നടി ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കവെ ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. ഇന്നലെ രാത്രി 1.30 ഓടെയായിരുന്നു ഹൃദായാഘാതം മൂലം അന്തരിച്ചത്. ശ്രീദേവിയുടെ അവസാന സമയത്തെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ തീരാ നഷ്ടമാണ് ശ്രീദേവിയുടെ മരണമെന്ന് പ്രമുഖര്‍ പ്രതികരിച്ചു. ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബോളിവുഡിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ വിശേഷണത്തിന് അര്‍ഹയായ നടിയാണ് ശ്രീദേവി. 2013ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
ശ്രീദേവി പങ്കെടുത്ത അവസാന ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം;
Her last visual #RIP #Sridevi pic.twitter.com/NsVrZX74vg
— Arjun Paudel (@day2nightjets) February 25, 2018
മമ്മൂട്ടിയും മോഹന്‍ലാലും തന്റെ തലമുറയിലെ ആളുകള്‍ക്ക് ബിംബങ്ങളാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. അവര്‍ സിനിമയില്‍ വന്ന സമയത്ത് നസീര്‍, സത്യന്‍ തുടങ്ങിയവരെ അവര്‍ എങ്ങനെ കണ്ടിരുന്നോ അതുപോലെയാണ് ഞാന്‍ ഉള്‍പ്പെടെയുള്ള തലമുറ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
എത്ര ഉയരത്തില്‍ ആകുമ്പോഴും പഴയതലമുറയോടുള്ള ബഹുമാനം കാത്തുസൂക്ഷിച്ചവരായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. ഞാന്‍ ഉള്‍പ്പെടെയുള്ള തലമുറയ്ക്ക് അവര്‍ എപ്പോഴും സൂപ്പര്‍സ്റ്റാറുകളായി തുടരും. എനിക്ക് തോന്നുന്നില്ല ഞാന്‍ അവരുടെ ഒപ്പമെത്തുമെന്ന്. അവരോടുള്ള ആ ബഹുമാനം അത് എപ്പോഴും നിലനിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മലയാളം സിനിമയെ അതിന്റെ കൊടുമുടിയില്‍ എത്തിച്ചതാണ് അവരാണ്. മലയാള സിനിമയുടെ വ്യാഖ്യാനം എന്നാല്‍ അത് അവരാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
ഒരു വര്‍ഷം ഏഴു റിലീസുകള്‍ വരെയുള്ള വര്‍ഷങ്ങളുണ്ടായിരുന്നു. ഞാന്‍ എപ്പോഴും വര്‍ക്കിംങാണ്. സിനിമകളുടെ എണ്ണം കുറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ഒരു ഗ്യാപ്പ് തോന്നുമെന്നും ദുല്‍ഖര്‍ പറഞ്ഞു. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയില്‍ ഒരംഗമാകാന്‍ തനിക്ക് സാധിച്ചത് വലിയ കാര്യമാണെന്നും ഇതൊന്നും താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.ഫസ്റ്റ്‌പോസ്റ്റിന്റെ ചാറ്റ്‌ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തിരുവനന്തപുരം: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബക്ക് പേജിലൂടെയാണ് അകാലത്തില്‍ മരണമടഞ്ഞ ശ്രീദേവിക്ക് അനുശോചനം രേഖപ്പെടുത്തിയത്. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
വ്യത്യസ്ത ഭാഷകളില്‍ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും പിണറായി പറഞ്ഞു. ഇന്നലെ രാത്രി 1.30 ഓടെയാണ് ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ദുബായില്‍ വെച്ചായിരുന്നു മരണം. ബോളിവുഡ് താരം മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു.
ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ തീരാ നഷ്ടമാണ് ശ്രീദേവിയുടെ മരണമെന്ന് പ്രമുഖര്‍ പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്
പ്രശസ്ത ബോളിവുഡ് താരം ശ്രീദേവി അന്തരിച്ചു. കാർഡിയാക് അറസ്റ്റിനെ തുടർന്ന് ദുബായിയിൽ വച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. ശ്രീദേവിയ്ക്ക് 54 വയസായിരുന്നു പ്രായം. മോഹിത് മർവായുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ശ്രീദേവി ദുബായിയിൽ എത്തിയത്. ഭർത്താവ് ബോണി കപൂറിനും ഇളയ മകൾ കുഷിയ്ക്കും ഒപ്പമാണ് ശ്രീദേവി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ വന്നത്.
ശ്രീദേവിയുടെ മരണവാർത്ത അറിഞ്ഞ് നൂറു കണക്കിന് ആരാധകരാണ് മുംബയിലെ അവരുടെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബാലതാരമായി സിനിമയിൽ വന്ന ശ്രീദേവി ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തയായ നടികളിൽ ഒരാളാണ്. രാജ്യം പദ്മശ്രീ നല്കി ശ്രീദേവിയെ 2013 ൽ ആദരിച്ചിരുന്നു. ഹിന്ദി കൂടാതെ തമിൾ, മലയാളം, തെലുങ്ക്, കന്നട സിനിമകളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശസ്തരായ നടീനടന്മാർ ശ്രീദേവിയുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
കുടിച്ചുകൊണ്ടിരിക്കുന്നതിനിടെ വൈന്‍ ഗ്ലാസ് തലയ്ക്കടിക്കുന്ന വീഡിയോ വൈറലാകുന്നു. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം വിഡിയോ പുറത്തുവിട്ടത്.
ബോളിവുഡിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് കീഴടക്കിയ താരം ഇപ്പോള്‍ ഹോളിവുഡിലും സജീവമാകുകയാണ്. യുഎസിലെ ടിവി സീരീസ് ആയ ക്വാന്റിക്കോയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടി അല്‍പ്പം തിരക്കിലുമാണ്. അങ്ങനെയിരിക്കെയാണ് പ്രിയങ്ക തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ വൈറലാകുന്നത്.
കുടിച്ചുകൊണ്ടിരിക്കുന്ന വൈന്‍ ഗ്ലാസ് എടുത്ത് സ്വന്തം തലയ്ക്കടിക്കുന്ന വീഡിയോ ആണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ക്വാന്റിക്കോ സീരിസിന്റെ മൂന്നാമത്തെ സീസണാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ തിരക്കുകളും പുതിയതായി കമ്മിറ്റ് ചെയ്യുന്ന ഹോളിവുഡ് പ്രോജക്ടിന്റെ കാര്യങ്ങളുമായി വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ് താരം. ചുരുക്കത്തില്‍ പറഞ്ഞാല്‍ ദിവസം മുഴുവന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥയാണ് താരം വിഡീയോയിലൂടെ കാണിച്ചത്. ഇന്നലെ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുകയാണ്.
ഇതായിരിക്കും ‘നയണ്‍ ടു വൈന്‍’ വരെ പണിയെടുത്താല്‍ സംഭവിക്കുക. ആരും ഇത് വീട്ടില്‍ അനുകരിക്കാന്‍ ശ്രമിക്കരുത് എന്ന കുറിപ്പോടെയാണ് പ്രിയങ്ക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ക്വാന്റിക്കോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നാളുകളായി താരം ന്യൂയോര്‍ക്കില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നാട് വിട്ട് താമസിക്കുന്നതിന്റെ ബുദ്ധിമുട്ട് തന്നെ വല്ലാതെ അലട്ടുന്നുണ്ട് എന്ന് പ്രിയങ്ക മുന്‍പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പ്രിയങ്കയുടെ ഈ പ്രവര്‍ത്തി കണ്ട് ആശങ്കയിലാണ് പ്രിയങ്കയുടെ ആരാധകര്‍. ഇങ്ങനെ വിശ്രമമില്ലാതെ പണിയെടുത്ത് പ്രിയങ്ക വല്ല ഡിപ്രഷനും അടിമപ്പെട്ടു പോകുമോ എന്നാണ് ആരാധകരുടെ ഉത്കണ്ഠ
മരിച്ചെന്ന വാർത്ത നിഷേധിച്ച് ഹോളിവുഡ് നടൻ സിൽവസ്റ്റർ സ്റ്റലോൺ. ഇത്തവണ അർബുദ ബാധിതനായ സ്റ്റലോൺ മരിച്ചുവെന്ന വാർത്തയാണ് ഫേയ്സ്ബുക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. രോഗബാധിതനെന്നു കാണിക്കാൻ ക്ഷീണിച്ചവശനായ സ്റ്റാലന്‍റെ ചിത്രങ്ങളും ഒപ്പം നൽകിയിരുന്നു. രോഗ വിവരം നടൻ മറച്ചുവെക്കുകയായിരുന്നെന്നും വാർത്തകളിൽ പറയുന്നു.
