സിനിമയിൽ ആയാലും മിനി സ്‌ക്രീനിൽ ആയാലും സെലിബ്രറ്റികൾക്ക് എന്നും വലിയ ഡിമാൻഡ് ആണ്. അതുകൊണ്ടു തന്നെ എല്ലാ മാധ്യമങ്ങളും ഇവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന പല പരിപാടികളും സംപ്രേഷണം ചെയ്യാറുണ്ട്. ഇതിൽ യുവ ആരാധകരുടെ ഒരുനിര തന്നെയുള്ള ജി പി (ഗോവിന്ദ് പദ്മസൂര്യ), ഇന്ന് മലയാളത്തിലെ ഏറ്റവും പ്രിയങ്കരനായ അവതാരകരുടെ കൂട്ടത്തിലാണ്. ജി പി.ക്ക് ആരാധകരില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടായത്. അതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജി പി സംസാരിച്ചു. അത് ഇങ്ങനെ
കഴിഞ്ഞ വര്‍ഷം ഒരു വനിതാ കോളേജില്‍ ഞാന്‍ ഗസ്റ്റായി പോയിരുന്നു. ഞാനും പ്രധാനധ്യാപികയും വിദ്യാര്‍ത്ഥി പ്രതിനിധിയും സ്റ്റേജിലുണ്ട്. ഒരു കുട്ടി വന്ന് എനിക്ക് വലിയ ഒരു ബൊക്കെ സമ്മാനിച്ചു. മറ്റൊരു കുട്ടി സ്റ്റേജിലേക്ക് വന്ന് എന്നെകൊണ്ട് പുസ്തകം പ്രകാശനം ചെയ്യിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ വേറൊരു കുട്ടി വന്നു. ദൗത്യം അറിയാതെ ഞാന്‍ വിനയത്തോടെ എഴുന്നേറ്റ് നിന്നു. ആ കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. ഞാന്‍ ശരിക്കും ചമ്മി. സത്യം പറഞ്ഞാല്‍ കിളി പോയി. ടീച്ചര്‍ എന്നോട് സോറി പറഞ്ഞു. നാണക്കേട് കാരണം ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. കുറച്ച് കാലത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം ഞാന്‍ ഒരു കല്യാണത്തിന് പോയി.
ഞാന്‍ ഗസ്റ്റായി പോയ അതേ കോളേജിലെ ഒരു കുട്ടിയുടെ അമ്മ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്കരികില്‍ വന്ന് പറഞ്ഞു. അന്ന് പത്മസൂര്യയെ ഉമ്മ വച്ച കൂട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കിയെന്നാ കേട്ടത്… അങ്ങനെ സംഭവം വീട്ടിലും അറിഞ്ഞു. അടുത്തിടെ ലുലു മാളില്‍ പോയപ്പോഴും ഒരു സംഭവം ഉണ്ടായി.
മുന്നാംനിലയിലെ ലിഫ്റ്റിനരികില്‍ ആ കൂട്ടത്തിലെ ഒരു പെണ്‍കുട്ടി എന്നെ കാത്ത് നില്‍ക്കുന്നു. കായ്‌റുവത്തതിന്റെ പാക്കറ്റുണ്ട് കയ്യില്‍. അവള്‍ എനിക്ക് തരാനായി കൊണ്ടുവന്നതാണ്. ഞാന്‍ അവളെ സന്തോഷിപ്പിക്കാന്‍ കുറച്ച് ചിപ്പ്‌സ് എടുത്തു. യാത്ര പറയാന്‍ നേരം അവള്‍ എന്റെ ഷര്‍ട്ടിന്റെ പിറകില്‍ പിടിച്ചു. ജി.പി എനിക്കൊരു ഉമ്മ തര്വോ… ഞാന്‍ ഞെട്ടിപ്പോയി… അവളുടെ കവിളില്‍ തട്ടി… ചിരിച്ചുകൊണ്ട് ഞാന്‍ അവിടെ നിന്ന് തടിത്തപ്പി എന്ന് പറഞ്ഞാൽ മതി….
സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീ മേക്ക് നിമിറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീഷ് പോത്തനാണ് മഹേഷിന്‍റെ പ്രതികാരത്തിന്‍റെ സംവിധാനം. എന്നാല്‍ അതിന്‍റെ തമിഴ് റീ മേക്ക് നിമിറിന്‍റെ സംവിധാനം പ്രിയദര്‍ശന്‍ ആണ്.
