Movies

പൃഥ്വിരാജ് ആരാധകര്‍ ഏറെ കൊട്ടിഘോഷിച്ച ഒരു സിനിമ പേരായിരുന്നു കര്‍ണ്ണന്‍. അതിനു കാരണവും ഉണ്ട്. മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രമായിരുന്നു എന്നത് തന്നെ. ചരിത്രപ്രാധാന്യമുള്ള സിനിമകള്‍ക്ക് എന്നും മലയാള സിനിമാ മേഖലയില്‍ നല്ല പ്രാധാന്യം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ആരാധകര്‍ വലിയൊരു പ്രതീക്ഷയില്‍ ആയിരുന്നു. എന്നാല്‍ ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് സംവിധായകന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പൃഥ്വിരാജിന് പകരം ചിയാന്‍ വിക്രമിനെ നായകനാക്കി 300 കോടിരൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ വിമല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യും. എന്നാൽ മുമ്പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസർ പിന്മാറിയിട്ടുണ്ട്.

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന് വേണ്ടി താന്‍ ചിട്ടപ്പെടുത്തിയ, അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രിഥ്വിരാജ് സംവിധായകന്‍ ആര്‍ എസ് വിമലിനോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെ താന്‍ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും രമേഷ് നാരായണന്‍ ആരോപിച്ചിരുന്നു. മികച്ച ഗായകനായി തെരഞ്ഞെടുത്ത പി ജയചന്ദ്രനെ ഒഴിവാക്കണമെന്നും പ്രിഥ്വി ആവശ്യപ്പെട്ടു എന്നാണു വിമല്‍ രമേശ് നാരായണനോട് പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസവും അകല്‍ച്ചയുമുണ്ടായിരുന്നു. അത് കര്‍ണനെയും ബാധിച്ചു എന്നാണ് വിവരം.

യുവതിയുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. പെണ്‍കുട്ടിയുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് പോലീസ്. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ താരത്തിനെതിരായി തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും സൂചനയുണ്ട്. പീഡന ശ്രമത്തെ കുറിച്ച് പരാതി നല്‍കിയിരിക്കുന്നതിനാല്‍ ഈ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യാനാണ് സാധ്യത.

എന്നാല്‍ യുവതി കള്ളം പറയുകയാണെന്നും, പണം തന്നില്ലെങ്കില്‍ യുവതി കള്ളക്കേസില്‍ കുടുക്കമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഇക്കാര്യം കാണിച്ച് താരം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. കേസില്‍ ഉണ്ണി മുകുന്ദനാണ് ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയുമാണ്.

തന്നെ വഞ്ചിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാരോപിച്ച് ചലച്ചിത്രനടനെതിരെ പ്രമുഖ കന്നഡ നടി പൊലീസിനെ സമീപിച്ചു. അമിത് എന്ന നടനെതിരെയാണ് പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വിവാഹ മോചിതയും രണ്ട് മക്കളുടെ അമ്മയുമാണ് പരാതിക്കാരിയായ അഭിനേത്രി. ഈ നടിയും അമിത് എന്ന നടനും ‘നമിത ഐ ലവ് യൂ’ എന്ന കന്നഡ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലായി. തുടര്‍ന്ന് വിവാഹം കഴിച്ച് ഇരുവരും ഒരുമിച്ച് താമസിച്ചുവന്നു. 2013 മെയിലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ 2016 ല്‍ ഇയാള്‍ പ്രസ്തുത നടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. പിന്നീട് എറെ നാളായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. എന്നാല്‍ യാദൃശ്ചികമായി കഴിഞ്ഞദിവസം നടി അമിതിനെ കാണാനിടയായി. ആര്‍ ആര്‍ നഗറില്‍ വെച്ചാണ് ഇയാളെ കണ്ടത് മറ്റൊരു ബന്ധത്തിലെ മകനൊപ്പമാണ് ഇയാള്‍ അവിടെ എത്തിയത്. ഇതോടെ അമിതുമായി നടി വഴക്കിട്ടു. നിരത്തില്‍ ഇരുവരും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. എന്നാല്‍ അമിത് ഇവിടെ നിന്നും രക്ഷപ്പെടുകയാണുണ്ടായത്. ഇതോടെ നടി പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹം കഴിച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി രജിനി തന്റെ ആരാധകര്‍ക്കായി ഒരു സംഗമം വിളിച്ച് കൂട്ടിയിരുന്നു. നൂറ് കണക്കിന് രജിനി രസികര്‍ പരിപാടിയില്‍ എത്തിച്ചേരുകയും, ഇഷ്ടതാരത്തോടൊപ്പം ഫോട്ടോയും പകര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. ഈ ഫോട്ടോ പകര്‍ത്തലുകളുടെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. തമിഴ്‌നാടിന്റെ തലൈവറെ ജനം എത്രമേല്‍ സ്‌നേഹിക്കുകയും, ആരാധിക്കുകയും ചെയ്യുന്നു എന്നതിന്റെ നേര്‍കാഴ്ച്ചയാണ് ഈ വീഡിയോ.

