നടി നമിതയെ ഉദ്ദേശിച്ച് റീമ കല്ലിങ്കല്‍ നടത്തിയ ‘സെകസ് സൈറണ്‍’ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രമുഖ സംവിധായകന്‍ സജിത് ജഗന്നാഥന്‍. പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തതെന്ന് സജിത് ജഗന്നാഥന്‍ പറഞ്ഞു. സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുകയെന്നത് ഒരു അഭിനേത്രി എന്ന നിലയ്ക്ക് നമിതയുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണെന്നും സജിത് ഫേസ്ബുക്കില്‍ കുറിച്ചു. ഒരേമുഖം എന്ന ചിത്രത്തിന്റെ സംവിധായകനാണ് സജിത് ജഗന്നാഥന്‍.
ഈയടുത്താണ് പുലിമുരുകനെതിരെ റിമ പരോക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. മലയാളത്തിലെ വലിയ പണംവാരി ചിത്രത്തില്‍ ആകെയുള്ളത് നാല് കഥാപാത്രങ്ങളാണ്. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിയ്ക്കാന്‍ വരുന്ന സെക്സ് സൈറണ്‍, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറി വിളിയ്ക്കുന്ന അമ്മായിഅമ്മ എന്നായിരുന്നു റിമയുടെ വിമര്‍ശനം. റീമയുടെ പരാമര്‍ശത്തിനെതിരെ തെറിവിളിയുമായി മോഹന്‍ ലാല്‍ ഫാന്‍സ് രംഗത്തു വന്നിരുന്നു.
സജിത് ജഗന്നാഥന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തത്. ഒരു അഭിനേത്രി എന്ന നിലയ്ക്ക് അതവരുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. റിമ ‘സെക്‌സ് സൈറണ്‍” എന്നു വിശേഷിപ്പിച്ചതിനോട് വിയോജിക്കുന്നു. സെക്‌സ് സൈറണ്‍ അതെന്താ പുതിയ സംഭവം ?
തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചാവിഷയമാണ് ഇപ്പോള്‍ ഭാവനയുടെ വിവാഹം. മെഹന്തി രാവിന്റെ ചിത്രങ്ങള്‍ ഇതിനാലകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ഭാവനയുടെ സ്വന്തം നാടായ തൃശൂരില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.
നീണ്ട നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും കന്നഡ നിര്‍മ്മാതാവായ നവീനും വിവാഹിതരാവുന്നത്. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. നമ്മള്‍ എന്ന സിനിമയിലൂടെ അഭിനയ ജീവീതം ആരംഭിച്ച ഭാവന ചെറിയ കാലംകൊണ്ട് തന്നെ കന്നട തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ശ്രദ്ധിക്കപ്പെട്ട നടിയായി മാറുകയായിരുന്നു. ഭാവനയുടെ സഹോദരനാണ് മെഹന്തി രാവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
വിവാഹത്തിനുശേഷം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരിക്കും റിസപ്ഷന്‍. സിനിമ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമെത്തുന്നു. ബിലാത്തി കഥ യെന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏറെ പുതുമകളോടെയാവും തിരശ്ശീലയിലെത്തുക. ചിത്രം പൂര്‍ണ്ണമായും ലണ്ടനിലായിരിക്കും ചിത്രീകരിക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മോഹന്‍ ലാലിനെ കൂടാതെ നിരഞ്ജ് മണിയന്‍ പിള്ള, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, ദിലീഷ് പോത്തന്‍, അനു സിത്താര, കനിഹ, ജൂവല്‍ മേരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.
ഏറെ നാളുകള്‍ക്ക് ശേഷമാണ് രഞ്ജിത്ത് മോഹന്‍ ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ്, വര്‍ണ്ണചിത്ര ബിഗ് സ്‌ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ‘ബിലാത്തി കഥ’യുടെ തിരക്കഥയും സംഭാഷണവും എഴുതുന്നത് സേതുവാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നല്‍കുന്നു. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രനാണ്. മാര്‍ച്ച് ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
പ്രണവിന്റെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി ആദിയുടെ പുതിയ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് ഏറെ വേറിട്ടു നിൽക്കുന്നതാണ് ടീസർ. ആരാധകരുടെ ആവേശം വാനോളം ഉയർത്തുന്നതാണ് പുതിയ ടീസർ.