ഉദയനിധി സ്റ്റാലിനാണ് നായകന്‍, നായിക മലയാളത്തിന്‍റെ പ്രിയപ്പെട്ട നമിത പ്രമോദും. മഹേഷിന്റെ പ്രതികാരത്തിലെ ചിന്‍ അപ്പ്, ചിന്‍ ഡൗണ്‍, ചിന്‍ പൊടിക്ക് അപ്പ് ഡയലോഗ് മറ്റൊരു തരത്തില്‍ നിമിറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയിലുണ്ടാകുമെന്നും മലയാളത്തില്‍ നിന്നും കുറച്ചധികം ഹ്യൂമര്‍ തമിഴ് റീമെയ്ക്കില്‍ ഉള്‍പ്പെടുത്തുമെന്നും മുമ്പ് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
ഫഹദ് അവതരിപ്പിച്ച മഹേഷ് ആയി നിര്‍മ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിനാണെത്തുന്നത്. അപര്‍ണ ബാലമുരളിയുടെ കഥാപാത്രം ജിംസിയായി നമിത പ്രമോദും, അനുശ്രീ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രത്തെ പാര്‍വതി നായരുമാണ് അവതരിപ്പിക്കുന്നത്. അലന്‍സിയറുടെ വേഷത്തില്‍ എം എസ് ഭാസ്‌കര്‍ അഭിനയിക്കുന്നു. സംവിധായകന്‍ മഹേന്ദ്രന്‍ ആണ് ഉദയനിധിയുടെ അച്ഛന്‍റെ വേഷത്തില്‍. മണിക്കുട്ടന്‍, ബിനീഷ് കോടിയേരി എന്നിവരും ചിത്രത്തിലെ താരങ്ങളാണ്. ജനുവരി 25 ന് ചിത്രം തീയേറ്ററുകളിലെത്തും.
പൃഥ്വിരാജ് ആരാധകര്‍ ഏറെ കൊട്ടിഘോഷിച്ച ഒരു സിനിമ പേരായിരുന്നു കര്‍ണ്ണന്‍. അതിനു കാരണവും ഉണ്ട്. മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രമായിരുന്നു എന്നത് തന്നെ. ചരിത്രപ്രാധാന്യമുള്ള സിനിമകള്‍ക്ക് എന്നും മലയാള സിനിമാ മേഖലയില്‍ നല്ല പ്രാധാന്യം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ആരാധകര്‍ വലിയൊരു പ്രതീക്ഷയില്‍ ആയിരുന്നു. എന്നാല്‍ ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് സംവിധായകന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
പൃഥ്വിരാജിന് പകരം ചിയാന്‍ വിക്രമിനെ നായകനാക്കി 300 കോടിരൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ വിമല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യും. എന്നാൽ മുമ്പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസർ പിന്മാറിയിട്ടുണ്ട്.
‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന് വേണ്ടി താന്‍ ചിട്ടപ്പെടുത്തിയ, അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രിഥ്വിരാജ് സംവിധായകന്‍ ആര്‍ എസ് വിമലിനോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെ താന്‍ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും രമേഷ് നാരായണന്‍ ആരോപിച്ചിരുന്നു. മികച്ച ഗായകനായി തെരഞ്ഞെടുത്ത പി ജയചന്ദ്രനെ ഒഴിവാക്കണമെന്നും പ്രിഥ്വി ആവശ്യപ്പെട്ടു എന്നാണു വിമല്‍ രമേശ് നാരായണനോട് പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസവും അകല്‍ച്ചയുമുണ്ടായിരുന്നു. അത് കര്‍ണനെയും ബാധിച്ചു എന്നാണ് വിവരം.
യുവതിയുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. പെണ്‍കുട്ടിയുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് പോലീസ്. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ താരത്തിനെതിരായി തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും സൂചനയുണ്ട്. പീഡന ശ്രമത്തെ കുറിച്ച് പരാതി നല്‍കിയിരിക്കുന്നതിനാല്‍ ഈ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യാനാണ് സാധ്യത.