പലരും കാലില്‍ വീണ് തൊഴുത് വണങ്ങുമ്പോള്‍, ചിലര്‍ വലം ചുറ്റി പ്രദിക്ഷണം വെക്കുന്നു. ചിലര്‍ കൈമുത്തുമ്പോള്‍, മറ്റു ചിലര്‍ ആരാധന കാരണം ഒരല്‍പം മാറി നില്‍കുന്നതും കാണം, എന്നാല്‍ അത്തരക്കാരെ രജിനി ചേര്‍ത്ത് പിടിക്കുന്നുണ്ട് ദൃശ്യങ്ങളില്‍. ഇതിന് പിന്നാലെയിറങ്ങിയ മറ്റൊരു വീഡിയോയില്‍ രജിനി രാഷ്ട്രീയ പ്രഖ്യാപനം നടത്തുമ്പോള്‍ ആരാധകരുടെ ആവേശം അണപൊട്ടി ഒഴുകുന്നത് എങ്ങനയെന്ന് വീഡിയോയില്‍ കാണാം.

തന്റെ ആദ്യത്തെ കണ്‍മണിയായ വിഹാന്‍ ദിവ്യ വിനീതുമായി പുതുവര്‍ഷത്തില്‍ അടിച്ചുപൊളിക്കുകയാണ് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും. കുഞ്ഞിന്റെ അധികം ചിത്രമൊന്നും പ്രേക്ഷകര്‍ കണ്ടിട്ടില്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കുവേണ്ടി ഇടയ്‌ക്കൊക്കെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറെ ഇഷ്ടത്തോടെ ഏറ്റെടുക്കുകയും ചെയ്യും. ഇതാ പുതുവര്‍ഷത്തില്‍ കണ്‍മണിയുടെയും അമ്മയുടെയും ആദ്യ ചിത്രം പകര്‍ത്തി വിനീത്.

പയ്യന്നൂര്‍ സ്വദേശിയും ഐടി ജീവനക്കാരിയുമായ ദിവ്യയാണ് വിനീത് ശ്രീനിവാസന്റെ ഭാര്യ. 2012 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ചെന്നൈയില്‍ എഞ്ചിനീയറിങ് പഠനത്തിനിടയിലാണ് വിനീതും ദിവ്യയും പരിചയപ്പെട്ടത്. പിന്നീട് പരിചയം സൗഹൃദമായും പ്രണയമായും മാറി.

നടന്‍ ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് വീഡിയോയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. വീട്ടിലെ സ്ത്രീകളെ കുറിച്ച് മോശമായ പരമാര്‍ശം നടത്തിയെന്നാരോപിച്ചാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

നേരത്തെ, തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടന്‍ ബാബുരാജ്. ഫെയ്‌സ് ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. ഒരു യുവാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നടന്‍ ബാബുരാജിനെതിരെ സമൂഹമാധ്യങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് ബാബുരാജ് രംഗത്ത് വന്നത്. തന്നെ വിമര്‍ശിച്ചവര്‍ക്ക് പരിഹാസ രൂപേണയാണ് ബാബുരാജ് മറുപടി നല്‍കിയത്.