പ്രണവ് മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദിത്യ എന്ന കഥാപാത്രമായാണ് പ്രണവ് എത്തുക. ചിത്രം ജനുവരി 26ന് റിലീസ് ചെയ്യും.
Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്.
ഇന്ത്യൻ സംഗീത വിസ്മയം എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചു വരുന്നു. കാൽ നൂറ്റാണ്ടിന് ശേഷമാണ് റഹ്മാൻ മലയാള സിനിമയിലേക്ക് എത്തുന്നത്. ബ്ലെസി സംവിധാനം നിര്‍വഹിക്കുന്ന പൃഥ്വിരാജ് ചിത്രം ആടു ജീവിതത്തിലെ പാട്ടുകൾക്കാണ് റഹ്മാന്‍ ഈണമിടുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തിന്റെ ദൃശ്യാവിശ്കാരമാണ് ചിത്രം. സംഗീത് ശിവൻ സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം യോദ്ധയിലൂടെയായിരുന്നു സംഗീത സംവിധായകനായുള്ള റഹ്മാന്റെ അരങ്ങേറ്റം. പിന്നീട് ഹിന്ദിയിലും തമിഴിലുമായി അനേകം പാട്ടുകൾക്ക് സംഗീതം നൽകി. സ്ലംഡോഗ് മില്യനയറിലെ ജയ് ഹോ എന്ന ഗാനത്തിലൂടെ ഓസ്കാര്‍ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. ആടുജീവിതത്തിന് ശബ്ദമിശ്രണം നൽകുന്നത് മറ്റൊരു ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയാണ്. ചിത്രത്തിലെ രണ്ട് പാട്ടുകൾക്കാണ് റഹ്മാൻ സംഗീതം നൽകുന്നതെന്ന് ബ്ലെസി പറഞ്ഞു. അടുത്ത മാസം ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിക്കും
സിനിമയിലും ജീവിതത്തിലും നല്ല നിലപാടുകള്‍ കൊണ്ട് ജനശ്രദ്ധയാകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് വിജയ് സേതുപതി. എവിടെയും എന്തും തുറന്നു പറയാന്‍ മടികാണിക്കാത്തയാളുമാണ് അദ്ദേഹം. ഇപ്പോള്‍ ജീവയുടെ കീ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പരസ്യമായി തര്‍ക്കിച്ച നിര്‍മ്മാതാക്കളോട് ക്ഷുഭിതനായി പ്രതികരിച്ച സേതുപതിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഓഡിയോ ലോഞ്ച് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രശ്‌നങ്ങള്‍ക്കുള്ള ചര്‍ച്ചാ വേദിയായി പരിണമിച്ചപ്പോഴാണ് വിജയ് സേതുപതി ക്ഷുഭിതനായി പ്രതികരിച്ചത്.
ഓഡിയോ ലോഞ്ചിനെത്തിയ നിര്‍മ്മാതാക്കള്‍ പരസ്പരം തര്‍ക്കിക്കുകയും പഴിചാരി സംസാരിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പരസ്പരം കുറ്റം പറയുന്നതിനിടെ നടക്കുന്ന ചടങ്ങ് എന്താണെന്നുവരെ മറന്നുപോയ നിര്‍മ്മാതാക്കള്‍ അതിരുവിട്ടു. ഇതോടെ ക്ഷുഭിതനായ വിജയ് സേതുപതി വേദി വിടാനൊരുങ്ങുകയായിരുന്നു. സംഘാടകര്‍ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടു വന്നത്. തുടര്‍ന്ന് വേദിയിലെത്തി സംസാരിച്ച സേതുപതി വഴക്കിട്ടവരെ കണക്കിനു ശകാരിച്ചു.
നിര്‍മാതാക്കളുടെ സംഘടനാ പ്രശ്‌നങ്ങള്‍ സംസാരിക്കേണ്ട ചടങ്ങല്ല ഇവിടം. ഇതൊരു പൊതു ചടങ്ങാണ്. എന്തിനാണ് ഇവിടെ വന്നത് എന്നോര്‍ത്ത് താന്‍ അത്ഭുതപ്പെട്ടു പോയി. വിജയ് സേതുപതി പറഞ്ഞു തീര്‍ത്തും നിരാശാജനകമാണിത്. പൊതുജനങ്ങള്‍ക്കിടയില്‍ സിനിമാക്കാരെ കുറിച്ച് മോശം അഭിപ്രായം സൃഷ്ടിക്കുന്നത് ഇത്തരം സംഭവങ്ങളാണ്. ഒരു സിനിമയെ വിജയിപ്പിക്കാന്‍ ഓരോരുത്തരം അത്രമാത്രം കഷ്ടപ്പാടാണ് സഹിക്കുന്നത്. പക്ഷേ നാലു പടം തുടരെ തുടരെ വിജയിക്കാതെ പോയാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് എത്ര വലിയ താരവും പുറത്താകും. അവര്‍ക്കുള്ള ബഹുമാനവും പോകും. അതുകൊണ്ട് നമുക്ക് പരസ്പര ബഹുമാനത്തോടെ സഹകരിക്കാം. വിജയ് സേതുപതി പറഞ്ഞു.
