തൊണ്ണൂറാമത് ഓസ്കര്‍ പുുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രം ദ ഷേപ്പ് ഓഫ് വാട്ടർ.മികച്ച നടനുള്ള ഓസ്കർ ഗാരി ഓള്‍ഡ് മാന്. ഡാര്‍കെസ്റ്റ് ഔർ ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. മികച്ച നടിയായി ഫ്രാൻസെസ് മക്ഡർമണ്ട് തിരഞ്ഞെടുക്കപ്പെട്ടു.
ഡണ്‍കിര്‍ക്കിനും ദി ഷേപ്പ് ഓഫ് വാട്ടറിനും മികച്ച മുന്നേറ്റമാണ് ഓസ്കറിൽ ലഭിച്ചത്. ചിത്ര സംയോജനത്തിനും ശബ്ദസംവിധാനത്തിനും ശബ്ദ മിശ്രണത്തിനുമുള്ള പുരസ്കാരങ്ങള്‍ ഡണ്‍കിര്‍ക്ക് സ്വന്തമാക്കിയപ്പോള്‍ മികച്ച സംഗീതത്തിനും പ്രൊഡക്ഷന്‍ ഡിസെനിങിനുമുള്ള അവാര്‍ഡുകള്‍ ഷേപ്പ് ഓഫ് വാട്ടര്‍ സ്വന്തമാക്കി. ഗില്ല്യാര്‍മോ ദെല്‍ ടോറോ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ഗാനം റിമെംബര്‍ മി.
മികച്ച സഹനടിയായി അലസിയന്‍ ജനിയലിനേയും സഹനടനായി സാം റോക്ക് വെല്ലിനേയും തിരഞ്ഞെടുത്തു. മികച്ച ആനിമേറ്റഡ് ചിത്രമായി കൊക്കൊയെ തിരഞ്ഞെടുത്തു.
∙ ഒറിജിനൽ ഗാനം – റിമെംബർ മീ – ചിത്രം: കൊക്കോ
∙ ഒറിജിനൽ സംഗീതം – ദ് ഷെയ്പ് ഓഫ് വാട്ടർ – സംവിധാനം: അലക്സാൻഡറെ ഡെസ്പ്ലാറ്റ്
∙ ഛായാഗ്രഹണം – ബ്ലേഡ് റണ്ണർ 2049 – സംവിധാനം: റോജർ എ. ഡീകിൻസ്
∙ ഒറിജിനൽ സ്ക്രീൻ പ്ലേ – ഗെറ്റ് ഔട്ട് – തിരക്കഥാകൃത്ത്: ജോർദാൻ പീലേ
∙ അഡാപ്റ്റഡ് സ്ക്രീൻ പ്ലേ – കോൾ മീ ബൈ യുവർ നെയിം – തിരക്കഥ: ജെയിംസ് ഐവറി
∙ ലൈവ് ആക്‌ഷൻ ഷോർട്ട് – ദ് സൈലന്റ് ചൈൽഡ് – സംവിധാനം: ക്രിസ് ഓവർടൺ, റേച്ചൽ ഷെൻടൻ
∙ ഡോക്യുമെന്ററി ഷോർട്ട് – ഹെവൻ ഇസ് എ ട്രാഫിക് ജാം ഓൺ ദ് 405 – സംവിധാനം: ഫ്രാങ് സ്റ്റിഫൽ
∙ ഫിലിം എഡിറ്റിങ് – ലീ സ്മിത്ത് – ഡൻകിർക്ക്
∙ വിഷ്വൽ ഇഫെക്റ്റ്സ് – ബ്ലേഡ് റണർ – ജോൺ നെൽസൺ, ജേർഡ് നെഫ്സർ, പോൾ ലാംബേർട്ട്, റിച്ചാർഡ് ആർ. ഹൂവർ
∙ മികച്ച ആനിമേഷൻ ചിത്രം – കൊകൊ – സംവിധാനം – ലീ ഉൻക്രിച്ച്, ഡർലാ കെ. ആൻഡേഴ്സൺ
∙ മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം – ഡിയർ ബാസ്ക്കെറ്റ് ബോൾ – സംവിധാനം – ഗ്ലെൻ കിയെൻ, കോബ് ബ്രയന്റ്