”ഞാന്‍ ഈ ലൈവില്‍ വരാനുള്ള കാരണം, എന്നെ കുറിച്ചുള്ള ഒരു പോസ്റ്റ് ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്. ബാബുരാജ് സംശയത്തിന്റെ നിഴലില്‍ എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് ഇതിന് പിന്നിലുള്ള ബുദ്ധികളോട് പറയാനുള്ളത്, ദയവ് ചെയ്ത് എന്നെ ഈ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്ക്. എത്ര നാളായി നിങ്ങള്‍ ഇവിടെ മാത്രം നടക്കുന്ന കാര്യങ്ങളില്‍ എന്നെ ഒതുക്കി നിര്‍ത്തുന്നത്.

ഞാന്‍ ഈ കേരളത്തിന് പുറത്തൊക്കെ യാത്ര ചെയ്യുന്ന ആളല്ലേ. അതുകൊണ്ട് കുറച്ച് കൂടി മാറ്റിയിട്ട് എന്നെ കേന്ദ്രകമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്ത്. കേരളത്തിന് പുറത്ത് നടക്കുന്ന പല സംഭവങ്ങളിലും കരിനിഴല്‍ എന്നൊക്കെ പറഞ്ഞിട്ട്. അപ്പോള്‍ എനിക്കും കൂടി കേള്‍ക്കാന്‍ ഒരു സുഖമുണ്ടാകും.

” തനിക്കെതിരെ വാര്‍ത്തകള്‍ കൊണ്ടുവരുന്നതിന് പകരം സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കണമെന്നും വാര്‍ത്ത ചമയ്ക്കുന്നവര്‍ക്കെതിരെ ബാബുരാജ് പറയുന്നു. നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്..? എന്തിനാ പോകുന്നത്? എന്നൊക്കെ നോക്ക്. ഇത് ഒരു ഉപദേശമായി മാത്രം കണ്ടാല്‍ മതി” ഇങ്ങനെ പറഞ്ഞാണ് ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് ലൈവ് അവസാനിക്കുന്നത്.

തിയേറ്ററുകള്‍ വിജയ കാഹളം മുഴക്കി മുന്നേറുന്ന ക്രിസ്തുമസ് ചിത്രം ആട് 2 ബോക്‌സോഫീസ് ഹിറ്റാവുകയാണ്. ചിത്രത്തിന്റെ ടിക്കറ്റുകള്‍ രണ്ടുദിവസം മുമ്പേ എങ്കിലും ബുക്ക് ചെയ്യാതെ ലഭിക്കുകയില്ലെന്ന സ്ഥിതിയാണുള്ളത്. വിജയത്തിന്റെ മാറ്റുകൂട്ടാന്‍ നിരന്തരം പ്രമോഷനുകള്‍ നല്‍കുവാനും അണിയറ പ്രവര്‍ത്തകര്‍ മടിക്കുന്നില്ല.

ഇതിന്റെ ഭാഗമായി എന്നോണം ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു പുറത്തുവിട്ട ആട് 2 മെയ്ക്കിംഗ് വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിലെ പല ഭാഗങ്ങളും ചിത്രീകരിച്ചത് എങ്ങനെയെന്നും അതിനിടെയുണ്ടായ രസകരമായ സംഭവങ്ങളും മെയ്ക്കിംഗ് വീഡിയോയില്‍ കാണാം. അണിയറയില്‍ ചിത്രത്തിനായി കഷ്ടപ്പെട്ട ആളുകളേയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുവാനും ഈ മെയ്ക്കിംഗ് വീഡിയോയ്ക്ക് സാധിക്കുന്നു.

‘ദിസ് ഈസ് മൈ എന്റര്‍ടൈന്‍മെന്റ്’ എന്ന വിനായകന്റെ ഡയലോഗും പിന്നിലുണ്ടാകുന്ന സ്‌ഫോടനവും ട്രെയിലറില്‍ത്തന്നെ ഏവരും കണ്ടതാണ്. എന്നാല്‍ ഈ രംഗം ചിത്രീകരിച്ചത് എങ്ങനെയെന്നും മെയ്ക്കിംഗ് വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ താഴെ കാണാം.

