. മോനേ ഹരുൺ … ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തിൽ തന്നെ ഞങ്ങളെ അഗാധ ദു:ഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാൻ ഇനി എന്റെ കയ്യിൽ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു….മനോജ് കുമാർ കുറിക്കുന്നു.
വൈകാരിക കുറിപ്പ് വായിക്കാം
ഇന്ന് എന്നെ ആകെ തളർത്തി കളഞ്ഞ ഒരു ദുരന്ത വാർത്ത … ” മഞ്ഞുരുകും കാലം ” എന്ന സീരിയലിന്റെ അവസാന ഭാഗങ്ങളിൽ എന്റെ മകൻ അപ്പുണ്ണിയുടെ മുതിർന്ന വേഷം ചെയ്ത ഹരുൺ ഇന്നലെ രാത്രി ഈ ലോകം വിട്ടു പോയി…. കുളിമുറിയിൽ കാൽ വഴുതി തലയടിച്ചു വീണതാണ് അവന് ഈ ദുരന്തം വരാൻ കാരണം…. കുറച്ചു മാസങ്ങൾ അഭിനയമാണെങ്കിലും അവന് ഞാൻ അച്ഛനും എനിക്ക് അവൻ മോനുമായിരുന്നു… അതുകൊണ്ടുതന്നെ ഒരു സ്നേഹബന്ധവും ആത്മബന്ധവും അവനോട് എനിക്കുണ്ടായിരുന്നു…. കണക്കുകളുടെ ലോകമായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അവൻ… പക്ഷെ ഏകപുത്രനെ നഷ്ട്ടപ്പെട്ട അവന്റെ അച്ഛനമ്മമാരുടെ കണക്കുകൂട്ടലാണ് തെറ്റിച്ചത്….. ഒപ്പം ഞങ്ങളുടേയും…. മോനേ ഹരുൺ … ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തിൽ തന്നെ ഞങ്ങളെ അഗാധ ദു:ഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാൻ ഇനി എന്റെ കയ്യിൽ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു…..
നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ ഈ ” അച്ഛൻ” പ്രാർത്ഥിക്കുന്നു…. ഒപ്പം ഒരേ ഒരു പുത്രനെ നഷ്ട്ടപ്പെട്ട് ജീവതത്തിൽ ഇനി മുന്നോട്ട് നോക്കുമ്പോൾ ഇരുട്ടും ശൂന്യതയും മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ നിന്റെ മാതാപിതാക്കൾക്ക് ശക്തിയും ആത്മബലവും നല്കണേയെന്ന് സർവ്വേശ്വരനോട് മനമുരുകി പ്രാർത്ഥിക്കുന്നു…. ദൈവമേ….. ആർക്കും ഇങ്ങനെ ഒരു ദുർവിധി വരുത്തല്ലേ….
മുംബൈ: ആറ് വയസുള്ളപ്പോള്‍ ബന്ധുവില്‍ നിന്ന് നേരിട്ട പീഡനത്തക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മുന്‍കാല നടി ഡെയ്‌സി ഇറാനി. 1950കളില്‍ ബാലതാരവും പിന്നീട് നയാ ദൗര്‍, ദൂല്‍ കാ ഫൂല്‍ തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയയുമായ ഇറാനിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ”ഒരു ബന്ധു തന്നെയായിരുന്നു എന്നെ ഉപദ്രവിച്ചത്. തനിക്കൊപ്പം മദ്രാസിലൊക്കെ ഷൂട്ടിംഗിന് അയാള്‍ വരുമായിരുന്നു. ഒരു ദിവസം രാത്രി ഹോട്ടല്‍ മുറിയില്‍ വെച്ച് അയാള്‍ എന്നോട് മോശമായി പെരുമാറി. ലൈംഗികമായി ഉപദ്രവിച്ചു. എന്നെ ബെല്‍റ്റ് വെച്ച് അടിക്കുകയും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു”, ഡെയ്സി പറയുന്നു.
അയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. നാസര്‍ എന്നായിരുന്നു അയാളുടെ പേര്. സിനിമാ മേഖലയിലൊക്കെ അയാള്‍ക്ക് ചില പിടിപാടുകള്‍ ഉണ്ടായിരുന്നു. എന്റെ അമ്മയക്ക് എന്നെ എങ്ങനെയെങ്കിലും ഒരു സ്റ്റാറാക്കണമെന്നായിരുന്നു. മറാത്തി ചിത്രമായ ബേബി എന്ന സിനിമയിലൂടെയായിരുന്നു തന്റെ അരങ്ങേറ്റമെന്നും അവര്‍ പറഞ്ഞു.
ചില കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നത്. അയാള്‍ എന്നെ ബെല്‍റ്റ് കൊണ്ട് അടിച്ചതെല്ലാം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. പിറ്റേ ദിവസം ഒന്നും സംഭവിക്കാത്തതുപോലെ ഞാന്‍ സ്റ്റുഡിയോയിലെത്തി. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ അമ്മയുടെ അടുത്തുപോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. എന്നാല്‍ കൊല്ലുന്ന ആ വേദന ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.
ഞാന്‍ വളരുന്നതിന് അനുസരിച്ച് എനിക്ക് പുരുഷന്‍മാരോടും വെറുപ്പും ദേഷ്യവുമായിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാന്‍ പുരുഷന്‍മാരെ പുച്ഛിക്കാനും അധിക്ഷേപിക്കാനും തുടങ്ങി. പലരേയും കയ്യേറ്റം ചെയ്യാന്‍ വരെ മുതിര്‍ന്നു. അപ്പോഴൊന്നും ഞാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. പക്ഷേ എന്റെ അമ്മയക്ക് എല്ലാം മനസിലാകുന്നുണ്ടായിരുന്നു.
ഇക്കാര്യം പിന്നീട് ബന്ധുക്കള്‍ എല്ലാം അറിഞ്ഞു. പക്ഷേ അതുകൊണ്ടൊന്നും വലിയ കാര്യമുണ്ടായിരുന്നില്ല. എന്റെ മൂന്ന് മക്കള്‍, സഹോദരിമാര്‍ എല്ലാവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് അറിയാമായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് ഇക്കാര്യം ഞാന്‍ തുറന്നു പറയുന്നത്. ഇത് ഒരു പക്ഷേ സെന്‍സേഷണലാവാം. നിരവധി ഫോണ്‍ കോളുകള്‍ എനിക്ക് ലഭിച്ചേക്കും. അതിനൊന്നും ഉത്തരം പറയാന്‍ ഞാനില്ല. അത്രയേ ഉള്ളൂ
പതിനഞ്ച് വയസ്സൊക്കെ ആയപ്പോള്‍ അമ്മ എന്നെ സാരിയുടുപ്പിക്കുകയും ഷൂട്ടിങ്ങിന് പോകുമ്പോള്‍ സ്‌പോഞ്ച് കെട്ടിവയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഒരുദിവസം മാലിക്ചന്ദ് കൊച്ചാര്‍ എന്ന നിര്‍മാതാവിനൊപ്പം അമ്മ എന്നെ തനിച്ച് വിടുകയും ചെയ്തു.
ഒരിക്കല്‍ ഓഫീസിലെ സോഫയില്‍ ഒന്നിച്ചിരിക്കുമ്പോള്‍ അയാള്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. അയാളുടെ മനസ്സിലിരിപ്പ് എന്താണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ഉടനെ അമ്മ എന്റെ ദേഹത്ത് കെട്ടിവച്ച സ്‌പോഞ്ചൊക്കെ പുറത്തെടുത്ത് അയാള്‍ക്ക് കൊടുത്തു. അയാള്‍ എന്നോട് പൊട്ടിത്തെറിച്ചുവെന്നും ഡെയ്‌സി പറഞ്ഞു.