∙ മികച്ച സഹനടി – അലിസൺ ജാനി – ഐ ടാനിയ
∙ മികച്ച വിദേശ ഭാഷാചിത്രം – ഫന്റാസ്റ്റിക്ക് വുമൺ – സംവിധാനം – ചിലെ
∙ പ്രൊഡക്ഷൻ ഡിസൈൻ – പോൾ ഡെൻഹാം ഒാസ്റ്റെർബെറി – ദ് ഷെയ്പ് ഒാഫ് വാട്ടർ
∙ സൗണ്ട് മിക്സിങ് – ഗ്രിഗ് ലാൻഡേക്കർ, ഗാരി എ. റിസോ, മാർക്ക് വെയ്ൻഗാർട്ടെൻ – ചിത്രം – ഡൻകിർക്ക്
∙ സൗണ്ട് എഡിറ്റിങ് – റിച്ചാർഡ് കിങ്, അലെക്സ് ഗിബ്സൺ – ഡൻകിർക്ക്
∙ ഡോക്യുമെന്ററി ഫീച്ചർ : ഐക്കറസ് – ബ്രയാൻ ഫോഗൽ, ഡാൻ കോഗൻ
∙ കോസ്റ്റ്യൂം – മാർക്ക് ബ്രിഡ്ജസ് – ഫാന്റം ത്രെഡ്
∙ മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ് – ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക് – ഡാർക്കസ്റ്റ് അവർ
∙ സഹനടൻ – സാം റോക്ക്‌വെൽ – ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി
ലൊസാഞ്ചലസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാരപ്രഖ്യാപനം. 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിർദേശങ്ങളോടെ ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ ഓസ്കറിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ‘ഗെറ്റ് ഔട്ട്’ ഉം ‘ത്രീ ബിൽബോർഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി’യും മികച്ച ചിത്രത്തിനുള്ള പോരാട്ടത്തിൽ ഒപ്പമുണ്ട്. ജിമ്മി കിമ്മലാണ് അവതാരകൻ.
മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഇന്നു തുടങ്ങുകയാണെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ അവസാനഷെഡ്യൂളിന്റെ കൂടുതല്‍ വിവരങ്ങള്‍ ഔദ്ദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു.മോഹന്‍ലാലിന്റെ കഥാപാത്രം ഒടിയന്‍ മാണിക്യന്റെ യൗവ്വനകാലമാണ് ഈ ഷെഡ്യൂളില്‍ പ്രധാനമായും ചിത്രീകരിയ്ക്കുക.
ഒടിയന്റെ അവസാനത്തേതും, ഏറ്റവും ദൈര്‍ഘ്യമേറിയതുമായ ഷെഡ്യൂള്‍ ഇന്ന് ആരംഭിക്കുകയാണ്. ഒടിയന്‍ മാണിക്ക്യന്റേയും കൂട്ടരുടേയും യൗവ്വന കാലത്തിന്റെ നിറവും, ഭംഗിയും, വികാരങ്ങളും, പ്രണയവും, സംഘട്ടനവും എല്ലാം പകര്‍ന്നെടുക്കാനുള്ള ദിനരാത്രങ്ങള്‍.