ബസ് കയറാൻ നിൽക്കുന്ന യുവതിയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ചോടുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇവനെ കയ്യോടെ പിടികൂടണമെന്നും അതിനായി പോസ്റ്റ് പരമാവധി ഷെയർ ചെയ്യൂ എന്നും ആവശ്യപ്പെട്ടായിരുന്നു പോസ്റ്റ്.

സത്യത്തിൽ ഇതൊരു ഡോക്യുമെന്ററിയുടെ ഷൂട്ടിങ് സെറ്റിൽ നിന്നും ആരോ പകർത്തിയ വിഡിയോ ആണ്. സുരേഷ് അച്ചൂസ് സംവിധാനം  ചെയ്യുന്ന  ഡോക്യുമെന്ററിയിൽ മീര വാസുദേവും രാജീവ് രാജനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മീരയുടെ മാല പൊട്ടിച്ചോടുന്ന രാജീവിന്റെ ചിത്രങ്ങളാണ് കള്ളനെന്ന രീതിയിൽ പ്രചരിച്ചത്.

കാശിനാദൻ എന്ന ആളുടെ പ്രൊഫൈലിൽ പ്രചരിച്ച വിഡിയോയ്ക്ക് ലഭിച്ചത് ഇരുപതിനായിരത്തോളം ഷെയർ. ആളുകളെല്ലാം സംഭവം സത്യമാണെന്ന് വിശ്വസിച്ചു.

പോസ്റ്റ് വൈറലായതോടെ രാജീവും അതിന് താഴെ കമന്റുമായി എത്തി. ‘ചേട്ടനെ എനിക്കറിയില്ല, പക്ഷെ ഒരുപാട് നന്ദിയുണ്ട്.. ഞാൻ മണിക്കൂറുകൾ ക്കൊണ്ട് ഇത്രയും പ്രശസ്തനാവുമെന്ന് വിചാരിച്ചില്ല… എന്തായാലും നാളെ റിലീസ് ആവുന്ന ദിവാൻജിമൂല ഗ്രാന്റ് പ്രീ എന്ന സിനിമയെയും ഇങ്ങന്നെ തന്നെ പ്രമോട്ട് ചെയ്ത് തരണേ..പ്ലീസ്’–ഇങ്ങനെയായിരുന്നു രാജീവിന്റെ മറുപടി.

ഈ ആഴ്ച സിനിമ റിലീസിനൊരുങ്ങുമ്പോഴാണ് സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് അനാവശ്യ കത്തിവെപ്പ് നടത്തിയെന്ന ആരോപണവുമായി ആഭാസം സിനിമ പ്രവർത്തകർ. സുരാജ് വെഞ്ഞാറമ്മൂട്, റിമാ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ആഭാസം’ എന്ന സിനിമയ്‌ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. സെൻസർ ബോർഡ് പറയുന്ന ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍ എ സര്‍ട്ടിഫിക്കറ്റ് തരാമെന്നാണ് ബോര്‍ഡ് അറിയിച്ചതെന്നും എന്നാല്‍ അങ്ങനെയൊരു തീരുമാനത്തിന് തങ്ങള്‍ തയ്യാറല്ലെന്നുമാണ് ആഭാസം ടീം പറയുന്നത്.