എന്നാൽ ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇത്തവണ താരം തന്നെ രംഗത്തെത്തി. മണ്ടത്തരം പ്രചരിപ്പിക്കരുതെന്ന് പറഞ്ഞ അദ്ദേഹം തനിക്കൊരു കുഴപ്പവുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ മക്കളോടൊപ്പമുള്ളതും ജിമ്മിൽ പരിശീലിക്കുന്നതിന്റെ വിഡിയോയും സിൽവസ്റ്റർ സ്റ്റലോൺ പോസ്റ്റ് ചെയ്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ക്രീഡ് 2 വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രണ്ട് വർഷം മുൻപും സ്റ്റലോൺ മരിച്ചതായി വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.
റാംബോ ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് സ്റ്റലോൺ. എഴുപത്-തൊണ്ണൂറ് കാലഘട്ടങ്ങളിലാണ് സ്റ്റലോന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകൾ പുറത്ത് വന്നത്.
ന്യൂഡല്‍ഹി: നവ മാധ്യമങ്ങളില്‍ വൈറലായ അഡാറ് ലവിലെ മാണിക്ക മലരായ പൂവിയെന്ന് ഗാനത്തിനെതിരായ എല്ലാ നിയമ നടപടികളും സ്റ്റേ ചെയ്ത് സുപ്രീം കോടതി. നടി പ്രിയ വാര്യര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ഹൈദരാബാദിലും ഔറംഗബാദിലുമാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ തുടര്‍ന്ന് നടപടികള്‍ പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
അഡാറ് ലവിലെ ഗാനത്തിനെതിരെ ഭാവിയില്‍ രാജ്യത്ത് ഒരിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് വാദം കേട്ട കോടതി ആരാഞ്ഞു. യൂടുബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് പരമോന്നത നീതി പീഠത്തെ നേരിട്ട് സമീപിച്ചെതെന്ന് പ്രിയയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പ്രിയയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി ഗാനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. അഡാറ് ലവിലെ സംവിധായകനും നടി പ്രിയ വാര്യര്‍ക്കും എതിരെയാണ് ഹൈദരാബാദിലും ഔറംഗബാദിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ഗാനത്തിലെ വരികള്‍ എന്നാരോപിച്ചായിരുന്നൂ കേസുകള്‍.