എന്നാല്‍ യുവതി കള്ളം പറയുകയാണെന്നും, പണം തന്നില്ലെങ്കില്‍ യുവതി കള്ളക്കേസില്‍ കുടുക്കമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഇക്കാര്യം കാണിച്ച് താരം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. കേസില്‍ ഉണ്ണി മുകുന്ദനാണ് ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയുമാണ്.
തന്നെ വഞ്ചിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാരോപിച്ച് ചലച്ചിത്രനടനെതിരെ പ്രമുഖ കന്നഡ നടി പൊലീസിനെ സമീപിച്ചു. അമിത് എന്ന നടനെതിരെയാണ് പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വിവാഹ മോചിതയും രണ്ട് മക്കളുടെ അമ്മയുമാണ് പരാതിക്കാരിയായ അഭിനേത്രി. ഈ നടിയും അമിത് എന്ന നടനും ‘നമിത ഐ ലവ് യൂ’ എന്ന കന്നഡ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലായി. തുടര്‍ന്ന് വിവാഹം കഴിച്ച് ഇരുവരും ഒരുമിച്ച് താമസിച്ചുവന്നു. 2013 മെയിലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ 2016 ല്‍ ഇയാള്‍ പ്രസ്തുത നടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. പിന്നീട് എറെ നാളായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. എന്നാല്‍ യാദൃശ്ചികമായി കഴിഞ്ഞദിവസം നടി അമിതിനെ കാണാനിടയായി. ആര്‍ ആര്‍ നഗറില്‍ വെച്ചാണ് ഇയാളെ കണ്ടത് മറ്റൊരു ബന്ധത്തിലെ മകനൊപ്പമാണ് ഇയാള്‍ അവിടെ എത്തിയത്. ഇതോടെ അമിതുമായി നടി വഴക്കിട്ടു. നിരത്തില്‍ ഇരുവരും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. എന്നാല്‍ അമിത് ഇവിടെ നിന്നും രക്ഷപ്പെടുകയാണുണ്ടായത്. ഇതോടെ നടി പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹം കഴിച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി രജിനി തന്റെ ആരാധകര്‍ക്കായി ഒരു സംഗമം വിളിച്ച് കൂട്ടിയിരുന്നു. നൂറ് കണക്കിന് രജിനി രസികര്‍ പരിപാടിയില്‍ എത്തിച്ചേരുകയും, ഇഷ്ടതാരത്തോടൊപ്പം ഫോട്ടോയും പകര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. ഈ ഫോട്ടോ പകര്‍ത്തലുകളുടെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. തമിഴ്‌നാടിന്റെ തലൈവറെ ജനം എത്രമേല്‍ സ്‌നേഹിക്കുകയും, ആരാധിക്കുകയും ചെയ്യുന്നു എന്നതിന്റെ നേര്‍കാഴ്ച്ചയാണ് ഈ വീഡിയോ.
The last one takes the cake. 😂😂😂 pic.twitter.com/s8gI3Xuspa
— Vigil Aunty ❎ (@famousaunty) January 5, 2018
പലരും കാലില്‍ വീണ് തൊഴുത് വണങ്ങുമ്പോള്‍, ചിലര്‍ വലം ചുറ്റി പ്രദിക്ഷണം വെക്കുന്നു. ചിലര്‍ കൈമുത്തുമ്പോള്‍, മറ്റു ചിലര്‍ ആരാധന കാരണം ഒരല്‍പം മാറി നില്‍കുന്നതും കാണം, എന്നാല്‍ അത്തരക്കാരെ രജിനി ചേര്‍ത്ത് പിടിക്കുന്നുണ്ട് ദൃശ്യങ്ങളില്‍. ഇതിന് പിന്നാലെയിറങ്ങിയ മറ്റൊരു വീഡിയോയില്‍ രജിനി രാഷ്ട്രീയ പ്രഖ്യാപനം നടത്തുമ്പോള്‍ ആരാധകരുടെ ആവേശം അണപൊട്ടി ഒഴുകുന്നത് എങ്ങനയെന്ന് വീഡിയോയില്‍ കാണാം.