ശ്രീനാരായണ ഗുരുവിന്റേത് എന്ന പേരില്‍ ചിത്രത്തില്‍ ഉപയോഗിച്ച ഒരു ഉദ്ധരണി ആണ് സെന്‍സര്‍ബോര്‍ഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം. രണ്ടിടങ്ങളില്‍ ഗാന്ധിയെക്കുറിച്ച് വിദൂരമായൊരു സൂചന നല്‍കുന്നതാണ് മറ്റൊരു കാര്യമെന്നും അണിയറക്കാര്‍ കുറ്റപ്പെടുത്തി. ചിത്രത്തിലെ താരമായ ദിവ്യ ഗോപിനാഥ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്.’ഒരുപാട് പേരുടെ ഒരുപാട് നാളത്തെ വര്‍ക്കിനും പൈസയ്ക്കും ഒന്നും ഒരു വിലയും ഇല്ലാത്ത രീതിയില്‍ ആണിവര്‍ കാലിന്റെ മോളില്‍ കാലും കേറ്റി വച്ച് അവിടെ കട്ട് ചെയ്യ് ഇവിടെ കട്ട് ചെയ്യ് എന്നൊക്കെ പറയുമ്പോള്‍ ഈ അഹങ്കാരവും അധികാരവും കാണിക്കാനുള്ള അവകാശം ആരാണിവര്‍ക്ക് കൊടുക്കുന്നത്.’ ഈ അഹങ്കാരത്തിനൊക്കെ ഒരു അറുതി വരുത്താന്‍ നമ്മളെ കൊണ്ട് എന്താ ചെയ്യാന്‍ കഴിയും എന്നാണ് ദിവ്യ ചോദിക്കുന്നത്…

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം….

സിനിമയിലെ 90 വർഷം നാമെല്ലാവരും ആഘോഷിക്കുന്ന ഈ വേളയിൽ സിനിമ രംഗത്തെ കുറിച്ചും നാടിനടന്മാരെ കുറിച്ചും ഏറെ ചർച്ച ചെയ്യുന്ന നാളുകാളാണിപ്പോൾ. സിനിമ എന്ന മേഘലയുണ്ടായതിനു ശേഷമാണ് നടിനടന്മാരുണ്ടായത് അതുകൊണ്ട് തന്നെ സിനിമ ഇന്നെവിടെ എത്തി, ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു എന്ന് തിരിച്ചറിഞ്ഞു അതിലെ പോരായ്മകൾ മനസിലാക്കി നമ്മൾ ഓരോരുത്തരും ഒരുമിച്ചു നിന്ന് അതൊക്കെ അതിജീവിക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ് സിനിമ ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്.

നടിനടന്മാരുടെ ഏതെങ്കിലും അഭിപ്രായങ്ങൾ മുഖവരയ്‌ക്കെടുത്ത് ജനങ്ങൾ തമ്മിൽ തല്ലു കൂടാൻ വരെ തയ്യാറാകുന്നു. സിനിമയില്ലെങ്കിൽ സിനിമ നടിയുമില്ല നടനുമില്ല. അതിന്റെ പ്രവർത്തന രംഗത്തുള്ള ആരും തന്നെയില്ല.

“ആഭാസം എന്ന ഞങ്ങളുടെ സിനിമയ്ക്കു A സർട്ടിഫിക്കറ്റ് തന്ന് മൂക്കുകയറിടാൻ ശ്രമിക്കുന്ന സെൻസർ ബോർഡിലെ ചേച്ചി ചേട്ടന്മാർക്കായി എഴുതുന്നത്”