വീഡിയോ കാണാം;
ഹൈദരാബാദ്: തെലുങ്ക് നടന്‍ പവന്‍ കല്ല്യാണിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ തുപ്പിയതിന് യുവാവിന് ക്രൂര മര്‍ദ്ദനം. പവന്‍ കുമാറിന്റെ ആരാധകരാണ് അക്രമികള്‍. അക്രമികള്‍ തന്നെ ഷൂട്ട് ചെയ്ത വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
പവന്‍ കല്ല്യാണിന്റെ പുതിയ ചിത്രമായ ‘അജ്ഞാതവാസി’യുടെ പോസ്റ്ററിലാണ് യുവാവ് തുപ്പിയത്. ഈ സിനിമ കണ്ട തനിക്ക് പണം നഷ്ടമായെന്നും ഇതൊരു സിനിമായാണോയെന്നും യുവാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചോദിക്കുന്നു. കൂടാതെ പോസ്റ്ററിലെ പവന്‍ കല്ല്യാണിന്റെ ചിത്രത്തില്‍ ഇയാള്‍ അടിക്കുകയും ചെയ്യുന്നുണ്ട്. ഇതേത്തുടര്‍ന്ന് പ്രകോപിതരായ ആരാധകരാണ് യുവാവിനെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനമേറ്റ യുവാവ് പോസ്റ്റ് ചെയ്ത വീഡിയോക്ക് മറുപടിയായിട്ടാണ് ആരാധകര്‍ യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പവന്‍ കല്ല്യാണിന്റെ ചിത്രത്തിനെ വിമര്‍ശിക്കുന്നവരെ കൈകാര്യം ചെയ്യുന്ന ആരാധകരുടെ നടപടി ഇതാദ്യമല്ല.
നേരത്തെ താരത്തിന്റെ ചിത്രത്തിന് മൂന്ന് സ്റ്റാര്‍ റേറ്റിങ് നല്‍കിയ തെലുങ്ക് ചാനലിലെ അവതാരകനെ ആരാധകര്‍ മര്‍ദ്ദിച്ചിരുന്നു. കൂടാതെ അത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ 23,500 വ്യൂസും 1300ല്‍ കൂടുതല്‍ ലൈക്കും നേടിയ ഈ മിനിസിനിമ യൂട്യൂബിലെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ (CET) വിദ്യാര്‍ത്ഥികള്‍ അഭിനയിച്ച ‘The Golden Walk Way” സംവിധാനം ചെയ്തിരിക്കുന്നത് പ്രസ്തുത കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ശ്രീ. നവനീത് നാനിയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ആസ്വാദകര്‍ക്കിടയില്‍ ആവേശം ഉളവാക്കുന്നു. ഇതിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്ന ശ്രീ. സുരേഷ് പിള്ള യുകെ മലയാളി ഡോക്ടറാണ്.
സിഇറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കോളേജിനു മുന്നില്‍ നിര്‍മ്മിച്ച് നല്‍കിയ പടവുകളാണ് ‘The Golden Walk Way”. ഒരു വിദ്യാര്‍ത്ഥിയുടെ തിരിച്ചറിവുകളുടെ കയറ്റിറക്കമാണ് ഈ മിനി സിനിമയ്ക്ക് ആ യഥാര്‍ത്ഥ പേരിടാനുള്ള പ്രചോദനം. ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും അതേ പടവുകളിലാണ്.
സിഇറ്റിയിലെ വിദ്യാര്‍ത്ഥികളുടെ വളരെ പ്രശസ്തമായ ഡാന്‍സ് ഗ്രൂപ്പായ WTF ന്റെ ഉത്ഭവ കഥയാണ് ‘The Golden Walk Way”യില്‍ പ്രതിപാദിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഗ്രൂപ്പ് ഇന്നും ജൂനിയേഴ്സ് ഏറ്റെടുത്ത് മുമ്പോട്ടു കൊണ്ടുപോകുന്നു.