That moment when Rajinikanth announced his entry into politics was certain. And this priceless reaction from fans RajinikanthPoliticalEntry pic.twitter.com/Sm1bpdU68K
— Anna Isaac (@anna_isaac) December 31, 2017
തന്റെ ആദ്യത്തെ കണ്‍മണിയായ വിഹാന്‍ ദിവ്യ വിനീതുമായി പുതുവര്‍ഷത്തില്‍ അടിച്ചുപൊളിക്കുകയാണ് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും. കുഞ്ഞിന്റെ അധികം ചിത്രമൊന്നും പ്രേക്ഷകര്‍ കണ്ടിട്ടില്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കുവേണ്ടി ഇടയ്‌ക്കൊക്കെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറെ ഇഷ്ടത്തോടെ ഏറ്റെടുക്കുകയും ചെയ്യും. ഇതാ പുതുവര്‍ഷത്തില്‍ കണ്‍മണിയുടെയും അമ്മയുടെയും ആദ്യ ചിത്രം പകര്‍ത്തി വിനീത്.
പയ്യന്നൂര്‍ സ്വദേശിയും ഐടി ജീവനക്കാരിയുമായ ദിവ്യയാണ് വിനീത് ശ്രീനിവാസന്റെ ഭാര്യ. 2012 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ചെന്നൈയില്‍ എഞ്ചിനീയറിങ് പഠനത്തിനിടയിലാണ് വിനീതും ദിവ്യയും പരിചയപ്പെട്ടത്. പിന്നീട് പരിചയം സൗഹൃദമായും പ്രണയമായും മാറി.
നടന്‍ ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് വീഡിയോയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. വീട്ടിലെ സ്ത്രീകളെ കുറിച്ച് മോശമായ പരമാര്‍ശം നടത്തിയെന്നാരോപിച്ചാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
നേരത്തെ, തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടന്‍ ബാബുരാജ്. ഫെയ്‌സ് ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. ഒരു യുവാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നടന്‍ ബാബുരാജിനെതിരെ സമൂഹമാധ്യങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് ബാബുരാജ് രംഗത്ത് വന്നത്. തന്നെ വിമര്‍ശിച്ചവര്‍ക്ക് പരിഹാസ രൂപേണയാണ് ബാബുരാജ് മറുപടി നല്‍കിയത്.
”ഞാന്‍ ഈ ലൈവില്‍ വരാനുള്ള കാരണം, എന്നെ കുറിച്ചുള്ള ഒരു പോസ്റ്റ് ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്. ബാബുരാജ് സംശയത്തിന്റെ നിഴലില്‍ എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് ഇതിന് പിന്നിലുള്ള ബുദ്ധികളോട് പറയാനുള്ളത്, ദയവ് ചെയ്ത് എന്നെ ഈ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്ക്. എത്ര നാളായി നിങ്ങള്‍ ഇവിടെ മാത്രം നടക്കുന്ന കാര്യങ്ങളില്‍ എന്നെ ഒതുക്കി നിര്‍ത്തുന്നത്.
ഞാന്‍ ഈ കേരളത്തിന് പുറത്തൊക്കെ യാത്ര ചെയ്യുന്ന ആളല്ലേ. അതുകൊണ്ട് കുറച്ച് കൂടി മാറ്റിയിട്ട് എന്നെ കേന്ദ്രകമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്ത്. കേരളത്തിന് പുറത്ത് നടക്കുന്ന പല സംഭവങ്ങളിലും കരിനിഴല്‍ എന്നൊക്കെ പറഞ്ഞിട്ട്. അപ്പോള്‍ എനിക്കും കൂടി കേള്‍ക്കാന്‍ ഒരു സുഖമുണ്ടാകും.
” തനിക്കെതിരെ വാര്‍ത്തകള്‍ കൊണ്ടുവരുന്നതിന് പകരം സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കണമെന്നും വാര്‍ത്ത ചമയ്ക്കുന്നവര്‍ക്കെതിരെ ബാബുരാജ് പറയുന്നു. നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്..? എന്തിനാ പോകുന്നത്? എന്നൊക്കെ നോക്ക്. ഇത് ഒരു ഉപദേശമായി മാത്രം കണ്ടാല്‍ മതി” ഇങ്ങനെ പറഞ്ഞാണ് ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് ലൈവ് അവസാനിക്കുന്നത്.