ഒരു തിരക്കഥാകൃത്ത് ഒരുപാട് നാളുകൾ ആലോചിച്ചു അവരുടെ മറ്റു സന്തോഷങ്ങളെല്ലാം മാറ്റി വച്ച് ഈ കർത്തവ്യത്തിന് പ്രാധാന്യം നൽകി അതിനു വേണ്ടി രാപ്പകലെന്നില്ലാതെ പ്രവർത്തിക്കുന്നു. കഥ പൂർത്തിയാക്കിയതിന് ശേഷവും തിരക്കുകൾ കഴിയുന്നില്ല. തന്റെ കഥ പല പല പ്രൊഡ്യൂസർമാരോട് പറഞ്ഞും വിവരിച്ചും അവരുടെ കളിയാക്കലുകളും നെഗറ്റീവ് അഭിപ്രായങ്ങളും പോസിറ്റീവ് അഭിപ്രായങ്ങളും കേട്ട്. സിനിമയ്ക്കുള്ളിലെ രാഷ്ട്രീയവും മറ്റു പല കാര്യങ്ങളും അറിഞ്ഞു സിനിമയെ മാത്രം സ്നേഹിക്കുന്ന മനസിലാക്കുന്ന സെന്സിബിൾ ആയ ഒരു പ്രൊഡ്യൂസറിനെ കിട്ടി അതിനു ഒരു ബജറ്റ് ഉണ്ടാക്കി അഭിനേതാക്കളുടെ ഡേറ്റ് വാങ്ങി 100ൽ കൂടുതൽ ആളുകളുടെ കഠിനാധ്വാനം കൊണ്ട് പലരുടെയും സ്നേഹവും സഹായവും ഒക്കെ കൊണ്ട് 2 മാസം കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞു. (40% പണിയേ കഴിഞ്ഞിട്ടുള്ളൂ) അതിനു ശേഷം സംഗീതം, എഡിറ്റിംഗ്, ബി ജി എം, സൗണ്ട്, VFX,di എല്ലാം വൃത്തിയായി പൂർത്തിയാക്കി. #സെന്സറിങ്ങിനൊരു ഒരു ഡേറ്റ് തന്ന് തിരുവനന്തപുരത്തു ചെന്ന് cubeൽ അപ്‌ലോഡ് ചെയ്തു. #Censorboardലുള്ള ചേച്ചിമാരുടെയും ചേട്ടന്മാരുടെയും സമയവും സൗകര്യവും നോക്കി ഇതിന്റെ സംവിധായകനും പ്രൊഡ്യൂസറും ഇവരുടെ പിന്നാലെ ഒരുപാട് നടന്നു അവരുടെ സിനിമയുടെ ഭാവി അറിയാനായി കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ. എന്തൊക്കെയോ സ്വാർത്ഥ രാഷ്ട്രീയങ്ങളെ മുറുകെ പിടിക്കുന്ന ആളുകളുടെ മുന്നിൽ അതും സെൻസർ ബോർഡിൽ ഇരിക്കാൻ പോലും യോഗ്യതയില്ലാത്ത ഒരു കൂട്ടം ആളുകൾക്ക്‌ മുൻപിൽ .
നമ്മുക്ക് ദേശീയ അവാർഡ് അർഹമാക്കിയ ഡയറക്ടർ മാരും, തിരക്കഥാകൃത്തുക്കളും, അഭിനേതാക്കൾ ഉണ്ട് . എന്നിട്ടും സെൻസർബോഡിൽ ഇരിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും ആരാണെന്നു അറിഞ്ഞാൽ സങ്കടമാകും.

ഒരുപാട് പേരുടെ ഒരുപാട് നാളത്തെ വർക്കിനും പൈസയ്ക്കും ഒന്നും ഒരു വിലയും ഇല്ലാത്ത രീതിയിൽ ആണിവർ കാലിന്റെ മോളിൽ കാലും കേറ്റി വച്ച് അവിടെ കട്ട് ചെയ്യ്‌ ഇവിടെ കട്ട് ചെയ്യ് എന്നൊക്കെ പറയുമ്പോൾ ഈ അഹങ്കാരവും അധികാരവും കാണിക്കാനുള്ള അവകാശം ആരാണിവർക്ക് കൊടുക്കുന്നത്. ഈ അഹങ്കാരത്തിനൊക്കെ ഒരു അറുതി വരുത്താൻ നമ്മളെ കൊണ്ട് എന്താ ചെയ്യാൻ കഴിയും.

ഇതിനൊക്കെ ഒരവസാനം വരുത്താൻ നമ്മൾ ജനങ്ങൾ ഒരുമിച്ചു നിന്ന് ശബ്ദം ഉയർത്തിയാൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. കാരണം നിങ്ങളുടെ എതിർപ്പിന്റെയും കൂട്ടിന്റെയും ശക്തി നമ്മൾ ഈ ദിവസങ്ങളിൽ ഒരുപാട് കണ്ടു കഴിഞ്ഞു. നമ്മൾ ഓഡിഎൻസ് ഒരുമിച്ചു നിൽക്കുക തന്നെ ചെയ്യണം.