മലയാളികളുടെ സുഖത്തിലും ദുഖത്തിലും എത്രയും പങ്കുചേർന്നു ഒരു വീട്ടുകാരനെപോലെ മലയാളികളെ ഇത്രയേറെ കരയിപ്പിച്ച മറ്റൊരു മരണവും ഈയടുത്ത് നടന്നിട്ടില്ല. അത്രയേറെയായിരുന്നു മണി തന്ന സന്തോഷങ്ങള്‍. സുഖദുഃഖ സമ്മിശ്രമായ ഒരനുഭവമായിരുന്നു തിരശ്ശീലയില്‍ മലയാളിക്ക് മണി. ഏറെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത നടന്‍. ജീവിതം തുറന്ന പുസ്തകമായിരുന്നു മണിക്ക്. ഇപ്പോഴിതാ കലാഭവൻമണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്. മധുരവും കയ്പും നിറഞ്ഞ ആ ജീവിതകഥ സിനിമയാക്കുന്നത് മണിയെ വളർത്തിയെടുത്ത സംവിധായകൻ വിനയൻ തന്നെയാണ്. പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ പോയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന്റെ അവസാന മിനുക്കു പണികൾ നടക്കുകയാണ്. ചിത്രത്തിൽ മണിയായി വേഷമിടുന്നത് മിമിക്രി കലാകാരനും സീരിയൽ നടനുമായ (സെന്തിൽ) രാജാമണിയാണ്. സിനിമയിലേക്ക് എത്തിയ വഴികള്‍ സെന്തിൽ എന്ന രാജാമണി പറയുന്നു
വിനയന്റെ സിനിമയിൽ നായകനായി എത്തിപ്പെട്ടതിനെ പറ്റി സെന്തിൽ പറയുന്നു
ഞാൻ അമേരിക്കയിൽ ഒരു സ്റ്റേജ് ഷോയ്ക്ക് പോയതായിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്തിനെ വിനയൻ സാർ വിളിക്കുന്നത്. അങ്ങനെ ഞാൻ നാട്ടിലില്ലെന്ന് അറിയുകയായിരുന്നു. പുതിയ സിനിമയിൽ ഒരു വേഷമുണ്ട്, നാട്ടിലെത്തിയാൽ ഉടൻ വന്നു കാണണം , അത്യാവശ്യമാണെന്നു പറഞ്ഞു. അങ്ങനെ ഒരാഴ്ചയ്ക്ക് ശേഷമാണ് ഞാൻ തിരിച്ചെത്തുന്നത്. നാട്ടിൽ എയർപോർട്ടിൽ എത്തുന്നത് രാവിലെ അഞ്ച് മണിക്കാണ്. എത്തിയ ഉടനെ ഞാൻ വിനയൻ സാറിനെ വിളിച്ചു.ഫ്രഷായിട്ടു വന്നാൽ മതിയെന്നു പറഞ്ഞു.
അങ്ങനെ സാറിനെ കാണാൻ പോകുമ്പോൾ ഏതെങ്കിലും ചെറിയ വേഷമായിരുന്നു മനസിൽ. നമുക്ക് പറ്റിയ ചെറിയ വേഷമുണ്ടോയെന്നു ചോദിച്ചപ്പോൾ പുതിയ സിനിമയിൽ നായകനായ കലാഭവൻ മണിയുടെ റോൾ ചെയ്യുന്നത് നീയാണെന്ന് പറഞ്ഞു. സാറേന്ന് വിളിച്ച് ഞാൻ പൊട്ടിക്കരയുകയായിരുന്നു. ഇതിനുമുന്‍പ് ജയസൂര്യ ചേട്ടനാണ് ഉൗമപ്പെണ്ണിലേക്ക് നായകനാക്കാൻ വിളിച്ചപ്പോൾ ഇങ്ങനെ കരഞ്ഞതെന്ന് വിനയൻ സാർ പറഞ്ഞു
ഒരു സീരിയൽ കണ്ടിട്ട് അദ്ദേഹത്തിന്റെ ഭാര്യ എന്റെ പേര് നിർദേശിക്കുന്നത്. സാറിനും അഭിനയം കണ്ട് ഇഷ്ടപ്പെട്ടു. അതിൽ ഒാരോ ദിവസവും ഒാരോവിഷയമാണ്. അപ്പോൾ തമാശയും ദു:ഖവും ഒരുപോലെ അഭിനയിക്കാനുണ്ട്, അതുകണ്ടിഷ്ടപ്പെട്ടാണ് സാർ വിളിക്കുന്നത്.