ഡാന്‍സ് പാഷനായി കൊണ്ടുനടക്കുന്ന ചില എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഒരു ഡാന്‍സ് ഗ്രൂപ്പിന്റെ ഓഡിഷനുവേണ്ടി സീനിയേഴ്സിനെ സമീപിക്കുന്നു. എന്നാല്‍ സീനിയേഴ്സ് അവരെ മനഃപൂര്‍വ്വം ഒഴിവാക്കുന്നു. സങ്കടകരമായ അവസ്ഥയില്‍ കാണുന്ന അവരെ പ്രസ്തുത കോളേജിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഒരു പുതിയ ഡാന്‍സ് ഗ്രൂപ്പ് തുടങ്ങുവാന്‍ പ്രേരിപ്പിക്കുന്നു. ക്ലാസ് റൂമിലെ ഒരു മേശയില്‍ ആരോ എഴുതിയ WTF എന്ന ചുരുക്കപ്പേരില്‍ നിന്നും പ്രചോദനം നേടിയ അവര്‍ ആ ഗ്രൂപ്പിന് Watch The Freask എന്ന പേരിടുന്നു. അവരുടെ ആവേശഭരിതമായ WTF ഗ്രൂപ്പ് ഒരു വലിയ വിജയമായിത്തീരുന്നു. പിന്നീട് സിനിമിയില്‍ കാണിക്കുന്നത് സിഇറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരു ഡാന്‍സ് ഗ്രൂപ്പ് തുടങ്ങുവാന്‍ ശ്രമിക്കുന്നതും അതിന് അവര്‍ WTF (Win The Faith) എന്ന് പേരിടുന്നതും ചില നിസാര സൗന്ദര്യപ്പിണക്കങ്ങള്‍ കാരണം അവര്‍ക്ക് ആ സംരംഭം പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ പോകുന്നതും അവര്‍ക്കുവേണ്ടി ചെയ്തുവെച്ച വസ്ത്രങ്ങള്‍ പുതിയ ഗ്രൂപ്പിന് സമാനിച്ചിട്ട് അവര്‍ മടങ്ങുന്നതുമാണ് ഈ മിനി സിനിമയുടെ കഥ.
‘The Golden Walk Way” യുടെ പ്രത്യേകത ഇതില്‍ അഭിനയിച്ചിരിക്കുന്നത് ശരിക്കും WTF ന്റെ ഡാന്‍സേഴ്സ് തന്നെയാണ്. ഇതില്‍ കാണിച്ചിരിക്കുന്ന എല്ലാ സ്റ്റണ്ട്‌സും ആധുനിക സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ ചെയ്തിരിക്കുന്നതാണ് മറ്റൊരു പ്രത്യേകത.
സിഇറ്റി കോളേജിന്റെയും കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെയും ദൃശ്യചാരുത വെറൈറ്റി ആയിട്ടുള്ള ഷോട്ട്സിലൂടെയും പുതുമയാര്‍ന്ന ആംഗിള്‍സിലൂടെയും ക്യാമറ കണ്ണാല്‍ ഒപ്പിയെടുത്തിരിക്കുന്നത് ശ്രീ. സംഗീത് ശിവനാണ്. ആ ദൃശ്യങ്ങള്‍ക്ക് മനോഹാരിതയും പുതുമയാര്‍ന്ന ഒരു ഫീലും കൊടുത്തത് ശ്രീ. പ്രയാഗ് ആര്‍എസിന്റെ എഡിറ്റിംഗും കളറിംഗും (DI) ആണ്. ഈ ഒരു ദൃശ്യാനുഭവത്തെ വേറൊരു തലത്തിലേയ്ക്ക് ഉയര്‍ത്തിയത് Kabali Fever Song Fame ശ്രീ. ജി പി രാകേഷിന്റെ പുതുമയാര്‍ന്നതും ത്രസിപ്പിക്കുന്നതുമായ സംഗീതമാണ്. സീനുകള്‍ക്ക് കൂടുതല്‍ ഡെഫനിഷനും റിയലിസവും കൊടുത്തത് FXR ന്റെ സൗണ്ട് ഡിസൈനാണ്.