40 ഡിഗ്രിക്കുമേല്‍ കത്തിയെരിയുന്ന പാലക്കാട്ടെ വേനലില്‍ ഇനി രണ്ടു മാസത്തോളം രാപ്പകല്‍ ഷൂട്ടിംഗ്. അഭിനേതാക്കള്‍ക്ക് പുറമേ ക്യാമറ, ആര്‍ട്ട്, എഡിറ്റര്‍സ്, സൗണ്ട്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ടെക്‌നീഷ്യന്‍സ്, കോസ്റ്റ്യൂംസ്, പ്രൊഡക്ഷന്‍ ടീം, ലൈറ്റ്, ക്രെയ്ന്‍ തുടങ്ങി നൂറോളം പേരടങ്ങുന്ന യൂണിറ്റിന്റെ മനസ്സും ശരീരവും ഒടിയനു വേണ്ടി പ്രവര്‍ത്തിക്കും. ഷൂട്ട് പൂര്‍ത്തിയാവുന്നതിന് മുന്‍പേ തന്നെ ഒരു സിനിമയ്ക്ക് ലഭിക്കാവുന്നതിലും ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രം എന്ന നിലയ്ക്ക്, അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും, ആവേശവും ഉള്‍ക്കൊണ്ടാണ് നാളെ മുതല്‍ ഞങ്ങള്‍ ഷൂട്ടിങ് പുനരാരംഭിക്കുന്നത്.
ദിവസേന ലഭിക്കുന്ന സന്ദേശങ്ങളില്‍ നിന്നും ഞങ്ങള്‍ക്കറിയാം മോഹന്‍ലാല്‍ എന്ന വ്യക്തിക്കുമേല്‍ നിങ്ങള്‍ ചൊരിയുന്ന സ്‌നേഹത്തിന്റേയും വാത്സല്യത്തിന്റേയും വ്യാപ്തി. അത് ഞങ്ങള്‍ക്ക് തരുന്ന ആത്മവിശ്വാസവും, ധൈര്യവും ചെറുതല്ല. മേലിലും നിങ്ങള്‍ ഓരോരുത്തരുടേയും ആശംസകളും പ്രാര്‍ത്ഥനകളും, അനുഗ്രഹാശ്ശിസുകളും പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങള്‍ തുടങ്ങട്ടെ…!
ദുബായിലെ ഹോട്ടൽ മുറിയിൽ ഫെബ്രുവരി 24നു രാവിലെ നടി ശ്രീദേവി മുംബൈയിലുള്ള ഭർത്താവ് ബോണി കപൂറിനോടു ഫോണിൽ പറഞ്ഞു ‘പപ്പാ, അയാം മിസിങ് യു’. വൈകുന്നേരം ദുബായിലേക്കു താൻ വരുന്നുണ്ടെന്നു പറയാതെയാണു ബോണി ഫോൺ വച്ചത്. ഒരു ‘സർപ്രൈസ്’ ആകട്ടെയെന്നു കരുതി. പക്ഷേ, ആ പകൽ അവസാനിക്കുമ്പോഴേക്കും ശ്രീദേവി വിടപറയുമെന്ന് ആരറിഞ്ഞു!
ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ചു ബോണി കപൂർ ഇതാദ്യമായി ഉള്ളുതുറന്നത് ഉറ്റ സുഹൃത്തും ചലച്ചിത്രവ്യാപാര വിദഗ്ധനുമായ കോമൾ നാഹ്ടയോട്. മുംബൈയിൽനിന്നു 3.30 നുള്ള വിമാനം പിടിച്ച ബോണി ദുബായ് സമയം 6.20 നു ഹോട്ടൽ മുറിയിലെത്തി. ഡൂപ്ലിക്കേറ്റ് താക്കോൽ കയ്യിലുണ്ടായിരുന്നതുപയോഗിച്ചു മുറി തുറന്നപ്പോൾ ശ്രീദേവി പറഞ്ഞത് ‘പപ്പാ’ വരുമെന്ന് അറിയാമായിരുന്നെന്നാണ്.
പിന്നെ അരമണിക്കൂറോളം സംസാരിച്ചിരുന്നു. മകൾ ജാൻവിക്കുവേണ്ടി ഷോപ്പിങ് നടത്താൻ തീരുമാനിച്ചിരുന്ന ശ്രീദേവിയോട് അതു മാറ്റിവയ്ക്കാനും പകരം മറ്റൊരിടത്ത് അത്താഴത്തിനു പോകാമെന്നും പറഞ്ഞതു ബോണിയാണ്. ഒന്നു കുളിക്കട്ടെ എന്നു പറഞ്ഞു ബാത് റൂമിൽ കയറിയ ശ്രീദേവി 20 മിനിറ്റു കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നപ്പോൾ, വിളിച്ചു നോക്കി. അപ്പോൾ സമയം എട്ട്.