മിമിക്രി ഒക്കെ ചെയ്യുമെങ്കിലും ഇതുവരെ മണിച്ചേട്ടനെ അനുകരിച്ചിട്ടില്ലെന്നതാണ് സത്യം. ഞാൻ വിനയൻ സാറിനോട് പറഞ്ഞു, അദ്ദേഹത്തിന്റെ ഛായ ഇല്ല, അനുകരിച്ചിട്ടില്ല, അപ്പോൾ എനിക്ക് സാധിക്കുമോ എന്ന്. എനിക്ക് അയാളുടെ രൂപവും ഭാവവും ഒന്നും ഇല്ലാത്ത ഒരാളെയാണ് വേണ്ടതെന്നാണ് അന്ന് സാർ പറഞ്ഞത്. ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്യുന്നയാളായിരുന്നു കലാഭവൻ മണി. അതുപോലെ സിറ്റുവേഷൻ കൈകാര്യം ചെയ്യുന്ന ഒരാളെയാണ് വേണ്ടതെന്നാണ് സാർ പറഞ്ഞത്.
പന്ത്രണ്ട് കിലോയോളം കൂട്ടി. പിന്നെ കലാഭവൻ മണി അദ്ദേഹത്തിന്റെ കൂടുതൽ സിനിമകൾ കണ്ടു. അദ്ദേഹത്തിന്റെ ജീവിതം അടുത്ത് മനസിലാക്കാൻ ശ്രമിച്ചു. അദ്ദേഹം പ്രത്യേകമായി ചെയ്തിരുന്ന കുറച്ച് കോമഡികൾ ഉണ്ടായിരുന്നു. കുരങ്ങ്, എലി, തുടങ്ങിയവയെ അനുകരിക്കുക. കൂടാതെ ആനയുടെ നടപ്പ് തുടങ്ങിയപ്രത്യേക കാര്യങ്ങൾ പഠിച്ചു.
ഞാൻ ഒരുപാട് ആരാധിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഞാൻ ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നതും അദ്ദേഹത്തോടൊപ്പമാണ്. പിന്നീട് ചെറിയ രണ്ട് മൂന്ന് സിനിമകൾ ചെയ്തു. ചാലക്കുടി സ്ലാങ് ഇതിനുവേണ്ടി പഠിക്കേണ്ടി വന്നു. ഡബ്ബിങും ഞാൻ തന്നെയാണ് ചെയ്യുന്നത്.
വിനയൻ സാറാണ് രാജാമണി എന്ന പേര് തന്നത്. ഗുരുക്കന്മാർ പറയുമ്പോൾ അനുസരിക്കണം. ഇനിമുതൽ രാജാമണി എന്നായിരിക്കും പേര്. ഒരുപാട് പേരെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നയാളാണ് വിനയൻ സാർ. അവരെല്ലാം വിജയിച്ചിട്ടുമുണ്ട്. അങ്ങനെയൊരാൾ എന്റെ പേരുമാറ്റിയതും ഭാഗ്യമായി കരുതുന്നു.
വിവാദങ്ങളെ ഭയപ്പെടുന്നില്ല , കാരണം അദ്ദേഹത്തിന്റെ ജീവിതത്തോട് നീതി പുലർത്തിയാണ് പടമെടുത്തിട്ടുള്ളത്. ഇത് മുഴുവനായും അദ്ദേഹത്തിന്റെ ജീവിതകഥയല്ല. സിനിമ ഏപ്രിൽ ആദ്യത്തോടെ റിലീസ് ചെയ്യും. ഇപ്പോൾ ഡബ്ബിങ്ങ് നടക്കുകയാണ്. ഹണി റോസും പുതിയ രണ്ട് നായികമാരുമാണ് ചിത്രത്തിലുള്ളത്.
നവ മാധ്യമങ്ങളില്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റായ അഡാറ് ലവിലെ കണ്ണിറുക്കല്‍ രംഗം കോപ്പയടിയാണെന്ന് ആരോപണം. അഡാറ് ലവിലെ ഹിറ്റായ പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ രംഗത്തിന് സമാനമായ രംഗം അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ കിടുവെന്ന ചിത്രത്തിലാണ് ആദ്യം വന്നതെന്ന് നിര്‍മാതാവ്. ചിത്രത്തിലെ കണ്ണിറുക്കല്‍ രംഗം സോഷ്യല്‍ മീഡിയയിലെത്തയപ്പോള്‍ ഒമര്‍ ലുലു ചിത്രത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണം ഉയര്‍ന്നു.