മികവുറ്റ തിരക്കഥയും സംവിധാനവും പുതുമയാര്‍ന്ന ക്യാമറയും വേറിട്ട എഡിറ്റിംഗും കളറിംഗും (DI) ത്രസിപ്പിക്കുന്ന സംഗീതം കൊണ്ടും ഈ സിനിമ കൊമേഴ്സ്യല്‍ സിനിമയെ വെല്ലുന്ന രീതിയില്‍ കൊണ്ടെത്തിച്ചു.
തിരുവനന്തപുരം: നടി പാര്‍വ്വതിക്ക് ഭീഷണി സന്ദേശം അയച്ച കൊല്ലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു റോജനെന്നയാള്‍ പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി സ്‌ന്ദേശമയച്ചത്. ഇയാളയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പാര്‍വ്വതി നല്‍കിയ പരാതിയിന്മേലാണ് നടപടിയുണ്ടായിരിക്കുന്നത്.
സന്ദേശമയച്ച അക്കൗണ്ട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊല്ലം സ്വദേശിയാണെന്ന് മനസ്സിലാകുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ച ശേഷമാണ് എറണാകുളത്തു നിന്നുള്ള പോലീസ് സംഘം കൊല്ലത്തെത്തി റോജനെ കസ്റ്റഡിയിലെടുത്തത്. റോജന്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലത്തെ ഒരു സ്വകാര്യ കോളെജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ സോജന്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കസബയില്‍ മമ്മൂട്ടി അഭിനയിച്ച കഥാപാത്രം സ്ത്രീവിരുദ്ധമാണ് എന്ന പാര്‍വ്വതിയുടെ പ്രസ്താവനയാണ് പ്രതിയെ പ്രകോപിപ്പിച്ചെതെന്നാണ് സൂചന. മമ്മൂട്ടിക്കെതിരായ പ്രസ്താവന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് സൈബറിടത്തില്‍ പാര്‍വ്വതിക്കെതിരെ തെറിവിളിയുമായി എത്തിയത്.
പോൺ നായിക മിയ മൽക്കോവയുടെ നഗ്നശരീരം നന്നായി ഉപയോഗിക്കുന്ന രാം ഗോപാൽ വർമ്മയുടെ ‘ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്ത്’ എന്ന സിനിമയുടെ ആദ്യ ട്രെയിലർ പുറത്തിറക്കി. മിയ പൂർണനഗ്നയായിരിക്കുന്ന ആദ്യ പോസ്റ്ററിനു പിന്നാലെയാണ് ഇപ്പോൾ നഗ്നതയുടെ അതിർവരമ്പുകൾ എല്ലാം ലംഘിക്കുന്ന വീഡിയോ യു ട്യൂബിലൂടെ രാംഗോപാൽ വർമ്മ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
സെൻസർ ചെയ്യാത്ത രംഗങ്ങളുള്ള ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പോൺ നായികയായ മിയ മൽക്കോവയാണ് ഇതിലെ നായിക. സിഗ്മണ്ട് ഫ്രോയിഡിന്റെയും ഹെന്റി മില്ലർ തുടങ്ങിയ വിശ്വവിഖ്യാത എഴുത്തുകാരുടെ സ്റ്റേറ്റ്മെന്റുകൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെ ലൈംഗികത മത വ്യാഖ്യാനങ്ങൾ കൊണ്ട് മൂടിവെച്ചിരിക്കുകയാണെന്നും ലൈംഗികത എന്നത് ശരീരത്തിന്റെ ഭാഗമാണെന്നും മിയ മൽക്കോവ ട്രെയിലറിൽ പറയുന്നുണ്ട്.
സെക്സിനെക്കുറിച്ച് ധീരമായ നിലപാടുകളാണ് മിയ മൽക്കോവയിലൂടെ രാംഗോപാൽ വർമ്മ മൂന്നോട്ടുവെയ്ക്കുന്നത്. സ്ത്രീ ശരീരം എന്നത് ഒരു വസ്തുവല്ലെന്നും അങ്ങനെ ചിന്തിക്കുന്നവർ ഒന്നിനും കൊള്ളാത്ത അടിമകളാണെന്നും മിയ പറയുന്നുണ്ട്. ഗോഡ് സെക്സ് ആൻഡ് ട്രൂത്ത് മിയ മൽക്കോവയുടെ ഔദ്യോഗിക വിഡിയോ ചാനലിൽ ജനുവരി 26ന് രാവിലെ ഒമ്പത് മണിക്ക് റിലീസ് ചെയ്യും.