നടി നടാഷ സൂരിക്ക് സഹാസിക വിനോദത്തിനിടെ ഗുരുതരമായ പരിക്ക്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ വച്ചാണ് വെച്ചാണ് താരത്തിന് ബന്‍ജി ജംപിങ്ങിനിടെ നടിക്ക് അപകടം സംഭവിച്ചത്. 2006ലെ ഫെമിന മിസ് ഇന്ത്യ കിരീടം നേടിയ നടിയും മോഡലുമാണ് നടാഷ സൂരി. ജക്കാര്‍ത്തയില്‍ ഒരു സ്വകാര്യ ചടങ്ങിന് പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി. ബന്‍ജി ജംപിങ്ങ് നടത്തുന്നതിനിടെ സുരക്ഷ കയര്‍ പൊട്ടിയാണ് അപകടം സംഭവിച്ചത്. നടി തലകീഴായി തടാകത്തിലേക്ക് വീഴുകയായിരുന്നു. ജക്കാര്‍ത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി. ഇരുപത്തിനാല് മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
2016ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കിംഗ് ലയറിലൂടെയാണ് നടാഷ അഭിനയ രംഗത്തേക്കെത്തുന്നത്. നിരവധി ടിവി ചാനല്‍ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. അനുപം ഖേറും മനീഷ് പോളും അഭിനയിക്കുന്ന ബാ ബാ ബ്ലാക്ക് ഷീപ്പാണ് നടാഷയുടെ വരാനിരിക്കുന്ന ചിത്രം.
തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന വാട്സാപ്പ് സ്ക്രീന്‍ ഷോട്ടുകളുമായി ബന്ധമില്ലെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍. ദിലീപ് ഓണ്‍ലൈന്‍ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിശദീകരണം.
പുതിയ സിനിമകൾ തിയറ്ററിലെത്തുമ്പോൾ മോശം പ്രചരണങ്ങളിലൂടെ ചിത്രത്തെ തകർക്കണമെന്ന് വ്യക്തമാക്കുന്ന ചില വാട്ട്സാപ്പ് സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണം. ദിലീപ് ഫാൻസിന്റെ പേരിലായിരുന്നു സ്ക്രീൻഷോട്ടുകൾ പ്രചരിച്ചത്. എന്നാൽ ഈ സംഭവുമായി തങ്ങൾക്ക് യാതൊരുബന്ധവുമില്ലെന്നും ദിലീപ് എന്ന വ്യക്തിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ പുതിയ തന്ത്രമാണിതെന്നും ദിലീപ് ഓൺലൈന്‍ വെളിപ്പെടുത്തി. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്‍റെയും പുതിയ സിനിമകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന മട്ടിലായിരുന്നു സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്.
ദിലീപ് ഓൺലൈന്റെ കുറിപ്പ് വായിക്കാം–
ദിലീപ് എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ അഴിഞ്ഞാടുകയാണ്. വ്യാജ അക്കൗണ്ടുകൾ വഴി ഫെയ്സ്‌ബുക്കിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും സമീപ ദിവസങ്ങളിലായി പ്രചരിക്കുന്ന ഇതോടൊപ്പമുള്ള സ്ക്രീൻ ഷോട്ടുകളുടേയും ലക്ഷ്യം ദിലീപാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. പ്രേക്ഷകരും ദൈവവും അദ്ദേഹത്തോടൊപ്പമുള്ളപ്പോൾ ഇത്തരം വ്യാജനായാട്ടുകൾ വിലപ്പോവില്ലെന്ന് ഇത് പടച്ചുവിട്ട എല്ലാ നല്ല അവന്മാരോടും പറയട്ടെ.
സ്വന്തം സിനിമ വിജയിക്കണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളൂ സ്വന്തം സിനിമ നല്ലതാവണം അല്ലാതെ അസൂയയും കുശുമ്പും നെറികെട്ട മാർക്കറ്റിങ്ങും കൊണ്ട് ഇവിടെ ഒരു സിനിമയും വിജയിച്ചീട്ടില്ല. കൊതിക്കെറുവുള്ളവരോട് ഒരു പഴംചൊല്ല് പറയാം, നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നുംവരും.
ദിലീപിന്റെ കമ്മാര സംഭവം റിലീസിനു തയ്യാറായതിനാൽ ഇത് പോലെ നാണംകെട്ട പലതും ഇനിയും വരും എന്നും അതിനുപിന്നിൽ സിനിമയിലെ ചില ഉന്നതർ ഉണ്ടാവുമെന്നും അറിയിച്ചു കൊള്ളുന്നു.