ഇതിനു പിന്നാലെ വിശദീകരണവുമായി കിടുവിന്റെ നിര്‍മാതാവ് രംഗത്തെത്തിയിരിക്കുകയാണ്. കിടുവിന്റെ എഡിറ്റര്‍ തന്നെയാണ് അഡാര്‍ ലവിന്റെയും എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ജനുവരി ആദ്യം ഇതിന്റെ ജോലികള്‍ തീര്‍ത്തതിനു ശേഷമാണ് എഡിറ്റര്‍ അഡാര്‍ ലവിന്റെ ജോലികള്‍ക്കായി ചേര്‍ന്നത്. അതിനു ശേഷം ചിത്രീകരിച്ചതാണ് വൈറല്‍ രംഗമെന്നും നിര്‍മാതാവ് പി.കെ.സാബു ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
മജീദ് അബു സംവിധാനം ചെയ്യുന്ന കിടുവില്‍ പുതുമുഖങ്ങളായ അനഘയും റംസാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിടുവിന്റെ നിര്‍മ്മാതാവ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോ വിശദീകരണം;
ഈ രംഗം കണ്ടിട്ട് പലരും പറയുന്നുണ്ട്. ഇവര്‍ അഡാറ് ലൗവില്‍ നിന്നും കോപ്പിയടിച്ച് ചെയ്ത പാട്ട് ആണെന്ന്. ഒരിക്കലുമല്ല. അത് മനസ്സിലാക്കാന്‍ കാരണം ഞാന്‍ തന്നെ പറയാം. എന്റെ സിനിമയുടെ എഡിറ്ററും അഡാറ് ലൗവിന്റെ എഡിറ്ററും ഒരാള് തന്നെയാണ്. നവംബര്‍ 25ന് പാക്ക്അപ് ചെയ്ത സിനിമയാണ് കിടു. ജനുവരിയില്‍ അതിന്റെ എഡിറ്റും കഴിഞ്ഞു. അതിന് ശേഷമാണ് അഡാറ് ലൗവില്‍ ഈ എഡിറ്റര്‍ ജോയിന്‍ ചെയ്യുന്നത്. അതിന് ശേഷമാണ് ഈ രംഗം ഷൂട്ട് ചെയ്യുന്നത്. ശരിക്കും ഞങ്ങളാണ് പറയേണ്ടത് അവര്‍ കോപ്പയടിച്ചെന്ന്. നമ്മള്‍ അങ്ങനെ പറയുന്നുമില്ല. ഇതിന്റെ പുറകെ വിവാദങ്ങളുമായി പോകാനും താല്‍പര്യമില്ല. അങ്ങനെയൊരു സിനിമയുടെ ചെറിയ ഭാഗത്തിനെ ചൊല്ലി വഴക്കുണ്ടാക്കുന്നത് എന്തിനാണ്. സിനിമയുടെ ചില ഭാഗങ്ങളില്‍ സ്വാഭിവകമായും സാമ്യമുണ്ടായേക്കാം, ജീവിതം തന്നെ അങ്ങനയെല്ലേ.’ സാബു പികെ പറഞ്ഞു.
മാണിക്യ മലരായ പൂവി എന്ന പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിനെതിരെ നടി പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തെലങ്കാന പോലീസാണ് പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്തത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് കേസെന്ന് ഹര്‍ജിയില്‍ പ്രിയ പറയുന്നു.
ഗാനം മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരുപറ്റം യുവാക്കളാണ് ഗാനത്തിനെതിരെ പരാതിയുമായി രംഗത്തു വന്നത്. മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി എന്നു തുടങ്ങുന്ന അഡാറ് ലവിലെ ഗാനം ഇഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് യുവാക്കള്‍ പരാതിയില്‍ പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഗാനം പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. വൈറലായ ഗാനത്തിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയെങ്കിലും മതമൗലികവാദികള്‍ ഗാനത്തിന്റെ ചിത്രീകരണത്തിനെതിരെ സജീവമായി രംഗത്തുണ്ട്.