അകത്തുനിന്നു പൂട്ടാത്ത വാതിൽ തുറന്നു നോക്കിയപ്പോൾ ബാത് ടബ്ബിൽ ശരീരം മുഴുവനും വെള്ളത്തിൽ മുങ്ങി ശ്രീദേവി അനക്കമില്ലാതെ കിടക്കുന്നതു കണ്ടെന്നാണു ബോണി കപൂർ സുഹൃത്തിനോടു വെളിപ്പെടുത്തിയത്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യ ഗാനത്തില്‍ തന്നെ പ്രസിദ്ധിയാര്‍ജിച്ച പ്രിയ വാര്യരുടെ ഹോളി ആഘോമാണ് സോഷ്യല്‍ മീഡയയിലെ ഇപ്പോഴത്തെ സംസാര വിഷയം. കണ്ണിറുക്കി മലയാളികളുടെ മനം കവര്‍ന്ന പ്രിയ അഡാറ് ലവിലെ മറ്റു അഭിനേതാക്കള്‍ക്ക് ഒപ്പം ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
പ്രിയയുടെ ഹോളി ആഘോഷ വീഡിയോ നവ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ഒരു അഡാറ് ആഘോഷമെന്നാണ് സോഷ്യല്‍ മീഡിയ പുതിയ വീഡിയോക്ക് നല്‍കിയിട്ടുള്ള വിശേഷണം. ഒറ്റ ഗാനരംഗം കൊണ്ട് പ്രസിദ്ധിയുടെ കൊടുമുടിയിലെത്തിയ പ്രിയയുടെ അഡാറ് ലവിലെ ഗാനത്തിന് ശേഷം പുറത്തിറങ്ങിയ വീഡോയ ആണിത്.
മാണിക്ക മലരായ പൂവിയില്‍ അഭിനയിച്ചിട്ടുള്ള റോഷനും ഹോളീ ആഘോഷത്തിനുണ്ടായിരുന്നു. അഡാറ് ലവ് ടീമാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
വീഡിയോ കാണാം;
സിനിമലോകത്ത് ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ല. സോഷ്യല്‍ മീഡിയയുടെ ഉപയോഗം സജീവമായതോടെ ഗോസിപ്പുകള്‍ക്കും സിനിമലോകത്ത് ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ല. സോഷ്യല്‍ മീഡിയയുടെ ഉപയോഗം സജീവമായതോടെ ഗോസിപ്പുകള്‍ക്കും ആക്കംകൂടിയെന്ന് സമ്മതിക്കാതെ വയ്യ. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും വിവാഹം കഴിക്കാന്‍ പോകുന്നുവെന്നതായിരുന്നു അവസാനത്തേത്. പ്രണവിനോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതിനെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.
പ്രണവിന്റെ സഹോദരി വിസ്മയ ആണ് ചിത്രം കണ്ടിട്ട് അയച്ചു തരുന്നത്. ഞാന്‍ ഉടന്‍ അത് അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുത്തു. അമ്മയാണ് സുചിത്രയാന്റിയ്ക്കു അയച്ചു കൊടുക്കുന്നത്. ‘കണ്ടോ, നമ്മുടെ മക്കള്‍ കല്യാണം കഴിക്കാന്‍ പോകുന്നു’ എന്നുപറഞ്ഞ് അവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. അപ്പു ആര്‍ക്കും പിടികൊടുക്കില്ല. അവന്റേതു മാത്രമായ ലോകത്താണ് എപ്പോഴും. ഇത്ര വലിയ സെലിബ്രിറ്റിയുടെ മകനാണ് എന്ന ചിന്തയേയില്ല. ചെരിപ്പിടാന്‍ പോലും പലപ്പോഴും മറക്കും. ‘ആദി’ കണ്ടപ്പോള്‍ എനിക്കു തോന്നിയത് അവനു വേണ്ടി ദൈവം തീരുമാനിച്ച സിനിമയാണ് അതെന്നാണ്.