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി രാധിക ആപ്തേ. ഒരു ചിത്രത്തിന്റെ ഓഡിഷനു വേണ്ടി തനിക്ക് ഫോണ്‍ സെക്സ് അനിവാര്യമായി വന്നുവെന്നാണ് രാധിക ആപ്‌തേ വെളിപ്പെടുത്തിയിരിക്കുന്നത്. മോശമായി പെരുമാറിയ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറിന്റെ മുഖത്തടിച്ചുവെന്ന് വെളിപ്പെടുത്തലിന് പിന്നാലെ പുറത്തു വന്നിരിക്കുന്ന പ്രസ്താവന സോഷ്യല്‍ മീഡിയകളില്‍ ചൂടേറിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ഒരു ചാനല്‍ ചര്‍ച്ചക്കിടെയാണ് ഓഡിഷനു വേണ്ടി തനിക്ക് ഫോണ്‍ സെക്സ് അനിവാര്യമായി വന്നുവെന്ന് രാധിക പറഞ്ഞത്. ദേവ് ഡി എന്ന അനുരാഗ് കശ്യപ് ചിത്രത്തിനായിട്ടായിരുന്നു അത്തരത്തിലൊരു കാര്യം ചെയ്യേണ്ടി വന്നത്. ആ സമയത്ത് താന്‍ പൂനൈയിലായിരുന്നുവെന്നും നടി പറയുന്നു. പിന്നിടൊരിക്കലും അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കി.
അതേ സമയം രാധിക മുഖത്തടിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ പേര് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്. നിരന്തരം വിവാദ പരാമര്‍ശങ്ങളും ഗോസിപ്പുകളും കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് രാധിക ആപ്‌തേ. നേരത്തെ ബീച്ചില്‍ ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ട നടിക്കെതിരെ ചിലര്‍ സൈബര്‍ സദാചാര ആക്രമണം നടത്തിയിരുന്നു.
ആദ്യ കാലങ്ങളിൽ വേദികളില്‍ കോമഡി ചെയ്യാന്‍ മാതൃകയായ വനിതാ താരങ്ങളുടെ ലിസ്‌റ്റെടുത്താല്‍ തെസ്‌നിഖാന്റെ മുഖം ഓര്‍മ്മവരും. കൊച്ചിയിലെ മിമിക്‌സ് ട്രൂപ്പുകളില്‍ തെസ്‌നി നിറസാന്നിധ്യമായിരുന്നു. പിന്നീട് ടെലിവിഷന്‍ ഷോകളിലും സിനിമയിലും താരം തിളങ്ങി. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ അവതാരകയായും തെസ്‌നി പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ചാനല്‍ ഷോയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് തെസ്‌നി ഇപ്പോള്‍. തെസ്നി പത്തു വര്‍ഷം ഒരു ചാനല്‍ ഒരുക്കിയ ഹാസ്യ പരിപാടിയില്‍ പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിപാടിയുടെ പത്താം വാര്‍ഷികത്തില്‍ അര്‍ഹമായ പരിഗണനകള്‍ നല്‍കാതെ തന്നെ തഴഞ്ഞുവെന്നു തെസ്‌നി പറയുന്നു.
ചാനല്‍ പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണന താരം തുറന്നു പറയുന്നു. ആത്മാര്‍ത്ഥതയോടെയാണ് ഇത് വരെയും എല്ലാ റോളുകളും നടിയെന്ന നിലയില്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ആ പരിപാടിയുടെ പത്താം വാര്‍ഷികച്ചടങ്ങില്‍ എന്നെ തഴഞ്ഞു. പുതിയതായി വന്ന കുട്ടികള്‍ക്കു അവസാനമായിരുന്നു നമ്മുടെ സ്ഥാനം. എതാണ് ചാനല്‍ എന്നോ പരിപാടിയെന്നോ തെസ്‌നി പുറത്തുപറഞ്ഞില്ല. പ്രേക്ഷകരോട് സംസാരിക്കാന്‍ പോലും അവസരം തന്നില്ല. സത്യത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി.
എന്നോട് അങ്ങനെ ചെയ്തല്ലോ എന്നൊരു വിഷമം. അത് പറഞ്ഞാലും തീരില്ലെന്ന് തെസ്നി പറയുന്നു. പത്ത് വര്‍ഷത്തോളം പരിപാടിയുടെ ഭാഗമായി നിന്ന വ്യക്തിയെന്ന നിലയില്‍ ആ പരിപാടിയോട് ബഹുമാനം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുത്തതും. എന്നാല്‍ ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും തെസ്‌നി ഖാന്‍ പറയുന്നു.