നമ്മൾ നടിനടന്മാരുടെ ചൊല്ലി അന്യോന്യം വഴക്കിടുന്നതിലും ചർച്ച ചെയ്യുന്നതിലും എത്രയോ മുകളിലാണ് നമ്മുടെ ഈ ആവിശ്യം. ഒരു അവകാശവും അധികാരവുമില്ലാത്ത ഇവർ സിനിമയുടെ കഴുത്തിൽ കത്തി വെക്കുമ്പോൾ നമ്മൾ നോക്കി നിക്കാതെ പ്രതികരിക്കണം. നമ്മളുടെ ശബ്ദം ഇതിനെതിരെയാണുയർത്തേണ്ടത്.

NB:-സിനിമയില്ലെങ്കിൽ നടിയുമില്ല നടനുമില്ല. അതിന്റെ പ്രവർത്തന രംഗത്തുള്ള ആരും തന്നെയില്ല .സിനിമ പ്രക്ഷകരും ഇല്ല

 

ബധിരനും മൂകനുമായ തൊടുപുഴക്കാരന്‍ സജി തന്‍റെ പരിമിതികളെ മറി കടന്ന് സ്വന്തമായി വിമാനം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിയ യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച് കേരളത്തില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ‘വിമാനം’ ഇന്ന് മുതല്‍ യുകെ തിയേറ്ററുകളില്‍ പറന്നിറങ്ങുന്നു. ഒരു ലക്‌ഷ്യം മനസ്സില്‍ രൂപപ്പെടുത്തുകയും അതിനായി അക്ഷീണം പ്രയത്നിച്ച് പ്രതിബന്ധങ്ങളെ മറികടന്ന് ആ ലക്ഷ്യത്തില്‍ എത്തിച്ചേരുകയും ചെയ്യുന്ന വളരെ നല്ല ഒരു സന്ദേശം ഉള്‍ക്കൊള്ളുന്ന ‘വിമാനം’ ഈ അവധിക്കാലത്ത്‌ കുട്ടികളോടൊപ്പം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.

പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനു പരിധിയില്ല. സത്യസന്ധമായ ആഗ്രഹവും തീവ്രമായ ശ്രമവും ഒരാളെ വിജയത്തിന്റെ ആകാശങ്ങളിലേയ്ക്കു നയിക്കുന്നു. പറക്കാനാഗ്രഹിച്ച ഒരു കുട്ടിയുടെ ലക്ഷ്യത്തിലേയ്ക്കുള്ള പൊങ്ങിപ്പറക്കലിന്റെ കഥയാണ് വിമാനം.

പൃഥ്വിരാജ് നായകനായി, പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം മണ്ണില്‍നിന്ന് വിണ്ണിലേയ്ക്കു പറക്കുന്ന ഒരു സാധാരണ മനുഷ്യന്റെ വിജയഗാഥയാണ്. ഏച്ചുകെട്ടലുകളില്ലാതെ, അത്യുക്തി കലരാതെ സ്വാഭാവികമായും സത്യസന്ധമായും അത് തിരശ്ശീലയിലെത്തിച്ചപ്പോള്‍ ഉടലെടുത്തത് അതിമനോഹരമായ ഒരു ചലച്ചിത്രമാണ്. ശാരീരിക പരിമിതികളെ മറികടന്ന് സ്വന്തമായി വിമാനം രൂപകല്‍പന ചെയ്ത് പറപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ തൊടുപുഴ സ്വദേശി സജിയുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിമാനത്തിന്റെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.

ചെറുപ്പം മുതല്‍ വിമാനമുണ്ടാക്കാനും വിമാനത്തില്‍ പറക്കാനും ആഗ്രഹിച്ച, കേള്‍വി പരിമിതിയുള്ള ഒരു കുട്ടിയുടെ തീവ്രമായ ആഗ്രത്തിന്റെയും പ്രതിസന്ധികളെ മറികടന്നുള്ള അവന്റെ വിജയത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. ഒപ്പം, അവന്റെ ചില പരാജയങ്ങളുടെയും നഷ്ടങ്ങളുടെയും കഥയും. പത്മഭൂഷന്‍ പുരസ്‌കാരം നേടിയ പ്രൊഫ. വെങ്കിടേശ്വരന്‍ എന്ന ശാസ്ത്രജ്ഞനില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അയാളുടെ ഓര്‍മകളിലൂടെ യുവാവായ വെങ്കിടിയുടെ ജീവിതത്തിലേയ്ക്ക് സിനിമ പറക്കുന്നു. അത് ഒരേസമയം അയാളുണ്ടാക്കുന്ന വിമാനത്തിന്റെ കഥയും അയാളുടെ പ്രണയത്തിന്റെ കഥയുമാണ്.

വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തി അമ്മാവന്റെ വര്‍ക്ക് ഷോപ്പില്‍ മെക്കാനിക്കായി ജോലിചെയ്യുമ്പോഴും വെങ്കിടിയുടെ സ്വപ്നം വിമാനമാണ്. സ്വന്തമായി വിമാനമുണ്ടാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അയാള്‍. അയാള്‍ക്ക് പിന്തുണയുമായി ഒപ്പമുള്ളത് അയാളുടെ അമ്മാവനും (സുധീര്‍ കരമന) പാപ്പ എന്നു വിളിക്കുന്ന റോജര്‍ (അലന്‍സിയര്‍) എന്ന പ്രൊജക്ഷനിസ്റ്റുമാണ്. പിന്നെ, ജാനകിയും.

സമീപവാസിയായ ജാനകി (ദുര്‍ഗ ലക്ഷ്മി) യുമായി അയാള്‍ക്കുള്ളത് കുട്ടിക്കാലം മുതലുള്ള ബന്ധമാണ്. വെങ്കിടിക്ക് വിമാനത്തോടുള്ള പ്രണയവും അവളോടുളള പ്രണയവും സമാന്തരമായാണ് വളരുന്നതും വികസിക്കുന്നതും. നാട്ടുകാര്‍ പൊട്ടനെന്നും ഭ്രാന്തനെന്നും വിളിച്ചു പരിഹസിക്കുന്ന വെങ്കിടിയുടെ കഴിവുകളും അയാളുടെ ആഗ്രത്തിന്റെ തീവ്രതയും യഥാര്‍ഥത്തില്‍ അറിയുന്നത് ജാനകിക്കാണ്. ഊണിലും ഉറക്കത്തിലും താനുണ്ടാക്കുന്ന വിമാനത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വെങ്കിടിക്ക് ഊര്‍ജം പകരുന്നത് അവളാണ്. താനുണ്ടാക്കുന്ന വിമാനത്തില്‍ അവള്‍ക്കൊപ്പം പറക്കുക എന്നതാണ് വെങ്കിടിയുടെ ഏറ്റവും വലിയ ആഗ്രഹം.

വെങ്കിടിയുടെ വിമാനം എന്ന സ്വപ്നവും അയാളുടെ പ്രണയവും സമാന്തരമായാണ് സിനിമ നെയ്തെടുക്കുന്നത്. വിദഗ്ധമായി ഈ രണ്ടു ധാരയേയും കൂട്ടിയിണക്കാന്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന് സാധിക്കുന്നണ്ട്. വിമാനം പോലെതന്നെ പ്രണയവും നേരിടുന്ന പരാജയങ്ങളും പ്രതിബന്ധങ്ങളും സിനിമയുടെ പ്രധാന വിഷയംതന്നെയാണ്. പ്രണയത്തിന്റെ സംഘര്‍ഷങ്ങളും പരിണാമവും മുഖ്യ പ്രമേയത്തോട് കലാത്മകമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു.

മലയാളക്കര കീഴടക്കിയ ‘വിമാനം’ യുകെയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലെയും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. സിനി വേള്‍ഡ്, ഓഡിയോണ്‍, വ്യു, പിക്കാഡിലി, ബോളീന്‍ തുടങ്ങിയ തിയേറ്ററുകളിലെല്ലാം എല്ലാം ഈ കുടുംബ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്കിഷ്ടമുള്ള തിയേറ്ററുകളില്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്ത് നിങ്ങള്‍ക്ക് ഈ സിനിമ കണ്ടാസ്വദിക്കാവുന്നതാണ്‌.

 

RECENT POSTS
Copyright © . All rights reserved