മരങ്ങളിലും മലകളിലുമൊക്ക വലിഞ്ഞു കയറാന്‍ പ്രണവിനെക്കഴിഞ്ഞേ ആളുള്ളൂ. ‘ആദി’ കഴിഞ്ഞു ഹിമാലയത്തില്‍ പോയത് എന്തിനാണെന്നോ? അഭിനയിക്കാന്‍ വേണ്ടി മാറി നിന്നപ്പോള്‍ കൈകള്‍ സോഫ്റ്റായി പോയെന്ന്. മൗണ്ടന്‍ ക്ലൈംബിങ്ങിലൂടെ കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനാണ് യാത്ര. അഞ്ഞൂറു രൂപയേ കൈയില്‍ കാണൂ. ലോറിയിലും മറ്റും ലിഫ്റ്റ് ചോദിച്ചാണ് പോകുക. കൈയില്‍ പൈസ ഇല്ലാതെ വരുമ്പോള്‍ അനിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാമോ എന്നാകും ചോദ്യം. സിനിമയൊന്നുമല്ല, ഒരു ഫാം ആണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു മിനി കാട്.
ജീവിതത്തിലെ ആദ്യ പ്രണയത്തെക്കുറിച്ച് ചോദിച്ചാല്‍ സിനിമയെന്ന പതിവ് മറുപടിയാണ് കല്യാണിക്ക് പറയാനുള്ളത്. തമാശയ്ക്ക് പറയാറുണ്ട്, കെട്ടുന്നയാളുടെ കഷ്ടകാലമാണെന്ന്. ഭര്‍ത്താവിനേക്കാള്‍ ഞാന്‍ പ്രണയിക്കുന്നത് ചിലപ്പോള്‍ സിനിമയെ ആകും. കല്യാണി പറഞ്ഞു.
ഹലോയെന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ നായികയായി അരങ്ങേറിയത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശര്‍വാനന്ദിനൊപ്പം തെലുങ്ക് ചിത്രമാണ് അടുത്ത പ്രോജക്ട്.
ബോളിവുഡ് ലോകം ഇപ്പോഴും ശ്രീദേവി വിയോഗത്തില്‍ നിന്നുണ്ടായ നടുക്കത്തില്‍ നിന്ന് മോചിതമായിട്ടില്ല. ബോളിവുഡിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ ലേഡിയുടെ മരണത്തില്‍ അത്രയും ദുഖിതരാണ് സിനിമാ ലോകം. ഹിന്ദിയിലും തമിഴിലും മലയാളത്തിലും തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയ മികവ് കാണിച്ച ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ അഭിമാന താരം ശ്രീദേവിയുടെ ജീവിതം സിനിമയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. രാംഗോപാല്‍ വര്‍മ്മയാണ് ശ്രീദേവിയുടെ ജീവിതം സിനിമയാക്കുന്നതെന്നും വാര്‍ത്തകളുണ്ട്.
ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയോട് അടുത്തു നില്‍ക്കുന്ന കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം സിനിമ അടുത്തു തന്നെ ആരംഭിക്കുമെന്നാണ് കരുതുന്നത്. ശ്രീദേവിയും രാംഗോപാല്‍ വര്‍മ്മയും ഒരു തെലുങ്ക് ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയുടെ മരണത്തില്‍ അനുശോചിച്ച് രാംഗോപാല്‍ വര്‍മ്മ എഴുതിയ കുറിപ്പ് നവ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.
‘ഒന്നെനിക്കറിയാം മുന്‍പൊരിക്കലുമില്ലാത്ത വിധത്തില്‍ ഇപ്പോഴാണ് അവര്‍ സമാധാനപൂര്‍ണമായി കിടക്കുന്നതെന്ന് ശക്തിയായി ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ആദ്യമായി സമാധാനവും ശാന്തിയും അനുഭവിക്കുന്നത് ഇപ്പോള്‍ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിന് മുന്‍പ് ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് അങ്ങനെ നിന്നിട്ടുള്ളത്. അതുകൊണ്ട് അവര്‍ക്ക് നിത്യശാന്തി നേരുന്നു’ – രാംഗോപാല്‍ വര്‍മ പറഞ്ഞു.