തിയേറ്ററുകള്‍ വിജയ കാഹളം മുഴക്കി മുന്നേറുന്ന ക്രിസ്തുമസ് ചിത്രം ആട് 2 ബോക്‌സോഫീസ് ഹിറ്റാവുകയാണ്. ചിത്രത്തിന്റെ ടിക്കറ്റുകള്‍ രണ്ടുദിവസം മുമ്പേ എങ്കിലും ബുക്ക് ചെയ്യാതെ ലഭിക്കുകയില്ലെന്ന സ്ഥിതിയാണുള്ളത്. വിജയത്തിന്റെ മാറ്റുകൂട്ടാന്‍ നിരന്തരം പ്രമോഷനുകള്‍ നല്‍കുവാനും അണിയറ പ്രവര്‍ത്തകര്‍ മടിക്കുന്നില്ല.
ഇതിന്റെ ഭാഗമായി എന്നോണം ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു പുറത്തുവിട്ട ആട് 2 മെയ്ക്കിംഗ് വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിലെ പല ഭാഗങ്ങളും ചിത്രീകരിച്ചത് എങ്ങനെയെന്നും അതിനിടെയുണ്ടായ രസകരമായ സംഭവങ്ങളും മെയ്ക്കിംഗ് വീഡിയോയില്‍ കാണാം. അണിയറയില്‍ ചിത്രത്തിനായി കഷ്ടപ്പെട്ട ആളുകളേയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുവാനും ഈ മെയ്ക്കിംഗ് വീഡിയോയ്ക്ക് സാധിക്കുന്നു.
‘ദിസ് ഈസ് മൈ എന്റര്‍ടൈന്‍മെന്റ്’ എന്ന വിനായകന്റെ ഡയലോഗും പിന്നിലുണ്ടാകുന്ന സ്‌ഫോടനവും ട്രെയിലറില്‍ത്തന്നെ ഏവരും കണ്ടതാണ്. എന്നാല്‍ ഈ രംഗം ചിത്രീകരിച്ചത് എങ്ങനെയെന്നും മെയ്ക്കിംഗ് വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ താഴെ കാണാം.
ബസ് കയറാൻ നിൽക്കുന്ന യുവതിയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ചോടുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇവനെ കയ്യോടെ പിടികൂടണമെന്നും അതിനായി പോസ്റ്റ് പരമാവധി ഷെയർ ചെയ്യൂ എന്നും ആവശ്യപ്പെട്ടായിരുന്നു പോസ്റ്റ്.
സത്യത്തിൽ ഇതൊരു ഡോക്യുമെന്ററിയുടെ ഷൂട്ടിങ് സെറ്റിൽ നിന്നും ആരോ പകർത്തിയ വിഡിയോ ആണ്. സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയിൽ മീര വാസുദേവും രാജീവ് രാജനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മീരയുടെ മാല പൊട്ടിച്ചോടുന്ന രാജീവിന്റെ ചിത്രങ്ങളാണ് കള്ളനെന്ന രീതിയിൽ പ്രചരിച്ചത്.
കാശിനാദൻ എന്ന ആളുടെ പ്രൊഫൈലിൽ പ്രചരിച്ച വിഡിയോയ്ക്ക് ലഭിച്ചത് ഇരുപതിനായിരത്തോളം ഷെയർ. ആളുകളെല്ലാം സംഭവം സത്യമാണെന്ന് വിശ്വസിച്ചു.
പോസ്റ്റ് വൈറലായതോടെ രാജീവും അതിന് താഴെ കമന്റുമായി എത്തി. ‘ചേട്ടനെ എനിക്കറിയില്ല, പക്ഷെ ഒരുപാട് നന്ദിയുണ്ട്.. ഞാൻ മണിക്കൂറുകൾ ക്കൊണ്ട് ഇത്രയും പ്രശസ്തനാവുമെന്ന് വിചാരിച്ചില്ല… എന്തായാലും നാളെ റിലീസ് ആവുന്ന ദിവാൻജിമൂല ഗ്രാന്റ് പ്രീ എന്ന സിനിമയെയും ഇങ്ങന്നെ തന്നെ പ്രമോട്ട് ചെയ്ത് തരണേ..പ്ലീസ്’–ഇങ്ങനെയായിരുന്നു രാജീവിന്റെ മറുപടി.