ഒമര്‍ ലുവിന്റെ പുതിയ ചിത്രത്തിലെ ഗാനമായ മാണിക്യ മലരായ പൂവി നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. ഒരു അഡാര്‍ ലവ് എന്ന സിനിമയുടെ ചിത്രീകരണം പുഗോമിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. എന്നാല്‍ ഈ ഗാനവും പ്രിയ പ്രകാശ് വാര്യരും റോഷനുമൊക്കെ ഇതിനോടകം തന്നെ അറിയപ്പെടുന്ന താരങ്ങളായി മാറിയെന്നതാണ് വാസ്തവം.
കോമഡി സ്റ്റാര്‍സിന്റെ പ്രധാന വിധികര്‍ത്താക്കളിലൊരാളായ ജഗദീഷ് അടുത്തിടെ പരിപാടിക്കിടയില്‍ ഈ ഗാനം ആലപിച്ചിരുന്നു. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് ആരംഭിക്കുന്നതിന് മുന്‍പേ തന്നെ ജഗദീഷിന്റെ പാട്ട് ഉണ്ടാവാറുണ്ട്. ആലാപനത്തില്‍ മികവൊന്നുമില്ലെങ്കിലും താരം കൃത്യമായി പാട്ടുമായി എത്താറുണ്ട്. ഇക്കാര്യത്തില്‍ താരത്തിനെ ട്രോളര്‍മാര്‍ വെറുതെ വിടാറുമില്ല. മാണിക്യ മലരായ പൂവിയെന്ന ഗാനത്തെയും ട്രോളര്‍മാര്‍ വെറുതെ വിട്ടിട്ടില്ല.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
ഇന്ത്യയുടെ മുഖശ്രീയായി അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ ഭൗതികശരീരം ഇന്നലെ മുംബൈയിലെ വിലെപേരന്‍ സേവ സമാജ് ശ്മശാനത്തില്‍ മറവു ചെയ്യപ്പെട്ടതോടുകൂടി ബോളിവുഡില്‍ ഒരു യുഗത്തിന് അന്ത്യമായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്തുള്ള മിനാംപ്പെട്ടി എന്ന കുഗ്രാമത്തില്‍ നിന്ന് ജന്മസിദ്ധമായി കിട്ടിയ കഴിവിലൂടെ ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് നടന്നുകയറിയ ശ്രീദേവിക്ക് പകരം വയ്ക്കാന്‍ മറ്റൊരു പ്രതിഭ ഇന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്തൊന്നും ഉദയം ചെയ്യുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് 2013-ല്‍ സിഎന്‍എന്നും ഐബിഎന്നും ഇന്ത്യന്‍ സിനിമ നൂറ് വര്‍ഷം തികച്ചതു പ്രമാണിച്ച് ദേശീയ തലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടിയായി ശ്രീദേവിയെ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ റോള്‍ ചെയ്തിട്ടുള്ള ശ്രീദേവി ഡബിള്‍ റോളുകളുടെ രാജ്ഞിയായി ആണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ, ലേഡി സൂപ്പര്‍സ്റ്റാര്‍, ഹാവാ – ഹവായി, ചാന്ദിനി തുടങ്ങിയ നിരവധി പേരുകളില്‍ അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ അറിയപ്പെടാത്ത കഥകള്‍ നിരവധിയാണ്.
തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശ്രീദേവിയുടെ സിനിമാ അഭിനയം ആരംഭിക്കുന്നത് ബാലതാരമായിട്ടാണ്. മലയാള സിനിമാ പൂമ്പാറ്റയിലെ ശ്രീദേവിയുടെ അഭിനയം പരക്കെ ശ്രദ്ധിക്കപ്പെടുകയും 1971-ലെ കേരള ഗവണ്‍മെന്റിന്റെ മികച്ച ബാലതാരത്തിന് അര്‍ഹയാക്കപ്പെടുകയും ചെയ്തു. ശ്രീദേവിയുടെ പ്രതിഭ മനസിലാക്കി ആദ്യമായി അവാര്‍ഡ് നല്‍കുന്നത് കേരളമാണ്. ബാലതാരമായി തന്നെ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ അഭിനയിച്ച് ഇന്ത്യ മുഴുവന്‍ നിറഞ്ഞുനിന്ന മറ്റൊരു പ്രതിഭ നമുക്ക് ഉണ്ടായിട്ടില്ല. 1985-ല്‍ പ്രശസ്ത ഇന്ത്യന്‍ സിനിമാതാരം മിഥുന്‍ ചക്രവര്‍ത്തിയുമായി വിവാഹിതയായ ശ്രീദേവി വിവാഹം തന്റെ അഭിനയ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ ദീര്‍ഘകാലം അത് രഹസ്യമായി സൂക്ഷിച്ചു. ഫാന്‍ മാഗസിന്‍ ശ്രീദേവിയുടെയും മിഥുന്‍ ചക്രവര്‍ത്തിയുടെയും വിവാഹ സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഇരുവരുടെയും വിവാഹക്കാര്യം ആരാധകരും പുറംലോകവും അറിയുന്നത്. മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള ബന്ധത്തിന് മൂന്ന് വര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ.
1988-ല്‍ മിഥുനുമായുള്ള ബന്ധം ഉപേക്ഷിച്ച ശ്രീദേവി 1996-ല്‍ പ്രശസ്ത സിനിമാ നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ശ്രീദേവിക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. ബോണികപൂറുമായുള്ള വിവാഹശേഷം ഏതാണ്ട് ആറ് വര്‍ഷത്തോളം സിനിമാ അഭിനയം നിര്‍ത്തിവച്ചിരുന്ന ശ്രീദേവി തന്റെ ജീവിതത്തിന്റെ ശിഷ്ടകാലമെല്ലാം വെള്ളിത്തിരയില്‍ സജീവമായിരുന്നു. ഒഴിവുസമയത്ത് പെയിന്റിംഗ് ഹോബിയായി കൊണ്ടു നടന്നിരുന്ന ശ്രീദേവി ഒരു മികച്ച പെയിന്ററാാണെന്ന കാര്യം അധികമാര്‍ക്കും അറിഞ്ഞുകൂടാ. ശ്രീദേവി തന്റെ പെയിന്റിംഗുകള്‍ 2010-ല്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഓക്ഷന്‍ ഹൗസുവഴി വിറ്റ് സമാഹരിച്ച തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുകയാണ് ഉണ്ടായത്. ഡാന്‍സ് ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ശ്രീദേവി ജന്മസിദ്ധമായ തന്റെ കഴിവുകൊണ്ട് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഡാന്‍സറായി മാറുകയായിരുന്നു.
ലോകപ്രശസ്ത അമേരിക്കന്‍ ഡയറക്ടര്‍ സ്റ്റീവന്‍ സ്പിന്‍ബര്‍ഗ് തന്റെ പ്രശസ്ത ചലച്ചിത്ര കാവ്യമായ ജുറാസിക് പാര്‍ക്കില്‍ ശ്രീദേവിക്കായി മികച്ചൊരു റോള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നായികാ വേഷമില്ലാതിരുന്നതിനാല്‍ നിരസിച്ചത് ശ്രീദേവിയുടെ സിനിമാ ജീവിതത്തിലെ വലിയൊരു നഷ്ടമായിരുന്നു. ഹിന്ദി സിനിമയില്‍ സൂപ്പര്‍ഹിറ്റ് ആയ ബാസിഗര്‍ (1993), രംഗീല (1995), മെഹബറ്റീന്‍ (2000), ദഗമ്പാന്‍ (2003) എന്നീ സിനിമകളില്‍ നായികാവേഷം ശ്രീദേവിയെ തേടിയെത്തിയിരുന്നെങ്കിലും താരം സമയക്കുറവും മറ്റുകാരണങ്ങളും കൊണ്ട് ഒഴിവാക്കുകയായിരുന്നു. ജുറാസിക് പാര്‍ക്കിലെയും രംഗീലയിലെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ ശ്രീദേവി പിന്നീട് ദുഃഖിച്ചിരുന്നു. വാര്‍ധക്യത്തെയും കാലത്തിന്റെ കടന്നുപോക്കിനെയും എന്നും ഭയപ്പെട്ടിരുന്ന താരം സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളും ലേസര്‍ ചികിത്സയുമെല്ലാം ഗോസിപ്പ് കോളങ്ങളിലെ ഇഷ്ട വിഷയങ്ങള്‍ ആയിരുന്നു.
പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായി അഭിനയിച്ച ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ഈ സിനിമയിലെ ഒരു ഗാനം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് വീഴുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. സംഭവം പുറത്തുവിട്ടത് മറ്റാരുമല്ല, പൃഥ്വിരാജ് തന്നെ. ട്വിറ്ററിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പൃഥ്വി വീഴുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. പാര്‍വതിയും പൃഥ്വിയും ഓടുന്നതാണ് രംഗം. ഇതിനിടയില്‍ പൃഥ്വി തെന്നി മലര്‍ന്നടിച്ച് വീഴുകയായിരുന്നു.
വിമര്‍ശനങ്ങളെയും ട്രോളുകളെയും എന്നും ചിരിച്ചുകൊണ്ടു നേരിട്ടിട്ടുള്ളതുകൊണ്ട് തന്നെ ഇത്തരമൊരു വീഡിയോ പുറത്തുവിടാന്‍ പൃഥ്വിരാജിന് ഒരു മടിയുമുണ്ടായില്ല. സ്വന്തം വീഴ്ച സ്വയം ട്രോളിയതാണെന്നാണ് ആരാധകര്‍ പറയുന്നത്.
Action! 😝 😝 @PrithviOfficial pic.twitter.com/a2TQ8PAqBG
— ethnofest (@ethno_offl) February 28, 2018
ശ്രീദേവിയുടെ മരണത്തില്‍ സിനിമാ ലോകം മുഴുവന്‍ അനുശോചനം രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ മാധ്യമങ്ങളെ കുഴക്കുന്ന ചോദ്യമുയര്‍ത്തി തെന്നിന്ത്യന്‍ നടി കസ്തൂരി. ശ്രീദേവി മരിച്ചപ്പോള്‍ ചാനലുകളിലും മറ്റും അവരുടെ പാട്ടുകളും വീഡിയോ ക്ലിപ്പിംങുകളുമാണ്, സണ്ണി ലിയോണ്‍ മരിക്കുകയാണെങ്കില്‍ എന്ത് ചെയ്യും എന്നാണ് കസ്തൂരി പരിഹാസ രൂപേണയുള്ള ചോദ്യം.
തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ എഴുതിയ കുറിപ്പിലാണ് നടി ഇക്കാര്യം ചോദിച്ചിരിക്കുന്നത്. ശ്രീദേവിയുടെ മരണം ആഘോഷമാക്കിയ ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് നേരത്തെ സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ രംഗത്തു വന്നിരുന്നു. കസ്തൂരിയുടെ പോസ്റ്റും അത്തരത്തിലുള്ള വിമര്‍ശനമാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.
ശ്രീദേവിയുടെ പഴയ കാല ചിത്രത്തിനും സണ്ണി ലിയോണിന്റെ ചിത്രത്തിനും ഒപ്പമാണ് കസ്തൂരിയുടെ കുറിപ്പ്.
All the news channels are showing songs and clips of Late Sridevi
Wondering what will happen when Sunny Leone expires someday😲😜🤪#facebook #forward pic.twitter.com/D1whQIV1kD— kasturi shankar (@KasthuriShankar) February 27, 2018